SAND DOLLAR: ഭാഗം 32

Sand Dollar

രചന: THASAL

"നിനക്ക് എന്തെങ്കിലും കഴിക്കാൻ ആഗ്രഹം തോന്നുന്നുണ്ടോ...... " അവളുടെ അടുത്തേക്ക് ഇരുന്നു കൊണ്ട് ആദം ചോദിച്ചതും ലാപിൽ എന്തൊക്കെയോ ടൈപ്പ് ചെയ്യുകയായിരുന്ന ശാലു അവനെ ഒന്ന് കണ്ണുരുട്ടി നോക്കി... "ദേ ആദം.... ചൊറിയാൻ നിൽക്കല്ലേ.... " അവൾ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞതും അവൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവളുടെ വിരൽ മടക്കി.... "അത് എന്താടി ചൊറിയൽ ആണെന്ന് പറയുന്നത്.... ഗർഭിണികൾക്ക് ഇങ്ങനെയുള്ള ആഗ്രഹങ്ങൾ സാധാരണയല്ലെ.... " അവൻ പിരികം ഉയർത്തി കൊണ്ട് ചോദിച്ചതും അവൾ അവനെ ഒന്ന് കണ്ണുരുട്ടി നോക്കി... "നീ ഇങ്ങനെ അടുത്തേക്ക് വരാതിരുന്നാൽ മതി.... എന്ത് നാറ്റമാഡാാ നിന്നെ.... " അവന്റെ അടുത്ത് നിന്ന് മുഖം തിരിച്ചു കൊണ്ട് അവൾ പറഞ്ഞതും അവൻ സ്വയം ഒന്ന് സ്മെൽ ചെയ്തു നോക്കി... "ഏയ്‌... ഇല്ലല്ലോ.... നല്ല സ്മെൽ ആണല്ലോ.... " അവൻ പറഞ്ഞു തീരും മുന്നേ അവൾ വായ പൊത്തി പിടിച്ചു കൊണ്ട് വെസിന്റെ അടുത്തേക്ക് ഓടിയിരുന്നു.... അവനും അവൾക്ക് പിന്നാലെ ചെന്നപ്പോൾ കാണുന്നത് കഴിച്ചത് മുഴുവൻ ശർദ്ധിച്ച് കളയുന്ന ശാലുവാണ്.... അവന് സത്യം പറഞ്ഞാൽ പാവം തോന്നി പോയി.... അവൻ മെല്ലെ അവളുടെ പുറത്ത് തടവി കൊടുത്തു.... അവൾ യാതൊരു വിധ കൂസലും കൂടാതെ മുഖം ഒന്ന് കഴുകി കൊണ്ട് അവനെ നോക്കി....

"ക്ഷീണം തോന്നുന്നുണ്ടൊ... !" അവൻ ചോദിച്ചതും മുഖത്ത് ഉണ്ടായിരുന്ന എല്ലാ ക്ഷീണവും മറി കടന്നു കൊണ്ട് അവൾ ഒന്ന് പുഞ്ചിരിച്ചു... "നീ എന്നെ അസുഖക്കാരി ആക്കാൻ നോക്കണ്ടാ... എനിക്ക് യാതൊരു വിധ കുഴപ്പവും ഇല്ല... ഇതൊക്കെ സാധാരണ വരുന്നതല്ലേ... Its ok.... " അവൾ കണ്ണ് ചിമ്മി കൊണ്ട് പറഞ്ഞതും അവനും ഒന്ന് ചിരിച്ചു... "ഇതിലെങ്കിലും നീ ഒന്ന് തളരും എന്ന് കരുതി എവിടെന്ന്.... " അവൻ തമാശ രൂപേണ പറഞ്ഞതും അവൾ അവന്റെ വയറ്റിൽ ഒന്ന് കുത്തി... "അതിന് ആള് മാറി പോയി മോനെ.... വയറ്റിൽ കിടക്കുന്നത് എന്റെ കൊച്ചാ.... എനിക്ക് യാതൊരു വിധ കുഴപ്പവും ഉണ്ടാക്കാതെ എന്റെ കൊച്ചു അവിടെ കിടക്കും.... എനിക്ക് പേടി നിന്റെ മടി കിട്ടുവോന്നാ..... " അവൾ തല ചൊറിഞ്ഞു കൊണ്ട് പറഞ്ഞതും അവൾ കണ്ണുരുട്ടി കൊണ്ട് അവളെ നോക്കി... "ഡീീ.... " അത് കേട്ടതും അവൾ ചിരിയോടെ അവന്റെ തലയിൽ ഒന്ന് മേടി കൊണ്ട് അവിടെ നിന്നും തിരിഞ്ഞു നടന്നു.... "എന്നെ പോലെ ആണെങ്കിൽ നീ രക്ഷപ്പെട്ടു.... നിന്നെ പോലെ ഒരു അമിട്ടിനെ സഹിക്കുന്ന എനിക്ക് സമാധാനത്തിന് നോബെൽ പ്രൈസ് കിട്ടണം....

ദിവസം എത്ര അടിയാ നീ തന്നെ തരുന്നത്.... " അവൻ ഫോൺ ചാർജിൽ വെച്ച് കൊണ്ട് പറഞ്ഞതും കസേരയിൽ ഇരുന്നു കൊണ്ട് അവൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കി.. എല്ലാ ദേഷ്യവും വാക്കുകളിൽ മാത്രം ഒതുക്കുന്ന.... അമിതമായി ദേഷ്യപ്പെട്ടു കാണാത്ത... തന്റെ എല്ലാ വാശികളും ഒരു പുഞ്ചിരിയോടെ സാധിച്ചു തരുന്ന അവൻ എന്നും അവൾക്ക് അത്ഭുതം തന്നെ ആയിരുന്നു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ഇല്ല.... പറയില്ല.... But നീ ആലോചിച്ചു തന്നെയാണോ..... " ചുറ്റും ആരും ഇല്ല എന്ന് ഉറപ്പ് വരുത്തി ശബ്ദം താഴ്ത്തി കൊണ്ട് അനൂപ് ഫോണിൽ സംസാരിച്ചു.... "എനിക്ക് എന്തോ.... അവൻ അറിഞ്ഞാൽ.... Oh sure.... ആ ടൈമിൽ തന്നെ ന്യൂസ്‌ എയറിൽ പോകും... അതിനുള്ളത് ഞാൻ ചെയ്തിട്ടുണ്ട്.... കിട്ടിയത് ആരോടും പറഞ്ഞിട്ടില്ല..... Ok..... " അവൻ അത് പറഞ്ഞതും കാണുന്നത് തന്റെ അടുത്തേക്ക് വരുന്ന രാജേഷിനെയാണ്... അവൻ ഒന്ന് പരുങ്ങി... "രാജേഷ് വരുന്നുണ്ട്.... ഞാൻ നിന്നെ തിരുച്ചു വിളിക്കാം.... ആ.... Ok... " അവൻ വേഗം തന്നെ ഫോൺ വെച്ച് അവനെ നോക്കി ഒന്ന് ചിരിച്ചു... രാജേഷ് സംശയത്തോടെ അവന്റെ അടുത്തേക്ക് ചെന്നു.....

"എന്താ മോനെ ഒരു കള്ള ലക്ഷണം..... " രാജേഷ് പിരികം ഉയർത്തി കൊണ്ട് ചോദിച്ചതും അവൻ ഒന്ന് ചിരിച്ചു... "എന്ത് കള്ള ലക്ഷണം... പോയേ... നിനക്ക് തോന്നുന്നതാ.... " അവൻ എന്തോ മറക്കാൻ ശ്രമിക്കുന്നുണ്ട് എന്നൊരു തോന്നൽ രാജേഷിൽ ഉണ്ടായിരുന്നു.. "ആരായിരുന്നു ഫോണിൽ.... " "അത്... ഷാനു... ഷാനുവായിരുന്നു... ചെല്ലുമ്പോൾ മസാല ദോശ കൊണ്ട് വരാൻ പറഞ്ഞു വിളിച്ചതാ.... ഞാൻ കേബിനിലേക്ക് ചെല്ലട്ടെ.... കുറച്ചു വർക്ക്‌ പെൻടിങ്ങിൽ ഉണ്ട്.... " അവൻ ധൃതിയിൽ അവിടെ നിന്നും പോകാൻ ശ്രമിച്ചു... "നിന്നെ ഏൽപ്പിച്ച ജോലി കഴിഞ്ഞോ... " അല്പം ശബ്ദം താഴ്ത്തി കൊണ്ടായിരുന്നു രാജേഷ് ചോദിച്ചത്... "ഇല്ല... പോകാൻ കഴിഞ്ഞില്ല... ഞാൻ പോയി നോക്കിക്കോളാം.... " അവൻ അത് മാത്രം പറഞ്ഞു കൊണ്ട് അവിടെ നിന്നും ധൃതിയിൽ പോകുന്നത് കണ്ടു രാജേഷ് സംശയത്തോടെ അവനെ നോക്കി നിന്നു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"നീ ടാബ്ലറ്റ് കഴിച്ചോ.... " ആദം ലാപ്പിൽ നോക്കി തന്നെ ബെഡിൽ തലക്ക് മുകളിൽ ആയി കൈ വെച്ച് കിടക്കുന്ന ശാലുവിനെ നോക്കി ചോദിച്ചതും അവൾ കൈ മാറ്റി അവനെ നോക്കി മെല്ലെ തലയാട്ടി.... "എന്നാ താൻ ഉറങ്ങിക്കോ... എനിക്ക് ഒരു മെയിൽ കൂടി ബാക്കിയുണ്ട്... goodnight.... " അവൻ ഒരു പുഞ്ചിരിയോടെ അവളുടെ കവിളിൽ തട്ടി കൊണ്ട് പറഞ്ഞു... അവൾ ഒന്ന് പതറി... "അത് നാളെ പോരെ... താൻ ഉറങ്ങാൻ നോക്ക്... " "ഒൻപത് മണിയല്ലെ ആയുള്ളൂ...കുറച്ചു കഴിഞ്ഞു ഞാൻ കിടന്നോളാം.... " അവനും ഒരു മാറ്റവും ഇല്ലാതെ പറഞ്ഞു.... അവൾ മെല്ലെ അവന്റെ അടുത്തേക്ക് നീങ്ങി കിടന്നു കൊണ്ട് അവന്റെ കയ്യിൽ തല വെച്ചു... "ആദം പ്ലീസ്.... എനിക്ക് ഈ ലൈറ്റ് പറ്റുന്നില്ല.... " അവൾ കെഞ്ചി കൊണ്ട് പറഞ്ഞതും അവൻ അവളെ ആദ്യം ഒരു സംശയത്തോടെ നോക്കി എങ്കിലും അതികം ഒന്നും പറയാതെ തന്നെ ലാപ് ഓഫ് ചെയ്തു.... അവൾ ഒരു ചിരിയോടെ ബെഡിലെക്ക് ഇറങ്ങി കിടന്നതും അവനും ബെഡിലേക്ക് ചാഞ്ഞു.... "നിനക്കിത് എന്താ പറ്റിയെ... അല്ലേൽ ലൈറ്റ് ഇല്ലാതെ പറ്റാത്ത ആളാണല്ലോ.... "

അവന്റെ ചോദ്യത്തിന് അവളുടെ അരികിൽ ഉത്തരം ഇല്ലായിരുന്നു... അതിന് പോലും ഒരു നുണ പറയാൻ അവൾ തയ്യാറല്ലായിരുന്നു... അവൾ മെല്ലെ അവന്റെ തോളിലേക്ക് ചാഞ്ഞു കൊണ്ട് അവന്റെ കവിളിൽ മെല്ലെ ചുണ്ടമർത്തി.... "Sorry.... " അവളുടെ വാക്കുകളിൽ ഒരു സങ്കടം കൂടി നിഴലിച്ചിരുന്നു.... അവൻ സംശയത്തോടെ തല താഴ്ത്തി അവളെ നോക്കി... "എന്തിന്.... !!?" അവന്റെ ചോദ്യത്തിന് ഒരു ഉത്തരവും നൽകാതെ തന്നെ അവൾ കണ്ണുകൾ അടച്ചു കിടന്നു... അവന് സംശയം തോന്നിയിരുന്നു എങ്കിലും അവളുടെ ഉത്തരം ലഭിക്കാതെ വന്നതോടെ ഉറക്കത്തിലേക്ക് വഴുതി വീണു... 🍁🍁🍁🍁🍁🍁🍁🍁🍁🍁 ഫോൺ റിങ് ചെയ്യുന്നത് കേട്ടിട്ടാണ് ആദം ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്.... അവൻ കണ്ണുകൾ തുറക്കാതെ തന്നെ കൈകൾ ഉയർത്തി ടേബിളിൽ നിന്നും ഫോൺ തപ്പി എടുത്തു... അത് അറ്റന്റ് ചെയ്തു കാതിൽ വെച്ചു... "ഹെലോ.... " ഉറക്ക ചുവയോടെ ആയിരുന്നു അവന്റെ വാക്കുകൾ... "ആദം...... ശാലു എവിടെ.... " ധൃതിയിൽ ഉള്ള രാജേഷിന്റെ വാക്കുകൾ കേട്ടു അവൻ ഒന്ന് നെറ്റി ചുളിച്ചു...

"അവൾ ഉറങ്ങുകയാണല്ലോ രാജേഷ്.... എന്താ കാര്യം.... " "നീ അവളെ ഒന്ന് നോക്ക്... അവൾ അവിടെ തന്നെ ഉണ്ടോ.... " പിന്നെയും ധൃതിയിൽ ഒരു പിടച്ചിലോടെയുള്ള അവന്റെ വാക്കുകൾ കേട്ടു ആദം ഒരു അലസതയോടെ കണ്ണുകൾ തുറന്ന് തല ചെരിച്ചു നോക്കിയതും ശാലു കിടന്ന ഭാഗം ശൂന്യമായി കണ്ടതോടെ അവൻ ഞെട്ടി എഴുന്നേറ്റു.... "രാജേഷ് അവളെ ..... " അവന് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല..... അവൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു റൂമിലും ബാൽകണിയിലും ഫ്ലാറ്റിൽ മൊത്തത്തിൽ അവളെ തിരഞ്ഞു എങ്കിലും കാണാതെ വന്നതോടെ അവന്റെ കണ്ണുകളിൽ ഇരുട്ട് കയറി തുടങ്ങിയിരുന്നു... "രാജേഷ്... അവളെ കാണാനില്ല...." "നീ ഒന്ന് കൂടെ നോക്ക്.... Wait.... " പറഞ്ഞു തീരും മുന്നേ രാജേഷിന്റെ അലർച്ച കേട്ടു അവൻ ഒരു നിമിഷം സ്റ്റെക്ക് ആയി... "നീ നമ്മുടെ ചാനൽ ഒന്ന് വെക്ക്.... " "എന്താ.... !!?" "ന്യൂസ്‌ വെക്കഡാാ.... " രാജേഷിന്റെ അലർച്ച കേട്ടു അവൻ വേഗം തന്നെ ടീവി ഓൺ ചെയ്തു റിമോർട്ട് തപ്പി പിടിച്ചു ചാനൽ മാറ്റി.... "*മന്ത്രി തോമസ് കുര്യന് എതിരെ ഗുരുതരമായ തെളിവുകളോടെ പഴയ മാധ്യമ പ്രവർത്തക ഷഹല നഷാത്ത് രംഗത്ത്..... മന്ത്രിയുടെ പല അനതികൃത പ്രവർത്തനങ്ങളും....

മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന കൊടും ക്രൂരതകളും ആണ് കേരള ജനതക്ക് മുന്നിൽ തുറന്ന് കാട്ടിയിരിക്കുന്നത്.....പഴയ വനം വേട്ട അഴിമതി മുതൽ മാധ്യമ പ്രവർത്തക തനിഹയെ കൊന്ന കേസ് വരെയുള്ളവക്കാണ് നിർണായക തെളിവുകൾ അവർ ഏൽപ്പിച്ചത്..... തന്നെ കൊല്ലാൻ ശ്രമിച്ചത് മന്ത്രിയാണ് എന്നും നഷാത്ത് വ്യക്തമാക്കുന്നു...... *" വാർത്ത കണ്ടു അവൻ ഒന്ന് ഞെട്ടി.... ടീവിയിൽ തെളിഞ്ഞു വരുന്ന ശാലുവിന്റെ വോയിസ്‌ ക്ലിപ്പും അതോടൊപ്പം തന്നെ മുഖത്തും ശരീരത്തിലും ചോര ഒലിപ്പിച്ചു നടന്ന കാര്യങ്ങൾ എല്ലാം പറയുന്ന ശാലുവിന്റെ പഴയ വീഡിയോ നോട്ടും അവൾ നിരത്തിയ തെളിവുകളും എല്ലാം കണ്ടു അവൻ എന്ത് ചെയ്യും എന്നറിയാതെ വാ പൊത്തി പോയി.... "എന്നോട് ഒരു വാക്ക് പോലും പറയാതെ അനൂപും അവളും ഒപ്പിച്ച പണിയാണ്... I dont know..... ഇത് എങ്ങനെ.... " "Wait rajesh.... " രാജേഷ് എന്തോ പറയാൻ വന്നതും അവൻ ഇടയിൽ കയറി.... *"മന്ത്രി തോമസ് കുര്യനോട് രാജി ആവശ്യപ്പെട്ടു മുന്നണി.....മാധ്യമ പ്രവർത്തക ഷഹല നഷാത്ത് നൽകിയ തെളിവുകളുടെ വിശ്വാസത മുൻനിർത്തി ആണ് തീരുമാനം.....

നാളെ തന്നെ അയാളെ കസ്റ്റടിയിൽ എടുക്കും എന്നാണ് അറിയാൻ സാധിച്ചത്..... *" അത് കേട്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.... പെട്ടെന്ന് അവൻ എന്തോ ഓർത്ത പോലെ അവിടെ നിന്നും വേഗം തന്നെ ഇറങ്ങി... അവൻ ഓടി താഴെ ഇറങ്ങി പാർക്കിങ്ങിൽ എത്തി വണ്ടിയിൽ കയറാൻ ഒരുങ്ങി.... "ആ.... " പെട്ടെന്ന് നേരിയ രീതിയിൽ ഉള്ള ആരുടെയോ ശബ്ദം കേട്ടു അവൻ ഒന്ന് ഞെട്ടി കൊണ്ട് തിരിഞ്ഞു.... ആരെയും കാണാതെ വന്നതോടെ അവൻ വീണ്ടും വണ്ടിയിൽ കയറാൻ ഒരുങ്ങി... "ആ...ദം.... " ഇപ്രാവശ്യം ശബ്ദത്തിന്റെ ഉടമയെ അവന് മനസ്സിലായിരുന്നു... അവൻ വേഗം തന്നെ കുറച്ചു മുന്നോട്ടു ഓടി... "ശാലു... " "ആ..ദം.... ഇ.." എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു അവൻ... അവൻ വേഗം തന്നെ മുന്നോട്ട് നടന്നു ശബ്ദം കേട്ട ഭാഗത്തേക്ക് ചെന്നതും കാണുന്നത് തൂണിൽ ചാരി ഇരിക്കുന്ന ശാലുവിനെയാണ്... അവൾ ഒരു കൈ കൊണ്ട് മറു കൈ ശക്തിയിൽ പിടിച്ചിരുന്നു.... അതിലൂടെ രക്തം ഒഴുകുന്നുണ്ടായിരുന്നു....

അവൻ ഒരു ഞെട്ടലോടെ വേറൊന്നും ആലോചിക്കാതെ അവളുടെ അടുത്തേക്ക് ഓടി ചെന്ന് മുട്ടു കുത്തി ഇരുന്നു പാതി അടഞ്ഞു പോയ അവളുടെ കണ്ണുകൾ കണ്ടു അവൻ ഉള്ളിലെ വേദന കടിച്ചമർത്തി കൊണ്ട് അവളെ തട്ടി വിളിച്ചു.... "ശാലു... ശാലു.... " അവന്റെ വിളിയിൽ അവൾ പാതി കണ്ണ് തുറന്നു... അപ്പോഴും അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... അവൻ വേറൊന്നും ചിന്തിക്കാതെ അവളെ വാരി എടുത്തു കൊണ്ട് ഫ്ലാറ്റിലേക്ക് ഓടി.... അപ്പോഴും അവൾ കയ്യിൽ കെട്ടിയ തുണിയിൽ രക്തം പോകാതിരിക്കാൻ ശക്തിയിൽ പിടിച്ചിരുന്നു... ഫ്ലാറ്റിൽ സോഫയിൽ തന്നെ അവളെ കിടത്തി കൊണ്ട് അവൻ വേഗം അനൂപിനെ വിളിച്ചു.... അവന് പിറകെ ആയി തന്നെ രാജേഷിനെയും... അവന് പേടി തോന്നിയിരുന്നു.... അവൻ അവളെ നോക്കി കൊണ്ട് അവൾക്ക് ചാരെ തന്നെ ഇരുന്നു... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു...അവൻ അവളുടെ കൈകൾ കോരി എടുത്തു അത് ചുണ്ടൊട് ചേർത്ത് കൊണ്ട് കരഞ്ഞു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "കുഴപ്പം ഒന്നും ഇല്ല.... കയ്യിൽ ആഴത്തിൽ മുറിവ് ഉണ്ടായിരുന്നു....അതിൽ നിന്നും ബ്ലഡ്‌ പോയപ്പോൾ ഉള്ള ക്ഷീണം ആണ്..... ഞാൻ സ്റ്റിച്ച് ഇട്ടിട്ടുണ്ട്.... " ആരുടെയോ ശബ്ദം കേട്ടാണ് അവൾ മയക്കത്തിൽ നിന്നും ഉണർന്നത്...

അവൾക്ക് തലക്ക് ഒരു പെരുപ്പ് അനുഭവപ്പെട്ടു... കൂടാതെ കയ്യിൽ ആഴമേറിയ ഒരു വേദനയും.... അവൾ മെല്ലെ കണ്ണ് തുറന്നതും കാണുന്നത് തനിക്ക് ചുറ്റും നിൽക്കുന്ന ആദമിനെയും രാജേഷിനെയും അനൂപിനെയും ആണ്.... ഷാനു അവൾക്ക് അടുത്ത് തന്നെ കണ്ണീരോടെ ഇരിപ്പുണ്ട്.... "ആഹാ... എഴുന്നേറ്റല്ലോ....ഇപ്പോൾ എങ്ങനെയുണ്ട് ഷഹല.... " ഡോക്ടർ അവളുടെ ട്രിപ്പ്‌ ഒന്ന് ശരിയാക്കി കൊണ്ട് ചോദിച്ചതും അവൾ ഒന്ന് എഴുന്നേറ്റു ഇരിക്കാൻ നോക്കി... അപ്പോഴേക്കും ആദം അവളെ മെല്ലെ ഉയർത്തി തലയണയിൽ ചാരി ഇരുത്തി... കയ്യിന്റെ വേദന കൊണ്ട് അവൾ ഒന്ന് പിടഞ്ഞു പോയിരുന്നു... അവൻ അവളുടെ കൈക്ക് സപ്പോർട്ട് ആയി ഒരു തലയണ വെച്ചു കൊടുത്തു എങ്കിലും ഒരു നോട്ടം പോലും അവളിലേക്ക് ഉണ്ടായില്ല... "I am alright docter..... " "Ohh good.... തനിക്ക് നല്ല ക്ഷീണം കാണും....താൻ റസ്റ്റ്‌ എടുക്കണം... ഹസ്ബൻഡ് പറഞ്ഞു കുഞ്ഞിന്റെ കാര്യം...തല കറക്കം ഉണ്ടായിരുന്നു എങ്കിൽ ഇങ്ങനെ നടക്കാൻ പാടില്ല.... വീഴ്ചയിൽ തന്റെ കയ്യിൽ ഒരു മുറിവ് പറ്റിയിട്ടുണ്ട്...." ഡോക്ടർ പറയുന്ന കാര്യങ്ങൾ കേട്ടു അറിയാതെ തന്നെ അവളുടെ കൈ വയറിലേക്ക് പോയി.... "ഏയ്‌... കുഞ്ഞിനൊന്നും പറ്റിയിട്ടില്ല... ആള് ഫുൾ ആരോഗ്യത്തോടെ തന്നെ ഉണ്ട്.... താൻ ശ്രദ്ധിക്കണം... കേട്ടല്ലോ..."

അവളോട്‌ പുഞ്ചിരിച്ചു കൊണ്ട് ഡോക്ടർ പറഞ്ഞു... അയാൾ പുറത്തേക്ക് നടന്നതും അയാളുടെ കൂടെ തന്നെ രാജേഷും പോയി... അനൂപ് അവളെ ഒന്ന് നോക്കി കൊണ്ട് ആദമിനെയും മാറി മാറി മാറി നോക്കി... ഒന്നും മിണ്ടാതെ ഷഫ്‌നയെ പിടിച്ചു കൊണ്ട് പുറത്തേക്ക് നടന്നു... ശാലു ആദമിനെ നോക്കുകയായിരുന്നു... അവനിൽ നിന്നും യാതൊരു പ്രതികരണവും ഇല്ല.... അവൻ അവളെ ഒന്ന് നോക്കിയത് പോലും ഇല്ല.... "ആദം... " അവൾ വിളിച്ചു... അവൻ അതൊന്നും ശ്രദ്ധിക്കാതെ തല ചെരിച്ചു പിടിച്ചിരിക്കുകയായിരുന്നു.... "ആദം..... " ആ വിളിയിൽ തന്നെ അവന്റെ കൈ അവളുടെ കവിളിൽ ആഴ്ന്നിറങ്ങിയിരുന്നു... അവളെ വേദനിപ്പിക്കാൻ പാകത്തിന് അത് മുറുകി... അവൾക്ക് അത് വേദനിച്ചു എങ്കിലും അവൾ കണ്ണുകൾ പൂട്ടി അത് സഹിച്ചു നിന്നു....അതിനേക്കാൾ വേദന അവൾക്ക് തോന്നിയത് കലങ്ങിയ അവന്റെ കണ്ണുകൾ കണ്ടായിരുന്നു... "മിണ്ടരുത്... ഷഹല.... നീ ഒരിക്കൽ പോലും... " അവന് പറഞ്ഞത് പോലും പൂർത്തിയാക്കാൻ സാധിച്ചില്ല... അവൻ അവളിൽ നിന്നും പിടി വിട്ട് എങ്ങോട്ടോ നോക്കി ഇരുന്നു....

അവളുടെ കണ്ണുകൾ നിറഞ്ഞു... അവൾ സങ്കടം പിടിച്ചു വെച്ച് കൊണ്ട് ഒന്ന് പുഞ്ചിരിച്ചു.... "എനിക്ക് പോകണമായിരുന്നു ആദം.... " അവൾ ഒരു പിടച്ചിലോടെ പറഞ്ഞു... അവൻ അവളെ ഒന്ന് നോക്കി... നിറഞ്ഞ കണ്ണുകളോടെ പുഞ്ചിരിക്കുന്ന അവളെ അവഗണിക്കാൻ അവന് തോന്നിയില്ല... ഒരു നിമിഷം കൊണ്ട് അവൻ അവളെ ചേർത്ത് പിടിച്ചു.... "എന്നോട് ഒന്ന് പറഞ്ഞൂടായിരുന്നോ..... ഞാൻ എത്രമാത്രം.... " അവന് വാക്കുകൾ ഉണ്ടായിരുന്നില്ല... അവൾ ഒരു പുഞ്ചിരിയോടെ അവന്റെ മുടിയിൽ തലോടി... "തോന്നിയില്ല.... " അവളുടെ വാക്കുകൾ കുറഞ്ഞു പോയിരുന്നു... "എങ്ങോട്ട്.... " "കൊന്നു ആദം.... " അവനെ മുറുകെ പുണർന്നു കൊണ്ട് ആയിരുന്നു അവൾ പറഞ്ഞത്... അവന്റെ കൈകൾ പെട്ടെന്ന് അവളിൽ നിന്നും വേർപ്പെട്ടു... അവന്റെ കണ്ണുകളിൽ ഞെട്ടൽ വ്യക്തമായിരുന്നു.............തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story