💟 സങ്കീർത്തനം 💟: ഭാഗം 7

Sangeerthanam

രചന: കാർത്തിക

 ഇന്നാണ് ഫ്രഷേസ് ഡേ, ഇനി അതെങ്ങനെയാണാവോ..... അടുക്കളയിൽ ചെന്ന് അമ്മയ്ക്ക് ചെറിയ ചെറിയ സഹായങ്ങളൊക്കെ ചെയ്തു കൊടുത്തിട്ട് ഫുഡെല്ലാം ഡൈനിംഗ് ടേബിളിൽ വച്ച് ഞാൻ കോളേജിൽ പോകാൻ റെഡിയായി വന്നു അപ്പോഴേക്കും ചായ കുടിക്കാനായി എല്ലാവരും ഇരുന്നിരുന്നു. അച്ചുനും അഭിഏട്ടനും അമ്മ വിളമ്പി കൊടുക്കുന്നുണ്ട്. അച്ഛൻ ബിസിനെസ്സ് ആവശ്യത്തിനായിട്ട് പുറത്തെവിടെയോ പോയേക്കുവാണ് ഫുഡ് കഴിക്കുന്നതിനിടയ്ക്ക് അഭിഏട്ടൻ എന്നെ നോക്കുന്നുണ്ടായിരുന്നു. ഇതിപ്പോ എന്താ കാര്യം ഒരു പക്ഷേ ഞാനിന്നലെ അഭിഏട്ടന്റെ റൂമിലല്ലല്ലോ കിടന്നേ അതാവും ആ...എന്തെങ്കിലും ആവട്ടേ... ഫുഡ് കഴിക്കുന്നതിനിടയിലും ഇന്നത്തെ വെൽക്കം ഡേ പ്രോഗ്രാമിനെ കുറിച്ചായി ചർച്ച . " ഇന്ന് വേറേ പ്രശ്നം ഒന്നും ഉണ്ടാവാതെ നോക്കണം, പരസ്പരം മത്സരിക്കാനും വൈരാഗ്യം തീർക്കാനുമുള്ള ഒരു വേദിയായി അതിനെ കാണരുത്.

കഴിഞ്ഞ വർഷത്തെ ചെയർമാൻ എന്നുള്ള നിലയിൽ നിനക്കാണ് ഇന്നത്തെ പ്രോഗ്രാമിന്റെ എല്ലാം പൂർണ്ണ ഉത്തരവാദിത്വം" അഭിഏട്ടൻ അച്ചുവിനോട് പറഞ്ഞു. " ഞാൻ ശ്രദ്ധിച്ചോളം ഏട്ടാ" അച്ചു "കീർത്തി പേടിക്കയൊന്നും വേണ്ട, എളുപ്പമുള്ളതും ഫണ്ണി ആയിട്ടുള്ള ടാസ്ക് ആയിരിക്കും ഉണ്ടാവുക " അച്ചു അതിന് ഞാനൊന്നു മൂളികൊണ്ട് അഭിഏട്ടനെ നോക്കി, ഹും എന്നെയൊന്നു നോക്കുന്നു കൂടിയില്ല. കഴിച്ചു കഴിഞ്ഞ് അമ്മയോട് യാത്ര പറഞ്ഞ് ഞങ്ങൾ പോവാനിറങ്ങി. അച്ചു അവന്റെ ബുള്ളറ്റിലും അഭിഏട്ടൻ കാറിലും ആണ് പോകുന്നേ. അവർ ഇറങ്ങുന്നതിനു മുന്നേ ഞാൻ വേഗത്തിൽ ഗേയ്റ്റ് കഴിഞ്ഞ് റോഡിലിറങ്ങി ഇല്ലെങ്കിൽ ചിലപ്പോൾ അഭിഏട്ടനോടൊപ്പം പോകാൻ അമ്മ പറഞ്ഞാലോ എന്നു പേടിച്ച്.... ക്ലാസിൽ ചെന്നപ്പോഴും അവിടെയും എല്ലാവരും ഇന്നത്തെ ദിവസത്തെ കുറിച്ചായിരുന്നു ചർച്ച മൊത്തം. ഇത്രയൊക്കെ പേടിക്കേണ്ട കാര്യമുണ്ടോ..... എനിക്ക് അറിയില്ലല്ലോ ഇതിനെപ്പറ്റി ഒന്നും എന്നാലും എന്തിനാ ഇത്രയും ടെൻഷൻ,

വരുന്ന പോലെ വരട്ടെ...... റിനു മിസ്സ് വന്ന് അറ്റെൻഡൻസ് എടുത്തു എല്ലാവർക്കും ഒരു "all the best" ഉം തന്നു പോയി..... കുറച്ചു കഴിഞ്ഞപ്പോൾ എല്ലാവരേയും ഓഡിറ്റോറിയത്തിൽ ചെല്ലാൻ വേണ്ടി അനൗൺസ് ചെയ്തു. അവിടെ എത്തിയപ്പോൾ ഏകദേശം എല്ലാ ചെയറും നിറഞ്ഞിരുന്നു. വാതിൽ നിന്ന അച്ചുവിനെ നോക്കി ഒന്നു ചിരിച്ചു കൊണ്ട് ഞാൻ അകത്തേക്ക് കയറി അവിടെ ഒഴിവുള്ള ഒരു ചെയറിൽ ഇരുന്നു. പ്രിൻസി വന്നു പരിപാടി ഉത്ഘാടനം ചെയ്തു. പ്രിൻസിയുടേയും മറ്റുള്ള അദ്ധ്യാപകരുടേയും പ്രസംഗം ഒക്കെ കഴിഞ്ഞ് സ്റ്റേജ് കുട്ടികൾക്കായി ഒഴിഞ്ഞു കൊടുത്തു. സീനിയേസ് ഓരോരുത്തരെ വീതം അവിടേക്ക് വിളിച്ചു, ചിലർക്ക് പാട്ട് പാടനാണെങ്കിൽ മറ്റ് ചിലർക്ക് ഡാൻസ് കളിക്കാനായിരിക്കും അങ്ങനെ കുറെയേറെ ടാസ്ക് ഉണ്ടായിരുന്നു ചിലർ ചെയ്യും ചെയ്യാത്തവർക്ക് പിന്നേയും വേറെന്തെങ്കിലും കൊടുക്കും. ഇതൊക്കെ കണ്ടപ്പോൾ എനിക്കും ചെറുതായി പേടിയായി തുടങ്ങി,

ഇനി എനിക്ക് എന്താണാവോ. അങ്ങനെ എന്റെ ഊഴമായി, എന്റെ പേര് വിളിച്ചപ്പോൾ ഞാൻ സ്റ്റേജിലേക്ക് ചെന്നു. ഒരു സീനിയർ ചേട്ടൻ എനിക്ക് നേരെ ഒരു ബൗൾ നീട്ടി ഞാൻ അതിൽ നിന്നും ഒന്നെടുത്തു നിവർത്തി നോക്കി, ഞാൻ നിന്നു വിയർക്കാൻ തുടങ്ങി എന്താണെന്നല്ലേ അതിൽ "അവിടെ നിൽക്കുന്നതിൽ ഒരാളെ പ്രൊപ്പോസ് " ചെയ്യാൻ ആയിരുന്നു..... എന്റെ കൈയ്യൊക്കെ വിറയ്ക്കാൻ തുടങ്ങിയിരുന്നു, "ഇതിലും വലുതൊന്നും ഇനി എനിക്ക് വരാനില്ല......" ഞാൻ സ്വയം പറഞ്ഞു. ഓരോന്നും ആലോചിച്ചു നിൽക്കവെ ഒരു ട്രേ എനിക്കു മുന്നിലേക്ക് നീട്ടി നോക്കിയപ്പോൾ ഒരു Red Rose ആയിരുന്നു. വിറയലോടെ ഞാനതെടുത്തു. സത്യം പറഞ്ഞാൽ ഒരാളെ എങ്ങനെ പ്രൊപ്പോസ് ചെയ്യണമെന്ന് പോലും എനിക്കറിയില്ല. ഇതു വരെ അങ്ങനെ ഒരനുഭവം എന്റെ ജീവിതത്തിൽ ഉണ്ടായിട്ടുമില്ല. അപ്പോഴാണ് ഞാൻ പ്രൊപ്പോസ് ചെയ്യേണ്ട ആൾ എന്റെടുത്ത് വന്നത്, ഞാൻ മുഖമുയർത്തി ഒന്നു നോക്കി.... ഒന്നേ നോക്കിയുള്ളു......

ഞാനൊന്നു ഞെട്ടി.. " വിമൽ " എനിക്കു തന്നെ വേർതിരിച്ചറിയാൻ പറ്റാത്ത ഭാവമായിരുന്നു അവന്റെ മുഖത്ത്. വല്ലാത്തൊരു തിളക്കമായിരുന്നു അവന്റെ കണ്ണുകളിൽ. ഹോ ഞാനെങ്ങനെയാ ഈ ചെറ്റയെ പ്രൊപ്പോസ് ചെയ്യുന്നെ, എന്നെ ഇവിടുന്ന് ഒന്നു രക്ഷിക്കാൻ ആരുമില്ലേ.... സീനിയേസ് ചേട്ടൻമാർ ആണെങ്കിൽ വേഗം വേഗം എന്നു പറഞ്ഞു ധൃതി കൂട്ടുന്നുണ്ട്. കണ്ണുകളടച്ച് ഞാനൊന്നു ദീർഘശ്വാസമെടുത്തു. അപ്പോൾ ഒരു ചേട്ടൻ എനിക്ക് നേരേ മൈക്ക് വച്ചുനീട്ടി ഞാനതു വാങ്ങി വിമലിനു നേരേ ആ റോസ് നീട്ടി ഞാൻ പറഞ്ഞു "എനിക്ക് ഇഷ്ടമാണ്......" അവൻ റിജെക്ട് ചെയ്യുമെന്ന് കരുതിയ എനിക്ക് തെറ്റി..... എന്നെ നോക്കി വശ്യമായി ചിരിച്ചു കൊണ്ട് " എനിക്കും ഇഷ്ടമാണ് " എന്ന് പറഞ്ഞു കൊണ്ട് എന്റെ കൈയ്യിലിരുന്ന റോസ് വാങ്ങി, പെട്ടെന്ന് എന്റെ കൈയ്യിൽ പിടിച്ച് എന്റെ കൈക്കുള്ളിൽ അവന്റെ ചുണ്ടുകൾ ചേർത്തു..... അതെനിക്ക് വല്ലാത്തൊരു ഷോക്കായിരുന്നു..... ഞാനൊന്നു പതറി തൊട്ടടുത്ത നിമിഷം തന്നെ ഞാൻ കൈ നീട്ടി അവന്റെ കവിളിൽ ഒന്നു കൊടുത്തു..... അവനും പ്രതിക്ഷിച്ചു കാണില്ല ഞാനടിക്കും എന്ന്, ഞാനവന്റെ മുഖത്തു പോലും നോക്കാതെ സ്റ്റേജിൽ നിന്നും ഇറങ്ങി.

പിള്ളേരുടെ ഇടയിൽ നിന്നും മുറുമുറുപ്പുകൾ കേൾക്കാമായിരുന്നു. പക്ഷെ അതൊന്നും കേൾക്കാനുള്ള മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ. എന്റെ കണ്ണുകൾ നിറഞ്ഞു തുളുമ്പുവായിരുന്നു. "എനിക്കു മാത്രമെന്താ ഇങ്ങനെ... " അവിടെ നിന്നും പുറത്തിറങ്ങി ഞാൻ വാകമരചുവട്ടിൽ വന്നിരുന്നു. എല്ലാവരും ഓഡിറ്റോറിയത്തിൽ ആയിരുന്നതുകൊണ്ട് അവിടെയൊന്നും ഒരു മനുഷ്യ കുഞ്ഞുപോലും ഉണ്ടായിരുന്നില്ല. അത് ഒരു കണക്കിന് നല്ലതായി കുറച്ചു നേരം തനിച്ചിരിക്കണം എന്ന് തോന്നിയിരുന്നു. എന്നാലും ആ തെമ്മാടി എന്താ എന്നോട് കാണിച്ചത്, എന്നെ കാണുമ്പോഴോക്കെ വല്ലാത്തൊരു നോട്ടമുണ്ടായിരുന്നു അവന് വൃത്തികെട്ടവൻ അന്ന് അതൊന്നും ഞാൻ കാര്യമായി എടുത്തിരുന്നില്ല.

അന്നേ കൊടുക്കേണ്ടത് കൊടുത്തിരുന്നെങ്കിൽ ഇന്നിങ്ങനെ മറ്റുള്ളവരുടെ മുന്നിൽ ഞാൻ തലകുനിക്കേണ്ടി വരില്ലായിരുന്നു. എന്റെ അടുത്തായി ആരോ വന്നിരുന്നതു പോലെ തോന്നിയപ്പോൾ ഞാനൊന്നു തിരിഞ്ഞു നോക്കി അച്ചുവായിരുന്നു എന്നൊട് എന്തൊക്കെയോ പറഞ്ഞ് സമാധാനിപ്പിക്കുന്നുണ്ട്, കുറച്ചു സമയം മിണ്ടാതിരുന്നിട്ട് ഞാനെണിച്ചു. വല്ലാത്ത ദേഷ്യവും വെറുപ്പും ഒക്കെ തോന്നി തുടങ്ങിയിരുന്നു എല്ലാവരോടും. " ഞാൻ വീട്ടിൽ പോവാ " എന്നു മാത്രം പറഞ്ഞിട്ട് ഞാൻ ക്ലാസ്സിൽ പോയി ബാഗെടുത്ത് വീട്ടിലേക്ക് പോയി. ഗേറ്റ് തുറന്ന് അകത്തേയ്ക്ക് കയറുമ്പോഴേ കണ്ടു അഭി ഏട്ടന്റെ കാർ പോർച്ചിലുണ്ടായിരുന്നു. മുൻവശത്തെ ഡോർ അടച്ചിട്ടിരുന്നു "അമ്മ ഇവിടെ ഇല്ലേ.... " ഡോർ ഹാൻഡിൽ പിടിച്ച് തിരിച്ചപ്പോൾ അത് തുറന്നു, ഞാൻ അകത്ത് കയറി............................. തുടരും..

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story