💟 സങ്കീർത്തനം 💟: ഭാഗം 34

Sangeerthanam

രചന: കാർത്തിക

അവർ മൂവരും കൂടി കാന്റിനിലേക്ക് ചെല്ലുമ്പോൾ, അനഘയും കൂട്ടുകാരും അവിടുണ്ടായിരുന്നു. ഒരു ടേബിളിന് ചുറ്റും അവരിരുന്നു. "നിങ്ങൾക്ക് ഇഷ്ടമുള്ളത് വാങ്ങിക്കഴിച്ചോ, പക്ഷേ എന്റേൽ പൈസയില്ല..... " കീർത്തി " അപ്പോൾ ആര് ബില്ല് പേ ചെയ്യും...... " ദേവു "അതിനല്ലേ മുത്തേ ... എന്റെ അച്ചുവേട്ടൻ ഇവിടിരിക്കുന്നേ.... " ഇളിച്ചോണ്ട് കീർത്തി പറഞ്ഞു "എടീ സാമദ്രോഹി ഇതിനാണല്ലേ നീയൊക്കെ കൂടി ബിരിയാണി മേടിച്ചു തരാമെന്ന് പറഞ്ഞ് എന്നേം കൂട്ടികൊണ്ട് വന്നത്....... എന്റെൽ കാശോന്നും ഇല്ലാ..... നീ നിന്റെ കെട്ടിയോനോട് വിളിച്ച് പറയ് ക്യാഷുമായി വരാൻ......" " അല്ലെങ്കിലും എച്ചി എന്നും എച്ചി തന്നെയാ..... എനിക്കൊന്നും വേണ്ട നിന്റെ പൈസ..... നിങ്ങൾക്ക് ചെലവ് ചെയ്യാനുള്ളത് എന്റെൽ ഉണ്ട്..... " ബിരിയാണിക്ക് ഓർഡറും കൊടുത്ത് അവരിരുന്നപ്പോഴാണ് അച്ചുവിന്റെ ഫോൺ ബെല്ലടിച്ചത്, ഇപ്പോൾ വരാമെന്ന് പറഞ്ഞവൻ ഫോണുമായി പുറത്തേക്ക് ഇറങ്ങി "ഡാ... ഏട്ടാ... പെട്ടെന്ന് വന്നില്ലെങ്കിൽ നിനക്കുള്ളതും കൂടി ഞാൻ കഴിക്കും കേട്ടോ...... "

"ഇതൊക്കെ എങ്ങോട്ടാ ഈ പോകുന്നേ... തീറ്റ ഭ്രാന്തി...." അവളെ നോക്കി ഒന്നാക്കി പറഞ്ഞ് അവൻ പോയി. അവരുടെ കളിയും ചിരിയും ഒന്നും അനഘയ്ക്ക് ദഹിക്കുന്നുണ്ടായിരുന്നില്ല, അതു കൊണ്ട് തന്നെ അവൾ അവിടിരുന്ന് കീർത്തിക്ക് കേൾക്കാൻ പാകാത്തിന് ഓരോന്നും പറഞ്ഞു കൊണ്ടിരുന്നു. ആദ്യമൊന്നും കീർത്തിക്ക് മനസ്സിലായില്ല അനഘ തന്നെയാണ് പറയുന്നതെന്ന്. " നീ കേട്ടോ കവിതെ, ചിലർക്കൊക്കെ ഒരു പ്രത്യേക കഴിവാ ആണുങ്ങളെ മയക്കി വശത്താക്കാൻ.... അതിൽ സ്റ്റുഡന്റെന്നൊ അദ്ധ്യാപകരെന്നോ എന്നൊന്നും ഇല്ല.... " കൂട്ടുകാരിയോടായി പറഞ്ഞു കൊണ്ട് അനഘ കീർത്തി ഇരുന്ന ടേബിളിനടുത്തേക്ക് വന്നു. " നിന്റെ ആരോമൽ ചേട്ടനെ നിന്നിൽ നിന്നും അകറ്റി ഇവൾ സ്വന്തമാക്കാതെ നീ സൂക്ഷിച്ചോ ദേവികേ, അവളുമായുള്ള കൂട്ടുനിർത്തുന്നതാ നല്ലത് ഇല്ലെങ്കിൽ അവസാനം നിനക്ക് കരയേണ്ടി വരും.... " "ഡീ..... സൂക്ഷിച്ച് സംസാരിക്കണം,നാവിന് എല്ലില്ലാന്ന് കരുതി എന്തും വിളിച്ചു പറയരുത് കേട്ടല്ലോ...

ഞാൻ ആരെ മയക്കി എടുക്കുന്നതാടി നീ കണ്ടത്......" മറ്റുള്ള കുട്ടികൾ അവരുടെ സംസാരം ശ്രദ്ധിച്ചു തുടങ്ങിയിരുന്നു. "ഹോ.... ഇപ്പോൾ ഞാൻ കണ്ടതായോ കുറ്റം... ഇടയ്ക്കിടയ്ക്ക് സംഗീത് സാറിനോടും അഭി സാറിനോടും പിന്നെ ആരോമൽ ചേട്ടനോടും ഒക്കെ കൊഞ്ചി കുഴയുന്നത് ഞാൻ കാണാറുണ്ട്...... നീ ആരോട് വേണമെങ്കിലും കൊഞ്ചി കുഴഞ്ഞോളു പക്ഷേ സംഗീത് സർനോട് വേണ്ട, സർ എന്റെയാ.... എന്റെതു മാത്രമാണ് ഇനി ഞാൻ നിന്നെ സർനോടൊപ്പം കാണരുത്...." " അതു നീ മാത്രം തീരുമാനിച്ചാൽ മതിയോ...." സംഗീതിനെ പറഞ്ഞപ്പോൾ കീർത്തികയ്ക്ക് ദേഷ്യം വന്നു തുടങ്ങി " ആ... മതി..... ഞങ്ങൾ തമ്മിലേ ഇഷ്ടത്തിലാ... കോഴ്സ് കഴിയാൻ വേണ്ടി കാത്തിരിക്കുകയാ ഞങ്ങളുടെ വീട്ടുകാർ....." അവൾ വീമ്പു പറഞ്ഞു. " ആണോ... അപ്പോൾ നീ കല്ല്യാണത്തിന് എന്നെ ക്ഷണിക്കാൻ മറക്കരുതേ..... " കീർത്തി പുച്ഛത്തോടെ അവളോട് പറഞ്ഞു. "തീർച്ചയായും.... സർ എന്റെതു മാത്രമാവുന്ന ആ സുന്ദര കാഴ്ച കാണാൻ ഞാൻ ക്ഷണിക്കും നിന്നെ..... "

"ഉവ്വ് കാണാം നമുക്ക് എന്താ നടക്കാൻ പോകുന്നത് എന്ന്...... " കീർത്തി അവളെ രൂക്ഷമായി ഒന്നു നോക്കി കൊണ്ട് പുറത്തേക്കിറങ്ങി പിന്നാലെ ദേവുവും. ഇവരുടെ സംസാരം ശ്രദ്ധിച്ച് അവിടൊരു ഒഴിഞ്ഞ കോണിൽ വിമലും ഉണ്ടായിരുന്നു. കീർത്തി പക്ഷെ അവനെ കണ്ടിട്ടില്ല. അവൻ അനഘയെ ഒന്നാകമാനം നോക്കി ''തരക്കേടില്ല ഇവളെ വശത്താക്കിയാൽ രണ്ടുണ്ട് ഗുണം കീർത്തിയെയും കിട്ടും അത് കഴിഞ്ഞാൽ ഇവളേയും.... " ഒരു വൃത്തികെട്ട ചിരിയോടെ അവൻ മനസ്സിലോർത്തു. അവിടുന്ന് പുറത്തിറങ്ങിയ കീർത്തി ദേവികയെ പോലും ശ്രദ്ധിക്കാതെ ഗ്രൗണ്ടിലേക്ക് നടന്നു അനഘയുടെ വാക്കുകളായിരുന്നു അവളുടെ മനസ്സിൽ മൊത്തം... "അവളുടെതാണ് പോലും, അപ്പോൾ പിന്നെ ഞാനാരാ... ഇനി അവൾ പറഞ്ഞതുപോലെ ഏട്ടൻ അവളെ കെട്ടുമോ..... എങ്കിൽ കൊല്ലും ഞാൻ രണ്ടിനേയും... എന്നിൽ നിന്ന് തട്ടിപ്പറിച്ചെടുക്കാൻ അവളിങ്ങു വരട്ടെ..." അവൾ സ്വയം ഓരോന്നും പിറുപിറുത്ത് കൊണ്ടാണ് നടന്നത്.

ഇതൊക്കെ കേട്ട് ദേവിക ചിരിക്കുന്നും ഉണ്ടായിരുന്നു. ഗ്രൗണ്ടിന്റെ കുറച്ചുമാറി അച്ചുവും അഭിയും സംഗീതും നിൽക്കുന്നത് കണ്ട് അവൾ അവർക്കടുത്തേക്ക് പോയി... സംഗീത് ഉച്ചയ്ക്ക് കാന്റീനിലേക്ക് പോകാനിറങ്ങുമ്പോഴാണ് ആരോമൽ അത്യാവശ്യമായി ഒന്നു കാണണം എന്നും പറഞ്ഞ് ഫോൺ ചെയ്തത്. അതു പ്രകാരം അവൻ ചെല്ലുമ്പോൾ അഭിയും അച്ചുവിനോടൊപ്പം ഉണ്ടായിരുന്നു. എന്താ അച്ചു വരാൻ പറഞ്ഞ് വിളിച്ചേ എന്തെങ്കിലും അത്യാവശ്യം ഉണ്ടായിരുന്നോ. "ആഹ്.... വന്നോ, സർ ഇതൊന്നു കണ്ടു നോക്കിയേ.... '' അതും പറഞ്ഞ് അച്ചു തന്റെ കയ്യിലുണ്ടായിരുന്ന ഫോൺ സംഗീതിന് നേരെ നീട്ടി " ഇത്... ഇത്രയും മതിയാകും അവനെ നമ്മുക്ക് കുടുക്കാൻ..... ഇതെങ്ങനെ സംഘടിപ്പിച്ചു..... '' വീഡിയോ കണ്ടതിനു ശേഷം സംഗീത് അവനോട് ചോദിച്ചു. ''എനിക്ക് ചെറിയൊരു സംശയം ഉണ്ടായിരുന്നു..... അത് ഞാൻ ഏട്ടനോട് പറഞ്ഞിരുന്നു..... ഏട്ടാനാണ് ഇത് എടുത്തേ... " അച്ചു ''ഞാൻ ഒരിക്കൽ അവനോട് ഒരു സഹായം ചോദിച്ചിരുന്നു, പക്ഷെ അവൻ അതു മുതലെടുത്ത് കീർത്തിയെ ഉപദ്രവിക്കാൻ ശ്രമിച്ചു....

എന്നോട് ചെയ്ത ചതിയാണ് അത്, പോരാത്തതിന് ഭീഷണിയും... അന്നേ ഞാൻ മനസ്സിൽ കരുതിയതാ അവനെ കുടുക്കണമെന്ന്.. ജിതയെ ഓർത്താ വേണ്ടാന്ന് വച്ചത് ഇനി അതും വേണ്ടല്ലോ.,,, " " നമ്മുക്ക് ഇനി എന്ത് ചെയ്യാൻ കഴിയും സർ... " അച്ചു " ഞാൻ ഹരിയെ വിളിച്ച് കാര്യം പറയാം, അവൻ എന്ത് പറയുന്നു എന്നു നോക്കട്ടേ..... " അവർ ഓരോന്നും സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് കീർത്തിയും ദേവികയും അവർക്കടുത്തേക്ക് വന്നത്. "നിങ്ങൾ ഇത്ര പെട്ടെന്ന് ഫുഡ് കഴിച്ചു കഴിഞ്ഞോ..." അവർ അടുത്തെത്തിയപ്പോൾ അച്ചു ചോദിച്ചു അപ്പോൾ മാത്രമാണ് അഭിയും സംഗീതും അവളെ കാണുന്നത്. " ഇല്ലാ.... " ദേവിക മറുപടി പറഞ്ഞു. "പിന്നെന്താ രണ്ടും കൂടി ഇങ്ങു പോന്നേ, ഇവളുടെ മുഖമെന്താ കടന്നലുകുത്തിയ പോലിരിക്കുന്നേ????" കീർത്തിയെ ചൂണ്ടി അവൻ ചോദിച്ചു "നിനക്കെന്താ പറ്റിയെ?" സംഗീതും അവളോട് ചോദിച്ചു " ആ അനഘയെ ഏട്ടന് കെട്ടണോ... അവൾ പറഞ്ഞല്ലോ നിങ്ങളുടെ കല്ല്യാണം ഉടനെ ഉണ്ടാവുമെന്ന്.... ശരിയാണോ.... "

അതു കേട്ടതും സംഗീത് ഒരു നിമിഷം സ്തംഭിച്ച് നിന്നിട്ട് ചിരിക്കാൻ തുടങ്ങി കൂടെ അച്ചുവും ദേവുവും. "നീയെന്താ കീർത്തി മന്ദബുദ്ധിയാണോ അതൊ അങ്ങനെ അഭിനയിക്കുന്നതാണോ.... " അച്ചു ചിരി അടക്കി അവളോട് ചോദിച്ചു. " ദേ.... നീ മിണ്ടരുത്... മിണ്ടിയാൽ ഇവളുമായുള്ള കല്ല്യാണം ഞാൻ മുടക്കും പറഞ്ഞില്ലാന്നു വേണ്ടാ.... " ഭീഷണിയുടെ സ്വരത്തിൽ അവൾ അച്ചുവിനോട് പറഞ്ഞു അതോടെ പിടിച്ചുകെട്ടിയ പോലെ അവന്റെ ചിരി നിന്നു " ചതിക്കല്ലേ മോളേ..... " അച്ചു "എന്താടാ തന്റെ പ്രശ്നം... ഇങ്ങനെ ചോദിക്കാനിപ്പോൾ എന്താ ഉണ്ടായെ ചിന്നൂ......" കീർത്തിയോട് ചേർന്ന് നിന്ന് സംഗീത് ചോദിച്ചു. അഭിയാണെങ്കിൽ ഇവിടെയിപ്പോൾ എന്താ നടക്കുന്നത് എന്ന് അറിയാതെ സംഗീതിനേയും കീർത്തിയേയും മാറി മാറി നോക്കി, അവന്റെ സംശയത്തോടെയുള്ള നോട്ടം കണ്ട് അച്ചുവിന് കാര്യം മനസ്സിലായി "ഏട്ടാ സംഗീത് സാർ ആണ് കീർത്തിയെ കെട്ടിയത്...." അച്ചു അഭിക്ക് മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു. സംഗീത് ചോദിച്ചത് കേട്ടിട്ടും ഒന്നും മിണ്ടാതെ കീർത്തി നിന്നു. "നീയെങ്കിലും പറയ് ദേവൂ എന്താ ഉണ്ടായത്...." അച്ചു ദേവു അവിടെ നടന്നതെല്ലാം അവരെ പറഞ്ഞു കേൾപ്പിച്ചു. അതു കേട്ടതും മൂവരുടേയും മുഖം ഒരു പോലെ ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകി,

"അവൾക്ക് ഇത്രയ്ക്ക് അഹങ്കാരമോ ഇതിനുള്ള മറുപടി ഇപ്പോൾ തന്നെ കൊടുക്കണമല്ലോ..... " അച്ചു "വേണ്ടടാ... അവൾക്ക് എന്നെയല്ലെ ആവശ്യം അതിനുള്ളത് ഞാൻ കൊടുത്തോളാം...... വളരെ താമസിയാതെ ... ഇപ്പോൾ നമ്മുക്ക് എന്തെങ്കിലും കഴിക്കാം എനിക്ക് വിശക്കുന്നു....." വൈകുന്നേരം തിരികെ പോയപ്പോഴും കീർത്തിയുടെ മുഖം വീർത്തു തന്നെയിരുന്നു..... വീട്ടിലേക്ക് പോകാതെ അവൻ നേരേ ബീച്ചിലേക്ക് ആണ് പോയത്.... "ഇതെന്താ ഇങ്ങോട്ട്.... " അവിടെത്തിയപ്പോൾ അവളവനോട് ചോദിച്ചു. " നമ്മുക്ക് കുറച്ചു സമയം ഇവിടിരുന്ന് കാറ്റോക്കെ കൊണ്ട്, കടലിലൊക്കെ കളിച്ചിട്ട് പതിയെ പോകാം...... എന്താ.... " " മ്ഹും....." " എന്റെ ചിന്നൂട്ടിയുടെ പിണക്കം ഇതുവരെയും മാറിയില്ലേ..... " " ഇല്ലാ..... " അവൾ കുറുമ്പോടെ പറഞ്ഞു '' അപ്പോൾ പിന്നെ ഈ മിഠായി ഞാൻ വേറെ ആർക്കെങ്കിലും കൊടുക്കാം അല്ലെ..... "

കയ്യിൽ കരുതിയി ഡയറി മിൽക്ക് അവളെ കാണിച്ചു കൊണ്ടവൻ കുസൃതിയോടെ പറഞ്ഞു " ആഹ്.... ആ അനഘയ്ക്ക് കൊണ്ട് പോയി കൊടുക്ക്.... " അതും പറഞ്ഞവൾ പിണങ്ങി തിരിഞ്ഞിരുന്നു. ഇവളെ ഞാനിന്ന് " ആ മിക്കവാറും കൊടുക്കേണ്ടി വരും....." " എങ്കിൽ കൊല്ലും ഞാൻ..... എന്റേയാ.... " പരിഭവത്തോടെ അവൾ പറഞ്ഞു. അവളുടെ നിറഞ്ഞ കണ്ണുകൾ കണ്ടവൻ വല്ലാതെയായെങ്കിലും... പിന്നീട് അവൾ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഹൃദയം സന്തോഷത്താൽ തുടികൊട്ടി... അവൾക്ക് എന്നേ ഇഷ്ടമാണ് എന്നല്ലേ ഇപ്പോൾ പറഞ്ഞതിന് അർത്ഥം "എന്താ ചിന്നൂ നീയിപ്പോൾ പറഞ്ഞത്....." ''എന്റെയാ... എനിക്ക് അത്രയ്ക്കിഷ്ടാ.... എന്റെ ജീവനും ജീവിതവും ഒക്കെ ഇപ്പോൾ ഏട്ടനാ... വെറുതെയാണെങ്കിൽ പോലും മറ്റൊരാളുടേതാണെന്ന് ആരെങ്കിലും പറഞ്ഞാൽ എനിക്ക് അത് സഹിക്കാനാവില്ല..... "

" നീയും എനിക്കെന്റെ ജീവനാണ്..... " അവനവളെ ചേർത്തു പിടിച്ച് നെറുകയിൽ ചുണ്ടുകളമർത്തി സ്നേഹചുംബനം നൽകി... കുറുമ്പോടെ അവന്റെ കയ്യിലിരുന്ന മിഠായി തട്ടിപ്പറിച്ചു അവൾ കഴിക്കാൻ തുടങ്ങി ഒരു ചിരിയോടെ അവനത് നോക്കിയിരുന്നു. ഇടയ്ക്ക് അതിൽ നിന്നും കുറച്ച് അവന് നേരേ നീട്ടി, അവൻ വായ തുറന്നു കൊടുത്തു, മിഠായി കൊടുക്കുമ്പോൾ കുസൃതിയോടെ അവളുടെ വിരലിൽ കടിച്ചു. നാണത്താൽ അവളുടെ കവിളുകൾ ചുവന്നു. അവളുടെ മാറ്റാം അവൻ കൗതുകത്തോടെ നോക്കി കണ്ടു. അവന്റെ പ്രണയത്തോടെയുള്ള നോട്ടം താങ്ങാനാവാതെ അവൾ മിഴികൾ താഴ്ത്തി... ഏറെനേരം അവർ അവിടിരുന്നു. ഇരുട്ടായതിന് ശേഷമാണ് അവർ മടങ്ങിപ്പോയത്..... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story