🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 20

Shivadevanantham

രചന: ചാന്ദിനി

അനന്ദു...... Please say something.......നീ ഇങ്ങനെ മിണ്ടാതിരിക്കുന്നത് കാണുമ്പോൾ എനിക്ക് ശരിക്കും വട്ട് പിടിക്കുന്ന പോലെയുണ്ട്..... അനന്ദു മറ്റുള്ളവർ പറയുന്നതൊന്നും ഞാൻ വിശ്വസിക്കുന്നില്ല....... I want your explanation....... എന്താ ശരിക്കും സംഭവിച്ചത്..........നിങ്ങൾ എങ്ങനെയാണ് ഒരുമിച് ആ റൂമിൽ വന്നത്..... How does it happen....അനന്ദു.... Please... എന്നെ ഇങ്ങനെ ടെൻഷൻ ആക്കാതെ say something...... വന്നപ്പോൾ തൊട്ട് നീ ഇങ്ങനെ ഇരിക്കുന്നു....... കാവ്യാ.... സത്യമായിട്ടും എന്താണ് അവിടെ സംഭവിച്ചത് എന്ന് എനിക്കറിയില്ല...... ഞാൻ അവിടെ ഒരു business മീറ്റിനു വേണ്ടി പോയതാണ്....... അവർ പറഞ്ഞതിന് അനുസരിച്ചാണ് ഞാൻ ആ റൂമിൽ പോയത്... ഞാൻ വാഷ്റൂമിൽ പോയി വെളിയിൽ ഇറങ്ങിയപ്പോൾ റൂമിൽ ശിവദക്ഷ ഉണ്ടായിരുന്നു..... അവളോട് സംസാരിക്കുന്നതിന് മുൻപ് പുറത്ത് പോലീസ് എത്തി... ഞാൻ പറഞ്ഞതൊന്നും കേൾക്കാൻ തയാറാകാതെ അവർ ഞങ്ങളെ സ്റ്റേഷനിലേയ്ക്ക് കൊണ്ട് പോയി..... അവിടെ നിന്നും ഞങ്ങൾ രണ്ടാളുടെയും വീട്ടിലേയ്ക്ക് വിളിച്ചു....ഈ സമയം മീഡിയയും എത്തിയിരുന്നു........ എന്താ ചെയ്യണ്ടേതെന്ന് ഒരു ഐഡിയയും ഇല്ലാതിരുന്ന അവസ്ഥയായിരുന്നു കാവ്യാ...... അപ്പോഴത്തെ നാണക്കേട് ഒഴിവാക്കാൻ വേണ്ടി ഞങ്ങൾ വിവാഹിതരാകാൻ പോകുന്നവർ ആണെന്ന് അച്ഛന് അവിടെ വച്ച് പറയേണ്ടി വന്നു... അവളുടെ വീട്ടുകാർക്കും ആ സമയത്ത് അത് മാറ്റി പറയാൻ പറ്റിയില്ല...... കാവ്യാ....

സത്യത്തിൽ ഇതാണ് അവിടെ നടന്നത്... ഇതിൽ കൂടുതലായി ഒന്നും എനിക്കറിയില്ല... അവൾ എങ്ങനെയാണ് അവിടെ എത്തിയതെന്നും എനിക്കറിയില്ല... Please belive me kavya........ അനന്ദു നിന്നെ എനിക്ക് വിശ്വാസമാണ്...... അനന്ദു ഇനി ആ മാളവികയുടെ മരണത്തിൽ നിനക്ക് പങ്കുണ്ടെന്നു വിചാരിച്ച് മനഃപൂർവം നിന്നെ കുടുക്കാൻ വേണ്ടി അവർ ചെയ്തതാകുമോ..... അങ്ങനൊരു സംശയം എനിക്കും തോന്നാത്തിരുന്നില്ല കാവ്യാ.... But ശിവദക്ഷ അങ്ങനൊരു പെണ്ണാണെന്ന് എന്ത് കൊണ്ടോ എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല....... പക്ഷെ അനന്ദു, അങ്ങനെ അല്ലെങ്കിൽ പിന്നെ അവൾ എന്തിന് ആ റൂമിൽ വന്നു.... പിന്നെ നിന്നോട് ഇപ്പോൾ അവർക്കുള്ള പ്രതികാരം തീർക്കാൻ അവർ ഏത് വഴിയും തിരഞ്ഞെടുക്കാൻ മടിക്കില്ല....... കാവ്യാ.... അങ്ങനെ ചിന്തിച്ചാൽ താൻ പറയുന്നതിലും കാര്യമുണ്ട്..... പക്ഷെ കാവ്യാ... എന്താ ചെയ്യേണ്ടതെന്ന് എനിക്ക് ഒരു രൂപവും ഇല്ല....... എത്ര നാളത്തെ നമ്മുടെ കാത്തിരിപ്പാണ് നമ്മുടെ വിവാഹം........ ആലോചിക്കുന്തോറും എനിക്ക് വട്ട് പിടിക്കുന്നു കാവ്യാ... നീ തന്നെ പറയ്‌ ഞാൻ എന്താണ് ചെയ്യേണ്ടത്..... നീ ആ വിവാഹത്തിന് സമ്മതിക്കണം അനന്ദു........ കാവ്യാ..... നീ എന്താണ് ഈ പറയുന്നത്......

നിന്റെ സ്ഥാനത്ത് മറ്റൊരാളെ എങ്ങനെ എനിക്ക് കാണുവാൻ കഴിയും..... അനന്ദു... I know it...but ഇപ്പോ നമ്മളുടെ മുൻപിൽ ഈ ഒരു വഴി മാത്രമേ ഉള്ളൂ.... ഞാൻ പറയുന്നത് നീ സമാധാനമായി കേൾക്കണം.... നീ പറഞ്ഞതനുസരിച്ച്, ഇത് അവർ തന്നെ പ്ലാൻ ചെയ്തത് ആകാനാണ് സാധ്യത....... അങ്ങനെയെങ്കിൽ നിന്നെ നാണം കെടുത്തുക എന്ന് തന്നെയായിരിക്കണം അവരുടെ ഉദ്ദേശം.... ഇപ്പോൾ നമ്മൾ തമ്മിലുള്ള വിവാഹം നടന്നാൽ, മറ്റുള്ളവരുടെ മുൻപിൽ നീ വീണ്ടും നാണം കെടും.... അതുകൊണ്ട് നമ്മൾ ആയി ഇനി ഒരു അവസരം അവർക്ക് നൽകരുത്.... So, അവളെ നീ വിവാഹം ചെയ്യണം.... കാവ്യാ.... നിനക്ക് എങ്ങനെ ith പറയാൻ കഴിയുന്നു..... നീ അല്ലാതെ മറ്റൊരു പെണ്ണ്... No... I can't do it..... അനന്ദു... നീ ദയവു ചെയ്ത് ഞാൻ പറയുന്നത് മുഴുവനും കേൾക്ക്.. അനന്ദു.. ഈ വിവാഹം താൽക്കാലികം മാത്രമാണ്... മനസിലായില്ല..... അതാ ഇത് ഇപ്പോ നീ അവളുടെ കഴുത്തിൽ താലി കെട്ടുക.... കുറച്ചുനാൾ കഴിയുമ്പോഴേക്കും ഇതെല്ലാം എല്ലാവരും മറക്കും..... അതുകഴിയുമ്പോൾ പരസ്പരം ഒത്തുപോകാൻ പറ്റുന്നില്ല എന്ന് പറഞ്ഞ് ഡിവോഴ്സിന് അപ്ലൈ ചെയ്യുക..... But കാവ്യാ.... എന്റെ താലിയുടെ അവകാശിയും ഈ ആയിരിക്കണം എന്ന് ഞാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു...

അനന്ദു... എനിക്ക് ആഗ്രഹം ഇല്ലെന്നാണോ നീ കരുതുന്നത്..... പക്ഷേ ഇപ്പോൾ നമ്മുടെ മുന്നിൽ വേറെ ഒരു വഴിയും ഇല്ല.... അതുകൊണ്ട് നീ ഇതിനു സമ്മതിക്കണം.... പക്ഷെ.... കാവ്യാ, ഇങ്ങനൊരു adjustment വീട്ടിൽ അറിഞ്ഞാൽ..... അതൊരിക്കലും അവരറിയാതെ നീ നോക്കണം... പരസ്പരം ഒത്തുപോകാൻ കഴിയാത്തതുകൊണ്ടാണ് ഡിവോഴ്സ് എന്ന് അവരെ പറഞ്ഞു ബോധ്യപ്പെടുത്തണം.... പിന്നെ നിന്നെ നാണംകെടുത്തി അവളോട് പ്രതികാരം ചെയ്യാൻ പറ്റിയ ഒരു അവസരമാണിത്..... നിനക്കെതിരെ കളിക്കാനിറങ്ങിയ നിമിഷത്തെ ഓർത്ത് അവൾ സ്വയം പഴിക്കണം..... അനന്ദു... ഞാൻ പറഞ്ഞത് നിനക്ക് മനസ്സിലായോ... Yes കാവ്യാ...... വിവാഹത്തിന് സമ്മതമാണെന്ന് ഇന്ന് തന്നെ ഞാൻ വീട്ടിൽ അറിയിക്കും.... ഇത് അവൾ മനപ്പൂർവ്വം ചെയ്തതാണെങ്കിൽ വെറുതെ വിടില്ല ഞാൻ അവളെ... നമ്മളുടെ സ്വപ്നങ്ങൾ തകർത്തതിന് ശിക്ഷ നൽകിയിരിക്കും..... Kavya.... Love you lot and miss you ❤️❤️ Love you tooo ❤️❤️❤️ കാത്തിരിക്കും ഞാൻ നിനക്കായി... അറിയാം കാവ്യാ... മരണം വരെ എന്റെ മനസ്സിൽ നീ മാത്രമേ ഉണ്ടാകു........ Bye.... 🥺🥺 Bye അനന്ദു...... കാവ്യാ.... മോള് അനന്ദുവിനെ കണ്ടോ.... കണ്ടിരുന്നു പപ്പാ... എന്നിട്ട് അവൻ എന്ത് പറഞ്ഞു... കാവ്യ നടന്ന കാര്യങ്ങൾ എല്ലാം അവളുടെ പപ്പയോട് പറഞ്ഞു.....

പക്ഷെ മോളെ... അവൻ മറ്റൊരു വിവാഹം കഴിച്ചാൽ നമ്മുടെ പ്ലാൻ എല്ലാം പൊളിയില്ലേ...... ഇല്ല പപ്പാ... അങ്ങനൊന്നും ഉണ്ടാകില്ല....നമ്മൾ വിചാരിച്ചതൊന്നും നടക്കാതിരിക്കില്ല..... എന്ത് വിലകൊടുത്തും അത് നമ്മൾ നേടിയെടുത്തിരിക്കും...... ദേവാനന്ദ് ചന്ദ്രശേഖരന്റെ ഭാര്യ പദവി ഞാൻ ഒരുപാട് ആഗ്രഹിച്ചതാണ്... അത് ഞാൻ തന്നെ നേടിയെടുക്കും..... പിന്നെ ഇപ്പോൾ നടക്കാൻ പോകുന്ന ഈ വിവാഹം അത് താൽക്കാലികം മാത്രമാണ്....ഇത് നടന്നില്ല എങ്കിൽ അത് അനന്ദുവിന്റെ ബിസിനസിനെ മോശമായി ബാധിക്കും.... അത് കൊണ്ട് ഇപ്പോൾ ഈ വിവാഹം നടന്നെ മതിയാകു...... പിന്നെ അനന്ദുവിന്റെ മനസ്സിൽ ഒരിക്കലും അവൾക്കൊരു സ്ഥാനം ഉണ്ടാകില്ല... അവർ തമ്മിൽ അടുക്കാതെ ഞാൻ നോക്കിക്കൊള്ളാം... താൽക്കാലത്തെ പ്രശ്നങ്ങൾ ഒതുങ്ങി കഴിഞ്ഞാൽ എത്രയും വേഗം തന്നെ അനന്ദു അവളെ ഡിവോഴ്സ് ചെയ്ത് ഞാനുമായുള്ള വിവാഹം നടത്തും..... പിന്നെ ഒന്നൂടി ഉണ്ട് പപ്പാ... ഇതിലൂടെ അനന്ദുവിന് എന്നോടുള്ള സ്നേഹവും വിശ്വാസവും ഇരട്ടിയാകും...... ഇതെല്ലാം നടക്കുമോ.... നടക്കും പപ്പാ... പപ്പയ്ക്ക് പപ്പയുടെ മോളെ വിശ്വാസമില്ലേ... പിന്നെ... എനിക്ക് എന്റെ മോളെ വിശ്വാസമാണ്... നിന്നെ കൊണ്ട് കഴിയും...... Thank you pappa........ അനന്ദു വിവാഹത്തിന് സമ്മതമാണെന്ന് വീട്ടിൽ അറിയിച്ചു....

അത് പ്രകാരം അനന്ദുവിന്റെ അച്ഛൻ കാവ്യയുടെ വീട്ടിൽ വിളിച്ച് കാര്യങ്ങൾ സംസാരിച്ചു.... അനന്ദുവിന്റെ വീട്ടുകാരുടെ മുമ്പിൽ നല്ലവരായി അഭിനയിച്ചു, കാവ്യയുടെ അച്ഛൻ വിവാഹത്തിൽ നിന്ന് പിന്മാറാൻ തയാറാണെന്ന് അറിയിച്ചു........ അത് അനന്ദുവിന്റെ വീട്ടുകാർക്ക് അവരോടുള്ള മതിപ്പ് വർധിപ്പിക്കുവാൻ ഇടയാക്കി........ അതിന് ശേഷം അവർ ദച്ചുവിന്റെ വീട്ടുകാരുമായി ആലോചിച്ചു വിവാഹം ഉറപ്പിച്ചു....... ഇരു വീടുകളിലും ബന്ധുക്കൾക്ക് ചെറു മുറു മുറുപ്പുകൾ ഉണ്ടായി എങ്കിലും അതൊന്നും മുഖവുരയ്ക്ക് എടുക്കേണ്ട സാഹചര്യം അല്ലാത്തതിനാൽ അവർ അതെല്ലാം അവഗണിച്ച് മുമ്പോട്ട് പോകാൻ തീരുമാനിച്ചു...... കാവ്യ പറഞ്ഞത് പോലെ ഇത് ദച്ചുവും അജുവും മനഃപൂർവം ചെയ്തത് ആണോ എന്ന് കണ്ടെത്താനും, അങ്ങനെ ആണെങ്കിൽ അതിന് അവരോടുള്ള പ്രതികാരം ചെയ്യുവാനും നല്ല വഴി ഇത് തന്നെ ആണെന്ന് അനന്ദുവും മനസ്സിൽ ഉറപ്പിച്ചു..... അനന്ദുവിന്റെ താലിയുടെ അവകാശി ആകാൻ ഈ സമയം കൊണ്ട് തന്നെ ദച്ചുവും മനസ്സിനെ പാകപ്പെടുത്തി....

പക്ഷെ അതൊരിക്കലും അവന്റെ നല്ല പാതി ആകാനുള്ള തയാറെടുപ്പായിരുന്നില്ല.. മറിച്ച് തന്റെ ജീവനായിരുന്ന മാളുവിനെ ഇല്ലാതാക്കിയ...... താൻ കൂടപ്പിറപ്പിനെ പോലെ കാണുന്ന അജുവിന്റെ പ്രണയം ഇല്ലാതാക്കിയവനോടുള്ള പ്രതികാരം ചെയ്യുവാനുള്ള തയാറെടുപ്പായിരുന്നു.... ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് തന്നെ ഇരു വീടുകളിലും വിവാഹ ഒരുക്കങ്ങൾ പൂർണമായി... ഈ ദിവസങ്ങളിൽ ഒന്നും അനന്ദുവും ദച്ചുവും പരസ്പരം കണ്ടില്ല...... ദച്ചുവിന് ഉള്ള പുടവയും താലിയും അനന്ദുവിന്റെ അച്ഛനും അമ്മയും തന്നെ എടുത്തു... ആചാര പ്രകാരം ദച്ചുവിന്റെ വീട്ടിൽ എത്തിച്ചു......... വിവാഹത്തിന്റെ അന്ന് തന്നെ മോതിരം മാറാനുള്ള തീരുമാനവും ആയി.... അങ്ങനെ പുതിയ ഒരു പുലരിക്കും തുടക്കമായി...... ശിവദക്ഷ രാമനാഥൻ എന്ന ദച്ചു ദേവാനന്ദ് ചന്ദ്രശേഖരൻ എന്ന അനന്ദുവിന്റെ ജീവിത പങ്കാളി ആകുന്ന പുലരി..................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story