💟 സങ്കീർത്തനം 💟: ഭാഗം 16

Sangeerthanam

രചന: കാർത്തിക

 വീട്ടിലെല്ലാവരുടേയും നിർബന്ധം കാരണം രണ്ട് ദിവസം കൂടി കഴിഞ്ഞ് കീർത്തി കോളേജിൽ പോകാനിറങ്ങി. വല്ല്യേട്ടനോടൊപ്പം ആണ് കീർത്തി കോളേജിൽ പോയത്, വൈകുന്നേരം കൂട്ടാൻ വരാമെന്ന് പറഞ്ഞെങ്കിലും വേണ്ട ബസിന് വന്നോളമെന്ന് പറഞ്ഞു. ഏട്ടനോട് യാത്ര പറഞ്ഞ് അവൾ ക്ലാസിലേക്ക് പോയി, കുറച്ചു മുന്നോട്ട് ചെന്നപ്പോൾ പിന്നിൽ നിന്നും അച്ചു കീർത്തിയെ വിളിച്ചു. അവൾ ഒരു പുഞ്ചിരിയോടെ അവനെ നോക്കി. ആഹാ കീർത്തി കുട്ടി ഉഷറായിട്ടുണ്ടല്ലോ ... ഗുഡ് ഇനി എപ്പോഴും ഇങ്ങനെ തന്നെ വേണം... ഒന്നിനു വേണ്ടിയും ആരുടെ മുന്നിലും നീ തല താഴ്ത്തി നില്ക്കരുത്.... വാ ഞാൻ നിന്നെ ക്ലാസിലാക്കിത്തരാം ഞാൻ ക്ലാസ്സിൽ കയറിയതിന് ശേഷമാണ് ഏട്ടൻ തിരികെ പോയത്. ഞാൻ കയറിചെന്നപ്പോൾ എല്ലാവരും സംസാരമൊക്കെ നിർത്തി എന്നെ നോക്കി. ഇതിപ്പൊ എന്താ കഥ..... ചിലപ്പോൾ ഞാൻ ഒരാഴ്ച വരാതിരുന്നതു കൊണ്ടാവും, പതിവുപോലെ ഞാനെന്റെ സീറ്റിൽ ചെന്നിരുന്നു.

കുറച്ചു കഴിഞ്ഞ് ക്ലാസിലെ ദേവിക അവളുടെ സീറ്റിൽ നിന്നും എഴുന്നേറ്റ് കീർത്തിയുടെ അടുത്തേക്ക് ചെന്നു. "ഹായ്....." ദേവിക കീർത്തി ഒരു അത്ഭുതത്തോടെയാണ് അവളെ നോക്കിയത്, കാരണം ആദ്യമായിട്ടാണ് ക്ലാസിലെ ഒരു കുട്ടി തന്നോട് ഇങ്ങോട്ട് വന്ന് മിണ്ടുന്നത്. അവൾ തിരിച്ചും ഒരു ഹായ് പറഞ്ഞു. ''താനെവിടാരുന്നടോ ഇത്രയും ദിവസം.... " "അതു പിന്നെ.... പനിയായിരുന്നു.... " പെട്ടെന്ന് അങ്ങനെ പറയാനാണ് തോന്നിയത്. " ഉം.... " ആ .... പിന്നെ..... അത് പി.ജി യിലെ ആരോമൽ ചേട്ടനല്ലേ..... തന്നോടൊപ്പം വന്നത്......" "അതെ.... " ''തനിക്കെങ്ങനെ അറിയാം..... " "എന്റെ ഏട്ടനാണ്..... " "ആണോ.... " "മം... അതെ എന്താ ചോദിച്ചേ..... " "ഹേയ്.... അതൊന്നുമില്ലാ.... ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളു..... " ഒരു ഇളിഞ്ഞ ചിരിയോടെ അവൾ പറഞ്ഞു " ആ പിന്നേ തന്റെ നോട്ട്സ് ഒക്കെ ഒന്നു തരാമോ.... ആബ്സെന്റ് ആയ ദിവസങ്ങളിലെ നോട്ട്സ് എഴുതി എടുക്കാനായിരുന്നു...... " തരാമെന്നും പറഞ്ഞ് അവൾ അവളുടെ സീറ്റിൽ പോയിരുന്നു. ബെല്ലടിച്ച് അല്പം കഴിഞ്ഞപ്പോൾ സർ ക്ലാസിലേക്ക് വന്നു. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁

ക്ലാസിലേക്ക് ചെന്നപ്പോൾ സംഗീതിന്റെ നോട്ടം ലാസ്റ്റ് ബഞ്ചിലേക്കാണ് പോയത് ഒട്ടും പ്രതീക്ഷിക്കാതെ കീർത്തിയെ കണ്ടപ്പോൾ മനസ്സ് വല്ലാതെ സന്തോഷിച്ചു പക്ഷെ അതെന്തിനാണെന്ന് മാത്രം അവന് മനസ്സിലായില്ലാ.... എല്ലാവരോടും ഇരിക്കാൻ പറഞ്ഞിട്ട് അവൻ കീർത്തിയുടെ അടുത്തേക്ക് ചെന്നു. അവൻ വരുന്നത് കണ്ട് അവളെഴുന്നേറ്റു. "എവിടെയായിരുന്നു ഇത്രയും ദിവസം.. " "പനിയായിരുന്നു സർ...." "ഉം... നോട്ട്സ് ഒക്കെ കംപ്ലീറ്റ് ചെയ്തോളണം... കേട്ടോ....." " ശരി സർ....'' ക്ലാസെടുക്കുന്നതിനിടയ്ക്ക് സംഗീതിന്റെ നോട്ടം അവളിലേത്തേക്കി, പോയിന്റ്സ് ഒന്നും എഴുതിയെടുക്കാൻ പറ്റാതെ ബുദ്ധിമുട്ടിയിരിക്കുന്ന അവളെ കണ്ടപ്പോൾ അവന് ചിരിയാണ് വന്നത്. ലഞ്ച് ബ്രേക്ക് ആയപ്പോൾ ദേവികയുടെ നോട്ട്സും വാങ്ങി കീർത്തി ലൈബ്രറിയിലേക്ക് പോയി അവിടിരുന്ന് എഴുതാമെന്ന് കരുതി. ലഞ്ച് ഒക്കെ കഴിച്ച് കഴിഞ്ഞ് സംഗീത് ലൈബ്രറിയിലേക്ക് പോയി, റഫർ ചെയ്യാനുള്ള ബുക്കുമായി ടേബിളിൽ വന്നിരിക്കുമ്പോഴാണ് ഓപ്പോസിറ്റായി കീർത്തി ഇരുന്ന് നോട്ട് കംപ്ലീറ്റ് ചെയ്യുന്നത് കണ്ടത്. ഞാൻ വന്നിരുന്നതൊന്നും അറിഞ്ഞിട്ടില്ല തകർത്തെഴുതുകയാണ്. ബെല്ലടിച്ചു,

എന്നിട്ടും എഴുത്തു നിർത്തി ക്ലാസിലേക്ക് പോവാനുള്ള ഭാവമൊന്നും ഇല്ലാ എന്നു തോന്നുന്നു. അപ്പോഴേക്കും അങ്ങോട്ടേയ്ക്ക് വന്ന ലൈബ്രേറിയൻ കീർത്തിയെ വിളിച്ചു " ബെല്ലടിച്ചിട്ടു കുറച്ചു സമയമായി ക്ലാസ്സിലേക്ക് പോകുന്നില്ലേ കുട്ടി നീ..." " ആ..... ഇതാ പോകുവാ സർ...." അയാളെ നോക്കി ഒരു ചിരിയോടെ അവൾ പറഞ്ഞു. അപ്പോഴാണ് തൊട്ടപ്പുറത്ത് തന്നെ നോക്കി ഇരിക്കുന്ന സംഗീതിനെ അവൾ കാണുന്നത്. "ബെല്ലടിച്ചതു കേട്ടില്ലേ താൻ......" "എഴുതുന്നതിനിടയ്ക്ക് ഞാനതു ശ്രദ്ധിച്ചില്ല സർ...." " ഉം..... എന്താ ഇവിടെ വന്നിരുന്നു എഴുതിയെ.... " "ഈ സമയം ക്ലാസിൽ ഭയങ്കര ബഹളം ആയിരിക്കും സമാധാനം ആയിരുന്ന് എഴുതാൻ പറ്റില്ല സർ അതാ..." "ക്ലാസിൽ പോകാൻ നോക്ക്... " "ശരി സർ....." അവൾ ബുക്കെല്ലാം അടുക്കി പെറുക്കി എഴുന്നേറ്റു അതേ സമയം തന്നെ അവനും എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു എന്നിട്ട് അവളോടായി പറഞ്ഞു "അതെ ക്ലാസിലെ പോയിന്റ്സ് എഴുതുന്നത് തുടർന്നോളു കേട്ടോ എനിക്ക് പ്രോബ്ലം ഒന്നുമില്ല..... "

ഒന്നു ചിരിച്ചിട്ട് അവൻ പുറത്തേക്ക് പോയി സാർ പറഞ്ഞതിനെ കുറിച്ചാലോചിച്ച് കീർത്തി ക്ലാസിലേക്കും പോയി. അഭിജിത്തായിരുന്നു ക്ലാസിൽ അവളെ കണ്ടപ്പോൾ അവൻ ഒന്നു ഞെട്ടി കാരണം അവളിനി പഠിപ്പ് തുടരുമെന്ന് അവൻ കരുതിയിരുന്നില്ല. എന്നാൽ അവൾക്ക് യാതൊരു ഭാവമാറ്റവും ഇല്ലായിരുന്നു. കയറിക്കോട്ടെ എന്ന അവളുടെ ചോദ്യത്തിന് അവൻ Yes പറഞ്ഞു. അന്നത്തെ ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകാനായി ബസ് കയറി എന്റെ സ്റ്റോപ്പിലിറങ്ങി വീട്ടിലേക്ക് പോയി പോകുന്ന വഴിയിൽ എല്ലാം എന്നെ കണ്ടവരോക്കെ ഓരോന്നു പറഞ്ഞ് പുച്ഛത്തോടെ ചിരിക്കുന്നുണ്ടായിരുന്നു. "ഇത് ആ ദിനേശന്റെ മോളല്ലേ, ഈ പെണ്ണല്ലേ കെട്ടിയോൻ ഇല്ലാത്ത നേരം നോക്കി കാമുകനെ വിളിച്ച് വീട്ടിൽ കയറ്റിയത്.... ഇതിനൊക്കെ എന്തിന്റെ കേടാ തിന്നത് എല്ലിന്റെടേൽ കയറുമ്പോൾ ഇങ്ങനെ പലതും തോന്നും...... " ആരോ ഒരാൾ പറഞ്ഞു. ഇതൊക്കെ കേട്ട് തലയും താഴ്ത്തി പിടിച്ചാണ് എന്റെ നടപ്പ് ചെയ്യാത്ത കുറ്റത്തിനാണ് എല്ലാവരും എന്നെ ഇങ്ങനെ അപമാനിക്കുന്നത് വല്ലാത്ത വേദന തോന്നി എനിയ്ക്കപ്പോൾ, എങ്ങനെയെങ്കിലും വീടെത്തിയാൽ മതിയെന്നായി എനിക്ക്......

ഇനി അടുത്തൊരു സംഭവം ആ നാട്ടിൽ നടക്കുന്നതു വരെ ഞാനാകും അവരുടെ ഇര...... വീട്ടിലെത്തിയ ഉടനെ ഞാനെന്റെ മുറിയിൽ കയറി കതകടച്ചു ഇത്രയും നേരം പിടിച്ചു വച്ചിരുന്ന കണ്ണുനീർ അനുസരണയില്ലാതെ പുറത്തേയ്ക്ക് ഒഴുകി തുടങ്ങി. കുറച്ചു കരഞ്ഞപ്പോൾ മനസ്സൊന്ന് ശാന്തമായി, പിന്നെ ഒന്നു ഫ്രഷായി അമ്മയുടെ അടുത്തേക്ക് പോയി ചായ ചോദിച്ചു. ചായ എടുത്തു തന്നെങ്കിലും അമ്മയുടെ മുഖം വല്ലാതെ ഇരിക്കുവായിരുന്നു, എന്ത് പറ്റി അമ്മേ എന്നു ചോദിച്ചപ്പോൾ ഒന്നുമില്ലെന്നായിരുന്നു മറുപടി അതു കൊണ്ട് കൂടുതൽ ഒന്നും ചോദിക്കാനും തോന്നിയില്ല. പിന്നീട് കിച്ചു (കീർത്തിയുടെ അനിയൻ കൃഷ്ണ) ആണ് പറഞ്ഞത് അയൽക്കാരൊക്കെ അമ്മയോട് എന്റെ കാര്യങ്ങൾ ഒക്കെ ചോദിച്ചുവെന്നും എന്നെ പറ്റി കുത്തുവാക്കുകൾ പറഞ്ഞെന്നും. അതൂടെ കേട്ടപ്പോൾ എനിക്ക് തൃപ്തിയായി ഞാൻ കാരണം എന്റെ വീട്ടിലുള്ളവർ കൂടി വിഷമിക്കുവാണല്ലോ.....

അന്ന് പിന്നെ ഞാൻ മുറിക്ക് പുറത്തിറങ്ങിയതേയില്ല രാത്രി കഴിക്കാൻ അമ്മ വിളിച്ചെങ്കിലും വിശപ്പില്ലാന്നു പറഞ്ഞൊഴിഞ്ഞു... ഞാൻ കിടന്നു ഓരോരു ആലോചനയ്ക്ക് ഒടുവിൽ എപ്പോഴോ ഉറങ്ങി..... 🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀🍀 രാത്രിയിലെ അത്താഴത്തിനു ശേഷം തന്റെ റൂമിനോട് ചേർന്നുള്ള ബാൽക്കണിയിൽ ഇരിക്കുകയായിരുന്നു സംഗീത്, അതൊരു പതിവാണ് കുറച്ചു സമയം തന്റെ പ്രിയപ്പെട്ടവളുടെ ഓർമ്മയിൽ മുഴുകിയിരിക്കുക എന്നുള്ളത്. പക്ഷെ ഇന്ന് കീർത്തിയും തന്റെ ഓർമ്മകളിലേക്ക് ഇടയ്ക്കിടെ കടന്നു വരുന്നുണ്ട്..... കാരണം എന്താണെന്ന് എത്ര ആലോചിച്ചിട്ടും അവന് മനസ്സിലാവുന്നുണ്ടായിരുന്നില്ല.... വേണ്ട അങ്ങനെ ഒരു ചിന്തയും തന്റെ മനസ്സിൽ വരാൻ പാടില്ല, എനിക്ക് എന്റെ ഋതു മാത്രം മതി അവളുടെ ഓർമ്മകൾ മാത്രമേ എന്റെ മനസ്സിലും ശരീരത്തിലും നിറഞ്ഞ് നിൽക്കാൻ പാടുള്ളു. ഋതുവിന് ഒപ്പം തന്നെ കീർത്തിയുടെ മുഖവും അവന്റെ ഓർമ്മകളിൽ വരാൻ തുടങ്ങിയത് കാരണം അവന്റെ മനസ്സ് അസ്വസ്ഥമാവാൻ തുടങ്ങി............ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story