🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 17

Shivadevanantham

രചന: ചാന്ദിനി

 അജുവും ദച്ചുവും ഓഫീസിൽ നിന്ന് നേരെ പോയത് അജുവിന്റെ വീട്ടിലേയ്ക്കാണ്....... ദച്ചു എനിക്ക് ഒരു കാര്യം പറയാനുണ്ട്..... എന്താ ഏട്ടാ..... അജു ഹോസ്പിറ്റലിൽ വച്ച് ഉണ്ടായ കാര്യങ്ങൾ എല്ലാം ദച്ചുവിനോട് പറഞ്ഞു....... ഏട്ടാ.... അയാള് ആരാണെന്ന് അറിയാമോ..... എനിക്ക് അയാളെ നേരത്തെ പരിചയം ഇല്ല....... പെട്ടെന്ന് അയാള് പറയുന്നതെല്ലാം കേട്ട് ഷോക്ക് ആയതുകൊണ്ട് പേരും ചോദിക്കാൻ പറ്റിയില്ല..... പക്ഷേ അയാൾ പറഞ്ഞതെല്ലാം സത്യം ആണെന്നാണ് എനിക്ക് തോന്നുന്നത്.... അല്ലെങ്കിൽ പിന്നെ ദേവാനന്ദ് ഇതുപോലൊരു കളി കളിക്കേണ്ട ആവശ്യം ഇല്ലല്ലോ..... ഏട്ടൻ ടെൻഷൻ ആകാതെ..... ഇതിനു പിന്നിൽ എന്തെങ്കിലും സത്യം ഉണ്ടെങ്കിൽ അത് നമ്മൾ തെളിയിച്ചിരിക്കും..... അയാൾക്ക് തക്കതായ ശിക്ഷയും വാങ്ങി കൊടുക്കും....... അതെ ദച്ചു.. വെറുതെ വിടരുത് അയാളെ.... ഇല്ല ഏട്ടാ... ഏട്ടൻ ധൈര്യമായി ഇരിക്ക്..... എന്നാൽ ഞാൻ പോട്ടെ.... പിന്നെ നമ്മുടെ ജോലി കാര്യം ഞാനെന്റെ ഒരു ഫ്രണ്ടിനോട് സംസാരിച്ചിട്ടുണ്ട്...... ഏട്ടന് മിക്കവാറും ഒരു ജോലി ശരിയാകുമായിരിക്കും..... ശരിയായാൽ ഏട്ടൻ അതിനു പോകണം..... വെറുതെ ഇവിടെ മുറിയടച്ചിരുന്നു അമ്മയെ സങ്കടപ്പെടുത്തരുത്.... എങ്കിൽ ശരി ഏട്ടാ... ഞാൻ പോകുന്നു... അമ്മയോട് ഞാൻ പറഞ്ഞു കൊള്ളാം.....

ശരി ദച്ചു..... എടി... ചേച്ചി...... നീ എത്തിയോ....... അരൂട്ട.... അച്ഛനെവിടെ.... ആഹാ.... അച്ഛന്റെ ദച്ചൂട്ടി എത്തിയോ..... അച്ചേ..... മോള് ആകെ ക്ഷീണിച്ചു പോയല്ലോ... അച്ചേ.. 🥺🥺🥺 കരയാതെടാ...... മാളു..... അവള് നമ്മളെ വിട്ട് എവിടെയും പോകില്ല.... പോകാൻ കഴിയില്ല.... മോളെ പോലെ തന്നെയായിരുന്നു അച്ഛനു മാളുവും... ദൈവത്തിന് നമ്മുടെ മാളുവിനെ ഒരുപാട് ഇഷ്ടമായിരുന്നിരിക്കും.... അതുകൊണ്ടായിരിക്കും അവളെ പെട്ടെന്ന് വിളിച്ചത്...... എന്റെ ദച്ചു കരയാതെ..... അതൊക്കെ പോട്ടെ കേസിന്റെ കാര്യങ്ങൾ എന്തായി..... അന്വേഷണം നടക്കുന്നുണ്ട് അച്ചേ.... എന്റെ മാളുവിനെ ഇല്ലാതാക്കിയവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും..... ഉം... എന്തിനും മോളുടെ ഒപ്പം അച്ഛൻ ഉണ്ടാകും.... ഇപ്പോ ചെന്ന് കുളിച്ചു വാ.,...... നമുക്ക് എല്ലാവർക്കും ഒരുമിച്ചിരുന്ന് ചായ കുടിക്കാം.... എത്ര നാളായി എന്റെ മക്കളോടൊപ്പം ഇരുന്നിട്ട്.... ഇപ്പൊ വരാം അച്ചേ.... ജിതിൻ... എന്തായി നീ പോയ കാര്യം.... Success ആയോ... Yes... ഗിരി.. കാര്യങ്ങൾ എല്ലാം ഞാൻ വിചാരിച്ചത് പോലെ തന്നെ നടന്നിട്ടുണ്ട്....... ആ അർജുനെ കണ്ട് അവൻ വിശ്വസിക്കുന്ന തരത്തിൽ ദേവാനന്ദിനെ കുറിച്ച് ഞാൻ സംസാരിച്ചു.... ആ കൊലപാതകത്തിനു പിന്നിൽ, ദേവാനന്ദ് ആണെന്ന് അവനെ ഞാൻ പറഞ്ഞ് വിശ്വസിപ്പിച്ചിട്ടുണ്ട്.,..... ഇനി കാര്യങ്ങൾ അവൻ നോക്കിക്കൊള്ളും.......... പക്ഷേ ഇതുകൊണ്ടൊന്നും ജിതിൻ അവസാനിപ്പിക്കില്ല...... മറ്റുള്ളവരുടെ മുമ്പിൽ ദേവാനന്ദ് ഇനിയും നാണം കെടണം....

കാവ്യാ.... His love.. അതും അവന് നഷ്ടമാകണം........ ജിതിൻ നീ എന്താ പറഞ്ഞു വരുന്നത്..... നീ നോക്കിക്കോ ഗിരി... അവൻ ആഗ്രഹിച്ച പെണ്ണിനെ അവന് കിട്ടില്ല..... അതിനു വേണ്ടതൊക്കെ ഞാൻ ചെയ്തിട്ടുണ്ട്.... നാളത്തോടെ ദേവാനന്ദിന്റെ തകർച്ച പൂർണ്ണമാകും......... നീ എന്താണ് പ്ലാൻ ചെയ്തത് എന്ന് പറ.... കാണാൻ പോകുന്ന കാര്യങ്ങൾ കണ്ടു തന്നെ അറിയണം ഗിരി... എങ്കിലേ അതിന് ഒരു സുഖം ഉണ്ടാകു... So just wait and watch..... ചേച്ചി... നീ ഫുഡ്‌ കഴിക്കാൻ വരുവാണോ... ദാ വരുന്നു..... ആ ദച്ചൂട്ടി വാ... ആട്ടെ.... മോള് ഇന്ന് പോയ കാര്യങ്ങളൊക്കെ നന്നായി നടന്നോ... ആ അച്ചേ.... ഹോസ്പിറ്റലിൽ പോയി അജുവേട്ടന്റെ സ്റ്റിച് എല്ലാം എടുത്തു...... എന്നിട്ട് ഞങ്ങൾ ഓഫീസിൽ പോയി resignation ലെറ്റർ കൊടുത്തു.... അവിടെ അയാളുണ്ടായിരുന്നു, mr. ദേവാനന്ദ് ചന്ദ്രശേഖരൻ.... എന്നിട്ട് നിങ്ങൾ തമ്മിൽ വഴക്ക് എന്തെങ്കിലും ഉണ്ടായോ.... ഇല്ല അമ്മേ... അജുവേട്ടൻ അയാളുടെ കോളേറിൽ കയറി പിടിച്ചു... പക്ഷെ പെട്ടന്ന് തന്നെ ഞാൻ ഏട്ടനെ അവിടെ നിന്നും കൂട്ടി കൊണ്ട് പോന്നു.... അതേതായാലും നന്നായി....... പിന്നെ അജു... ആ മോനെ ഒന്ന് പോയി കാണണം... നമ്മുടെ മാളുവിന്റെ ഭാഗ്യം തന്നെ ആയിരുന്നു അവൻ... അല്ല ദച്ചു... അത് ചെയ്തത് അയാള് തന്നെയാണെന്ന് ഉറപ്പാണോ.....

അതെ അച്ചേ... പിന്നെ ഇന്ന് ഹോസ്പിറ്റലിൽ വച്ച് ഒരു സംഭവം ഉണ്ടായി.... അവിടെവെച്ച് ഏട്ടൻ ഒരാളെ കണ്ടു.... ദേവാനന്ദിന്റെ കോളേജ് മേറ്റ് ആണെന്നാണ് പറഞ്ഞത്.... അയാള് പറഞ്ഞത്, അവരുടെ ഓഫീസിലെ illegal ഫയൽസ് എന്തോ സ്റ്റാഫുകൾ ചോർന്നത് മായി ബന്ധപ്പെട്ട ആണ് ഈ ആക്സിഡന്റ് പ്ലാൻ ചെയ്തു നടപ്പിലാക്കിയത് എന്നാണ്... ഇതെല്ലാം അയാള് ഒരു സുഹൃത്ത് വഴി അറിഞ്ഞത് ആണെന്നാണ് ഏട്ടനോട് പറഞ്ഞത്...... പക്ഷെ ദച്ചു, അങ്ങനെ എന്തെങ്കിലും ഉണ്ടോ... ഇല്ല അച്ചേ... എന്റെ അറിവിൽ അങ്ങനെയൊന്നുമില്ല... ഏട്ടനും അതിനെക്കുറിച്ച് അറിയില്ല.... ചിലപ്പോൾ എന്തെങ്കിലും തെറ്റിദ്ധാരണയുടെ പേരിൽ ആയിരിക്കും ഇത് നടന്നത്...... എന്തായാലും അയാളെ ഞങ്ങൾ വെറുതെ വിടില്ല... ദച്ചു.. ഇതൊക്കെ കേട്ടിട്ട് എനിക്ക് വല്ലാതെ പേടി ആകുന്നുണ്ട്... അമ്മ പേടിക്കാതെ ഒന്ന് സംഭവിക്കില്ല..... ദച്ചു.... അച്ഛൻ പറഞ്ഞല്ലോ... ഇക്കാര്യത്തിന് നിങ്ങൾക്ക് എന്ത് സഹായത്തിനും ഞാനുണ്ടാകും..... രണ്ടാളും ഒന്ന് സൂക്ഷിക്കണം എന്നുമാത്രം... അല്ല മാളുവിന്റെ അമ്മായിയോ... അവർ കേസിനെ കുറിച്ച് എന്താണ് പറയുന്നത്... അവർ ഒരു ശല്യം ഒഴിവായി എന്ന ആശ്വാസത്തിലാണ്,അതിനപ്പുറം ഒന്നുമില്ല.... ഹ്മ്മ്... അങ്ങനെയും ചില ജന്മങ്ങൾ.... അല്ല, വേറെ ജോലി നോക്കുന്ന കാര്യം എന്തായി.....

നോക്കുന്നുണ്ട്... മാളു ഇല്ലാതെ ഒറ്റയ്ക്ക് എനിക്ക് പറ്റുന്നില്ല അച്ചേ.... എങ്കിലും ഞാൻ ശ്രമിക്കുന്നുണ്ട്... പിന്നെ ഇപ്പോൾ എന്നെക്കാളും ഒരു ജോലി അത്യാവശ്യം അജു ഏട്ടനാണ്.... ഞാൻ എന്റെ ഒരു ഫ്രണ്ടിനോട് സംസാരിച്ചിട്ടുണ്ട്.... നാളെ അവളെ ഒന്ന് ചെന്ന് കാണണം..... ഗാനം അവള് മെസ്സേജ് ഇടാം എന്ന് പറഞ്ഞിട്ടുണ്ട്..... എങ്കിൽ ശരി മോള് കഴിച്ച് കിടന്നോ... ശരി അച്ചേ..... അച്ചേ.... എന്താ.. അരൂട്ട... അത് അച്ചേ.. മാളു ചേച്ചി പോയതിൽ പിന്നെ ദച്ചു ചേച്ചി എപ്പോഴും സങ്കടത്തില.... പഴയതു പോലെ ഒരു രസവും ഇല്ല 🥺🥺🥺 അരൂട്ട... മോൻ വിഷമിക്കണ്ട... എല്ലാം ശരിയാകും......... Hello അജുവേട്ട.... ഏട്ടൻ കിടന്നോ... ഇല്ല ദച്ചു.... കിടക്കാറാകുന്നതെ ഉള്ളു...... അച്ഛൻ എപ്പോഴാ എത്തിയത്... വൈകുന്നേരം ആയപ്പോഴേക്കും എത്തിയിരുന്നു....... പിന്നെ ഏട്ടാ.. ഞാൻ ഒരു ജോലി കാര്യം എന്റെ ഫ്രണ്ടിനോട് പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞില്ലായിരുന്നോ.... നാളെ അവളെ നേരിൽ പോയി കാണണം... ഹോട്ടൽ താജിൽ വെച്ച് കാണാം എന്ന് പറഞ്ഞിട്ടുണ്ട്.... മിക്കവാറും അത് ശരിയാകും.... ശരിയായാൽ ഉറപ്പായും ഏട്ടനാ ജോലിക്ക് പോകണം.... ശരി ദച്ചു...... ഞാൻ പോകാം.. എന്റെ മോള് വിഷമിക്കാതെ പോയ്‌ കിടന്നോ... ശരി ഏട്ടാ... ഏട്ടനും ഇനി ഓരോന്ന് ആലോചിച്ച് ഉറക്കം കളയാതെ പോയി കിടന്നുറങ്ങാൻ നോക്ക്....

അപ്പോൾ good night.. Good night ദച്ചു..... ദച്ചു കോൾ അവസാനിപ്പിച്ചതിനു ശേഷം, അജുവിന്റെ മനസ്സിൽ ആദ്യം വന്നത് ദച്ചുവിന്റെ മുഖമായിരുന്നു.... മാളുവിന്റെ മരണത്തിനു ശേഷം രാത്രിയിലുള്ള ഈ വിളി മുടക്കാറില്ല.... താൻ ഭക്ഷണം കഴിച്ചോ... അതോ സങ്കടപ്പെട്ടിരിക്കയാണ് എന്നൊക്കെ അറിയാനാണ് വിളിക്കുന്നത്... കൂടെ പിറക്കാതെയും കൂടപ്പിറപ്പാകാം എന്നതിന് തെളിവാണ് ദച്ചു എന്ന് അജുവിന് തോന്നി..... ഏറെ നേരം ആയിട്ടും അജുവിന് ഉറക്കം വരുന്നുണ്ടായിരുന്നില്ല.... മാളു...... 🥺🥺 എന്തിനാ നീ എന്നെവിട്ട് പോയത്... പറ്റുന്നില്ല നീ ഇല്ലാതെ എനിക്ക്... തിളങ്ങി നിൽക്കുന്ന ഈ നക്ഷത്ര കൂട്ടത്തിൽ നിന്ന് അൽപ്പം മാറി കാണുന്ന ഒരു കുഞ്ഞു നക്ഷത്രം തന്റെ മാളുവാണെന്ന് അജുവിന് തോന്നി..... എന്തിനാ പെണ്ണെ എന്നെ ഒറ്റയ്ക്കാക്കി നീ പോയത്...... എന്നും കൂടെ ഉണ്ടാകും എന്ന് പരസ്പരം വാക്ക് പറഞ്ഞിരുന്നവരല്ലേ നമ്മൾ, എന്നിട്ട് ഒടുവിൽ നീ ആ വാക്ക് തെറ്റിച്ചു... പക്ഷെ മരണം വരെ ഈ നെഞ്ചിൽ നീ മാത്രമേ ഉണ്ടാകു... ഈ ജന്മം എന്നല്ല... ഇനി എത്ര ജന്മം ഭൂമിയിൽ ഉണ്ടെങ്കിലും ഈ അർജുന് ഒരു പെണ്ണുണ്ടെങ്കിൽ അത് എന്റെ മാളു മാത്രം ആയിരിക്കും..... എന്റെ ഹൃദയത്തിൽ നിന്നും നിന്നെ അടർത്തി മാറ്റാൻ മരണത്തിനു പോയിട്ട്, ദൈവത്തിനു പോലും കഴിയില്ല... അത്രമേൽ ആഴത്തിൽ നീ എന്നിൽ പതിഞ്ഞു പോയി മാളു....

.ആ ഓർമ്മകൾ മാത്രം മതി മാളു ഈ ജന്മം എനിക്ക് ജീവിക്കാൻ.......... ആ രാത്രി ഏറെ വൈകിയാണ് അനന്ദു വീട്ടിൽ എത്തിയത്.... അവനെയും കാത്ത് പതിവ് പോലെ അമ്മ മുമ്പിൽ ഉണ്ടായിരുന്നു....... ഓഫീസിൽ അജുവും ദച്ചുവും വന്നതിനെ കുറിച്ച് മനഃപൂർവം തന്നെ വീട്ടിൽ പറഞ്ഞില്ല... പറഞ്ഞാൽ അവർ പേടിക്കുമെന്ന് അനന്ദുവിന് അറിയാമായിരുന്നു.... ആ അച്ഛാ... നാളെ ഒരു ക്ലയന്റ് ഒരു business മീറ്റിങ്ങിനു വിളിച്ചിട്ടുണ്ട്... ഹോട്ടൽ താജിൽ.. ഞാൻ പോകണോ.. എനിക്ക് എന്തോ ഒരു മടി പോലെ... അനന്ദു... മോൻ തെറ്റ് ഒന്നും ചെയ്തിട്ടില്ലായെന്ന് നിനക്ക് ഉറപ്പ് ഉള്ളിടത്തോളം, ആരെയും ഫേസ് ചെയ്യാൻ നീ മടിക്കേണ്ട കാര്യമില്ല..... അങ്ങനെ നീ ഒഴിഞ്ഞു മാറിയാൽ നീ തെറ്റ് ചെയ്‌തെന്ന് തന്നെ എല്ലാവരും വിശ്വസിക്കും... അത് എന്തായാലും ആ മീറ്റിംഗിൽ പങ്കെടുത്തിരിക്കണം... Ok അച്ഛാ..... Good night... Good night.... അങ്ങനെ ആ ദിവസം കഴിഞ്ഞു..... പിറ്റേന്ന് നേരം പുലരുന്നത് ദച്ചുവിന്റെയും അനന്ദുവിന്റെയും ജീവിത്തിലെ വലിയ മാറ്റത്തിലേയ്ക്ക് ആണെന്നറിയാതെ ഇരുവരും നിദ്രയെ പുൽകി...........................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story