🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 24

Shivadevanantham

രചന: ചാന്ദിനി

അനന്ദു നീ ഇറങ്ങുവാണോ.... അതെ അമ്മേ..... ഉം.... പിന്നെ പോയിട്ട് വേഗം വരാൻ നോക്കണം..... അല്ലാതെ ഫ്രണ്ടിന്റെ കൂടെ ഇരുന്ന് സമയം കളയരുത്..... വൈകിട്ട് ദച്ചുവിന്റെ വീട്ടിൽ പോകാൻ ഉള്ളതാ........ ഉം.... ശരി അച്ഛാ...... കാവ്യാ.... താൻ വന്നിട്ട് ഒത്തിരി സമയമായോ... ഇല്ല അനന്ദു...... Kavya... I really miss you......... എനിക്കും അങ്ങനെ തന്നെയാണ്..... I love you a lot❣️ അനന്ദു..... നീ മറ്റൊരാളുടേതാകുന്നത് എനിക്ക് ചിന്തിക്കാൻ കൂടി കഴിയുന്ന കാര്യമല്ല... But ഞാൻ ഈ വേദന സഹിക്കുന്നത് നിനക്ക് വേണ്ടിയാണ്.... I know kavya.... നീ ഒന്ന് കൊണ്ടും സങ്കടപെടേണ്ട... ഈ വിവാഹം അത് just ഒരു സേഫ്റ്റിക്ക് വേണ്ടിയുള്ളതാണ്... ഈ വിവാഹത്തിലൂടെ, നഷ്ടപ്പെട്ടു പോകുമായിരുന്ന എന്റെ ഇമേജ് വീണ്ടെടുക്കാൻ എനിക്ക് കഴിഞ്ഞു....നമ്മുടെ ഭാവിക്കും അത് നല്ലതാണ് കാവ്യാ....... അത് കൊണ്ടല്ലേ അവളുടെ കഴുത്തിൽ താലി കെട്ടാൻ നിന്നെ ഞാൻ അനുവദിച്ചത്........ അല്ല അനന്ദു അവള് ആളെങ്ങനെയാ....... പാവമായിരിക്കില്ല........ അത് ഒരു atom bomb തന്നെയാ....... നീ സൂക്ഷിക്കണം അനന്ദു...... നിന്നെ പെടുത്താൻ അവള് try ചെയ്യാതെ ഇരിക്കില്ല...... ഞാൻ സൂക്ഷിക്കുന്നുണ്ട് കാവ്യാ.... അത് ഓർത്ത് താൻ പേടിക്കണ്ട..... അല്ല.... അനന്ദു..... ഇനി ഭാര്യ എന്നുള്ള sentiments എങ്ങാനും അവള് workout ആക്കിയാൽ നീ എന്നെ മറക്കുവോ.... Kavya😡😡 ദേഷ്യപ്പെടാതെ മാഷേ... ഞാൻ ചുമ്മാ പറഞ്ഞതല്ലേ......

വെറുതെ തമാശയ്ക്ക് പോലും അങ്ങനൊന്നും പറയരുത് കാവ്യാ.... അവളുടെ കഴുത്തിൽ താലി കെട്ടേണ്ടി വന്ന നിമിഷം ഞാൻ അനുഭവിച്ച സങ്കടം എത്രത്തോളം ഉണ്ടെന്ന് പറഞ്ഞറിയിക്കാൻ എനിക്ക് കഴിയില്ല.... എന്റെ ഹൃദയത്തിൽ ഒരു പെണ്ണിന് മാത്രമേ സ്ഥാനമുള്ളു.... It's you kavya.............. അനന്ദു... നീ ഇങ്ങനെ desp ആകല്ലേ... ഞാൻ വെറുതെ പറഞ്ഞതല്ലേ.......... നിനക്ക് hurt ആയെങ്കിൽ really sorry... Heyyy... It's ok dear ❤️ പിന്നെ കാവ്യാ... നീ ഒന്ന് കൊണ്ടും വിഷമിക്കേണ്ട..... അവളെ എത്രയും വേഗം എന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്കി, ഞാൻ നിന്റെ കഴുത്തിൽ താലി ചാർത്തിയിരിക്കും...... അതോടൊപ്പം എന്റെ പേരിലുള്ള കേസിന്റെ സത്യാവസ്ഥ തെളിയിക്കുകയും ചെയ്യും....... അത് കഴിഞ്ഞാൽ നമ്മൾ സ്വപ്നം കണ്ടത് പോലെ ഒരു ജീവിതം നമുക്ക് ഉണ്ടാകും........ ഉം.... അതെ... അതിനയാണ് ഞാൻ കാത്തിരിക്കുന്നത്.... അല്ല അനന്ദു..... നീ പോകുവാണോ... കുറച്ച് സമയം കൂടി എന്നോടൊപ്പം ഇരൂന്നുടെ...... കാവ്യാ.... എനിക്ക് വേറെ ഒരാളെ കാണാനുണ്ട്.... Bye..... Love you... ❤️ ദച്ചുവിന്റെ വീട്ടിൽ പോകുന്ന കാര്യം കാവ്യായോട് പറയാൻ അനന്ദുവിന് മടിയുണ്ടായിരുന്നു...... Love you too ❣️ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

മോളെ.... എന്താ അച്ഛാ.... അനന്തു ഇതുവരെ എത്തിയില്ല അല്ലേ..... ഇല്ല അച്ഛാ.... ഉം... മോള് അവനെ വിളിച്ചു നോക്കിയോ.... ഇല്ല.... ശരി... എങ്കിൽ ഞാനൊന്നു വിളിച്ചു നോക്കാം..... കുറേ സമയമായില്ലേ മോള് വീട്ടിൽ പോകാനായി റെഡി ആയിരിക്കുന്നു.... ശരി അച്ഛാ.... ഹലോ... അനന്തു... അച്ഛാ പറയു... നീ ഇത് എവിടെയാ.... മോളുടെ വീട്ടിൽ പോകുന്ന കാര്യം ഞാൻ നിന്നോട് പറഞ്ഞിരുന്നതല്ലേ.... അച്ഛാ ഞാൻ ദാ എത്തി..... ശരി... വേഗം വരാൻ നോക്ക്....... മോള് പോകാൻ ഇറങ്ങിക്കോ അവൻ ഇപ്പോൾ വരും..... ദച്ചു... മോളെ... ദാ അനന്ദു എത്തി...... അച്ഛാ... അമ്മ... പോയിട്ടു വരാമേ.... ശരി മോളെ... പിന്നെ അനന്ദു.... എന്താ അച്ഛാ.... ഇത് ഒരു ചടങ്ങാണ് അതുകൊണ്ടുതന്നെ പോയിട്ട് ഇന്ന് തന്നെ തിരികെ വരണ്ട.... അച്ഛാ... ഞാൻ പറയുന്നത് നീ അങ്ങ് അനുസരിച്ചാൽ മതി.... നീ മോളെയും കൂട്ടി ഇന്ന് ഒരു ദിവസം അവിടെ തങ്ങിയിട്ട് നാളെ രാവിലെ തിരിച്ചെത്തിയാൽ മതി.... എന്റെ ഈ തീരുമാനത്തിൽ ഇനി മാറ്റം ഉണ്ടാകില്ല.... ഞാൻ അവരെ വിളിച്ച് നിങ്ങൾ ഇന്ന് അവിടെ തങ്ങും എന്ന് പറഞ്ഞിട്ടുണ്ട്....... അനന്ദുവിന് അച്ഛന്റെ വാക്കുകളെ എതിർക്കാൻ കഴിയുമായിരുന്നില്ല....... വീട്ടിലേക്കുള്ള യാത്രയിൽ ദച്ചുവോ അനന്ദുവോ പരസ്പരം ഒരു വാക്കുപോലും സംസാരിച്ചില്ല.....

. അനന്തുവിനെ വിവാഹം കഴിക്കേണ്ടി വന്ന സാഹചര്യവും, അതിലുപരി മാളുവിനെ കൊലപാതകിയെ തനിക്ക് ഭർത്താവായി ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് തന്റെ വീട്ടുകാർക്ക് അറിയാo എന്നുമുള്ള ബോധ്യമുള്ളതിനാൽ അനന്ദു തന്റെ വീട്ടുകാരോട് എങ്ങനെ പെരുമാറുമെന്ന ഭയം ദച്ചുവിന് ഉണ്ടായിരുന്നില്ല...... അൽപ്പനേരത്തെ യാത്രയ്ക്കൊടുവിൽ അനന്തുവിന്റെ കാർ ദച്ചുവിന്റെ വീടിനു മുന്നിലെത്തി...... അവർ വരുന്ന കാര്യം അനന്തുവിന്റെ അച്ഛൻ വിളിച്ചറിയിച്ചത് കൊണ്ട് തന്നെ, അവരെ കാത്ത് വീടിന് മുന്നിൽ തന്നെ ദച്ചുവിന്റെ അച്ഛനും അമ്മയും ആരവും ഉണ്ടായിരുന്നു..... ദച്ചു.... അച്ഛേ.... അമ്മേ... 🥺🥺 മോൾക്ക്‌ സുഖമാണോടാ.... സുഖമാണച്ചേ.... അരൂട്ട..... എടി ചേച്ചി.... അനന്ദു..... മോന് എന്തൊക്ക ഉണ്ട് വിശേഷങ്ങൾ... നല്ല വിശേഷം അങ്കിൾ.... രണ്ടാളും അകത്തേക്ക് വാ.... ദച്ചു അകത്തേയ്ക്ക് പോയിട്ടും അനന്ദുവിനെ വിളിച്ചിരുന്നില്ല..... അനന്തുവിന് അകത്തേക്ക് പോകാൻ എന്തോ ചെറിയൊരു മടി തോന്നി.... എന്തൊക്കെ പറഞ്ഞാലും മാളുവിനെ കൊലപാതക എന്ന സ്ഥാനം അവർക്ക് എല്ലാവരുടെയും ഉള്ളിൽ തനിക്ക് ഉണ്ടാകു എന്ന് അനന്തുവിന് അറിയാമായിരുന്നു.... അവരുടെ മക്കളുടെ കഴുത്തിൽ സാഹചര്യത്തിന്റെ സമ്മർദ്ദത്തിനു പുറത്ത് ഒരു താലിചാർത്തിയത് കൊണ്ട് മാത്രമാണ് ഇപ്പോൾ ഇങ്ങനെ ഒരു പരിഗണന അവർ തനിക്ക് നൽകുന്നത് എന്ന ബോധ്യം അനന്ദുവിന് ഉണ്ടായിരുന്നു......

ചേട്ടാ..... ആരവിന്റെ ശബ്ദമാണ് അനന്തുവിനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.... ചേട്ടൻ എന്താ ആലോചിക്കുന്നത് അകത്തേക്ക് വായോ..... ചെറു ചിരിയോടെ ഉള്ള ആരവിന്റെ വാക്കുകൾ അനന്തുവിന് എന്തോ ഒരു ആശ്വാസം നൽകി............ മനസ്സില്ലാ മനസ്സോടെയാണ് എങ്കിലും അനന്ദു ആരവിനോപ്പം വീട്ടിനുള്ളിലേക്ക് കയറി.... മോളെ അനന്തുവിന് റൂം കാണിച്ചു കൊടുക്ക്..... ശരി അച്ഛാ..... ഏട്ടാ......🥺🥺 എന്താടോ... നമ്മുടെ മോളുടെ അവസ്ഥ എന്ത് കഷ്ടമാണ്.... മാളുവിന്റെ കൊലപാതകിയെ ഒരിക്കലും അവൾക്ക് അവളുടെ ഭർത്താവിന്റെ സ്ഥാനത്ത് കാണാൻ കഴിയില്ല..... അതുപോലെതന്നെ അവളുടെ കഴുത്തിൽ താലി കെട്ടി എന്നതിന്റെ പേരിൽ, അവനുള്ള ശിക്ഷ വാങ്ങിക്കൊടുക്കാതെ ദച്ചു അടങ്ങുകയുമില്ല.... അനന്തു ജയിലിൽ ആയാൽ നമ്മളുടെ മോളുടെ അവസ്ഥയെന്താകും.... അവൾക്ക് പിന്നീട് ഒരു ജീവിതം ഉണ്ടാകുമോ...... ഒരു കൊലപാതകി ആണെന്നറിഞ്ഞിട്ടും, അത് നമ്മുടെ മാളുവിന്റെ കൊലപാതകി ആണെന്നറിഞ്ഞിട്ടും, നമ്മുടെ മോളെ അവന് നൽകേണ്ട ഗതികേട് നമുക്ക് ഉണ്ടായല്ലോ... അമ്മേ.....( ആരവ്) അമ്മ ഇപ്പോ ആവശ്യമില്ലാത്തത് ഒന്നും ചിന്തിക്കേണ്ട, എനിക്ക് എന്തുകൊണ്ട് നമ്മുടെ മാളു ചേച്ചിയുടെ കൊലപാതകി അനന്ദുവേട്ടൻ ആണെന്ന് തോന്നുന്നില്ല.....

ചിലപ്പോൾ നമ്മൾ അറിയാത്ത എന്തെങ്കിലും അതിനു പിന്നിൽ ഉണ്ടെങ്കിലോ.... അതെ നന്ദിനി...... അരൂട്ടൻ ഈ പറഞ്ഞതാണ് ശരി... ആ മോന്റെ പെരുമാറ്റം വെച്ച് അങ്ങനെയൊന്നും ചെയ്യാൻ അവന് കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല..... പിന്നെ ഇനി അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ, നമ്മുടെ മോളുടെ ജീവിതം എങ്ങനെ ആകും എന്ന് ദൈവം തീരുമാനിക്കട്ടെ..... ഇപ്പോൾ അനന്ദു നമ്മുടെ അതിഥിയാണ്, അതുകൊണ്ട് ഇത്തരം കാര്യങ്ങൾ ഒന്നും മനസ്സിൽ വയ്ക്കാതെ നമ്മളെക്കൊണ്ട് കഴിയുന്ന രീതിയിൽ നന്നായിട്ട് തന്നെ അനന്ദുവിനോട് പെരുമാറണം.... ടോ.... എന്താടി... താൻ അവിടെ എന്തോ കാഴ്ച കാണുവാ.. കാണാൻ ഇവിടെ എന്തോന്നാ തിരുവാതിര നടക്കുന്നോ......... പിന്നെ അവിടെ വായും പൊളിച് എന്തിന് നിക്കുവാ... ഇങ്ങ് കേറി വാടോ..... അത്യാവശ്യം വലിപ്പമുള്ള ഒരു ഇരുനില വീട് ആയിരുന്നു ദച്ചുവിന്റേത്.... അനന്തു റൂമിന്റെ ഉള്ളിൽ കയറി, റൂം ആകമാനം ഒന്ന് വീക്ഷിച്ചു..... തന്റെ റൂമിന്റെ അത്ര വലിപ്പം ഇല്ലെങ്കിലും.... അത്യാവശ്യം വലുപ്പത്തിലുള്ള ഒരു റൂം ആയിരുന്നു അത്..... സാധനങ്ങൾ എല്ലാം ഭംഗിയായി അതാത് സ്ഥാനത്ത് അടുക്കി വച്ചിട്ടുണ്ടായിരുന്നു...... ഭിത്തിയോട് ചേർന്ന് ഡബിൾ കോട്ട് കട്ടിലും, അതിന്റെ ഓപ്പോസിറ്റ് ആയി അത്യാവശ്യം വലിപ്പമുള്ള ഒരു കബോർഡും, വാതിലിനോട് ചേർന്ന് ഒരു ടേബിളും ആയിരുന്നു ഉണ്ടായിരുന്നത്........

വീട്ടിലേക്ക് കയറിവരുമ്പോൾ തന്നെ ഹാളിൽ ആയി, ദച്ചുവിന്റെയും ആരവിന്റെയും എല്ലാം പലതരത്തിലുള്ള ഫോട്ടോസ് വച്ചിരുന്നത് അനന്തു ശ്രദ്ധിച്ചിരുന്നു.... അതേപോലെതന്നെ റൂമിലും ഫോട്ടോസ് സെറ്റ് ചെയ്തിരുന്നു, അതിൽ ഒന്നിൽ മാളുവും ദച്ചുവും ഒരുമിച്ചുള്ള ഒരു ഫോട്ടോ ഉണ്ടായിരുന്നു ......അത് കാണെ അനന്ദുവിന്റെ ഉള്ളിൽ എന്ത് കൊണ്ടോ ഒരു നോവുണർന്നു....ടേബിളിന് മുകളിലായി ദച്ചുവിന്റെയും ആരവിന്റെയും വലിയ ഒരു ഫോട്ടോ laminate ചെയ്ത് വച്ചിരുന്നു.....ആ നിമിഷം തന്റെ റൂമിനെ കുറിച്ച് അനന്ദു ആലോചിച്ചു.... ഈ റൂമിനേക്കാൾ കുറേക്കൂടി വലിപ്പമുള്ള ഒരു റൂം ആണത്..... റൂമിലെ ഒത്ത നടുക്കായി ഒരു king side bed.... അതിന്റെ ഒരുവശത്തായി അത്യാവശ്യം വലിപ്പമുള്ള ഒരു വാർഡ്രോബ്...... മറുവശത്ത് ഒരു സോഫ സെറ്റ്...... അങ്ങനെ ചെറിയ ഒരു luxury റൂം തന്നെ ആണ് തന്റേത്... എങ്കിലും എന്തുകൊണ്ടോ ഈ റൂമിന്റെ അത്ര ഭംഗി തന്റെ റൂമിന് ഇല്ല എന്ന് അനന്തുവിന് തോന്നി........... എടൊ..... ടി....... എന്റെ ചെവിക്ക് യാതൊരു കുഴപ്പവുമില്ല പിന്നെ നീ എന്തിനാ വെറുതെ ഇങ്ങനെ കിടന്ന് ഒച്ച വെക്കുന്നത്....... അല്ല താൻ എന്താ ഈ ആലോചിച്ചു നിൽക്കുന്നേ കുറെ നേരമായല്ലോ...... താനാ വാതിൽക്കൽ നിന്നും മാറി ആയിരുന്നെങ്കിൽ എനിക്ക് അങ്ങ് പോകാമായിരുന്നു.... അതിന് നിന്നോട് പോകണ്ട എന്ന് ഞാൻ പറഞ്ഞോ..... അതിന് ഇയാൾ ഇങ്ങനെ ആറടി പൊക്കവും ആയി, mount everest പോലെ വാതിൽക്കൽ കയറിനിന്നാൽ ഞാൻ എങ്ങനെയാ പോകുന്നേ....

അയ്യോ... ആകെ ഒരു ചുള്ളി കമ്പിന്റെ അത്രേം അല്ലെ ഉള്ളു.... നിനക്ക് പോകാൻ ഈ സ്ഥലം ധാരാളം..... അനന്ദു വാതിലിന്റെ ഒരു സൈഡിലേയ്ക്ക് ചൂണ്ടി പറഞ്ഞു.... അയ്യടാ..... അങ്ങനെ ഇയാളെ കാണിച്ചുതന്ന സ്ഥലത്ത് കൂടി പോകുന്നില്ല....തനിങ് മാറിക്കെ,എന്നിട്ടെ ഞാൻ പോകുന്നുള്ളൂ... എന്ന നീ പോയത് തന്നെ.... അനന്ദു രണ്ടു കയ്യും എളിയിൽ കുത്തി, കാലുകൾ അകത്തി, വാതിൽ പടിയിൽ നിറഞ്ഞ് നിന്ന്.... അത്യാവശ്യം നല്ല ബോഡി ഉള്ളതുകൊണ്ടും, പിന്നെ കൈകൾ എളിയിൽ കുത്തി ഇരിക്കുന്നത് കൊണ്ടും, ദച്ചുവിന് കടന്ന് പോകാൻ സ്ഥലമുണ്ടായിരുന്നില്ല...... ധൈര്യമുണ്ടെങ്കിൽ ഒന്ന് പോയി കാണിക്കടി... എടൊ........ 😡😡 കിടന്നു കാറാതെ നിനക്ക് ചുണ ഉണ്ടെങ്കിൽ നീയൊന്ന് അപ്പുറം കടന്ന് കാണിക്ക്.... ഇനി നീ കാല് പിടിച്ചാലും ശരി ഞാൻ മാറി തരുമെന്ന് നീ കരുതണ്ട..... അയ്യടാ... എന്നെ കൊണ്ട്‌ കാല് പിടിപ്പിക്കാനുള്ള നിങ്ങടെ ആഗ്രഹം കൊള്ളാം, പക്ഷെ അതൊന്നും എന്റെ അടുത്തു നടക്കില്ല....... ഇന്ന് മുഴുവനും താൻ ഈ നിൽപ്പ് ഇവിടെ നിൽക്കില്ലല്ലോ.....

അതില്ല.... പക്ഷെ അപ്പൊ തോൽക്കുന്നത് നീ അല്ലെ..... ഇത്രേം ഉള്ളോ.... ശിവദക്ഷ രാമനാഥൻ,........ ഉം...????? ച്ചേ... ഇതിപ്പോ എങ്ങനെ ഇവിടെ നിന്നും ഒന്ന് അപ്പുറം കടക്കും... 🤔🤔🤔 കടന്നിലേൽ നാണക്കേടാണല്ലോ......... എന്താ..... തോറ്റു തരാൻ തീരുമാനിച്ചോ.... അങ്ങനൊന്നും ഞാൻ തോക്കില്ലടാ...... ച്ചേ..... എന്താ ഇപ്പോൾ ഒരു വഴി, അവൻ കൈ എളിയിൽ കുത്തിയിരിക്കുന്നത് കൊണ്ട് കുനിഞ്ഞ് പോകാനും വയ്യല്ലോ... എന്താ ഇപ്പോൾ ചെയ്യുക..... ദച്ചു തല പുകഞ്ഞ് ആലോചിച്ചിട്ടും ഒരു വഴിയും കിട്ടിയില്ല... ഒടുവിൽ ടേബിളിൽ ചാരി ഇരുന്ന് ആലോചിക്കാൻ തുടങ്ങി..... അതെ... മാഡം തീരുമാനം, മാറി തരാൻ ഞാൻ തയാറാണ്.... പക്ഷെ നീ തോറ്റെന്നു സമ്മതിച്ചു തരണം.... അയ്യടി... അങ്ങനെ തോറ്റു തരാൻ ഞാൻ തയാറല്ല... എങ്കിൽ ശരി... നീ ആയിട്ട് കടക്കാൻ പറ്റുവൊന്ന് നോക്ക്........ ച്ചേ... ഇനി എന്താ ചെയ്യുക 🤔🤔 ആ.. കിട്ടി പോയി................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story