💟 സങ്കീർത്തനം 💟: ഭാഗം 35

Sangeerthanam

രചന: കാർത്തിക

സംഗീതിന്റെ മനസ്സ് സന്തോഷത്താൽ മതി മറന്നു പോയിരുന്നു തന്റെ പ്രണയം സഫലമായിരിക്കുന്നു..... വീട്ടിലെത്തുമ്പോഴേക്കും അച്ഛനും അമ്മയും അവരെ കാത്തിരിക്കുവായിരുന്നു. അന്നത്തെ വിശേഷങ്ങൾ ഒക്കെ പരസ്പരം പറഞ്ഞ് ചായ കുടിയൊക്കെ കഴിഞ്ഞ് കീർത്തി പഠിക്കാനിരുന്നു... കുറച്ചു കഴിഞ്ഞപ്പോൾ സംഗീതും കൈയ്യിലൊരു ബുക്കുമായി അവളോടൊപ്പം ചെന്നിരുന്നു, അവനെ മൈന്റ് ചെയ്യാതെ അവൾ എഴുതുന്നതിൽ ശ്രദ്ധിച്ചു എന്നാലവന്റെ ശ്രദ്ധ അവളിൽ മാത്രമായിരുന്നു... പെട്ടെന്നു അവനൊരു കുസൃതി തോന്നി അവളുടെ വയറിൽ നുള്ളി, ഇരുന്നിടത്തു നിന്നും അവളൊന്നുയർന്നു പോങ്ങി... അവൾ നോക്കുമ്പോൾ ചുണ്ടിൽ ഒരു നനുത്ത പുഞ്ചിരിയുമായി പ്രണയത്തോടെ തന്നെ നോക്കുന്ന സംഗീതിനെയാണ് കാണുന്നേ.. അവളിലൊരു വിറയലുണ്ടായി അവന്റെ നോട്ടം കൂടി താങ്ങാനാവാതെ അവൾ പതിയെ അവിടുന്ന് എഴുന്നേറ്റ് പോകാൻ തുടങ്ങി, അവൻ പെട്ടെന്ന് അവളെ വലിച്ചു തന്റെ മടിയിലിരുത്തി അവൾ കുതറി മാറാൻ ശ്രമിച്ചപ്പോൾ ഇരുകൈ കൊണ്ടും അവളെ ചുറ്റിപ്പിടിച്ചു.

സംഗീതിനെ നേരിടാനാവാതെ മിടിക്കുന്ന ഹൃദയവുമായി അവളിരുന്നു. "ചിന്നൂട്ടി.... എവിടേക്കാ എന്റെ കൊച്ച് ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നേ.... നിനക്കറിയോ മോളേ ഞാനിന്ന് എത്രത്തോളം സന്തോഷവാനാണെന്ന്.... ഇനി എന്നിൽ നിന്നും നിനക്കൊരു മടക്കം ഇല്ലാ....." അവളുടെ ചെവിക്കരികിലായി മുഖം ചേർത്തവൻ മൊഴിഞ്ഞു. അവന്റെ ചുടുനിശ്വാസമേറ്റപ്പോൾ അവളുടെ ഹൃദയം ഒന്നുകൂടി ഉച്ചത്തിൽ മിടിക്കാൻ തുടങ്ങി. അവളുടെ ഹൃദയതാളം അവനും മനസ്സിലാവുന്നുണ്ടായിരുന്നു "ചിന്നൂ..... " ആർദ്രമായി വിളിച്ചു കൊണ്ടവളുടെ മുഖം പിടിച്ചുയർത്തി, അവൾ അവനെ നോക്കി ഒന്നു പുഞ്ചിരിച്ചു. അവനവളുടെ കവിളിൽ ചുണ്ടുകളമർത്തി..... അവളുടെ കണ്ണുകൾ കൂമ്പിയടഞ്ഞു.... മുഖം ചുവന്നു തുടുത്തു..... അവന്റെ മുഖത്തേക്ക് നോക്കാൻ കഴിയാതെയായപ്പോൾ തന്നെ ചുറ്റിയിരുന്ന അവന്റെ കൈകൾ ബലമായി വിടുവിച്ചവൾ പുറത്തേക്ക് പോയി.....

എല്ലാവരും ഒരുമിച്ചിരുന്ന് ടി വി കാണുമ്പോഴും ഭക്ഷണം കഴിക്കുമ്പോഴും ചമ്മലും നാണവും കാരണം അവനെ നോക്കാനവൾക്ക് കഴിഞ്ഞില്ല..... എന്നാൽ അവൾ അറിയുകയായിരുന്നു തന്റെ പ്രാണന്റെ മിഴികൾ തന്നിൽ തന്നെയാണെന്ന്.... റൂമിലേക്ക് പോകുമ്പോൾ പതിവില്ലാത്തൊരു പരിഭ്രമം അവളെ പിടികൂടിയിരുന്നു...... ബാൽക്കണിയിൽ അവനൊപ്പമിരിക്കുമ്പോഴും അവളുടെ കണ്ണുകളിൽ തെളിയുന്ന ഭയം അവന് മനസ്സിലാക്കാൻ പറ്റുമായിരുന്നു അതിന്റെ കാരണവും അവനൂഹിക്കാമായിരുന്നു. സംഗീതിനൊപ്പം മുറിയിൽ കയറിയപ്പോഴേക്കും അവളുടെ ഹൃദയം ക്രമാതീതമായി മിടിക്കാൻ തുടങ്ങിയിരുന്നു. അവളൊട്ടും പ്രതീക്ഷിക്കാതെ സംഗീത് അവളെ ഗാഢമായി പുണർന്നു അവളുടെ വർദ്ധിച്ച ഹൃദയമിടിപ്പ് സാധാരണനിലയിലാവുന്നതു വരെ അവന്റെ കൈക്കുള്ളിൽ അവളെ അമർത്തി പിടിച്ചു. കീർത്തിയുടെ വിറയൽ മാറിയപ്പോൾ അവളെ തന്നിൽ നിന്നടർത്തി അവളുടെ സിന്ദൂരരേഖയിൽ ചുംബിച്ചു.

"എന്തിനാ പെണ്ണേ ഇങ്ങനെ പേടിക്കുന്നേ ... എന്നോടുള്ള നിന്റെ പ്രണയം തുറന്നു പറഞ്ഞെന്നു കരുതി നിന്നിൽ ഒരവകാശവും സ്ഥാപിക്കില്ല ഞാൻ...." " എന്റെ പ്രണയം ഏട്ടന് പകർന്നു നൽകുവാൻ എനിക്ക് സമ്മതമാണ് ..... " അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ പറഞ്ഞു. " നിന്റെ വാക്കാലുള്ള സമ്മതം മാത്രം പോരാ എനിക്ക്.... നിന്റെ കണ്ണുകൾ പറയണം എന്നോട്..... അന്നു ഞാൻ നിന്റെ പ്രണയം എന്റേതു മാത്രമാക്കും നിന്റെ അനുവാദം പോലും ചോദിക്കാതെ...... അതു വരെ ഞാൻ കാത്തിരിക്കും എന്റെ കൊച്ചിനെ എന്നോട് ചേർത്തു വയ്ക്കാനായി..... കേട്ടോടി....." മൃദുവായി അവളുടെ ചെവിയിൽ കടിച്ചു കൊണ്ടവൻ പറഞ്ഞു. അന്നാദ്യമായി അവന്റെ ഹൃദയതാളം കേട്ട് അവൾ നിദ്രയെ പുൽകി.. 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸 അഭിയുടെ റൂമിലേക്ക് അച്ചു ചെല്ലുമ്പോൾ, അവൻ കാര്യമായെന്തോ ആലോചനയിലാണ്.... "ഏട്ടാ...... " " ആഹ്.... നീയോ.... വാ.... എന്താടാ...." " അത് ഏട്ടന് എങ്ങനെയാ ആ വീഡിയോസ് എല്ലാം കിട്ടിയത്...."

അച്ചു സംശയ രൂപേണ ചോദിച്ചു. "ഓഹ്..... അതോ അന്ന് അവൻ കീർത്തിയെ ഉപദ്രവിക്കാൻ ശ്രമിച്ചില്ലേ ആ സംഭവത്തിനു ശേഷം വിമൽ കോളേജിൽ വന്നു തുടങ്ങിയതിനു ശേഷം, കീർത്തിക്കു നേരെ ഇനിയും ഒരു അറ്റാക്ക് ഉണ്ടായാലോന്നു വച്ചിട്ട് കോളേജിലുള്ള ഒന്നു രണ്ടു കുട്ടികളോട് പറഞ്ഞിരുന്നു അവനെ ഒന്നു ശ്രദ്ധിച്ചോളാൻ, അങ്ങനെ കിട്ടിയതാ ആ വീഡിയോസ് ഒക്കെ.... " "ഏട്ടന് ഇപ്പോൾ നഷ്ടബോധം തോന്നുന്നുണ്ടോ അവളെ കൈവിട്ടു കളഞ്ഞതിൽ..... " " ഇല്ലെന്നു പറഞ്ഞാൽ അതു കള്ളമാവും.... എല്ലാം തിരിച്ചറിഞ്ഞപ്പോഴേക്കും ഒത്തിരി വൈകിപ്പോയി...... " നിരാശയോടെ അഭി പറഞ്ഞു. "കല്ല്യാണം കഴിഞ്ഞൂന്ന് ഇടയ്ക്കവൾ പറഞ്ഞിരുന്നു.... ഇന്നാണറിഞ്ഞത് സംഗീതാണ് ഭർത്താവ് എന്ന്..... " " ഉം.... ഏട്ടന് വിഷമം ആവൂന്ന് കരുതി ഞാൻ മനപ്പൂർവ്വം മറച്ചു വച്ചതാ അവളുടെ കല്യാണം കഴിഞ്ഞ കാര്യം.... സംഗീത് സാർ അവളെ എപ്പോഴോ ഇഷ്ടപ്പെട്ടു തുടങ്ങി, കൂടാതെ കാശിയേട്ടന്റെ ഫ്രണ്ട് കൂടി ആണ് സർ.... അങ്ങനെയാ ഈ പ്രൊപ്പോസൽ മുന്നോട്ട് പോയത്..... ആദ്യമൊന്നും അവൾക്ക് ഇഷ്ടമല്ലായിരുന്നു ഈ ബന്ധത്തിന്... എല്ലാവരും ചേർന്ന് നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെയാ അവൾ സമ്മതിച്ചത്...." അച്ചു

" എന്നാലിപ്പോൾ അവളും സംഗീതിനെ സ്നേഹിച്ചു തുടങ്ങി.... ഇന്നവളുടെ കാട്ടി കൂട്ടലിൽ നിന്നും എനിക്ക് മനസ്സിലായി.... എന്തായാലും സന്തോഷത്തോടെ ജീവിക്കട്ടേ അവൾ....." അഭി "അതെ..... അത്രയ്ക്ക് പാവമാണ് ഏട്ടാ അവൾ, എപ്പോഴൊക്കെയോ ഏട്ടനെ അവൾ സ്നേഹിച്ചിരുന്നു..... സംഗീത് സർ നിങ്ങൾക്കിടയിൽ വന്നില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ എന്റെ ഏട്ടന്റെ തകർച്ചയിൽ അവളൊരു താങ്ങാകുമായിരുന്നു..... " " ഉം .... അർഹത ഇല്ലേങ്കിലും ഞാനും ആഗ്രഹിച്ചിരുന്നു അവൾ തിരിച്ചു വന്നെങ്കില്ലെന്ന്.... ഞാൻ ഒത്തിരി തെറ്റുകൾ കാണിച്ചിട്ടുണ്ട് അവളോട്, അന്നൊക്കെ പ്രണയമെന്ന മായിക ലോകത്ത് ആയിരുന്നതുകൊണ്ട് എനിക്ക് അതൊരു തെറ്റായി തോന്നിയില്ല.... " " എനിക്കറിയാം ഏട്ടാ ... അവൾ എന്നോട് എല്ലാം പറഞ്ഞിട്ടുണ്ട്..... ഏട്ടൻ ഇനിയും കഴിഞ്ഞത് ഒന്നും ആലോചിക്കാതെ ഒരു വിവാഹത്തെ കുറിച്ച് ചിന്തിക്കണം.... നമ്മുടെ അച്ഛനും അമ്മയുമൊക്കെ എത്ര വിഷമിക്കുന്നുണ്ടെന്ന് അറിയാമോ...." " ആലോചിക്കാം.... നീ പോയി കിടന്നോ.... ഗുഡ് നൈറ്റ്...." "ഗുഡ് നൈറ്റ്... ഏട്ടാ.... ".... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story