🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 18

Shivadevanantham

രചന: ചാന്ദിനി

ദച്ചു........... കഴിക്കാൻ വരുന്നില്ലേ നീയ്... ദാ വരുന്നമ്മേ.... ആ ദച്ചു... മോള് പോകാൻ ഇറങ്ങുവാണോ.... അതെ അച്ഛേ..... ഒമ്പത് മണി കഴിയുമ്പോഴേക്കും ഹോട്ടലിൽ എത്താമെന്ന നിത്യ പറഞ്ഞിരിക്കുന്നത്..... അപ്പോഴേക്കും എനിക്ക് അവിടെ എത്തണം..... ആണോ... പിന്നെ നിത്യ എന്നാണോ ആ ഫ്രണ്ടിന്റെ പേര്.... അതെ അച്ഛേ... എന്റെ കോളേജ് മേറ്റ്‌ ആയിരുന്നു.... മിക്കവാറും ഈ ജോലി ഏട്ടന് ശരിയാകുമായിരിക്കും....... ജോലിക്ക് പോയി തുടങ്ങിയാലെ ഏട്ടന്റെ ഈ അവസ്ഥ മാറു..... മോള് പറഞ്ഞത് ശരിയാണ്..... ഈ ജോലി എന്തായാലും ശരിയാകും... ഇനി അഥവാ ഇത് ശരിയായില്ലെങ്കിൽ നമുക്ക് വേറെ നോക്കാം...... അച്ഛയും ശ്രമിക്കാം... എന്റെ ദച്ചൂട്ടി ധൈര്യമായിക്ക് കേട്ടോ..... Thank you അച്ഛേ...... മതി.. മതി.... വേഗം പോയി ഭക്ഷണം കഴിച്ച് ഇറങ്ങാൻ നോക്ക്..... ശരി അച്ഛേ...അല്ല അരൂട്ടനെവിടെ.... കണ്ടില്ലല്ലോ.... ചെക്കൻ കുളിക്കാൻ എന്ന് പറഞ്ഞ് പോയിട്ട് അര മണിക്കൂർ ആയി... ചിലപ്പോൾ ആ ബാത്‌റൂമിന്റെ അകത്തിരുന്നുറങ്ങുവായിരിക്കും.... കെട്ടിക്കാറായെങ്കിലും ചെക്കന്റെ കുട്ടി കളിക്ക് ഒരു മാറ്റവും ഇല്ല...... എന്റെ ഭാര്യ... അവൻ കളിച്ച് നടക്കട്ടെന്ന്... ഇപ്പോഴല്ലേ ഇതൊക്കെ പറ്റു... ആ ബെസ്റ്റ് അച്ഛൻ.....നിങ്ങള ഈ പിള്ളേരെ വഷളാക്കുന്നത്...

ഓഹ്... ഞാൻ അങ്ങ് സഹിച്ചു... എന്റെ മക്കളെ എനിക്ക് വിശ്വാസമാണ്... തെറ്റായ ഒരു കാര്യവും അവര് ചെയ്യില്ല...... അങ്ങനങ് പറഞ്ഞ് കൊടുക്ക് അച്ഛേ...... ഉവ്വ്... ഒരച്ഛനും മക്കളും....... ദച്ചു... നീ സമയം കളയാതെ വന്ന് ഭക്ഷണം കഴിക്ക്... ദാ വരുന്നു.... അച്ഛേ.... ഞാൻ ഇറങ്ങുവാണേ....... ശരി ദച്ചു.... സൂക്ഷിച്ച് പോയി വാ........ Hello... അജുവേട്ട... ആ ദച്ചു... എവിടെയാ നീയ്... ഏട്ടാ.. ഞാൻ വീട്ടിൽ നിന്നിറങ്ങി.... ഹോട്ടലിലേക്ക് പോകുവാ...... പിന്നെ ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ..... അവിടെ എത്തി നിത്യയും ആയി സംസാരിച്ചിട്ട് ഞാൻ വിളിക്കാം.... ഏട്ടൻ വരേണ്ട എന്തെങ്കിലും ആവശ്യം വന്നാൽ ഉടനെ അങ്ങ് എത്തിയേക്കണം കേട്ടല്ലോ....... ഉവ്വ്... കേട്ടു.... ദച്ചു, ടെൻഷൻ ആകേണ്ട.... വിളിച്ചാൽ മതി... ഞാൻ എത്തിക്കൊളളാം.... Ok.. ഏട്ടാ... പാവം.. എനിക്കായി ഒത്തിരി കഷ്ടപെടുന്നുണ്ട്..... അനന്ദു... എന്താ അച്ഛാ... ഇന്ന് business meet ഉണ്ടെന്ന് പറഞ്ഞിരുന്നല്ലോ... പോകുന്നില്ലേ നീ..... ഉണ്ട് അച്ഛാ... Morning 10'o clock ആണ് മീറ്റിംഗ് ഫിക്സ് ചെയ്തിരിക്കുന്നത്...... Time and venue അവര് മെസ്സേജ് ചെയ്തിരുന്നു....

ബാക്കി കാര്യങ്ങൾ അറിയിക്കാൻ വിളിക്കാം എന്ന് പറഞ്ഞിട്ടുണ്ട്....... ഞാൻ ആ call വരാൻ wait ചെയ്യുകയായിരുന്നു..... Ok... അനന്ദു.... എന്തായാലുo ഫുഡ്‌ കഴിച്ചിട്ടേ പോകാവൂ... ശരി അച്ഛാ...... ജിതിൻ.... എനിക്ക് എന്തോ ഒരു പേടി പോലെ...... എന്തെങ്കിലും ഒരു പാളിച്ച ഉണ്ടായാൽ നമ്മൾ രണ്ടാളും പെടും... മാത്രവും അല്ല ആ അനന്ദു പിന്നെ നമ്മളെ ജീവനോടെ വെച്ചേക്കില്ല..... ഗിരി... നീ ഇങ്ങനെ പേടിക്കാതെ....... ഒന്നും സംഭവിക്കില്ല.... കാര്യങ്ങൾ എല്ലാം well planned ആണ്..... ഇന്നത്തോടെ ദേവാനന്ദ് ചന്ദ്രശേഖരൻ എന്ന the young business man ഇതുവരെ നേടിയടുത്ത എല്ലാ പേരും പ്രശസ്തിയും അവസാനിക്കും...... എല്ലാം ഞാൻ correct ആയി പ്ലാൻ ചെയ്തിട്ടുണ്ട്........ Place and time ഞാൻ വേറെ ഒരു സിമ്മിൽ നിന്ന് അനന്ദുവിന് message ചെയ്തിട്ടുണ്ട്....ബാക്കി കാര്യങ്ങൾ വിളിച്ച് അറിയിക്കാം എന്ന് പറഞ്ഞിട്ടുണ്ട്....... ഞാൻ വിളിച്ചാൽ ചിലപ്പോൾ എന്റെ ശബ്ദം അവൻ തിരിച്ചറിയും....അതാ നിന്നോട് ഒന്ന് വിളിക്കാൻ പറഞ്ഞത്.... Ok ജിതിൻ... ഞാൻ വിളിക്കാം........ Ok ഗിരി... അനന്ദു... മോൻ ഇറങ്ങുവാണോ... അതെ.. അമ്മേ... ആ അനന്ദു അവര് വിളിച്ചിരുന്നോ... വിളിച്ചു അച്ഛാ.....10'o clock തന്നെ അവർ എത്തും.... So, ഇപ്പോഴേ ഇറങ്ങിയാലെ on time എത്താൻ പറ്റു..... ശരി അനന്ദു... എന്ന ഇറങ്ങിക്കോ.... ബൈ അച്ഛാ...അമ്മ...... ബൈ.... നിത്യ... താൻ വന്നിട്ട് കുറേ നേരമായോ... No ദച്ചു... Just 5 minutes...

മാളുവിന്റെയും ദച്ചുവിന്റെയും കോളേജ് മേറ്റ് ആയിരുന്നതുകൊണ്ട്, നിത്യയ്ക്ക് അവരുടെ സൗഹൃദത്തിന്റെ ആഴം അറിയാമായിരുന്നു.... അതുകൊണ്ടുതന്നെ ദച്ചുവിനെ വേദനിപ്പിക്കണ്ട എന്ന് കരുതി മനപ്പൂർവ്വം മാളുവിനെക്കുറിച്ച് ഒന്നും ചോദിച്ചില്ല.... ദച്ചു..... നീ പറഞ്ഞതുപോലെ ഞാൻ മാനേജറോട് സംസാരിച്ചിട്ടുണ്ട്..... ഇത് ജോലിയുമായി ബന്ധപ്പെട്ട കുറച്ച് ഡീറ്റെയിൽസ് ആണ്..... ഇത് തരാൻ വേണ്ടിയാണ് നേരിൽ കാണാം എന്ന് പറഞ്ഞത്... നീ പറഞ്ഞ ആളോട് next Wednesday സർട്ടിഫിക്കറ്റുമായി ഓഫീസിലെത്താൻ പറയണം.... ഇന്റർവ്യൂ അറ്റൻഡ് ചെയ്തു കഴിഞ്ഞാൽ വേറെ പ്രശ്നമൊന്നുമില്ല..... ജോലി ഉറപ്പാണ്..... Thank you നിത്യ.... Thank you so much... എന്താ ദച്ചു ഇത്,നമുക്കിടയിൽ ഇതൊക്കെ വേണോ.... അതല്ല നിത്യ ഇത് വളരെ വലിയൊരു സഹായമാണ്... പെട്ടെന്ന് ഇങ്ങനെ ഒരു ജോലി എന്നെക്കൊണ്ട് ഒറ്റയ്ക്ക് സാധിക്കില്ല...so thanks again... എങ്കിൽ ഞാൻ ഇറങ്ങട്ടെ ഏട്ടനോട് ഞാൻ പറയാം.... Ok ദച്ചു ബൈ...... Hello ഏട്ടാ... ഏട്ടൻ വരണ്ട ആവശ്യമൊന്നുമില്ല... ഞാൻ നിത്യയെ കണ്ടു..... അവള് ഡീറ്റെയിൽസ് എല്ലാം തന്നിട്ടുണ്ട്..... Next Wednesday ഏട്ടൻ ഓഫീസിൽ ചെന്നാൽ മതി..... വേറെ പ്രശ്നങ്ങളൊന്നുമില്ല.... ഞാൻ ഇവിടെ നിന്ന് ഇറങ്ങുകയാണ്....

ഞാൻ ഏട്ടനെ പിന്നെ വിളിക്കാം... ശരി ദച്ചു...... ഹോട്ടലിൽനിന്ന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ്, എൻട്രൻസിലൂടെ അനന്ദു അകത്തേക്ക് വരുന്നത് ദച്ചുവിന്റെ ശ്രദ്ധയിൽപ്പെട്ടത്...... ഇതയാളല്ലേ.... ദേവാനന്ദ് ചന്ദ്രശേഖരൻ.... അയാളെന്താകും ഇവിടെ, ഇനി അന്ന് അജുവേട്ടൻ അറിഞ്ഞത് പോലെ എന്തെങ്കിലും illegal dealings ആകുമോ...... Excuse me....... Yes sir...... I'm Devanandh Chandrasekharan...... Mananging Director, Anandh Group Of Companies...... Varmma group of കമ്പനിസിൽ നിന്നും എനിക്ക് ഒരു call വന്നിരുന്നു... ഇവിടെ ഒരു മീറ്റിംഗ് അറേഞ്ച് ചെയ്തിരുന്നു... Oh... Yes sir... അവർ എത്തുന്നതേ ഉള്ളു... Sir വന്നാൽ റൂമിന്റെ കീ തരാൻ പറഞ്ഞിരുന്നു... ദാ sir key... റൂം നമ്പർ 105... Ok thank you......... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ കാവ്യാ.... മോളെ നീ എന്താ ഈ കാണിക്കുന്നത്..... കാവ്യാ നീ ഒന്ന് cool ആക്... നീ ഈ സാധനങ്ങൾ എറിഞ്ഞുടച്ചത് കൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമോ...... പിന്നെ... പിന്നെ ഞാൻ എന്താ വേണ്ടത്.... പപ്പാ പറയ്‌..... News പപ്പയും കണ്ടതല്ലേ.. The young business man DEVANANDH CHANDRASEKHARAN is getting to be married soon...... And the girl is not me, SIVADEKSHA RAMANADHAN How is it possible...... എങ്ങനെയാണു ഇതേ പോലൊരു news leak ആയത്..... എങ്ങനെയാണ് അവർ രണ്ടാളും ഒരുമിച്ച് ആ റൂമിൽ വന്നത്.... ആലോചിച്ചിട്ട് എനിക്ക് ഭ്രാന്ത്‌ പിടിക്കുന്നു പപ്പാ.... അനന്ദുവിനെ വിളിച്ചിട്ട് ഫോൺ switched off ആണ്... മോളെ... പ്ലീസ് relax...

പപ്പാ അന്വേഷിക്കട്ടെ... മീഡിയക്ക് എന്തെങ്കിലും തെറ്റ് പറ്റിയത് ആകും... ഇല്ല പപ്പാ... ഇതിനു പിന്നിലെ സത്യം അറിയാതെ എനിക്ക് ഇനി സമാധാനമായി ഇരിക്കാൻ കഴിയില്ല.... No.... ഇല്ല.... ഇങ്ങനൊരു വിവാഹത്തിന് എനിക്ക് സമ്മതമല്ല.... അനന്ദു.... മോനെ അമ്മ പറയുന്നത് ഒന്ന് സമാധാനമായി കേൾക്കു.... ഇല്ല അമ്മ.... I'm not ready to do that...... അച്ഛൻ എന്തിനാണ് അവിടെ വച്ച് അങ്ങനെ പറഞ്ഞത്..... പിന്നെ... ഞാൻ എന്ത് വേണം എന്നാണ് അനന്ദു നീ പറയുന്നത്... നീയും കണ്ടതല്ലേ മീഡിയസിനെ... ഒരു വാർത്തയ്ക്കായി കാത്തിരിക്കുകയാണ് അവർ... അപ്പൊ അങ്ങനൊരു തീരുമാനം എടുത്തില്ലായിരുന്നു എങ്കിൽ പിന്നെ നാണക്കേട് കൊണ്ട് നാട്ടുകാരുടെ മുഖത്ത് പോലും നോക്കാൻ പറ്റാത്ത അവസ്ഥ ആയേനെ.... പക്ഷെ അച്ഛാ.. നാണക്കേട് മാറ്റാൻ അച്ഛൻ കണ്ടെത്തിയ ഈ വഴി... It's not fair.. ഞാൻ വാക്ക് കൊടുത്ത ഒരു പെണ്ണുണ്ട് കാവ്യാ..... അവളോട് ഞാൻ എന്ത് സമാധാനം പറയും..... നടന്നതെല്ലാം ഞാൻ അച്ഛനോട് പറഞ്ഞതല്ലേ...... അതെ... ആ കുട്ടി അവിടെ എങ്ങനെ വന്നു എന്ന് നിനക്കറിയില്ലായിരിക്കും...

But നാട്ടുകാരുടെ മുമ്പിൽ നിങ്ങൾ തെറ്റ്കാരാകും...... അങ്ങനെ വരാതിരിക്കാൻ ഈ ഒരു വഴി മാത്രമേ ഉള്ളു....തല്ക്കാലം നീ ഇതിന് സമ്മതിച്ചേ മതിയാകു.... ഇനി ആ കുട്ടിയുടെ വീട്ടിൽ പോയി കാര്യങ്ങൾ എല്ലാം വിശദമായി സംസാരിക്കണം... അവരും ഇതേ സിറ്റുവേഷനിൽ ആയത് കൊണ്ട് സമ്മതിക്കാതെ വേറെ വഴി ഉണ്ടാകില്ല.... ദച്ചു.... മോളെ..... ഏട്ടാ.. മോള് 🥺🥺, കുറെ സമയമായി ഇതിനുള്ളിൽ കയറിയിട്ട്... എനിക്ക് എന്തോ പേടിയാകുന്നു.... അച്ഛാ... ചേച്ചി..... 🥺🥺 നിങ്ങൾ വെറുതെ ബഹളം ഉണ്ടാകാതെ... ദച്ചു... വാതിൽ തുറക്ക്, എനിക്ക് സംസാരിക്കാനുണ്ട്... ഈ സമയം ദച്ചു മുറിക്കുള്ളിൽ ആയിരുന്നു.... മനസ്സ് നിറയെ അൽപ്പം മുൻപ് സംഭവിച്ച കാര്യങ്ങൾ നിറഞ്ഞ് നിന്നു... എത്രപെട്ടന്നാണ് തന്റെ ജീവിതം മാറി മറിഞ്ഞത്.... ഒരു വേള ദച്ചുവിന്റെ മനസ്സ് കുറച്ച് മണിക്കൂറുകൾ പിറകിലേയ്ക്ക് പോയി..........................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story