SAND DOLLAR: ഭാഗം 4

Sand Dollar

രചന: THASAL

എന്തോ കാലിൽ ഇഴയുന്നത് പോലെ തോന്നിയതും അവൻ ഉറക്കത്തിൽ നിന്നും ഉണർന്നു... ഉറക്കചടവിൽ എന്താണ് എന്ന് പോലും നോക്കാൻ നിൽക്കാതെ തിരിഞ്ഞു കിടക്കാൻ ഒരുങ്ങിയതും നിലാവിന്റെ വെളിച്ചത്തിൽ തനിക്ക് മുന്നിൽ നിൽക്കുന്ന രൂപത്തെ കണ്ട് അവൻ പിടഞെഴുന്നേറ്റു..... എന്തോ ഉള്ളിൽ ഭയം നിറഞ്ഞപ്പോൾ ഉള്ളിൽ നിന്നും എന്തൊക്കെയോ ശബ്ദങ്ങൾ ഉയരാൻ തുടങ്ങിയതും അയാൾ എന്റെ വായ പൊത്തിയിരുന്നു... ആളെ മനസ്സിലാകാതെ ഞാൻ അയാളുടെ കയ്യിൽ നിന്നും മാറാൻ ശ്രമിച്ചപ്പോഴേക്കും അയാൾ വായ മുറുക്കെ പൊത്തി.... "ശബ്ദം ഉണ്ടാക്കാതെ..... ഇത് ഞാനാ തനി... " മെല്ലെ എന്റെ ചെവിക്കടുത്ത് അധരങ്ങൾ പതിപ്പിച്ചു കൊണ്ട് അവൾ പറഞ്ഞതും ഞാൻ ഒരു ആശ്വാസത്തിൽ അവളുടെ കൈ തട്ടി തെറിപ്പിച്ചു കൊണ്ട് ശ്വാസം വലിച്ചു വിട്ടതും കോപ്പത്തി ഇരുന്നു കിണിക്കുന്നു... പുല്ല്.. പെണ്ണായി പോയി... ചവിട്ടി മുക്കിൽ ആക്കിയേനെ... "നീ എന്താടി... കോപ്പേ രാത്രി മനുഷ്യനെ പേടിപ്പിക്കാൻ ഇറങ്ങിയതാണോ..... " പെട്ടെന്ന് വന്ന ദേഷ്യത്തിൽ ഞാൻ അലറി കൊണ്ട് ചോദിച്ചതും അവൾ എരിവ് വലിച്ചു കൊണ്ട് പിന്നെയും എന്റെ വാ പൊത്തി... "*ശബ്ദം കുറക്കഡാ.....

*താഴെ ആനകൾ ഉണ്ട്... ശബ്ദം ഉണ്ടാക്കിയാൽ അത് ഏറുമാടവും വലിച്ചു താഴെ ഇട്ടു പോകും... അതിനുള്ളിൽ കിടന്നു നമ്മളും ചാവും... വേണോടാ... " വല്ലാത്തൊരു ഭീഷണി സ്വരത്തിൽ അവൾ പറയുന്നത് കേട്ടു ഞാൻ ഒന്ന് ഞെട്ടി എങ്കിലും പെട്ടെന്നുള്ള ഓർമയിൽ എഴുന്നേറ്റു പുറത്തേക്ക് തലയിട്ട് നോക്കിയതും താഴെ നടന്നു നീങ്ങുന്ന ആനകളെ കണ്ട് നെഞ്ചിൽ ഇടി വെട്ടി എങ്കിലും കിട്ടിയ അവസരം ക്യാമറയിൽ എടുക്കാനായി ഞാൻ ക്യാമറ തപ്പിയതും തനി പെട്ടെന്ന് ക്യാമറ എടുത്തു എന്നിൽ നിന്നും മാറ്റി വെച്ചു... "വെളിച്ചം അടിച്ചാൽ അവക്ക് വല്ലാതെ ദേഷ്യം വരും... വെറുതെ ജീവൻ വെച്ച് കളിക്കണ്ട... " തനി പറഞ്ഞപ്പോൾ ആണ് ഞാനും ആ കാര്യം ഓർത്തത്... പിന്നെ അതിന് മുതിർന്നില്ല... അവ മെല്ലെ നടന്നു നീങ്ങിയതും തനിയുടെ കണ്ണ് മുഴുവൻ ആ കുടിലിലെക്കായിരുന്നു... അവ അതിൽ ഒന്ന് തൊടുക പോലും ചെയ്യാതെ മുന്നോട്ട് നീങ്ങിയതും അവൾ ആശ്വാസത്തോടെ ശ്വാസം വലിച്ചു വിട്ടു... "ഇതെന്താ ഇതിലൂടെ ആനയൊക്കെ.... " ഞാൻ അവൾക്ക് പിന്നിൽ നിന്നും ചോദിച്ചതും അവൾ ധൃതിപ്പെട്ടു ഒന്ന് തിരിഞ്ഞു സാരി വലിച്ചിറക്കി കൊണ്ട് എന്നെ നോക്കി ചിരിച്ചു... "ഇത് താ ആനത്താര... അങ്കെ ഞങ്ക വീട് വെച്ചതാ....

ആനകൾ ഇടയ്ക്കിടെ ഇങ്ങനെ പോകും... രാത്രി എല്ലാരും ഏറുമാടത്തിൽ ആണ് താമസം... ഇനി തിരികെ പോരുമോ എന്നൊന്നും അറിയില്ല.... പോകുന്നതിനിടെ നമ്മളെ എങ്ങാനും കിട്ടിയാൽ എടുത്തിട്ട് കുടയും.. രണ്ട് മാസം മുന്നേ താൻ കണ്ടിട്ടില്ലേ തങ്കമുത്തു അവന്റെ അപ്പനെ കൊന്നതാ.... എല്ലാർക്കും പേടിയാ.... " ഒരു പേടി കലർന്ന സ്വരത്തിൽ കണ്ണുകൾ ചുരുക്കിയും വിടർത്തിയും പ്രത്യേക ഭാവത്തിൽ അവൾ പറയുന്നത് കേട്ടു ഞാൻ ചുണ്ടിൽ കുഞ്ഞു പുഞ്ചിരി വെച്ച് കൊണ്ട് തറയിൽ ഇരുന്നതും അവളും എനിക്കൊപ്പം താഴെ ഇരുന്നു താടിയിലും കൈ കൊടുത്തു... "നിങ്ങൾക്ക് ഒന്നും ഒരു സങ്കടവും ഇല്ലേ.... കൂട്ടത്തിൽ ഒരാൾ മരിച്ചിട്ടും ഇത്രയും എളുപ്പം പറയാൻ കഴിയുന്നു... " എനിക്ക് ചോദിക്കാതിരിക്കാൻ തോന്നിയില്ല... കാരണം ഇന്ന് തന്നെ എന്റെ കണ്മുന്നിൽ കണ്ടതാണ് സ്വന്തം മകൻ മരണം മുന്നിൽ കണ്ട് കിടക്കുമ്പോഴും കരയാൻ പോലും ഒരമ്മയെ അനുവദിക്കാത്ത ആളുകളെ.... എന്റെ ചോദ്യത്തിന് അവളുടെ കയ്യിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു... "മരിച്ചു കഴിഞ്ഞില്ലേ.... അത് ആലോചിച്ചു കൊണ്ട് നിന്നാൽ മുന്നോട്ട് ജീവിക്കാൻ കഴിയോ...... " അവളുടെ സംസാരത്തിൽ ഒരു ലാഗവം കലർന്നു... എനിക്ക് എന്തോ ഒരു പുച്ഛമാണ് തോന്നിയത്.... "ആദം..... "

ആദ്യമായി അവൾ എന്റെ പേര് വിളിച്ചതും ഞാൻ ഒരു ഞെട്ടലോടെ അവളെ നോക്കി... അവൾ എന്നെ നോക്കി ഒന്ന് പുഞ്ചിരിച്ചു... "ഇപ്പോൾ താൻ കരുതുന്നുണ്ടാകും എന്ത് ആളുകൾ ആണ് ഇത് എന്ന്... ശരിയാ... പുറത്ത് നിന്നും കാണുന്നവർക്ക് അതെ തോന്നൂ... പക്ഷെ ഈ നാടിന്റെ ആത്മാവ് തൊട്ടറിഞ്ഞാൽ മനസ്സിലാകും ഞങ്ങളാണ് ശരി എന്ന്.... ഈ കണ്ണുനീർ ഒരു ബലഹീനതയല്ലെ.... ഒരു ആവശ്യഘട്ടത്തിൽ ആ ബലഹീനതയാണോ വേണ്ടത്.... അത് കൊണ്ട് തന്നെ ഇവിടെ ആരും ആരെയും കാണിച്ചു കരയാറില്ല.... " അവളുടെ വാക്കുകൾ എല്ലാം എനിക്ക് ഒരു അത്ഭുതം ആയിരുന്നു.... വെറുമൊരു കാട്ടു പെണ്ണിന്റെ വാക്കുകൾ... പക്ഷെ അത് ഈ ഗ്രാമത്തിന്റെ നല്ല വശങ്ങളെ ചൂണ്ടി കാണിക്കുന്നു... വികസിച്ചു എന്ന് വിശ്വസിക്കുന്ന നമ്മുടെ പട്ടണത്തിലെ ആളുകളുടെ ഇടുങ്ങിയ ഹൃദയത്തിലും ചിന്തകളിലും വരാത്ത കാര്യങ്ങൾ.... ശരിക്കും ആരാണ് വികസിച്ചത്.... !!? എനിക്ക് എന്തോ എന്നോട് തന്നെ പുച്ഛം തോന്നി... ആളുകളെ കാണിക്കാൻ വെറും ഷോക്ക് വേണ്ടി ജീവിതത്തിന്റെ മോഡി കൂട്ടുന്നവരോട് പരിഹാസവും....

"ഞങ്ങൾക്ക് ഞങ്ങളുടെതായ കുറെ വിശ്വാസങ്ങൾ ഉണ്ട് ആദം... അത് ഒരിക്കലും ഒരു മതവുമായും ബന്ധപ്പെട്ടതല്ല... മനുഷ്യനുമായി ബന്ധപ്പെട്ടത്..... ഇവിടെ ഓരോരുത്തരും ഓരോ മനുഷ്യരാണ്.... ഇവിടെ നീ എന്നൊ ഞാൻ എന്നൊ ഉള്ള വ്യക്തികൾ ഇല്ല... നമ്മൾ.... നമ്മൾ മാത്രം.... ജീവനോടെ ഉള്ള കാലത്തോളം ഇവിടെ ഒരു സ്ഥാനം ഉണ്ട്... മരിച്ചു കഴിഞ്ഞാൽ മറന്നോണം... അതാണ്‌ ഇവിടുത്തെ നിയമം... " അവൾ പറഞ്ഞു അവസാനിപ്പിച്ചതും എനിക്ക് അവസാനം പറഞ്ഞത് എന്ത് കൊണ്ടോ അംഗീകരിക്കാൻ കഴിഞ്ഞില്ല.... മരിച്ചു കൊല്ലങ്ങൾ കഴിഞ്ഞിട്ടും അവർക്ക് വേണ്ടി പ്രാർത്ഥനയുമായി നിൽക്കുന്നവർ അല്ലേ ഞാൻ അടക്കം ഉള്ളവർ...ഞാൻ ഒന്ന് പുഞ്ചിരിച്ചു... "തനിക്ക് അറിയില്ലായിരിക്കും.... ഇവിടം കഴിഞ്ഞാൽ ഒരു നാടുണ്ട്... നിറയെ ചമയങ്ങൾ ഉള്ള നാട്... അവിടെ താൻ പറഞ്ഞ ഒരു കാര്യത്തിനും അംഗീകാരം ഇല്ല...but i like your thoughts.... " ഞാൻ ചിരിയോടെ ചുമരിലേക്ക് ചാരി ഇരുന്നു കൊണ്ട് പറഞ്ഞതും അവൾ അത്ഭുതത്തോടെ എന്നെ നോക്കി ഇരിപ്പുണ്ട്.... "അവസാനം പറഞ്ഞത് എന്താ... "

വല്ലാത്തൊരു നിഷ്കളങ്കതയോടെയുള്ള അവളുടെ ചോദ്യം കേട്ടു ഞാൻ ഒന്ന് ചിരിച്ചു കൊണ്ട് മുഖം കൈ കൊണ്ട് ഉഴിഞ്ഞു... അവൾ ഒരു ചമ്മലും ചിരിയും കലർന്ന ഭാവത്തോടെ എന്നെ നോക്കുന്നുണ്ട്... ആ കവിളുകൾ തെളിഞ്ഞു വരുന്ന നുണക്കുഴിയിലേക്ക് ആയിരുന്നു എന്റെ ശ്രദ്ധ.... "എനിക്ക് ഇഷ്ടമായി എന്ന് പറഞ്ഞതാ.... " ഞാൻ തെല്ലു കുറുമ്പോടെ പറഞ്ഞതും അവൾ എന്നെ ആ നിമിഷം കൂർപ്പിച്ചു നോക്കി... ആ നോട്ടത്തിൽ ഞാൻ ഒന്ന് പതറി... "അല്ല തന്റെ ചിന്തകൾ എനിക്ക് ഇഷ്ടമായി എന്ന് പറഞ്ഞതാഡോ.... " ഞാൻ തിരുത്തി കൊണ്ട് പറഞ്ഞതും അവളും ഒന്ന് പുഞ്ചിരിച്ചു.... അന്ന് രാത്രിയിൽ അവർ എന്തൊക്കെയോ സംസാരിച്ചു... ആചാരങ്ങൾ സംസ്കാരങ്ങൾ.... ഇവിടുത്തെ കാര്യങ്ങൾ പറഞ്ഞു കൊടുക്കുന്നതിലും അവൾക്ക് ഇന്ട്രെസ്റ്റ് തോന്നിയത് അവന്റെ നാടിനെ പറ്റി അറിയാൻ ആയിരുന്നു... ആദ്യം ഒക്കെ പലതും അവൾക്ക് മനസ്സിലായില്ല എങ്കിലും അത് അവനിൽ തെല്ലൊരു നീരസം ഉണ്ടാക്കി എങ്കിലും പതിയെ അവനും ആ അറിവില്ലായ്മയെ ആസ്വദിച്ചു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"ആദം.... എഴുന്നേൽക്ക്... നേരം കാലെ ആയാച്ചഡാ...എഴുന്നേൽക്ക്.... " തനിയുടെ തുടരെ തുടരെയുള്ള വിളി കേട്ടു ആദം ഇച്ചിരി അനിഷ്ടത്തോടെ കണ്ണുകൾ തുറന്നു... തനിക്ക് അടുത്ത് തന്നെ ചിരിച്ചു ഇരിക്കുന്ന തനിയെ കണ്ട് ആദ്യം ഒന്ന് മുഖം ചുളിഞ്ഞു എങ്കിലും പിന്നീട് പ്രയാസപ്പെട്ടു കൊണ്ട് ഒന്ന് ചിരിച്ചു... "ഗുഡ്മോർണിംഗ്... " നിലത്ത് നിന്ന് എഴുന്നേറ്റു കൊണ്ട് കൈ രണ്ടും മുകളിലേക്ക് ഉയർത്തി മൂരി നിവർന്നു കൊണ്ട് അവൻ പറഞ്ഞതും അവൾ ഒന്നും തിരികെ പറയാൻ അറിയാതെ ഒന്ന് ഇളിച്ചു... "കൊഞ്ചം വേഗമാ എഴുന്നേറ്റു വാങ്കെ ആദം... ചോലയിൽ ആളുകൾ എല്ലാം വരും മുന്നേ കുളിച്ചു കയറിക്കോ... അല്ലേൽ നാട്ടിലെ പെൺപിള്ളേർ ഒക്കെ കൂടെ കൂടിയാൽ തനിക്ക് ഒരു പണി ആകും.... " അവൾ ഒരു കള്ള ചിരിയോടെ പറഞ്ഞതും അവൻ ഒന്ന് ഞെട്ടി കൊണ്ട് അവളെ നോക്കി... "അപ്പൊ ഇവിടെ കുളിമുറി ഒന്നും ഇല്ലേ... "

"ഇത് കാട് താനേ... അല്ലാതെ നാട് അല്ല... ഇവിടെ ചോല ഒക്കെ കാണൂ... എഴുന്നേൽക്ക്... പിന്നെ ഞാൻ എന്റെ വേലക്ക് പോയാൽ... കിളികളെ ഒന്നും പടം എടുക്കൽ ഉണ്ടാകില്ല... സമയം ജാസ്തി താനേ... വേഗമാ പാത്ത്ങ്കെ... " അവൾ ധൃതി കൂട്ടി കൊണ്ട് പറഞ്ഞതും അവൾ താല്പര്യം ഇല്ലാത്ത മട്ടെ എഴുന്നേറ്റു... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ദേ.... ഇവിടുന്ന് കുറച്ചു മുന്നോട്ട് നടന്നാൽ തന്നെ കാട്ടുചോലയാണ്...ഞാൻ ഇവിടെ നിന്നോളാം... " ഒരു മരത്തിന് താഴെ നിന്ന് കൊണ്ട് തനി പറഞ്ഞതും ആദം അവളെ ഒന്ന് സൂക്ഷിച്ചു നോക്കി... "നിനക്ക് എന്താ അങ്ങോട്ട്‌ വന്നാൽ... " "നിങ്ക... വലിയ പുരുസൻ അല്ലയാ.... അത് വന്ത്... നിങ്ക കുളിക്കുന്നിടത്ത് വന്താൽ... അത് റൊമ്പ കഷ്ടം.... നീങ്ക പോയിട്ങ്കെ.... ഞാൻ ഇങ്ക ഉണ്ടാകും...." അവൾ ചെറിയ ചമ്മലോടെ പറയുന്നത് കേട്ടു അവന് പോലും ചിരി വന്നു... അവൻ ഒന്ന് അമർത്തി മൂളി കൊണ്ട് ഉള്ളിലേക്ക് നടന്നതും തനി ചിരിച്ചു കൊണ്ട് താഴെ കിടക്കുന്ന കുഞ്ഞ് പഴങ്ങൾ ഓരോന്നായി പെറുക്കി അത് സാരിയുടെ അറ്റം കൊണ്ട് തുടച്ചു വായിലേക്ക് വെച്ചു.... "ഇന്ത ആദം... ആള് പാവം ആണ്...

പക്ഷെ എന്തോ ഒരു അഹങ്കാരം.... അത് നിജമാ ഇണ്ടാങ്കെ.... ഇച്ചിരി കഴിയട്ടെ... പാക്കലാം... " അവൾ ഓരോന്ന് ഓർത്ത് കൊണ്ട് പഴങ്ങൾ കഴിക്കുമ്പോൾ ആണ് എന്തോ മരം മുറിക്കും പോലുള്ള ശബ്ദം അവളുടെ കാതുകളിൽ വന്നു പതിഞ്ഞത്.... ആദ്യം കേട്ടത് കൊണ്ട് തന്നെ അവൾ ഒന്ന് ഞെട്ടി... പക്ഷെ അവൾ സംശയത്തോടെ ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു... കയ്യിലെ പൊടി എല്ലാം തട്ടി എറിഞ്ഞു കൊണ്ട് മുന്നോട്ട് നടന്നു... പിന്നെയും ദൂരം പിന്നിടുന്തോറും ആ ശബ്ദം ഏറി വന്നു കൊണ്ടിരുന്നു... എന്ത് കൊണ്ടോ അവളിൽ യാതൊരു പേടിയും ഉണ്ടായിരുന്നില്ല... അവൾ മുന്നിലേക്ക് നടന്നു കൊണ്ട് ഒരു മരം കടന്നു പോകാൻ ഒരുങ്ങിയതും പെട്ടെന്ന് മുന്നിലെ കാഴ്ച കണ്ട് ആ നിമിഷം തന്നെ അവൾ ആ വലിയ മരത്തിന് പിന്നിലേക്ക് മറഞ്ഞു നിന്നു..... അവളുടെ ശ്വാസഗതി ഉയർന്നു... "ഡാ.... വേഗം മുറിച്ചു എടുക്കഡാ... ഫോറെസ്റ്റ്കാര് കാണും മുന്നേ പോകാൻ ഉള്ളതാ... ഇനി ഒരുത്തനെ കൂടി കൊല്ലാൻ ഒക്കെ പാടാ..... " ആ ശബ്ദത്തോടൊപ്പം അവളുടെ കണ്ണുകൾ ചുറ്റും സഞ്ചരിച്ചു.... ചെരിഞ്ഞ ആനയുടെ കൊമ്പ് മെഷീൻ കൊണ്ട് മുറിച്ചു എടുക്കാനുള്ള ശ്രമത്തിൽ ആണ് കുറച്ചു ആളുകൾ... തലവൻ എന്ന് തോന്നിക്കുന്ന ഒരുത്തൻ കുറച്ചു മാറി ഇരിപ്പുണ്ട്... തനിയുടെ കണ്ണുകൾ ആ ആനയിൽ ചെന്ന് പതിഞ്ഞു....

ശങ്കരൻ.... അവളുടെ ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു..... അവൾ തെല്ലു നേരം പോലും കാത്തു നിന്നില്ല... അവളുടെ കണ്ണുകളിൽ വല്ലാത്തൊരു വന്യത നിറഞ്ഞു നിന്നു.... അവൾ സാരിയുടെ തൂങ്ങി കിടക്കുന്ന ഭാഗത്തേ കെട്ടഴിച്ചു... അതിൽ നിന്നും എന്തോ ഒന്ന് താഴേക്ക് വീഴാൻ ഒരുങ്ങിയതും അവൾ ഒരു കൈ കൊണ്ട് അത് ക്യാച്ച് പിടിച്ചു.... മൊബൈൽ ഫോൺ...... അവൾ അത് തുറന്നു മെല്ലെ ക്യാമറ ഓൺ ആക്കി അല്പം കൂടി മരത്തിന് പിന്നിലേക്ക് നിന്നു കൊണ്ട് അവർ ചെയ്യുന്ന പ്രവർത്തികളെ ഷൂട്ട്‌ ചെയ്തു കൊണ്ടിരുന്നു.... "ഡാ... നോക്കി ചെയ്യടാ... ലക്ഷങ്ങളുടെ മുതലാ... " ഒരുത്തൻ വിളിച്ചു പറയുന്നുണ്ടായിരുന്നു... അവൾ അവനെ നന്നായി ഫോക്കസ് ചെയ്തതും പെട്ടെന്ന് അവളുടെ കൈകളിലുള്ള വളകളുടെ ശബ്ദം കേട്ടു അയാൾ തിരിഞ്ഞതും ഒരുമിച്ചു ആയിരുന്നു... അയാൾക്ക്‌ പെട്ടെന്ന് ഒരു മിന്നായം പോലെ ഒരു ഫോൺ കാണാനായി... "ഡേയ്.... അവിടെ ആരോ ഉണ്ട്.... ഡാ... പോയി നോക്കടാ.... " അയാൾ അലറി.... കൂട്ടത്തിൽ ഉള്ളവരുടെ ശ്രദ്ധ ആ മരത്തിലേക്ക് ആയി... അതിലൊരുത്തൻ കയ്യിൽ കത്തിയുമായി മരം ലക്ഷ്യമാക്കി നടന്നു....

അവൻ മെല്ലെ മരത്തിനരികിൽ എത്തിയതും അവന്റെ മേലിൽ എന്തോ ഒന്ന് കോറി വലിഞ്ഞു... അവൻ നിലത്തേക്ക് മറിഞ്ഞു വീണതും തനി അവിടെ നിന്നും ഓടിയതും ഒരുമിച്ച് ആയിരുന്നു... "ഡാ...അതൊരു പെണ്ണാണ്.... ഡേയ്... ഡേയ്... പിടിക്കഡാ അവളെ.... " തലവൻ എന്ന് തോന്നിക്കുന്ന ഒരുത്തൻ അലറിയതും കൂടെ ഉണ്ടായിരുന്നവർ അവൾക്ക് പിറകെ ഓടി.... അയാൾ എഴുന്നേറ്റു ചെന്ന് നേരത്തെ വീണവനെ നോക്കിയതും കണ്ടു മുഖം മുതൽ കഴുത്ത് വരെ നീണ്ടു കിടക്കുന്ന ഒരു മുറിപ്പാടും അതിലൂടെ ഒഴുകി ഇറങ്ങുന്ന രക്തത്തേയും... അയാളിൽ ഒരു ഞെട്ടൽ ഉണ്ടായി.... വെറുമൊരു പെണ്ണ്... അയാൾ മിഴിഞ്ഞ കണ്ണുകളോടെ നിലത്ത് കിടക്കുന്നവനെ ഒന്ന് നോക്കി... ശേഷം ഒന്ന് തട്ടി വിളിച്ചതും അവന്റെ മുഖം ഒരു സൈഡിലേക്ക് ചെരിഞ്ഞു വീണതും അയാൾ പേടിയോടെ പിന്നിലേക്ക് വേച്ചു പോയി.... ഡേയ്.... അയാൾ വിളിച്ചപ്പോഴേക്കും അയാളുടെ കൂട്ടാളികൾ അവളുടെ പിന്നാലെ ഓടിയിരുന്നു... തനി തനിക്ക് കഴിയാവുന്ന വേഗത്തിൽ ഓടി....

അവൾക്ക് പിന്നിൽ നിന്നും ആരൊക്കെയോ ശബ്ദങ്ങൾ കേൾക്കുന്നുണ്ട് എങ്കിലും അതൊന്നും ശ്രദ്ധിക്കാതെ തന്നെ മുന്നോട്ട് കുതിച്ചു... പെട്ടെന്ന് ആരോ അവളുടെ കയ്യിൽ പിടിച്ചു വലിച്ചതും കണ്ടു തന്നെയും നോക്കി ദേഷ്യത്തോടെ നിൽക്കുന്ന അയാളുടെ കൂട്ടാളികളിൽ ഒരാളെ.... അവളുടെ ഹൃദയമിഡിപ്പ് ഉയർന്നു... "ഡി.... " ഉയർന്ന ശബ്ദത്തിൽ അവൾ പറഞ്ഞു കൊണ്ട് അവളുടെ മുഖത്തേക്ക് കൈ വീശിയതും അവൾ പെട്ടെന്ന് അത് തടഞ്ഞു വെച്ചു കൊണ്ട് അവന്റെ കൈ പിടിച്ചു പിന്നിലേക്ക് തിരിച്ചു...വേദന കൊണ്ട് അവന്റെ മുഖം ചുളിഞ്ഞു എങ്കിലും അവൻ അടുത്ത കൈ എടുക്കാൻ ഒരുങ്ങിയപ്പോഴേക്കും അതും അവൾ പിന്നിലേക്ക് ഇട്ടു ലോക്ക് ആക്കി.... കയ്യിലെ രക്തം പുരണ്ട കടാര പുറത്തേക്ക് എടുത്തു ആദ്യ കുത്ത് അവന്റെ ഉള്ളൻ കയ്യിൽ ഇട്ടു കുത്തി... അവൻ ഒന്ന് അലറിയപ്പോഴേക്കും അവന്റെ വാ പൊത്തി പിടിച്ചു അവനെ തിരിച്ചു നിർത്തി ആ ശരീരത്തിൽ കത്തി വെച്ച് പല തവണ വരഞ്ഞു... അവളുടെ കൈകളിലേക്കും മുഖത്തേക്കും രക്തം തെറിച്ചു.... ആ സമയം അവളിൽ കാണാൻ കഴിഞ്ഞത് ഒരു കാട്ടുപെണ്ണിന്റെ നിസ്സഹായതയല്ലായിരുന്നു.... കണ്ണുകളിൽ പോലും വന്യത നിറച്ച ഒരു മൃഗത്തെ.....

പിന്നീട് പ്രതികാരം തീർന്ന ഭദ്രകാളി കണക്കെ അവനെ നിലത്തേക്ക് ആഞ്ഞു എറിഞ്ഞു കൊണ്ട് അവന്റെ നെഞ്ചിൽ ആയി ചവിട്ടി... "ഇത് സിവക്ക് വേണ്ടി.... " അവന് നേരെ വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞതും അകലെ നിന്നും ആരുടെയോ കാൽ പെരുമാറ്റം അറിഞ്ഞു കൊണ്ട് അവൾ പെട്ടെന്ന് തിരിഞ്ഞു നോക്കി കയ്യിലെ കത്തി അരയിൽ തിരുകി കൊണ്ട് ഓടി.... ആരുടെയെങ്കിലും കണ്ണ് തന്നിൽ പതിയും മുന്നേ അവൾ ആ മരത്തിന് ചുവട്ടിലേക്ക് ഓടിയതും പെട്ടെന്ന് അവൾ ചെന്ന് പെട്ടത് ആദമിന്റെ മുന്നിൽ ആയിരുന്നു.... അവനെ ഇത്ര പെട്ടെന്ന് പ്രതീക്ഷിക്കാത്തത് കൊണ്ട് തന്നെ അവൾ ഒന്ന് നടുങ്ങി... എന്തോ കള്ളത്തരം മറക്കും പോലുള്ള അവളുടെ നിർത്തവും ഇടയ്ക്കിടെ പിന്നിലേക്ക് ചലിക്കുന്ന കൺകളും ദേഹത്തും മുഖത്തും പറ്റി പിടിച്ച രക്തകറയും കണ്ട് അവന്റെ കണ്ണുകളിൽ സംശയം ജനിച്ചു..... "നീ എവിടെ പോയതായിരുന്നു.... " അവൻ കണ്ണുകൾ കുറുക്കി കൊണ്ട് ചോദിച്ചതും അവൾ ഒന്ന് പതറി എങ്കിലും അവന്റെ മുഖത്തെക്ക് പതിവിലും ഗൗരവത്തോടെ നോക്കി....

"അത് തന്നോട് പറയേണ്ട കാര്യമില്ല.... ഇതിന് മുന്നേയും പറഞ്ഞതാ താൻ അറിയേണ്ടാത്ത കാര്യങ്ങളിൽ ഇടപെടരുത്.... നടക്കാൻ നോക്ക്... " അവളുടെ കണ്ണുകളിൽ നിന്നും എന്തോ വലിയ കാര്യം തന്നെ സംഭവിച്ചിട്ടുണ്ട് എന്ന് അവന് മനസ്സിലായിരുന്നു.... അവൻ അവളുടെ സംസാരത്തിന് തറപ്പിച്ച നോട്ടം മാത്രം തിരികെ നൽകി.... അവൾക്ക് പിറകെ നടക്കുമ്പോൾ അവൻ കാണുന്നുണ്ടായിരുന്നു ആ കൈകളിൽ നിന്നും ഇറ്റി വീഴുന്ന രക്തതുള്ളികളെ..... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ദേ... അത് വാലാട്ടിയാണ്.... " കുറച്ചു ഉയരം ഉള്ള മരത്തിലേക്ക് വിരൽ ചൂണ്ടി ഒരു കൈ ആദമിന്റെ തോളിൽ വെച്ച് തടഞ്ഞു കൊണ്ട് അവൾ പറഞ്ഞതും ആദം ആകാംഷയോടെ ക്യാമറ ഓൺ ആക്കി അങ്ങോട്ട്‌ കണ്ണുകൾ തെറ്റിച്ചു.... നീണ്ട വാലും പല നിറങ്ങളുള്ള തൂവലും നിറഞ്ഞ ഒരു കുഞ്ഞ് പക്ഷി..അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി നിറഞ്ഞു.... അവൻ അത് ക്യാമറയിൽ പകർത്തി..... പിന്നെയും പല തരം പക്ഷികൾ... മൃഗങ്ങൾ... കാടിന്റെ നിഷ്കളങ്കതയിലൂടെ ഒരു യാത്ര... അവനും അത് നല്ല പോലെ ആസ്വദിച്ചിരുന്നു... കൂട്ടായി ഒരേ സമയം ദേവിയും ഭദ്രയുമായ ഒരുവളും..... "തനിയമ്മ..... " എന്തെല്ലാമോ പറഞ്ഞു നടക്കുന്നതിനിടയിൽ ആണ് ആരുടെയോ വിളി കേട്ടു രണ്ട് പേരും ഒരുപോലെ തിരിഞ്ഞു നോക്കിയതും കുറച്ചു ചെറുക്കൻമാർ അവർക്ക് നേരെ ഓടി വരുന്നു...

അവരെ കണ്ടതും തനിയുടെ മുഖം വിടരുന്നത് അവൻ ശ്രദ്ധിച്ചിരുന്നു... അവർ ഓടി അവർക്കരികിലേക്ക് വന്നു... "ഉന്ന താ തേടിയിരുന്തത്.....കാലെയെ ഞാ അമ്മാക്കിട്ടെ കേട്ടാങ്കെ... അപ്പുറം താ അമ്മ സൊല്ലേ... കേരളാവിൽ നിന്ന് ഒറു അണ്ണൻ വന്താച്ന്ന്...... " കിതച്ചു കൊണ്ട് ഒരു ചെറുക്കൻ പാതി അവളെ നോക്കി പറഞ്ഞു പിന്നീട് അവസാനിപ്പിച്ചത് അവനെ നോക്കി ആയിരുന്നു.... അവൻ അവരെ നോക്കി ചിരിച്ചപ്പോഴേക്കും അവരും ഒന്ന് ചിരിച്ചു.... തനി വാത്സല്യത്തോടെ ആ കുട്ടിയുടെ മുടിയിൽ ഒന്ന് തലോടി... "എന്തിനാ ഓടി വന്നത്...ഞാൻ അങ്കെ വരുമായിരുന്നില്ലേ.... " "ഇത് ഉനക്കാകതാ... " ഒരു വില്ല് അവൾക്ക് നേരെ നീട്ടി കൊണ്ട് ആ കുട്ടി പറഞ്ഞതും അവൾ പുഞ്ചിരിയോടെ അത് വാങ്ങി... "ഇത് തനിക്ക് എന്തിനാ.... " ആദം ഒരു കുസൃതിയോടെ ചോദിച്ചതും തനി അവനെ ഒരു സംശയത്തോടെ നോക്കി.... "അല്ല... ഇതൊക്കെ ചെയ്യാൻ അറിയേണ്ടേ.... അതും നീ ഒരു പെണ്ണല്ലേ.... " അവന്റെ സംസാരം കേട്ടു അവൾ അവനെ ഒന്ന് പുച്ഛിച്ചു ചിരിച്ചു.... "വേലു.... അമ്പ് എങ്കെ... "

അവൾ ഒരു കൈ കൊണ്ട് വില്ല് പിടിച്ചു കൊണ്ട് ചോദിച്ചതും ഒരുത്തൻ അവന്റെ തോളിലെ അറയിൽ നിന്നും ഒരു വില്ല് എടുത്തു അവൾക്ക് കൊടുത്തു.... അവൾ യാതൊരു കൂസലും കൂടാതെ വില്ലിൽ അമ്പ് കോർക്കുന്നത് കണ്ട് അവൻ അത്ഭുതത്തോടെ നോക്കി നിന്നപ്പോഴേക്കും അമ്പ് മുന്നോട്ട് കുതിച്ചിരുന്നു... അവൻ അതിന് പിന്നാലെ കണ്ണുകൾ പായിച്ചു... അത് നേരെ ചെന്ന് ഒരു മരത്തിന്റെ മുകളിലെ ചില്ലയിൽ തട്ടിയതും അത് മുഴുവനായും താഴേക്ക് വീണത് കണ്ട് അവൻ കണ്ണും മിഴിച്ചു കൊണ്ട് അവളെ നോക്കിയതും അവൾ യാതൊരു കൂസലും കൂടാതെ വില്ല് തോളിലൂടെ ഇട്ടു.... "പെണ്ണ് എന്നത് ഒരു ബലഹീനതയാണ് എന്ന് പഠിച്ച തന്റെ പ്രശ്നം ആണ്.... ഞങ്ങൾ പഠിച്ചത് അത് മുന്നോട്ടുള്ള ജീവിതത്തിലെക്കുള്ള ഉറച്ച കാൽ വെപ്പാണ്.... ഞാൻ പെണ്ണാണ് എന്ന തിരിച്ചറിവ്....." അവൾ ഉറച്ച ശബ്ദത്തോടെ അതിനേക്കാൾ ഏറെ കണ്ണുകളിൽ അഗ്നി പടർത്തി കൊണ്ട് പറഞ്ഞതും അറിയാതെ തന്നെ അവന്റെ തല കുനിഞ്ഞു പോയി... "വേലു....നീങ്കെ പൊയ്ക്കോ.... സമന്തകത്തോട് ഞാൻ ഇന്ന് വരാമാട്ടെന്ന് സൊന്നങ്കെ... നീ കലമ്പ്... " അവന്റെ പാറി പറന്ന മുടിയിൽ വിരൽ വെച്ച് തട്ടി കൊണ്ട് തനി പറഞ്ഞതും അവൻ ആദമിനെ നോക്കി ഒന്ന് ചിരിച്ചു.... "ഇവങ്കെ റൊമ്പ കോപപ്പെടുവാങ്കെ... അണ്ണ കവലപെടാങ്കെ....ഇവങ്കെ പാവം.... "

അവനെ നോക്കി ചിരിയോടെ പറയുന്ന വേലുവിനെ തനി കുറുമ്പോടെ തട്ടി... അവൻ പോകുന്നതും നോക്കി തനി മുന്നോട്ട് നടന്നു... "തനിക്ക് ഇതൊക്കെ അറിയാവോ.... " അത്ഭുതത്തിൽ ആയിരുന്നു ആദമിന്റെ ചോദ്യം..... അവൾ അവനെ ഒന്ന് തിരിഞ്ഞു രൂക്ഷമായി നോക്കി... "ഇതിൽ ഇടപെടേണ്ട എന്നായിരിക്കും... " അവൻ ഒരു നീരസത്തോടെ പറയുന്നത് കേട്ടു അവൾക്ക് തന്നെ ചിരി വന്നിരുന്നു.... "മ്മ്മ്ഹും... അല്ല... ഇതൊന്നും അറിയാതെയാണോ താൻ എന്നോട് അങ്ങനെ ഒരു വാക്ക് പറഞ്ഞത്... നീയൊരു പെണ്ണാണ് എന്ന്.... " അങ്ങേ അറ്റം പുച്ഛത്തോടെയായിരുന്നു അവളുടെ മറുപടി... നിന്ന നിൽപ്പിൽ അവൻ ഒന്ന് ചൂളി പോയി... "അത്... ഞാൻ വെറുതെ പറഞ്ഞതല്ലേഡോ... പിന്നെ തന്നെ കണ്ടാൽ അങ്ങനെ... " "തോന്നില്ലായിരിക്കും... " അവൻ പറഞ്ഞത് അവൾ പൂർത്തിയാക്കി... അവൻ ചിരിയോടെ തലയാട്ടി... "അത് അങ്ങനെയാ.... നിങ്ങൾക്ക് ഒക്കെ അങ്ങനെ ചിന്തിക്കാനെ കഴിയൂ... മ്മ്മ്... നടക്ക്... " അവൾ ഗൗരവത്തോടെ പറയുന്നത് കേട്ടു അവൻ വേണ്ടിയിരുന്നില്ല എന്ന എക്സ്പ്രഷനും ഇട്ടു പിന്നാലെ നടന്നു..............തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story