💟 സങ്കീർത്തനം 💟: ഭാഗം 25

Sangeerthanam

രചന: കാർത്തിക

അന്നുച്ചയ്ക്ക് കീർത്തിയെ ദേവിക നിർബന്ധപൂർവ്വം ക്യാന്റീനിലേക്ക് കൊണ്ട് പോയി ഫുഡ് കഴിക്കാനായിട്ട്, എന്നിട്ട് ലൈബ്രറിയിലേക്ക് പോകാൻ തുടങ്ങിയ കീർത്തിയേയും കൂട്ടി ദേവിക വാകമര ചുവട്ടിലേക്ക് പോയി, അവിടിരുന്നു എന്തൊക്കെയൊ പറഞ്ഞിരിക്കുമ്പോഴാണ് റിനു മിസ്സ് അങ്ങോട്ടേയ്ക്ക് വന്നത്. മിസ്സിനെ കണ്ട് അവർ എഴുന്നേറ്റു, അവരെ ഇരിക്കാൻ പറഞ്ഞ് അവരോടൊപ്പം റിനുവും ഇരുന്നു സംസാരിച്ചു, കീർത്തിയോടുള്ള ടീച്ചറിന്റെ അടുപ്പം കണ്ട് ദേവികയ്ക്ക് അത്ഭുതമായി, " കാര്യങ്ങൾ ഒക്കെ രുദ്രൻ സർ പറഞ്ഞു.... നന്നായി കീർത്തി അയാൾ നിന്നെ മിസ്സ് ചെയ്യും ഒരു നാൾ.... " റിനു അപ്പോഴേക്കും സംഗീത് അവിടേക്കു വന്നു "ആഹാ... നിങ്ങൾ ഇവിടിരിക്കുവാണോ.... ടീച്ചർ കീർത്തിയേയും കുട്ടി ഒന്നു വന്നേ പ്രിൻസിയെ ഒന്നു കണ്ടേക്കാം..." "അതെന്താ സർ പെട്ടെന്ന്.... " റിനു " ഇന്നലെ നമ്മുടെ കൺമുന്നിൽ വച്ചല്ലേ ആ ഇൻസിഡന്റ് ഉണ്ടായത് അപ്പോൾ നമുക്ക് ഒരു ഉത്തരവാദിത്വം ഉണ്ടല്ലോ,

നാളെ ഇതിന്റെ പേരിൽ എന്തെങ്കിലും പ്രോബ്ളം ഉണ്ടായാൽ നമ്മളേയും അത് ബാധിക്കും.... " സംഗീത് ദേവികയോട് ക്ലാസിലേക്ക് പോകാൻ പറഞ്ഞ് അവർ മൂവരും പ്രിൻസിയുടെ റൂമിലേക്ക് പോയി.... വൈകുന്നേരം ഹോസ്റ്റലിൽ എത്തിയപ്പോൾ തൊട്ട് കീർത്തിയെ ശല്യപ്പെടുത്താൻ തുടങ്ങിയിരുന്നു ദേവിക.... "എന്റെ ദേവു ആദ്യം ഞാൻ നിന്നോട് ഒരു കാര്യം ചോദിച്ചോട്ടേ... നീയെന്താ പെട്ടെന്ന് ഞാനുമായിട്ട് കൂട്ടുകൂടാൻ കാരണം.... " കീർത്തി " അത്... അതെനിക്ക് കൂടണം എന്ന് തോന്നി.. എന്തേ നിനക്ക് ഇഷ്ടപ്പെട്ടില്ലേ.. നീ വിഷയം മാറ്റാനൊന്നും നോക്കണ്ട..." "എന്ത് വിഷയം മാറ്റാൻ നിന്നോട് പറയാമെന്ന് ഞാൻ വാക്ക് തന്നിട്ടുണ്ടെങ്കിൽ ഉറപ്പായും ഞാൻ പറഞ്ഞിരിക്കും... ഞാൻ പറയട്ടേ എന്താ കാര്യമെന്ന്.... അച്ചുവേട്ടൻ....അല്ലേ, അതല്ലേ കാര്യം..." "ദേ.. കീർത്തി... നീ ആവശ്യമില്ലാതെ... ഓരോന്നും പറയല്ലേ..." "ഞാൻ കാര്യമായിട്ട് തന്നെയാ പറഞ്ഞത്.. നിനക്ക് ഇഷ്ടമല്ലേ എന്റെ അച്ചുവേട്ടനെ... എനിക്കറിയാം നീ എന്നോട് കള്ളം പറയണ്ട..."

"കീർത്തി... അത്.. പിന്നെ അവരൊക്കെ വലിയ വലിയ ആൾക്കാരല്ലേ മാത്രവുമല്ല ഏട്ടന് എന്നെ ഇഷ്ടാവുമോന്നറിയില്ല.. വേണ്ടടാ.. നീ ഞാൻ ചോദിച്ച കാര്യം പറയുന്നുണ്ടോ..." " പറയാം.... എല്ലാം പറയാം ഞാൻ..." വല്ലാതെ ശ്വാസമടക്കിപ്പിടിച്ചിരുന്നാണ് അവൾ കീർത്തി പറയുന്നതൊക്കെ കേട്ടിരുന്നത് " അപ്പോൾ നിന്റെ കല്ല്യാണം കഴിഞ്ഞതാണോ ശരിക്കും വിശ്വസിക്കാൻ പറ്റുന്നില്ലടോ... എല്ലാം പറഞ്ഞു നീ അയാളുടെ പേര് മാത്രം പറഞ്ഞില്ല..." "അഭിജിത്ത്..." "ഹോ നല്ല പേരോക്കെ തന്നെയാ.. പക്ഷെ പറഞ്ഞിട്ടെന്താ മനസാക്ഷി ഇല്ലാത്ത ദുഷ്ടൻ... അയാളിതിനൊക്കെ അനുഭവിക്കും... കീർത്തി ആരോമലേട്ടനെപ്പറ്റി അറിയാൻ വേണ്ടിയാണ് നിന്നോട് കൂട്ടായത് എന്നത് ശരിയാണ്, പക്ഷേ നീ എനിക്കിപ്പോൾ എന്റെ ബെസ്റ്റ് ആണ് കേട്ടോടാ.... ഡീ ഈ അഭിജിത്ത് അത് നമ്മുടെ സർ അല്ലേ.... " ഒരു ഞെട്ടലോടെ അവൾ ചോദിച്ചു ആ പൊട്ടിക്ക് ഇപ്പോഴാ കത്തിയത്... കീർത്തി അതെയെന്ന് പറഞ്ഞു. പിറ്റേന്ന് അച്ചു ആണ് അവളെ മുറിവ് ഡ്രെസ് ചെയ്യുവാനായി ഹോസ്പിറ്റലിൽ കൊണ്ട് പോയത്, കൂട്ടത്തിൽ അഭിയുടെ അമ്മയേയും കണ്ടിരുന്നു,

അവർക്കൊക്കേ തന്നോടുള്ള തെറ്റിദ്ധാരണ മാറിയതിൽ കീർത്തിക്ക് സന്തോഷമായിരുന്നു. മടക്കയാത്രയിൽ ദേവികയുടെ കാര്യം അവനോട് പറയാൻ തന്നെ കീർത്തി തീരുമാനിച്ചു അവൾ നോക്കുമ്പോൾ അച്ചു ഡ്രൈവിംഗിൽ ശ്രദ്ധിച്ചിരിക്കുകയാണ് ''ഏട്ടാ..." "ഉം... എന്താ..." "ഏട്ടാ.... " "എന്താടി... വല്ലതും പറയാനുണ്ടെങ്കിൽ പറയ് എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കാതെ.. " "ഓ... അതിന് നിനക്ക് ദേഷ്യമൊക്കെ വരുമോ ടാ ഏട്ട..." "ഡീ.... ഡീ... കൊഞ്ചാതെ കാര്യം പറയ്..." "അതെ.. നമ്മുടെ കോളേജിലെ ഒരു ചേട്ടനോട് എന്റെ ഫ്രണ്ട് ദേവികയ്ക്ക് ഭയങ്കര പ്രണയം.... " " അതിന് ഞാനെന്തു വേണം... " "ഏട്ടന്റെ ഹെൽപ്പ് വേണം... അയാളോട് പറയാൻ... ഏട്ടന്റെ ക്ലാസിലാ..." "പിന്നെ എനിക്കതല്ലേ പണി... എന്റെ ക്ലാസിലെ ആരാ.... " "ആരോമൽ.... " "ങ്ഹേ... അത് ഞാനല്ലേ.... " "അതെ...." ഒരിളിഞ്ഞ ചിരിയോടെ കീർത്തി പറഞ്ഞു ''നീയെന്തൊക്കെയാ ഈ പറയുന്നേ.... " " അവൾക്ക് ഇഷ്ടമാണ് ഏട്ടനെ, പക്ഷെ നിങ്ങളൊക്കെ വലിയ ആൾക്കാർ ആണെന്നും, ഏട്ടന് അവളെ ഇഷ്ടമാവില്ല എന്നൊക്കെയാ അവളുടെ ഇപ്പോഴത്തേ വാദം.. പാവമാണ് ഏട്ടാ അവൾ,

അമ്മ മാത്രമേയുള്ളു അവൾക്ക് അച്ഛൻ ഒരു ആക്സിഡന്റിൽ മരിച്ചു പോയി ഒറ്റ മോൾ ആണ് അവൾ, വീട്ടുകാരെ എതിർത്തുള്ള പ്രണയ വിവാഹം ആയിരുന്നു അവരുടേത് അതുകൊണ്ട് വേറാരും ഇല്ലാ അവർക്ക്, അവരുടെ നാട്ടിൽ തന്നെയുള്ള ഒരു സ്കൂളിലെ ടീച്ചറാണ് അവളടെ അമ്മ... തിരിച്ച് അവളെ സ്നേഹിക്കണം എന്ന് ഞാൻ പറയില്ല, പക്ഷെ ഏട്ടൻ അറിഞ്ഞിരിക്കണം എന്ന് തോന്നി എനിക്ക്, ഏട്ടനോട് ഇക്കാര്യം പറഞ്ഞെന്ന് അവൾ അറിയാനും പോണില്ല.... " അതിന് മറുപടിയായി അവനൊന്നും പറഞ്ഞില്ല. അവളെ ഹോസ്റ്റലിൽ ആക്കി അവൻ തിരികെ പോയി.... ദിവസങ്ങൾ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു. കീർത്തിയും അഭിജിത്തുമായുള്ള ഡിവോസ് പെട്ടെന്ന് തന്നെ ശരിയായി, അങ്ങനെ അവർ നിയമപരമായി വിവാഹമോചിതരായി... ഇതിനിടയിൽ കീർത്തിയുമായി സംഗീത് സൗഹൃദത്തിലായിരുന്നു. അഭിജിത്തും വിജിതയുമായി എന്തോ സൗന്ദര്യ പിണക്കം ഉണ്ടെന്ന് തോന്നുന്നു ഇപ്പോൾ പഴയതുപോലുള്ള അടുപ്പം ഒന്നും കാണാനില്ല (എന്താണെന്ന് നമുക്ക് വഴിയെ മനസ്സിലാക്കാം ) ഇതിനിടയ്ക്ക് കീർത്തിയുടെ ഏട്ടൻമാരുടെ കല്ല്യാണം ഉറപ്പിച്ചിരുന്നു, രണ്ട് പേരുടേയും ഒരുമിച്ച് നടത്താനായിരുന്നു വീട്ടുകാരുടെ തീരുമാനം.

പതിവ് പോലെ ഒരു ദിവസം കീർത്തി വാകമരചുവട്ടിലിരിക്കുമ്പോൾ അച്ചു അവൾക്കടുത്തേക്ക് വന്നു, "ഡീ.. നിന്റെ ഫ്രണ്ട് എവിടെ..." അച്ചു "അവൾ ക്ലാസിലുണ്ട് എന്തോ എഴുതുവാ .." "എന്താ... ചോദിച്ചേ.... " "വെറുതെ...... " "എന്താ മോനേ ഒരിളക്കം..... പെട്ടോ.... " " എന്നാ തോന്നുന്നേ.... " " ഉം.... പാതി വഴിക്ക് ഉപേക്ഷിക്കാനാണെങ്കിൽ വേണ്ടാട്ടോ...." "നിനക്ക് തോന്നുന്നുണ്ടോ അങ്ങനെ.. " " ഇല്ലെടാ ഏട്ടാ പറഞ്ഞുന്നേയുള്ളു.... " "ഡീ... വന്ന് വന്ന് ഒരു ബഹുമാനവും ഇല്ല പെണ്ണിന്..." അതും പറഞ്ഞ് അവൻ അവളുടെ ചെവിക്ക് പിടിച്ചു, അതു കണ്ട് കൊണ്ടാണ് സംഗീത് അങ്ങോട്ടേക്ക് വന്നത്, അവനെന്തോ അതിഷ്ടമായില്ല അവൾ തന്റേതു മാത്രമാണ് എന്നവന്റെ മനസ്സ് പറഞ്ഞോണ്ടിരുന്നു. ദൂരേ ക്ലാസിന് പുറത്തിറങ്ങിയ ദേവികയും കണ്ടു അച്ചുവും കീർത്തിയും തമ്മിലുള്ള അടുപ്പം അതവളുടെ മനസ്സിലും നോവുണർത്തി... സംഗീത് അവരുടെ അടുത്തേക്ക് എത്തിയപ്പോൾ അവർ നല്ല കുട്ടികളായി ഇരുന്നു.

"എന്താ ഇവിടെ ഒരു ബഹളം.. " സംഗീത് "ഹേയ്.... ഒന്നൂല്ല സർ ഞങ്ങൾ വെറുതെ... " അച്ചു " കീർത്തി നീ വീട്ടിലേക്ക് എന്നാ പോകുന്നേ ഇനി ഒരാഴ്ച കൂടിയല്ലേ ഉള്ളു നിന്റെ ഏട്ടൻമാരുടെ കല്ല്യാണത്തിന്...." "ഉം... ഈയാഴ്ച അവസാനം പോകാമെന്നു കരുതുന്നു സർ..." കീർത്തി അപ്പോഴേക്കും ദേവിക നടന്ന് അവരുടെ അടുത്തേക്ക് വന്നു, അച്ചുവിന്റെ നോട്ടം അവളിലേക്കായി, കുറച്ചു സമയം സംസാരിച്ചിരുന്നിട്ട് അവർ ക്ലാസിലേക്ക് പോയി. വൈകുന്നേരം പോകാനിറങ്ങുമ്പോൾ അച്ചു അവരെയും കാത്ത് നിൽപ്പുണ്ടായിരുന്നു. "എന്താ ഇവിടെ നിൽക്കുന്നേ.. വീട്ടിൽ പോവാറായില്ലേ..." "നിങ്ങളെ നോക്കി നിന്നതാ... ദേവികയോട് എനിക്ക് ഒന്നു സംസാരിക്കണം.... " "ഉം... ശരി... ഞാൻ അവിടെ കാണും..." എന്ന് പറഞ്ഞ് അവിടുള്ള ഒരു പടിയിൽ വന്നിരുന്നു, അവർ സംസാരിക്കട്ടേ. "താൻ പോയില്ലേ.... " ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സംഗീത് സർ " ഇല്ല സർ പോയില്ല , ദേവിക കൂടി വരാനുണ്ട്... " സാറും എന്റെടുത്തായി ഇരുന്നു.

" ഡോ, ക്ലാസിലെ മിക്ക കുട്ടികളും ഡൗട്ടും ചോദിച്ച് എപ്പോഴും എന്റെടുത്ത് വരാറുണ്ട്, തന്നെ ഇതുവരെ അക്കൂട്ടത്തിൽ കണ്ടിട്ടില്ല അതെന്താ തനിക്ക് ഞാൻ പഠിപ്പിക്കുന്നതിൽ സംശയങ്ങൾ ഒന്നും ഇല്ലേ..." "സാറിനെ കാണാൻ വേണ്ടിയാണ് അവരൊക്കെ ഡൗട്ട് എന്നും പറഞ്ഞ് വരുന്നത്..." "അതെന്തിനാ എന്നെ കാണുന്നത്..." "സർ അന്ന് പറഞ്ഞില്ലേ കല്ല്യാണം കഴിച്ചിട്ടില്ലാന്ന് അപ്പോൾ എന്തെങ്കിലും സ്കോപ്പ് ഉണ്ടോന്ന് അറിയാൻ വേണ്ടിയായിരിക്കും... " "ഓഹ് അങ്ങനെയാണോ..." രണ്ട് പേരും അതും പറഞ്ഞ് ചിരിച്ചു, അവളിൽ നിന്ന് കണ്ണുകളെടുക്കാതെ അവൻ അവളെ തന്നെ നോക്കിയിരുന്നു. " ഞാൻ ഒരു കാര്യം ചോദിച്ചോട്ടേ.... " "എന്താ സർ...." "തന്റെ മനസ്സിൽ ഇപ്പോഴും അഭിജിത്ത് ഉണ്ടോ.." "അറിയില്ല... ആദ്യമൊക്കെ എനിക്കിഷ്ടമായിരുന്നു എന്റെ താലിയുടെ അവകാശിയെ പിന്നീട് എന്നെ ചതിക്കാൻ നോക്കിയപ്പോൾ വെറുപ്പ് തോന്നി എങ്കിലും മറക്കാൻ പറ്റിയിട്ടില്ല.... ഇപ്പോഴും മനസ്സിന്റെ ഒരു കോണിൽ ഉള്ളതുപോലെ... അവളുടെ ആ മറുപടി അവനിലെന്തോ വേദനയായി മാറി..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story