💟 സങ്കീർത്തനം 💟: ഭാഗം 19

Sangeerthanam

രചന: കാർത്തിക

കീർത്തിയെ ഹോസ്റ്റലിൽ ആക്കി അവളോട് യാത്ര പറഞ്ഞ് അവർ പോയി. കോളേജിന് അടുത്ത് തന്നെയായിട്ടായിരുന്നു ഹോസ്റ്റൽ, വാർഡൻ റൂം കാട്ടികൊടുക്കാമെന്ന് പറഞ്ഞു മുന്നേ പോയി പെട്ടിയും കിടക്കയുമായി കീർത്തി പിറകേയും. ദേവികയായിരുന്നു കീർത്തിക്ക് കിട്ടിയ റൂംമേറ്റ്, ഫാമിലിയെ പറ്റിയും തന്റെ നാടിനെപ്പറ്റിയുമൊക്കെ ദേവിക വാചാലയായി പക്ഷെ കാർത്തിക അവളെപ്പറ്റി കൂടുതലായൊന്നും ദേവികയോട് പറഞ്ഞിരുന്നില്ല. നല്ല സ്നേഹത്തോടെ തന്നെ കീർത്തിയോട് അവൾ പെരുമാറി, പിറ്റേന്ന് കോളേജിലേക്ക് ഇരുവരും ഒരുമിച്ചാണ് പോയത് പാർക്കിംഗിൽ അച്ചുവേട്ടൻ ഉണ്ടായിരുന്നു കൂട്ടുകാരോടൊപ്പം സംസാരിച്ചിരിക്കുവായിരുന്നു. അവരെ കണ്ടപ്പോൾ അടുത്തേക്ക് വന്നു. അച്ചു വരുന്നത് കണ്ട് കീർത്തി തന്നോടൊപ്പമുള്ള ദേവികയെ പാളി നോക്കി.

അവനെ കണ്ടപ്പോൾ ദേവികയുടെ മുഖമെല്ലാം ചുവന്നു തുടുത്തു. " ആഹാ ഹോസ്റ്റലിൽ എത്തിയപ്പോൾ പുതിയ കൂട്ടൊക്കെ കിട്ടിയല്ലോ..... " "ആഹ്... എങ്ങനറിഞ്ഞു ഞാൻ ഹോസ്റ്റലിലേക്ക് വന്ന കാര്യം...." "കുഞ്ഞേട്ടൻ പറഞ്ഞിരുന്നു..... എന്താ കൂട്ടുകാരിയുടെ പേര്...." " ദേവിക......" " പോട്ടെ..... " "ഉം....." നടക്കാൻ തുടങ്ങിയപ്പോൾ ദേവിക ചോദിച്ചു "നിന്റെ ഏട്ടനാണ് എന്നല്ലെ പറഞ്ഞത് പിന്നെന്താ നീ ഹോസ്റ്റലിൽ വന്ന കാര്യം എങ്ങനെയാ അറിഞ്ഞത് എന്ന് ചോദിച്ചേ...... " " അതൊ... അതൊന്നുമില്ല..... " പെട്ടെന്ന് എന്ത് പറയണം എന്നെനിക്കറിയില്ലായിരുന്നു അവൾ സംശയത്തോടെ എന്നെ നോക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് പിന്നിൽ നിന്നും കീർത്തി ഒന്നു നിന്നേ എന്നും പറഞ്ഞ് അച്ചു വീണ്ടും വിളിച്ചത്. ഒരു കാര്യം പറയാനുണ്ട് എന്നെന്നോട് പറഞ്ഞു. " നീ ക്ലാസിലേക്ക് പൊയ്ക്കോ ദേവിക ഞാൻ വന്നേക്കാം....." ഞാനാപ്പറഞ്ഞത് അവൾക്ക് ഒട്ടും ഇഷ്ടമായില്ല എന്ന് അവളുടെ മുഖഭാവത്തിൽ നിന്നും മനസ്സിലായി ഒന്നും മിണ്ടാതെ അവൾ പോയി.

"ഇന്നലെ അച്ഛനും ഏട്ടനും കൂടി വക്കീലിനെ പോയി കണ്ടു നിങ്ങളുടെ കാര്യം സംസാരിക്കാൻ വേണ്ടി...." " നല്ലതാ ഏട്ടാ എത്രയും പെട്ടെന്ന് അയാളിൽ നിന്നും എനിക്ക് മോചനം കിട്ടുമല്ലോ..... അത് എന്തേലുമാവട്ടേ നമുക്ക് ആ വിഷയം വിടാം ഏട്ടാ..... ആ..... പിന്നെയുണ്ടല്ലോ.... ഏട്ടനെ ഒരാൾ നോട്ടമിട്ടിട്ടുണ്ടോ എന്ന് ഒരു ചിന്ന ഡൗട്ട്....." " അതാരാടി....." "അതൊക്കെ പിന്നെ പറയാം...... " " എന്നാ പിന്നെ നീ പറയണ്ട......" " ആ പറയുന്നില്ല......" "നിന്റെ ഫോൺ എവിടെ, നോക്കട്ടേ....." "ആരു പറഞ്ഞു ഫോണിന്റെ കാര്യം..." ഫോൺ കൊടുത്തിട്ട് ഞാൻ ചോദിച്ചു. "കൈലാസേട്ടൻ (കുഞ്ഞേട്ടൻ ) നിന്റെ നമ്പറും തന്നു..... " അവർ സംസാരിച്ച് നിന്നപ്പോഴേക്കും ഒരു കാറും ഒരു ബുള്ളറ്റും ഗേയ്റ്റ് കടന്നു വന്നു. ബുള്ളറ്റിൽ സംഗീത് സർ ആയിരുന്നു. കാറിൽ അഭിയും ജിതയും ആയിരുന്നു. " ഇവരിപ്പോൾ ഒരുമിച്ചായോ പോക്കും വരവും....." "ഉം... മിക്കവാറും നിങ്ങളുടെ ഡിവോസ് കഴിഞ്ഞ ഉടനെ, ഏട്ടൻ അവളെ വിളിച്ച് വീട്ടിൽ കൊണ്ട് വരും....."

" വരട്ടെ... നല്ല കാര്യം....." "പിന്നെ എന്റെ നമ്പർ ഇതിൽ ഞാൻ സേവ് ചെയ്തിട്ടുണ്ട്, എന്ത് അത്യാവശ്യം ഉണ്ടെങ്കിലും നീ എന്നെ വിളിക്കണം....." " ഉം......'' അപ്പോഴേക്കും അഭിയും ജിതയും നടന്ന് ഞങ്ങളുടെ അടുത്തെത്തി... എന്നെ പുച്ഛത്തോടെ ഒന്നു നോക്കി കൊണ്ട് അഭിയുടെ കൈയ്യിൽ കൈകോർത്തു പിടിച്ചു ജിത.. അതിലേറെ പുച്ഛത്തോടെ ഞാൻ അവളെ നോക്കി "പെണ്ണൊരുമ്പെട്ടാൽ ഇങ്ങനെ ചിലതൊക്കെ ചെയ്യാം മറ്റൊരു പെണ്ണിന്റെ കെട്ടുതാലി പൊട്ടിച്ച് അവളുടെ പുരുഷനെ സ്വന്തമാക്കാം..... അന്തസ്സില്ലാത്ത എന്തും ചെയ്യാനുള്ള തൊലിക്കട്ടി നിന്നെ പോലുള്ള ചിലവളുമാർക്കുണ്ടാകാം... പക്ഷെ എനിയ്ക്ക് അങ്ങനെ അന്തസ്സില്ലായ്മ കാണിക്കാൻ അറിയില്ല. അറിയാമായിരുന്നെങ്കിൽ നീ ഇന്ന് എന്റെ മുന്നിൽ ഇങ്ങനെ ഇയാളുടെ കൈ പിടിച്ച് നിൽക്കില്ലായിരുന്നു, പകരം ഞാൻ ആകുമായിരുന്നു അവിടെ..... " "ഡീ...... " ജിത "ചിലക്കാതെടി, നീ കുടുംബത്തിൽ പിറന്നവളാണെങ്കിൽ ഞങ്ങളുടെ കല്ല്യാണം കഴിഞ്ഞപ്പോൾ തന്നെ നീ ഒഴിഞ്ഞു പോകുമായിരുന്നു, പകരം നീ എന്താ ചെയ്തെ സ്വന്തം സഹോദരനേയും കൂട്ടുപിടിച്ച് എന്നെ ആ വീട്ടിൽ നിന്നും പുറത്താക്കി....

സന്തോഷിച്ചോ, ചിലപ്പോഴെങ്കിലും ഓർക്കണം നീ അഭിജിത്ത് എന്ന എന്റെ ഭർത്താവിനെ ഞാൻ നിനക്ക് തന്ന ഔദാര്യം ആണെന്ന്..... " " നീ എന്താ പറഞ്ഞേ നീയാണ് ഞങ്ങൾക്കിടയിൽ കരടായി വന്നത്.... ആ കരടിനെ ഞങ്ങൾ നിഷ്പ്രയാസം ഒഴിവാക്കുകയും ചെയ്തു..... " അഭി "ഉവ്വ്.... ഞാന്നെന്ന കരട് നിങ്ങളല്ല ഒഴിവാക്കിയത്, ഞാൻ സ്വയം ഒഴിവായതാണ് ഇവളേയും നിങ്ങളേയും കാണാൻ പാടില്ലാത്ത ഒരു സാഹചര്യത്തിൽ കണ്ട അന്നു ഞാൻ തീരുമാനിച്ചതാണ് ഇനി നിങ്ങളോടൊപ്പം ഒരു ജീവിതം എനിക്ക് വേണ്ട എന്ന്, അതിനൊരവസരം നിങ്ങളായിട്ടു തന്നെ ഉണ്ടാക്കി....." "മതി, കീർത്തി ഇവരോടൊക്കെ സംസാരിച്ച് നീ നിന്റെ സമയം കളയാതെ ക്ലാസിൽ പോകാൻ നോക്ക്..... " ''ഓ.... അല്ലെങ്കിലും നീ ഇപ്പോൾ അവളുടെ സൈഡ് ആണല്ലോ..... " അഭി " ആഹ്.... അതെ.... എന്റെ ഏട്ടന്നാണ് എന്നും പറഞ്ഞ് നിങ്ങളുടെ എന്ത് തെണ്ടിത്തരത്തിനും കൂട്ടുനിൽക്കുമെന്ന് നിങ്ങൾ കരുതിയെങ്കിൽ അത് നിങ്ങളുടെ തെറ്റ്..... നീ ക്ലാസിൽ പോകാൻ നോക്ക് കീർത്തി മോളേ......." "ഹോ... എന്താ സ്നേഹം...... " ജിത " ദേ, മിണ്ടാതിരുന്നോണം.... ഇല്ലേൽ അവളോങ്ങി വച്ചത് ഞാനായിട്ട് തരും...."

അതും പറഞ്ഞ് അച്ചു കീർത്തിയേയും വിളിച്ച് അവിടുന്ന് പോയി.... "നിനക്ക് ഞാൻ വച്ചിട്ടുണ്ടെടി, നീ ഒരിക്കൽ പോലും വിചാരിക്കാത്ത ഒരു പണി...." ജിത "ഹാ.... വിട്ടുകളയ്... ഇനി ഒന്നിനും പോകണ്ട, നമ്മുടെ ജീവിതത്തിൽ നിന്നും അവൾ ഒഴിഞ്ഞു പോയില്ലേ നമുക്ക് അതു മതി..... " അഭി മറുപടിയായി അവൾ അവനെ നോക്കി വശ്യമായി ചിരിച്ചു എങ്കിലും അവളുടെ കണ്ണുകളിലെ പുച്ഛം അവൻ കണ്ടില്ല. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁 സംഗീതിന്റെ ബുള്ളറ്റ് ഗേയ്റ്റ് കടന്നപ്പോഴെ കണ്ടു ഗ്രൗണ്ടിന്റെ ഒരു ഭാഗത്ത് നിന്ന് ആരുമായോ സംസാരിക്കുന്ന കീർത്തിയെ... അവനു സംശയമായി കാരണം ആ ഭാഗത്ത് ഒന്നും ആരുമില്ലായിരുന്നു. ഇവർ അവിടെ നിൽക്കുന്നത് അധികം ആർക്കും കാണാനും പാടില്ലായിരുന്നു . ഇനി അവളുടെ ലവർ എങ്ങാനും ആകുമോ. ആ ആരെങ്കിലും ആകട്ടേ തനിക്കെന്താ, എത്രയൊക്കെ വേണ്ടെന്ന് പറഞ്ഞിട്ടും അവന് അങ്ങോട്ട് നോക്കാതിരിക്കാനായില്ല.....

എന്താണ് എന്നെ അവളിലേക്ക് അടുപ്പിക്കുന്നത് അതും എന്റെ ജീവനായ ഋതുവിനെ പോലും മറന്ന്..... ഓരോന്നും ആലോചിച്ചു കൊണ്ടിരുന്നപ്പോഴാണ് അഭിജിത്തും അവന്റെ കൂടെ എപ്പോഴും കാണുന്ന ആ വിജിത ടീച്ചറും കൂടി അവരുടെ അടുത്തേക്ക് ചെല്ലുന്നതും അവർ തമ്മിൽ എന്തോ പറയുന്നതും അവന്റെ ശ്രദ്ധയിൽ പെട്ടത്. ഒന്നും വ്യക്തമായിട്ട് കേൾക്കുന്നില്ല എങ്കിലും സംഗീത് മറ്റൊരു കാര്യം ശ്രദ്ധിച്ചു..... തന്റെ അധ്യാപകൻ എന്നുള്ള ഒരു റെസ്പെക്ടോടും കൂടിയല്ല കീർത്തി അഭിജിത്തിനോട് സംസാരിക്കുന്നത്...... ഇനി ഇവർ തമ്മിൽ നേരത്തേ അറിയുമോ....... അവർ അവിടെ നിന്നു പോയതിനു ശേഷമാണ് സംഗീത് സ്റ്റാഫ് റൂമിലേക്ക് പോയത്. 🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁? കീർത്തി ക്ലാസിലേക്ക് ചെല്ലുമ്പോൾ എന്തോ കാര്യമായിട്ട് നോട്ട് ബുക്കിൽ എഴുതുകയാണ് ദേവിക... എന്തൊക്കെയോ പിറുപിറുക്കുന്നുമുണ്ട്. കീർത്തി ഒന്നു ചിരിച്ചെങ്കിലും അവൾ മുഖം വെട്ടിച്ച് അടുത്തിരിക്കുന്ന കുട്ടിയോട് എന്തൊ പറഞ്ഞു ചിരിക്കുകയാണ് ഉണ്ടായത്. കീർത്തി അത് വല്ല്യ കാര്യമാക്കിയില്ല

ഈ പിണക്കത്തിന്റെ കാരണം അവൾക്കറിയാമായിരുന്നു. അന്നത്തെ ദിവസം ദേവിക അവളോട് മിണ്ടിയത് പോലുമില്ല. വൈകുന്നേരം ക്ലാസ് കഴിഞ്ഞ് ബെല്ലടിച്ചപ്പോൾ കീർത്തിയെ നോക്കുക പോലും ചെയ്യാതെ ദേവിക പോയി. മൂന്നു നാലു ദിവസം കീർത്തിയും ദേവികയും മിണ്ടിയില്ല. ഒരു ദിവസം ക്ലസ് കഴിഞ്ഞിട്ട് പതിവ് പോലെ ലൈബ്രറിയിലും കയറി ബുക്സും എടുത്ത് ഹോസ്റ്റലിലേക്ക് പോകാനിറങ്ങുവായിരുന്നു കീർത്തി. അപ്പോഴാണ് അപ്പുറത്തെ ബിൽഡിംഗിൽ നിന്നും ഒരു പെൺകുട്ടിയുടെ നിലവിളി കേൾക്കുന്നത്, മറ്റൊന്നും ഓർക്കാതെ അവൾ ആ ശബ്ദം കേൾക്കുന്ന സ്ഥലത്തേക്ക് പോയി അവിടെയുള്ള ഒരു ക്ലാസ് റൂമിൽ നിന്നും ആയിരുന്നു ശബ്ദം കേട്ടത്, പക്ഷെ ആ ക്ലാസിന്റെ വാതിൽക്കൽ ചെന്നപ്പോൾ അത് തുറന്നു കിടക്കുവായിരുന്നു. അതിനുള്ളിൽ ആരും ഇല്ലായിരുന്നു. പെട്ടെന്ന് അവൾക്ക് എന്തൊ അപകടം പതിയിരിക്കുന്നതായി തോന്നി, അളവിടെ നിന്നും പോകാനായി തിരിഞ്ഞതും ആരോ അവളെ പിടിച്ച് വിലച്ചതും ഒരുമിച്ചായിരുന്നു............... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story