SAND DOLLAR: ഭാഗം 6

Sand Dollar

രചന: THASAL

നേർത്ത മൂളലോടെ അനൂപ് സമ്മതം അറിയിച്ചതും ആദം ഫോൺ കട്ട്‌ ചെയ്തു കൊണ്ട് തനിക്കരികിലേക്ക് വരുന്ന തനിയെ നോക്കി ചിരിച്ചു.... തനിയും തിരികെ ഒരു പുഞ്ചിരി നൽകി കൊണ്ട് കയ്യിലെ ഇലയിൽ പൊതിഞ്ഞ ഞാവൽ അവന് നേരെ നീട്ടി.... "കാട്ടു ഞാവൽ ആണ്... നല്ല മധുരം ആയിരിക്കും കഴിച്ചു നോക്ക്.... " അതിൽ നിന്ന് തന്നെ ഒന്ന് എടുത്തു വായിലേക്ക് ഇട്ടു നുണഞ്ഞു കൊണ്ട് അവൾ പറഞ്ഞതും അവൻ അതിൽ നിന്നും ഒന്ന് എടുത്തു വായിലേക്ക് വെച്ചു... പതിയെ നാവിലെ രുചി മുകുളങ്ങൾ വികസിക്കും പോലെ...വായിൽ മധുരവും പുളിയും കലർന്ന ഒരു പ്രത്യേകതരം രുചി നിറഞ്ഞു.... അവൻ അത് ആസ്വദിച്ചു കൊണ്ട് തലയാട്ടി.... "നല്ല രുചി ഉണ്ടല്ലോ... " അവൻ ഒരു ചിരിയോടെ പറഞ്ഞു കൊണ്ട് പിന്നെയും എടുക്കുന്നത് കണ്ട് അവൾ ആവേശത്തോടെ അവന്റെ മടിയിലേക്ക് അത് വെച്ച് കൊടുത്തു.... അവൻ അത് കഴിക്കുമ്പോൾ അവൾക്ക് ആയിരുന്നു കൂടുതൽ സന്തോഷം... അവനിൽ അതൊരു പുതിയ കാഴ്ച തന്നെ ആയിരുന്നു..പക്വത എത്തിയ പെണ്ണിൽ നിന്നും ഒരു കുഞ്ഞ് പെണ്ണിലെക്കുള്ള മാറ്റം.... അവൻ കഴിക്കുന്നതിനിടയിലും അവളെ ശ്രദ്ധിച്ചു.... ആ കവിളിൽ രൂപപ്പെട്ട കുഞ്ഞ് നുണക്കുഴി അതിലേക്ക് അവന്റെ കണ്ണുകൾ പാറി വീണു...

മൂക്കിൻ തുമ്പിൽ ഉള്ള വെള്ളകൽ മുക്കുത്തിയും അവന് എന്തോ പ്രത്യേക ഇഷ്ടം തോന്നി.... "തനി.... ഈ നാടിനെ പറ്റി ഒന്ന് പറഞ്ഞു തരാവോ...!!?" അവൻ വളരെ ശാന്തമായി ആയിരുന്നു ചോദിച്ചത്... അവൾ മെല്ലെ തല ഉയർത്തി അവനെ ഒന്ന് നോക്കി...ആ കണ്ണുകളിൽ ഈ നിമിഷം വരെ തങ്ങി നിന്ന പുഞ്ചിരി നിമിഷനേരം കൊണ്ട് മാറുന്നത് അവൻ അത്ഭുതത്തോടെയും പേടിയോടെയും നോക്കി നിന്നു.... അവനിലെ മാറ്റങ്ങൾ കണ്ട് ഒരു നിമിഷം കൊണ്ട് തന്നെ അവൾ ഒന്ന് പുഞ്ചിരിച്ചു... "ഇത് താ ഞങ്ക ഊര്.... രണ്ട് മുഖങ്ങൾ ഉണ്ട് ഈ നാടിന്... സ്നേഹിക്കുന്നവർക്ക് ജീവൻ വേണമെങ്കിലും നൽകും... പക്ഷെ വിശ്വസിച്ചു ചതിച്ചാൽ.... മരണം വരെ കുറഞ്ഞ ശിക്ഷയാണ്.... " പുഞ്ചിരി ഒട്ടും വിടാതെ തന്നെ ആയിരുന്നു അവളുടെ മറുപടി... ഒരിക്കലും അങ്ങനെ ഒരു മറുപടി അവൻ പ്രതീക്ഷിച്ചിരുന്നില്ല....അവന്റെ ഉള്ളിൽ പേടി നിറഞ്ഞു... ആരെയും പറ്റിക്കാനോ ഒന്നിനും വന്നതല്ല... എങ്കിലും.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"എന്തൊക്കെ പറഞ്ഞാലും നീ ചെയ്തത് തപ്പ് താനെ..... " അലറി വിളിക്കുകയായിരുന്നു തനി... അവൾക്ക് മുന്നിൽ തല കുമ്പിട്ട് നിൽക്കുന്ന തങ്കമുത്തുവിനെ കണ്ട് ആദം കാര്യം മനസ്സിലാകാതെ ഏറു മാടത്തിൽ നിന്നും ഇറങ്ങി... "അത് വന്താച് തനിയമ്മാ..... " തങ്കമുത്തു തലയിൽ ഒന്ന് ചൊറിഞ്ഞു കൊണ്ട് എന്തോ പറയാൻ വന്നതും തനിയുടെ ഉണ്ടകണ്ണുകൾ കൊണ്ടുള്ള നോട്ടത്തിൽ അവൻ വീണ്ടും തല താഴ്ത്തി... "അത് വന്ത്... ഇത് വന്ത്... നിനക്ക് എന്താച്ച്... അവന്റെ ഒരു.... നിന്നോട് പല തടവ് സൊന്നാച്ച്... കാട്ടിൽ പൊയ്ക്കോ... പക്ഷെ അവിടുത്തെ മുയലിനെയും മാനിനെയും ഒന്നും കൊന്ന് തിന്നാൻ നിൽക്കരുത് എന്ന്..... എന്നിട്ട് യാതൊരു മടിയും കൂടാതെ വന്നു നിൽക്കുന്നത് കണ്ടില്ലേ... ഇത് എങ്ങാനും മൂപ്പൻ അറിഞ്ഞാൽ...... " അവളുടെ സംസാരത്തിൽ നിന്ന് തന്നെ ആദമിന് കാര്യം മനസ്സിലായിരുന്നു... അവൻ ഒരു കുസൃതി എന്ന കണക്കെ വഴക്ക് പറയുന്ന തനിയെയും അതെല്ലാം കെട്ടു കൊണ്ട് തല കുനിച്ചു നിൽക്കുന്ന തങ്കമുത്തുവിനെയും ക്യാമറയിൽ പകർത്തി... "എന്നെ മന്നിച്ചിട്....അമ്മാ.... " അവൾ എത്ര ഒക്കെ ശബ്ദം ഉണ്ടാക്കിയാലും ആ വലിയ മനുഷ്യനിൽ നിന്നും നേർത്ത ശബ്ദം മാത്രം... ആദം അത്ഭുതത്തോടെയായിരുന്നു ആ കാഴ്ച കണ്ടത്.... "മ്മ്മ്.... ഇപ്രാവശ്യത്തേക്ക് ഞാൻ കണ്ടില്ല എന്ന് വെക്കുവാ...

ഇനി ഒരു തടവ് കൂടി പന്ന....കൊൻട്രിടുവേ.... " അവൾ ഇച്ചിരി ദേഷ്യത്തോടെ തന്നെ പറയുമ്പോഴും തങ്കമുത്തു മെല്ലെ തല ഉയർത്തി ഒന്ന് ചിരിച്ചു... "ആഹാ... ചിരിക്കണ്ടാ... കാര്യമായി പറഞ്ഞതാ... ഞാൻ മൂപ്പനിട്ടെ സൊല്ലുവേ..നീ പോകാൻ നോക്ക്... പിന്നെ സിവാക്കിട്ടെ ഉണ്ടാകണം... അവനോട് വെറുതെ ഓരോന്ന് സംസാരിക്കണം..... വേറൊരു കാര്യം... ഇനി നീയോ കൂടെ ഉള്ളവൻമാരോ അമ്പും പിടിച്ചു കാട്ടിലേക്ക് പോയി എന്നറിഞ്ഞാൽ.... " അവസാനം ആയപ്പോഴേക്കും ഒരു ഭീഷണി തന്നെ ആയിരുന്നു... അവൻ ഒരക്ഷരം എതിര് പറയാതെ എല്ലാത്തിനും തലയാട്ടി... "നീ ഇവിടെ ഇരിക്ക്.... നിനക്ക് തണ്ണി വേണ്ടേ.... " "മ്മ്മ്ഹും... " "കുടിച്ചിട്ട് പോയാൽ മതി... ഇങ്കെ ഇരിയഡാ... " അവളുടെ ഒറ്റ ആർക്കലിൽ അവൻ അവിടെ തന്നെ ഒരു ബെഞ്ചിൽ കൂനി കൂടി ഇരുന്നു... അത് കണ്ട് ഒരു കണ്ണുരുട്ടലോടെ അവൾ ഉള്ളിലേക്ക് നടന്നതും ആദം ചിരിയോടെ അവന്റെ അരികിൽ വന്നിരുന്നു... ആദമിനെ കണ്ടതും അവൻ ഒന്ന് ചിരിച്ചു... "നിനക്ക് തനിയെ പേടിയാണോ.... " ചിരി കടിച്ചു പിടിച്ചു കൊണ്ടായിരുന്നു ആദം ചോദിച്ചത്...അതിന് മറുപടി എന്നോണം അവൻ പുഞ്ചിരിയോടെ ഇല്ല എന്നർത്ഥത്തിൽ തലയാട്ടി.... "ഓഹോ... അപ്പോൾ പിന്നെ എന്നാത്തിനാ...പറയുന്നത് മുഴുവൻ കേട്ടിട്ടും മിണ്ടാതിരിക്കുന്നത്... "

"അത് വന്ത് അണ്ണാ.... എനിക്ക് അവരെ റൊമ്പ പുടിക്കും അവര് എൻ അക്കാ താ... ഞങ്ക ഊര്ക്ക് ദേവതാ താ... റൊമ്പ നല്ലവര്..." അവന്റെ വാക്കുകളിൽ നിന്ന് തന്നെ അവളോടുള്ള സ്നേഹം വ്യക്തമായിരുന്നു...ആദം എല്ലാം ചെറു ചിരിയോടെ കേട്ടിരുന്നു... "തനിയമ്മാ... വന്താച് താ... ഞങ്ക സന്തോഷതാ വാഴ്ന്തത്..." "തനി വന്നതിൽ പിന്നെയോ....അപ്പൊ തനി.... " "അവ...." "മുത്തു..... !!" അവന്റെ വാക്കുകൾ പൂർത്തിയാക്കും മുന്നേ ആയിരുന്നു അതിന് നടുകേയുള്ള തനിയുടെ അലർച്ച.... അത് കേട്ടതോടെ അത് വരെ സംസാരിച്ചു ഇരുന്നിരുന്നവർ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു.... തനി അങ്ങേ അറ്റം ദേഷ്യത്തോടെ അവന്റെ അടുത്തേക്ക് വന്നു.... "ആവശ്യം ഇല്ലാത്തതിൽ ഇടപെടരുത് എന്ന് പല തവണ പറഞ്ഞിട്ടുണ്ട് ആദം.... ഇത് തന്റെ നാടല്ല.. ഇവിടെ പലതും കാണും... അതിൽ എല്ലാം ഇടപെടാൻ തനിക്ക് ആരാണ് അധികാരം തന്നത്...താൻ വന്നത് ഇവിടെ കിളികളുടെ പടം എടുക്കാനോ അതോ എന്റെ കാര്യം അന്വേഷിക്കാനോ.... ഇനി മേലിൽ....... ഇറങ്ങി പോ....ഇവിടുന്ന്.... " ഒരു മയവും കൂടാതെയുള്ളതായിരുന്നു അവളുടെ വാക്കുകൾ.... അവന് ചെറുതായി ദേഷ്യം കയറി എങ്കിലും അതെല്ലാം ഉള്ളിൽ കടിച്ചമർത്തി കൊണ്ട് അവൻ ഇറങ്ങി പോയി..

. അവൻ പോയതും തനിയുടെ കണ്ണുകൾ മുത്തുവിലേക്ക് നീണ്ടു... അതോടെ അവൻ നിശബ്ദതയോടെ തല താഴ്ത്തി.... 🍁🍁🍁🍁🍁🍁🍁🍁🍁🍁 "ആദം..... " തനിയുടെ ശബ്ദം ആണ് അവനെ ചിന്തകളിൽ നിന്നും ഉണർത്തിയത്... അവന് ദേഷ്യം അടക്കാൻ കഴിയാത്തത് കൊണ്ട് തന്നേ കണ്ണുകൾക്ക് കുറുകെ കൈ വെച്ച് കൊണ്ട് കിടന്നു... അപ്പോഴേക്കും അവൾ ഏറുമാടം കയറി വന്നിരുന്നു... അവന്റെ കിടത്തം കണ്ടപ്പോൾ തന്നെ അവൾക്ക് കാര്യം മനസ്സിലായി എങ്കിലും അതൊന്നും അത്ര കാര്യമാക്കാതെ അവനരികിൽ ചെന്ന് ഇരുന്നു... "ആദം.... " "തനി... താൻ ഇപ്പൊ പൊയ്ക്കോ... " ശരിയായ മൂഡ് അല്ല എന്ന് തിരിച്ചറിഞ്ഞു കൊണ്ട് അവൻ പറഞ്ഞു... ഒരു പക്ഷെ അവന് അവളെ എന്ത് വേണമെങ്കിലും വിളിച്ചു പറയാം... പക്ഷെ ക്ഷമ എന്ന രണ്ടക്ഷരത്തിന്റെ വില അവിടെയാണ്... വെറുപ്പ് നിറക്കാതിരിക്കാൻ അതൊരു മരുന്ന് തന്നെയാണ്.... അവൾ അവന്റെ എതിർപ്പ് ഒന്നും കൂസാക്കാതെ കുലുക്കി വിളിച്ചു.... "എണീക്ക്.... ഈ സമയത്ത് ഒരുപാട് കിളികൾ ഒക്കെ വന്നിരിപ്പ് ഉണ്ടാകും... വാ... പടമെടുക്കെണ്ടെ... എണീക്ക് ആദം... " അവളുടെ ശല്യം സഹിക്കാൻ കഴിയാതെ അവൻ കൈകൾ താഴ്ത്തി അവളെ ഒരു നോക്ക് നോക്കി... അവൾ അതൊന്നും കാര്യമാക്കാതെ ഒന്ന് ചിരിച്ചു... "പോകണ്ടേ... !!?" ഇമ ചിമ്മാതെയുള്ള അവന്റെ നോട്ടത്തിൽ കണ്ണുകൾ ചുറ്റും ചലിപ്പിച്ചു കൊണ്ട് നിഷ്കു ഭാവത്തിൽ അവൾ ചോദിച്ചതും അവന് ചിരിക്കാതിരിക്കാൻ ആയില്ല...

കുഞ്ഞ് പുഞ്ചിരി ചുണ്ടിൽ നിറച്ചു കൊണ്ട് അവൻ എഴുന്നേറ്റു ഇരുന്നു.... "നീ ഭയങ്കര ശല്യം ആണല്ലോ.... " അവന്റെ ചോദ്യത്തിൽ ഒരു തമാശ കൂടി കലർന്നിരുന്നു.... അവൾ ചിരിച്ചു കൊണ്ട് അവന്റെ നെറ്റിയിൽ ഒന്ന് തട്ടി.... "വാ.... ഇനി പടം എടുക്കാൻ കഴിഞ്ഞില്ല എന്നും പറഞ്ഞു എന്നോട് വഴക്ക് കൂടിയിട്ട് കാര്യം ഉണ്ടാകില്ല.... " ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു കൊണ്ട് അവൾ പറഞ്ഞതും അവൾ നീട്ടിയ കയ്യിൽ പിടിച്ചു കൊണ്ട് അവനും എഴുന്നേറ്റു.... "നീ ഭയങ്കരിയാണ്.... ഒരു നേരത്ത് കണ്ണ് പൊട്ടും വിധമുള്ള ചീത്ത... അടുത്ത നിമിഷം തന്നെ ആദം എന്നും വിളിച്ചു കൊണ്ട് വന്നോളും.... നടക്കട്ടെ... " അവളുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് മുന്നോട്ട് നടക്കുന്നതിനിടയിൽ അവൻ പറഞ്ഞതും അവളുടെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി ഉടലെടുത്തു... "അത് നോക്ക്....ഇത് വരെ അങ്ങനെ ഒന്നിനെ നമ്മൾ കണ്ടിട്ടില്ലല്ലൊ.... " കുറച്ചു മുന്നിലെ മരത്തിലേക്ക് ചൂണ്ടി കൊണ്ട് തനി പറഞ്ഞതും ആദം ക്യാമറയിലൂടെ അങ്ങോട്ട്‌ നോക്കിയതും വലിയ കൊക്കുകളും പല വർണങ്ങൾ അടങ്ങിയ തൂവലുകളും അടങ്ങിയ പക്ഷിയെ കണ്ട് അവൻ അത്ഭുതത്തോടെ അത് ക്യാമറയിൽ പകർത്തി... "അതിന്റെ പേര് എന്താ... " "ആ... എനിക്ക് അറിയില്ല... മൂപ്പനെ കാണിച്ചു കൊടുത്താൽ എല്ലാത്തിന്റെയും പേര് പറഞ്ഞു തരും....

ആൾക്ക് വലിയ അറിവുകളാ... " ഏതോ മരത്തിന്റെ വേരിൽ കയറി ഇരുന്നു കരിമ്പ് തിന്നു കൊണ്ടുള്ള അവളുടെ സംസാരത്തിൽ അവൻ ഒന്ന് ചിരിച്ചു കൊണ്ട് അവൾക്കടുത്ത് തന്നെ ഇരുന്നു.... അവൾ അവന് നേരെ കണ്ണുകൾ എറിഞ്ഞു കൊണ്ട് കയ്യിലെ കരിമ്പ് അവന് നേരെ നീട്ടി വേണോ എന്നർത്ഥത്തിൽ കണ്ണ് കാണിച്ചതും അവൻ പുഞ്ചിരിയോടെ തന്നെ അത് നിരസിച്ചു... അവൾ പിന്നെ നിർബന്ധിക്കാൻ നിൽക്കാതെ കഴിപ്പ് തുടർന്നു... "താനില്ലേ ശരിക്കും ഒരു സംഭവം ആണ്.... തന്നെ അങ്ങ് മനസ്സിലാക്കാൻ സാധിക്കുന്നില്ല.... ചില നേരത്ത് പാവം... പക്ഷെ ചില നേരങ്ങളിൽ എന്തോ... പേടി തോന്നും.... ശരിക്കും താൻ ആരാ.... " അവന് അത് ചോദിക്കാതിരിക്കാൻ തോന്നിയില്ല... അവൻ ചെറുതിലെ ഒന്ന് പുഞ്ചിരിച്ചു... "*പെണ്ണ്..... *.... ഞാനൊരു പെണ്ണല്ലേ ആദം...പെണ്ണിനേ മനസ്സിലാക്കാൻ സാധിച്ച ഏതെങ്കിലും ഒരു ആണ് ഉണ്ടോ....പിന്നെ.... പാർവതി ദേവി തന്നെയല്ലെ ഭദ്രകാളി അത്ര മാത്രം ചിന്തിച്ചാൽ മതി.... ഏതൊരു പെണ്ണിനും കാണും അത് പോലൊരു ഇരട്ട മുഖങ്ങൾ... " അവളുടെ വാക്കുകളിൽ മിതത്വം ഉണ്ടായിരുന്നു... അവൻ ചിരിയോടെ അവളുടെ അടുത്ത് നിന്നും എഴുന്നേറ്റു... കൈ അവൾക്ക് നേരെ നീട്ടിയതും അവൾ അതിൽ പിടിച്ചു കൊണ്ട് എഴുന്നേറ്റു.... അവൾ അവനൊരു വഴി കാട്ടി ആയിരുന്നു...

കാടിന്റെ ചതി കുഴികളിൽ നിന്നും അവനെ സംരക്ഷിച്ചു പിടിക്കുന്ന വഴികാട്ടി... "ആദം.... മഴ നനയാൻ ഇഷ്ടം ആണോ.... " കുറച്ചു മുന്നോട്ട് നടന്നതും മുകളിലേക്ക് നോക്കി കൊണ്ടുള്ള അവളുടെ ചോദ്യം വന്നു... അവനും അവൾക്ക് പിറകെയായി കണ്ണുകൾ മുകളിലെക്ക് ആക്കി... മരങ്ങൾക്കിടയിലൂടെ കാണുന്ന ചെറിയ മേഘ കൂട്ടങ്ങളിലെക്കായിരുന്നു അവളുടെ കണ്ണുകൾ......കാട്ടിൽ നിന്നും ഇതൊക്കെയോ മൃഗങ്ങളുടെ കരച്ചിൽ ഉയർന്നു വന്നു... പക്ഷികൾ കൂട്ടത്തോടെ പറന്നു... തനി പെട്ടെന്ന് തന്നെ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു ഓടിയതും ആ നിമിഷം തന്നെ മഴ ഭൂമിയിലേക്ക് പെയ്തു തുടങ്ങിയിരുന്നു... ദേഹം നനയുമ്പോഴും ആദം ക്യാമറ നനയാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു... തനി അവന്റെ കയ്യിൽ പിടിച്ചു വലിച്ചു ഒരു മരത്തിന്റെ പൊത്തിലേക്ക് കയറി നിന്നു.... കൂടി പോയാൽ രണ്ട് പേർക്ക് മാത്രം നിൽക്കാവുന്ന ഇടമെ അവിടെ ഉണ്ടായിരുന്നുള്ളൂ.... ആദമിനെ ഉള്ളിലേക്ക് കയറ്റി കൊണ്ട് അവൾ ചെറുതിലെ നനയുമ്പോലെ പുറത്തേക്ക് നിന്നതും ആദം ആ നിമിഷം തന്നെ അവളെ ഉള്ളിലേക്ക് വലിച്ചു കയറ്റി.... പെട്ടെന്ന് ആയത് കൊണ്ട് തന്നെ അവൾ ഒന്ന് ഞെട്ടി... "നനയണ്ടാ... കയറി നിന്നോ.... " ആദം യാതൊരു വിധ മാറ്റവും ഇല്ലാതെ പറഞ്ഞു കൊണ്ട് അവളെ അതിന്റെ ഉള്ളിലേക്ക് നിർത്തി കൊണ്ട് പൊത്തിന്റെ പുറത്തേക്ക് പതിയെ പാളി നോക്കി കൊണ്ട് അവൻ മുടിയിലെ വെള്ളം കുടഞ്ഞു കൊണ്ടിരുന്നു....

അവന്റെ ദേഹത്തു നിന്നും ഇറ്റി വീഴുന്ന വെള്ള തുള്ളികൾ അവളുടെ ശരീരത്തെ സ്പർശിച്ചു താഴേക്ക് പതിച്ചു കൊണ്ടിരുന്നു... "ഇവിടെ ഇടയ്ക്കിടെ മഴ പെയ്യാറുണ്ടൊ... " മഴയിലേക്ക് നോക്കി കൊണ്ട് തന്നെ ആയിരുന്നു അവന്റെ ചോദ്യം... അവൾ കെട്ടി വെച്ച മുടി ഒന്ന് അഴിച്ചു അതിലെ വെള്ളം തട്ടി കളഞ്ഞു... "മ്മ്മ്.... എപ്പോഴും എന്ന് പറയാൻ പറ്റില്ല എങ്കിലും ഉണ്ടാകാറുണ്ട്... പക്ഷെ പ്രതീക്ഷിക്കാത്ത നേരത്ത് ആയിരിക്കും... ഇത് പോലെ ഇതിനുള്ളിൽ കുടുങ്ങാറുണ്ട് ഇടക്ക്... " അവൾ ചിരിയോടെ ആയിരുന്നു പറഞ്ഞത്... അവൻ ചിരിച്ചു കൊണ്ട് അവളെ ഒന്ന് തിരിഞ്ഞു നോക്കി.... അവൾ അപ്പോഴും മുടിയിലെ വെള്ളം കുടയുകയായിരുന്നു... അവന്റെ കണ്ണുകൾ ഒന്ന് വിടർന്നു....അഴിച്ചിട്ട മുടി ഇഴകൾ അവളുടെ സൗന്ദര്യം ഒന്ന് കൂടി കൂട്ടും പോലെ... ഇത്രയും അടുത്ത് ആദ്യമായി ഒരു പെണ്ണിനേ കാണുന്നതിന്റെ എല്ലാ വിധ ഞെട്ടലും പരിഭ്രമവും എല്ലാം അവന്റെ മുഖത്ത് ദൃശ്യമായിരുന്നു... അവന്റെ കണ്ണുകൾ ഒരു നിമിഷം പോലും അവളിൽ നിന്നും അകന്നില്ല... എന്തോ പറയാൻ വേണ്ടി തല ഉയർത്തിയ തനി കാണുന്നത് തന്നെ ഇമചിമ്മാതെ നോക്കി നിൽക്കുന്ന ആദമിനെയാണ്... അവന്റെ നോട്ടത്തിൽ അവളുടെ ഹൃദയ താളം തെറ്റിയോ.... !?.. ചുണ്ടുകൾ ഒന്ന് വിറച്ചു എങ്കിലും പെട്ടെന്ന് തന്നെ കണ്ണുകൾ ഒന്ന് കൂർപ്പിച്ചു... പിരികം ഉയർത്തി അവനെ നോക്കി എന്തെ എന്ന് കാണിച്ചതും പെട്ടെന്ന് അവന് താൻ എന്താ ചെയ്തത് എന്ന ബോധം വന്നത്... അവൻ ഒന്ന് ചുമലു പൊക്കി കൊണ്ട് ആ നിമിഷം തന്നെ തിരിഞ്ഞു നിന്നു.... മഴയുടെ സൗന്ദര്യം ആസ്വദിക്കുമ്പോഴും അവന്റെ കണ്ണുകൾ ഇടയ്ക്കിടെ പിന്നിലേക്ക് ചലിച്ചു കൊണ്ടിരുന്നു...................തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story