🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 22

Shivadevanantham

രചന: ചാന്ദിനി

അച്ഛേ..... 🥺🥺 എന്തിനാ അച്ഛേടെ വാവ കരയുന്നെ..... നീ എന്റെ ചുണക്കുട്ടി അല്ലെ.... എന്റെ മോള് ഒന്ന് കൊണ്ടും വിഷമിക്കണ്ട കേട്ടോ... എന്റെ മോള് ഇതുവരെ ആരെയും ഉപദ്രവിക്കാത്ത നല്ല കുട്ടി അല്ലെ... അത് കൊണ്ട് എന്നും എന്റെ ദച്ചൂട്ടിയുടെ കൂടെ എന്തിനും ദൈവം ഉണ്ടാകും... മോള് ധൈര്യമായിട്ട് ചെല്ല്...... താൻ രാജകുമാരിയെ പോലെ കൊണ്ട് നടന്ന തന്റെ മകൾ ഇനി മറ്റൊരു വീട്ടിൽ..... പൊന്ന് പോലെ നോക്കി കൊള്ളണമേ എന്ന് പറയണമെന്ന് പലവട്ടം തോന്നിയെങ്കിലും ആ സാഹചര്യത്തിൽ അനന്ദുവിനോട് അത് പറയുവാൻ ദച്ചുവിന്റെ അച്ഛന് കഴിയുമായിരുന്നില്ല..... അനന്തു ഒരു വാക്കു പോലും അവരോട് സംസാരിച്ചില്ല...... എങ്കിലും ഏറെ പ്രതീക്ഷയോടെ തന്നെ നോക്കുന്ന അവരെ കണ്ടില്ലായെന്ന് നടിക്കാനും കഴിഞ്ഞില്ല..... ദച്ചുവിന്റെ അച്ഛനും അമ്മയ്ക്കും ആരവിനും വേണ്ടി, മനസ്സിൽ ഉണ്ടായിരുന്ന എല്ലാ സങ്കടങ്ങളും മാറ്റിവെച്ച്, അനന്തുവിന്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു.... അനന്തുവിന്റെ ആ പ്രവൃത്തി, അവരവരുടെ മനസ്സിലുണ്ടായിരുന്ന സങ്കടങ്ങൾക്ക് എല്ലാം അല്പനേരത്തേക്കെങ്കിലും ആശ്വാസം പകർന്നു....... എല്ലാവരോടും യാത്ര പറഞ്ഞ് ദച്ചു അനന്ദുവിനോപ്പം യാത്രയായി....... അവർ ഇരുവരും മാത്രമാണ് കാറിൽ ഉണ്ടായിരുന്നത്....

ഡ്രൈവിംഗ് സീറ്റിൽ അനന്തുവും, കോ ഡ്രൈവിംഗ് സീറ്റിൽ ദച്ചുവും.... യാത്രയിലുടനീളം ഇരുവരും മൗനത്തെ കൂട്ടുപിടിച്ചു......ദച്ചുവിന്റെ മനസ്സിൽ തന്റെ മാളുവിന്റെ കൊലപാതകിയോടുള്ള വെറുപ്പും ദേഷ്യവും ആയിരുന്നെങ്കിൽ, അനന്തുവിന്റെ മനസ്സിൽ തന്റെ പ്രണയവും സ്വപ്നവും ഇല്ലാതാക്കിയവളോടുള്ള വിദ്വേഷം ആയിരുന്നു, ഒപ്പം ഇതെല്ലാം അവൾ മനപ്പൂർവ്വം ചെയ്തതാണോ എന്നുള്ള സംശയവും................ യാത്രയിലുടനീളം അവരുടെ മനസ്സിൽ ഉണ്ടായിരുന്ന ചിന്തകളിലൂടെ സഞ്ചരിച്ചത് ഇല്ലാതെ ഇരുവരും ഒരു വാക്ക് പോലും പരസ്പരം സംസാരിച്ചില്ല........ അല്പനേരത്തെ യാത്രയ്ക്കൊടുവിൽ അനന്തുവിന്റെ കാർ ഒരു വലിയ വീടിന്റെ ഗേറ്റ് കടന്നു....... ദച്ചുവിനോട് ഒരു വാക്കുപോലും പറയാതെ അനന്ദു കാറിൽനിന്നിറങ്ങി..... അല്പസമയം ആലോചിച്ചതിനു ശേഷം അവന് പിന്നാലെ ദച്ചുവും ഇറങ്ങി..... അവള് വീട് ആകമാനം ഒന്നു നോക്കി..... ആനന്ദ് ഗ്രൂപ്പ് ഓഫ് കമ്പനിസിന്റെ പ്രൗഢിക്ക് ചേരുന്ന വിധത്തിലുള്ള ഒരു ഇരുനില വീട് ആയിരുന്നു അത്....... അവർക്ക് മുൻപേ തന്നെ അനന്തുവിന്റെ വീട്ടുകാർ എല്ലാം തിരികെ വീട്ടിലെത്തിയിരുന്നു....... ആചാരപ്രകാരം തന്നെ നിലവിളക്ക് നൽകി അനന്തുവിന്റെ അമ്മ ദച്ചുവിനെ അകത്തേക്ക് സ്വീകരിച്ചു......

എന്നാൽ നിമിഷങ്ങളിൽ ഒന്നിലും അവരുടെ ആരുടേയും മുഖത്ത് യാതൊരു സന്തോഷവും ഇല്ലയെന്നുള്ളത് ദച്ചുവിൽ ചെറിയൊരു സങ്കടം നിറച്ചു....... നല്ലൊരു ജീവിതം ആഗ്രഹിച്ച അല്ല ഇവിടേക്ക് വന്നു എങ്കിൽ പോലും ഒറ്റപ്പെട്ട പോകുമോ എന്നൊരു പേടി മനസ്സിലെവിടെയോ സ്ഥാനം പിടിച്ചത് പോലെ......... എങ്കിലും അത്തരം ചിന്തകളെ എല്ലാം മാറ്റി നിർത്തി, ദച്ചു ചില ഉറച്ച തീരുമാനങ്ങൾ എടുത്ത് വലതുകാൽ വച്ച് കയറി,......... കല്യാണത്തിന് മണ്ഡപത്തിൽ ഇരുന്നപ്പോൾ തൊട്ട് ഉണ്ടായിരുന്ന ചില മുറുമുറുപ്പുകൾ ദച്ചു കേൾക്കുന്നുണ്ടായിരുന്നു.... അവിടെയും അത് ഉണ്ടായിരുന്നു.... എങ്കിലും അതൊന്നും കേട്ടതായി ഭാവിച്ചില്ല...... അമ്മ പറഞ്ഞു കൊടുത്തത് പോലെതന്നെ നിലവിളക്ക് പൂജാമുറിയിൽ വെച്ച് പ്രാർത്ഥിച്ചു..... ദച്ചുവിന് പ്രാർത്ഥിക്കാൻ ഒന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ..... തന്റെ മാളുവിനെ മരണത്തിന് കാരണക്കാരനായ വർക്ക് തക്കതായ ശിക്ഷ കിട്ടാണമെന്നും അതിനായി തനിക്ക് ചെയ്യാൻ കഴിയുന്നതെല്ലാം ചെയ്യാനുള്ള ധൈര്യം നൽകണമെന്നും ദച്ചു മനസ്സുരുകി പ്രാർത്ഥിച്ചു അനന്തുവിന് പ്രാർത്ഥിക്കാൻ ഒന്നുമില്ലായിരുന്നു.... മനസ്സ് ശൂന്യമായിരുന്നു.... കണ്ണടച്ച് ദൈവത്തിനു മുൻപിൽ നിൽക്കുമ്പോൾ പോലും, കണ്ണിൽ തെളിഞ്ഞു നിന്നത് കാവ്യയുടെ മുഖമായിരുന്നു....

തന്നെ വേറെ അവളെ താൻ ചതിക്കുകയാണോ എന്നൊരു ചിന്ത അനന്ദുവിന്റെ മനസ്സിൽ ഉണ്ടായിരുന്നു....... ചടങ്ങ് പ്രകാരം തന്നെ മധുരം കൊടുക്കൽ എല്ലാം നടന്നു.... ശേഷം ദച്ചുവിനെ വിളിക്കാതെ അനന്ദു മുറിയിലേക്ക് പോയി..... അനു മോളെ, മോള് ദച്ചുവിന് അനന്ദുവിന്റെ മുറി ഒന്ന് കാണിച്ചു കൊടുക്ക്‌.... ശരി വല്യമ്മേ..... എടൊ.... താനെന്താ ഇങ്ങനെ മുറിയിൽ വന്നിരിക്കുന്നത്.... ദാ അവിടെ ഓരോരുത്തരായി പോകാൻ ഇറങ്ങുന്നു.... എല്ലാവരും തന്നെ അന്വേഷിക്കുന്നുണ്ട്...... രാവിലെ മുതൽ ഞാൻ ശ്രദ്ധിക്കുന്നു എന്ന് തനിക്ക് ഒരു വിഷമം പോലെ....... അനന്ദുവിനും ദച്ചുവിനും മധുരം കൊടുത്തതിനു ശേഷം റൂമിലേയ്ക്ക് പോന്ന നിർമലയെ (അനന്ദുവിന്റെ അമ്മ ) അന്വേഷിച്ചു വന്നതായിരുന്നു ചന്ദ്രശേഖരൻ...... ചന്ദ്രേട്ടാ...... എനിക്കെന്തോ ഉള്ളിൽ ഒരു വിങ്ങൽ പോലെ..... നമ്മുടെ അനന്ദു എന്ത് മാത്രം വിഷമിക്കുന്നുണ്ടാകും....അവന് ഒട്ടും താല്പര്യമില്ലാത്ത വിവാഹമല്ലേ ഇത്... മാത്രവുമല്ല അവന്റെ മനസ്സ് നിറയെ കാവ്യ അല്ലെ..... പിന്നെ ഈ കുട്ടിക്ക് നമ്മുടെ മോനോട് ദേഷ്യമായിരിക്കും.... തെറ്റൊന്നും ചെയ്തിട്ടില്ലായെങ്കിലും എല്ലാവരുടെയും മുമ്പിൽ അവളുടെ കൂട്ടുകാരിയുടെ മരണത്തിന് കാരണക്കാരൻ അനന്ദു ആണല്ലോ.... അതുകൊണ്ട് ഇനി മനഃപൂർവം അവനെ കുടുക്കാൻ വേണ്ടി അവർ എന്തെങ്കിലും ചെയ്ത് ആകുമോ.....

എടൊ.. താൻ ഇങ്ങനെ ഒന്നും ചിന്തിക്കാതെ.... ആ കുട്ടിയെ കണ്ടിട്ട് അങ്ങനെ തോന്നുന്നുണ്ടോ... മാത്രമല്ല വീട്ടുകാരെയും ശ്രദ്ധിച്ചില്ലേ.... നല്ല കുടുംബക്കാരാണ് അവർ.... ഇതു മറ്റാരോ മനപൂർവ്വം ചെയ്തതാണ് ചിലപ്പോൾ ആ കുട്ടിയും അനന്തുവിനെ പോലെ അതിൽ പെട്ടു പോയതാവും..... എന്തൊക്കെ പറഞ്ഞാലും ഇപ്പോൾ അവൾ നമ്മുടെ മകന്റെ ഭാര്യയാണ്..... അത്കൊണ്ട് ഇനി താൻ ആവശ്യമില്ലാത്ത ഒന്നും മനസ്സിൽ വയ്ക്കാതെ അവളെ നമ്മുടെ മകളായി അംഗീകരിക്കണം.....കേട്ടോ... കേട്ടു.... മനസ്സിൽ ചില പേടികൾ ഉണ്ടെന്നതൊഴിച്ചാൽ അവളോട് എനിക്ക് ഒരു ദേഷ്യവും ഇല്ല... അതുമാത്രമല്ല, കണ്ടപ്പോൾ തന്നെ എനിക്ക് അവളെ ഒരുപാട് ഇഷ്ടമായി ...... എന്തുകൊണ്ടോ കാവ്യായെക്കാൾ നമ്മുടെ കുടുംബത്തിന് ചേരുന്നത് ദച്ചു ആണെന്ന് ഒരു തോന്നൽ..... തോന്നൽ മാത്രമല്ലല്ലോ അത് സത്യമാണ്..... ഇപ്പോഴത്തെ അവസ്ഥ എല്ലാം മാറും.... അവൾ നമ്മുടെ വീട്ടിലെ നല്ല മരുമകൾ ആകും..... അനന്തുവിന് ദൈവം കാത്തുവെച്ചത് ഇവളെയാണ്....... താൻ ഇങ്ങനെ ഇവിടെ ഇരിക്കാതെ അങ്ങോട്ട് വരാൻ നോക്ക്... ദാ വരുന്നു.....

അനന്ധിക ദച്ചുവിനെ കൂട്ടി മുറിയിൽ എത്തുമ്പോൾ അനന്ദു ഇട്ടിരുന്ന വസ്ത്രം മാറ്റി ഒരു ജീൻസും ഷർട്ടും ധരിച്ച് ബെഡിൽ ഇരിക്കുണ്ടായിരുന്നു.... അവരെ കണ്ടപാടെ കാറിന്റെ key എടുത്ത് വെളിയിലേക്ക് പോയി...... പെട്ടെന്ന് തീരുമാനിച്ച കല്യാണം ആയിരുന്നു അതുകൊണ്ട് തന്നെ reception ഒന്നും ഉണ്ടായിരുന്നില്ല... അത് ദച്ചുവിന് വളരെ ആശ്വാസമായി തോന്നി.... അനന്ദു റൂമിൽ നിന്ന് ഇറങ്ങിയ പാടെ അനന്ധിക ദച്ചുവിന് നേരെ തിരിഞ്ഞു.... എന്താ നിന്റെ ഉദ്ദേശം.... ഏട്ടന്റെ ഭാര്യയുടെ സുഖിച്ച് വാങ്ങാം എന്ന വിചാരം ഉണ്ടെങ്കിൽ മോള് തൽക്കാലം അത് മാറ്റി വെച്ചേക്കണേ.... ചേട്ടന്റെ മനസ്സിൽ നിനക്കൊരു സ്ഥാനവും ഉണ്ടാകില്ല....... വേറെ വഴിയില്ലാത്ത കൊണ്ട് മാത്രമാണ് ഏട്ടൻ നിന്റെ കഴുത്തിൽ താലി കെട്ടിയത്....... അധികം വൈകാതെ ഏട്ടൻ തന്നെ നിന്നെ ഇവിടെ നിന്നും അടിച്ചിറക്കും... ഏട്ടന്റെ മനസ്സിലെന്നും കാവ്യചേച്ചി മാത്രമേ ഉണ്ടാകു... കാവ്യയുടെ പേര് കേട്ടപ്പോൾ ദച്ചു ചെറുതായൊന്ന് നെറ്റിചുളിച്ചു... കാരണം അനന്തുവിന് ഒരു പെൺകുട്ടിയോട് ഇഷ്ടം ഉണ്ടെന്ന് ഓഫീസിൽ എല്ലാവരും പറഞ്ഞിരുന്നെങ്കിലും... അങ്ങനെ ഒരു സംശയം തോന്നിയിരുന്നെങ്കിലും, കൂടുതൽ കാര്യങ്ങൾ ഒന്നും അറിയുമായിരുന്നില്ല.... നിന്റെ ചേട്ടൻ ആരെ പ്രേമിച്ചാലും എനിക്കൊന്നുമില്ല...

പിന്നെ എനിക്ക് ആഗ്രഹം ഉണ്ടായിട്ടല്ല കല്യാണത്തിനു സമ്മതിച്ചത്.... അതിന്റെ കാരണം നിന്നെ പറഞ്ഞു ബോധ്യപ്പെടുത്തേണ്ട ആവശ്യം എനിക്കില്ല... പിന്നെ അങ്ങനെ നീയോ നിന്റെ ചേട്ടനോ വിചാരിച്ചാൽ എന്നെ ഇവിടുന്ന് ഇറക്കിവിടാൻപോകുന്നുമില്ല...... അതിനു വെച്ച വെള്ളം നിയങ്ങു വാങ്ങിവെചെക്ക്.... എടി.... അതെ ഇപ്പോൾ നിന്റെ ചേട്ടൻ ഉള്ളതുപോലെ തന്നെ അവകാശം എനിക്ക് ഈ വീട്ടിൽ ഉണ്ട്... അതുകൊണ്ട് ഈ അടിപൊളി ഒന്നും വേണ്ട... പൊന്നുമോള് ഇറങ്ങി പോകാൻ നോക്ക്..... നിന്നെ ഞാൻ കാണിച്ചു തരാമെടി... അധിക കാലം നീ ഇവിടെ ഉണ്ടാകില്ല.... ആയിക്കോട്ടെ..... അവളോട് അങ്ങനെ എല്ലാം പറഞ്ഞു എങ്കിലും ദച്ചുവിന്റെ മനസ്സിലും എന്തൊക്കെ ചെറിയ പേടികൾ ഉണ്ടായിരുന്നു..... അനന്ധിക മുറി വിട്ടു പോയ ഉടനെ, ദച്ചു സാരിയും വസ്ത്രങ്ങളുമെല്ലാം അഴിച്ചുമാറ്റി കുളിച്ചു ഫ്രഷ് ആയി... അതെല്ലാം ഒറ്റയ്ക്ക് മാറ്റാൻ ബുദ്ധിമുട്ട് തോന്നിയെങ്കിലും സഹായത്തിന് ആരെയും വിളിച്ചില്ല.... ശേഷം അനന്തുവിന്റെ അമ്മ വിളിച്ച് കൊണ്ടുപോയി ഭക്ഷണം കൊടുത്തു....

അനന്തുവിന്റെ വീട്ടുകാരെ അഭിമുഖീകരിക്കാൻ ചെറിയ പ്രയാസം തോന്നിയെങ്കിലും, പിന്നീട് അത് മാറി.... കല്യാണത്തിന് എത്തിയ ബന്ധുക്കളെല്ലാം തിരികെ പോയിരുന്നു.... എല്ലാവരോടും സംസാരിച്ചു എങ്കിലും അനന്തുവിന്റെ വീട്ടുകാരോടും ദച്ചു ഒരു അകലം പാലിച്ചിരുന്നു... അനന്തുവിനെ കുറിച്ച് ദച്ചുവിന്റെ മനസ്സിൽ ഉണ്ടായിരുന്ന ചിന്തകൾ തന്നെ ആയിരുന്നു അതിന് കാരണം....... ഭക്ഷണം കഴിച്ച ശേഷം തിരികെ റൂമിൽ എത്തി വീട്ടിലേയ്ക്കും അജുവിനെയും ദച്ചു വിളിച്ചിരുന്നു.... അവരുടെ സംസാരത്തിൽ നിന്ന് തന്നെ അവർ എത്രത്തോളം സങ്കടപെടുന്നുണ്ടെന്നു ദച്ചുവിന് മനസിലായിരുന്നു... എങ്കിലും അത് അറിഞ്ഞതായി ഭവിച്ചില്ല... പുറത്തുപോയാൽ എന്തോ ഏറെ വൈകിയാണ് തിരിച്ചെത്തിയത്..... അനന്ദു റൂമിൽ എത്തുമ്പോൾ ദച്ചു ബെഡിൽ ഇരിക്കുണ്ടായിരുന്നു...... എനിക്ക് നിന്നോട് കുറച്ച് സംസാരിക്കാനുണ്ട്....... (അനന്ദു ) എന്താ...... അന്ന് നീ എങ്ങനെയാണ് എന്റെ റൂമിൽ വന്നത്.... ഈശ്വര... എന്ത് മറുപടി പറയും.... ഇയാളുടെ illegal business കണ്ട് പിടിക്കാൻ കേറീതാന്ന് പറയാൻ പറ്റില്ലല്ലോ ( ദച്ചു ആത്മ ) ചോദിച്ചത് നീ കാട്ടില്ലായെന്ന് ഉണ്ടോ....

നീ മനഃപൂർവം കേറിയതല്ലെടി... എന്നെ കുടുക്കാൻ.... എങ്കിൽ നീ കരുതിവച്ചോ ഇതിനുള്ളത് നീ അനുഭവിച്ചിരിക്കും... (ഓ.. അപ്പൊ അങ്ങനാണ് ഇയാള് കരുതി വച്ചിരിക്കുന്നത്...) അതേടോ... എന്റെ മാളുവിനെ ഇല്ലാതാക്കിയ തന്നെ നാണം കെടുത്താൻ വേണ്ടി തന്നെ ചെയ്തതാ... അതിനുള്ള ശിക്ഷ നീ അനുഭവിക്കും ശിവദക്ഷ.. നീ തകർത്തത് എന്റെ പ്രണയമാണ്... സ്വപ്നങ്ങളാണ്..... എന്ന് പറഞ്ഞു അനന്ദു ബാൽക്കണി door തുറന്ന് വെളിയിലേക്ക് പോയി... ദച്ചുവിന്റെ മനസ്സ് നിറയെ ആ നിമിഷം മാളു ആയിരുന്നുവെങ്കിൽ, അനന്ദുവിന്റെ മനസ്സിൽ കാവ്യായായിരുന്നു..... ഇല്ല, മിസ്റ്റർ ദേവാനന്ദ് ചന്ദ്രശേഖരൻ, ഇനി നിങ്ങളുടെ ജീവിതത്തിൽ സമാധാനം എന്ന ഒന്നുണ്ടാകില്ല... ഇന്ന് നമ്മുടെ ജീവിതത്തിലെ ആദ്യത്തെ രാത്രിയാണ്... ഇന്നത്തോടുകൂടി നിങ്ങൾ ഇതുവരെ അനുഭവിച്ച എല്ലാ സന്തോഷങ്ങളും അവസാനിക്കും...

ഈ താലി ഞാൻ സ്വന്തമാക്കിയത് നിങ്ങളോടുള്ള എന്റെ പ്രതികാരം തീർക്കുവാൻ മാത്രമാണ്... എന്റെ മാളുവിന്റെ മരണത്തിനു കാരണക്കാരനായ നിങ്ങളെ സമാദാനത്തോടെ ജീവിക്കുവാൻ ഞാൻ അനുവദിക്കില്ല... എന്തിനാണ് എന്റെ ജീവിതം തകർത്തത് മിസ്. ശിവദക്ഷ രാമനാഥൻ, ഓ നീയിപ്പോ mrs. ദേവാനന്ദ് ആണല്ലോ,നീ ഇല്ലാതാക്കിയത് എന്റെ പ്രണയമാണ്, സ്വപ്നങ്ങളാണ്.... ഇതിനു നീ അനുഭവിക്കും.... ഈ ദേവാനന്ദ് ആരാണെന്നു നീ മനസിലാക്കും.. എന്തിനു വേണ്ടിയാണ് നീ എന്റെ ജീവിതത്തിലേക്ക് കടന്നു വന്നതെന്ന് അറിയില്ല... അതിന്റെ കാരണം എന്ത് തന്നെയായാലും ഇനി നിനക്ക് മനസമാധാനം ഉണ്ടാകില്ല.. എന്റെ ജീവിതവും പ്രണയവും തകർത്ത നിനക്കുള്ള ശിക്ഷ ഞാൻ തന്നിരിക്കും..ഒടുവിൽ നീ സ്വയം എന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങും..................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story