🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 2

Shivadevanantham

രചന: ചാന്ദിനി

ദച്ചു.... ദച്ചു....... എന്താ അമ്മേ..... ഉറങ്ങാനും സമ്മതിക്കില്ലേ..... ആ ബെസ്റ്റ്..... ഇന്നലെ രാത്രി എന്തൊക്കെയായിരുന്നു...... രാവിലെ നേരത്തെ വിളിക്കണം........നേരത്തെ ഓഫീസിൽ പോകണം എന്നൊക്കെ പറഞ്ഞിട്ടു.... ഇപ്പോ മണി ഏഴായി..... എന്റെ ദേവിയെ ഏഴു മണിയോ........ എന്നെ നേരത്തെ വിളിക്കണം എന്ന് പറഞ്ഞതല്ലേ അമ്മേ.... ദേ ദച്ചു... ഒന്നങ്ങു തന്നാലുണ്ടല്ലോ....... എത്ര നേരായി മനുഷ്യൻ തൊണ്ട കാറി വിളിക്കുന്നു..... എന്നിട്ടിപ്പോ വിളിച്ചില്ല പോലും...... സോറി അമ്മേ... 😁 ഉറങ്ങി പോയി...... ദൈവമേ.. പറഞ്ഞു നിന്ന് സമയം പോയി..... ഓ ഇന്നും അവന്റെ വായിൽ ഇരിക്കണ മുഴുവൻ കേൾക്കേണ്ടി വരുവല്ലോ......... ഇനി പറഞ്ഞു നില്കാതെ വേഗം പോയി റെഡി ആകു ദച്ചു..... ദാ എപ്പോഴേ പോയി......... പിന്നങ്ങോട്ട് എല്ലാം പെട്ടന്നായിരുന്നു....... ഒരു സ്ലീവ്ലസ് റെഡ് എംബ്രോയ്‌ഡ്‌റി ടോപ്പിൽ സുന്ദരിയായിരുന്നു നമ്മുടെ ദച്ചു..... ദച്ചു..... ഭക്ഷണം മുഴുവൻ കഴിച്ചിട്ടു പോ..... മതിയമ്മേ.... എടി ചേച്ചി....... എന്താ അരൂട്ട....... ഇപ്പോ തന്നെ നേരം വൈകി... എന്താ നിനക്ക് വേണ്ടത്....... ഓ പറയണ കേട്ട തോന്നും വൈകിയത് എന്റെ കുഴപ്പം കൊണ്ടാണെന്നു..... നീ നേരത്തെ എഴുനേൽക്കാഞ്ഞിട്ടല്ലേ.......... അതെ.... അതിനിപ്പോ നിനക്കെന്തു വേണം....... എനിക്കൊന്നും വേണ്ട... ഞാനും വരുന്നു... എന്റെ ബൈക്ക് വർക്ഷോപ്പില...... നീ മാളുചേച്ചിയെ കൂട്ടാൻ പോകുമ്പോൾ എന്നെ ബസ് സ്റ്റോപ്പിൽ വിട്ട മതി....... എന്ന വേഗം വാ...... എന്റെ ദേവി.... ഈ ദച്ചു ഇതെവിടെ പോയി.......

സമയം 8.30 കഴിഞ്ഞു.... ഇന്നു ഓഫീസിൽ മീറ്റിംഗ് ഉള്ളണല്ലോ.... അതിനു സബ്‌മിറ്റ് ചെയ്യണ്ട ഫയൽ ദച്ചുവിന്റെ കയ്യിലാണുള്ളത്....... അതു ഫൈനൽ വെരിഫിക്കേഷൻ ചെയ്യുവാൻ, മീറ്റിംഗിന് മുൻപ് M. D കാണിക്കുവാൻ പറഞ്ഞട്ടുള്ളതാ.... എന്നിട്ടു ഇവളിടെവിടെ പോയി.... വിളിച്ചപ്പോ ദാ വരുന്നൂന്നു പറഞ്ഞണല്ലോ..... കറക്റ്റ് ടൈമിംഗ്... ദാ നമ്മുടെ ദച്ചു എത്തി പോയി..... ഗുഡ് മോർണിംഗ് മാളുചേച്ചി....... ഗുഡ് മോർണിംഗ് അരൂട്ട...... ഇന്നെന്താ രണ്ടാളും ഒരുമിച്ച്.... അതു എന്റെ ബൈക്ക് വർക്ക്ഷോപ്പില ചേച്ചി... മതി മാളു സംസാരിച്ചത് ഇപ്പോൾ തന്നെ സമയം വൈകി...... ദേ ദച്ചു... എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്...... എത്ര നേരമായി ഞാൻ ഇവിടെ നിൽക്കുന്നു എന്ന് അറിയുമോ... ഇന്ന് മീറ്റിംഗ് ഉള്ള കാര്യം നീ മറന്നോ..... മീറ്റിംഗിന് അര മണിക്കൂർ മുമ്പ് എത്തണമെന്നു M. D നിന്നോട് പറഞ്ഞിരുന്നതല്ലേ...... സോറി ഡി...ഉറങ്ങി പോയി 😁😁 ബെസ്റ്റ്....... ഇന്നും അയാളുടെ വായിലിരിക്കണതു മുഴുവൻ കേൾക്കാം.... അയ്യോ, അ നാക്കെടുത്തു വളക്കാതെ എന്റെ പൊന്നു മാളു......വേഗം കേറൂ.... ഓ കേറി... ഇനി പോട്ടെ റൈറ്റ്..... ബൈ അരൂട്ട.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഡി മാളു.. ഒന്ന് വേഗം വായോ.. ഇപ്പോ തന്നെ സമയം വൈകി... ഓ ഇപ്പോ കുറ്റം എന്റേതായോ... അല്ല...

കുറ്റം മുഴുവൻ എന്റെത.. നീ ഒന്ന് വാ... ഉം.. ശെരി...... ആ ആരൊക്കെയാ ഇത്...എത്തിയോ.....വേഗം ചെല്ല്.... M. D കാത്തിരിക്കുന്നുണ്ട്.... ദേവിയെ... കാലൻ എത്തിയോ... എന്ന ഇന്നെന്റെ അടക്ക് ഫിക്സ് (ദച്ചു ആത്മ ) അജുവേട്ട... സർ വന്നിട്ട് കുറെ നേരയോ.... ആ ഒരു പത്തു മിനിറ്റ് ആയി.... വന്നപ്പോ തൊട്ടു നിന്നെ അന്വേഷിക്കുന്നുണ്ട്....... വേഗം ചെല്ലാൻ നോക്ക്..... ശെരി അജുവേട്ട.... (അപ്പൊ ഗയ്‌സ് നമുക്ക് പുതിയ ഒരാളെ ജസ്റ്റ്‌ ഒന്ന് പരിചയപ്പെടാം........ ഇതു അർജുൻ മാധവ് എന്ന അജു ..... ആനന്ദ് ഗ്രൂപ്പ്‌ ഓഫ് കമ്പനിസിൽ ഇപ്പോൾ മാനേജർ ആണ്.... പ്രായത്തിലും സ്ഥാനത്തിലും നമ്മുടെ നായികമാരേക്കാൾ സീനിയർ ആണെങ്കിലും മൂന്നാളും കട്ട കമ്പനി ആണ്......) കൂയ്..... പെട്ടന്ന് അജു വിളിച്ചപ്പോളാണ് എന്തോ ആലോചിച്ചു നിന്നിരുന്ന മാളു ഞെട്ടി അവനെ നോക്കിയത്...... എന്താ അജുവേട്ട.... മനുഷ്യൻ പേടിച്ചു പോയല്ലോ...... അല്ല എന്താ ഇത്ര വലിയ ആലോചന.... ഏയ്യ് ഞാൻ ദച്ചുവിന്റെ കാര്യം ആലോചിച്ചതാ... ഇന്ന് അവൾക്ക് അയാളുടെ കയ്യിൽ നിന്ന് ശരിക്കും കിട്ടും..... അതെ.......... Sir, may i come in...... യെസ്... Get in.... ദച്ചു കയറി ചെന്നപ്പോൾ, അനന്ദു ഫയൽ ചെക്ക് ചെയുവായിരുന്നു... പെട്ടന്ന് അവൻ തല ഉയർത്തിയതും മുമ്പിൽ നിൽക്കുന്ന ദച്ചുവിനെ കണ്ടതും അ മുഖത്ത് ദേഷ്യം നിറഞ്ഞു....

Why are you late ms. Sivadeksha? 😠 Sir, അതു ഞാൻ............. Just answer to my question.... You are so irresponsible......... എന്റെ ദേവിയെ... ഇതു ഇങ്ങേരു തന്നെ എല്ലാം പറഞ്ഞാൽ പിന്നെ ഞാൻ എങ്ങനെ മറുപടി പറയും....... Sivadeksha, do you hear me........ ഞാൻ ഇന്നലെ തന്നോട് പറഞ്ഞിരുന്നതല്ലേ ഇന്ന് നേരത്തെ വരണം എന്ന്..... സോറി sir..... ഒക്കെ... ഇനി അത് സംസാരിക്കാൻ നിന്നാൽ സമയം ഇനിയും വൈകും....താൻ ആ ഫയൽ ഇങ്ങു തരു... ദാ sir.... Ok you can go now.... Ok sir..... ഹും കാട്ടുമാക്കാൻ... ബാക്കിയുള്ളവർ എന്തു കഷ്ടപ്പെട്ട് ചെയ്‌ത ഫയൽ ആണ്... നോകീട്ട് ഒരു നല്ല വാക്ക് പോലും പറഞ്ഞില്ല...... (ദച്ചു പിറുപിറുത്തുകൊണ്ട് പുറത്തേയ്ക്ക് poyi) ദച്ചു പോയി പിന്നാലെ തന്നെ അനന്തു മീറ്റിങ്ങിന് ആയിപ്പോയി..... ദച്ചു prepare ചെയ്ത ഫയൽ perfect ആയിരുന്നതുകൊണ്ട് മീറ്റിംഗിൽ നല്ല രീതിയിൽ പെർഫോം ചെയ്യാൻ അനന്തുവിന് സാധിച്ചു...... ഇതു വരെ കൊടുത്ത ഫയൽ ഒക്കെ അ ഫൂൾ ശിവദക്ഷ കുളമാക്കിയെങ്കിലും, ഇന്നത്തെ വർക്ക്‌ നന്നായിരുന്നു.... ഫയൽ preparation വളരെ perfect ആയിരുന്നു.... ഒന്ന് wish ചെയ്യണോ.... (നമ്മുടെ ഹീറോ കാര്യമായ ആലോചനയിലാണ് ഗയ്‌സ്... ഇന്നു നമ്മുടെ ദച്ചു കുത്തിയിരുന്ന് തയാറാക്കിയ ഫയൽ ഉള്ളത് കൊണ്ടാണ് ചെക്കന് മീറ്റിംഗിൽ തിളങ്ങാൻ പറ്റിയത്.....

അതിനു അവളെ വിഷ് ചെയ്യണം എന്നുണ്ടെങ്കിലും പുള്ളീടെ ഈഗോ അങ്ങ് സമ്മതിക്കുന്നില്ല.....) ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈ സമയം നമ്മുടെ ദച്ചുവും മാളുവും അജുവും ക്യാന്റീനിൽ നല്ല പോളിംഗിളായിരുന്നു..... എന്റെ പൊന്നു ദച്ചു ഒന്ന് പതിയെ കഴിക്കു... അതു ആരും എടുത്തോണ്ട് പോകാത്തൊന്നും ഇല്ല....... (അജു ) അതെ നീയൊന്നു പതിയെ കഴിക്കു.. നിനക്ക് അ സമൂസയോട് എന്തെങ്കിലും ദേഷ്യം ഉണ്ടോ..... ഒ... ഞ്ഞു.... പോയ.... മ്മ്മ്.... ഓ എന്റെ പൊന്നു ദച്ചു..... നീ ആദ്യം അതു ഒന്ന് ഇറക്കി വിട്.. എന്നിട്ടു സംസാരിച്ചാൽ മതി.... നിങ്ങൾ രണ്ടാളും ഒന്ന് പോയെ... ഞാൻ നിങ്ങടെ ഫുഡ്‌ എടുക്കാൻ വന്നില്ലല്ലോ.... ഇതെന്റെ പ്രെതിഷേധമാണ്... പ്രെതിഷേധമോ.... എന്തിനു... (മാളു ) അതെ എന്തു പ്രെതിഷേതമാണ്... (അജു ) അതൊന്നും നിങ്ങള്ക്ക് പറഞ്ഞാൽ മനസിലാവില്ല മിഷ്ടർ....... എന്നും പറഞ്ഞു നമ്മുടെ ദച്ചു ഇല്ലാത്ത കണ്ണുനീർ വരുത്തുന്നുണ്ട്........ എന്താന്ന് ഒന്ന് പറയുന്നുണ്ടോ എന്റെ ദച്ചു.... അജുവേട്ട ഏട്ടൻ പറഞ്ഞില്ലേ, ഇന്ന് അയാൾ അ മീറ്റിംഗിൽ തിളങ്ങിയെന്നു.. അതു ഞാൻ prepare ചെയ്‌ത ഫയൽന്റെ ഗുണമാ... എന്നിട്ടു ആ കാട്ടുമാക്കാൻ ഒരു നല്ല വാക്ക് പോലും പറഞ്ഞില്ല...... സങ്കടമുണ്ട് ഗോപിയേട്ടാ... സങ്കടമുണ്ട്...... ഇത് കേട്ട അജു..... പോട്ടെ.. പോട്ടെ....

അയാൾ അല്ലേലും ഒരു മുരടനാ..... ഞാൻ ഒരു സമൂസ കൂടി പറയട്ടെ.... എല്ലാ വിഷമവും അങ്ങ് മാറട്ടെന്നേ..... ഓക്കേ അജുവേട്ട.. എനിക്ക് വിശക്കുന്നില്ല.. But അയാളോടുള്ള കലിപ് തീർക്കാൻ വേണ്ടി മാത്രം... ഉവ്വ് ഉവ്വേ..... (Malu) അതിനു ദച്ചു ഒന്ന് ഇളിച്ചു കൊടുത്തു 😁😁😁😁 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈ സമയം ആണ് half frock ധരിച്ച ഒരു പെൺകുട്ടി ഓഫീസിലേക്ക് കടന്നു വരുന്നത്..... ഇവളാണ് അനന്ധിക ബാലകൃഷ്ണൻ... നമ്മുടെ അനന്ദുവിന്റെ ചെറിയച്ഛൻ ബാലകൃഷ്ണന്റെ ഒരേ ഒരു മകൾ...... പക്ഷെ ഇവള് നമ്മുടെ ചെക്കനെ പോലെ അല്ല..... നമ്മുടെ ഹീറോ ആള് കുറച്ചു കലിപ്പ് ആണെങ്കിലും മനുഷ്യപറ്റുള്ളവനാണ്..... എന്നാൽ അനന്ധിക, എന്ന അനു എല്ലാവിധ അഹങ്കാരങ്ങളും ഉള്ള ഒരുത്തിയാണ്...... ഇടയ്ക്കു ഓഫീസിൽ വരാറുണ്ട്... നമ്മുടെ ദച്ചു ടീമിന്റെ മെയിൻ ശത്രു ആണിവൾ..... അനു, അനന്തുവിന്റെ ക്യാബിനിലേക്ക് പോകുമ്പോഴാണ് ദച്ചുവും കൂട്ടരും കാന്റീൻ നിന്ന് വരുന്നത്..... ഇവരെ കണ്ടപാടെ അനുവിന് എവിടുന്നെലാമോ ദേഷ്യം ഇരച്ചു കയറി... ദച്ചു... ദേ നമ്മുടെ ശത്രു വരുന്നുണ്ട്.... നീ വെറുതെ വഴക്കിനു പോകണ്ട കേട്ടോ.... ഞാനൊരു വഴക്കിനും പോകുന്നില്ല മോളു.... എന്നാ ശരി നീ വാ.... ഹേയ്... എന്താണ് ശിവദക്ഷ... കണ്ടിട്ടും കാണാത്ത പോലെ പോകുന്നത്....എന്നെ പേടിച്ചിട്ടാണോ... പേടിക്കാൻ നീയാരാടി... വല്ലോ ഭൂതമോ പ്രേതമോ മറ്റോ ആണോ.... ഏയ്‌.. നീ എന്താ എന്നെ വിളിച്ചത്... How dare you.... ഞാൻ പല തവണ നിന്നെ warn ചെയ്‌തിട്ടുണ്ട്...

. I'm your M. D's sister... So call me madam.... ഒന്ന് പോയെടി..... ആനയെ പേടിച്ച പോരെ... അല്ലാതെ ആന പിണ്ടത്തെ ഒക്കെ പേടിക്കണോ... (ദച്ചു with lot of pucham😏) ഏയ്യ്.. നീ എന്ത് പറഞ്ഞെടി.... പറഞ്ഞത് നീ കേട്ടില്ലേ....... ഏയ്യ് you.... എന്നും പറഞ്ഞു അനു ദച്ചുവിന് നേരെ അടിക്കാൻ കയൊങ്ങി.....പെട്ടന്ന് ഇതു കണ്ട മാളു മറ്റൊന്നും ഓർക്കാതെ അനുവിന്റെ കൈയിൽ പിടിച്ചു മാറ്റി.. ദച്ചു.. വാ പോകാം... വെറുതെ ഒരു വഴക്ക് വേണ്ട.... (Malu) എന്റെ കയ്യിൽ കയറി പിടിച്ചിട്ടു അങ്ങനെ അങ്ങ് പോയാലോ മാളവിക..... പെട്ടന്ന് അനു മാളുവിന്റെ കരണത്തു ശക്തിയായി അടിച്ചു.... അങ്ങനൊരു നീക്കം പ്രേധിക്ഷിക്കാത്തതായതു കൊണ്ട് മാളു പുറകിലേക്ക് ഒന്നു വെച്ചു പോയെങ്കിലും പെട്ടന്ന് തന്നെ അജു മാളുവിനെ താങ്ങി..... മാളുവിന്റെ നിറഞ്ഞ കണ്ണുകൾ കണ്ട ദച്ചുവിന് സഹിക്കാൻ കഴിഞ്ഞില്ല... ദച്ചു അനുവിന്റെ കരണത്തു അടിച്ചു.... അനുവിന് ആകെ സങ്കടവും നാണക്കേടുമായി..... You..... You ബ്ലഡ്‌ഡി *@##** How dare you to touch me... You dont know who i am...... I will show you.... എന്ന് പറഞ്ഞു അനു പുറത്തേക്കു പോയി... ഈ സമയം ശബ്ദം കേട്ടു പുറത്തേക്കു വന്ന അനന്ദു കാണുന്നത് അനു വിന്റെ കരണത്ത് അടിക്കുന്ന ദച്ചുവിനെ ആണ്... ദച്ചു..

നീ എന്തിനാ അവളെ തല്ലിയത്... (മാളു ) പിന്നെ നിന്റെ കരണത്തടിച്ച് അവളെ ഞാൻ എന്താ ചെയ്യേണ്ടത്.... Ms. ശിവദക്ഷ come to my cabin.... ഓഹ് കാലൻ ഇവിടെ ഉണ്ടാരുന്നോ...... (ദച്ചു ആത്മ ) ദച്ചു M. D പ്രേശ്നമാകുവോ... എന്റെ പൊന്നു ചേട്ടാ,മാളു.... നിങ്ങൾ രണ്ടാളും സമാധാനപ്പെടു.. അയാളെന്നെ ഒന്നും ചെയ്യില്ലന്നെ..... ഞാൻ ഇപ്പൊ വരാം... Sir may i come in.... Yes.... See ms. Sivadeksha, she is my sister... എത്ര ധൈര്യം ഉണ്ടായിട്ട നീ അവളുടെ ദേഹത്തു കൈ വച്ചതു.... Sir ഞാൻ അല്ല.. Madam ആണ് ആദ്യം പ്രേശ്നമുണ്ടാക്കിയത്... No more excuses..... നാളെ ഇവിടെ വർക്ക്‌ ചെയ്യണം എന്നുണ്ടെങ്കിൽ... Go and say sorry to her..... അതു ഒരു അലർച്ച ആയിരുന്നു... അവന്റെ മുഖ ഭാവം കണ്ട ദച്ചു ഒരു നിമിഷം ഒന്നു പകച്ചു.... പെട്ടന്നാണ് അനന്ദുവിന്റെ ഫോൺ റിങ് ചെയ്‌തെത്... ഫോൺ ഡിസ്പ്ലേയിലേക്ക് നോക്കിയ അനന്ദുവിന്റെ മുഖം ശാന്തമാകുന്നത് ദച്ചു അത്ഭുതത്തോടെ നോക്കി... അനന്ദു ഡിസ്പ്ലേയിലേക്ക് നോക്കിയതും അ പേര് കണ്ട അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി മിന്നി മാഞ്ഞു.. ❤️❤️MY LOVE❤️❤️........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story