🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 13

Shivadevanantham

രചന: ചാന്ദിനി

ദച്ചുവിന് എന്താണ് ചെയ്യണ്ടതെന്ന് അറിയില്ലായിരുന്നു..... കേട്ടത് സത്യമായിരിക്കല്ലേയെന്നും............... ഇനി അഥവാ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ തന്റെ പ്രിയപ്പെട്ടവർക്ക് ഒരാപത്തും വരുത്തരുതേയെന്നും മനസ്സിൽ പ്രാർത്ഥിച്ചു...... ആരവിനെയും അമ്മയെയും കൂട്ടി അപ്പോൾ തന്നെ ദച്ചു ഹോസ്പിറ്റലിലേയ്ക്ക് പോയി..... മാളുവിനും അജുവിനും വേണ്ടി ദച്ചുവിനെ പോലെ തന്നെ ആരവും അമ്മയും മനസ്സുരുകി പ്രാർത്ഥിച്ചു....... മാളുവും അജുവും അവർക്കും പ്രിയപ്പെട്ടവരായിരുന്നു........ അവരുടെ വീടുകളിൽ അറിയിച്ചില്ല... ആരവ് അച്ഛനെ വിളിച്ചു പറഞ്ഞപ്പോൾ ഹോസ്റ്റപിറ്റലിൽ ചെന്നിട്ട് അവരുടെ വീടുകളിൽ അറിയിച്ചാൽ മതിയെന്ന് പറഞ്ഞു...... ആലോചിച്ചപ്പോൾ അതാണ് നല്ലതെന്ന് ദച്ചുവിനും തോന്നി....അജുവേട്ടന്റെ അമ്മയ്ക്ക് ആകെ ഉള്ളത് ഏട്ടൻ മാത്രമാണ്... അത് കൊണ്ട് ഏട്ടനുണ്ടാകുന്ന ഒരു ചെറു മുറിവ് പോലും ആ അമ്മയ്ക്ക് താങ്ങാൻ കഴിയില്ല.... ഹോസ്പിറ്റൽ റീസെപ്ഷനിൽ അന്വേഷിച്ചപ്പോൾ അവരിരുപേരും icu വിൽ ആണെന്ന് അറിഞ്ഞു....... Icu വിന്റെ മുമ്പിൽ അവരെ അവിടെ എത്തിച്ചവർ ഉണ്ടായിരുന്നു......... അകത്ത് കിടക്കുന്ന തന്റെ പ്രിയപെട്ടവർക്ക് വേണ്ടി പ്രാർത്ഥിച്ച് കൊണ്ട് അവിടെ നിൽക്കുമ്പോൾ സമയം മുമ്പോട്ട് നീങ്ങാത്തതു പോലെ ദച്ചുവിന് തോന്നി......കുറച്ച് സമയത്തിന് ശേഷം icu വിനുള്ളിൽ നിന്നും ഡോക്ടർ പുറത്തേയ്ക്ക് വന്നു..... ഡോക്ടർ എന്റെ അജുവേട്ടനും മാളുവും.........

അവർക്ക് എങ്ങനെ ഉണ്ട്...... നിങ്ങൾ patients ഇന്റെ ആരാണ്.... മാളവിക എന്റെ ഫ്രണ്ട് ആണ്... അജുവേട്ടൻ... ഞങ്ങൾ ഒരുമിച്ചാണ് വർക്ക്‌ ചെയ്യുന്നത്........ അവർ രണ്ടാളും വിവാഹം കഴിക്കാൻ തീരുമാനിച്ചതാണ്..... See...... പറയാൻ എനിക്കും ബുദ്ധിമുട്ടുണ്ട്......... But as a doctor... ഞാൻ ഇത്‌ പറഞ്ഞെ മതിയാവൂ.... ഡോക്ടർ.... അവർക്ക് എന്തെങ്കിലും... 🥺🥺 ആ പയ്യന് കുഴപ്പമൊന്നും ഇല്ല......... Fracture ഉണ്ട്, but not serious..... But ആ കുട്ടി.... We are helpless.... She is no more..... ഇഞ്ചുറീസ് എല്ലാം severe ആയിരുന്നു...... Internal ബ്ലീഡിങ്ങും ഉണ്ടായിരുന്നു...... No.......... ഡോക്ടർ എന്റെ മാളു........ മാ...... മാളു........ ഇല്ല.... നിങ്ങൾ വെറുതെ പറയുന്നതാ..... എന്റെ മാളു...... ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ഒരു നിമിഷം ഹൃദയം നിലച്ചു പോയത് പോലെ ദച്ചുവിന് അനുഭവപ്പെട്ടു......തന്റെ മാളു.... ദച്ചുവിന് സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല...... ഇത്‌ കണ്ടു നിന്ന ആരവിനും അമ്മയ്ക്കും എന്ത് പറഞ്ഞു ദച്ചുവിനെ ആശ്വസിപ്പിക്കണം എന്ന് അറിയില്ലായിരുന്നു.... കൂട്ടുകൂടിയ അന്ന് മുതൽ കൂടപ്പിറപ്പുകൾ ആയിട്ടാണ് രണ്ടാളും കഴിഞ്ഞിരുന്നത്..... പരസ്പരം കാണാതെ ഒരുപാട് ദിവസം ഇരിക്കാൻ രണ്ടാൾക്കും കഴിയില്ലായിരുന്നു.... ദച്ചുവിന്റെ അമ്മയ്ക്കും ആരവിനും അവരുടെ കണ്ണുനീരിനെ പിടിച്ച് നിർത്താൻ കഴിയുന്നുണ്ടായിരുന്നില്ല.....

കാരണം... അവർക്കും ദച്ചുവിന്റെ സ്ഥാനത്തായിരുന്നു മാളു......ദച്ചു, മാളുവിനോപ്പം കൂട്ട് കൂടിയ അന്ന് മുതൽ കൂടപ്പിറപ്പുകളെ പോലെയായിരുന്നു...... വീട്ടിൽ ഒരങ്കം ആയിട്ടാണ് മാളുവിനെയും കണ്ടിട്ടുള്ളത്..... അവൾ ഇനി ഞങ്ങളോടൊപ്പം ഈ ലോകത്തിൽ ഇല്ലായെന്ന് ചിന്തിക്കാൻ കൂടി കഴിയുന്നില്ല....... ദച്ചുവിന്റെ അവസ്ഥ കണ്ട ആ മാതൃഹൃദയം തേങ്ങുന്നുണ്ടായിരുന്നു..... ദച്ചുവേച്ചി...... ചേച്ചി ഇങ്ങനെ കരയാതെ... 🥺🥺 അരൂട്ട... എന്റെ മാളു.......... എന്റെ മാളു പോയില്ലേ.... എനിക്ക് കൂട്ടുകാരി മാത്രമായിരുന്നില്ല അവള്... എന്റെ കൂടപ്പിറപ്പ് കൂടി ആയിരുന്നു.... എന്നിട്ടും എല്ലാരേം ഒറ്റയ്ക്കാക്കി പോയില്ലേ.... എന്തിനാ അരൂട്ട, ദൈവം ഇത്രയും ക്രൂരനാകുന്നത്.... പാവമായിരുന്നില്ലെടാ എന്റെ മാളു..... എന്തിനാ അവൾക്ക് ഇങ്ങനൊരു അവസ്ഥ വരുത്തിയത്...... ഒരു ദിവസം പോലും മുടങ്ങാതെ ദൈവത്തെ വിളിച്ചിരുന്നതാണ് എന്റെ മാളു.... എന്നിട്ടും ഇന്നുവരെ എന്തെങ്കിലും സന്തോഷം അവൾക്ക് നൽകിയിട്ടുണ്ടോ...... ഇന്നോളം സങ്കടങ്ങൾ മാത്രം..... ആദ്യം അച്ഛനെയും അമ്മയെയും അവളിൽ നിന്ന് അടർത്തിയെടുത്തു... ആ വീട്ടിൽ വേലക്കാരിയെ പോലെ ഇത്രയും കാലം കഴിഞ്ഞു... ഇപ്പോൾ പുതിയ ഒരു ജീവിതം സ്വപ്നം കണ്ടു തുടങ്ങിയപ്പോൾ തിരിച്ചു വിളിച്ചില്ല അവളെ.......

ആരവിനെ കെട്ടിപ്പിടിച്ച് ദച്ചു കരഞ്ഞു കൊണ്ടിരുന്നപ്പോഴാണ് ഒരു നേഴ്സ് അവിടേക്ക് വന്നത്...... അകത്തു കിടക്കുന്ന പേഷ്യൻന്റ് വല്ലാതെ ബഹളമുണ്ടാക്കുന്നു...... കുട്ടിയോട് അകത്തേക്ക് കയറി കൊള്ളാൻ ഡോക്ടർ പറഞ്ഞു.... അയാളെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം..... ചേച്ചി അജുവേട്ടൻ..... അരൂട്ട... പറ്റില്ലടാ എനിക്ക്.... മാളു ഞങ്ങളെ വിട്ടു പോയ കാര്യം ഞാൻ എങ്ങനെ ഏട്ടനോട് പറയും..... ഏട്ടനത് സഹിക്കാൻ കഴിയില്ല..... പാവം ഒരുപാട് സ്വപ്നം കണ്ടതാ....... എന്തിനാ ദൈവമേ നീ എന്നെ ഇങ്ങനെ പരീക്ഷിക്കുന്നത്..... ദച്ചു..... മോൾ അകത്തേക്ക് ചെല്ല്.... എന്നിട്ട് ആ പയ്യനെ സമാധാനത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം..... പറയാതിരുന്നിട്ട് കാര്യമില്ലല്ലോ...... സമയം വൈകുന്തോറും കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിൽ ആവുകയുള്ളൂ..... പക്ഷെ... അമ്മേ ഞാൻ എങ്ങനെയാ.... എനിക്ക് വയ്യ... 🥺🥺 ഒരു കുഴപ്പവും ഉണ്ടാകില്ല എന്റെ മോള് ധൈര്യമായിട്ട് ചെല്ല്....... ഐസിയുവിൽ ഉള്ളിലേക്ക് കയറിയപ്പോൾ ഒരുപാട് വയറുകൾ ക്കിടയിൽ കിടക്കുന്ന അജുവിനെ ദച്ചു കണ്ടു..... ആ കാഴ്ച്ച ദച്ചുവിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു..... കാരണം പരിചയപ്പെട്ടിട്ട് ഇന്നോളം ആ മുഖം ഒന്നു മാറി കണ്ടിട്ടില്ല...... ഏട്ടനെ പോലെ തന്നെയായിരുന്നു..... എപ്പോഴും ഒരു പുഞ്ചിരി ആ മുഖത്ത് ഉണ്ടാവുമായിരുന്നു..... ദച്ചുവിനെ കണ്ടപാടെ അജു എന്തൊക്കെയോ സംസാരിക്കാൻ തുടങ്ങി... ദച്ചു..... എന്റെ മാളു..... എന്റെ മാളുവിനെ എന്താ പറ്റിയത്... 🥺🥺

ദച്ചുവിന് എന്താ പറയേണ്ടതെന്ന് അറിയില്ലായിരുന്നു...... ഒരു നിമിഷം അത് വരെ പിടിച്ചു വച്ച കണ്ണുനീർ പുറത്തുവരുമെന്ന് സംശയിച്ചു...... ദച്ചു..... എന്താ ഒന്നും മിണ്ടാത്തെ എന്തെങ്കിലും പറ എന്റെ മാളു എന്താ പറ്റിയത്.... അത് അജുവേട്ട..... മാളുവിന് ഒന്നുമില്ല ഏട്ടൻ വെറുതെ ഇങ്ങനെ പേടിക്കാതെ...... വേണ്ട ദച്ചു... കള്ളം പറയേണ്ട... മാളുവിന്‌ എന്താ പറ്റിയതെന്ന് പറ എന്റെ മാളു എവിടെ...... ദച്ചുവിന് പറയാൻ വാക്കുകൾ ഇല്ലായിരുന്നു...... ഇനിയും കള്ളം പറഞ്ഞു പിടിച്ചുനിൽക്കാൻ പറ്റില്ല എന്ന് തോന്നി... ദച്ചുവിന്റെ മൗനത്തിൽ നിന്നും കാര്യങ്ങൾ ഏകദേശം അജു മനസ്സിലാക്കി.... ദച്ചു..... എന്റെ മാളു....... 🥺🥺🥺🥺🥺 എന്തിനാ ദൈവം അവളെ എന്നിൽ നിന്ന് അകറ്റിയത്... എന്ത് തെറ്റാ ഞങ്ങൾ ചെയ്തത്.... ഒരുമിച്ചുള്ള ജീവിതം ഒരുപാട് സ്വപ്നം കണ്ടതല്ലേ..... പ്രതീക്ഷകൾ തന്നത് ഇതുപോലെ തട്ടിയെടുക്കാൻ ആയിരുന്നോ.... മാളു....... എന്തിനാ നീ എന്നെ വിട്ടു പോയതാ മരണം വരെ ഒപ്പമുണ്ടാകും എന്ന് പറഞ്ഞിട്ട്.... എന്തിനാ ദൈവമേ, പകരം എന്റെ ജീവനെടുത്തു കൂടായിരുന്നോ....... ദച്ചു...... അവസാനമായി ഒരുവട്ടം എനിക്ക് എന്റെ മാളുവിനെ കാണണം...... ഏട്ടാ അത് ഏട്ടന്റെ ഈ അവസ്ഥയിൽ.... ദച്ചു... പ്ലീസ്..... ഇനിയൊരിക്കലും എനിക്ക് എന്റെ മാളുവിനെ കാണാൻ കഴിയില്ലല്ലോ....... അജു നിർബന്ധത്തിനു വഴങ്ങി അവന്റെ മാളുവിനെ ഒരു നോക്ക് കാണിക്കുവാൻ ഡോക്ടർ സമ്മതിച്ചു...... ആരവ് വിളിച്ചു പറഞ്ഞതനുസരിച്ച് അജുവിന്റെ അമ്മ ഹോസ്പിറ്റലിൽ എത്തിയിരുന്നു....

മകളെപ്പോലെ കണ്ട മാളുവിനെ മരണവും, മകന്റെ അവസ്ഥയും ആ അമ്മയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു... അജുവിന്റെ പെണ്ണായി മാളുവിനെ കൈപിടിച്ചു കയറ്റുന്നത് അവർ ഒരുപാട് സ്വപ്നം കണ്ടിരുന്നു....... ഹോസ്പിറ്റൽ ഫോർമാലിറ്റീസ് എല്ലാം തീർത്ത് മാളുവിന്റെ ബോഡി വീട്ടിലേക്കു കൊണ്ട് പോയി...... ആരോടോ പറഞ്ഞു ആരവ് മാളുവിന്റെ അമ്മായിയെ കാര്യങ്ങൾ അറിയിച്ചിരുന്നു..... മാളുവിന് ഒപ്പം ആംബുലൻസിൽ ഉണ്ടായിരുന്നത് ദച്ചുവും ആരവും അമ്മയുമായിരുന്നു...... മാളുവിനെ വീട്ടിലെത്തിച്ചപ്പോൾ തന്നെ നാട്ടുകാരെ ബോധിപ്പിക്കാൻ എന്നവണ്ണം മാളുവിന്റെ അമ്മായി കരച്ചിൽ തുടങ്ങിയിരുന്നു..... എന്നാൽ അത് കാണുന്ന ആർക്കും അതിൽ ഒരു തരി പോലും ആത്മാർത്ഥതയില്ലായെന്ന് മനസ്സിലാക്കാൻ കഴിയും....... കൈയ്ക്കും കാലിനും എല്ലാം fracture ഉണ്ടായിരുന്നെവെങ്കിലും അജുവിന്റെ നിർബന്ധത്തിനു വഴങ്ങി ഡോക്ടർ ഡിസ്ചാർജ് ചെയ്തു... അജു നേരെ പോയത് മാളുവിന്റെ വീട്ടിലേക്കാണ്.... അജുവിനെ കണ്ടപാടെ മാളുവിന്റെ അമ്മായി ബഹളമുണ്ടാക്കി.... ഇവനാ... ഇവനാ എന്റെ കുഞ്ഞിനെ കൊണ്ട് പോയി കൊന്നത്.... എന്നാൽ ഇതെല്ലാം കേട്ട് തല കുനിച്ചു നിൽക്കാനെ അജുവിന് കഴിഞ്ഞുള്ളൂ.... നാട്ടുകാരിൽ പലരും തന്നെയും മാളുവിനെ ചേർത്ത് പലതും പറയുന്നതും അജു കേൾക്കുന്നുണ്ടായിരുന്നു....

എന്നാൽ പ്രതികരിക്കാൻ കഴിയുന്ന അവസ്ഥയിലായിരുന്നില്ല.... മാളുവിന്റെ മരണവിവരമറിഞ്ഞു അനന്തു ഉൾപ്പെടെ കമ്പനി സ്റ്റാഫ് എല്ലാവരും അവിടെ എത്തിയിരുന്നു...... മാളുവിന്റെ ഓർമ്മകളിൽ മുഴുകിയിരുന്ന ദച്ചു.... ബോഡി എടുക്കാം എന്ന് ആരോ പറയുന്നത് കേട്ടാണ് ചിന്തകളിൽ നിന്നുണർന്നത്..... പിന്നീട് അവിടെ നടന്ന ചർച്ച മാളുവിനെ അന്ത്യകർമ്മങ്ങൾ എല്ലാം ആര് ചെയ്യും എന്നുള്ളതിനെ കുറിച്ചായിരുന്നു.... കൂട്ടത്തിൽ ആരൊക്കെ പറയുന്നത് അനന്തു കേൾക്കുന്നുണ്ടായിരുന്നു...... വന്നപ്പോൾ തന്നെ കയ്യിലും കാലിലും എല്ലാം ബാൻഡേജ് ആയി മാറി നിന്നിരുന്ന അജുവിനെയും അനന്തു ശ്രദ്ധിച്ചിരുന്നു.... എന്നാൽ എന്താണ് സംഭവിച്ചതെന്ന് വ്യക്തം അല്ലായിരുന്നു.... അപ്പോഴാണ് അനന്ത ശ്രദ്ധ അവിടെയുള്ള ആരോപറയുന്നത് ലേക്ക് പോയത്..... ഇതിപ്പോ അന്ത്യകർമ്മങ്ങൾ എല്ലാം ആര് ചെയ്യുന്നാ... ആ സ്ത്രീക്ക് ഉള്ളത് പെണ്മക്കള അവരെ രണ്ടാളും പുറത്താ... മാത്രവുമല്ല അവർക്കാർക്കും ഈ കൊച്ചിനെ കണ്ണെടുത്താൽ കണ്ടു കൂടാ ആയിരുന്നു........ പിന്നെ ഇപ്പോ ആരാ എന്റെ കാര്യങ്ങൾ എല്ലാം ചെയ്യുക.... അജുവിന് തന്റെ മാളുവിന് വേണ്ടി അത്രയെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നെങ്കിലും ഇപ്പോഴും താൻ അവളുടെ ആരും ആയിരുന്നില്ല എന്ന ചിന്ത മനസ്സിൽ ഉണ്ടായിരുന്നത് കൊണ്ട് എല്ലാം ഉള്ളിലൊതുക്കി അവിടെനിന്നു.....

പ്രാണൻ പോകുന്ന വേദന ഉണ്ടായിരുന്നുവെങ്കിലും സഹിച്ചു.... മാളു ചേച്ചിയുടെ കാര്യങ്ങളെല്ലാം ഞാൻ ചെയ്തുകൊള്ളാം..... ആരുടെയോ ശബ്ദം കേട്ടാണ് നിന്ന് അവിടേക്ക് നോക്കിയത്.... ശബ്ദം കേട്ട ഭാഗത്തേക്ക് നോക്കിയപ്പോൾ കണ്ടത് അവിടെ നിൽക്കുന്ന ആരവിനയാണ്.... അന്ന് ദച്ചുവിനോപ്പം വീട്ടിൽ ചെന്നപ്പോൾ പരിചയപ്പെട്ട അതുകൊണ്ട് അനന്തുവിന് ആരവിനെ അറിയാമായിരുന്നു..... ദച്ചുവിന്റെയും അമ്മയുടെയും അനുവാദം വാങ്ങി ആരവ് തന്നെ മാളുവിന്റെ കർമ്മങ്ങളെല്ലാം നടത്തി....... ആരവിന് മാളു സ്വന്തം ചേച്ചി ആയിരുന്നു.... ഇതെല്ലാം നോക്കി നിസ്സഹായനായി നിൽക്കാൻ മാത്രമേ അജുവിന് കഴിഞ്ഞുള്ളൂ.... തന്റെ പ്രാണനും പ്രണയവും ചിതയിൽ ഒടുങ്ങുന്നത് നോക്കി നിൽക്കെ ഹൃദയം തകരുന്ന പോലെ അനുഭവപ്പെട്ടു..... മാളുവിന്റെ മരണം നടന്നിട്ട് രണ്ട് ദിവസം തികയുന്നു..... ദച്ചുവും അജുവും ആ ദുഃഖത്തിൽ നിന്നും ഇതുവരെ മോചിതരായില്ല.... ഹലോ.... അജുവേട്ട..... എന്താ ദച്ചു... ഏട്ടൻ ഇനിയും ഇങ്ങനെ സങ്കടപെട്ട് ഇരിക്കാതെ... അത് അമ്മയ്ക്ക് സഹിക്കാൻ കഴിയുമോ...... ദച്ചു... പറ്റുന്നില്ലെടാ... എന്റെ മാളുവിനെ മറക്കാൻ....... ഏട്ടാ ഞാൻ ഇപ്പോൾ വിളിച്ചത് വേറൊരു കാര്യം ചോദിക്കാനാ.... മാളുവിന്റെ കേസ് അന്വേഷിക്കുന്ന ഓഫീസർ എന്നെ വിളിച്ചിരുന്നു... അവർക്ക് ഏട്ടന്റെ മൊഴി എടുക്കണം... ഏട്ടന്റെ അവസ്ഥ മനസ്സിലാക്കി ആണ് അവർ ഇതുവരെ അതിന് വരാതിരുന്നത്.... പിന്നെ ആക്‌സിഡന്റ് ആയതുകൊണ്ട് കേസിന് വലിയ പ്രാധാന്യമില്ല ആയിരിക്കും എന്നും പറഞ്ഞു..... ദച്ചു... ഇത് വെറും ഒരു ആക്സിഡന്റ് അല്ല.... കൊല്ലാൻ വേണ്ടി മനപ്പൂർവ്വം ചെയ്തതാ.... ദച്ചുവിന് അജു പറയുന്നത് വിശ്വസിക്കാൻ കഴിഞ്ഞില്ല...... പക്ഷേ ഏട്ടാ.... ആര്... എന്തിന്.... എന്തിനെന്ന് എനിക്കും അറിയില്ല... പക്ഷേ എനിക്ക് ഒരാളെ സംശയമുണ്ട്...... ആരെ...??? അത്........................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story