🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 12

Shivadevanantham

രചന: ചാന്ദിനി

ദച്ചു calling..... ദച്ചു...... മാളു... എന്താ പറ്റിയെ...... നിന്റെ ശബ്ദം എന്താ വല്ലാതിരിക്കുന്നെ..... ദച്ചു...... മാളു... എന്ത് പറ്റിയെടാ... നീ കരയുവായിരുന്നോ........ അജുവേട്ടനും അമ്മയും വന്നില്ലേ...എന്നിട്ടെന്തായി.... എന്റെ മാളു നീ എന്തെങ്കിലും ഒന്ന് പറ.... ദച്ചു...... അജുവേട്ടനും അമ്മയും വന്നിരുന്നു... പക്ഷെ.... ഇവിടെ നിന്ന് അമ്മായി അവരെ അപമാനിച്ച് ഇറക്കി വിട്ടു........... ഇറക്കി വിട്ടെന്നോ.... അതിന് മാത്രം എന്താ അവിടെയുണ്ടായേ.......... ഏട്ടൻ എന്താ പറഞ്ഞെ...... ഏട്ടൻ മോശമായൊന്നും പറഞ്ഞില്ല..... പക്ഷെ..... നിനക്കറിയാലോ ദച്ചു അമ്മായിയുടെ സ്വഭാവം...... ഈ വിവാഹത്തിന് അമ്മായിക്ക് താല്പര്യമില്ലായെന്നും, എന്നെ വളർത്തി വലുതാക്കിയത് അവരാണെന്നും... അത് കൊണ്ട് എന്റെ കല്യാണം ആരോടൊപ്പം നടത്തണമെന്നും തീരുമാനിക്കുന്നത് അവരാണെന്നും....അമ്മായിക്ക് ഈ ബന്ധത്തിൽ താല്പര്യം ഇല്ലായെന്നും പറഞ്ഞു, അവരോട് ഇറങ്ങി പോകാനും പറഞ്ഞു.......... അവർക്കിതെന്തിന്റെ കേടാ..... മാളു ഇത്‌ വേറെ ഒന്നുമല്ല....... നിന്റെ വിവാഹം കഴിഞ്ഞാൽ പിന്നെ നിന്റെ സാലറി അവർക്ക് കിട്ടിയില്ലെങ്കിലോ എന്ന് കരുതിയ അവരീ വിവാഹത്തിന് സമ്മതിക്കാത്തത്....... എന്തോ... എനിക്കറിയില്ല ദച്ചു...

ഞാൻ കാരണം അജുവേട്ടനും ആ പാവം അമ്മയും നാണം കെടേണ്ടി വന്നില്ലേ.... അതോർത്തിട്ട് എനിക്ക് സഹിക്കാൻ കഴിയുന്നില്ല.... മാളു നീ വിഷമിക്കാതെ..... ഏട്ടന് നിന്റെ അവസ്ഥ മനസിലാകുമല്ലോ...... ഏട്ടൻ അവരോട് എന്തെങ്കിലും പറഞ്ഞോ..... ഇല്ല... ദച്ചു.... എന്നെ ഓർത്തിട്ട് മാത്രമാണ് ഒന്നിനും മറുപടി പറയാത്തതെന്ന് മാത്രം പറഞ്ഞു..... മാളു...... ഇനി ഇതോർത്ത് നീ കരയാൻ നിൽക്കണ്ട.....നീ ഏട്ടനെ വിളിച്ചൊന്ന് സംസാരിക്ക് അപ്പൊ നിന്റെ ഈ സങ്കടം എല്ലാം മാറിക്കൊള്ളും.... ദച്ചു... എനിക്കെന്തോ ഏട്ടനെ വിളിക്കാൻ ഒരു പേടി പോലെ.... നീ എന്തിനാ പേടിക്കുന്നെ...... നീ തെറ്റൊന്നും ചെയ്തിട്ടില്ലല്ലോ.... ആ പിന്നെ മാളു നീ ഏട്ടന്റെ അമ്മയെ കണ്ടില്ലേ.... അമ്മ നിന്നോട് സംസാരിച്ചില്ലേ.... കണ്ടു ദച്ചു....... നല്ല ഈശ്വര്യമുള്ള ഒരമ്മയാ... ശരിക്കും എന്റെ അമ്മയെ പോലെ തന്നെ.... എനിക്ക് ആ അമ്മയെ ഒരുപാടിഷ്ടമായി....സംസാരിക്കാൻ ഒന്നും സാധിച്ചില്ല..... ആ അമ്മ ഇവിടെ നിന്ന് സങ്കടത്തോടെ ഇറങ്ങി പോകുന്നത് കണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല.... മാളു... ഇനി അതോർത്തു നീ കരയാൻ നിൽക്കണ്ട....

ആ അമ്മയ്ക്ക് നിന്നെ മനസ്സിലാകും... അജുവേട്ടനെ പോലെ തന്നെയായിരിക്കും അമ്മയും... പാവമായിരിക്കും... അത് കൊണ്ട് നിന്നോട് ദേഷ്യമൊന്നും ഉണ്ടാകില്ല..... ഏതായാലും നീ ഏട്ടനെ വിളിച്ചൊന്ന് സംസാരിക്കു.... നമ്മുക്ക് നാളെ നേരിൽ കാണുമ്പോൾ ബാക്കി സംസാരിക്കാം..... ശരി ദച്ചു..... എങ്കിൽ ഞാൻ ഏട്ടനെ ഒന്ന് വിളിച്ച് നോക്കാം..... ഹലോ.... ..... ഹലോ... മാളു..... നീ എന്താ ഒന്നും സംസാരിക്കാത്തത്..... ഏട്ടാ......... മാളു താൻ കരുയുകയാണോ... ഏട്ടാ... ഏട്ടന് എന്നോട് ദേഷ്യം ഉണ്ടോ..... അയ്യേ.... എന്റെ മാളൂട്ടി ഇത്ര പൊട്ടിയായി പോയല്ലോ..... എനിക്കെന്തിനാ മാളു നിന്നോട് ദേഷ്യം.... അതിനു മാത്രം എന്താ നീ ചെയ്തേ.... അത്.... ഇവിടെ നിന്ന് ഏട്ടനേം അമ്മയെയും ഇറക്കി വിട്ടില്ലേ... അതിന് ഞങ്ങളെ ഇറക്കി വിട്ടത് നീ അല്ലല്ലോ... നിന്റെ അമ്മായി എന്ന് പറയുന്ന ആ സ്ത്രീയല്ലേ........ അതെ..... പക്ഷെ... ഞാൻ കാരണമല്ലേ നിങ്ങൾക്ക് അങ്ങനെ നാണം കെടേണ്ടി വന്നത്...... ദേ... മാളു ഞാൻ വല്ലതും വിളിച്ച് പറയൂട്ടോ.... എന്റെ പൊന്ന് മാളു..... നീ ഇത്രേം പാവം ആകാതെ... ഇങ്ങനൊരു പാവം ആയി പോയത് കൊണ്ട നിന്റെ അമ്മായി നിന്നെ അവിടെ ഇട്ട് ഇങ്ങനെ കഷ്ടപ്പെടുത്തുന്നത്.... പെൺകുട്ടികളയാൽ കുറച്ചൂടി ഒക്കെ ബോൾഡ് ആകണം... ദച്ചുവിനെ പോലെ.........

നിന്റെ സ്ഥാനത് ദച്ചു ആയിരുന്നുവെങ്കിൽ ആ തള്ള ഇപ്പോൾ കിണറ്റിൽ കിടന്നേനെ.... ഒന്ന് പോ ഏട്ടാ... അവിടെന്ന്... എന്നെ കൊണ്ട് ഞാൻ ആകാനേ പറ്റു....... ഏട്ടാ..... അമ്മയ്ക്ക് ഒത്തിരി സങ്കടം ആയി കാണും അല്ലെ....... സങ്കടം ഇല്ലായെന്ന് പറഞ്ഞാൽ അത് കള്ളമായി പോകും.... അത് പക്ഷെ അവരവിടെ നിന്ന് ഇറക്കി വിട്ടത് കൊണ്ടല്ല..... അതൊക്കെ പ്രതീക്ഷിച്ചു തന്നെയാ ഞങ്ങൾ അവിടെക്ക് വന്നത്... അമ്മയുടെ സങ്കടം മുഴുവൻ നിന്നെ കുറിച്ച് ആലോചിച്ച മാളു..... അവരോടൊപ്പം ഇത്രയും കാലം അവിടെ കഴിയേണ്ടി വന്ന നിന്റെ അവസ്ഥയെ കുറിച്ച് ആലോചിച്ചാ..... എത്രയും വേഗം നിന്നെ ഇവിടെക്ക് കൊണ്ട് വരണം എന്നാ അമ്മ പറയുന്നത്...... അജുവിന്റെ വാക്കുകൾ കേട്ടപ്പോൾ അതുവരെ മനസ്സിലുണ്ടായിരുന്ന സങ്കടങ്ങൾ എല്ലാം മാഞ്ഞു പോകുന്നതും മാളു അറിഞ്ഞു.... അതുവരെ കണ്ണുനീർ തങ്ങിനിന്നു മുഖത്ത്.... ഒരു ചെറുപുഞ്ചിരി വിരിഞ്ഞു....... അതേ മാളു..... ഇപ്പോ എന്റെ പെണ്ണിന്റെ സങ്കടം എല്ലാം മാറിയില്ലേ...... ആ മുഖത്ത് ഇപ്പോൾ നിറഞ്ഞ് നിൽക്കുന്ന പുഞ്ചിരി എനിക്ക് എന്റെ മനസ്സിൽ കാണാം... ഒന്ന് പോ അജുവേട്ടാ അങ്ങനെയൊന്നുമില്ല.... പിന്നെ..... എനിക്കറിയില്ല എന്റെ മാളുവിനെ....... ഇന്ന് നടന്നതൊന്നും താൻ ഇനി മനസ്സിൽ വച്ചുകൊണ്ട് ഇരിക്കേണ്ട.....

ഞാനും അമ്മയും അതൊക്കെ അപ്പോഴേ മറന്നു..... ഇനി ആ മനസ്സിൽ ഞാൻ മാത്രം മതി..... അപ്പോ ശരി ഞാൻ പിന്നെ വിളിക്കാട്ടോ..... ശരിയെട്ടാ.... പിറ്റേന്ന് രാവിലെ ഓഫീസിൽ എത്തിയതാണ് മാളുവും ദച്ചുവും.... Good morning അജുവേട്ട.......... Morning ദച്ചു..... മാളുവിന്റെ സങ്കടം ഇതുവരെ മാറിയില്ലേ.... എന്റെ പൊന്നു ഏട്ടാ പറഞ്ഞാൽ മനസ്സിലാവണ്ടേ ......... എന്താ എന്റെ മാളുവിന്റെ പ്രശ്നം... ഇന്നലെ ഞാൻ പറഞ്ഞതല്ലേ അതിൽ എനിക്കും അമ്മയ്ക്കും ഒരു സങ്കടവും ഇല്ലെന്ന്...... പിന്നെ എന്തിനാ എന്റെ മാളു സങ്കടപ്പെടുന്നത്.... എനിക്കറിയില്ല അജുവേട്ട..... ഇന്നലെ വീട്ടിൽനിന്ന് സങ്കടപ്പെട്ടു ഇറങ്ങിപ്പോയ ഏട്ടന്റെ അമ്മയുടെ മുഖം മനസ്സിൽ നിന്നും മായുന്നില്ല.... ഞാൻ കാരണമല്ലേ അമ്മയ്ക്ക് നാണം കെടേണ്ടി വന്നത് എന്നോർക്കുമ്പോൾ ഉള്ളിൽ ഒരു പിടച്ചിൽ........ ഏട്ടാ ഇന്നലെ മുതൽ ഞാൻ ഇവളോട് പറയുന്നത.... ഇവള് സങ്കടപ്പെടേണ്ട കാര്യമൊന്നുമില്ലെന്ന്... പക്ഷേ കേൾക്കണ്ടേ.... ചേട്ടൻ ഒരു കാര്യം ചെയ്യ്... ഇന്നുച്ചയ്ക്ക് ശേഷം ലീവെടുത്ത് ഇവളെയും കൂട്ടി അമ്മയുടെ അടുത്ത് പോകണം... അമ്മയോട് നേരിട്ട് സംസാരിച്ചാൽ ഇനി മാളുവിന്റെ സങ്കടം മാറുകയുള്ളൂ.... ശരി ദച്ചു എങ്കി അങ്ങനെ ചെയ്യാം... അപ്പോ എന്റെ മാളൂട്ടി കേട്ടല്ലോ... ഉച്ചയ്ക്ക് ശേഷം നമ്മുക്ക് അമ്മയുടെ അടുത്ത് പോകാം....

അപ്പോ മാളുവിന് പറയാനുള്ളതെല്ലാം നേരിട്ട് അമ്മയോട് പറഞ്ഞോ... ഇനി ഇതിന്റെ പേരിൽ ഇങ്ങനെ വിഷമിച്ചിരിക്കരുത്.... കേട്ടോ.... ശരി ഏട്ടാ...... ഇനിയെങ്കിലും ഒന്നു ചിരിക്കെന്റെ മാളു... 😁😁😁 ആ അങ്ങനെ..... അന്ന് ഉച്ചയ്ക് തന്നെ ഹാഫ് ഡേ ലീവ് എടുത്ത് അജു മാളുവിനെയും കൂട്ടി വീട്ടിലേക്ക് പോയി........ മാളുവിനെ കൂട്ടിക്കൊണ്ടു ചെല്ലുന്ന കാര്യത്തെക്കുറിച്ച് അജു അമ്മയെ വിളിച്ചു ചോദിച്ചിരുന്നു... മകന്റെ ഇഷ്ടങ്ങൾക്കനുസരിച്ച് നിൽക്കുന്ന അമ്മ പഴയകാല ചിന്താഗതികളിൽ നിന്നും ഏറെ വ്യത്യസ്തയായിരുന്നതുകൊണ്ട്, വിവാഹത്തിനുമുൻപ് പെണ്ണ് ചെറുക്കന്റെ വീട്ടിൽ കയറി കൂടാ എന്ന കാഴ്ചപ്പാട് ഒന്നുമില്ലായിരുന്നു..... ആ വന്നോ എന്റെ മക്കള്...... വാ മക്കളെ അകത്തേയ്ക്ക് കയറി വാ....... മോളെന്താ ഇങ്ങനെ വിഷമിച്ചു നിൽക്കുന്നത്...... മാളുവിന്‌ ഇന്നലത്തെ കാര്യങ്ങളോർത്തുള്ള സങ്കടം ഇത്‌ വരെ മാറിയില്ല അമ്മേ.... ആണോ മോളെ... മോളിങ്ങു വന്നേ...... എന്റെ മോള് അതൊന്നും ഓർത്ത് വിഷമിക്കണ്ട കേട്ടോ... അതൊന്നും അമ്മ മനസ്സിൽ വച്ചിട്ടില്ല......

അതിൽ മോളൊരു തെറ്റും ചെയ്തിട്ടില്ലല്ലോ....ആ സ്ത്രീയുടെ സ്വഭാവം അങ്ങനെയായത് കൊണ്ടല്ലേ,...... ഇത്രയും കാലം എന്റെ മോള് അവരെ സഹിച്ചില്ലേ... ഇനി അത് വേണ്ട... എത്രയും വേഗം എന്റെ അജുവിന്റെ പെണ്ണായി ഈ അമ്മ തന്നെ മോളെ ഇവിടെക്കു കൈ പിടിച്ച് കയറ്റും.... അമ്മ ഇത്രയും പറഞ്ഞിട്ടും മോളെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ.... മോൾക്ക്‌ ഇവിടെയൊന്നും ഇഷ്ടമാകാഞ്ഞിട്ടാണോ... അമ്മേ.... അങ്ങനെ വിളിക്കാമോ..... അതെന്താ മോളെ അങ്ങനെ ചോദിച്ചത്... നീ എന്റെ മകൾ അല്ലേ.... ഇന്നലെ ഞാൻ കാരണം ഏട്ടനും അമ്മയും വിഷമിച്ച് ഇറങ്ങിപ്പോകുന്നത് ഓർത്ത് എനിക്ക് സഹിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല..... അതൊക്കെ എന്റെ മോളെ ഇനി മനസ്സിൽ വച്ചുകൊണ്ട് ഇരിക്കേണ്ട കേട്ടോ..... ഞങ്ങൾക്ക് രണ്ടാൾക്കും ഒരു സങ്കടവുമില്ല... ആ സ്ത്രീയുടെ സ്വഭാവം അങ്ങനെ ആയതു കൊണ്ടല്ലേ..... ഇത്രയും കാലം നീ ഇതെല്ലാം സഹിച്ചു... ഇനി അത് വേണ്ട.... എത്രയും വേഗം എന്റെ അജുവിന്റെ പെണ്ണായി ഞാൻ തന്നെ നിന്നെ ഇവിടേക്ക് കൈപിടിച്ചു കയറ്റും.... ഇപ്പോ എന്റെ മോൾക്ക് സന്തോഷമായോ..... നിറഞ്ഞ ഒരു പുഞ്ചിരി ആയിരുന്നു അതിനുള്ള മാളുവിന്റെ മറുപടി.... എങ്കി രണ്ടാളും വാ നമുക്ക് ഭക്ഷണം കഴിക്കാം... ഏറെ സന്തോഷത്തോടെയാണ് മാളു അവിടെനിന്നു അജുവിനൊപ്പം പോന്നത്..... അവർ രണ്ടാളും കുറച്ചു ചുരുങ്ങിയ സമയം കൊണ്ട് തന്നെ പരസ്പരം ഒരുപാട് അടുത്തതുപോലെ അജുവിന് തോന്നി....

എന്നാൽ ഈ സന്തോഷങ്ങൾ എല്ലാം കുറച്ചു നിമിഷത്തേക്ക് മാത്രമാണെന്ന് അവർ അറിഞ്ഞിരുന്നില്ല..... അജു നിർബന്ധിച്ച് അതിനുശേഷം അജുവിന് ഒപ്പം ബീച്ചിലേക്ക് പോകാൻ മാളു സമ്മതിച്ചു... എന്താ മാളൂട്ടി വലിയ ആലോചന.... കുറെ നേരമായല്ലോ തിര എണ്ണാൻ തുടങ്ങിയിട്ട്.... അജുവേട്ടാ ഞാൻ ആലോചിക്കുകയായിരുന്നു,ഈ സ്നേഹത്തിന് ഞാൻ അർഹയാണോ.... ചെറുപ്പം മുതൽ ദുശകുനം പിടിച്ചവൾ എന്ന കേട്ടാണ് വളർന്നത്.... ആ ഞാൻ നിങ്ങളുടെ സ്നേഹം അർഹിക്കുന്നുണ്ടോ.... നീ മാളു വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത് കേട്ടോ.... ഏട്ടാ.. 🥺 മാളു... ശരിക്കും നിന്നെപ്പോലെ ഒരു പെണ്ണിനെ കിട്ടിയ ഞാനല്ലേ ഭാഗ്യവാൻ... അതുകൊണ്ട് ഇനി എന്റെ മാളൂട്ടി ആവശ്യമില്ലാത്തത് ഒന്നും ചിന്തിച്ച് ഈ കണ്ണു നിറയ്ക്കരുത്.... കേട്ടോ.... ഉം..... നമുക്ക് പോയാലോ ഏട്ടാ.... ഏട്ടൻ എന്നെ ബസ്റ്റോപ്പിൽ ഇറക്കിയാൽ മതി... അതെന്താ അവരെ പേടിച്ചിട്ടാണോ... ഇനിയും അവർ എന്തെങ്കിലും പറഞ്ഞാൽ അതിനുള്ള മറുപടി ഞാൻ കൊടുത്തോളാം.... വേണ്ട വെറുതെ ഒരു പ്രശ്നത്തിന് പോകണ്ട.... ശരി ഞാൻ ആയിട്ട് ഒരു പ്രശ്നത്തിനും പോകുന്നില്ല.... വാ നമുക്ക് പോകാം.... എടി ചേച്ചി എന്തു പറ്റി വലിയ ആലോചനയിൽ ആണല്ലോ.... അരുട്ടാ മാളു ഇതുവരെ വിളിച്ചില്ല...

ഞാൻ കുറെ തവണ രണ്ടുപേരുടെയും ഫോണിൽ ട്രൈ ചെയ്തു പക്ഷേ കിട്ടിയില്ല.... എനിക്ക് എന്തോ ഒരു പേടി പോലെ.... നീ എന്തിനാ ദച്ചു ആവശ്യമില്ലാത്ത ഇങ്ങനെ പേടിക്കുന്നത്... അവർ രണ്ടാളും കുഞ്ഞുങ്ങൾ ഒന്നുമല്ലല്ലോ... അങ്ങനെ പറഞ്ഞു കൊടുക്ക് അമ്മേ..... നീ വെറുതെ അവരുടെ സ്വർഗ്ഗത്തിലെ കട്ടുറുമ്പ് ആകേണ്ടടി ചേച്ചീ .... അങ്ങനെയല്ല അമ്മേ... മാളു എന്തായാലും ഇത്രയും സമയം ഒന്നും വൈകില്ല വീട്ടിൽ കയറാൻ...... 🎵🎵 മായാകിനാവിൻ മഴയാകുമോ....... ദ നിന്റെ ഫോൺ റിങ് ചെയ്യുന്നുണ്ടല്ലോ... മാളു ചേച്ചിയാണ്..... മാളു നീ എവിടെയായിരുന്നു ഇത്ര സമയം... ഞാൻ എത്ര തവണയായി വിളിക്കുന്നു..... നീ എന്താ ഫോൺ എടുക്കാതിരുന്നത്... നീ ഇതുവരെ വീട്ടിലെത്തിയില്ലേ... ഏട്ടൻ നിന്നെ കൊണ്ടാക്കി ഇല്ലേ... ഹലോ.... ഹലോ ഇതാരാ സംസാരിക്കുന്നത് ഇത് മാളുവിന്റെ ഫോൺ ആണല്ലോ... നിങ്ങൾ ആ കുട്ടിയുടെ ആരെങ്കിലുമാണോ.... ഇത് എന്റെ ഫ്രണ്ടിന്റെ ഫോൺ ആണ് നിങ്ങൾ ആരാണ് സംസാരിക്കുന്നത്.... ആ കുട്ടിക്കും കൂടെയുണ്ടായിരുന്ന ആൾക്കും ഒരു ആക്സിഡന്റ് ആയി സിറ്റി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്... ഞാനാണ് അവരെ ഇവിടെ എത്തിച്ചത്... നിങ്ങൾ എത്രയും പെട്ടെന്ന് കുട്ടിയുടെ വീട്ടിൽ വിവരം അറിയിക്കണം.... എന്നിട്ട് ആരെങ്കിലും എത്രയും വേഗം ഇവിടേക്ക് വരണം....... ആ പെൺകുട്ടിക്ക് കുറച്ച് സീരിയസ് ആണ്... ആ പയ്യനും കാര്യമായി പരിക്കുകളുണ്ട്.... ദചുവിന് തന്റെ ശരീരം തളരുന്നത് പോലെ തോന്നി.... തന്റെ മാളു... 🥺... അജു ഏട്ടൻ..... ആർക്കും ഒന്നും വരുത്തരുതേ എന്ന് പ്രാർഥിക്കാൻ പോലും... നാവുകൾക്ക് ശക്തി ഇല്ലാത്തതു പോലെ.......................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story