💟 സങ്കീർത്തനം 💟: ഭാഗം 31

Sangeerthanam

രചന: കാർത്തിക

ഒരു ദിവസം പതിവുപോലെ ക്ലാസ് കഴിഞ്ഞ് ഏട്ടനേയും കാത്ത് വാകമരച്ചുവട്ടിലിരിക്കുമ്പോഴാണ് അഭിജിത്ത് കീർത്തിയുടെ അടുത്തേക്ക് വന്നത് അവൻ വന്നതൊന്നും അറിയാതെ ഏന്തൊ കാര്യമായ ആലോചനയിലാണ് കീർത്തി. അഭി അവളെ നോക്കി നിന്നു, ഐശ്വര്യമുള്ള മുഖവും ലളിതമായ വേഷവിധാനവും അവളുടെ ഭംഗി കൂട്ടി. അവന് എവിടെയൊക്കെയോ ഒരു നഷ്ടബോധം തോന്നി, വിജിതയെന്ന മാന്ത്രിക വലയത്തിൽ അകപ്പെട്ടിരുന്നതുകൊണ്ട് അവളെ താൻ ശരിക്കൊന്നു ശ്രദ്ധിക്കുക പോലും ചെയ്തിരുന്നില്ല. ഒരു പക്ഷേ ഒന്നുമറിയാതെയുള്ള ഈ കുട്ടിയുടെ കണ്ണുനീരാവാം തന്റെ മേൽ ശാപമായി മാറിയത്, അച്ചു പറഞ്ഞതുപോലെ കീർത്തിയിൽ താൻ ചാർത്തിയ താലിയുടെ മഹത്വവും മൂല്യവും അറിയുന്നത് ഇപ്പോഴാണ് "കൈവിട്ടു പോയി, കൈയ്യെത്തി പിടിക്കുന്നതിനും ഒരു പാട് അകലെയാണ് അവളിപ്പോൾ....." ''എന്താ സർ... എന്തു പറ്റി...." അഭിയെ തന്റെ അരികിൽ കണ്ടപ്പോഴുണ്ടായാ ഞെട്ടലിൽ കീർത്തി ചാടി എഴുന്നേറ്റു.

അവളുടെ ചോദ്യമാണ് അവനെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്.. ''ഹേയ്.. ഒന്നൂല്ലടോ, നീയിവിടെ ഇരിക്കുന്നതു കണ്ടത് കൊണ്ട് വന്നതാ..." അഭി "ഏട്ടൻ വരാമെന്നു പറഞ്ഞിട്ടുണ്ട് അതാ ഇവിടിരുന്നത്...." അൽപ്പനേരത്തെ മൗനത്തിനുശേഷം "കീർത്തി... " "എന്താ സർ...." "സർ" എന്നവൾ വിളിച്ചപ്പോൾ ആദ്യമായിട്ട് അവന് അതൊരു വേദനയായി മാറി.. " അത്.... അർഹതയില്ലാന്ന് അറിയാം എന്നാലും... മാപ്പ്.... ഞാൻ ചെയ്ത് കൂട്ടിയതിനൊക്കെയും..... പിന്നെ വിമൽ തന്നോട് കാട്ടിയതൊക്കെയും ഞാനറിഞ്ഞു കൊണ്ടല്ല..." "സർ എന്തൊക്കെയാ ഈ പറയുന്നേ എന്നോട് എന്തിനാ മാപ്പ് പറയുന്നേ, അതിന്റെ ആവശ്യമൊന്നും ഇല്ല, കഴിഞ്ഞു പോയതൊക്കെ എന്റെ വിധിയെന്നു കരുതുവാനാണ് എനിക്കിഷ്ടം.... പിന്നെ അച്ചുവേട്ടൻ പറഞ്ഞ് ഞാൻ കാര്യങ്ങളൊക്കെ അറിഞ്ഞു... ഇനിയും ആ വിജിതയുടെ പേരും പറഞ്ഞ് സർ ജീവിതം കളയാൻ നിൽക്കരുത്..." " ശ്രമിക്കുന്നുണ്ടടോ.... " അപ്പോഴാണ് അവിടേക്ക് സംഗീതും റിനുവും കൂടി വരുന്നത് കീർത്തി കണ്ടത്.

അവരെ രണ്ട് പേരേയും ഒരുമിച്ച് കണ്ടപ്പോൾ തന്നെ സംഗീതിന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി, എന്നാൽ റിനുവിന്റെ മുഖത്ത് ഒരു കുസൃതിച്ചിരിയാണ് ഉണ്ടായത്. അവർ വരുന്നത് കണ്ടതും അഭി അവളോട് യാത്ര പറഞ്ഞ് പോയി '' എന്തായിരുന്നു ഇവിടെ...." സംഗീത് ദേഷ്യത്തോടെ ചോദിച്ചു. അവന്റെ ദേഷ്യം കണ്ടപ്പോൾ അവൾക്ക് പേടിയായി തുടങ്ങി " അത്.....അഭി സർ... എന്നോട്... മാപ്പ് പറയാൻ....." എങ്ങനെയൊക്കെയോ അവൾ പറഞ്ഞു "നിനക്കെന്താ വിക്കുണ്ടോ.... " '' മ്ഹ്മ്ഹ്... ഇല്ലാ.... " ''ആഹ്... പോട്ടേ.. അഭിസർ മാപ്പ് പറയാൻ വന്നത് എന്നല്ലേ പറഞ്ഞത് വിട്ടേക്ക് സർ...." " എനിക്കറിയാം ടീച്ചർ ഇങ്ങനെയൊക്കെയോ വരു എന്ന്, ഇന്ന് മാപ്പ്, നാളെ ഇനി അവൻ ഒരിക്കൽക്കൂടി അവന്റെ ജീവിതത്തിലേക്ക് ഇവളെ ക്ഷണിക്കും... അതാ ഞാൻ കല്ല്യാണം പെട്ടെന്ന് തന്നെ വേണമെന്ന് വാശി പിടിച്ചത്...." "അതിനിപ്പോൾ എന്താ ഇനി കുറച്ച് ദിവസം കൂടിയല്ലേ ഉള്ളു കല്ല്യാണത്തിന്..." റിനു " അതാ ഇപ്പോഴുള്ള ഏക ആശ്വാസം...

ചിന്നു.... വാ പോകാം, കാശി വരില്ല... നിന്നെ കൂട്ടാൻ..." ഞങ്ങൾ പോട്ടേ ടീച്ചർ, റിനുവിനോട് യാത്ര പറഞ്ഞ് അവർ പോകാനിറങ്ങി. ഡ്രൈവ് ചെയ്യുന്നതിനിടയ്ക്ക് സംഗീത് കീർത്തിയെ ശ്രദ്ധിച്ചതു കൂടിയില്ല, അവന്റെ ദേഷ്യം മാറിയില്ലാന്ന് അവൾക്ക് മനസ്സിലായി.. "സർ... " അവൻ അവളെ രൂക്ഷമായി ഒന്നു നോക്കിയിട്ട് ഡ്രൈവിംഗിൽ ശ്രദ്ധിച്ചു. "സർ... അല്ല... ഏട്ടാ... അതു പിന്നെ.." "ഒരു പാട് പറഞ്ഞ് ബുദ്ധിമുട്ടണ്ട ചിന്നൂ നീയ്... എനിക്ക് മനസ്സിലാവും നിന്റെ മനസ്സിൽ ഒന്നുമില്ലാന്ന്, പക്ഷെ എനിക്ക് അത് കാണുമ്പോ എന്തോ വല്ലാത്ത ദേഷ്യം ആണ്... നിങ്ങൾ തമ്മിൽ ഒരു റിലേഷനും ഇല്ലായിരുന്നു എങ്കിലും അവൻ നിന്റെ ഹസ്ബന്റ് ആയിരുന്നു... അവൻ ഇപ്പോൾ നിന്റെ അടുത്തേക്ക് വരുന്നതോ നിന്നോട് മിണ്ടുന്നതോ ഒന്നും എനിക്ക് ഇഷ്ടമല്ല.... അതെന്തോ എന്നിൽ ടെൻഷൻ ഉണ്ടാക്കുന്നു ചിന്നൂ.... " " ഇനി അങ്ങനെ ഉണ്ടാവില്ല സർ.... എനിക്കും തത്പര്യം ഇല്ല അഭിസാറിനോട് സംസാരിക്കാൻ..."

"എന്റെ... ചിന്നു മോളെ... നീ ഈ സർ വിളി എന്നാ ഒന്നു അവസാനിപ്പിക്കുന്നേ... " " അതു പിന്നെ സർ... ശ്ശോ.. അല്ല... ഏട്ടാ ... ഞാൻ അങ്ങനെ വിളിച്ചു ശീലിച്ചു കഴിഞ്ഞാൽ പിന്നെ ക്ലാസിൽ വരുമ്പോഴും ഞാൻ അറിയാതെ ഏട്ടാന്നു വിളിച്ചു പോയാലോ.... അതാ ഞാൻ സർ എന്നു തന്നെ വിളിച്ചുകൊണ്ടിരിക്കുന്നേ....." കീർത്തി സംശയത്തോടെ ചോദിച്ചു " ഞാൻ ക്ലാസിൽ വരുമ്പോൾ നീയൊന്നും വിളിക്കണ്ട... ഇപ്പോൾ തീർന്നോ പ്രശ്നം.... " " എന്താ... കോളേജിൽ ആരും വിവാഹക്കാര്യം അറിയണ്ട എന്നു പറഞ്ഞേ..." " അതിന് രണ്ട് കാരണങ്ങൾ ഉണ്ട് ഒന്ന് ആ വിമൽ അറിയണ്ട നിന്റെ വിവാഹം കഴിഞ്ഞ കാര്യം...." "അതെന്താ.... " "അതൊ, ഈ കിട്ടിയത് ഒന്നും കൊണ്ട് അവൻ അടങ്ങിയിരിക്കും എന്ന് തോന്നുന്നില്ല അപ്പോഴവൻ ഇനിയും വരും, അല്ല വരണം എനിക്ക് അവനെ ശരിക്ക് ഒന്നു കാണണം.... രണ്ടാമത്തെ കാരണം, ക്ലാസിൽ ഇതറിഞ്ഞാൽ പിന്നെ ഞാൻ ക്ലാസിൽ വരുമ്പോൾ അവർ പഠിത്തത്തിൽ ശ്രദ്ധിക്കില്ല നമ്മളെ രണ്ട് പേരേയും ആയിരിക്കും നോക്കുന്നത്..." "ഓഹ്... അതാണോ... അപ്പോൾ കല്ല്യാണത്തിന് ടീച്ചേസിനേയും വിളിക്കുന്നില്ലേ.... "

'' വിളിക്കണം ചിന്നു... റിനു ടീച്ചറേയും ശ്രീലത ടീച്ചറും പിന്നേ നമ്മുടെ പ്രിൻസിയേയും.... വേറേ ആരുല്ല..." കീർത്തിയെ വീട്ടിലാക്കി സംഗീത് അവളോട് യാത്ര പറഞ്ഞ് പോയി. ദിവസങ്ങൾ ഓരോന്നായി പൊയ്ക്കൊണ്ടിരുന്നു. ഇതിനിടയിൽ കീർത്തിയുടെ വീട്ടിൽ കല്ല്യാണ ഡ്രസും ആഭരണം മാറ്റി വാങ്ങലും ഒക്കെ കഴിഞ്ഞിരുന്നു. കീർത്തി ഇതിലൊന്നും പെടാതെ എല്ലാം വീട്ടുകാരുടെ ഇഷ്ടത്തിന് വിട്ടുകൊടുത്തു... ഏറ്റവും അടുത്ത ബന്ധുക്കളെയൊഴികെ മറ്റാരേയും അവളുടെ വീട്ടുകാർ കല്ല്യാണത്തിന് ക്ഷണിച്ചിരുന്നില്ല. അടുത്തുള്ള ക്ഷേത്രത്തിൽ വച്ചായിരുന്നു ചടങ്ങുകൾ നടത്താൻ തീരുമാനിച്ചിരുന്നത്. സംഗീതിന്റെ വീട്ടിലും കല്ല്യാണ മേളമായിരുന്നു. കല്ല്യാണത്തിന് ഒരാഴ്ച മുന്നേ ഇരുവരും ലീവേടുത്തിരുന്നു. ആഘോഷം ഒന്നും ഇല്ലാത്തതു കൊണ്ട് കീർത്തിയുടെ വീട്ടിൽ അധികം ആരും ഇല്ലായിരുന്നു... അവളെ ഒറ്റയ്ക്ക് ആക്കണ്ട എന്നു കരുതി ഏട്ടത്തിമാർ രണ്ടു പേരും അവളുടെ കൂടെ തന്നെ ആയിരുന്നു സദാസമയവും.... അവൾ വേണ്ടാന്നു പറഞ്ഞിട്ടും കേൾക്കാതെ വിദ്യ ( കൈലാസിന്റെ വൈഫ്) കീർത്തിയുടെ രണ്ട് കൈകളിലും നിറയെ മൈലാഞ്ചി ഇട്ടു കൊടുത്തു കൂട്ടത്തിൽ നല്ല ഭംഗിയിൽ ❤രുദ്ര സംഗീത്❤

എന്ന് എഴുതാനും മറന്നില്ല, അതു കണ്ടപ്പോൾ ദേവിക അവളെ കളിയാക്കിച്ചിരിച്ചു.. എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു... അവൾക്കപ്പോൾ രണ്ട് വർഷം മുന്നേയുള്ള തന്റെ കല്ല്യാണ തലേന്ന് ആണ് ഓർമ്മവന്നത് ... അന്നാരുടെ മുഖത്തും ഇത്രയ്ക്ക് സന്തോഷം ഇല്ലായിരുന്നു. രാത്രിയിൽ കിടക്കാനായി വന്നപ്പോഴാണ് സംഗീത് അവളുടെ ഫോണിലേക്ക് വിളിച്ചത്.... അവൾ തിരിഞ്ഞ് ദേവികയെ നോക്കുമ്പോൾ അവൾ ഉറക്കമായി.. "ഹലോ..'' ''ചിന്നൂ.... " ആർദ്രമായി സംഗീത് വിളിച്ചു. " ഉം.... " " കിടക്കാറായില്ലേ കൊച്ചെ.... നാളെ നേരത്തെ എഴുന്നേൽക്കാൻ ഉള്ളതല്ലേ.... " " കിടക്കാൻ പോവ്വാ..." " ഞാൻ വെറുതെ ... നാളെ മുതൽ എന്റെ ചിന്നു... എന്നോടൊപ്പമല്ലേ അതാലോചിച്ചപ്പോൾ നിന്റെ ശബ്ദം കേൾക്കാൻ തോന്നി അതാ വിളിച്ചേ.... ok, താനുറങ്ങിക്കോ.... ഗുഡ് നൈറ്റ്....." "ഗുഡ് നൈറ്റ്..." ഫോൺ വച്ചിട്ട് അവൾ ഉറങ്ങാൻ കിടന്നു. കഴിഞ്ഞത് ഓരോന്നും ആലോചിച്ച് കിടന്ന് അവൾ വളരെ താമസിച്ചാണ് ഉറങ്ങിയത്. രാവിലെ അമ്മയാണ് അവളെ വിളിച്ചുണർത്തി ക്ഷേത്രത്തിൽ പറഞ്ഞയച്ചത്. ഇനിയെങ്കിലും ഒരു നല്ല ജീവിതം തനിക്കുണ്ടാവണേ എന്നവൾ മനമുരുകി പ്രാർത്ഥിച്ചു

രണ്ട് ഏട്ടത്തിമാർ ചേർന്ന് അവളെ അണിയിച്ചൊരുക്കി. റോയൽ ബ്ലൂ കളർ സാരിയിൽ അവൾ ഒന്നുകൂടി സുന്ദരിയായി. ഓവർ മേക്കപ്പ് ഒന്നും വേണ്ടാന്ന് അവൾ ആദ്യമെ പറഞ്ഞിരുന്നു. എല്ലാവരുടേയും അനുഗ്രഹം വാങ്ങിക്കഴിഞ്ഞ് കീർത്തിയുമായി അവർ ക്ഷേത്രത്തിലേക്ക് പോയി... സംഗീതും കൂട്ടരും എത്തിയപ്പോൾ, പെണ്ണിന്റെ ആങ്ങളമാർ സ്വീകരിച്ചു, മുഹുർത്തമായപ്പോൾ ശ്രീകോവിലിനു മുന്നിലായി സംഗീതും കാർത്തിയും നിന്നു. ഒരു നിമിഷം സംഗീത് തന്റെ അടുത്ത് നിന്ന കീർത്തിയെ നോക്കി, അങ്ങനെ തന്റെ പ്രണയം എന്റെ ചിന്നു എനിക്ക് സ്വന്തമാവാൻ പോകുന്നു.... പൂജാരി നീട്ടിയ തലത്തിൽ നിന്നും എടുത്ത താലിമാല കീർത്തിയുടെ കഴുത്തിൽ ചാർത്തിക്കൊടുത്തു സംഗീത്.. കണ്ണുകളടച്ച് കൈകൂപ്പി അവൾ നിന്നു. ഒരു നുള്ളു സിന്ദൂരം കൊണ്ട് അവളടെ സീമന്തരേഖ ചുവന്നു... തന്റെ മരണം വരെ ഈ താലി എന്നിൽ ഉണ്ടാവണമെന്നവൾ പ്രാർത്ഥിച്ചു. കീർത്തിയുടെ അച്ഛൻ അവളുടെ കൈകളിൽ പിടിച്ച് സംഗീതിന്റെ കൈകളിൽ ഏൽപ്പിച്ചു........ തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story