🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 23

Shivadevanantham

രചന: ചാന്ദിനി

ഓ അപ്പോഴേക്കും മാഡം കയറി കിടന്നോ.... എടി.... എടി.... ( അനന്ദു ബാൽക്കണിയിൽ നിന്ന് വന്നപ്പോഴേക്കും നമ്മുടെ ദച്ചു ബെഡിൽ സ്ഥാനം പിടിച്ചിരുന്നു ) എടി.............. എന്താടോ...... ടോന്നോ... I am your boss.... ബോസ്സൊ??? ഏത് വകെല്.... ഒന്നാമത് ഞാൻ ഇപ്പോൾ തന്റെ സ്റ്റാഫ് അല്ല.... അവിടുത്തെ ജോലി ഞാൻ നേരത്തെ തന്നെ റിസൈൻ ചെയ്തിരുന്നു.... രണ്ടാമത്തേത് ഇത് വീടാണ്...... അതുകൊണ്ട് ഇനി തന്നെ സാറേ എന്ന് വിളിക്കേണ്ട ആവശ്യം എനിക്കില്ല...... പിന്നെ കഴുത്തിൽ ഒരു താലി കെട്ടിയതിന്റെ യാതൊരു അവകാശവും തനിക്ക് എന്നിൽ ഉണ്ടായിരിക്കില്ല...... അതിന് ആരുപറഞ്ഞു അവകാശം വേണം എന്ന്...... നമ്മൾ തമ്മിൽ ഒരു ബന്ധവും ഉണ്ടാകില്ല.... ഈ താലി എന്റെ ഗതികേടുകൊണ്ട് മാത്രം ഞാൻ കെട്ടിയതാണ്.... അല്ല ഈ പാതിരാത്രി ഇതു പറയാനാണോ താൻ എന്നെ വിളിച്ചത്.... അല്ല.... നീ ആരോട് ചോദിച്ചിട്ട എന്റെ ബെഡിൽ കേറി കിടന്നത്........ അതിനിപ്പോ ആരോടും ചോദിക്കേണ്ട കാര്യമൊന്നുമില്ല..... ഈ കല്യാണം നമുക്ക് താല്പര്യം ഇല്ല എങ്കിലും...... എല്ലാവരുടെയും മുന്നിൽ നമ്മൾ ഭാര്യഭർത്താക്കന്മാർ ആണ്.... അതുകൊണ്ട് തനിക്ക് അവകാശമുള്ള എന്തിലും എനിക്കും അവകാശമുണ്ട്...... അവകാശം ഒക്കെ നീ കയ്യിൽ വച്ചാൽ മതി എന്റെ അടുത്ത് എടുക്കണ്ട.... മര്യാദയ്ക്ക് ഇറങ്ങി താഴെ കിടന്നോ..... ഇല്ലെങ്കിൽ ആ സോഫയിൽ പോയി കിടന്നോ...... അയ്യടി....

എനിക്കൊന്നും പറ്റില്ല താൻ വേണേൽ പോയി കിടന്നോ..... എടി...... അലറണ്ട.... താനിനി അവിടെ കിടന്ന് എന്തൊക്കെ അഭ്യാസം കാണിച്ചാലും ഞാനിവിടെ നിന്നും അനങ്ങില്ല....അപ്പൊ good night.... നിന്നെ ഞാൻ കാണിച്ചു തരാം എടി.... ഇപ്പൊ എനിക്ക് കാണാൻ സമയമില്ല... നന്നായി ഉറക്കം വരുന്നുണ്ട്... പിന്നെ സമയം പോലെ കാണാം... എടി... ഇയാള് ഇത്..... എടൊ താൻ എന്തിനാ ഇങ്ങനെ കിടന്നു അലറുന്നത്.... എനിക്ക് ചെവിക്കു യാതൊരു കുഴപ്പവുമില്ല...... പിന്നെ ഒച്ചയുണ്ടാക്കി പേടിപ്പിക്കാം എന്ന് കരുതണ്ട... അങ്ങനെ ഒന്നും ഞാൻ പേടിക്കില്ല.... എനിക്ക് ഉറങ്ങണം, ഇയാൾക്ക് ഉറക്കം വരുന്നില്ലെങ്കിൽ അവിടെ മിണ്ടാതിരിക്ക്.... ഇനി അവളോട് എന്തു പറഞ്ഞിട്ടും കാര്യമില്ല എന്ന് മനസ്സിലായതുകൊണ്ട് അനന്ദു സോഫയിൽ പോയി കിടന്നു....... രാവിലെ മുതൽ കല്യാണത്തിന്റെ തിരക്കുകൾ ആയതിനാൽ, രണ്ടാളും നന്നായി ക്ഷീണിച്ചിരുന്നു.... അതുകൊണ്ടുതന്നെ കിടന്നപോൾ തന്നെ ഇരുവരും ഉറങ്ങി..... രാവിലെ ആദ്യം ഉണർന്നത് ദച്ചു ആയിരുന്നു....... ദച്ചു കിടന്ന ബെഡിന്റെ സൈഡിൽ ആയുള്ള സോഫയിൽ ആയിരുന്നു അനന്തു കിടന്നിരുന്നത്...... ശോ..... രാവിലെ തന്നെ ഈ കാട്ടുമാക്കാൻ ആണല്ലോ കണി.....

എന്റെ ഈശ്വരാ ഇനി എന്തൊക്കെയാണോ ഇന്ന് നടക്കാൻ പോകുന്നത്...... അനന്തുവിന്റെ വീട്ടിലെ ആദ്യത്തെ ദിവസം ആയതിനാൽ തന്നെ ദച്ചുവിന് ചെറിയ ഒരു പേടി ഉണ്ടായിരുന്നു...... അച്ഛനും അമ്മയും എല്ലാം ഇന്നലെ നല്ല രീതിയിൽ തന്നെയാണ് പെരുമാറിയത്... എങ്കിലും ഉള്ളിലെവിടെയോ ഒരു പേടി.... അനന്തുവിനോട് ഉള്ള വെറുപ്പ് അവരിൽനിന്ന് ഒരു അകൽച്ച പാലിക്കാനുള്ള കാരണമാകുന്നു...... പതിവിലും നേരത്തെ എഴുന്നേറ്റതുകൊണ്ടുതന്നെ ദച്ചു ഒരു നിമിഷം തന്റെ വീടിനെ ഓർത്തു.... എത്ര വിളിച്ചാലും, അമ്മയോട് ഒരു അഞ്ചു മിനിറ്റ് കൂടെ എന്ന് പറഞ്ഞു കിടന്നുറങ്ങുന്നത് ദച്ചുവിന്റെ മനസ്സിൽ വന്നു...... പതിവില്ലാത്തതാണ് എങ്കിലും ഇനി ഇവിടെ ആർക്കും മുഷിച്ചിൽ ഉണ്ടാക്കേണ്ട എന്ന് കരുതി, രാവിലെ കുളിച്ചു...... വീട്ടിലാണെങ്കിൽ, ഓഫീസിൽ പോകേണ്ട ദിവസങ്ങളിൽ മാത്രമേ, അതിരാവിലെ കുളിക്കാറുള്ളൂ..... കുളിയെല്ലാം കഴിഞ്ഞ് ദച്ചു താഴേക്ക് പോയി.... രാവിലെ അടുക്കളയിൽ ഒന്നു പോയി നോക്കിയിട്ട്, പിന്നെ വീട്ടിലേക്ക് വിളിക്കാം എന്ന് കരുതി.... ദച്ചു കുളിച്ച് ഡ്രസ്സ് മാറി വന്നപ്പോഴും, അനന്തു ഉറക്കമായിരുന്നു... അവൾ ആയി അവനെ ശല്യം ചെയ്യാൻ പോയില്ല..... ദച്ചു താഴെ എത്തിയപ്പോൾ തന്നെ അനന്തുവിന്റെ അമ്മ അടുക്കളയിൽ ജോലി ചെയ്യുന്നത് കണ്ടു.....

. മടിച്ചുമടിച്ചാണ് അവൾ അവിടേക്ക് ചെന്നത്.... ആ മോള് നേരത്തെ എഴുന്നേറ്റോ... (ദച്ചുവിനോട് അടുക്കാൻ അനന്തുവിന്റെ അമ്മയുടെ മനസ്സിലും ചെറിയ ഒരു മടി ഉണ്ടെങ്കിലും, ഇന്നലെ അവന്റെ അച്ഛൻ പറഞ്ഞ കാര്യങ്ങൾ ഓർത്തു അതൊന്നും ഭാവിച്ചില്ല...) ആ അമ്മേ...... മോൾ ഇത്ര നേരത്തെ എഴുന്നേൽക്കണ്ട കാര്യം ഒന്നും ഉണ്ടായിരുന്നില്ല..... ഇവിടെ അത്ര വലിയ ജോലി ഒന്നും ഇല്ല.... ഇതാണ് ഭാനു അമ്മ... ദച്ചു, അവരെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു.... ഭാനു അമ്മയാണ് അത്യാവശ്യം അടുക്കള സഹായത്തിന് എല്ലാം നിൽക്കുന്നത്........ പിന്നെ എനിക്ക് ചെയ്യാവുന്നതുമായ ജോലികളൊക്കെ ഇവിടെയുള്ളൂ... പിന്നെ അതിരാവിലെ ഏറ്റു വരണമെന്ന് നിർബന്ധമൊന്നും എനിക്കില്ല കേട്ടോ... ആ അമ്മേ.... ഏതായാലും വന്നതല്ലേ.... ചായ ഇട്ട് അവിടെ വച്ചിട്ടുണ്ട്.... മോള് കൊണ്ടുപോയി അനന്ദുവിനും അച്ഛനും കൊടുക്കാമോ..... ആ അമ്മേ.. ഞാൻ കൊണ്ട് പോയി കൊടുക്കാം.... അച്ഛാ... മടിച്ചു മടിച്ചാണ് ദച്ചു വിളിച്ചത്..... അല്ല ആരിത് മോളോ... മോള് നേരത്തെ എഴുന്നേറ്റോ.... ആ അച്ഛാ..... ഇതാർക്ക ചായ, അനന്ദുവിനാണോ... അതെ.... എന്ന കൊണ്ട് ചെന്നു കൊടുക്ക്..... ശരി അച്ഛാ...... ദച്ചു ചെല്ലുമ്പോൾ അനന്ദു എഴുനേറ്റ് ഫ്രഷ് ആയിരുന്നു...... ദാ ചായ....

നിന്നോട് ഞാൻ ചായ ചോതിച്ചില്ലല്ലോ... അതെ ഒരു താലി കെട്ടി എന്ന് കരുതി എന്റെ ഭാര്യ പട്ടം അലങ്കരിക്കാം എന്ന മോഹം ഉണ്ടേൽ, അതിന് വച്ച വെള്ളം അങ്ങ് വാങ്ങിവെചേര്.... അയ്യാ... ഭർത്താവാക്കാൻ പറ്റിയ ഒരു മുതല്....... നിങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ എനിക്ക് അത്ര പോലും താൽപര്യമില്ല... ഇതിപ്പോ അമ്മ പറഞ്ഞതുകൊണ്ട് മാത്രം കൊണ്ടുവന്നതാണ്..... വേണമെങ്കിൽ എടുത്തു കുടിക്ക്, അല്ലെങ്കിൽ കളഞ്ഞേക്ക്...... അനന്ദു.......... അനന്ദുവും ദച്ചുവും പോര് വിളിയിൽ മുറുക്കി ഇരിക്കുമ്പോഴാണ് അനന്തുവിന്റെ അമ്മ മുകളിലേക്ക് വരുന്നത്...... അമ്മ വരുന്നുണ്ടെന്നു തോന്നുന്നു അതുകൊണ്ട് മാത്രം നിന്റെ അഹങ്കാരത്തിനുള്ള മറുപടി ഇപ്പോൾ ഞാൻ തരുന്നില്ല..... പക്ഷേ നീ സൂക്ഷിച്ചോ.... ഓ ആയിക്കോട്ടെ...... എന്താ അമ്മേ,അമ്മ എന്തിനാ വിളിച്ചത്.... അത് മോനെ ഇന്ന് നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ടുള്ള ആദ്യത്തെ ദിവസമല്ലേ.... മോൻ മോളെയും കൂട്ടി ഉള്ള അമ്പലത്തിൽ പോയിട്ട് വാ..... അത് അമ്മേ... അനന്തു നീ വേറെ ഒഴിവുകഴിവുകൾ ഒന്നും പറയാൻ നോക്കേണ്ട.... രണ്ടാളും വേഗം പോയി റെഡി ആക്..... ഇപ്പോൾ പോയാൽ ബ്രേക്ക്ഫാസ്റ്റിന്റെ സമയമാകുമ്പോഴേക്കും തിരികെയെത്താം...... ആലോചിച്ചു നിൽക്കാതെ വേഗം പോയി വരാൻ നോക്ക്.... ശരി അമ്മേ...... ഹലോ... അമ്മേ... ആ ദച്ചു.. 🥺🥺 മോൾക്ക്‌ അവിടെ എങ്ങനെയുണ്ട്..... എന്റെ അച്ഛനും അമ്മയും സങ്കടപ്പെടേണ്ട കേട്ടോ.... എനിക്ക് ഇവിടെ ഒരു കുഴപ്പവുമില്ല.....

അമ്മ വെറുതെ പേടിക്കണ്ട..... ഉം.. മോള് രാവിലെ ബ്രേക്ക്ഫാസ്റ്റ് ഒക്കെ കഴിച്ചോ..... ഇല്ലമ്മേ.... രാവിലെ അമ്പലത്തിലേക്ക് ഒന്ന് പോയി വരാൻ ഇവിടുത്തെ അമ്മ പറഞ്ഞു..... ഞാൻ പോകാൻ തുടങ്ങുകയായിരുന്നു... അതേതായാലും നന്നായി.... ഉം.... അമ്മേ അച്ഛനും ആരവും എവിടെ...... അവർ രണ്ടാളും അവിടെ ഉണ്ട് മോളെ.... ആരവ് കോളേജിൽ പോകാൻ തുടങ്ങുകയാണ്.... ഇറങ്ങാം...(അനന്ദു ) എന്നാ അമ്മേ ഞാൻ പിന്നീട് വിളിക്കാം....അച്ഛനോടും അരൂട്ടനോടും പറയണേ.... ശരി ദച്ചു........ അച്ഛാ... അമ്മേ.... ഞങ്ങൾ ഇറങ്ങുവാണേ.... ശരി മക്കളെ... രണ്ടാളും പോയി തൊഴുത് വാ...... മഹാദേവന് മുന്നിൽ ദച്ചുവും അനന്ദുവും മനസ്സുരുകി പ്രാർത്ഥിച്ചു...... ദച്ചുവിന്റെ മനസ്സിൽ മാളുവിന്റെ മുഖം ആയിരുന്നു എങ്കിൽ, അനന്തുവിന്റെ മനസ്സുനിറയെ കാവ്യ ആയിരുന്നു..... തൊഴുതു ഉറങ്ങുമ്പോഴാണ് തങ്ങൾക്കെതിരെ വരുന്ന അജുവിനെ അവർ കാണുന്നത്.... അജുവിനോട് സംസാരിക്കാൻ താല്പര്യം ഇല്ലാത്തതു കൊണ്ട്, അനന്തു അഞ്ജുവിനെ കണ്ടിട്ടും കാണാത്തതുപോലെ കാറിന് അരികിലേക്ക് പോയി.... അജുവേട്ട.... ദച്ചു.. 🥺🥺 മോൾക്ക് അവിടെ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ...... ഇല്ല ഏട്ടാ..... അയാളെ പോലെയല്ല, അവിടുത്തെ അച്ഛനും അമ്മയും എല്ലാം പാവങ്ങളാണ്.....

എങ്കിലും അവരുമായി ഞാൻ ഒരു അകലം സൂക്ഷിക്കുന്നുണ്ട്.... ഉം.. ദച്ചു മോള് സൂക്ഷിക്കണം.... അയാള് നിന്നെ എന്തെങ്കിലും ചെയ്യുമോ എന്ന് എനിക്ക് പേടിയുണ്ട്.... പിന്നെ നമ്മുടെ മാളുവിന്റെ കൊലപാതകി അയാൾ അല്ലായിരുന്നുവെങ്കിൽ ഒന്ന് ഇപ്പോൾ ഞാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു.... ഏട്ടാ.... അതെ ദച്ചു..... അയാളെ ജയിലിൽ ആയാൽ നിന്റെ ജീവിതം എന്താകുമെന്ന് എനിക്ക് പേടിയുണ്ട്.... ഏട്ടൻ ഇപ്പോൾ അതിനെക്കുറിച്ച് ഒന്നും ആലോചിക്കേണ്ട.... അല്ലെങ്കിലും അയാളോടൊപ്പം നല്ലൊരു ജീവിതം കിട്ടും എന്നു പ്രതീക്ഷിച്ചില്ല ഞാൻ ഈ വിവാഹത്തിന് സമ്മതിച്ചത്.... അതിനു പിന്നിൽ ഒരു കാരണമേ ഉള്ളൂ... അയാളുടെ കള്ളത്തരങ്ങൾ എല്ലാം കണ്ടുപിടിക്കണം, ഒപ്പം മാളുവിനെ മരണത്തിനുള്ള ശിക്ഷയും അയാൾക്ക് വാങ്ങി കൊടുക്കണം..... കുറെ സമയം ആയിട്ടും ദച്ചുവിനെ കാണാത്തതുകൊണ്ട് അനന്തുവിന്റെ ക്ഷമ നശിച്ചിരുന്നു..... അവൻ കാറിൽ ഇരുന്ന് ഹോൺ അടിച്ചു.... ഏട്ടാ.. എന്ന ഞാൻ പൊയ്ക്കോട്ടേ..... ശരി ദച്ചു...... ആ മക്കള് എത്തിയോ... അമ്പലത്തിൽ തിരക്കുണ്ടായിരുന്നോ... ഇല്ലമ്മേ വലിയ തിരക്കൊന്നും ഉണ്ടായിരുന്നില്ല... അനന്തുവിന്റെ അമ്മയുടെ ചോദ്യത്തിന് ദച്ചു ആയിരുന്നു മറുപടി കൊടുത്തത്... ആം....

എങ്കിൽ രണ്ടാളും പോലെ ഡ്രസ്സ് മാറി വാ ബ്രേക്ക്‌ഫാസ്റ്റ് കഴിക്കാം.... ഇപ്പോൾ വരാം അമ്മേ.... അനന്തുവിനോട് ഉള്ള ദേഷ്യവും വെറുപ്പും ഒന്നും അവന്റെ വീട്ടുകാരുടെ മുൻപിൽ വെച്ച് ദച്ചു പ്രകടിപ്പിച്ചില്ല..... എങ്കിലും അവർക്കിടയിലെ പ്രശ്നങ്ങൾ വീട്ടുകാർക്ക് മനസ്സിലായിരുന്നു..... അനന്ദു.... എന്താ അച്ഛാ... ഇന്ന് തന്നെ നിങ്ങൾ രണ്ടാളും കൂടി മോളുടെ വീട്ടിലേക്ക് പോകണം... അച്ഛാ അതെനിക്ക്.... അനന്തു നീ വെറുതെ ഓരോ ന്യായീകരണങ്ങൾ ഒന്നും പറയണ്ട.... ഇതൊക്കെ ഒരു ചടങ്ങാണ്.... വീട്ടിലേക്ക് പോകുന്ന കാര്യം കേട്ടപ്പോൾ, ദച്ചു ഏറെ പ്രതീക്ഷയോടെ അനന്തുവിന്റെ മുഖത്തേയ്ക്കു നോക്കി.... അത് അനന്തു കാണുകയും ചെയ്തു.... അതുകൊണ്ട് തന്നെ പോകുന്ന കാര്യത്തിൽ അവനു വലിയ താല്പര്യം ഉണ്ടായിരുന്നില്ല..... അനന്ദു സമ്മതിക്കണം എന്ന് ദച്ചു ഏറെ ആഗ്രഹിച്ചിരുന്നു.... കാരണം അവിടെ നിന്ന് പോന്നിട്ട് ഒരു ദിവസമേ ആയുള്ളൂ എങ്കിൽ പോലും.... ദച്ചുവിന് വീട് ഏറെ മിസ്സ്‌ ചെയ്തിരുന്നു..... അത് അച്ഛാ... എനിക്ക് ഒരു ഫ്രണ്ടിനെ കാണാൻ പോകാൻ ഉണ്ടായിരുന്നു.... ഉം... നീ എപ്പോഴാണ് പോകുന്നത്... അത് കുറച്ചു കഴിയുമ്പോൾ..... എങ്കിൽ ഒരു കാര്യം ചെയ്യാം ഇന്നു വൈകുന്നേരം നീ മോളെയും കൂട്ടി പൊയ്ക്കോ..... അച്ഛനോട് ഇനി എന്തു പറഞ്ഞിട്ടും കാര്യമില്ല എന്ന് തോന്നിയതുകൊണ്ട് ദച്ചുവിന്റെ വീട്ടിലേയ്ക്ക് പോകാൻ അനന്ദു സമ്മതിച്ചു...............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story