SAND DOLLAR: ഭാഗം 33 | അവസാനിച്ചു

Sand Dollar

രചന: THASAL

"കൊന്നു ആദം.... " അവനെ മുറുകെ പുണർന്നു കൊണ്ട് ആയിരുന്നു അവൾ പറഞ്ഞത്... അവന്റെ കൈകൾ പെട്ടെന്ന് അവളിൽ നിന്നും വേർപ്പെട്ടു... അവന്റെ കണ്ണുകളിൽ ഞെട്ടൽ വ്യക്തമായിരുന്നു.... അവൻ അവളുടെ കയ്യിൽ പിടിച്ചു കൊണ്ട് അവളിൽ നിന്നും അകന്നു മാറി... "ശാലു.... !!?" അവൻ പറഞ്ഞത് വിശ്വസിക്കാൻ കഴിയാതെ വിളിച്ചതും അവൾ കരഞ്ഞു കൊണ്ട് ചിരിക്കുകയായിരുന്നു... "എന്റെ തനിയെ കൊന്നവനെ ഞാൻ ഈ കൈ കൊണ്ട്.... " ബാക്കി പറയും മുന്നേ അവൻ അവളുടെ വാ പൊത്തി പിടിച്ചു... അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു... "ആദം.... " പുറത്ത് നിന്നും വലിയ രീതിയിൽ ഉള്ള രാജേഷിന്റെ അലർച്ച കേട്ടു ആദം അവളുടെ കൈ വിട്ട് കൊണ്ട് പുറത്തേക്ക് ഓടി.... അവിടെ ടീവിക്ക് മുന്നിൽ തറഞ്ഞു നിൽക്കുകയായിരുന്നു രാജേഷ്.... മന്ത്രി തോമസ് കുര്യൻ മരിച്ച നിലയിൽ....വിഷം ഉള്ളിൽ ചെന്നുള്ള മരണം ആണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌... ഇന്നലെ അദ്ദേഹത്തിന് എതിരെ ഗുരുതരമായ തെളിവുകൾ ലഭിച്ച സാഹചര്യത്തിൽ അറസ്റ്റിനായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ ആണ് കണ്ടത്.... അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ ആണ് അന്ത്യം.. ഇന്നലെ വൈകീട്ടോടെ തന്നെ അദ്ദേഹത്തേ അസാദാരണമായി കാണുകയും തങ്ങളെ എല്ലാം വീട്ടിൽ നിന്നും പോകാൻ ആവശ്യപ്പെടുകയും ആയിരുന്നു എന്നാണ് കൂടെ ഉണ്ടായിരുന്ന സുഹൃത്തിന്റെ മൊഴി.....

മരണം നടന്ന വീട്ടിൽ അസാദാരണമായി ഒന്നും കണ്ടു കിട്ടാത്തത് കൊണ്ടും യാതൊരു വിധ പിടി വലിയും നടക്കാത്തത് കൊണ്ടും ഇതൊരു ആത്മഹത്യ ആകാം എന്ന ഊഹത്തിൽ ആണ് പോലീസ്..... ടീവിയിലേ വാർത്ത കണ്ടു അവൻ തലയിൽ കൈ വെച്ച് പകച്ചു ഭിത്തിയിലേക്ക് ചാരി നിന്നു..രാജേഷ് അവനെ ഒന്ന് നോക്കിയതും അവൻ മെല്ലെ ഒന്ന് തലയാട്ടി... "അവൾ തന്നെയാണ് രാജേഷ്.... " അവന് വേറെ ഒന്നും പറയാൻ ഉണ്ടായിരുന്നില്ല... രാജേഷ് കണ്ണുകൾ അടച്ചു കൊണ്ട് സോഫയിൽ ചാരി ഇരുന്നു... "ഇവൾക്ക് ഇത് ആരോടെങ്കിലും.... " "എന്നോട് പറഞ്ഞിരുന്നു.... " പെട്ടെന്ന് തന്നെ അനൂപിന്റെ വാക്കുകൾ കേട്ടു രാജേഷും ആദമും ഒരുപോലെ തല ഉയർത്തി അവനെ നോക്കി... അവൻ ഒന്ന് തലയാട്ടി... "അവൾ എന്നോട് പറഞ്ഞിട്ടാണ് ഇതെല്ലാം ചെയ്തത്... സഹായിച്ചത് ഞാൻ തന്നെയാണ്... പക്ഷെ ഞാൻ അറിഞ്ഞിരുന്നില്ല ഒരു കുഞ്ഞ് അവളുടെ വയറ്റിൽ...." അവൻ വാക്കുകൾ പൂർത്തിയാക്കിയില്ല... ആദമിന് വേറെ ഒന്നും അറിയേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല... അവൻ വേഗം റൂമിലേക്ക് തന്നെ തിരിച്ചു കയറി.... ബെഡിന്റെ ഹെഡ് ബോർഡിൽ തല ചായ്ച്ചു കിടക്കുന്നവളെ നിമിഷ നേരം കൊണ്ട് അവൻ മുറുകെ കെട്ടിപിടിച്ചു... അവളുടെ നെറ്റിയിലും മുഖം ആകെയും ഭ്രാന്തമായി ചുംബിച്ചു...

അവന്റെ ഉള്ളിൽ ഒരു ഭയം കടന്നു കൂടിയിരുന്നു... "ആദം.... " അവന്റെ മുഖം പിടിച്ചു വെച്ച് കൊണ്ട് അവൾ വിളിച്ചു എങ്കിലും അവന് അതൊന്നും കേൾക്കുന്നുണ്ടായിരുന്നില്ല... "എനിക്ക് നഷ്ടപെടുത്താൻ.... " "Look ആദം.." നിറഞ്ഞ കണ്ണുകൾ തള്ള വിരൽ കൊണ്ട് തുടച്ചു കൊടുത്തു കൊണ്ട് അവൾ ഒരിക്കൽ കൂടി വിളിച്ചു... അവൻ മുഖം ഉയർത്തി അവളെ നോക്കി... അവന്റെ കണ്ണ് ചുവന്നിരുന്നു... "ആദം..... ആർക്കും ഒന്നും സംഭവിക്കില്ല.... അത് എന്റെ വാക്കാ....ഒന്നും സംഭവിക്കില്ല... " അവളുടെ വാക്കുകളിൽ ഒരു ധൈര്യം ഉണ്ടായിരുന്നു.... അവൻ ഒന്ന് തലയാട്ടി കൊണ്ട് അവളെ നോക്കി... അവളുടെ നെറുകയിൽ ഒന്ന് തലോടി കൊണ്ട് തന്റെ നെഞ്ചോട് ചേർത്തു... അവളും കണ്ണുകൾ അടച്ചു കൊണ്ട് ആ ഒരു നിമിഷത്തേ ആസ്വദിക്കുകയായിരുന്നു.... ഉള്ളിൽ അപ്പോഴേക്കും അവ്യക്തമായി ഇന്നലത്തേ രാത്രി കടന്നു വന്നു.... ഉറങ്ങി കിടക്കുന്ന ആദമിനെ പോലും നോക്കാതെ ഫ്ലാറ്റിൽ നിന്നും ഇറങ്ങിയതും അനൂപിന്റെ സഹായത്തോടെ ഉള്ളിലേക്ക് കടന്നതും....ഒഴിച്ച് വെച്ച മദ്യത്തിൽ പോയ്സൺ ചേർത്തതും...അയാൾക്ക്‌ മുന്നിലേക്ക് പോയതും.... അവസാനം അയാളുടെ മരണം കണ്മുന്നിൽ നിന്ന് ആസ്വദിച്ചതും..... "ശാലു.... " ആദം തട്ടി വിളിച്ചപ്പോൾ ആണ് അവൾ അതിൽ നിന്നും പുറത്തേക്ക് വന്നത്...

അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു... "നീ എങ്ങനെയാണ്.... !!" അവൻ മുഴുവൻ ആക്കാതെ അവളെ നോക്കി... അവൾ ചെറു ചിരിയോടെ അവനോട് തന്നെ ചാരി ഇരുന്നു... "കൊന്നു.... അത്രയേ ഒള്ളൂ... എങ്ങനെയാണ് എന്നുള്ളത് ഇവിടെ ആവിശ്യം ഇല്ല..." അവൾ ചെറു ചിരിയോടെ പറഞ്ഞു.... "നിന്നെ കൊണ്ട് എന്റെ രോമത്തിൽ തൊടാൻ കഴിയോ...." കയ്യിൽ കടാര കുത്തി ഇറക്കി കൊണ്ടുള്ള അയാളുടെ കൊല ചിരി അവൾ മുന്നിൽ കണ്ടു... അടുത്ത നിമിഷം തന്നെ അയാൾ നെഞ്ചിൽ കൈ വെച്ച് പോയിരുന്നു.... അയാളുടെ വായിൽ നിന്നും ചോര ഒഴുകി... അയാൾ പിടച്ചിലോടെ അവളെ നോക്കിയതും അവൾ ആ വേദനയിലും ഒന്ന് പുഞ്ചിരിച്ചു... "എനിക്ക് നിന്റെ രോമത്തിൽ പോലും തൊടെണ്ട ആവശ്യം ഇല്ലടാ.... ഈ നഷാത്ത് കൊല്ലാൻ തീരുമാനിച്ചാൽ അത് കയ്യിൽ പറ്റാതെ തന്നെ ചെയ്യാൻ എനിക്കറിയാം.........." അവൾ ആക്രൂഷിച്ചു... അയാൾ ഒരു പിടച്ചിലോടെ നിലത്ത് വീണിരുന്നു.... "നിന്നെ ഇങ്ങനെയല്ല.... കൊത്തി നുറുക്കി കൊല്ലണം എന്നാണ് ഞാൻ ആഗ്രഹിച്ചത്...പക്ഷെ എനിക്ക് മുന്നിൽ അതിന് തടസ്സമായി രണ്ട് പേര് ഉണ്ട്..... അവർക്ക് വേണ്ടി മാത്രം നീ ആ വലിയ വേദനയിൽ നിന്നും രക്ഷപ്പെട്ടു...." അവൾ പറയുന്നതിനോടൊപ്പം കരയുന്നുമുണ്ടായിരുന്നു...

അവൾ മെല്ലെ തല ഉയർത്തി തന്നെ ചേർത്ത് പിടിച്ചിരിക്കുന്ന ആദമിനെ നോക്കി... അവൾ പുഞ്ചിരിച്ചു.... എല്ലാ വേദനകളും മറന്നു കൊണ്ട്..... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 *മൂന്ന് വർഷങ്ങൾക്ക് ശേഷം.... * "ആദി....... ഇത് കൂടെ കഴിച്ചിട്ട് പോ...." മൂന്ന് വയസ്സുകാരിയുടെ കയ്യിൽ പിടിച്ചു കൊണ്ട് ഷഫ്‌ന ഉറക്കെ വിളിച്ചു പറഞ്ഞതും രണ്ട് വയസ്സുകാരൻ അവളെ വെട്ടിച്ചു കൊണ്ട് ഓടി... "പീ...... " രണ്ട് കൈ കൊണ്ടും വണ്ടി ഒടിക്കും പോലെ പിടിച്ചു കൊണ്ട് അവൻ മുന്നോട്ട് ഓടി കൊണ്ട് ഒരു ഡോർ തുറന്ന് ഉള്ളിലേക്ക് കടന്നു.... അവിടെ ബാഗിൽ എന്തൊക്കെയോ കയറ്റി വെക്കുന്ന ശാലുവിന്റെ പിറകിലൂടെ കെട്ടിപിടിച്ചു... "വന്നോടാ....അബ്ബയുടെ ചക്കര.... " അവൾ ബാഗ് ഒന്ന് നേരെ ഇട്ടു കൊണ്ട് ചോദിച്ചതും ആ രണ്ട് വയസ്സ്കാരൻ ഒന്ന് ചിരിച്ചു.... "അബ്ബാ....നിക്ക്... ഐക്റീം.... " "ഐസ് ക്രീമോ....ഓഫിസിൽ പോയി അബ്ബ തിരിച്ചു വരുമ്പോൾ കൊണ്ട് വരാട്ടോ...." അവൾ അവനെ ഒന്ന് എടുത്തുയർത്തി കവിളിൽ ചുണ്ട് ചേർത്ത് കൊണ്ട് താഴെ തന്നെ വെച്ചതും അവൻ അവളെ മറികടന്നു കൊണ്ട് പുറത്തേക്ക് ഓടി.... അവൾ കയ്യിൽ കിട്ടിയ ബാഗുകൾ എല്ലാം വാരി കെട്ടി കൊണ്ട് വേഗം തന്നെ പുറത്തേക്ക് നടന്നു..... അപ്പോഴേക്കും ആദമും ഒരുങ്ങി വന്നിരുന്നു...

"ആദം... ഇന്ന് എനിക്ക് നൈറ്റ്‌ ആണ് ആണ് ഷൂട്ട്.....വരുമ്പോൾ കുറച്ചു വൈകും.... " അവൾ പോകും മുന്നേ പറഞ്ഞു... "അതിന് ഞാനാണല്ലോ കവർ ചെയ്യാൻ വരുന്നത്..." ആദമും കൂടെ പറഞ്ഞതും ശാലു അബദ്ധം പറ്റിയ കണക്കെ അവനെ ഒന്ന് നോക്കി... "എന്നാ നിനക്ക് ആദ്യമേ പറഞ്ഞൂടായിരുന്നോ... ഞാൻ ഇത് കമ്മിറ്റ് ചെയ്യുമോ... മോനെ ഒറ്റയ്ക്ക് ഇട്ടിട്ടു പോണ്ടേ... " അവൾ കലിപ്പിച്ചു കൊണ്ട് പറഞ്ഞതും ആദി ആദ്യം തന്നെ പോയി ഷഫ്‌നയോട് ഒട്ടി നിന്നു... "എന്റെ പൊന്നു ശാലു ഞാൻ നോക്കിക്കോളാം ഇവനെ... നിങ്ങള് പോയിട്ട് വാ.... ഇവൻ ഉണ്ടെങ്കിൽ ഇവൾക്കും ഒരു സന്തോഷം ആണ്..." മൂന്ന് വയസ്സുകാരി സുന്ദരിയുടെ കവിളിൽ തട്ടി കൊണ്ട് ഷഫ്‌ന പറഞ്ഞു... ശാലുവിന്റെ മുഖത്ത് നിന്ന് തന്നെ ഒരു സന്തോഷം ഇല്ല എന്ന് വ്യക്തമായിരുന്നു... ആദം പുഞ്ചിരിയോടെ ആദിയെ എടുത്തു കൊണ്ട് കവിളിൽ ഒന്ന് ഉമ്മ വെച്ചതും ശാലുവും അവന്റെ കവിളിൽ ഒന്ന് ചുണ്ടമർത്തി... "അബ്ബയും.... പപ്പയും പോയിട്ട് വരാട്ടോ.... മോൻ ഷഫ്‌നമ്മയുടെ കൂടെ നിൽക്കണം ട്ടോ... " ആദം അവന്റെ കവിളിൽ കൈ വെച്ച് കൊണ്ട് പറഞ്ഞതും അവൻ പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി... "അബ്ബ....നിക്ക് ട്ടോക്ക് വാനം..." ശാലുവിന്റെ മേലേക്ക് ചാഞ്ഞു കൊണ്ട് ആദി പറഞ്ഞതും ശാലു അവന്റെ മൂക്കിൽ മൂക്ക് ഉരസി... "തോക്ക് വാങ്ങി തരാം.... കാർ വാങ്ങി തരാം... എന്റെ ചക്കരക്കു വേണ്ടതെല്ലാം നിന്റെ പപ്പയുടെ സഹായം ഇല്ലാതെ തന്നെ നിന്റെ അബ്ബ വാങ്ങി തരും.... " അവളുടെ സംസാരം കേട്ടു ആദം അവളുടെ തലയിൽ ഒന്ന് മേടി....

"മ്മ്മ്.... ഞാൻ ഇല്ലായിരുന്നെങ്കിൽ ഇപ്പോ കാണായിരുന്നു.... " അവൻ അർത്ഥം വെച്ച് കൊണ്ട് മൂളി കൊണ്ട് എങ്ങോട്ടോ നോക്കിയതും അവൾ അവന്റെ തോളിൽ ഒന്ന് കുത്തി.... "നിങ്ങള് ഇറങ്ങാൻ നോക്ക്.... അനു... ഓഫിസിൽ വെയിറ്റ് ചെയ്യുന്നുണ്ടാകും... ഇന്നലത്തെ പോലെ മൂന്നും കൂടി പ്രശ്നം ഉണ്ടാക്കി തല്ലും കിട്ടി വരണ്ട... എണ്ണയും കുഴമ്പുമൊന്നും ഇവിടെ ഇല്ല...." പുറത്തേക്ക് ഇറങ്ങുന്ന ശാലുവിനെ നോക്കി കണ്ണുരുട്ടി കൊണ്ട് ഷഫ്‌ന പറഞ്ഞതും ശാലു ചിരിയോടെ അവളുടെ തോളിൽ ഒന്ന് തട്ടി... 🍁🍁🍁🍁🍁🍁🍁🍁🍁🍁 കാറിൽ ചാരി ഇരിക്കുകയായിരുന്നു ശാലു... അവളുടെ നോട്ടം പുറത്തേക്ക് ആണെന്ന് കണ്ടതും ആദം ചിരിയോടെ അവളുടെ കയ്യിൽ ഒന്ന് തട്ടി... അവന്റെ നോട്ടം കണ്ടതും അവളൊന്നു ചിരിച്ചു... "എന്തോ വലിയ ആലോചനയിൽ ആണല്ലോ..." "മ്മ്മ്.... നമ്മൾ ആദിക്ക് പെർഫെക്റ്റ് പേരെന്റ്സ് അല്ല എന്ന് നിനക്ക് തോന്നുന്നുണ്ടോ..." അവളുടെ ചോദ്യം കേട്ടു അവൻ ഒന്ന് ചിരിച്ചു... "അത് നമ്മൾ എപ്പോഴും സംസാരിക്കാറുള്ള വിഷയം അല്ലേ... അതിൽ എന്താ പുതുമ... " അവന്റെ ചോദ്യം കേട്ടു അവൾ ഒന്ന് തലയാട്ടി... "ഞാൻ നല്ലൊരു പപ്പയാണോ എന്നറിയില്ല... You are a perfect abba.... ഒന്നും ഇല്ലെങ്കിലും അവന്റെ അബ്ബ ഒരു sand dollar അല്ലേ...നിറ വയറോടെ നിയമത്തേ ജയിക്കാൻ കോടതി കയറിയവൾ....

" അവൻ പറഞ്ഞതും അവൾ വേറൊന്നും മിണ്ടാതെ പുറത്തേക്ക് നോക്കി... അന്നത്തെ സംഭവത്തിന് ശേഷം ആത്മഹത്യ എന്നതിനേക്കാൾ ഉപരി കൊലപാതകം എന്ന സാധ്യത പൊങ്ങി വന്നു... മരിച്ചത് രാഷ്ട്രീയക്കാരൻ ആയത് കൊണ്ട് തന്നെ നല്ല പ്രഷറും ഉണ്ടായിരുന്നു... അത് അവസാനം ശാലുവിന്റെ മേലിലും... അതിൽ നിന്നും അവളെ കര കയറ്റിയത്.... അഡ്വാകറ്റ് മറിയം.... ശാലുവിന്റെ ഉമ്മ... അവൾ ചെയ്തത് ആണ് എന്ന് പൂർണ ബോധ്യം അവർക്കും ഉണ്ടായിരുന്നു... വാദി ഭാഗം പല തെളിവുകളും നിരത്തി എങ്കിലും മറിയത്തിന്റെ വാദത്തിന് മുന്നിൽ അതിന് പിടിച്ചു നിൽക്കാൻ കഴിയാതെ വന്നു... തനിഹയുടെ കൊലപാതകം മുതൽ താൻ അനുഭവിച്ച പീഡനങ്ങൾ വരെ കോടതിയിൽ വിളിച്ചു പറഞ്ഞു റോഷനും കൂട്ട് പ്രതികൾക്കും ജീവപര്യന്തം തടവ് ശിക്ഷ..... ആ കോടതി മുറിയിൽ നിന്നും നിറവയറിൽ കൈ താങ്ങി ഇറങ്ങുമ്പോൾ തന്നെ നന്ദിയോടെ നോക്കുന്ന തനിഹയുടെ അച്ഛനെയും അമ്മയെയും അവൾ കണ്ടിരുന്നു.... അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു... തന്റെ മകൾക്കു നീതി ലഭിച്ചു എന്ന പോലെ... ഇനി ഒരാൾക്കും ഇങ്ങനെ ഒരു ഗതി വരരുത് എന്ന് ആ കണ്ണുകൾ യാചിക്കുകയായിരുന്നു... ജയിലിൽ വെച്ച് റോഷനും രണ്ട് പ്രതികളും അപമാനത്താൽ ജീവനൊടുക്കി...

അവളുടെ ചിന്തകൾ പല ഇടങ്ങളിൽ ആയി അലഞ്ഞു കൊണ്ടിരുന്നു... അവൾ മെല്ലെ കണ്ണുകൾ ചിമ്മി.... അവളുടെ ചിന്തയിൽ പലപ്പോഴും തന്നെ ഇത്രയും സ്ട്രോങ്ങ്‌ ആക്കിയ അസുരമുറൈ എന്ന കാടും ഗ്രാമവും സമന്തകവും മൂപ്പനും എല്ലാം കടന്നു വന്നു... ഇനി ഒരിക്കലും കടന്ന് ചെല്ലാൻ കഴിയാത്ത ആ കാടിനോടുള്ള അവസാന ഓർമയും.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ശാലു.... നിന്നെ കാണാൻ പുറത്ത് ഒരാൾ കാത്തു നിൽപ്പുണ്ട്.... " രാജേഷ് കേബിനിലേക്ക് കയറും മുന്നേ ശാലുവിനോടായി വിളിച്ചു പറഞ്ഞു... അവൾ കയ്യിലെ ഫയൽ ഒതുക്കി... "ആരാണ്....." "അറിയില്ല.... ഒരു ഓൾഡ് ആയ ലേഡിയും ഒരു കൊച്ച് കുറ്റിയും ആണ്.... " അവൻ പറയുന്നത് കേട്ടു അവൾ എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് അവിടെ നിന്നും എഴുന്നേറ്റു.... അവൾ പുറത്തേക്ക് നടന്നതും ഓഫിസിന് പുറത്ത് നിൽക്കുന്നവരെ കണ്ടു അവൾ ഒന്ന് നെറ്റി ചുളിച്ചു... അവൾ അവർക്ക് നേരെ നടന്നു...... "എന്നെ അന്വേഷിച്ചു വന്ന.... " അവൾ പാതിയിൽ നിർത്തിയതും അവർ അവൾക്ക് നേരെ കൈ കൂപ്പി... അവൾ പകച്ചു നിൽക്കുകയായിരുന്നു... "ഞാൻ തന്നെയാ....എന്റെ പേര് ശോഭ... " അവർ സ്വയം പരിജയപ്പെടുത്തും പോലെ പറഞ്ഞതും അവൾ പെട്ടെന്ന് തന്നെ അവരുടെ കയ്യിൽ പിടിച്ചു താഴ്ത്തി... "എന്താ അമ്മേ..."

അവളുടെ ചോദ്യത്തിന് അവർ ചുറ്റുപാടും ഒന്ന് നോക്കുകയാണ് ചെയ്തത്... അവരുടെ അടുത്ത് നിൽക്കുന്ന പത്തു വയസ്സ് തോന്നിക്കുന്ന പെൺകുട്ടിയെ അവൾ ഒന്ന് നോക്കി... "മ്മ്മ് അമ്മ വാ... " അവൾ അവരെ വിളിച്ചു കൊണ്ട് പോയത് ക്യാന്റീനിലേക്ക് ആയിരുന്നു... അപ്പോൾ തന്നെ അവൾ ഫോണിൽ ആദമിന് ടെക്സ്റ്റ്‌ ചെയ്തു... അവൾ അവർക്കായി ഒരു ചായ വാങ്ങിയ സമയം കൊണ്ട് തന്നെ ആദം എത്തിയിരുന്നു... അവനെ കണ്ടതും അവർ ശാലുവിനെ പരിഭ്രമത്തോടെ നോക്കി... "അമ്മ പേടിക്കണ്ട... എന്റെ ഹസ്ബൻഡ് ആണ്... എന്താണ് അമ്മക്ക് പറയാൻ ഉള്ളത്... " അവൾ ചോദിച്ചതും അവർ വിതുമ്പി പോയിരുന്നു... "എന്റെ മോന്റെ കൊച്ചാ ഇത്.... ഇവൾക്ക് നാല് വയസ്സ് പ്രായം ഉള്ളപ്പോൾ എന്റെ മോൻ അങ്ങ് പോയി.. അതിന് ശേഷം ഇവളുടെ അമ്മ എന്ന് പറയുന്നവൾ ഇവളെയും കൂട്ടി വീട്ടിൽ പോയതായിരുന്നു.... ഇപ്പോഴാ അറിയുന്നത് അവിടെ നിന്ന്.... " ബാക്കി പറയാൻ കഴിയാതെ അവർ വിതുമ്പി... ശാലു ഞെട്ടലോടെ ആ കൊച്ചിനെ ഒന്ന് നോക്കി... ആ കുട്ടിയുടെ കണ്ണുകളിൽ പോലും വിഷാദം നിഴലിച്ചു.... "അവർ ഇപ്പോൾ എന്റെ കൊച്ചിനെ വെച്ച് വില പേശുവാണ്.... എന്റെ കൊച്ച് എന്തെങ്കിലും ചെയ്യും എന്ന് തോന്നിയപ്പോൾ ആണ്... "

അവർ കരയുന്നത് കണ്ടു ആദം അവരെ ഒന്ന് ചേർത്ത് പിടിച്ചു... "പോലീസിനെ അറിയിച്ചില്ലേ... " അവളുടെ ചോദ്യത്തിൽ ഒരു അരിശം ഉണ്ടായിരുന്നു.. "അവരോട് പറഞ്ഞിട്ട് എന്തിനാ മോളെ... എന്റെ കൊച്ചിനെ കൊല്ലാതെ കൊല്ലാനോ.... " അവരുടെ വാക്കുകളിൽ നിയമത്തോടുള്ള വിശ്വാസമില്ലായ്മ കാണാൻ കഴിഞ്ഞിരുന്നു... ശാലു ഒന്നും മിണ്ടാതെ താഴേക്ക് നോക്കി ഇരുന്നു... "തീരേ വയ്യാതെ വന്നപ്പോൾ വക്കീലിനെ കണ്ടപ്പോഴാ...വക്കീൽ മോളോട് പറയാൻ പറഞ്ഞത്.... എന്റെ കൊച്ചിന് ഇതിൽ കൂടുതൽ അനുഭവിക്കാൻ വയ്യ മോളെ... " ആ അമ്മ കരയുകയായിരുന്നു... അവൾക്ക് അറിയാമായിരുന്നു ഏതാണ് ആ വക്കീൽ എന്ന്... അവൾ എന്തോ തീരുമാനിച്ചു ഉറപ്പിച്ച പോലെ ആദമിനെ നോക്കി... ആദം സമ്മതം പോലെ ഒന്ന് തലയാട്ടിയതും അവൾ ആ അമ്മയുടെ തോളിൽ ഒന്ന് തട്ടി... "അമ്മാ...കരയാതെ.... നമുക്ക് media വഴി പോകണ്ട... നമുക്ക് ഇത് പുറത്ത് വെച്ച് തന്നെ തീർക്കാം...ഇവൾ വലുതായി അവൾക്ക് തോന്നുക ആണെങ്കിൽ മാത്രം ഇങ്ങനെ ഒരു അധ്യായം ഇവളുടെ ജീവിതത്തിൽ ഉണ്ടായിരുന്നു എന്ന് ആരായാലും അറിഞ്ഞാൽ മതി.... " ആ കുഞ്ഞിന്റെ മുഖം പിടിച്ചുയർത്തി കൊണ്ട് അവൾ പറഞ്ഞു.. ആ കുഞ്ഞിനെ കാണുമ്പോൾ അവളുടെ ഉള്ളവവും നീറുകയായിരുന്നു... തന്റെ തനിഹയെ കാണും പോലെ.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"എഴുന്നേറ്റോ..... " റൂമിൽ നിന്നും ഇറങ്ങി വരുന്ന ആദമിനെ കണ്ടു സോഫയിൽ ഇരുന്നു ടീവി കാണുന്ന അനൂപ് ചോദിച്ചു... അവന്റെ അടുത്ത് തന്നെ രണ്ട് കുഞ്ഞുങ്ങളും ഇരിപ്പുണ്ടായിരുന്നു... ആദം അവനരികിൽ ചെന്ന് ഇരുന്നതും ആദി ആദമിന്റെ മടിയിലേക്ക് കയറി ഇരുന്നു... "പപ്പാ... " കൊഞ്ചി ഉള്ള വിളിയിൽ അവൻ ഒന്ന് ചിരിച്ചു കൊണ്ട് കുഞ്ഞിന്റെ കവിളിൽ ഒന്ന് ചുണ്ടമർത്തി... "നീ എപ്പോഴാ വന്നത്... " "ഇപ്പോൾ വന്നതേ ഒള്ളൂ... ഇവൻ രാവിലെ തുടങ്ങിയ കരച്ചിൽ ആണ്... ഇവിടെ എത്തിയപ്പോൾ ആണ് മാറിയത്... " ആദിയെ നോക്കി കൊണ്ട് അനൂപ് പറഞ്ഞു... ആദം ഒന്ന് ചിരിച്ചു... "ആ എഴുന്നേറ്റോ... ഞാൻ വന്നപ്പോൾ നല്ല ഉറക്കം ആയിരുന്നു അതാ വിളിക്കാഞ്ഞത്...." അവനടുത്ത് വന്നിരുന്നു കൊണ്ട് ശാലു പറഞ്ഞു....ആദം അവളുടെ തോളിലേക്ക് കൈ ചേർത്ത് കൊണ്ട് ഇരുന്നതും ആദി അവന്റെ മടിയിലേക്ക് എഴുന്നേറ്റു നിന്നിരുന്നു.... *സിറ്റിയിൽ അജ്ഞാത ആക്രമണം.... അജ്ഞാതന്റെ ആക്രമണത്തിൽ എറണാകുളം സ്വദേശികളായ രണ്ട് പേർക്ക് പരിക്കേറ്റു....സ്വകാര്യ ഭാഗങ്ങളിൽ ഏറ്റ ഗുരുതരമായ പരിക്ക് കാരണം രണ്ട് പേരെയും മെഡിക്കൽ കോളേജിലേക്ക് പ്രവേശിപ്പിച്ചു.... * വാർത്ത കണ്ടു അനൂപ് ഒന്ന് മുഖം ചുളിച്ചു...

"ഏതവൻ ആണാവോ അത്... " അനൂപ് ഒരു താല്പര്യം ഇല്ലാത്ത മട്ടെ അത് മാറ്റിയതും അത് കണ്ടു കൊണ്ട് ഇരിക്കുന്ന ശാലുവിന്റെയും ആദമിന്റെ മുഖത്തും പുച്ഛം നിറഞ്ഞ ഒരു പുഞ്ചിരി ഉണ്ടായിരുന്നു...... അവർക്ക് അറിയാമായിരുന്നു ഈ നാട്ടിൽ കുഞ്ഞുങ്ങളോടും സ്ത്രീകളോടുമുള്ള അതിക്രമങ്ങൾ ഇത് കൊണ്ടൊന്നും തീരില്ല എന്ന്....പെണ്ണിനെ തൊടുന്നവന്റെ കൈ വെട്ടി മാറ്റും വരെ.... ആക്രമിക്കുന്നവനെ കെട്ടി തൂക്കും വരെ ഈ നാട്ടിൽ സൗമ്യയും ജിഷയും എല്ലാം പിറന്ന് കൊണ്ടിരിക്കും.... ഈ നാട്ടിൽ ജീവിക്കണം എങ്കിൽ പെണ്ണിന് വേണ്ടത് അച്ചടക്കം അല്ല..... കരുത്ത് ആണ്.... ഏതൊരുത്തനെയും എതിർക്കാനും വേണ്ടി വന്നാൽ തനിക്ക് വേണ്ടി കൊല്ലാനും കഴിയുന്ന മനകരുത്ത്........... അഗ്നി ആകണം അവൾ...എന്തിനെയും ചുട്ടു ചാമ്പലാക്കാൻ പ്രാപ്തമായ അഗ്നി....... END

ഈ ഒരു സ്റ്റോറി ഇങ്ങനെയല്ലാതെ അവസാനിപ്പിക്കാൻ കഴിയില്ല... ഒരുപാട് ഇഷ്ടത്തോടെ സമയം എടുത്തു എഴുതിയ സ്റ്റോറിയാണ്... എല്ലാവരോടും സ്നേഹം മാത്രം.... അഭിപ്രായങ്ങൾ അറിയിക്കുക...

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story