SAND DOLLAR: ഭാഗം 9

Sand Dollar

രചന: THASAL

"ഈ കാടാണ് ഞങ്ങൾക്ക് ഭക്ഷണം നൽകുന്നത്.... ഇവിടുന്ന് പോയാൽ... ഒരിക്കലും സാധിക്കില്ല.... " അവളുടെ വാക്കുകൾ കടുത്തിരുന്നു....അവൻ അവളെ സംശയത്തോടെ നോക്കി നിന്നു... "U r like a unreaded book...." അവൻ ശബ്ദം താഴ്ത്തി കൊണ്ട് പറഞ്ഞു... അവൾ ഒരു നിമിഷം അവനെ ഒന്ന് തിരിഞ്ഞു നോക്കിയതും അവൻ ചുണ്ടിലെ കുഞ്ഞ് ചിരി മാത്രം നില നിർത്തി കൊണ്ട് ഒന്നും ഇല്ല എന്നർത്ഥത്തിൽ ഒന്ന് തലയാട്ടി... അവളും പിന്നെ അതിൽ പിടിച്ചു നിന്നില്ല.... "ഞാൻ ഒരു കാര്യം ചോദിച്ചാൽ താൻ സത്യം പറയാമോ.... " അവൻ അവളുടെ അടുത്തേക്ക് ഇറങ്ങി ഇരുന്നു കൊണ്ട് ചോദിച്ചു...അവൾ അത്ഭുതത്തോടെ അവനെ നോക്കുകയായിരുന്നു... "ഇത് വരെ ഞാൻ നുണ പറഞ്ഞത് പോലെ തോന്നിയിട്ടുണ്ടൊ... " അവന്റെ ചോദ്യത്തിന് ഒരു ചോദ്യം കൊണ്ട് തന്നെ അവൾ മറുപടി നൽകി... അവൻ ഒന്ന് ചിരിച്ചു കൊണ്ട് നിലത്ത് കിടന്നിരുന്ന ചുള്ളി കമ്പുകൾ എടുത്തു തീയിലേക്ക് ഇട്ടു.... "ഇന്നലെ... തന്നെ കണ്ടപ്പോൾ തന്റെ കയ്യിലും സാരിയിലും എല്ലാം രക്തം ഉണ്ടായിരുന്നു..... അത് പോലെ പല വട്ടം ഞാൻ കണ്ടിട്ടുണ്ട്.....എന്റെ ഒരു ചിന്ത അനുസരിച്ച് താൻ എന്തോ വലിയ തെറ്റ് ചെയ്യും പോലെ..... " "ഞാൻ ഒരാളെ കൊന്നതാ ആദം...... " അവൻ പറഞ്ഞു പൂർത്തിയാക്കും മുന്നേ തന്നെ ആയിരുന്നു അവളുടെ മറുപടി...

ആദം ഞെട്ടി കൊണ്ട് അവൾക്ക് നേരെ തല ചെരിക്കുമ്പോഴും അവൾ ഒരു ചെറു ചിരിയോടെ തീയിലേക്ക് നോക്കി ഇരിക്കുകയായിരുന്നു... "എന്ത്.... !!?" അവളിൽ യാതൊരു ഭാവമാറ്റവും കാണാതെ വന്നതോടെ കേട്ടതിന്റെ കുഴപ്പം ആണോ എന്നറിയാൻ അവൻ ഒരിക്കൽ കൂടി ചോദിച്ചു..അവന്റെ സ്വരം വിറ കൊണ്ടിരുന്നു.... കേട്ടത് ശരിയാകല്ലേ എന്ന് പ്രാർത്ഥിച്ചു പോയി അവൻ... അവൾ മെല്ലെ തല ചെരിച്ചു അവനെ നോക്കി ശേഷം ഒരു കമ്പ് എടുത്തു അവന്റെ കഴുത്തിൽ വെച്ചു... "ഇങ്ങനെ.... കഴുത്തിലേക്ക് കത്തി ചേർത്ത് വെച്ച് ഒറ്റ കുത്തിന് ഞാൻ ഒരാളെ കൊന്നു ആദം..... എന്റെ കൈ പോലും വിറച്ചില്ല.... ഞാനായിട്ട് കൊന്ന് കളഞ്ഞു.... " പറയുമ്പോൾ അവളുടെ സ്വരത്തിൽ ഒരു ഇടർച്ച പോലും ഉണ്ടായിരുന്നില്ല... അവന്റെ കഴുത്തിൽ വെച്ച കമ്പിലേക്ക് മെല്ലെ അവൻ നോക്കി... അവളുടെ മട്ടും ഭാവവും കണ്ടു അവന്റെ ഉള്ളിൽ പേടി നിറഞ്ഞു വന്നിരുന്നു... അവൻ ഉമിനീർ ഇറക്കി കൊണ്ട് അവളെ നോക്കി... അവൻ ചെറു ചിരിയോടെ അവന്റെ കവിളിൽ ഒന്ന് തട്ടി കൊണ്ട് എഴുന്നേറ്റു....

"പക്ഷെ.... ഞാൻ കൊന്നത് ന്യായത്തിന് വേണ്ടിയാ.... ഈ നിമിഷം വരെ അതൊരു തെറ്റാണ് എന്ന് എനിക്ക് തോന്നിയിട്ടില്ല.... " അവൾ പറഞ്ഞു നിർത്തി അവനെ ഒന്ന് നോക്കുക പോലും ചെയ്യാതെയുള്ള അവളുടെ പോക്ക് കണ്ടു ഉള്ളിൽ പേടി കൊണ്ട് വിറക്കുകയായിരുന്നു... എത്ര എളുപ്പത്തിൽ ആണ് ഒരാളെ കൊന്നു എന്ന് പറയുന്നത്... ആലോചിക്കുന്തോറും ഉള്ളിൽ ഭയം നിറഞ്ഞു കൊണ്ടിരുന്നു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "ആദം.... " തനിയുടെ വിളി കേട്ടാണ് അവൻ ഉറക്കത്തിൽ നിന്നും ഉണർന്നത്...ആദ്യം ഒരു പുഞ്ചിരിയോടെ എഴുന്നേൽക്കാൻ ഭാവിച്ചു എങ്കിലും പെട്ടെന്ന് ഇന്നലത്തെ സംഭവം ഓർമ്മയിൽ വന്നപ്പോൾ അവൾ ഒരു ഞെട്ടലിൽ വേഗം അവളിൽ നിന്നും മാറി ഇരുന്നു... അവന്റെ പ്രവർത്തി അവളിൽ എന്തോ സങ്കടം നിറച്ചിരുന്നു... അവൾ ഒന്നും മിണ്ടാതെ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റു.... "രാവിലെ പോയാലെ കിളികളെ കാണൂ..അത് കൊണ്ട് വിളിച്ചതാ.... " അവൾ പറഞ്ഞതും അവൻ ഒന്ന് പുഞ്ചിരിക്കുക പോലും ചെയ്യാതെ താല്പര്യം ഇല്ലാത്ത മട്ടെ മുഖം തിരിച്ചു... അവൾക്ക് ഉള്ളിൽ അപമാനിക്കപ്പെട്ടവളെ പോലെയാണ് തോന്നിയത്... അവൾ ഉള്ളിലെ ദേഷ്യം പല്ലിൽ കടിച്ചമർത്തി കൊണ്ട് തിരിഞ്ഞു നടന്നു.... "ന....തനി...." പെട്ടെന്നായിരുന്നു അവന്റെ വിളി...

അവൾ ഒരു സംശയത്തോടെ തിരിഞ്ഞു നോക്കിയതും അവൾ പുറമെക്ക് നോക്കിയുള്ള ഇരുത്തം തന്നെ ആയിരുന്നു.... " ഞാൻ... എനിക്ക്... പെട്ടെന്ന് ഒന്നും താൻ പറഞ്ഞ കാര്യങ്ങളുമായി പൊരുത്തപ്പെടാൻ കഴിയില്ല... അത് പോലെ തന്നെ തന്നോടും... എനിക്ക് രണ്ട് ദിവസം തരണം... അത് വരെ താൻ ഇങ്ങോട്ട് വരണ്ട... എന്തോ തന്നെ കാണുമ്പോൾ..... " ബാക്കി പറയാൻ ആകാതെ അവൻ നിർത്തിയതും അവളുടെ ചുണ്ടിൽ ഒരു പുച്ഛചിരി ഉടലെടുത്തു... "എന്നെ പറ്റി കൂടുതൽ അറിയാനുള്ള ത്വര ആയിരുന്നല്ലോ തനിക്ക്... അറിഞ്ഞപ്പോൾ എന്തെ പേടി തോന്നുന്നുണ്ടോ.... " "തനി...പ്ലീസ് സ്റ്റോപ്പ്‌ ഇറ്റ്... എനിക്ക് എന്തോ അംഗീകരിക്കാൻ കഴിയുന്നില്ല... എന്തിന്റെ പേരിൽ ആണെങ്കിലും ഒരു മനുഷ്യനെ കൊല്ലുക എന്നാൽ.... " അവൻ ബാക്കി പറയാതെ മുഖം തിരിച്ചു... "കൂടെ നിന്ന് ചതിക്കുന്നവന്..... ജീവിക്കാൻ സമ്മതിക്കാത്തവന്...എനിക്ക് നൽകാൻ ഒരൊറ്റ ശിക്ഷയെ ഒള്ളൂ.... മരണം...അതെന്റെ തീരുമാനം ആണ്.... അതിൽ എനിക്ക് ആരുടേയും ഉപദേശമോ...അഭിപ്രായങ്ങളോ ആവശ്യം ഇല്ല.... " വളരെ ഉറച്ചത് തന്നെ ആയിരുന്നു അവളുടെ മറുപടി... ഒരു നിമിഷം അവൻ പോലും പതറി പോയി അവളുടെ മുന്നിൽ... "പിന്നെ ഒരു കാര്യം കൂടി കേട്ടോ.....

തെറ്റ് ചെയ്‌താൽ ശിക്ഷ അനുഭവിക്കണം...അത് കാടായാലും നാടായാലും..... കാട്ടിൽ തെറ്റിനുള്ള ശിക്ഷ മരണമാണ്..." അവളുടെ വാക്കുകൾക്ക് പുറമെ നോട്ടത്തിൽ പോലും വന്യത നിറഞ്ഞു... അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി കൊണ്ട് ഇറങ്ങി പോകുന്നത് ഒരു പകപ്പോടെ നോക്കി നിൽക്കാനേ അവന് ആയുള്ളൂ... ഉള്ളിൽ ഒരായിരം ചിന്തകൾ നുരഞ്ഞ് പൊങ്ങി... അവൻ ഒരു നിമിഷം പോലും കാത്തു നിൽക്കാതെ ബാഗിൽ നിന്നും ലാപ് പുറത്ത് എടുത്തു... അതിൽ എന്തൊക്കെയോ നോക്കുമ്പോഴും അവന്റെ കണ്ണുകളിൽ അത്ഭുതത്തിൽ കവിഞ്ഞു ഞെട്ടൽ ഉയർന്നു വന്നിരുന്നു... അവന്റെ നോട്ടം മെല്ലെ താഴെ എന്തൊക്കെയോ ജോലി ചെയ്തു നിൽക്കുന്ന തനിയിൽ ചെന്നു പതിഞ്ഞു.... 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "അനു..... ഇന്ന് ഈ ഷർട്ട്‌ ഇട്ടാൽ മതി... " നിറവയറും താങ്ങി പിടിച്ചു ഒരു കയ്യിൽ ഇളം നീല കളർ ഷർട്ടും പിടിച്ചു കൊണ്ട് ഷഫ്‌ന പറഞ്ഞതും അനൂപ് കണ്ണാടിയിൽ നോക്കി മുടി ചീകുന്നതിനിടയിൽ അവളെ ഒന്ന് നോക്കി... "ആഹാ വന്നല്ലോ.... നിന്നോട് ഞാൻ എവിടെ ഇരിക്കാനാണ് പറഞ്ഞത് ഷാനു..." അവൻ അവളുടെ കയ്യിലെ ഷർട്ട് വാങ്ങി വെച്ച് അവളെ പിടിച്ചു ബെഡിൽ ഇരുത്തി കൊണ്ട് ചോദിച്ചതും അവൾ ചിരിയോടെ വയറിൽ തലോടി.... "അവിടെ ഇങ്ങനെ ചടഞ്ഞു കൂടി ഇരുന്നിട്ട് ബോർ അടിച്ചിട്ടാടാ.... നീ ഇങ്ങനെ പേടിക്കാൻ മാത്രം എനിക്ക് അസുഖം ഒന്നും അല്ല.... പ്രെഗ്നന്റ് ടൈമിൽ ഇങ്ങനെയുള്ള ജോലികൾ ഒന്നും ചെയ്യുന്നതിന് യാതൊരു പ്രശ്നവും ഇല്ല...

നിന്റെ കാട്ടൽ കണ്ടാൽ തോന്നും ഇവിടെ ആദ്യമായി പ്രെഗ്നന്റ് ആകുന്നത് പെണ്ണ് ഞാൻ ആണെന്ന്.... " ഷഫ്‌നയുടെ പരാതി നിറഞ്ഞ വാക്കുകൾ കെട്ടു അവൻ പുഞ്ചിരിയോടെ അവൾക്ക് താഴെ തറയിൽ മുട്ട് കുത്തി ഇരുന്നു അവളുടെ ഉള്ളം കയ്യിൽ കൈ കോർത്തു പിടിച്ചു വീർത്തു വന്ന വയറിൽ ചെറുതിലെ ഒന്ന് ചുണ്ടമർത്തി.... "അത് ഇല്ലായിരിക്കും... പക്ഷെ എന്റെ ഭാര്യ ആദ്യമായല്ലേ പ്രെഗ്നന്റ് ആകുന്നത്.... അത് കൊണ്ട് എനിക്ക് അല്പം ശ്രദ്ധ കൂടുതൽ ആണെന്ന് കൂട്ടിക്കോ.... ആരോരും ഇല്ലാത്തവർക്ക് എല്ലാത്തിനും പേടി കാണും പെണ്ണെ.... നീയും കുഞ്ഞും എല്ലാം എന്നെ സംഭന്തിച്ച് എന്റെ ജീവിതം ആണ്.... നിങ്ങൾക്ക് ദോഷം ഉണ്ടാകുന്നത് ഒന്നും എനിക്ക് സഹിക്കാൻ പോലും കഴിയില്ല..... " അവന്റെ വാക്കുകളിൽ സങ്കടം നിഴലിച്ചിരുന്നു... അവൻ അവളുടെ കൈകളിൽ അമർത്തി ചുംബിച്ചു... അവൾ ഒരു കൈ ഉയർത്തി വാത്സല്യത്തോടെ അവന്റെ മുടി ഇഴകളിൽ തലോടി.... "എന്നാൽ ഈ ജോലി അങ്ങ്..... " "വേണ്ടാ ഷാനു..... " അവൾ എന്തോ പറയാൻ നിന്നതും അവൻ ഇടയിൽ കയറി തടഞ്ഞു... അവൾ സങ്കടത്തോടെ അവനെ ഒന്ന് നോക്കി.... "എനിക്ക് പേടി ഉണ്ട് അനു.... ആരെക്കാളും... എനിക്കും നീ മാത്രം ഒള്ളൂ.... ഈ ഫീൽഡിൽ നിൽക്കുന്തോറും ശത്രുക്കൾ ഏറി വരും... നിന്നെയും നഷാ.... "

"ഷാനു..... " അവളുടെ വാക്കുകൾക്ക് നെടുകേ ആയിരുന്നു അവന്റെ ശബ്ദം... അവളുടെ തല അറിയാതെ തന്നെ കുനിഞ്ഞു പോയി.... "നീ നന്ദി കേടു പറയരുത്.... നീയും ഞാനും എല്ലാം നന്നായി ജീവിക്കുന്നതിന്റെ കാരണത്തെയാണ് നീ വെറും രണ്ട് വാക്കുകൾ കൊണ്ട് കൊല്ലാൻ മുതിർന്നത്.......അവൾ മിസ്സിങ് ആണ് എന്നത് സത്യം... പക്ഷെ മരണം അത് നിന്റെ ഒക്കെ തോന്നൽ മാത്രം ആണ്.... ഇനി മേലാൽ.... " അവൾക്ക് നേരെ വിരൽ ചൂണ്ടി കൊണ്ട് അവൻ പറഞ്ഞതും അവൾ കണ്ണുകൾ അമർത്തി തുടച്ചു കൊണ്ട് തലയാട്ടി.... അവൾക്ക് അറിയാമായിരുന്നു താൻ ചെയ്യാൻ പോയ തെറ്റിനെ കുറിച്ച്.... "ഞാനും നീയും കണ്ടു മുട്ടാൻ കാരണമായത്...ഇപ്പോൾ ഇങ്ങനെ ഒരുമിച്ചു ജീവിക്കാൻ കാരണമായത്...നമുക്ക് അന്നം നൽകുന്നത് ഈ ഫീൽഡ് ആണ്.... ഇനി ഈ ഫീൽഡിൽ നിൽക്കേണ്ടി വന്നതിന്റെ പേരിൽ എത്ര ശത്രുക്കൾ ഉണ്ടായാലും... സത്യം പറയുന്നതിന്റെ പേരിൽ എന്നെ കൊന്നാലും..... എനിക്ക് യാതൊരു കുഴപ്പവും ഇല്ല... മരിക്കാൻ എനിക്ക് പേടി ഇല്ല... അതൊരിക്കലും ഭീരുവിനെ പോലെ ആകരുത്.... മരണം മുന്നിൽ കാണുമ്പോഴും നിലപാടുകൾ മുറുകെ പിടിച്ചു കൊണ്ടാകണം..അതാണ്‌ ഞാൻ കണ്ടിട്ടുള്ളത്... പഠിച്ചിട്ടുള്ളത്...." അവൻ ഉറച്ച സ്വരത്തിൽ പറഞ്ഞു നിർത്തി...

അവൾ മെല്ലെ ഒന്ന് തലയാട്ടി കൊണ്ട് അവന്റെ കൈ എടുത്തു ചുംബിച്ചു... അതിൽ അവളുടെ കണ്ണുനീർ കൂടി കലർന്നിരുന്നു... "എനിക്ക് നഷ്ടപ്പെഡോ എന്ന് പേടിച്ചു പറഞ്ഞു പോയതാണ്...ഇനി ഒരിക്കലും.... ഇല്ല....നീ നല്ലത് മാത്രമേ പ്രവർത്തിക്കൂ എന്ന വിശ്വാസം എനിക്കുണ്ട്... ഒരിക്കലും ആ വിശ്വാസം തെറ്റാതിരിക്കട്ടെ.... " അവൾ പുഞ്ചിരിയോടെ പറഞ്ഞു നിർത്തി... അവൻ മെല്ലെ ഒന്ന് തലയാട്ടി കൊണ്ട് അവളുടെ കവിളിൽ മെല്ലെ ഒന്ന് തട്ടി കൊണ്ട് എഴുന്നേറ്റു... കബോർഡിൽ നിന്നും ടാഗ് എടുത്തു കഴുത്തിൽ ഇട്ടപ്പോഴേക്കും അവന്റെ നോട്ടം അവിടെ തൂങ്ങി കിടക്കുന്ന വേറൊരു ടാഗിലേക്ക് ആയിരുന്നു... അവൻ ഒരു നിമിഷം അത് നോക്കി നിന്നു... ഉള്ളിൽ ഒരു കുത്തൽ പോലെ.... എല്ലാം അറിഞ്ഞു കൊണ്ട് ഷഫ്‌ന അവന്റെ അരികിലേക്ക് വന്നു ആ ടാഗ് കയ്യിൽ എടുത്തു അവന്റെ കഴുത്തിലൂടെ ഇട്ടു കൊടുത്തു.... "ഇതൊരു വിശ്വാസം ആണ്.... തെറ്റിന്റെ പാതയിലൂടെ ഒരിക്കലും നീ പോകില്ല എന്ന വിശ്വാസം.... ധൈര്യമാണ്.... അന്യായം കണ്ടാൽ നീ പ്രതികരിക്കും എന്ന ധൈര്യം....എല്ലാവരെയും വിറപ്പിച്ചിരുന്ന പെൺപുലിയുടെ ചൂട് പടർന്നിട്ടുണ്ട് ഇതിൽ....ഇത് ഉണ്ടാകുമ്പോൾ ഭയപ്പെടാൻ ഒന്നും ഇല്ല.... എനിക്ക് വിശ്വാസം ഉണ്ട് അനു...

നീ പറയും പോലെ അവൾ ഈ ലോകത്തിന്റെ ഏതെങ്കിലും കോണിൽ ഉയർന്നു വരാൻ ഉള്ള കരുത്ത് ആർജിച്ചു കൊണ്ട് ജീവിക്കുന്നുണ്ടാകും... ശത്രുക്കളെ വേരോടെ പിഴുതെറിയാൻ ഉള്ള കരുത്തോടെ.... " 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 "തനി....." ആദമിന്റെ ശബ്ദം കേട്ടു ആണ് ചായ്പ്പിൽ സൂചിയിൽ നൂല് കോർത്തിരുന്ന തനി തല ഉയർത്തി നോക്കിയത്... അവൾ കണ്ണുകൾ കുറുക്കി കൊണ്ട് ഒന്ന് പിരികം പൊക്കി.... "എന്ത് വേണം... രണ്ട് ദിവസത്തേക്ക് തന്റെ മുന്നിലേക്ക് എന്നോട് വരരുത് എന്ന് പറഞ്ഞിട്ട്... താൻ തന്നെ എന്തിനാ ഈ കൊലപാതകിയെ കാണാൻ വന്നത്.... " അവളുടെ സ്വരത്തിൽ അങ്ങേ അറ്റം പുച്ഛത്തോടൊപ്പം ഒരു സങ്കടവും നില നിന്നു.... അവന്റെ തല കുനിഞ്ഞു പോയി... "സോറി... ക്ഷമിക്ക്... ഞാൻ... ആ നിമിഷം തോന്നിയത് പറഞ്ഞു എന്നൊള്ളു... എനിക്ക് എന്തോ... സോറി.... " അവൻ അവളുടെ നേരെ കെഞ്ചി കൊണ്ട് പറഞ്ഞതും അവൾ ദേഷ്യത്തോടെയുള്ള ഒരു നോട്ടം അവന് നേരെ എറിഞ്ഞു... അവൾ ഉള്ളിലെ ദേഷ്യം പ്രകടമക്കുകയായിരുന്നു... "ഒരാളുടെ ഭാഗത്തു നിന്നും ചിന്തിക്കാതെ അയാൾ തെറ്റുകാരൻ ആണെന്ന് കണക്ക് കൂട്ടാനും പറയാനും എളുപ്പം ആണ് ആദം... അത് തെളിയിക്കാൻ ആണ് പാട്.... " അവളുടെ വാക്കുകൾ കേട്ടു അവന് മൗനമായി നിൽക്കാനേ സാധിച്ചുള്ളൂ... അവൾ അവനെ ഒന്ന് തറപ്പിച്ചു നോക്കി... "കാട്ടിലോട്ട് പോകണ്ടേ... താൻ ഇവിടെ നിൽക്ക്... ഞാൻ ഇപ്പോൾ വരാം.... "

അവനിൽ നിന്നും പ്രതികരണമോ ഒന്നും ലഭിക്കാതെ വന്നതോടെ അവൾ അവന്റെ ആവശ്യം മനസ്സിലാക്കിയ കണക്കെ പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് പോയി... അവൻ എന്തോ ചിന്തയിൽ ആയിരുന്നു പറഞ്ഞു... മനസ്സിനെ കുലുക്കും വിധമുള്ള ചിന്തയിൽ.... അല്പം കഴിഞ്ഞതും അവൾ ഇറങ്ങി വന്നു... അന്നത്തെ യാത്രയിൽ അവർക്കിടയിൽ എന്തോ ഒരു അകൽച്ച തോന്നി തുടങ്ങിയിരുന്നു..... അവൾ നീട്ടി കാണിക്കുന്ന ഓരോന്നും ക്യാമറയിൽ പകർത്തുമ്പോൾ പതിവ് ഇല്ലാതെ അവന്റെ മനസ്സ് എവിടെയോ പാറി നടന്നു... അതിന്റെ ഫലമെന്നോണം ചിത്രങ്ങൾക്ക് മങ്ങൽ സംഭവിച്ചു..... "ആദം.... ഇവിടുന്ന് കുറച്ചു പോയാൽ ഒരു പുഴയുണ്ട്... പോകണോ.... " അവൾ ആവേശത്തോടെ ചോദിച്ചതും അവൻ മെല്ലെ ഒന്ന് തലയാട്ടി... അവൾ മുന്നേ തന്നെ നടന്നതും അവൻ അവൾക്ക് പിന്നാലെ ആയി വെച്ച് പിടിച്ചു... മുന്നിൽ പോകുന്നവളെ കാണുന്തോറും ഉള്ളിൽ ഉള്ള സംശയങ്ങൾ അതിന്റെ മൂർധനാവസ്ഥയിൽ എത്തിയ പോലെ...... അവന്റെ ഹൃദയമിഡിപ്പ് കൂടി.... "ഷഹല....... " അവൻ നീട്ടി വിളിച്ചു...പെട്ടെന്ന് ആയത് കൊണ്ട് തന്നെ അവളുടെ കാലുകളുടെ വേഗത കുറഞ്ഞു... പക്ഷെ അവൾ തിരിഞ്ഞു നോക്കിയില്ല.....മുന്നിലേക്ക് തന്നെ നോക്കി കൊണ്ടായിരുന്നു അവളുടെ നടത്തം.... അവന്റെ കണ്ണുകൾ സംശയം കൊണ്ട് കുറുകി..... "*നഷാത്ത്..... *" ആ ഒരൊറ്റ വിളി മതിയായിരുന്നു അവളുടെ കാലുകൾക്ക് ചങ്ങല അണിയാൻ..... അവളുടെ ഹൃദയത്തോടൊപ്പം ശരീരവും ചലനശേഷി ഇല്ലാതെ നിന്നു പോയി.................തുടരും.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story