🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 14

Shivadevanantham

രചന: ചാന്ദിനി

അത്...... ദേവാനന്ദ് ചന്ദ്രശേഖരൻ.... അജുവേട്ട......... ഏട്ടൻ എന്താ ഈ പറയുന്നത്..... അനന്ദു സർ..... സർ അങ്ങനെ ചെയ്യുമോ...... നമ്മുടെ മാളുവിനെ ഇല്ലാതാക്കിയിട്ട് സർനു എന്ത് നേട്ടം ഉണ്ടാകാനാ......പിന്നെ ആ ആക്‌സിഡന്റ് അത് മനഃപൂർവം ചെയ്തതാണെന്ന് ഏട്ടന് ഉറപ്പാണോ.... ഞാൻ പറഞ്ഞല്ലോ ദച്ചു...... ഇത്‌ എന്റെ ഒരു സംശയം മാത്രമാണ്... അത് എത്രത്തോളം സത്യമായിരിക്കുമെന്ന് എനിക്ക് അറിയില്ല......പക്ഷെ.... അന്ന് നടന്നത് വെറുമൊരു ആക്‌സിഡന്റ് അല്ല എന്ന് എനിക്ക് ഉറപ്പാണ്... അത് മുൻകൂട്ടി പ്ലാൻ ചെയ്ത് നടപ്പിലാക്കിയതാണ്........ അന്ന് ഞങ്ങൾക്ക് നേരെ വന്ന വാഹനം ഒരു black hyundai creta ആയിരുന്നു.........അതിന്റെ നമ്പറും അനന്ദു സർന്റെ creta നമ്പറും similar ആണെന്നാണ് എനിക്ക് തോന്നുന്നത്... അത് കൊണ്ടാണ് ഞാൻ പറഞ്ഞത് ഇത് എന്റെ ഒരു സംശയം മാത്രമാണെന്ന്....... എന്നാലും ഏട്ടാ.... അങ്ങനെ ഒരു ആക്സിഡന്റ് പ്ലാൻ ചെയ്യേണ്ട ആവശ്യം സാറിന് എന്താണ്..... എന്റെ മനസ്സിൽ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ഉറപ്പായും നാളെ പോലീസിനോട് തുറന്നു പറയണം......

പക്ഷേ ഞാൻ പറഞ്ഞല്ലോ.... അതെനിക്ക് ഉറപ്പില്ല.... അതുകൊണ്ടുതന്നെ വെറുമൊരു സംശയത്തിന്റെ പേരിൽ ഇതിലേക്ക് സാറിന്റെ പേര് വലിച്ചിഴയ്ക്കാൻ കഴിയില്ല......... അപ്പോൾ പിന്നെ എന്ത് ചെയ്യാനാണ് ഏട്ടൻ ഉദ്ദേശിക്കുന്നത്.... ഈ ആക്സിഡന്റ് ഒരു planned attempt ഞാൻ പോലീസിനോട് പറയും.... ബാക്കി പോലീസ് അന്വേഷിക്കട്ടെ.... എന്റെ മാളുവിനെ കൊന്നത് ആരായാലും അവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരാൻ എന്നാൽ കഴിയുന്നത് എന്തും ചെയ്യും.... അതെ ഏട്ടാ...... നമ്മുടെ മാളുവിനെ അങ്ങനെ ആരെങ്കിലും മനപൂർവ്വം ഇല്ലാതാക്കിയത് ആണെങ്കിൽ കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ ശിക്ഷ തന്നെ അവർക്ക് വാങ്ങി കൊടുക്കണം...... ഏട്ടൻ ഒക്കെ ആണെങ്കിൽ നാളെ തന്നെ നമുക്ക് സ്റ്റേഷനിലേക്ക് പോയാലോ... പോകാം... ദച്ചു.... ശരീരത്തേക്കാൾ വലിയ വേദന മനസ്സിൽ അല്ലെ..... അതുകൊണ്ട് ശരീരത്തിന്റെ വേദനകൾ ഒന്നും ഇപ്പോൾ എന്നെ ബാധിക്കുന്നില്ല...... എന്റെ മാളു ആഗ്രഹിച്ചത് പോലൊരു ജീവിതം അവൾക്ക് സമ്മാനിക്കാൻ കഴിഞ്ഞില്ല.... ഇനി അവളുടെ ആത്മാവിനെങ്കിലും ശാന്തി കിട്ടണം... അതിന് അവളെ ഇല്ലാതാക്കിയവർക്ക് ശിക്ഷ ലഭിക്കണം....അതാരാണെങ്കിലും.... ഏട്ടൻ... ധൈയര്യമായി ഇരിക്ക്.... ഞാൻ ഉണ്ടാകും കൂടെ എന്തിനും........

See mr. Arjun, ഈ അവസ്ഥയിൽ താങ്കളെ ബുദ്ധിമുട്ടിക്കേണ്ടി വന്നതിൽ വിഷമം ഉണ്ട്... But this is our duty......... No problem sir... ഇത്‌ ഞങ്ങളുടെ ആവശ്യമല്ലേ..... അർജുൻ... ശരിക്കും അന്ന് എങ്ങനെയാണ് ആ ആക്‌സിഡന്റ് സംഭവിച്ചത്........ സർ... അത് വെറുമൊരു ആക്‌സിഡന്റ് അല്ല.......... മനഃപൂർവം പ്ലാൻ ചെയ്ത് ആരോ നടത്തിയതാണ്.... അതെങ്ങനെ ഉറപ്പിച്ചു പറയാൻ കഴിയും..... സർ.. അന്ന് ആ ആക്‌സിഡന്റ് ഉണ്ടാകാതിരിക്കാൻ ഞാൻ maximum ട്രൈ ചെയ്തിരുന്നു........ പക്ഷെ മനഃപൂർവം വന്ന് ഇടിക്കുകയായിരുന്നു....... Ok... Mr. Arjun.... അങ്ങനെ ഒരു doubt നിങ്ങൾക്ക് ഉണ്ടെങ്കിൽ തീർച്ചയായും ഞങ്ങൾ അത് മുഖവുരയ്ക്ക് എടുത്തിരിക്കും... എത്രയും വേഗം ഇതിന് പിന്നിലുള്ളവരെ ഞങ്ങൾ കണ്ടെത്തിയിരിക്കും.... You may leave now...... Thank you sir........ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അനന്ദു...... ഇന്ന് നീ ഓഫീസിൽ പോകുന്നില്ലേ..... ഇല്ല അമ്മാ.... എനിക്ക് ഒരു ചെറിയ തലവേദന പോലെ.... അത് കൊണ്ട് ഞാൻ ഇന്ന് ഓഫീസിൽ പോകുന്നില്ലായെന്ന് വച്ചു........ അയ്യോ.... എന്നിട്ടെന്താ നീ എന്നോട് പറയാതിരുന്നത്... ഞാൻ ഇപ്പോൾ തന്നെ കാപ്പി എടുക്കാം...... അത് കുടിച്ചിട്ട് റസ്റ്റ്‌ എടുക്ക്.... അമ്മ ഇങ്ങനെ ടെൻഷൻ അടിക്കാതെ...... അത്ര കാര്യമായിട്ടൊന്നും ഇല്ല..... എങ്കിലും നീ റസ്റ്റ്‌ എടുക്കു....

ഹോസ്പിറ്റലിൽ പോകണോ.... വേണ്ട അച്ഛാ... I am ok......... പെട്ടന്നാണ് പുറത്ത് ഒരു വണ്ടി വന്ന് നിൽക്കുന്ന സൗണ്ട് അവര് കേട്ടത്.... അതൊരു പോലീസ് ജീപ്പ് ആയിരുന്നു......... Mr. ദേവാനന്ദ് ചന്ദ്രശേഖരൻ....... There is a warrant against you..... Sir..... Why........ നിങ്ങളുടെ കമ്പനിയിൽ വർക്ക് ചെയ്തിരുന്ന മാളവിക കൃഷ്ണൻ എന്ന കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് താങ്കൾക്കെതിരെ അറസ്റ്റ് വാറണ്ട് ഉണ്ട്..... Sir... No....... ഞാൻ ഒന്നും ചെയ്തിട്ടില്ല..... Sir..... എന്താണിത് അങ്ങനെ നിങ്ങളുടെ ഇഷ്ടത്തിന് ഒരാളെ അറസ്റ്റ് ചെയ്യാൻ പറ്റുമോ...... നിങ്ങളാരാണ്..... Sir..... ഞാൻ ദേവാനന്ദിന്റെ ഫാദർ ആണ് ചന്ദ്രശേഖരൻ..... See mr..... ഈ warrant ഞങ്ങൾക്കുണ്ടായ കേവലം ഒരു സംശയത്തിന്റെ പേരിൽ അല്ല....വ്യക്തമായ തെളിവുകളുടെയും സാക്ഷികളുടെയും അടിസ്ഥാനത്തിലാണ്..... Sir.... എന്ത് തെളിവാണ് എന്റെ മകനെതിരെ നിങ്ങളുടെ കൈവശം ഉള്ളത്...... അന്ന് അവരെ ഇടിച്ചു വീഴ്ത്തിയ വാഹനം നിങ്ങളുടെ മകന്റെ black hyundai creta ആയിരുന്നു...... CCTV footage പരിശോധിച്ചപ്പോൾ അത് പോലീസിന് വ്യക്തമായിട്ടുണ്ട്..... ഒരു ഞെട്ടലോടെയാണ് അനന്ദുവും വീട്ടുകാരും അത് കേട്ടത്...... But sir... അത് രണ്ടു ദിവസമായി സർവീസിന്റെ ആവശ്യത്തിനായി ഷോറൂമിൽ ആണ്....

Yes... Mr. ദേവാനന്ദ്....... ഷോറൂമിൽ ആയിരുന്നു.... But ആ രാത്രി നിങ്ങൾ ആ വണ്ടി അവിടെ നിന്ന് എടുത്തതിനും തിരികെ ഷോറൂമിൽ എത്തിച്ചതിനും കൃത്യമായ തെളിവുകൾ ഉണ്ട്..... No sir.... അങ്ങനെ ഒന്നും ഉണ്ടായിട്ടില്ല ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല....... അല്ലെങ്കിൽ തന്നെ ആ കുട്ടിയെ കൊന്നിട്ട് എനിക്ക് എന്ത് കാര്യമാണ്,........ അതിനുള്ള മറുപടി എല്ലാം പറയേണ്ടത് നിങ്ങളല്ലേ mr. ദേവാനന്ദ്..... ഇപ്പോൾ താങ്കൾ ഞങ്ങളോട് സഹകരിച്ചേ പറ്റൂ...... So please come with us....... Sir... Please... നിങ്ങൾ കാര്യങ്ങൾ മനസ്സിലാക്കണം ഇപ്പോൾ നിങ്ങൾ എന്റെ മകനെ കൊണ്ടുപോകരുത്..... സോറി.., warrant ഇഷ്യു ചെയ്ത സ്ഥിതിക്ക് അറസ്റ്റ് നടത്താതിരിക്കാൻ ഞങ്ങൾക്ക് കഴിയില്ല... So please cooperate with us....... പോലീസ് അനന്ദുവിനെ അറസ്റ്റ് ചെയ്തു... ഏട്ടാ... നമ്മുടെ മോൻ.....അവൻ അങ്ങനൊന്നും ചെയ്യില്ല... 🥺🥺 എടൊ..... താൻ കരയാതെ.... അവനെ നമുക്ക് അറിയില്ലേ... അവനെ ഞാൻ പുറത്ത് കൊണ്ടു വന്നിരിക്കും.... ഇല്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കുന്നതിൽ എന്താടോ അർത്ഥമുള്ളത്.... One of the famous business men ആയത് കൊണ്ട്, അനന്ദുവിന്റെ അറസ്റ്റ് നിമിഷ നേരങ്ങൾക്കുള്ളിൽ തന്നെ വാർത്ത ആയിരുന്നു........ ഹലോ.... അജുവേട്ട..... എന്താ ദച്ചു..... ഏട്ടൻ അറിഞ്ഞില്ലേ കാര്യങ്ങൾ...... എന്ത് കാര്യങ്ങൾ........

Mr. ദേവാനന്ദ് ചന്ദ്രശേഖരനെ പോലീസ് അറസ്റ്റ് ചെയ്തു.... അന്ന് നിങ്ങൾക്ക് നേരെ വന്നത് അയാളുടെ വണ്ടിയാണെന്ന് പോലീസിന് തെളിവ് ലഭിച്ചു...... സത്യമാണോ ദച്ചു.... അങ്ങനെ ഒരു സംശയം ഉണ്ടായിരുന്നുവെങ്കിലും... ഒരിക്കലും അയാൾ അങ്ങനെ ചെയ്യുമെന്ന് ഞാൻ കരുതിയിരുന്നില്ല....... എന്നാലും എന്തിനുവേണ്ടിയാണ് അയാൾ എന്റെ മാളുവിനെ ഇല്ലാതാക്കിയത്.... എന്ത് തെറ്റാണ് ഞങ്ങൾ അയാളോട് ചെയ്തത്..... അങ്ങനെയാണ് ഏട്ടാ ചില മനുഷ്യർ..... പുറമേ കാണുന്നതായിരിക്കില്ല യഥാർത്ഥത്തിൽ അവർ.... എന്തിനുവേണ്ടിയാണ് അയാൾ നമ്മുടെ മാളുവിനെ ഇല്ലാതാക്കിയത് എന്ന്.... പോലീസ് തന്നെ അയാളെ കൊണ്ട് പറയിപ്പിക്കും.... എന്ത് ചെയ്തിട്ടാണെങ്കിലും അയാളെ രക്ഷപ്പെടാൻ അനുവദിക്കരുത് ഏട്ടാ...... ഏതറ്റം വരെ പോകേണ്ടി വന്നാലും.... നമ്മുടെ മാളുവിനെ ഇല്ലാതാക്കിയതിന്, കിട്ടാവുന്ന അതിനെ പരമാവധി ശിക്ഷ തന്നെ അയാൾക്ക് വാങ്ങി കൊടുക്കണം.... അതെ.... ദച്ചു..... എന്റെ മാളുവിനെ ഇല്ലാതാക്കിയ അയാളെ ഞാൻ വെറുതെ വിടില്ല........ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ കാവ്യാ....... കാവ്യാ.... എന്താ... പപ്പാ..... അപ്പോൾ മോള് കാര്യങ്ങൾ ഒന്നും അറിഞ്ഞില്ലേ... എന്ത് കാര്യമാണ് പപ്പാ... ദേവാനന്ദിനെ പോലീസ് അറസ്റ്റ് ചെയ്തു എന്ന്... പപ്പാ... For what....

കഴിഞ്ഞ ദിവസം അവരുടെ കമ്പനിയിൽ വർക്ക് ചെയ്ത ഒരു കുട്ടി മരിച്ചില്ലേ... ആ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് നടന്നിരിക്കുന്നത്... അവരുടെ ബൈക്കിലിടിച്ച കാർ... അനന്ദുവിന്റേതാണ്..... സാക്ഷികളും തെളിവുകളും അനന്തുവിന് എതിരാണ്....... News flash ആയിട്ടുണ്ട്... ആകെ നാണക്കേടായി.... മോളെ ഈ ബന്ധം നമുക്ക് വേണോ... പപ്പാ... അങ്ങനെ എടുത്തുചാടി ഒരു തീരുമാനമെടുക്കാൻ വരട്ടെ... കാര്യം എനിക്ക് അവനോട് ദിവ്യപ്രേമം ഒന്നുമില്ല... But ഈ ഒരു ഇഷ്യൂവിന്റെ പേരിൽ നമ്മൾ പിന്മാറിയാൽ നഷ്ടമാകുന്നത് കോടിക്കണക്കിന് വരുന്ന അവന്റെ സ്വത്തുക്കളാണ്.... അതുകൊണ്ട് നമുക്ക് എന്താണ് കാര്യങ്ങൾ എന്ന് നോക്കാം... എന്നിട്ട് ഒരു തീരുമാനമെടുക്കാം.... നാണക്കേട് ഒന്നും ഒരു പ്രശ്നമല്ല.... പണം കൊണ്ട് മറികടക്കാൻ കഴിയാത്ത തായ ഒരു നാണക്കേടും ഇല്ല... Ok മോളുടെ ഇഷ്ടം പോലെ.... ഈ അനന്ദുവിനെ രക്ഷിക്കാൻ ഉള്ള ശ്രമത്തിലായിരുന്നു അവന്റെ അച്ഛൻ..... ഹലോ...ആ വക്കീൽ സാറേ.... ഞാൻ ആണ് ചന്ദ്രശേഖരൻ.... ആ പറയെടോ കാര്യങ്ങളെല്ലാം ഞാനറിഞ്ഞു.. അതിൽ എന്തെങ്കിലും സത്യമുണ്ടോ... സർനു അറിയാലോ അവനെ,അവൻ അങ്ങനെ ഒന്നും ചെയ്യില്ല... എന്തുവിലകൊടുത്തും ഇന്ന് തന്നെ അവനെ പുറത്തിറക്കിയെ പറ്റു.....................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story