🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 16

Shivadevanantham

രചന: ചാന്ദിനി

Hello അനന്ദു..... കാവ്യ........... 🥺🥺 അനന്ദു നീ ഇങ്ങനെ dull ആകല്ലേ......... പറ്റുന്നില്ല കാവ്യ എനിക്ക്... ഇത് ചെയ്തത് ഞാൻ ആണെന്ന് നീ വിശ്വസിക്കുന്നുണ്ടോ.?? അങ്ങനെ കരുതുന്നുണ്ടായിരുന്നെങ്കിൽ ഞാൻ ഇപ്പോൾ നിന്നെ വിളിക്കില്ലായിരുന്നല്ലോ....... എനിക്ക് നിന്നെ വിശ്വാസമാണ് അനന്ദു...... ഇത് പോലൊരു കാര്യം ഒരിക്കലും നിനക്ക് ചെയ്യാൻ ആകില്ലായെന്ന് എനിക്ക് ഉറപ്പുണ്ട്..... Thank you കാവ്യാ...... എന്റെ അച്ഛനും അമ്മയ്ക്കും എന്നെ വിശ്വാസമാണ്.... ഇപ്പോൾ നിനക്കും...... അത് മാത്രം മതി എനിക്ക്.... ഇതിന്റെ പിന്നിൽ ആരാണെങ്കിലും ഞാൻ കണ്ടെത്തിയിരിക്കും...... കാവ്യാ... നിന്റെ പേരെന്റ്സ് എന്നെ തെറ്റിദ്ധരിച്ചിട്ടുണ്ടാകല്ലേ..... ഇല്ല അനന്തു അവരുടെ സംശയങ്ങൾ എല്ലാം ഞാൻ പറഞ്ഞു മാറ്റി എടുത്തിട്ടുണ്ട്..... നമ്മുടെ കാര്യത്തിൽ അവർക്ക് ഒരു എതിർപ്പുമില്ല.... ഓക്കേ kavya... But.... നമ്മുടെ കല്യാണം അത് ഞാൻ എന്റെ നിരപരാധിത്വം തെളിയിച്ച് അതിനു ശേഷം മാത്രമായിരിക്കും.... എനിക്ക് വേണ്ടി ഒരു അല്പം കാത്തിരിക്കാൻ നീ തയ്യാറല്ലേ.... അതെന്താ അനന്ദു... നീ അങ്ങനെ ചോദിക്കുന്നത്, നിനക്ക് വേണ്ടി അല്ലാതെ മറ്റാർക്കു വേണ്ടിയാണ് ഞാൻ കാത്തിരിക്കുന്നത്..... Thank you കാവ്യാ... Love you a lot...... Love you anandhu...... നീ റെസ്റ്റ് എടുക്ക് ഞാൻ പിന്നെ വിളിക്കാം....

Ok കാവ്യാ... മോളെ.... അനന്ദു എന്ത് പറഞ്ഞു... പപ്പാ... അവൻ നിരപരാധി ആണെന്നും അത് തെളിയിച്ചതിനു ശേഷം മാത്രമേ വിവാഹം നടക്കുകയുള്ളൂ എന്നും അതുവരെ ഞാൻ കാത്തിരിക്കണം എന്നുമാണ് പറയുന്നത്..... Oh.. Shit... നമ്മുടെ പ്ലാനുകൾ തെറ്റുമോ.... No പപ്പാ...... ഇപ്പോൾ നമ്മൾ കാത്തിരുന്നേ മതിയാകൂ എടുത്തുചാട്ടം കാണിച്ചാൽ, ചിലപ്പോൾ അത് വലിയ അബദ്ധം ആകും.... നമുക്ക് കുറച്ച് കൂടി കാത്തിരിക്കാം..... Ok പപ്പാ.... ദച്ചു.... ഇറങ്ങാറായോ നീ..... ആ അമ്മേ.... അമ്മേ... അച്ഛൻ പിന്നെ വിളിച്ചോ എപ്പോഴാ എത്തുക...... വൈകുന്നേരത്തോടു കൂടി എത്തും എന്നാണ് പറഞ്ഞത്..... വിളിക്കാൻ ചെലവുണ്ട് എന്ന് പ്രത്യേകം പറഞ്ഞിട്ടുണ്ട്.... മോള് തിരികെ എത്തുമ്പോഴേക്കും അച്ഛൻ എത്തും... (ഇന്ന് നമ്മുടെ ദച്ചുവിന്റെ അച്ഛൻ തിരികെ നാട്ടിൽ എത്തുകയാണ് ) അജുവേട്ട... അജുവേട്ട.... അല്ല ദച്ചു മോള് നേരത്തെ എത്തിയോ... ആ അമ്മേ... ചേട്ടനോടൊപ്പം ഹോസ്പിറ്റലിൽ പോയി സ്റ്റിച്ച് എടുത്തതിനുശേഷം, ഓഫീസിൽ ചെന്ന് ഞങ്ങൾ രണ്ടാളുടെയും റേസിഗ്നേഷൻ ലെറ്റർ കൊടുക്കണം..... ഞങ്ങളുടെ മാളുവിനെ ഇല്ലാതാക്കിയ അയാളുടെ ഓഫീസിൽ ഇനി വർക്ക് ചെയ്യാൻ പറ്റില്ല....... അതെ മോളെ... പട്ടിണി കിടക്കേണ്ടി വന്നാലും അവന്റെ കീഴിൽ ഇനി പണി എടുക്കരുത്.....

എന്ത് തെറ്റ് ചെയ്തിട്ടാണ് നമ്മുടെ കുഞ്ഞിനെ ഇല്ലാതാക്കിയത്..... ഒരുകാലത്തും ഗതി പിടിക്കില്ല അവൻ....... നശിച്ചു പോകും.... അതെ.... വെറുതെ വിടില്ല അയാളെ നമ്മൾ..... കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ തന്നെ അയാൾക്ക്‌ വാങ്ങി കൊടുക്കും.. എന്റെ മാളു... 🥺🥺🥺 കൂട്ടുകാരി മാത്രമായിരുന്നില്ല... കൂടപ്പിറപ്പായിരുന്നു....അവളെനിക്ക്... ആ അവളെയാ... ആദ്യം അതെന്തിന് വേണ്ടിയായിരുന്നുവെന്ന് കണ്ടു പിടിക്കണം... ഉം.... അമ്മേ ഏട്ടൻ റെഡി ആയില്ലേ... മോള് ചെന്ന് നോക്ക്... അവന്റെ ഇപ്പോഴത്തെ ഈ അവസ്ഥ അത് എനിക്ക് താങ്ങാൻ കഴിയുന്നില്ല.... എപ്പോഴും മുറി അടച്ച് ഒരേ ഇരിപ്പാണ്.... കുറെ വട്ടം വിളിക്കുമ്പോൾ എന്തെങ്കിലും കഴിച്ചെന്നു വരുത്തി എഴുനേറ്റ് പോകും..... സഹിക്കാൻ കഴിയുന്നില്ല മോളെ... അമ്മ വിഷമിക്കാതെ.... ഞാൻ സംസാരിക്കാം ഏട്ടനോട്..... ഏട്ടാ.... അജുവേട്ട... ആ ദച്ചു... താൻ നേരത്തെ എത്തിയോ.... ഏട്ടാ... ഏട്ടൻ ഇത് വരെ റെഡി ആയില്ലേ..... ഏട്ടാ.. എന്ത് കോലമാ ഇത്.... ദച്ചു..... വയ്യ എനിക്ക്.... എന്റെ മാളു... ആലോചിക്കുന്നതോറും ഹൃദയം നുറുങ്ങുന്ന വേദനയാണ്... 🥺🥺, സഹിക്കാൻ പറ്റുന്നില്ല ദച്ചു... ഒരുമിച്ചുള്ള ജീവിതം ഞങ്ങൾ ഒരുപാട് സ്വപ്നം കണ്ടതാണ്..... ഒരുപാട് സ്നേഹിച്ചിരുന്നു ഞാൻ മാളുവിനെ... പ്രണയമായിരുന്നു... ❣️❣️ അല്ല... എന്റെ പ്രാണനായിരുന്നു.... ❣️❣️ എന്നിട്ടും...നേടുന്നതിന് മുൻപ് നഷ്ടമായില്ലേ... 💔💔 എന്റെ മാളു ഒരു നഷ്ടപ്രണയത്തിന്റെ ഓർമയായില്ലേ..... 💔💔

പക്ഷെ... അവളെ എന്നിൽ നിന്നും പറിച്ചെറിയാൻ ആർക്കും സാധിക്കില്ല....... മരണം വരെ ഈ നെഞ്ചിൽ അവളുണ്ടാകും.... എന്റെ മാളു....... ദച്ചു...... പ്രണയിച്ചു നടക്കുന്ന കാമുകി കാമുകന്മാരെ പോലെ ഒരിക്കലും ഞങ്ങൾ പരസ്പരം ഇടപെട്ടിട്ടില്ല..... എന്റെ താലി ആ കഴുത്തിൽ അണിയിച്ചതിന് ശേഷം...... എന്റെ പ്രണയം പൂർണമായും അവൾക്കു നൽകണമെന്നായിരുന്നു ആഗ്രഹം.... പക്ഷെ കഴിഞ്ഞില്ല....... എങ്കിലും..... എന്റെ പ്രണയത്തിന്റെ അവകാശി അത് മാളു മാത്രമായിരിക്കും..... "ചിലതങ്ങനെയാണ്...... എത്രത്തോളം ആത്മാർമായി പ്രണയിച്ചാലും..... അത് സ്വന്തമാകണം എന്നില്ല.......... നഷ്ടപ്രണയം💔💔എന്നും മനസ്സിന്റെ വിങ്ങലാണ്... പക്ഷെ... പ്രണയം ആത്മാർത്ഥമെങ്കിൽ, മരണം വരെ അതിനു മറ്റൊരു അവകാശി ഉണ്ടാകില്ല.. ❣️❣️" അജുവേട്ട.... ഞാൻ എപ്പോഴും ചിന്തിക്കുന്ന ഒരു കാര്യം ഉണ്ടായിരുന്നു....... എന്റെ മാളു ചെയ്ത തെറ്റ് എന്താണെന്ന്... കാരണം.. യാതൊരു സന്തോഷമോ ഭാഗ്യമോ ദൈവം അവൾക്കു നൽകിയിരുന്നില്ല.... പക്ഷെ ഈ നിമിഷം എനിക്ക് ഉറപ്പാണ്... എന്റെ മാളു പുണ്യം ചെയ്തവളാണ്.... അത്കൊണ്ടാണ് ഏട്ടനെ പോലെ ഒരാളുടെ പ്രണയമാകാൻ അവൾക്ക് കഴിഞ്ഞത്........ എവിടെയെങ്കിലും ഇരുന്ന് നമ്മുടെ മാളു നമ്മളെ കാണുന്നുണ്ടാകും 🥺🥺....

ഈ നിമിഷം അവളത്തിരി സന്തോഷിക്കുന്നുണ്ടാകും..... അതെനിക്കുറപ്പാണ്..... ഇനി അവളുടെ ആത്മാവിന് ശാന്തി കിട്ടണമെങ്കിൽ അവളുടെ മരണത്തിന് ഉത്തരവാദി ആയവർക്ക് തക്കതായ ശിക്ഷ കിട്ടണം... പിന്നെ ഏട്ടൻ ഇതേ പോലെ വിഷമിച്ചിരുന്നാൽ നമ്മുടെ മാളുവിനും, ഏട്ടന്റെ അമ്മയ്ക്കും ഒക്കെ ഒത്തിരി സങ്കടം ആകൂട്ടോ.... അറിയാം... ദച്ചു... ഞാൻ ശ്രമിക്കുന്നുണ്ട്...... പറ്റുന്നില്ല... അതൊക്കെ പറ്റും... ഏട്ടൻ വേഗം റെഡി ആയി വാ... നമുക്ക് ഇറങ്ങാം...... അജുവും, ദച്ചുവും ഹോസ്പിറ്റലിൽ പോകുന്നത് ജിതിന്റെ ശ്രദ്ധയിൽ പെട്ടിരുന്നു.... അവരെ ഫോളോ ചെയ്ത് അവനും ഹോസ്പിറ്റലിൽ എത്തിയിരുന്നു.... അജുവിനെ കണ്ടു സംസാരിക്കുക എന്നതാണ് ലക്ഷ്യം..... ഒടുവിൽ ദച്ചു ഫർമസിയിൽ പോയ സമയം ജിതിൻ അജുവിനരികിൽ എത്തി.... Mr. Arjun..... Yes... Hello... Hi......sorry, i dont get you.....if you dont mind.... Your good name please... അർജുന് എന്നെ അറിയാൻ വഴിയില്ല... അത് കൊണ്ട് പേര് പറഞ്ഞാൽ മനസ്സിലാകണം എന്നില്ല...but i know you......... ഇപ്പോൾ ഞാൻ വന്നത്, ഞാൻ അറിഞ്ഞ ഒരു പ്രധാന കാര്യം അർജുനെ അറിയിക്കണം എന്ന് തോന്നിയത് കൊണ്ടാണ്....... It related to that accident... അത് വരെ താല്പര്യ കുറവോടെ സംസാരിച്ചിരുന്ന അജു, പെട്ടന്ന് ഞെട്ടി അയാളെ നോക്കി...

എന്നിട്ട് പറയാൻ പോകുന്നത് ശ്രദ്ധിച്ചു..... Arjun... ആക്‌സിഡന്റ് സമയം വന്ന ന്യൂസിലൂടെ ആണ് നിങ്ങളുടെ മുഖം എനിക്ക് പരിചിതം ആയത്.... എന്റെ ഒരു ഫ്രണ്ട്, അവൻ നിങ്ങളുടെ M. D ദേവാനന്ദിന്റെയും ക്ലോസ് ഫ്രണ്ടാണ്... അവനിൽ നിന്നാണ് ഞാൻ ഈ കാര്യം അറിഞ്ഞത്..... And ദേവാനന്ദ്, he was my college mate..... I know him well... സ്വന്തം താല്പര്യത്തിന് വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവൻ..... ഇതെല്ലാം കേൾക്കുമ്പോൾ അജുവിന്റെ മനസ്സ് ആകെ ആസ്വസ്ഥമായിരുന്നു.. കാരണം ഇതുവരെ തനിക്ക് പരിചയമുണ്ടായിരുന്ന ദേവാനന്ദ് ചന്ദ്രശേഖരൻ ഒരു നല്ല വ്യക്തിയായിരുന്നു... എന്നാൽ ഇപ്പോൾ ഇയാൾ പറയുന്നത് വിശ്വസിക്കേണ്ടി ഇരിക്കുന്നു... കാരണം ഇന്ന് തന്റെ മാളുവിന്റെ മരണത്തിന്റെ കാരണക്കാരൻ അയാളാണ്.... അർജുൻ..... താൻ കേൾക്കുന്നുണ്ടോ... Oh... Yes.... അർജുൻ.. എനിക്കറിയാം ഇതെല്ലാം തനിക്ക് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്ന്... പക്ഷെ വിശ്വസിക്കണം.. ഞാൻ അറിഞ്ഞത് വച്ച്, ദേവാനന്ദിന്റെ illegal business ആയി ബന്ധപ്പെട്ട് ഏതൊക്കെയോ files, ഓഫീസ് staff വഴി ചോർന്നിട്ടുണ്ട്...അതും ആയി ബന്ധപ്പെട്ടാണ് ഈ ആക്‌സിഡന്റ് പ്ലാൻ ചെയ്തിട്ടുള്ളത്...... But അതും ഞങ്ങളും ആയി ഒരു ബന്ധവും ഇല്ല..... അതുമല്ല.. Illegal bussiness അതും... അനന്ദു സർനു....

. ഞാൻ പറഞ്ഞല്ലോ... നിങ്ങൾ കണ്ടതൊന്നും അല്ല.. Mr.ദേവാനന്ദ് ചന്ദ്രശേഖരൻ....ആ files നിങ്ങളുടെ കയ്യിലാണെന്ന് ചിലപ്പോൾ അവൻ തെറ്റിദ്ധരിച്ചതാകാം.... എന്തായാലും നഷ്ടം ണ് നിങ്ങൾക്കാണ്... ഇനി എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് അർജുൻ ആണ്.... വെറുതെ വിടില്ല ഞാൻ അയാളെ...എന്റെ മാളുവിന്റെ മരണത്തിനു അയാളെ കൊണ്ട് ഞാൻ കണക്ക് പറയിപ്പിച്ചിരിക്കും..... കൂടാതെ അയാളുടെ എല്ലാ കള്ളത്തരവും ഞാൻ പുറത്ത് കൊണ്ട് വരും.... Ok അർജുൻ എന്ത് സഹായത്തിനും ഞാൻ ഉണ്ടാകും... Ok... Thank you........ അജുവിന്റെ മനസ്സ് കലങ്ങി മറിയുകയായിരുന്നു.....ഇത് പോലൊരു വ്യക്തിയുടെ ഒപ്പം ഇത്രയും നാളും വർക്ക്‌ ചെയ്യേണ്ടി വന്നതിൽ സ്വയം പുച്ഛം തോന്നി.... എന്നാൽ ജിതിന്റെ മനസ്സ് നിറയെ സന്തോഷം ആയിരുന്നു.... അനന്ദുവിനെ വീഴ്ത്താനുള്ള അടുത്ത ചുവട് വച്ചതിന്റെ സന്തോഷം..... അജുവും, ദച്ചുവും ഇന്ന് resignation കൊടുക്കാൻ ഓഫീസിൽ എത്തി... ജിതിൻ പറഞ്ഞ കാര്യങ്ങൾ ഒന്നും അജു ദച്ചുവിനോട് പറഞ്ഞിരുന്നില്ല... വീട്ടിലെത്തിയിട്ട് വിശദമായി പറയാം എന്ന് തീരുമാനിച്ചു....അറസ്റ്റിനു ശേഷം, ഇന്നാണ് അനന്ദു തിരികെ ഓഫീസിൽ എത്തുന്നത്..... എല്ലാവരെയും ഫേസ് ചെയ്യാൻ അൽപ്പം മടി ഉണ്ടായിരുന്നുവെങ്കിലും, ഒരു തെറ്റും ചെയ്തിട്ടിലയെന്ന വിശ്വാസം ഉള്ളത് കൊണ്ട് വരുന്നതെല്ലാം ധൈര്യമായി നേരിടാൻ തീരുമാനിച്ചു..... May i get in... Yes.... അജുവും ദച്ചുവും അനന്ദുവിന്റെ കേബിനുള്ളിലേക്ക് കടന്നു...

തെറ്റൊന്നും ചെയ്തിട്ടില്ല എങ്കിലും അനന്തുവിന് അവരെ നേരിടാൻ എന്തോ പ്രയാസം തോന്നി..... ആളു അവർക്ക് എത്രത്തോളം പ്രിയപ്പെട്ടവൾ ആയിരുന്നു എന്ന് അനന്തു മനസ്സിലാക്കിയിരുന്നു..... അത് തന്നെ ആയിരുന്നു അവരെ ഫേസ് ചെയ്യാൻ തോന്നിയ ബുദ്ധിമുട്ടിന്റെ കാരണം..... ഇത് ഞങ്ങളുടെ resignation ലെറ്റർ ആണ്...... ഞങ്ങളുടെ മാളുവിനെ കൊന്ന ആളുടെ കീഴിൽ വർക്ക് ചെയ്യാൻ ഞങ്ങൾക്ക് താല്പര്യമില്ല.... ശിവദക്ഷാ... Mind your words... അനന്ദുവിന്റെ ശബ്ദം ഉയർന്ന നിമിഷം തന്നെ അജുവിന്റെ കൈകൾ അനന്തുവിന്റെ കോളറിൽ പിടിമുറുക്കിയിരിന്നു......... ഞങ്ങളുടെ മാളുവിനെ കൊലപാതകി ആയിരുന്നിട്ടും ഇത്രയും സമയം ഞങ്ങൾ മിണ്ടാതിരുന്നത് ഇതൊരു ഓഫീസ് ആണെന്ന ബോധം ഞങ്ങൾക്ക് ഉള്ളതുകൊണ്ടാണ്.... എന്ത് തെറ്റാണ് എന്റെ മാളു നിന്നോട് ചെയ്തത്.....കൊന്ന് കളഞ്ഞില്ലേ... 🥺🥺 പ്രണയം മാത്രമായിരുന്നില്ലടോ... എന്റെ പ്രാണനായിരുന്നവൾ... സ്വന്തമാക്കുന്നതിന് മുൻപ് തട്ടിയെടുത്തില്ലേ... 💔💔

ഒരുമിച്ച് ഒരു ജീവിതം ഞങ്ങൾ എത്രത്തോളം സ്വപ്നം കണ്ടതാണെന്ന് അറിയുമോ... സമ്മതിച്ചില്ലല്ലോ താൻ അതിന്....... ഏതറ്റംവരെയും പോകേണ്ടി വന്നാലും അതിനുള്ള ശിക്ഷ തനിക്ക് ഞാൻ വാങ്ങി നൽകിയിരിക്കും.... അജുവേട്ട.. വാ നമുക്ക് പോകാം, ഇവിടെ വച്ച് വെറുതെ ഒരു പ്രശ്നം വേണ്ട.... താൻ ഓർത്തു വെച്ചോ Mr. ദേവാനന്ദ് ചന്ദ്രശേഖരൻ... തനിക്കുള്ള ശിക്ഷ ഞങ്ങൾ നൽകിയിരിക്കും.. (ദച്ചു ) ദച്ചു അജുവിനെയും കൂട്ടി പുറത്തേയ്ക്ക് പോയി... അവർ പോയതിന്റെ പിന്നാലെ അനന്ദു ചെയറിലേക്ക് തളന്നിരുന്നു... മാളു അവർക്കു പ്രിയപെട്ടവൾ ആണെന്ന് അറിയാമായിരുന്നു... എന്നാൽ ഇങ്ങനൊരു ബന്ധം ഉണ്ടായിരുന്നതായി അറിയില്ലായിരുന്നു..... അറിയാതെയെങ്കിലും ആ പഴി തന്റെ നേർക്കു വന്നതിൽ അതിയായ സങ്കടം തോന്നി... ഒപ്പം ഇത് ചെയ്തവർ ആരായാലും ഇല്ലാതാക്കാനുള്ള പകയും ആ കണ്ണിൽ നിറഞ്ഞ് നിന്നു....................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story