💟 സങ്കീർത്തനം 💟: ഭാഗം 30

Sangeerthanam

രചന: കാർത്തിക

എല്ലാം വളരെ പെട്ടെന്നായിരുന്നു, ഏറ്റവും അടുത്ത മുഹുർത്തത്തിൽ തന്നെ വിവാഹം നടത്താൻ തീരുമാനിച്ചു. അതിന് മുൻപ് വീട്ടുകാർ മാത്രം ചേർന്നൊരു ചെറിയ ചടങ്ങായി മോതിരം മാറ്റം നടന്നു. തന്റെ അടുത്തേക്ക് നടന്നു വരുന്ന കീർത്തിയെ സംഗീത് കണ്ണെടുക്കാതെ നോക്കി.. പച്ചയും മഞ്ഞയും ഇടകലർന്ന ഒരു ധാവണി ആയിരുന്നു അവളുടെ വേഷം, അതിലവൾ അതീവ സുന്ദരിയായിരുന്നു, എല്ലാവരും ഒരുപാട് നിർബന്ധിച്ചെങ്കിലും അവൾ എപ്പോഴും ഉപയോഗിക്കുന്ന മാലയും കമ്മലും വളയും അല്ലാതെ വേറേ ആഭരണങ്ങൾ ഒന്നും തന്നെ അണിഞ്ഞിരുന്നില്ല. കാരണം അവൾക്ക് അതൊക്കെ പോയകാല ഒർമ്മയുടെ അവശേഷിപ്പ് മാത്രമാണിപ്പോൾ.. സംഗീതിന്റെ അടുത്തേക്ക് വന്നിരിക്കുമ്പോൾ അവളിൽ ചെറിയൊരു വിറയൽ പടർന്നിരുന്നു. മോതിരം മാറുന്നതിനിടെ സംഗീത് അത് ശ്രദ്ധിക്കുകയും ചെയ്തു... " എന്തു പറ്റി..." അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ അവൻ ചോദിച്ചു.. "മ്മ്ഹൂം...''

ഒന്നുമില്ലാന്ന് അവൾ തലയനക്കി രണ്ടുപേരേയും ചേർത്തുനിർത്തി എല്ലാവരും നിറയെ ഫോട്ടോസ് ഒക്കെ എടുത്തു. പോകാൻ നേരം സംഗീത് കണ്ണുകൾ കൊണ്ട് കീർത്തിയോട് യാത്ര പറഞ്ഞു. പിറ്റേന്ന് ഒരുമിച്ച് കോളേജിലേക്ക് പോകാമെന്നു നിർബന്ധിച്ച് ദേവികയെ അവൾ അന്നവിടെ പിടിച്ചു നിർത്തി, അതു കാരണം അച്ചുവും ലേറ്റായാണ് അവിടെ നിന്നും പോയത്.. രാത്രിയിൽ ഭക്ഷണം ഒക്കെ കഴിഞ്ഞ് ദേവു റൂമിലേക്ക് ചെല്ലുമ്പോൾ കീർത്തി സംഗീത് തന്റെ കൈകളിൽ അണിഞ്ഞ മോതിരത്തിൽ നോക്കിയിരിക്കുവായിരുന്നു. "നീയിതുവരെ അതിന്റെ ഭംഗി നോക്കി കഴിഞ്ഞില്ലേ..." ദേവിക " ശരിക്കും... എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല... സർന് എന്നെ ഇഷ്ടമായിരുന്നെന്നും കല്ല്യാണം ഉറപ്പിച്ച് എന്നുമൊക്കെ.... " കീർത്തി " ഇപ്പോൾ വിശ്വാസമായില്ലേ... ഇനി നീ പഴയതൊക്കെ മറന്ന് സർനെ സ്നേഹിച്ചു തുടങ്ങണം... " " ഞാനും ഇപ്പോൾ അതിന് ശ്രമിച്ചോണ്ടിരിക്കുവാ.... എന്നാലും ഇത്ര പെട്ടെന്ന് വേണ്ടായിരുന്നു....."

ഞങ്ങൾ ഓരോന്നു പറഞ്ഞോണ്ടിരിക്കേ അച്ചുവേട്ടൻ ദേവികയുടെ ഫോണിലേക്ക് വിളിച്ചു. അവൾ കോൾ എടുക്കുന്നതിന് മുന്നേ ഞാനത് തട്ടിപ്പറിച്ചു "ഈ കുരങ്ങൻ ഇപ്പോൾ ഇവിടുന്ന് അങ്ങ് പോയതല്ലേ ഉള്ളു... ഇത്രയ്ക്ക് എന്താ പറയാനുള്ളത് എന്നറിയണമല്ലോ..." എന്നൊക്കെ പറഞ്ഞു ഞാൻ ഫോൺ എടുക്കാൻ തുടങ്ങി "ഡി വേണ്ടാ അത് ശരിയാവില്ലാ എടുക്കല്ലേ പ്ലീസ്" എന്നൊക്കെ പറഞ്ഞ് ദേവു ബഹളം വയ്ക്കുന്നുണ്ടായിരുന്നു. ഞാനതൊന്നും മൈന്റ് ചെയ്യാതെ കാൾ ലൗഡ് സ്പീക്കറിൽ ഇട്ടു " മുത്തേ... ദേവൂട്ടീ.... '' ദേവു ആണെന്നു കരുതി അച്ചു പഞ്ചാരയടി തുടങ്ങി, അവളാണെങ്കിൽ ആകെ പെട്ടതുപോലെ തലയ്ക്ക് കൈയ്യും കൊടുത്ത് ഇരിപ്പുണ്ട്. "മുത്തോ.... അതിനൊന്നും തീരെ വിലയില്ല ഏട്ടാ... വിളിക്കുമ്പോൾ കുറച്ചു കൂടി വിലയുള്ള എന്തെങ്കിലും ചേർത്ത് ദേവൂന്ന് വിളിച്ചൂടെ, കേൾക്കുന്ന അവൾക്കും സന്തോഷമാവും...." കീർത്തി "ഡീ... കുരുപ്പേ നിന്നോട് ആരാടി ഫോൺ എടുക്കാൻ പറഞ്ഞത്..." അച്ചു

" അതു കൊണ്ടല്ലേ പലതും കേൾക്കേണ്ടി വന്നത്. എന്റേട്ടാ എന്ത് ദുരന്തമാ നിങ്ങൾ...." കീർത്തി "എന്താടി... കാന്താരി എനിക്ക് കുഴപ്പം..." "ഓഹ്... ഒരു കുഴപ്പവും ഇല്ലേ... ഞാൻ തോറ്റു.. നിങ്ങളുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പാവുന്നില്ല ഞാൻ...." അത്രയും പറഞ്ഞ് ഞാൻ ദേവൂന് ഫോൺ കൊടുത്തു അവൾ അതുമായി പുറത്തിറങ്ങി പെട്ടെന്ന് തന്നെ തിരികെ വരികയും ചെയ്തു. " എന്തേയ് ഇന്ന് ഇത്ര പെട്ടെന്ന് കഴിഞ്ഞോ.... " കീർത്തി "ഇല്ലടി... അത് അഭി സർ വന്നുന്ന് തോന്നുന്നു ഏട്ടന്റെ അടുത്തേക്ക് കുറച്ചു കഴിഞ്ഞ് വിളിക്കാമെന്ന് പറഞ്ഞു.... " ദേവിക പിറ്റേന്ന് കോളേജിലേക്ക് പോകാനുള്ളതു കൊണ്ട് ഞാൻ ബുക്ക്സ് ഒക്കെ അടുക്കി വച്ചു. കല്ല്യാണം ഉറപ്പിച്ചപ്പോൾ തന്നെ എന്റെ ഹോസ്റ്റൽ വാസം അവസാനിപ്പിച്ചിരുന്നു ഇവിടെല്ലാവരും കൂടി.... അപ്പോഴാണ് ടേബിളിന്റെ പുറത്തിരുന്ന എന്റെ ഫോൺ ബെല്ലടിക്കാൻ തുടങ്ങിയത് ഇതാരപ്പോൾ ഈ നേരത്ത്.. നോക്കുമ്പോൾ സംഗീത് സർ ആയിരുന്നു.

ബെല്ലടിച്ചിട്ടും ഫോണെടുക്കാതെ അതിൽ നോക്കിയിരിക്കുന്ന കീർത്തിയോട് അതാര എന്നൊരു സംശയത്തോടെ ദേവു നോക്കി "സർ ആണെടി വിളിക്കുന്നെ... ഇപ്പോ എന്തിനാ എന്നെ വിളിക്കുന്നേ.... " ഒരു വെപ്രാളത്തോടെ കീർത്തി പറഞ്ഞു. "പിന്നെ നിന്നെയല്ലാണ്ട് വേറെ ആരെയെങ്കിലും വിളിക്കാൻ പറ്റുമോ..." ഒരു പൊട്ടിച്ചിരിയോടെ എന്നെ കളിയാക്കി കൊണ്ട് ദേവു പറഞ്ഞു " നീ ഫോണെടുക്ക് കീർത്തി... " അപ്പോഴേക്കും അത് ഒരിക്കേ ബെല്ലടിച്ചു നിന്നു രണ്ടാമതും ബെല്ലടിക്കാൻ തുടങ്ങിയിരുന്നു. അവൾ ഫോണെടുത്ത് ചെവിയോട് ചേർത്തുവച്ച് വിറയാർന്ന ശബ്ദത്തിൽ ഹലോ പറഞ്ഞു. " ഉറങ്ങിയാരുന്നോ താൻ..." സംഗീത് ചോദിച്ചു "ഇ... ഇല്ല..." കീർത്തി '' ഉം.. എടുക്കാൻ ലേറ്റായതു കൊണ്ട് ചോദച്ചതാ..." പിന്നീട് ഒന്നും ചോദിക്കാനും പറയാനും ഇല്ലാതെ മൗനമായി, അപ്പോഴാണ് അപ്പുറത്ത് നിന്നും ഒരു കുഞ്ഞ് ശബ്ദം കേട്ടത് "വൈകാശി അടുത്തുണ്ടോ സർ... " കീർത്തി ചോദിച്ചു. " ആഹ്... ഉണ്ടെടോ... കാന്താരി എന്റെ ചെവി തിന്നാൻ തുടങ്ങിയിട്ട് കുറച്ചു നേരം ആയി, നിന്റെ വിശേഷമാ പുള്ളിക്കാരിക്ക് അറിയേണ്ടത്... "

"അതെന്താ എന്റെ വിശേഷം.... " " എന്തൊക്കെയോ ചോദിക്കുന്നുണ്ട് കുറുമ്പി, അവസാനം നിന്നോട് സംസാരിക്കണം എന്ന് വാശിയും അങ്ങനെ വിളിച്ചതാ....എനിക്കും തന്റെ ശബ്ദം കേൾക്കണമെന്ന് തോന്നി...." സർ ഫോൺ കാശി മോൾക്ക് കൊടുത്തു ''ചിന്നൂ..... " ഒരു കൊഞ്ചലോടെ മോൾ വിളിച്ചു. "ചിന്നുവോ... അതാരാ മോളെ.. ഞാൻ കീർത്തിയാ വാവേ മോൾക്ക് എന്നെ മനസ്സിലായില്ലേ..." "അല്ലാ.... മാമൻ പാഞ്ഞല്ലോ ചിന്നു ആണെന്ന്.... ഒരു കുറുമ്പോടെ ആ കുഞ്ഞ് പറഞ്ഞു.... ഞാനും ചിന്നൂന്നേ വിളിച്ചു....." പെട്ടെന്ന് ഫോൺ സംഗീത് വാങ്ങിച്ചു " മോൾ എന്താ അങ്ങനെ പറഞ്ഞത്..." ഒരു സംശയത്തോടെ കീർത്തി ചോദിച്ചു ''അതൊന്നും ഇല്ലടോ... നാള പറയാം ഇപ്പോൾ താനുറങ്ങിക്കോ... ഗുഡ് നൈറ്റ്..." "ഗുഡ്നൈറ്റ്...." ഫോൺ വച്ചിട്ട് അവൾ ഉറങ്ങാൻ കിടന്നു. പിറ്റേന്ന് പതിവിലും നേരത്തേ അവർ കോളേജിലേക്ക് പോകാനിറക്കി, ദേവികയെയും പ്രതീക്ഷിച്ച് അച്ചുവേട്ടൻ നിൽക്കുന്നുണ്ടായിരുന്നു. "ഇന്നലെ പിന്നെന്താ ഏട്ടാ വിളിക്കാതിരുന്നെ.... " അച്ചൂനെ കണ്ടപാടെ ദേവൂ പരിഭവം പറയാൻ തുടങ്ങി

" നീ പിണങ്ങല്ലേ ദേവൂട്ടി ഏട്ടൻ വന്നതുകൊണ്ടല്ലേ.... " അച്ചു അത്രയും പറഞ്ഞു കൊണ്ട് കീർത്തിയുടെ നേർക്ക് തിരിഞ്ഞു "കീർത്തി... സംഗീത് സാറുമായുള്ള നിന്റെ കല്ല്യാണം ഉറപ്പിച്ചില്ലായിരുന്നു എങ്കിൽ ഞാനിപ്പോൾ അപേക്ഷിക്കുമായിരുന്നു എന്റെ ഏട്ടനോട് ക്ഷമിച്ചു ഈയൊരവസ്ഥയിൽ ഏട്ടനോരു താങ്ങായി നീയുണ്ടാവണമെന്ന്, അത്രത്തോളം എന്റേട്ടൻ തകർന്നു പോയി.... " "ഇല്ലേട്ടാ..... അഭി സർ ഇനിയെന്നെ അക്സപ്റ്റ് ചെയ്യില്ല, എന്നെയെന്നല്ല ആരെയും, കാരണം അത്രത്തോളം ആഴത്തിൽ സർ വിജിതയെ സ്നേഹിച്ചിരുന്നു.... അതുകൊണ്ടല്ലേ കല്ല്യാണം കഴിഞ്ഞിട്ടും സർ വിജിതയോട് അടുപ്പം കാണിച്ചിരുന്നത്..... ഞാൻ ക്ലാസിലേക്ക് പോട്ടേ, ദേവു നീ പതിയെ വന്നാൽ മതി...." കുടുതൽ ഒന്നും പറയാതെ അവൾ പോയി "അവളോട് അങ്ങനെയൊന്നും പറയണ്ടായിരുന്നു ഏട്ടാ... അവൾക്ക് വിഷമം ആയിക്കാണും... അല്ലങ്കിൽ തന്നെ അവൾ ഇപ്പോൾ ഈ കല്ല്യാണം വേണ്ട എന്നുള്ള രീതിയിലാണ്...'' ദേവു

"മനപ്പൂർവ്വം അല്ല ദേവു, ഏട്ടന്റെ വിഷമം കണ്ടപ്പോൾ പറഞ്ഞു പോയത...." ❄❄❄❄❄❄❄❄❄❄❄❄❄❄❄ വൈകുന്നേരം ക്ലാസ് കഴിഞ്ഞ് സംഗീത് പാർക്കിംഗിലേക്ക് പോകുമ്പോഴാണ് പുറകിൽ നിന്ന് അവനെ ആരോ വിളിക്കന്നത്, തിരിഞ്ഞ് നോക്കുമ്പോൾ കീർത്തിയുടെ ക്ലാസിലെ ഒരു കുട്ടിയാണ്... "എന്താ..." സംഗീത് " അത് സർ... ഒരു കാര്യം പറയാനുണ്ടായിരുന്നു..... " "പറഞ്ഞോളു..... " "എനിക്ക് സർനെ ഇഷ്ടമാണ്.... ഞാൻ വീട്ടിൽ അച്ഛനോട് പറഞ്ഞു... അവർക്ക്‌ സമ്മത കുറവൊന്നും ഇല്ല... എന്റെ ഇഷ്ടമാണ് അവർക്കും..... " സംഗീത് കണ്ണും തള്ളി നിന്നു പോയി ഈ കുട്ടിക്ക് ഇത്രയ്ക്ക് ധൈര്യമോ ... '' തന്റെ പേരേന്താ.... " "അനഘ.... " "അനഘ ഒരു കാര്യം മനസ്സിലാക്കണം, താനെന്റെ സ്റ്റുഡന്റ് മാത്രമാണ്..." " അത് ഇപ്പോഴല്ലേ സർ.... പഠിത്തം ഒക്കെ കഴിഞ്ഞു മതി കല്ല്യാണം.... അപ്പോൾ ഞാൻ സ്റ്റുഡന്റ് ആവില്ലല്ലോ..... " " കുട്ടി എന്തൊക്കെയാ ഈ പറയുന്നേ, എന്റെ ഒരു തെറ്റായ നോട്ടം എപ്പോഴെങ്കിലും തന്റെ നേർക്ക് ഉണ്ടായിട്ടുണ്ടോ..." "ഇല്ല...." "പിന്നെ എന്തുദ്ധേശത്തിലാ താൻ ഇതൊക്കെ പറയുന്നേ... ഇനി ഇതും പറഞ്ഞ് എന്റെ പുറകെ വരരുത് കേട്ടല്ലോ, അനഘ പോകാൻ നോക്ക്....."

സംഗീത് ദേഷ്യം കൊണ്ട് വിറയ്ക്കുവായിരുന്നു. "ഞാൻ സാറിനെ മാത്രമേ വിവാഹം ചെയ്യു.... നോക്കിക്കോ....." "നിനക്കൊക്കെ കാശിന്റെ അഹങ്കാരമാ അത് എന്നോട് വേണ്ട... " അപ്പോഴാണ് കീർത്തി അങ്ങോട്ട് വന്നത് ''എന്താ സർ... " സംഗീതിന്റെ ദേഷ്യം കണ്ട് കീർത്തി ചോദിച്ചു "ഹേയ്, ഒന്നൂല്ല പോകാറായില്ലേ.... " "ഏട്ടൻ വരും.... " അവൾ വന്നതോടെ "നമുക്ക് കാണം സർ" എന്നും പറഞ്ഞ് അനഘ പോയിരുന്നു... "എന്താ സർ പ്രശ്നം..." " അവൾക്ക് എന്നോട് ഭയങ്കര പ്രണയം ആണെന്ന് എന്നെ മാത്രമേ വിവാഹം ചെയ്യു എന്നു പറയുവായിരുന്നു..... " "ഒരു അഹങ്കാരിയ അവൾ...." " അതു മനസ്സിലായി, താൻ വാ നമുക്ക് അവിടെ ഇരിക്കാം... " അവിടുള്ളൊരു മരച്ചുവട്ടിൽ അവരിരുന്നു " നീ ഇന്നലത്തെ ഫോട്ടോസ് ഒക്കെ കണ്ടായിരുന്നേ.... " '' ഇല്ല...." ''എന്തേ കാണാൻ ഇഷ്ടമില്ലായിരുന്നോ..." "ഹേയ്... അതൊന്നുമല്ല.. " "ഇതാ നോക്കു...." അവളുടെ നേർക്ക് ഫോൺ നീട്ടി കൊണ്ട് അവൻ പറഞ്ഞു അവൾ അതിലുള്ള ഫോട്ടോസ് ഒക്കെ നോക്കുന്ന നേരം അവന്റെ കണ്ണുകൾ അവളിലായിരുന്നു.. "

ആ ധാവണിയിൽ നീയിന്നലെ ഒത്തിരി സുന്ദരിയായിരുന്നു... " അവനൊത്തിരി പ്രണയത്തോടെ അവളോട് പറഞ്ഞു അവന്റെ നോട്ടം താങ്ങാനാവാതെ അവൾ വിയർത്തു.... "ചിന്നു.... " ആർദ്രമായി അവൻ വിളിച്ചു അവളൊരു ഞെട്ടലോടെ മുഖമുയർത്തി നോക്കി അപ്പോഴാണ് അവൾക്ക് ഇന്നലെ കാശി മോൾ ചിന്നുന്ന് വിളിച്ചത് ഓർമ്മ വന്നത്. "എന്താ വിളിച്ചേ.... " "ഞാനിനി അങ്ങനെ വിളിച്ചോട്ടേ കൊച്ചിനെ, എന്റെ മാത്രം ചിന്നു..." "സർന് ഇഷ്ടമുള്ളത് വിളിച്ചോ..." "ഈ സർ വിളി മതിയാക്കിക്കൂടെ ചിന്നു.... " " പിന്നെന്താ വിളിക്കാ... അങ്ങനെ വിളിച്ചു ശീലമായിപ്പോയി ഞാൻ മാറ്റിക്കോളാം.... ഏട്ടാന്നു വിളിച്ചോളാം..... " അവളെ വിളിക്കാൻ വരുന്നതുവരെ അവർ തമ്മിൽ സംസാരിച്ചിരുന്നു......... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story