SAND DOLLAR: ഭാഗം 7

Sand Dollar

രചന: THASAL

മഴയുടെ സൗന്ദര്യം ആസ്വദിക്കുമ്പോഴും അവന്റെ കണ്ണുകൾ ഇടയ്ക്കിടെ പിന്നിലേക്ക് ചലിച്ചു കൊണ്ടിരുന്നു.... അത് കണ്ടിട്ടും അതിനൊരു നോട്ടം കൊണ്ട് പോലും മറുപടി കൊടുക്കാതെ നിൽക്കുകയായിരുന്നു തനി... അവന്റെ ചുണ്ടിൽ കുഞ്ഞ് പുഞ്ചിരി നിറഞ്ഞു.... "തനി..... ഇവിടെ പ്രണയം ഉണ്ടോ.... " അവൻ പുറത്തേക്ക് നോക്കി തന്നെ ആയിരുന്നു ചോദിച്ചത്...തനി അവനെ ഒന്ന് നോക്കി... "പ്രണയം ഇല്ലാത്ത നാട് ഇല്ലല്ലോ ആദം..... മ്മ്മ്......ഒരുപാട്... ഒരുപാട് ഉണ്ട്....പാവപ്പെട്ടവർക്ക് ഇത് പോലുള്ള കുഞ്ഞ് വികാരങ്ങൾ അല്ലേ പുറത്തെടുക്കാൻ കഴിയൂ.... " അവളുടെ സംസാരത്തിൽ ഒരു ചിരിയും കലർന്നതോടെ അവൻ കുസൃതിയോടെ ഒന്ന് തിരിഞ്ഞു നിന്നു.... "ആ പാവങ്ങളുടെ കൂട്ടത്തിൽ തന്നെയും ചേർക്കാവോ....!!?" പെട്ടെന്ന് തന്നെ ആയിരുന്നു അവന്റെ ചോദ്യം... അവൾ അവനെ കണ്ണുകൾ കുറുക്കി കൊണ്ട് നോക്കി... ആ നോട്ടത്തിൽ അവൻ ഒന്ന് പതറി എങ്കിലും... ഒരു പുഞ്ചിരിയോടെ അവളുടെ ഒരു സൈഡിൽ കൈ കുത്തി നിന്നു.... "പറയഡോ.... തനിക്ക് അങ്ങനെ ഒരു തോന്നൽ ഉണ്ടായിട്ടില്ലേ... " അവളുടെ കണ്ണുകളിലേക്ക് ആഴ്ന്നിറങ്ങാൻ പോകുന്ന ഒരു നോട്ടമായിരുന്നു അവന്റെത്...അവൻ മെല്ലെ അവന്റെ കയ്യിലേക്ക് ഒന്ന് നോക്കി...

ശേഷം അവന്റെ മുഖത്തെക്കും.. ശേഷം ചുണ്ടിൽ ഒരു പുച്ഛചിരി വിരിയിച്ചു കൊണ്ട് ഇല്ല എന്നർത്ഥത്തിൽ ഒന്ന് തലയാട്ടി... "ഇല്ല......അങ്ങനെ ഒരു തോന്നലിൽ തീർക്കാൻ ഉള്ളതല്ല എന്റെ ജീവിതം... അത് കൊണ്ട് തന്നെ അതിനൊരു സ്ഥാനവും ഈ നിമിഷം വരെ ഞാൻ നൽകിയിട്ടും ഇല്ല.... " "അതെന്താഡോ... അത് മോശപ്പെട്ട കാര്യം ആണോ.... " അവൻ അവളെ വിടാൻ താല്പര്യം ഇല്ലാത്തതു കൊണ്ട് തന്നെ വീണ്ടും ചോദിച്ചതും അവൾ ഇരു കയ്യും മാറിൽ കെട്ടി കൊണ്ട് പിന്നിലേക്ക് മരത്തോട് ചേർന്ന് നിന്നു... "മോശപ്പെട്ട വികാരം ആണെന്ന് ഞാൻ പറയില്ല... പക്ഷെ എനിക്ക് എന്തോ അസിഗമാ തോന്നി...എല്ലാവർക്കും അത് ഒരുപോലെ ആകില്ലല്ലൊ... അത്രയേ ഒള്ളൂ... മാറിക്കെ... മഴ തോർന്നു..." അവനെ തള്ളി മാറ്റി കൊണ്ട് പുറത്തേക്ക് പോകുന്ന തനിയെ കണ്ട് അവന് എന്തോ ചിരി പൊട്ടി... അവൻ ഒരു കൈ കൊണ്ട് നനഞ്ഞ മുടി പിന്നിലേക്ക് ആക്കി കൊണ്ട് അവൾക്ക് പിന്നാലെ നടന്നു.... "ഓഹ്... ആയിക്കോട്ടെ... ഇനി അങ്ങനെ ഒരു തോന്നൽ ഉണ്ടായാലോ... What you do.... താൻ എന്ത് ചെയ്യും... " ഒരു ചോദ്യഭാവത്തിൽ ഉള്ള അവന്റെ നിൽപ്പ് കണ്ട് അവൾ നിലത്ത് നിന്നും ഒരു മരകമ്പ് എടുത്തു അത് രണ്ട് കഷ്ണങ്ങൾ ആക്കി അവന്റെ കയ്യിൽ കൊടുത്തു... "ഇതാണ് പ്രണയം.... ഇത്രയേ ഒള്ളൂ... " അവൾക്ക് പുച്ഛം ആയിരുന്നു... അവൻ അവൾ പോകുന്നത് നോക്കി മെല്ലെ കയ്യിലെ കമ്പിലേക്കും നോക്കി... ശേഷം ഇനിയൊരു ഉത്തരം ഇല്ല എന്ന പോലെ പോകുന്ന പെണ്ണിന്റെ പിന്നാലെ അത്ഭുതത്തോടെ നടന്നു... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

"ഇത് എന്റെ ഫ്രണ്ട്... അനൂപ്.... ആള് വലിയ പുള്ളി ആണ്...ഈ പത്രപ്രവർത്തനം ആണ് ജോലി... അറിയാവോ.... !!?" അവൻ ഫോണിൽ അനൂപിന്റെ ഫോട്ടോ അവൾക്ക് നേരെ നീട്ടി കൊണ്ട് സംശയത്തോടെ ചോദിച്ചതും അവൾ ഒന്നും മിണ്ടാതെ അവനെ തന്നെ നോക്കി നിന്നു.... "അറിയില്ല അല്ലേ... സാരമില്ല.... അങ്ങനെ ഒരു ജോലി ഉണ്ട്....പിന്നെ ഇത് ആളുടെ ഭാര്യ.... സഫ്ന... അവൾക്ക് ജോലി ഒന്നും ഇല്ല.... രണ്ട് പേരും പ്രണയിച്ചു വിവാഹം ചെയ്‌തതാ...അവളെയും അവനെയും വീട്ടുകാർ തൂക്കി എടുത്തു വെളിയിൽ കളഞ്ഞു... ഇപ്പോൾ അവൾ ഗർഭിണിയാണ്...രണ്ട് മാസം കഴിഞ്ഞാൽ പ്രസവം ഉണ്ടാകും എന്നാണ് പറയുന്നത്... അത് വരെ മാത്രമേ എന്റെ ശല്യം ഉണ്ടാകൂ... " അവൻ കാര്യങ്ങൾ എല്ലാം വിശദീകരിച്ച് ഒരു ചിരിയോടെ പറയുന്നത് കേട്ടു അവളുടെ മുഖം എന്ത് കൊണ്ടോ മങ്ങി.... പെട്ടെന്ന് തന്നെ അവൾ അത് മറച്ചു പിടിച്ചു ഒന്ന് ചിരിക്കാൻ ശ്രമിച്ചു... അവൻ അത് കണ്ടു എങ്കിലും ചോദിച്ചാൽ തനിക്ക് തന്നെ ഉത്തരം മുട്ടും എന്ന ഉറപ്പ് ഉള്ളത് കൊണ്ട് മിണ്ടാതെ ഇരുന്നു... "ഇത് ഞങ്ങളുടെ നാട്.... " അവൻ ആവേശത്തോടെ ഓരോന്നും കാണിച്ചു കൊടുക്കുമ്പോൾ അവളുടെ കണ്ണുകൾ അവനിൽ ചെന്ന് പതിഞ്ഞു....അവൾക്ക് എന്തോ ഒരു സങ്കടം തോന്നിയിരുന്നു... അവൾ ഇരുന്നിടത്ത് തന്നെ ചാരി കിടന്നു... അവളുടെ മാറ്റങ്ങൾ അവനും ശ്രദ്ധിച്ചിരുന്നു..അവൻ ഫോൺ ഓഫ് ചെയ്തു അവൾക്കടുത്ത് തന്നെ നിവർന്നിരുന്നു....

"എന്താടോ പതിവ് ഇല്ലാത്ത ആലോചന ആണല്ലോ.... !?" അവൻ ചുണ്ടിലെ പുഞ്ചിരി മറച്ചു പിടിക്കാതെ തന്നെ പറഞ്ഞു... അവൾ കണ്ണുകൾ മെല്ലെ അവനിൽ ആക്കി കൊണ്ട് ഗൗരവത്തിന്റെ മുഖം മൂടി എടുത്തു അണിഞ്ഞു... "തനിക്ക് ഇവിടെ നിന്നൂടെ.... " ഒട്ടും പ്രതീക്ഷിക്കാത്ത ചോദ്യം ആയത് കൊണ്ട് തന്നെ അവൻ ഒന്ന് ഞെട്ടി... അവൾ ഒരു പുഞ്ചിരിയോടെ എഴുന്നേറ്റിരുന്നു... അവൻ അത്ഭുതത്തോടെ അവളെ നോക്കുകയായിരുന്നു.... "താൻ ഞെട്ടണ്ട....ഞാൻ വെറുതെ ചോദിച്ചതാഡോ... എന്തോ താൻ പോകും എന്നറിഞ്ഞപ്പോൾ ഒരു തരം..... ആദ്യമായി ആണ് എന്നോട് യാതൊരു വിധ ഉടമ്പടികളും കൂടാതെ ഒരാൾ സംസാരിച്ചത്... ഇവിടെ ഉള്ളവർ സംസാരിക്കുമ്പോൾ അതിൽ ഒരു ബഹുമാനം കൂടി കലർന്നിരിക്കും... പക്ഷെ താൻ... " ബാക്കി പറയാതെ അവൾ ഒന്ന് പുഞ്ചിരിച്ചു... അവന് മനസ്സിലായിരുന്നു അവളുടെ ഉള്ളിൽ ഒരു ഏകാന്തത തന്നെ ഉണ്ടെന്ന്... അവൻ അവളുടെ കയ്യിൽ ഒന്ന് മുറുകെ പിടിച്ചു അവളെ നോക്കി പുഞ്ചിരിച്ചതും അവൾ എന്ത് കൊണ്ടോ പെട്ടെന്ന് എഴുന്നേറ്റു.... "ഞാൻ പോയി..... മൂപ്പനെ കാണാൻ പോകാൻ ഉള്ളതാ... പിന്നെ ആദം.... ഇവിടെ നിന്നും പുറത്തേക്ക് എങ്ങും പോകരുത്... എന്റെ അനുവാദം ഇല്ലാതെ ഒറ്റയ്ക്ക് കാട്ടിലേക്കും പോകരുത്....കേട്ടല്ലോ...."

വളരെ പെട്ടെന്ന് തന്നെ അവളുടെ സ്വരം മാറിയത് അവൻ അത്ഭുതത്തോടെ നോക്കി നിൽക്കുകയായിരുന്നു... ആ ഉണ്ട കണ്ണുകളിൽ നോക്കി അവൻ മെല്ലെ ഒന്ന് തലയാട്ടി... ഏറു മാടത്തിൽ നിന്നും ഇറങ്ങി പോകുന്ന പെണ്ണിനേ ഒരു നിമിഷം അവൻ നോക്കി നിന്നു... കാട്ടു ചെമ്പകം പോലെ ഒരുവൾ.... ഉള്ളിൽ ആ കാട്ടു ചെമ്പകം പടരുന്നുണ്ടൊ എന്ന് അവന് സംശയം തോന്നി തുടങ്ങിയ നിമിഷം.... അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു... കിട്ടില്ല എന്ന് ഉറപ്പുള്ളതിനെ സ്നേഹിക്കുക എന്നത് ഒരു സുഖമുള്ള കാര്യം ആണല്ലോ... 🍁🍁🍁🍁🍁🍁🍁🍁🍁🍁 "തനി..... " കയ്യിലെ കടാര അവൾക്ക് നേരെ നീട്ടി കൊണ്ട് മൂപ്പൻ കുറച്ചു പിറകിലേക്ക് നീങ്ങി നിന്നു...അവളുടെ കണ്ണുകളിൽ വന്യത നിറഞ്ഞു... മുന്നിൽ മുട്ട് കുത്തി ഇരിക്കുന്നവനെ നോക്കി അവൾ ക്രൂരമായി ഒന്ന് ചിരിച്ചു.... "സിവക്ക് വേണ്ടി......" അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.... അവൻ സമ്മതം ചോദിക്കും മട്ടെ മൂപ്പനെ ഒന്ന് നോക്കി... അദ്ദേഹത്തിന്റെ കണ്ണുകൾ കൈകാലുകൾ ബന്ധിച്ച് തനിക്ക് മുന്നിൽ അവശതയോടെ കണ്ണുകളിൽ യാചന നിറച്ചു നിൽക്കുന്ന അയാളിൽ ആയിരുന്നു... അദ്ദേഹത്തിൽ ഒരു തരിമ്പ് പോലും സിമ്പതി നില നിന്നിരുന്നില്ല.... "എന്നെ ഒന്നും ചെയ്യരുത്.... " അയാൾ അപേക്ഷിച്ചു... തനി കടാര ഒന്ന് മുറുകെ പിടിച്ചു കൊണ്ട് അവന്റെ അരികിലേക്ക് നടന്നു.... അവന്റെ തൊട്ടടുത്ത് എത്തിയതും അവൻ വാവിട്ട് കരയാൻ തുടങ്ങിയിരുന്നു... "പേടി തോന്നുന്നുണ്ടൊ നിനക്ക്.... "

അവൾ ഒന്ന് കുനിഞ്ഞു പുച്ഛ ഭാവത്തോടെ അവനെ നോക്കി... കടാര അവന്റെ നെറ്റിയിൽ വെച്ചു... അതോടെ അവൻ പേടിയോടെ അതിലേക്കു കണ്ണുകൾ ആക്കി.... അവൾക്ക് അവന്റെ പേടി ഒരു ഹരമായി മാറുകയായിരുന്നു...... അവൻ മെല്ലെ താഴ്ത്തി അത് കണ്ണുകളിൽ എത്തി നിന്നു... പേടി കൊണ്ട് അവന് ശബ്ദം പോലും പുറത്തേക്ക് വന്നില്ല.... വന്യത നിറഞ്ഞ കണ്ണുകളുമായി തന്റെ മരണവും കയ്യിൽ ഏന്തി നിൽക്കുന്ന സ്ത്രീ ജന്മത്തെ കാണുന്തോറും ഉള്ളിൽ ഓരോ നിമിഷവും മരിച്ചു കൊണ്ടിരുന്നു... അവളുടെ കത്തി മെല്ലെ താഴ്ന്നു അയാളുടെ കഴുത്തിൽ എത്തി നിന്നു... "എന്നെ ഒന്നും... ചെയ്യല്ലേ.... " അവൻ വെട്ടി വിയർത്തു... "ഇത് പോലെ നിന്റെ മുന്നിൽ ഞങ്ങളുടെ സിവയും കരഞ്ഞില്ലേ... എന്നിട്ട് നീ വെറുതെ വിട്ടോ.... എഴുന്നേൽക്കാൻ പോലും ആകാത്ത രീതിയിൽ....ആക്കിയില്ലേ....." അവളുടെ കണ്ണുകൾ നിറഞ്ഞു... അവന്റെ കഴുത്തിലേക്ക് ഒന്ന് കൂടെ കഡാര ചേർത്തതും അവിടെ നിന്നും രക്തം കിനിഞ്ഞു... "തനി.... " പെട്ടെന്നുള്ള മൂപ്പന്റെ വിളിയിൽ അവൾ തിരിഞ്ഞു നോക്കി... "മരണം ആണ് അവനുള്ള ശിക്ഷ...കൊന്ന് കളഞ്ഞേക്ക്.... " അദ്ദേഹം പറഞ്ഞു തീരും മുന്നേ അയാളുടെ കരച്ചിൽ അവിടെ മുഴങ്ങി... അദ്ദേഹം നോക്കുമ്പോൾ അവളുടെ കയ്യിലെ കഡാര അവന്റെ കഴുത്തിൽ കുത്തി കയറിയിരുന്നു...

അവന്റെ രക്തം അവളുടെ ശരീരത്തിലേക്ക് ചീറ്റി.... എങ്കിലും യാതൊരു വിധ പേടിയും കൂടാതെ പാറ പോൽ ഉറച്ചു നിൽക്കുന്നവളുടെ ഉള്ളിൽ ഒരൊറ്റ കാര്യമെ ഉണ്ടായിരുന്നുള്ളൂ...പ്രതികാരം.... അവൻ ജീവനറ്റ് പിറകിലേക്ക് വീണതും തനി കണ്ണുകളിൽ അഗ്നി നിറച്ചു കൊണ്ട് മുഖത്തേക്ക് തെറിച്ച രക്തതുള്ളികളെ കൈ കൊണ്ട് തുടച്ചു മാറ്റി കയ്യിലെ കഡാര സാരി തലയിൽ ഉരസി... അവളുടെ കണ്ണുകൾ അപ്പോഴും പ്രതികാര ദാഹത്തോടെ അയാളെ തേടി പോയിരുന്നു... മൂപ്പൻ മെല്ലെ അവളുടെ തോളിൽ കൈ വെച്ചു... "ഇവന്റെ വിധി ഇവനായി ചോദിച്ചു വാങ്ങിയതാണ്..... തനിയമ്മ... ഉങ്ക പോ....ഞാൻ നോക്കിക്കോളാം.... " അയാളുടെ സ്വരം അങ്ങേ അറ്റം ക്രൂരത നിറഞ്ഞു... തനി അതിനൊരു ഉത്തരം നൽകിയില്ല...തിരികെ നടക്കുമ്പോൾ അവൾക്ക് കേൾക്കാൻ കഴിയുന്നുണ്ടായിരുന്നു... പച്ച മാംസത്തിൽ കത്തി കുത്തി ഇറക്കുന്ന ശബ്ദം... 🍁🍁🍁🍁🍁🍁🍁🍁🍁🍁 "നീ എങ്കെ പോയതാ...ഉങ്കെ തേടി ആദം വന്താച്... " ഊരിൽ എത്തിയ പാടെ സമന്തകം ഓടി വന്നു കൊണ്ട് പറഞ്ഞതും തനിയുടെ മുഖം ഇരുണ്ടു... അവൾ അല്പം ദേഷ്യത്തോടെ കണ്ണുകൾ നാല് ഭാഗവും തിരഞ്ഞതും കണ്ടു മരത്തിൽ കയറുന്ന പയ്യൻമാരെ ഫോട്ടോ എടുത്തു കൊടുക്കുന്ന ആദമിനെ.... അവൾ അങ്ങോട്ട്‌ ഉറച്ച കാലടികളോടെ നടന്നു....

പിന്നിൽ നിന്നും ആരുടെയോ കാൽ പെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കിയ ആദം കാണുന്നത് തനിക്ക് നേരെ നടന്നു വരുന്ന തനിയെയാണ്... അവൻ ഒരു നിമിഷം ഒന്ന് പരുങ്ങി പോയി... "തന്നോട് ഞാൻ എന്ത് പറഞ്ഞിട്ടാ വന്നത്.... അവിടെ നിന്നും എങ്ങോട്ടും ഇറങ്ങരുത് എന്ന് പറഞ്ഞിരുന്നോ.... " അവനടുത്ത് എത്തിയതും അവളുടെ ശബ്ദം ഉയർന്നു.... ആദം ഒരു പതർച്ചയോടെ കണ്ണുകൾ നാല് ഭാഗം തിരഞ്ഞു... അല്പം മാറി കുറച്ചു കുട്ടികൾ അവനെ നോക്കി വാ പൊത്തി ചിരിക്കുന്നുണ്ട്... അവൻ ചമ്മലോടെ തല ചൊറിഞ്ഞു... "അത്... ഞാൻ... അവിടെ ഇരുന്നപ്പോൾ ഒരു തോന്നലിൽ.... " അത് കേട്ടതോടെ അവളുടെ മുഖം പതിവിലും കൂടുതൽ ദേഷ്യത്താൽ ചുവന്നു.... "തോന്നൽ... തന്നോട് ഞാൻ പറഞ്ഞതല്ലേ ഇവിടുത്തെ കാര്യങ്ങൾ....ഈ വരുന്ന വഴിക്ക് തനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിലോ.... അപ്പോൾ ഇതാകുമായിരുന്നോ.... പറയടോ... " "ഏയ്‌... Relax... താൻ ഒന്ന് സമാധാനപ്പെട് എനിക്ക് ഒന്നും പറ്റിയില്ലല്ലൊ.... ഞാൻ ചെറിയ കുട്ടി ഒന്നും അല്ലല്ലോ തനി..." അവൻ തമാശ രൂപേണ പറഞ്ഞതും അവളെ ദേഷ്യം പിടിപ്പിക്കാനെ സഹായിച്ചുള്ളൂ...

"ഇവിടെ എല്ലാവരും ചെറിയ കുട്ടികൾ ആയത് കൊണ്ടല്ല ഒറ്റയ്ക്ക് നടക്കാത്തത്.... ആളുകളെ കൊല്ലാനും തിന്നാനും എല്ലാം കഴിവുള്ള ഒരുപാട് മൃഗങ്ങൾ ഉള്ള കാടാ... അതിന് ചെറിയ കുട്ടി മുതിർന്നവർ എന്നൊന്നും ഇല്ല..... പറഞ്ഞത് അനുസരിക്കില്ല... എന്നിട്ട് ന്യായം പറഞ്ഞോളും... എന്തെങ്കിലും സംഭവിച്ചു കഴിഞ്ഞാൽ എല്ലാവർക്കും തെറ്റുകാർ ഞങ്ങളും... ഞങ്ങളുടെ നാട്ടിൽ ആഭിജാര ക്രിയകൾ ഉണ്ടത്രെ.... ഇനി മേലിൽ... എന്റെ കൂടെ അല്ലാതെ പുറത്ത് ഇറങ്ങിയാൽ.... മ്മ്മ്... നടക്ക്... " ദേഷ്യം കൊണ്ട് അടിമുടി വിറച്ചു കൊണ്ടായിരുന്നു അവളുടെ വാക്കുകൾ... അവൾ മുന്നിൽ നടന്നതും അവൻ ഒരു അക്ഷരം പോലും തിരികെ പറയാതെ അവളുടെ പിന്നാലെ തന്നെ നടന്നു... ഇടക്ക് തിരിഞ്ഞു നോക്കിയപ്പോൾ കണ്ടു തന്നെ നോക്കി കളിയാക്കി ചിരിക്കുന്ന സമന്തകത്തെ.... അതോടെ അവന്റെ ചുണ്ടിലും ചിരി നിറഞ്ഞു... തിരികെ നടക്കുമ്പോൾ അവന്റെ ഉള്ളിൽ അവളോട്‌ പ്രത്യേക ബഹുമാനം ഉടലെടുത്തിരുന്നു..............തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story