🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 15

Shivadevanantham

രചന: ചാന്ദിനി

Sir... എന്ത് വില കൊടുത്തും അവനെ ഇന്ന് തന്നെ ജാമ്യത്തിൽ ഇറക്കണം........ ഒരു രാത്രി പോലും അവൻ സ്റ്റേഷനിൽ കഴിയാൻ പാടില്ല.... അങ്ങനെ വന്നാൽ അവന്റെ അച്ഛനാണെന്ന് പറഞ്ഞ് ഞാൻ ജീവിച്ചിരിക്കുന്നതിൽ എന്ത് അർത്ഥമാണുള്ളത്........ ഏയ്‌..... Cool down ചന്ദ്രശേഖരൻ........ ഇന്ന് തന്നെ അനന്ദുവിനെ ഞാൻ ജാമ്യത്തിൽ ഇറക്കിയിരിക്കും...... Thank you sir...... സാറ്, സ്റ്റേഷനിലേക്ക് വന്നാൽ മതി...... ഞാൻ അവിടെ ഉണ്ടാകും.... Ok........ ചന്ദ്രശേഖരൻ സ്റ്റേഷനിൽ എത്തുമ്പോൾ അനന്തു ലോക്കപ്പിന് ഉള്ളിലായിരുന്നു....... മകനെ ആ അവസ്ഥയിൽ കണ്ടാൽ അച്ഛന്റെ ഹൃദയം ഒരുപാട് വേദനിച്ചു....... അച്ഛാ....... 🥺🥺 മോനെ അനന്ദു...... അച്ഛാ സത്യമായിട്ടും ഞാൻ ഒന്നും ചെയ്തിട്ടില്ല...... മാളവികയുടെ മരണത്തിൽ എനിക്ക് ഒരു പങ്കുമില്ല....... ഇത് എങ്ങനെയാണ് സംഭവിച്ചത് എന്ന് എനിക്ക് അറിയില്ല...... ആ കാർ ഞാൻ സർവീസിന് കൊടുത്തിരുന്നതാണ്........ അവിടുന്ന് ഞാൻ അത് തിരികെ എടുത്തിട്ടില്ല........ പിന്നെ എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന് എനിക്ക് സത്യമായും അറിയില്ല...... അച്ഛൻ എങ്കിലും എന്നെ വിശ്വസിക്കണം...... അച്ഛന് നിന്നെ വിശ്വാസമാണ്..... എനിക്ക് അറിയില്ലെടാ നിന്നെ.... ഇത് പോലൊരു കാര്യം ഒരിക്കലും നീ ചെയില്ലായെന്ന് എനിക്ക് ഉറപ്പുണ്ട്.... ഇതാരോ ചതിച്ചതാ...... മോൻ വിഷമിക്കണ്ട....... ഇന്ന് നിന്നെ ഞാൻ ജാമ്യത്തിൽ ഇറക്കിയിരിക്കും..... അച്ഛാ... അമ്മ... പാവം ഒരുപാട് കരഞ്ഞു കാണും... അത് പിന്നെ അങ്ങനെ ആണല്ലോ....

നിന്നെ പോലീസ് ജീപ്പിൽ കയറ്റി കൊണ്ടു പോകുന്നത് നിന്റെ അമ്മയ്ക്ക് സഹിക്കാൻ കഴിയുമോ,........ ഇനി അത് ഓർത്ത് നീ സങ്കടപ്പെടേണ്ട....ഇന്ന് തന്നെ ഇവിടുന്ന് ഇറങ്ങി അമ്മയുടെ അടുത്തേക്ക് പോകാം... നിന്നെ കാണുമ്പോൾ നിന്റെ അമ്മയുടെ സങ്കടമെല്ലാം മാറിക്കൊള്ളും..... പിന്നെ... അച്ഛാ... ഈ അറസ്റ്റ് ഇപ്പോൾ flash ആയിട്ടുണ്ടാകുമല്ലേ..... അനന്തു.... നീ എന്താണ് കൊച്ചുകുട്ടികളെപ്പോലെ ഓരോന്ന് ചോദിക്കുന്നത്.... നീ ഒരു അറിയപ്പെടുന്ന ബിസിനസ് മാൻ ആണ്... അതുകൊണ്ടുതന്നെ ഇങ്ങനെയൊരു കാര്യം നടന്നാൽ, നിമിഷനേരങ്ങൾക്കുള്ളിൽ തന്നെ മാധ്യമങ്ങൾ അത് ഏറ്റെടുക്കും അല്ലോ..... അപ്പോൾ എല്ലാവരും അറിഞ്ഞു ആകെ നാണക്കേട് ആയിരിക്കും... നീ എന്തിനാണ് മറ്റുള്ളവരെ ഭയക്കുന്നത്..... തെറ്റ് ചെയ്തിട്ടില്ലായെന്ന് നിനക്ക് ഉറപ്പുളിടത്തോളം ആരെയും ഭയക്കേണ്ടതില്ല...... പിന്നെ നിന്റെ ബിസിനസ്സിൽ എന്തെങ്കിലും തകർച്ച ഉണ്ടാകും എന്നുള്ള ഭയം ആണെങ്കിൽ അതും വേണ്ട.... നിന്നെ വിശ്വാസമില്ലാത്ത ആരുമായും നമുക്ക് ഒരു ബിസിനസ്സും വേണ്ട..... മോൻ അത് ഒന്നും ഓർത്ത് സങ്കടപ്പെടേണ്ട..... ധൈര്യമായിരിക്ക്... അച്ഛൻ പോയി ആ ഓഫീസറെ ഒന്ന് കാണട്ടെ... ശരി അച്ഛാ...... ഹലോ... അജുവേട്ട.... ഏട്ടൻ അറിഞ്ഞോ കാര്യങ്ങൾ... എന്താ ദച്ചു...

അയാൾക്ക്‌, ആ ദേവാനന്ദിന് ജാമ്യം കിട്ടിയെന്ന് 😡😡 ദച്ചു..... നീ എന്താ ഈ പറയുന്നേ..... അയാളെ അറസ്റ്റ് ചെയ്തത് കൊലപാതകക്കുറ്റത്തിന് അല്ലെ... പിന്നെങ്ങനെ ഇത്രപെട്ടെന്ന് ജാമ്യം കിട്ടിയത്..... പണം ഉള്ളവർക്ക് സാധിക്കാത്തതായി എന്താണ് ഉള്ളത് ഏട്ടാ... അയാൾക്കും അയാളുടെ അച്ഛൻ, the great business man ചന്ദ്രശേഖരനും, പണവും പിടിപാടും ആവശ്യത്തിൽ അധികം ഉണ്ടല്ലോ...... അപ്പോൾ ഇതെല്ലാം വളരെ എളുപ്പമായിരിക്കും.... ജാമ്യം മാത്രമല്ല... ഈ കേസിൽ നിന്ന് തന്നെ വളരെ എളുപ്പത്തിൽ അയാൾ രക്ഷപ്പെടും.... ഈ കേസ് തേച്ചുമായ്ച്ചു കളയാനും അയാൾക്ക് അധികം ബുദ്ധിമുട്ടൊന്നും ഉണ്ടാകില്ല..... അങ്ങനെ രക്ഷപെടാൻ അയാളെ ഞാൻ അനുവദിക്കില്ല ദച്ചു.... എന്റെ മാളുവിനെ എന്തിന് വേണ്ടിയാണ് അയാള് ഇല്ലാതാക്കിയത് എന്ന് എനിക്കറിയണം... ഇനി നിയമത്തിന് അയാളെ ശിക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ, ആ ശിക്ഷ ഞാൻ നടപ്പിലാക്കും... കൊന്നും കളയും ഞാൻ... ഏട്ടാ..... ആവശ്യമില്ലാത്തതൊന്നും ചിന്തിക്കേണ്ട... അങ്ങനെ ചെയ്താൽ അയാളും നമ്മളും തമ്മിൽ എന്ത് വ്യത്യാസം ആണ് ഉള്ളത്...... ഏട്ടന്റെ അമ്മയ്ക്ക് ഏട്ടൻ മാത്രമേ ഉള്ളു.... എന്തിന് ഇറങ്ങി പുറപ്പെടുമ്പോഴും അതോർമ്മ ഉണ്ടാകണം..... നിയമത്തിനു അയാളെ ശിക്ഷിക്കാൻ കഴിഞ്ഞില്ലായെങ്കിൽ, അയാൾക്കുള്ള ശിക്ഷ നമ്മൾ വിധിക്കും.... അതിലും നല്ലത് മരണമാണെന്ന് അയാൾ ചിന്തിക്കും... ഏട്ടൻ ധൈര്യമായിരിക്ക്... നമ്മുടെ മാളുവിന്റെ മരണത്തിന് അയാളെ കൊണ്ട് തന്നെ നമ്മൾ മറുപടി പറയിച്ചിരിക്കും...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ജിതിൻ.... മതി കൊടുത്തത് ഇതിപ്പോ എത്രാമത്തെ ആണെന്നു വല്ല കണക്കുമുണ്ടോ......

വിട് ഗിരി...... ഈ രാത്രി കുടിച്ചു മരിക്കുന്നെങ്കിൽ അങ്ങ് പോട്ടെന്നു വയ്ക്കും ഈ ജിതിൻ മേനോൻ... Because today i am so happy........ ഇന്ന് ആ ദേവാനന്ദിന്റെ തല മറ്റുള്ളവർക്ക് മുന്നിൽ ആദ്യമായി കുനിഞ്ഞ ദിവസമാണ്...... ഞാൻ ഒരുപാട് നാളായി ആഗ്രഹിച്ചിരുന്ന കാര്യമാണിത്...... നിനക്കറിയുവോ.... ഇപ്പോ മീഡിയാസ് എല്ലാം നിറഞ്ഞു നിൽക്കുന്നത് ദേവാനന്ദ് ചന്ദ്രശേഖരന്റെ അറസ്റ്റാണ്....തുടങ്ങിയിട്ടേയുള്ളു ഈ ജിതിൻ... ഇനി ഒരിടത്തും വിജയിക്കാൻ അവനെ ഞാൻ അനുവദിക്കില്ല.... ഇനി വരാനിരിക്കുന്ന ദേവാനന്ദിന്റെ പതനത്തിന്റെ മുന്നോടി മാത്രമാണിത്..... But ജിതിൻ അവനു ജാമ്യം കിട്ടിയില്ലേ..... അത് മാത്രമാണ് ഗിരി എന്റെ നിരാശ.., ഒരു രാത്രി പോലും അവൻ ലോകകപ്പിന് ഉള്ളിൽ കഴിഞ്ഞില്ല.... സാരമില്ല... ഇനി കുറെ നാളത്തേക്ക് ജയിലിൽ കിടക്കാൻ ഉള്ളതല്ലേ...... പക്ഷേ ജിതിൻ ആ കേസിൽനിന്ന് അവൻ നിഷ്പ്രയാസം ഊരി പോരില്ലേ..... ഇല്ല... ഗിരി സമ്മതിക്കുമോ ഞാൻ അതിന്...... എത്ര കഷ്ടപ്പെട്ടിട്ടാണ് കാര്യങ്ങൾ ഇതുവരെ കൊണ്ടെത്തിച്ചത് എന്ന് നിനക്കറിയാമോ.... ജിതിൻ നീ എടുക്കുന്നത് വളരെ വലിയ റിസ്ക് ആണ്,...... കേസന്വേഷണം നിന്റെ നേര് തിരിഞ്ഞാൽ ഉള്ള അവസ്ഥയെക്കുറിച്ച് നീ ആലോചിച്ചിട്ടുണ്ടോ..... അവനു പകരം ജയിലിൽ പോകുന്നത് നീയായിരിക്കും.... No ഗിരി..... ഒരിക്കലുമില്ല.....

കാര്യങ്ങൾ എല്ലാം well planned ആണ്.... അവനെതിരെ ഇങ്ങനെ കളിക്കുമെന്ന് ആലോചിച്ചിരുന്ന സമയത്താണ് ഇങ്ങനെ ഒരു ബുദ്ധി മനസ്സിൽ വന്നത്.., അവന്റെ കമ്പനി സ്റ്റാഫ്സിൽ ആരെയെങ്കിലും തട്ടി കളഞ്ഞിട്ട് ആ കുറ്റം അവന്റെ തലയിൽ വച്ച് കൊടുക്കുക..,... But ജിതിൻ, അതിനു പിന്നിലെ മോട്ടീവ് പോലീസ് അന്വേഷിക്ക് ഇല്ലേ..... ഒരു കാരണത്തിന് ആണോ പാട്... എന്തെങ്കിലും ഒരു കാരണം നമ്മൾ പ്രചരിപ്പിച്ചാൽ മതി.... ബാക്കി മീഡിയ നോക്കിക്കൊള്ളും.... അങ്ങനെയൊരു പ്ലാനുമായി ഞാൻ ഇരുന്ന സമയത്താണ് അന്ന് മീറ്റിങ്ങിന് പോയി വരുന്ന വഴി അവന്റെ ഓഫീസിലെ ആ പെണ്ണിനെയും പയ്യനെയും കണ്ടത്,,...... പിന്നീടെല്ലാം പെട്ടെന്നായിരുന്നു..... ആ വർക്ഷോപ്പിലെ ജോലിക്കാരനെ സ്വാധീനിച്ച അവന്റെ കാർ ഞാൻ എടുത്തു..... എന്നിട്ട് ഒരാളെ ഏർപ്പാടാക്കി....... ഒരുപാട് കാശ് എറഞ്ഞാണ് തെളിവുകളും സാക്ഷികളും ദേവാനന്ദിന് എതിരെ ആക്കിയത്...... ഈ കളിയിൽ തോൽക്കാൻ ജിതിൻ തയ്യാറല്ല..... അവന്റെ നാശം ഇതിലൂടെയായിരിക്കും.... ഇനി ആ പെണ്ണിന്റെ കൂടെ ഉണ്ടായിരുന്ന പയ്യനെ പോയി കാണണം.... എന്തിനു വേണ്ടി ആയിരിക്കും ദേവാനന്ദ് അത് ചെയ്തതെന്ന സംശയം അവൻ ഉണ്ടായിരിക്കും.... വിശ്വസിക്കാൻ പറ്റുന്ന ഒരു കാരണം പറഞ്ഞ് അവനെ നമ്മുടെ കൂടെ നിർത്തണം.... എങ്കിലേ കാര്യങ്ങൾ മുന്നോട്ടു പോകു.... Ok ജിതിൻ... എല്ലാം നീ വിചാരിച്ചത് പോലെ നടക്കട്ടെ..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അമ്മാ... അനന്ദു.... അമ്മ ഇങ്ങനെ കരയാതെ ഞാൻ തിരിച്ചു വന്നില്ലേ.... അമ്മ വിശ്വസിക്കുന്നുണ്ടോ ഞാൻ അത് ചെയ്യുമെന്ന്... ഒരിക്കലുമില്ല എന്റെ മോനെ എനിക്ക് അറിയില്ലേ... മോനേ അവരെ നിന്നെ ഉപദ്രവിചോ.... ഇല്ല അമ്മേ എന്റെ അമ്മ കുട്ടി ഇങ്ങനെ സങ്കടപ്പെടുന്നത്.... എന്റെ അച്ഛനും അമ്മയും എന്നും എന്നോടൊപ്പം ഉണ്ടായാൽ മാത്രം മതി... നിങ്ങൾ മാത്രം എന്ന് വിശ്വസിച്ചാൽ മതി എനിക്ക് ഒരു സങ്കടവുമില്ല..... എങ്കിൽ മോൻ റൂമിൽ ചെന്ന് ഫ്രഷ് ആയി വാ..... ശരി അമ്മേ.... അമ്മയുടെ മുമ്പിൽ സങ്കടം ഒന്നും ഇല്ലാത്തത് പോലെ നിന്നുവെങ്കിലും അനന്ദുവിന്റെ മനസ്സ് കൈവിട്ട് പോകുന്നത് പോലെയാണ് അവനു തോന്നിയത്.... തന്റെ അധ്വാനം കൊണ്ട് താൻ നേടിയെടുത്ത പേരും പ്രശസ്തിയും ഒരു നിമിഷം കൊണ്ട് ഇല്ലാതാകുമെന്ന് ഓർത്തിട്ട് അനന്തുവിന് സഹിക്കാൻ കഴിയുന്നില്ലയിരുന്നു.... ഇത് വന്നതോടുകൂടി എല്ലാവരും ഇത് അറിഞ്ഞിട്ടുണ്ടാകും എന്നത് അനന്ദുവിനെ കൂടുതൽ തളർത്തി.... എല്ലാവരെയും അഭിമുഖീകരിക്കാൻ എന്തോ പ്രയാസമുള്ളത് പോലെ അവനു തോന്നി........ എങ്കിലും എങ്ങനെയാണിത് സംഭവിച്ചതെന്നും... ഇതിൽ താൻ കുടുങ്ങിയത് എന്നും എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നുണ്ടായിരുന്നില്ല... എന്ത് വില കൊടുത്തും തന്നെ കുടിക്കിയവനെ കണ്ടുപിടിക്കണമെന്ന് അനന്തു മനസ്സിൽ ഉറപ്പിച്ചിരുന്നു.... കാവ്യാ.... എന്താ പപ്പാ... അനന്ദുവിന് ജാമ്യം കിട്ടിയെന്ന്... മോള് ഒന്ന് അവനെ വിളിച്ച് ആശ്വസിപ്പിക്കണം..... ഈ സമയത്താണ് മോളുടെ സാമിപ്യം അവനു വേണ്ടത്.... നീ കൂടെ ഉണ്ടാകും എന്ന് അവനെ തോന്നിയാൽ പിന്നെ നമ്മുടെ ഉദ്ദേശം എല്ലാം എളുപ്പമായിരിക്കും..... Ok പപ്പാ... ഞാൻ ഇപ്പോൾ തന്നെ വിളിച്ച് കൊള്ളാം.... ഹലോ അനന്ദു.... കാവ്യാ...........................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story