💟 സങ്കീർത്തനം 💟: ഭാഗം 36

Sangeerthanam

രചന: കാർത്തിക

അഭിജിത്ത് ഇമ ചിമ്മാതെ എങ്ങോ നോക്കി നിൽക്കുമ്പോഴാണ് റിനു ടീച്ചർ അവനടുത്തേക്ക് വരുന്നത്. അവൾ നോക്കുമ്പോൾ ദൂരെ വാകമരചുവട്ടിലായി പ്രണയ സല്ലാപത്തിലിരിക്കുന്ന സംഗീതിനെയും കീർത്തിയെയും ആണ് കാണുന്നേ... അഭിയുടെ ദൃഷ്ടിയും അങ്ങോട്ടേക്ക് തന്നെയാണ്, അരികത്ത് റിനു വന്നതൊന്നും അറിഞ്ഞിട്ടില്ല.. "എന്താ സർ വിട്ടുകളയണ്ടായിരുന്നുവെന്ന് തോന്നുന്നുവോ.... " അഭി ഒരു ഞെട്ടലോടെ തിരിഞ്ഞു നോക്കി "ഏഹ്! എന്താ പറഞ്ഞേ..... " "അല്ലാ.... സർനു നഷ്ടബോധം തോന്നുന്നുവോ.... " റിനു "ഹേയ്... ഇല്ലാ ഞാൻ അവരെ അങ്ങനെ കണ്ടപ്പോൾ നോക്കി നിന്നതാ.... എന്ത് ചേർച്ചയാ അല്ലേ അവർ തമ്മിൽ....." " ഉം.... ശരിയാ.... കീർത്തിക്ക് താൽപ്പര്യം ഇല്ലാതിരുന്നിട്ടും രുദ്രന്റെ പിടിവാശിയും സ്വാർത്ഥതയും കാരണമാണ് ഈ വിവാഹം ഇത്ര പെട്ടെന്ന് നടന്നേ.... രുദ്രൻ സർ എപ്പോഴോ കീർത്തിയെ ഇഷ്ടപ്പെട്ടു തുടങ്ങി, പിന്നെ അവൾ മാരീഡാണ് എന്നറിഞ്ഞപ്പോൾ നിരാശയായി.... പിന്നെ നിങ്ങളുടെ ലൈഫിനെക്കുറിച്ചും വിമലിനെക്കുറിച്ചും അറിഞ്ഞപ്പോൾ വല്ലാത്തൊരു അവസ്ഥയിലായിരുന്നു രുദ്രൻ സർ .....

അഭിസർന് അറിയുമോ നിങ്ങളുടെ ഡിവോസ് കഴിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചത് രുദ്രൻ സർ ആയിരുന്നു...... സർ വിജിതയുമായി തെറ്റിയപ്പോൾ രുദ്രൻ സർ പിന്നേയും ടെൻഷനിലായി നിങ്ങൾ വീണ്ടും ഒന്നിക്കുമോ എന്ന് കാരണം പാതി മനസ്സിലാ അവൾ ഈ കല്ല്യാണത്തിന് സമ്മതിച്ചത്..... ആ ഒരു പേടി കാരണമാണ് കല്ല്യാണം എത്രയും പെട്ടെന്ന് നടത്തണമെന്ന് സർ വാശിപിടിച്ചത്...." "ഏയ്... അങ്ങനെയൊന്നും ഒരിക്കലും നടക്കില്ലായിരുന്നു.... കീർത്തിയെന്നല്ല ആരെയും ഉൾക്കൊള്ളാൻ എനിക്കിനി പറ്റില്ലഡോ... അത്രയ്ക്കും മനസ്സ് മരവിച്ചു പോയിരിക്കുന്നു.... താലികെട്ടിയ പെണ്ണിനെ മറന്ന് പിന്നെയും കാമുകിയുടെ പിറകെ പോയത് ഞാൻ അവളെ അത്രയ്ക്ക് സ്നേഹിച്ചിരുന്നതുകൊണ്ടാണ്..... ഒരു വിഡ്ഢീ വേഷമാണ് കെട്ടുന്നതെന്ന് ഞാനറിഞ്ഞില്ല.... ടീച്ചറിനറിയ്യോ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ ഞങ്ങളെയവൾ കണ്ടപ്പോഴും കുറ്റബോധം തോന്നിയില്ല പകരം വല്ലാത്ത ഒരു ആനന്ദമായിരുന്നു.... എന്റെ ജീവിതത്തിന് വിലങ്ങുതടിയായി വന്ന അവളോടെനിക്ക് പകയായിരുന്നു.

എന്റെ വീട്ടിൽ കീർത്തിക്ക് അടുപ്പമുണ്ടായിരുന്ന ഒരേ ഒരാൾ എന്റെ അച്ചു മാത്രമാണ്..... അറിഞ്ഞു കൊണ്ടല്ലെങ്കിലും ഭാര്യയുടെ അഭിമാനം സംരക്ഷിക്കേണ്ട ഞാൻ തന്നെ അവളെ വിമലിന് മുന്നിലേക്ക് ഇട്ടു കൊടുത്തു...... അങ്ങനെയുള്ള ഞാൻ അവളെ ആഗ്രഹിക്കാൻ കൂടി പാടില്ലാ..... അവൾക്ക് ചേരുന്നത് സംഗീത് തന്നെയാ......" അഭി പറയുന്നതെല്ലാം റിനു ക്ഷമയോടെ കേട്ടിരുന്നു. തന്നെ കേൾക്കാൻ തന്റെ മനസ്സിലുള്ളത് പറയാൻ ഒരാളെ കിട്ടിയ ആശ്വാസത്തിലായിരുന്നു അഭി അപ്പോൾ.... "അവർ സന്തോഷത്തോടെ ജീവിക്കട്ടെ.... സാർ ന് അറിയോ കേട്ടാൽ ആരുടേയും കണ്ണ് നിറഞ്ഞുപോകുന്ന ഒരു പാസ്റ്റ് ഉണ്ട് നമ്മുടെ രുദ്രൻ സർ ന്...." "അതെന്താ ടീച്ചറെ..... " അഭി ഒരു സംശയത്തോടെ ചോദിച്ചു റിനു അഭിയോട് സംഗീതിന്റെ പാസ്റ്റിനെ കുറിച്ച് പറഞ്ഞു.... " ഓരോരുത്തർക്കും ഓരോ അവസ്ഥയാണ് ജീവിതത്തിൽ അല്ലേടോ.... " പിന്നേയും അവർ ഓരോന്നും സംസാരിച്ചുകൊണ്ട് നടന്നു..... അവളോട് സംസാരിച്ചപ്പോൾ അവന്റെ മനസ്സ് ഒന്നു റിഫ്രഷായതുപോലെ തോന്നി.....

ഒരു പാട് നാളുകൾക്ക് ശേഷം അവനിൽ ഒരു നറുപുഞ്ചിരിയുതിർന്നു.... " ആഹാ.... രണ്ടു പേരും സ്വപ്ന ലോകത്താണല്ലോ, വീട്ടിലേക്ക് പോകാൻ പ്ലാനൊനും ഇല്ലേ.... രണ്ടാൾക്കും.... " ചുറ്റുമുള്ളതൊന്നും ശ്രദ്ധിക്കാതെ അവരുടേതായ ലോകത്തായിരുന്നു സംഗീതും കീർത്തിയും... റിനുവിന്റെ ചോദ്യമാണ് അവരെ ഉണർത്തിയത്. നോക്കുമ്പോൾ റിനുവിന്റെ കൂടെ അഭിയും ഉണ്ട്. " ആഹ്.... കുറച്ചു നേരം ഇവിടിരുന്നിട്ട് പോകാമെന്നു വച്ചു.... അല്ല നിങ്ങൾ പോയില്ലാരുന്നോ.... " സംഗീത് ഒരു ചിരിയോടെ അവളോട് ചോദിച്ചു. "ഞങ്ങളും പോകാൻ തുടങ്ങുവായിരുന്നു അപ്പോഴാ നിങ്ങൾ ഇവിടിരിക്കുന്നത് കണ്ടത്..... " അഭി പറഞ്ഞു. അപ്പോഴാണ്, അച്ചുവും ദേവും അങ്ങോട്ടേയ്ക്ക് വന്നത്... അഭിയേയും റിനുവിനേയും കണ്ടപ്പോൾ തന്നെ ദേവിക വല്ലാതെ ചടച്ചിരുന്നു. അവൾ പതിയെ കീർത്തിയുടെ പിന്നിലായി മാറി നിന്നിരുന്നു. " ആഹാ .... നിങ്ങളും ഉണ്ടായിരുന്നോ...." റിനു കളിയായി ചോദിച്ചു. "അതെ... ടീച്ചർ ഞങ്ങളെ ഇവിടെ പാറാവ് ഇരുത്തിയിട്ട് രണ്ടും കൂടി കുറുകാൻ പോയേക്കുവായിരുന്നു....."

"ഡീ.... ഇപ്പോൾ അങ്ങനെയായോ, വീട്ടിലേക്ക് പോകാൻ തുടങ്ങിയ എന്നെ പിടിച്ച് ഇവിടെ ഇരുത്തിയത് ഇവളാ.... എന്നിട്ടപ്പോൾ പറയുന്നതു കേട്ടില്ലേ..... " " അപ്പോൾ ദേവൂനേ ഇവിടെ പിടിച്ചിരുത്തിയതാരാ.... " " ആഹ്... അത്.... അത് ഞാൻ... നിങ്ങൾ രണ്ടും കൂടി കണ്ണിൽ കണ്ണിൽ നോക്കിയിരിക്കുമ്പോൾ പിന്നെ ഞാൻ പോസ്റ്റ് ആവില്ലേ.... അതു കൊണ്ടാ അവളെ പിടിച്ചു നിർത്തിയിരുന്നത്.....'' അവൻ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു. "ഉവ്വ്... ഉവ്വ്... കള്ളം പറയുമ്പോഴെങ്കിലും വിശ്വസിക്കാൻ പറ്റുന്ന തരത്തിൽ പറഞ്ഞാൽ കൊള്ളാം....കള്ളൻ... " "ആരാടീ കള്ളൻ...." അച്ചു ദേഷ്യത്തോടെ ചോദിച്ചു. "വന്നു വന്ന് നിനക്ക് ഇത്തിരി കുറുമ്പ് കൂടുതലാ.... എങ്ങനെ സഹിക്കുന്നു സർ ഇവളെ.... " "അതൊക്കെ സഹിച്ചോളും, ഏട്ടൻ അതോർത്ത് സങ്കടപ്പെടെണ്ട കേട്ടോ... " അവർ തമ്മിലുള്ള ബഹളം ഉടനെയൊന്നും തീരില്ലെന്നു കണ്ടപ്പോൾ സംഗീത് ഇടപെട്ടു. പിന്നേയും അവർ ഒത്തിരി നേരം സംസാരിച്ചിരുന്നു. പതിയെ പതിയെ അഭിയും അവരിലൊരാളായി മാറി.... പരസ്പരം സംസാരിക്കുമ്പോഴും സംഗീതിന്റെ നോട്ടം കീർത്തിയിലായിരുന്നു.

"എന്റെ സാറെ.... സ്വന്തം മുതലല്ലേ.... എന്നിട്ടും എന്തിനാ ഇങ്ങനെ ചോരയൂറ്റി കുടിക്കുന്നേ... " അച്ചുവിന്റെ ആക്കിയുള്ള ചോദ്യം കേട്ടാണ് എല്ലാവരും സംഗീതിനെ ശ്രദ്ധിച്ചത്... സംഗീതിന്റെ നോട്ടവും, അച്ചുവിന്റെ കളിയാക്കലും കൂടിയായപ്പോൾ മറ്റുള്ളവരുടെ മുഖത്തേക്ക് നോക്കാൻ കഴിയാതെ കീർത്തി തല കുനിച്ചു ''അച്ചോടാ.... അവളുടെ നാണം കണ്ടില്ലേ..." അച്ചു പരസ്പരം യാത്ര പറഞ്ഞ് അവർ പോകാൻ തുടങ്ങി... "ദേവുനേ ഞാൻ ഹോസ്റ്റലിൽ ആക്കാം.... " അച്ചു "അയ്യോ.... അതൊക്കെ ബുദ്ധിമുട്ടാവില്ലേ... അവളെ ഞങ്ങൾ കൊണ്ടാക്കും... അത്രയും നേരം കുടി കുറുകാനല്ലേ... അങ്ങനിപ്പം വേണ്ടാട്ടോ.... " അവനെ ചൊടിപ്പിക്കാനായി അവൾ ഓരോന്നും പറഞ്ഞോണ്ടിരുന്നു "ഡീ.... ചതിക്കല്ലേ... പ്ലീസ്.... നല്ല മോളല്ലേ.... " " അപ്പോൾ നേരത്തേ എന്നെ കളിയാക്കിയതോ.... " ''ഇനി കളിയാക്കില്ല സത്യം..." " ഉം... പോയ്ക്കോ.... രണ്ടും...." കീർത്തി പറഞ്ഞു. വീട്ടിലെത്തി ഫ്രഷായി ചായകുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് അമ്മ കൈയ്യിൽ രണ്ടു കവറുകളുമായി അവർക്കുത്തേക്ക് വന്നത്...... തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story