🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 1

Shivadevanantham

രചന: ചാന്ദിനി

ഞാൻ ചോദിക്കുന്നത് താൻ കേൾക്കുന്നില്ലേ മിസ്സ്‌ ശിവദക്ഷ... താൻ എന്താണ് ഈ കാണിച്ചു വച്ചിരിക്കുന്നത്..... ഇവിടെ ജോലിക്ക് കയറി ഇപ്പോ ആറുമാസം ആയില്ലേ... ഇതുവരെ ഒരു ഫയൽ പോലും നേരെ നോക്കാൻ താൻ പഠിച്ചില്ലേ.... ഞാൻ പറയുന്നത് എന്തെങ്കിലും താൻ കേൾക്കുന്നുണ്ടോ..... ശിവദക്ഷാ.....I am asking to you..... Answer to my question........ സോറി സർ, സാർ എന്താണ് പറഞ്ഞത് 😁 താൻ ഈ ലോകത്തൊന്നുമല്ലേ.... Just get lost you idiot...... ഹും....... അവൻ ആരാണെന്ന അവന്റെ വിചാരം....ഈ ശിവദക്ഷ ആരാണെന്ന് അവനറിയില്ല ...... അവന്റെ ഒരു ഓഞ്ഞ കോട്ടും സ്‌യുട്ടും... കണ്ടാലും മതി......ദൈവമേ എന്നും കാലന്റെ വായിലിരിക്കണേ കേൾക്കാനാണോ എന്റെ വിധി.......

ഇവിടെ ജോലി ചെയ്താൽ കിട്ടുന്ന എക്സ്പീരിയൻസ് വാല്യൂ ഓർത്തിട്ടാണ് ഇവനെ സഹിക്കുന്നത്.... അല്ലെ പണ്ടേ ഇതു കളഞ്ഞിട്ടു പോയേനെ.... M. D ആണെന്ന് കരുതി സഹിക്കുന്നെന് ഒരു പരിധിയില്ലേ..... വരട്ടെ, എവിടെ വരെ പോകുന്നു നോക്കാം..... ഇവിടെ നിന്നും പോകുന്നതിനു മുൻപ് ഞാൻ ആരാണെന്നു അവനു കാണിച്ചു കൊടുത്തിരിക്കും... ( ആർക്കും ഒന്നും മനസ്സിലായി കാണില്ല അല്ലേ.... വാ നമുക്ക് അവരെ പരിചയപ്പെട്ടിട്ടു വരാം.....) നേരത്തെ കണ്ടത് The famous young business man ദേവാനന്ദ് ചന്ദ്രശേഖരൻ എന്ന പ്രിയപെട്ടവരുടെ മാത്രം അനന്ദു , Anand Group of Companies M. D, great business man ചന്ദ്രശേഖരന്റെയും നിർമലയുടെയും ഒരേ ഒരു മകൻ...... ആളൊരു കൊച്ചു കലിപ്പനാണ്......

എങ്കിലും ചെക്കൻ മുടിഞ്ഞ ഗ്ലാമറാണ്...... പിന്നെ ഇപ്പോ ചവിട്ടി തുള്ളി പോയതു നമ്മുടെ നായിക ശിവദക്ഷ രാമനാഥൻ എന്ന ദച്ചു ...... രാമനാഥന്റെയും നന്ദിനിയുടെയും മകൾ.......ദച്ചുവിന് ഒരു അനിയൻ ദക്ഷാരവ് എന്ന ആരവ്.... രാമനാഥൻ ഒരു പ്രവാസിയാണ്.. നന്ദിനി വീട്ടമ്മയും... ആരവ് ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥി....ദച്ചു പിജി കഴിഞ്ഞു ട്രെയിനങ്ങിനായി ആനന്ദ് ഗ്രൂപ്പ്‌ ഓഫ് കമ്പനിസിൽ ഇപ്പൊ വർക്ക്‌ ചെയുന്നു..... കൂടെ കട്ട chunk മാളവികയും... (അപ്പൊ നമ്മുടെ നയിക്കേനെയും നായകനെയും പരിചയപെട്ടല്ലോ.... ഇനി ബാക്കി കഥ നോക്കാം.....) ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എന്തു പറ്റി ദച്ചു... ഒറ്റക്കിരുന്നു സംസാരിക്കുന്നതു.... M. D ടെ ചീത്ത കേട്ടപ്പോ നിന്റെ കിളി പോയോ....... ദേ മാളു.... ഒന്നാമത് ഞാൻ അത്ര നല്ല മൂടിലല്ല... ആ കൂടെ വെറുതെ കേറി ചൊറിയാൻ വന്ന ഞാൻ കേറി മാന്തുവേ........

കലിപ്പാവാതെ എന്റെ ദച്ചു.... ഞാൻ ചുമ്മാ പറഞ്ഞതല്ലേ..... ആട്ടെ ഇന്നു എന്താരുന്നു കാര്യം..... ഇന്നലെ ചെക്ക് ചെയ്യാൻ തന്നിരുന്ന അ ഫയൽ ഇല്ലേ...... ഫയൽ ഉണ്ടല്ലോ.... നീ ലാഗ് അടിക്കാതെ ബാക്കി കാര്യം പറ ദച്ചു..... ആ അതാ പറയുന്നേ.... അതു ഞാൻ ചെക്ക് ചെയ്തു brief തയാറാക്കിയിരുന്നു..... അതു കാണിച്ചപ്പോ അയാള് പറയുവാ അതിന്റെ ഇമ്പോര്ടന്റ്റ്‌ കാര്യങ്ങളൊന്നും അതിൽ ഇല്ലാന്ന്... അതു നീ ശ്രെദ്ദിക്കേണ്ടതല്ലേ ദച്ചു..... അല്ലെങ്കിലും പണ്ടേ നിനക്ക് ഒരു കാര്യത്തിലും ആത്മാർഥമായി concentrate ചെയ്യുന്ന ശീലമില്ലല്ലോ...... ഓ... പിന്നെ... ഒന്ന് പോയെടി... ഇതൊക്കെ ഈ ശിവദക്ഷക്ക് വെറും ഗ്രസാണ്....... അവനിട്ടു ഞാൻ ഒരു പണി കൊടുത്തിരിക്കും........ അവൻ ആരാന്നാ അവന്റെ വിചാരം....... മാക്കാൻ.... ഒന്ന് പതിയെ പറ എന്റെ ദച്ചു...സർ എങ്ങാനും കേട്ടലുണ്ടല്ലോ....നീ തീർന്നു.....

നീ മാത്രെ പുള്ളിയെ പറ്റി ഇങ്ങനൊക്കെ പറയൂ... എന്ന handsome ആണ്.... എന്താ ഒരു ചിരി...... ആരും ഒന്നും നോക്കി പോകും.... ഇവിടുള്ള സകല പെമ്പിള്ളാരുടേം സൂപ്പർ ഹീറോയാ അതു...... ഉവ്വേ.... ഒരു സൂപ്പർ ഹീറോ........ നല്ല മാളു ഇന്ന് സംസാരിച്ചിരുന്നാൽ മതിയോ.. വീട്ടിൽ പോകണ്ടേ...... പിന്നെ,ഇപ്പൊ തന്നെ നേരം വൈകി..... വീട്ടിലേക്ക് പോകുന്ന കാര്യം ആലോചിക്കാൻ കൂടി വയ്യ എന്റെ ദച്ചു.... നിനക്ക് അറിയാല്ലോ വീട്ടിലെ കാര്യങ്ങൾ...... ചെന്ന് കയറുമ്പോഴേ അപ്പച്ചി വെറുതെ ഓരോന്ന് പറഞ്ഞു വഴക്കിനു വരും... വെറുതെ ഇരുന്നാലും ഒരു ജോലിയും അപ്പച്ചി ചെയ്യില്ല... ഞാൻ ചെല്ലുന്നതും കാത്തിരിക്കും..... എന്നെക്കൊണ്ട് എല്ലാം ചെയ്യിപ്പിക്കാൻ... പിന്നെ ആകെയുള്ള ആശ്വാസം ഈ ജോലിയാണ്..... ഇത് ഉള്ളതുകൊണ്ട് ആ വീട്ടിൽ പിടിച്ചു നിൽക്കാം.... ചില സമയങ്ങളിൽ വല്ലാത്ത മടുപ്പ് തോന്നും....

അച്ഛനും അമ്മയും പോയപ്പോൾ എന്നെ കൂടി കൊണ്ടു പോകാത്തതിന് അവരോട് ദേഷ്യവും തോന്നും..... അങ്ങനെ ഒന്നും പറയല്ലേ മാളു..... എല്ലാം ശരിയാകും...... നിനക്ക് വിദ്യാഭ്യാസവും സ്വന്തമായൊരു വരുമാനവും ഇല്ലേ.... പിന്നെ നീ എന്തിനാ പേടിക്കുന്നത്...... നിന്നെ കെട്ടാൻ ഒരു രാജകുമാരൻ വരും..... പിന്നെ നീ രാജകുമാരി അല്ലേ....... അപ്പോ എന്നെയൊക്കെ മറക്കുമോ ആവോ....... ഉവ്വേ...... മതി ദച്ചു സുഖിപ്പിച്ചത്... വാ ഇറങ്ങാം.... (അപ്പൊ ഇതാണ് നമ്മുടെ ദച്ചുവിന്റെ chunk മാളവിക കൃഷ്ണൻ, മാളവികയുടെ അച്ഛനും അമ്മയും അവളുടെ ചെറുപ്പത്തിൽ ഒരാക്സിഡന്റിൽ മരിച്ചു.... പിന്നീട് അമ്മാവന്റെ ഒപ്പമായിരുന്നു അവൾ...... മാളു ഡിഗ്രിക്ക് പഠിക്കുമ്പോഴായിരുന്നു അമ്മാവന്റെ മരണം.....അമ്മായിക്കും അവരുടെ മക്കൾക്കും മാളുവിനെ ഇഷ്ടമായിരുന്നില്ല.... എങ്കിലും ഒരു വേലക്കാരിയായി അവളെ അവിടെ നിർത്തി..... അമ്മാവന്റെ മകൾ വിവാഹം കഴിഞ്ഞ് പോയതോടെ അമ്മായിക്ക് ഒരു കൂട്ടായി.... എങ്കിലും അവർക്ക് മാളുവിന് ഇഷ്ടമല്ല.....

എല്ലാവരുടെയും നിർബന്ധത്തിനു വഴങ്ങി അവളെ ദച്ചുവിനോപ്പം പിജിക്കു അയച്ചു...... ഇപ്പൊ മാളു വിന്റെ ശമ്പളം കിട്ടും എന്നുള്ളതു കൊണ്ട് അവളെ അവിടെ നിർത്തിയിരിക്കുന്നു......) അപ്പോ ശരി മാളു നാളെ കാണാം..... ബൈ ദച്ചു..... ദച്ചുവിന്റെ ടു വീലേറിലാണ് ഇരുവരും ഓഫീസിൽ പോകുന്നത്... രണ്ടു പേരുടെയും വീടുകൾ തമ്മിൽ കുറച്ചു ദൂരമേ ഉള്ളു... എങ്കിലും ദച്ചു ബസ് സ്റ്റോപ്പിൽ നിന്നാണ് മാളുവിനെ പിക് ചെയുന്നത്, അതിനു കാരണം വേറെ ഒന്നും അല്ല.. മാളുവിന്റെ അമ്മായി തന്നെ, അവർക്കു നമ്മുടെ ദച്ചുവിനെ കണ്ണിൽ പിടിക്കില്ല...... ദച്ചു കുറച്ചു terror ആണേ.... പിന്നെ രണ്ടാളും അവിടെ കിടന്നു അടിയിടും... അതുകൊണ്ടു മാളുവാണ് ബസ് സ്റ്റോപ്പിൽ വന്നാൽ മതിയെന്ന് പറഞ്ഞത്..... ❤️❤️❤️❤️

അമ്മാ.... ദാ ചേച്ചി വരുന്നു...... സോഫയിൽ കിടന്നു നമ്മുടെ അരൂട്ടൻ (ദച്ചുവിന്റെ അനിയൻ ) വിളിച്ചു പറഞ്ഞു... നീ എന്താ അരൂട്ട ആനന്ദശയനയത്തിലാണോ... ഞാൻ വന്നത് നീ കണ്ടില്ലേ.. നിനക്കൊന്നു എഴുന്നേറ്റോടേ..... അയ്യേ.. നീ ഒക്കേ വരുമ്പോൾ എഴുനേൽക്കാൻ ഒന്നും എന്നെ കിട്ടില്ല... കേട്ടോടി യക്ഷി...... യക്ഷി നിന്റെ........ ഈ സമയം ആരൂട്ടൻ ജീവനും കൊണ്ടോടി... ആരൂ... അവിടെ നിന്നോ നീ...... ഞാൻ പിടിച്ച നിനക്ക് നല്ലത് കിട്ടൂട്ടോ... അതെനിക്കറിയാല്ലോ... അതല്ലേ ഞാൻ നിൽക്കാത്തെ....... ഓ വന്നു കേറുന്നതിനു മുൻപ് തുടങ്ങിയൊ രണ്ടും... ഇതുങ്ങളെ കൊണ്ട്.... എന്നും പറഞ്ഞ് അവരുടെ പോരാളി രംഗപ്രവേശം ചെയ്തതോടെ രണ്ടും നല്ല കുട്ടികൾ ആയി നിന്നു..... എന്റെ കൈയിൽ നിന്ന് നല്ലത് കിട്ടണ്ടയെങ്കിൽ വേഗം ചെന്ന് ഫ്രഷ് ആകു ദച്ചു.... പോത്ത് പോലെ വളർന്നു എന്നിട്ടും രണ്ടിന്റേം കുട്ടിക്കളി ഇതുവരെ മാറീട്ടില്ല.... ഇന്നു അച്ഛൻ വിളിക്കുമ്പോ പറയുന്നുണ്ട് ഞാൻ... പിന്നെ പരസ്പരം നോക്കി പുച്ഛിച്ചിട്ടു അരൂട്ടനും ദച്ചുവും രണ്ടു വഴിക്കു പോയി..... ❤️❤️❤️❤️

ആനന്ദ് നിലയം എന്റെ നിമ്മി അവനിങ് വരില്ലേ... അവൻ പണ്ടത്തെ കൊച്ചു കുട്ടിയൊന്നും അല്ലല്ലോ..... The young business man DEVANANDH CHANDRASEKHARAN ആണ്, അപ്പൊ തിരക്കൊക്കെ ഉണ്ടാകും...... നേരത്തെ വീട്ടിലെത്താൻ പറ്റിയെന്നു വരില്ല.... അവൻ വരുമ്പോൾ നിന്നെ വിളിക്കില്ലേ.... പിന്നെ താൻ എന്തിനാ ഈ തണുപ്പത്ത് ഇവിടെ ഇറങ്ങിയിരിക്കുന്നത്..... വാ അകത്തേക്കു വാ.... ഏട്ടൻ പൊയ്ക്കോ.... ഞാൻ ഇവിടെ ഇരുന്നോളാം..... എത്ര വളർന്നാലുംഅമ്മമാർക്ക് മക്കളെ എന്നും കുഞ്ഞല്ലേ..... ഏട്ടൻ പോയി കിടന്നോ.... അവൻ വന്ന് ഭക്ഷണം വിളമ്പി കൊടുത്തിട്ട് ഞാൻ വന്നോളാം..... എന്നാ ശരി തന്നെ ഇഷ്ടംപോലെ..... ആ ഇന്നും എന്റെ അമ്മക്കുട്ടി കാത്തിരുന്നു മുഷിഞ്ഞോ.... ഞാൻ വരുമ്പോൾ വിളിച്ചോളാം എന്ന് പറഞ്ഞിട്ടില്ലേ.... പിന്നെ എന്തിനാണ് ഈ തണുപ്പത്ത് ഇവിടെ വന്നിരിക്കുന്നത്...

അതൊന്നും നിനക്ക് പറഞ്ഞാൽ മനസ്സിലാവില്ല അനന്ദു... പോയി ഫ്രഷ് ആയി വാ.... ഞാൻ ഭക്ഷണം എടുത്തു വെയ്ക്കാം... ശെരി അമ്മാ.....അച്ഛൻ കിടാന്നോ... ഇല്ല മോനെ.. ഞാൻ ഇവിടെയുണ്ട്.... നീ വന്നിട്ട് കിടക്കാമെന്ന് കരുതി...... നിന്റെ ഇന്നത്തെ ദിവസം എങ്ങനുണ്ടായിരുന്നു... Not bad, പിന്നെ ചില idiot സ്റ്റാഫ്‌ ഉണ്ട്, ഫ്രഷേഴ്‌സ്..... അവരുണ്ടാക്കുന്ന ചില തലവേദനകൾ... മോനേ... അത് അവർക്ക് അറിവ് ഇല്ലാത്തതുകൊണ്ടാണ് തെറ്റുകൾ ഉണ്ടാക്കുന്നത്.... ഒരു ജോലിക്ക് കയറുമ്പോൾ തന്നെ എല്ലാം അറിഞ്ഞിരിക്കണം എന്നില്ലല്ലോ.... അപ്പോ നീ കുറച്ചു ക്ഷമ കാണിക്കണം.... മതി മതി അച്ഛനും മകനും കൂടി ഓഫീസ് കാര്യങ്ങൾ സംസാരിച്ചത് നീ പോയി ഫ്രഷ് ആയി വാ ഭക്ഷണം കഴിക്കാം.... ഞാൻ ഇപ്പോൾ തന്നെ വരാം അമ്മേ.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അമ്മേ.... അമ്മേ... എന്താ ദച്ചു..... എന്തിനാ ഇങ്ങനെ കിടന്നു വിളിച്ചു കൂവണേ..... അതു അമ്മ രാവിലെ അൽപ്പം നേരത്തെ വിളിക്കണേ... എനിക്ക് നേരത്തെ ഓഫീസിൽ എത്താനുള്ളതാ.. ഉം.. ശെരി.... ദൈവമേ.. നേരത്തെ ഓഫീസിൽ എത്താൻ പറ്റണെ... ഇല്ലേ ആ കാട്ടുമാക്കാൻ എന്റെ അടക്ക് നാളെ നടത്തും...... തുടരും.......

Share this story