💟 സങ്കീർത്തനം 💟: ഭാഗം 2

Sangeerthanam

രചന: കാർത്തിക

എന്റെ ജീവിതത്തിൽ ഇനി എന്തൊക്കെയാണ് സംഭവിക്കൻ പോകുന്നത് എന്നറിയാതെ ചേച്ചിക്കു വേണ്ടി വിവാഹം ഉറപ്പിച്ച അഭിജിത്ത് എന്ന കോളേജ് അദ്ധ്യാപകന്റെ "താലി" സ്വീകരിക്കുവാൻ നവവധുവായി ഞാൻ ഒരുങ്ങിയിറങ്ങി. പ്രായത്തിന്റേയും സൗന്ദര്യത്തിന്റെയും വിദ്യാഭ്യാസത്തിന്റേയും അന്തരങ്ങൾ മറികടന്ന് വിവാഹ മണ്ഡപത്തിലേയ്ക്ക് വലതുകാൽ വച്ച് ഞാൻ കയറി. ചുറ്റുമുള്ളവരുടെ മുറുമുറുപ്പുകൾ കേട്ടില്ലെന്നു നടിച്ചു കുനിഞ്ഞ ശിരസ്സോടെ ഞാൻ ഇരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിറവിളക്ക് സാക്ഷിയായി എന്റെ കഴുത്തിലേയ്ക്ക് അഭിയേട്ടൻ താലിചാർത്തുമ്പോഴും ഒരു നുള്ളു കുങ്കുമം കൊണ്ട് എന്റെ സിന്ദൂരരേഖ ചുവപ്പിക്കുമ്പോഴും എന്റെയുള്ളിൽ ഒരു തരം നിസംഗത ആയിരുന്നു. വരന്റെ വീട്ടിലേയ്ക്ക് പുറപ്പെടാനുള്ള സമയമായപ്പോഴും കണ്ണുകൾ തിരഞ്ഞത് അച്ഛനെ ആയിരുന്നു. എല്ലാവരുടേയും കാൽതൊട്ട് അനുഗ്രഹം വാങ്ങി ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു കാൽ തൊട്ടു വന്ദിച്ചപ്പോൾ എന്നെ ഒന്നു ചേർത്തു പിടിച്ചപ്പോൾ എനിക്ക് എന്നെ തന്നെ നിയന്ത്രക്കാനാവാതെ പൊട്ടിക്കരഞ്ഞു പോയി.

അമ്മയോടും അനിയനോടും യാത്ര പറഞ്ഞു ഞാൻ വണ്ടിയിൽ കയറി. പെട്ടെന്ന് ഒറ്റപ്പെട്ടു പോയ പോലെ ഇനി ഞാൻ എന്റെ വീട്ടിലെ വിരുന്നുകാരി ആണല്ലോ എന്നുള്ള ചിന്ത എന്നുള്ളം പൊള്ളിച്ചു. ഞാനും എന്റെ കെട്ടിയോനും ആളുടെ പെങ്ങളും ഭർത്തവും മാത്രമാണ് ആ കാറിൽ ഉണ്ടായിരുന്നത്. അവർ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു ഞാനൊരാൾ കൂടെ ഉണ്ട് എന്നുള്ള ഭാവം പോലും ഇല്ലാ. കുറച്ചു സമയത്തിനകം അഭി ഏട്ടന്റെ വീടെത്തി. പുതുപ്പെണ്ണിനെ കാണാൻ അയൽക്കാരൊക്കെ ഉണ്ടായിരുന്നു അവിടെ എന്നെ കണ്ടപ്പോൾ തന്നെ പലരുടേയും മുഖം ചുളിഞ്ഞു, പിറുപിറുക്കലുകൾ കേശക്കാൻ തുടങ്ങി അഭിഏട്ടനും ഞാനുമായി ഒരു ചേർച്ചയും ഇല്ലായിരുന്നു അതാണ് അവരുടെയൊക്കെ മുഖഭാവത്തിന്റെ ധ്വനി. അഭിഏട്ടന്റെ അമ്മ ആരതി ഉഴിഞ്ഞു നിലവിളക്കു തന്നു ഞാനതുമായി പ്രാർത്ഥനയോടെ വലതുകാൽ വച്ച് ആ വീടിന്റെ പടി കയറി .

ഹാളിലുണ്ടായിരുന്ന സോഫയിൽ ഞങ്ങളിരുന്നു അമ്മ ഞങ്ങൾക്ക് മധുരം തന്നു. അതിനു ശേഷം എല്ലവരും എന്റെ ചുറ്റിനും കൂടി എന്റെ ആഭരണത്തിന്റേയും സൗന്ദര്യത്തിന്റേയും കണക്കെടുക്കുകയായിരുന്നു. ഞാൻ ഒരു വിധം മടുത്തു തുടങ്ങിയിരുന്നു ഈ ഇരുപ്പ് അപ്പോഴാ അഭി ഏട്ടന്റെ പെങ്ങൾ വന്ന് എന്നെ മുകളിലുള്ള ഒരു മുറിയിലേക്ക് വിളിച്ചു കൊണ്ട് പോയത്. ഏട്ടന്റെ റൂമായിരുന്നു അത് എനിക്കുള്ള ഡ്രസ് ഒക്കെ വാഡ്രോബിൽ ഉണ്ടെന്നു പറഞ്ഞു ആളൊരു പോക്ക് ഞാനാണേൽ ഇതെന്താ എന്ന് നോക്കി നിന്നു പോയി ഇവരുടെ ഒക്കെ മട്ടും ഭാവവും കണ്ടാൽ തോന്നും ഞാൻ ഇവരുടെയൊക്കെ കാല് പിടിച്ചിട്ടാണ് എന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത് എന്നു. ഏതായാലും ഫ്രഷായി താഴേക്ക് പോവാം എന്നു കരുതി ഫ്രഷാവാൻ കയറി. താലി മാലയും രണ്ട് വളയും മാത്രം എടുത്തിട്ടു. ഞാൻ പതിയെ താഴേക്ക് ഇറങ്ങി ഏട്ടൻ മുകളിലേക്ക് കയറി വരുന്നുണ്ടായിരുന്നു അപ്പോൾ എന്നെ ഒന്നു നോക്കുക പോലും ചെയ്യാതെ റൂമിലേയ്ക്ക് കയറി ഡോർ അടച്ചു. ഞാൻ ഹാളിലെത്തിയപ്പോൾ അരോക്കെയോ അവിടിരിപ്പുണ്ടായിരുന്നു

എനിയ്ക്ക് ആരെയും അറിയില്ല ഞാൻ പതിയെ കിച്ചനിലേക്ക് പോയി അവിടെ അമ്മയും ചേച്ചിയും വേറെ ആരോക്കെയൊ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ അമ്മ എനിക്ക് ഒരു കപ്പിൽ ചായ പകർന്നു തന്നു മുഖത്തു വലിയ തെളിച്ചമൊന്നും ഇല്ല. വിശപ്പും ക്ഷീണവും കാരണം ഞാൻ അത് ആർത്തിയോടെ കുടിച്ചു കപ്പ് കഴുകി വച്ചിട്ട് അവിടെ തന്നെ ചുറ്റിപ്പറ്റി നിന്നു. അവിടെ റിസപ്ഷൻ നാളെയാണ് എന്നു ഏട്ടന്റെ പെങ്ങൾ പറയുന്നതു കേട്ടു. റിസപ്ഷൻ നാളെ ആയതു കൊണ്ട് ബന്ധുക്കളൊക്കെ ഉണ്ട്. രാത്രി അത്താഴത്തിനു ശേഷം ചേച്ചി ഒരു ഗ്ലാസ് പാലും തന്ന് എന്നെ അഭിഏട്ടന്റെ റൂമിലാക്കി. എനിക്ക് ആകെ വിറയ്ക്കാൻ തുടങ്ങി ഏട്ടൻ എങ്ങനെ എന്നോട് പ്രതികരിക്കും എന്നറിയാഞ്ഞിട്ട്. ഞാൻ പതിയെ റൂമിലേക്ക് കയറി ആകെ ചെറിയൊരു വെളിച്ചം മാത്രമേ അതിനകത്ത് ഉണ്ടായിരുന്നുള്ളു ആ നുറുങ്ങ് വെട്ടെത്തു ഞാൻ കണ്ടു കട്ടിലിൽ കിടന്നു ഉറങ്ങുന്ന അഭിഏട്ടനെ അപ്പോൾ തന്നെ എനിക്ക് പകുതി സമാധാനം ആയി. ഞാൻ ഡോർ ചാരി പാൽഗ്ലാസ് അവിടുള്ള ടേബിളിൽ വച്ചു. അവിടെ ചുമരോട് ചേർന്ന് തറയിലിരുന്നു ഇതു വരെ എന്റെ ജീവിതത്തിൽ സംഭവിച്ചതൊക്കെ ഒരോന്നായി

ഓർത്തുകൊണ്ട് ആ ഇരുപ്പിൽ ഞാനും ഉറങ്ങിപ്പോയി. നീണ്ട ഇടനാഴിയിലൂടെ ബാഗും നെഞ്ചോട് അടുക്കി പിടിച്ച് ഞാൻ ഓടുകയാണ് ഇടയ്ക്ക് ഞാൻ തിരിഞ്ഞു നോക്കി അതെ അയാൾ എന്റെ പുറകെ തന്നെ ഉണ്ട് ഞാൻ ചുറ്റിലും നോക്കി ഒരു ഈച്ച കുഞ്ഞുപോലും ഇല്ലല്ലോ ദൈവമേ. തിരിഞ്ഞു നോക്കി ഓടുന്നതിനിടെ അവിടെ ഉണ്ടായിരുന്ന തൂണിലിടിച്ച് ഞാൻ തെറിച്ചു പോയി പക്ഷേ ഞാൻ വീണില്ല രണ്ട് കരങ്ങൾ എന്നെ ചേർത്തു പിടിച്ചിരുന്നു അപ്പോഴേക്കും എന്റെ മുഖം അയാളുടെ നെഞ്ചിലമർന്നിരുന്നു പെട്ടെന്ന് എന്റെ കണ്ണുകളുടക്കിയത് അയാളുടെ നെഞ്ചിൽ പറ്റിച്ചേർന്ന് കിടക്കുന്ന അയ്യപ്പന്റെ ലോക്കറ്റുള്ള ചെയിനിലേക്കാണ്. ലോക്കറ്റു ചേർന്നു കിടക്കുന്ന ഭാഗത്തായി ഒരു കുഞ്ഞ് മറുകും ഉണ്ടായിരുന്നു ഞാൻ മുഖമുയർത്തി ആളാരാണെന്ന് നോക്കി അപ്പോഴേക്കും എന്തൊ ശക്തിയിൽ വന്നെന്റെ ശരീരത്തിൽ പതിച്ചു. ഞാൻ ഞെട്ടി വിളിച്ചു കൊണ്ട് കണ്ണു തുറന്നു അപ്പോഴാണ് ഞാൻ കണ്ടത് സ്വപ്നമാണെന്ന് മനസ്സിലായത് ആരായിരിക്കും

എന്നെ അയാളുടെ കൈയ്യിൽ നിന്നും രക്ഷിച്ചത് അഭിഏട്ടനാവുമോ എന്തൊക്കെയോ ആലോചിച്ച് കൂട്ടി. എനിക്ക് വല്ലാതെ തലവേദനിക്കാൻ തുടങ്ങി ഞാൻ സമയം നോക്കിയപ്പോൾ മൂന്നു മണി ആയിട്ടേ ഉള്ളു ഞാൻ പതിയെ എഴുനേറ്റ് അഭിഏട്ടനെ നോക്കി ആൾ ഇപ്പോഴും നല്ല ഉറക്കം തന്നെയാണ് ഒരു ബെഡ്ഷീറ്റ് എടുത്ത് നിലത്ത് വിരിച്ച് ബെഡിൽ ഉണ്ടായിരുന്ന ഒരു തലയിണയും എടുത്തു ഞാൻ കിടന്നു. പിന്നീട് ഉണർന്നപ്പോൾ ആറു മണി അടുപ്പിച്ചായിരുന്നു ചാടി വീണെണിറ്റു ബാത്റൂമിലേക്ക് കയറി കുളിയും കഴിഞ്ഞു ഞാൻ അടുക്കളയിലേക്ക് പോയി ആരും ഉണർന്നിട്ടില്ലായിരുന്നു. ചായ ഇടാമെന്നു കരുതി ചായക്ക് വെള്ളം വച്ച് തേയിലയും പഞ്ചസാരയും തപ്പി എടുത്തപ്പോഴേക്കും അമ്മയും അടുക്കളയിലേക്ക് വന്നു. നീ നേരത്തേ എഴുനേറ്റോ എന്ന് ചോദിച്ചു ചായ അമ്മ തന്നെ ഇട്ടോളാം എന്നു പറഞ്ഞു. പിന്നെ ഞാൻ അവിടെ നിന്നില്ല പുറത്തിറങ്ങി അടുക്കള കൃഷിയൊക്കെ നോക്കി കുറച്ചു സമയം നിന്നിട്ട് വീണ്ടും അകത്തേയ്ക്ക് ചെന്നപ്പോൾ എല്ലാരും ഉണർന്നിരുന്നു. അമ്മ ഒരു ചായ കൈയ്യിൽ തന്നിട്ട് അഭിക്ക് കൊണ്ട് കൊടുക്ക് എന്നു പറഞ്ഞു. ഞാനതു വാങ്ങി റൂമിലേക്ക് ചെന്നപ്പൊൾ അഭിഏട്ടൻ ലാപ് ടോപ്പിൽ എന്തോ നോക്കുവായിരുന്നു. ചെറിയൊരു പേടിയോടെ അടുത്തേയ്ക്ക് ചെന്നു ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ചു കൊണ്ട് ............. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story