🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 25

Shivadevanantham

രചന: ചാന്ദിനി

ആ കിട്ടി പോയി....... തന്നെ ഇപ്പൊ ശരിയാക്കി തരാമടോ............. അവന്റെ ഒരു ആറടി പൊക്കവും, ജിം ബോഡിയും.... നിന്റെ നമ്പർ ഒന്നും എന്റെ അടുത്ത് നടക്കില്ലടാ......... ഈ ദച്ചു ആരാണെന്ന് നിന്നെ ഞാൻ കാണിച്ചു തരാം................. അതെ.... എന്തായി.... തോറ്റു തരാൻ തീരുമാനിച്ചോ......... ഇപ്പോൾ വേറെ വഴിയൊന്നും കാണാത്ത സ്ഥിതിക്ക്......... അതിന് നീ എങ്ങോട്ടാ ഈ തള്ളി കേറി വരുന്നത്........ തോറ്റെന്നു അവിടെ നിന്ന് അങ്ങ് പറഞ്ഞാൽ മതി...... ഉം.................. ആ............ എടി...... എന്റെ അടുത്ത് കളിച്ചാലേ ഇങ്ങനെ ഇരിക്കും......ഞാൻ കടന്ന് പോന്നത് താൻ കണ്ടോടോ...... എടി.... നിന്നെ ഞാൻ എടുത്തോളാം........ പോടാ......... (ആർക്കും ഒന്നും മനസിലായില്ല അല്ലെ..... കാര്യം simple ആണെന്നെ....നമ്മുടെ ദച്ചു..... ടേബിളിൽ ചാരി ഇരുന്ന് ആലോചിക്കുമ്പോഴാണ്, അവിടെ പെൻസിൽ സ്റ്റാൻഡിൽ ഇരിക്കുന്ന കോംബസ് കണ്ണിൽ പെട്ടത്..... നൈസ് ആയിട്ട് അത് കൈയിൽ എടുത്ത് അനന്ദുവിന്റെ അടുത്ത് പോയി നിന്ന് അവന്റെ കൈയിൽ അതും വച്ച് ഒരു അസ്സല് കുത്ത് അങ്ങ് വച്ച് കൊടുത്തു....... അനന്ദു ആണേൽ ദച്ചുവിന്റെ കൈയിൽ ഇരുന്ന കോംബസ് ശ്രദ്ധിച്ചതുമില്ല................) ദച്ചു താഴേക്ക് പോയതിന് പിന്നാലേ അനന്ദു റൂമിൽ കയറി ഡ്രസ്സ്‌ എല്ലാം മാറി ഫ്രഷ് ആയി......

അവിടെ അനന്ദുവിന് ഒരു ഒറ്റപ്പെടൽ feel ചെയ്തു..... അവരെ ഒക്കെ ഫേസ് ചെയ്യാൻ ബുദ്ധിമുട്ടുള്ളത് പോലെ.... കുറച്ച് നേരം റൂമിൽ ഇരുന്നിട്ടു വെളിയിലേക്കിറങ്ങി..... അപ്പോഴാണ് ആ റൂമിന്റെ കുറച്ച് അപ്പുറത്തായി ബാൽക്കണി ഡോർ തുറന്ന് കിടക്കുന്നത് ശ്രദ്ധിച്ചത്...... പിന്നെ അവിടെക്ക് പോയി......അവിടെ തടി കൊണ്ടുള്ള ചാരുപടി സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു....... അനന്ദു അൽപ്പ സമയം അവിടെയിരുന്നു......... തന്റെ വീടിനെക്കാൾ എന്തോ ഒരു പോസിറ്റീവ് വൈബ് അനന്ദുവിനു അവിടെ അനുഭവപ്പെടുന്നുണ്ടായിരുന്നു........... ദച്ചു താഴേക്ക് ചെന്നപ്പോൾ അമ്മ അവിടെ ചായ എടുക്കുണ്ടായിരുന്നു....... ദച്ചു......... എന്താ അമ്മേ.... ഞാൻ ചായ എടുത്ത് വച്ചിട്ടുണ്ട്...... നീ പോയി അനന്ദുവിനെ വിളിച്ചിട്ട് വായോ..... ഏട്ടനെ ഞാൻ വിളിക്കാം അമ്മേ.... (ആരവ് ) Thank you അരൂട്ട........... ഹോ.... ഇനി അയാള്ടെ അടുത്തേയ്ക്ക് പോകണോ എന്ന് ഓർത്താതെ ഉള്ളു..... നീ മുത്താണട.... (ദച്ചു ആത്മ ) ച്ചേ.... ഈ ചേട്ടൻ ഇതെവിടെ പോയി.... റൂമിൽ കാണുന്നില്ലല്ലോ......... ചേച്ചിയോട് പോയി ചോദിച്ചാലോ........ ഏയ്‌ അവൾക്ക് അറിയാൻ വഴിയില്ല...... അല്ല ഇതാരാ ഇപ്പോൾ ബാൽക്കണി ഡോർ തുറന്നത്......... ആ ഏട്ടാ......... ആരവിന്റെ ശബ്ദം കേട്ടാണ് അനന്ദു തിരിഞ്ഞു നോക്കിയത്...... ഏട്ടൻ ഇവിടെ ഇരിക്കുവായിരുന്നോ........ ഞാൻ റൂമിലെല്ലാം നോക്കി.......

എന്താ കാര്യം...... അത്, ഏട്ടനെ ചായ കുടിക്കാൻ വിളിക്കുന്നുണ്ട്....... ഏട്ടാ.... ഏട്ടന് ഇവിടെ ബോർ അടിക്കുന്നുണ്ടോ.... അത് അങ്ങനെ ചോദിച്ചാൽ ഇല്ലായെന്ന് പറയാൻ പറ്റില്ല........ എങ്കിൽ നമുക്ക് ഒരു കാര്യം ചെയ്യാം, ഏട്ടന് സമ്മതമാണെകിൽ നമുക്ക് ചായ കുടിച്ചു കഴിഞ്ഞ് വെറുതെ ഒന്ന് പുറത്ത് പോകാം....... അതിനെന്താ പോകാലോ..... എങ്കിൽ ചേട്ടൻ വായോ നമുക്ക് ചായ കുടിക്കാം.... ദാ വരുന്നു......... ആ മോൻ വന്നോ.... വാ ഇവിടെ വന്നിരിക്കു................അനന്ദു അവരോടൊപ്പം ഇരുന്ന് ചായ കുടിച്ചു.... ചായ കുടി എല്ലാം കഴിഞ്ഞു ഇരിക്കുമ്പോഴാണ് പുറത്ത് പോകാൻ ആരവ് വന്ന് അനന്ദുവിനെ വിളിക്കുന്നത്........ ഏട്ടാ.... നമുക്ക് പോയാലോ.......... അരൂട്ട, നിങ്ങൾ എവിടേയ്ക്ക പോകുന്നത്......... ഞങ്ങൾ അങ്ങനെ ദൂരേക്ക് ഒന്നും പോകുന്നില്ല അച്ഛാ..... ഉം... ശരി, എങ്കിൽ പോയിട്ടു വേഗം തിരികെ വരാൻ നോക്ക്......... ശരി അച്ഛാ........ ഏട്ടൻ വായോ...... അനന്ദുവിന്റെ വീട് town ഏരിയയിൽ ആയത് കൊണ്ട്, ദച്ചുവിന്റെ വീടും പരിസരവും അനന്ദുവിനു ഒരുപാട് ഇഷ്ടമായി.... ടൗണിൽ നിന്ന് ഉള്ളിലേയ്ക്ക് കയറി ഒരു ഗ്രാമ പ്രദേശമായിരുന്നു അത്.......വീട്ടിൽ നിന്നും ഇറങ്ങി ഒരു റോഡ് ക്രോസ്സ് ചെയ്താൽ ഒരു പഴയ മണ്പാതയായിരുന്നു ..........ഒരു ടു വീലർ കടന്ന് പോകാൻ മാത്രം വീഥിയുള്ള ഒരു വഴിയായിരുന്നു അത്....... ആ വഴി അവസാനിക്കുന്നത് ഒരു വലിയ പാടത്ത് ആയിരുന്നു....... ആ കാഴ്ച അനന്തുവിന് പുതുമയുള്ളതായിരുന്നു........

വഴിയുടെ ഇരു വശത്തുമായി വീടുകൾ ഉണ്ടെങ്കിലും വല്ലാത്ത ഒരു ശാന്തത അവിടെ എല്ലാം നിറഞ്ഞു നിന്നു..... വീട്ടിൽ നിന്ന് പത്ത് മിനിറ്റോളം നടന്നാൽ ആണ് പാടത്തേക്ക് എത്തുക....... ആ വഴിയിൽ ആരവും അനന്തുവും പരസ്പരം അധികം സംസാരിച്ചില്ല എങ്കിലും, അനന്തുവിന്റെ മനസ്സിൽ ആരവ് ഒരു അനിയൻ ആയി മാറിയിരുന്നു....... വീട്ടിൽ അനുഭവപ്പെട്ട ഒറ്റപ്പെടൽ ആരവിനോടൊപ്പം നിൽക്കുമ്പോൾ അകന്നു പോകുന്നതായി അനന്തുവിന് അനുഭവപ്പെട്ടു........ ഏട്ടാ.... ഏട്ടന് ഇവിടെയെല്ലാം ഇഷ്ടമായോ.... ഉം... ഒരുപാട് ഇഷ്ടമായി.... നഗരത്തിലെ തിരക്കിൽ നിന്നെല്ലാം ഒഴിഞ്ഞ് ശാന്തമായ ഒരിടം... ഇവിടെ നിൽക്കുമ്പോൾ വല്ലാത്തൊരു positive vibe feel ചെയ്യുന്നു.... ഏട്ടൻ വായോ.... ഈ പാടത്തിനു അറ്റത്തായി ഒരു ചെറിയ കാവുണ്ട്.... അതിന്റെ മുന്നിൽ ഒരു വലിയ ആല്മരവും..... വൈകുന്നേരങ്ങളിൽ ഇവിടെ വന്നിരിക്കാൻ നല്ല രസമാണ്........ ആരവും അനന്തുവും ഏറെനേരം അവിടെ നിന്നിട്ടാണ് തിരികെ വീട്ടിലേക്ക് പോന്നത്....... അനന്തുവിന് അതുവരെയുണ്ടായിരുന്ന മുഷിച്ചിൽ എല്ലാം ഈ സമയങ്ങളിൽ തന്നെ മാറിയിരുന്നു........ വൈകിട്ട് എല്ലാവരും ഒരുമിച്ചിരുന്ന് തന്നെയാണ് ഭക്ഷണം കഴിച്ചത്,....... ആരവ് എപ്പോഴും കൂടെയുള്ളത് അനന്തുവിന് ഒരു ആശ്വാസമായിരുന്നു......

ഈ സമയങ്ങളിൽ ഒന്നും ദച്ചുവോ അനന്ദുവോ പരസ്പരം സംസാരിച്ചില്ല...... അനന്തുവിനെ വീട്ടിൽ നിന്ന് അച്ഛൻ വിളിച്ചിരുന്നു.... ദച്ചു തിരികെ അനന്തുവിന്റെ വീട്ടിലേക്ക് വിളിച്ച് അച്ഛനോടും അമ്മയോടും സംസാരിച്ചു, അനന്ദു മനപ്പൂർവം കാവ്യയെ വിളിച്ചില്ല ..... വിളിച്ചാൽ ചിലപ്പോൾ അറിയാതെയെങ്കിലും ഇവിടെ ആണെന്ന് പറഞ്ഞാൽ അത് കാവ്യയ്ക്ക് ഇഷ്ടമാകില്ലായെന്ന് അനന്ദുവിനു അറിയാമായിരുന്നു....... എല്ലാവരും ഒരുമിച്ചിരുന്ന് തന്നെയാണ് ഭക്ഷണം കഴിച്ചത്.... മാളുവിന്റെ കൊലപാതകി എന്ന രീതിയിൽ അവരാരും തന്നോട് പെരുമാറാത്തത് അനന്തുവിന് വളരെ ആശ്വാസമായിരുന്നു...... അവരുടെ പരസ്പര സ്നേഹം കണ്ടപ്പോൾ അനന്തുവിന് ഉള്ളിൽ എവിടെയോ ചെറിയൊരു വേദന തോന്നി....... ഭക്ഷണം കഴിഞ്ഞ് എല്ലാവരും ഒരുമിച്ചിരുന്ന സമയം അവിടെ അച്ഛനും അമ്മയും മക്കളും എല്ലാം സംസാരിക്കുന്നത് കണ്ടപ്പോൾ, തന്റെ കുടുംബത്തിൽ ഇത്തരം ഒരു നിമിഷം എവിടെയോവച്ച് നഷ്ടമായതുപോലെ അനന്ദുവിനു തോന്നി.... വലിയ ബിസിനസുകാരൻ ആയതുകൊണ്ടുതന്നെ അനന്തുവിന്റെ അച്ഛൻ എപ്പോഴും തന്നോട് ഒരു അകലം പാലിച്ചിരുന്നു...... എങ്കിലും ആ മനസ്സു നിറയെ തന്നോടുള്ള സ്നേഹം ആണ്.....

പിന്നീട് താനും ബിസിനസ്സിലേക്ക് തിരിഞ്ഞപ്പോൾ, ഇതുപോലെ അവരോട് ഒരുമിച്ചിരുന്ന നിമിഷങ്ങൾ വളരെ വിരളമായി... പക്ഷെ അത് സ്നേഹമില്ലാത്തത് കൊണ്ടായിരുന്നില്ല........ തന്റെ തിരക്കുകൾക്കിടയിൽ ഇത്തരം ചെറിയ സന്തോഷങ്ങൾ മനപ്പൂർവം വേണ്ടെന്നുവച്ചു.......... ആരവും ദച്ചുവും വഴക്കിടുന്നതും, പിന്നീട് കുറച്ച് സമയം കഴിഞ്ഞ് രണ്ടാളും പഴയതുപോലെ കൂട്ടാവുന്നതും ഒക്കെ കണ്ടപ്പോൾ, ഒരു കൂടപ്പിറപ്പ് എന്ന് പണ്ടെങ്ങോ ഉള്ളിൽ കാത്തുവെച്ച മോഹം നേടിയെടുത്ത സന്തോഷം തന്നിൽ നിറയുന്നത് അനന്ദു അറിഞ്ഞു ...,...... കൂടെ പഠിക്കുന്നവർ എല്ലാവരും, ചേട്ടനും ചേച്ചിയും അനിയനും അനിയത്തിയും കുറിച്ച് ഒക്കെ പറയുമ്പോൾ അങ്ങനെ ആരെങ്കിലും തനിക്കും വേണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്........... അമ്മ ഒറ്റ മകൾ ആയതുകൊണ്ട് തന്നെ, അമ്മ വീട്ടിൽ അനന്തുവിന് കസിൻസ് ആരുമുണ്ടായിരുന്നില്ല......... അച്ഛന് ആകെയുള്ളത് ഒരു അനിയനാണ്, അവിടെ തനിക്ക് ഉള്ളത് അനന്ധിക മാത്രമാണ്...... ആകെയുള്ള ഒരു കൂടപ്പിറപ്പായി അതുകൊണ്ട് തന്നെ അവളെ തനിക്ക് ഒരുപാട് ഇഷ്ടമാണ്........ എങ്കിലും ഇതുപോലെ എപ്പോഴും അവൾ കൂടെ ഉണ്ടാകില്ല........ ആരവിനെ കാണുമ്പോൾ അതു പോലെ ഒരു അനിയൻ തനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നു......... കാരണം എന്താണെന്ന് അറിയില്ലെങ്കിലും, ഈ വിവാഹത്തിലൂടെ തനിക്കുണ്ടായ നേട്ടമാണ് ആരവ് എന്ന് അനന്ദു വിശ്വസിച്ചു...... ദച്ചു.... എന്താ അച്ഛേ....

മോള് മോനെയും കൂട്ടി പോയി കിടന്നോളു... സമയം ഒരുപാട് ആയില്ലേ.... മോനെ പോയി കിടന്നോ... ശരി അങ്കിൾ.... Good night.......... Good night മോനെ...... ടോ........ എന്താടി....... താൻ എന്താ olypmics ദീപശിഖ പ്രയാണത്തിന് പോകുന്നോ...... എന്തോന്ന്.... അല്ല ഈ കിടപ്പ് കണ്ടിട്ട് ചോദിച്ചതാ....... വോ... ആക്കിതാണ്...... അതെ..... അല്ല, എന്താ ഉദ്ദേശം.... എന്ത് ഉദ്ദേശം..... താൻ കട്ടിലിൽ കയറി കിടക്കുന്നതിന്റെ ഉദ്ദേശം.... ഞങ്ങളൊക്കെ കട്ടിലിൽ കയറുന്നതിനു ഒറ്റ ഉദ്ദേശമെ ഉള്ളു, ഉറങ്ങുക..... നിങ്ങളുടെ ഇവിടെ എങ്ങനെയാണെന്ന് എനിക്ക് അറിയില്ല.... ഉയ്യോ... കോമഡി ആയിരിക്കും... പാതിരാത്രി ഇരുന്ന് ചളി അടിക്കാതെ ഇങ്ങോട്ട് ഇറങ്ങടോ...... എന്തിന്... എന്തിനെന്നോ.... എനിക്ക് കിടക്കാൻ.... ഉവ്വാടി...... അത് നീ അങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി,..... ഇന്നിവിടെ ബെഡിൽ കിടക്കുന്നത് ഞാനാണ്.... നിനക്ക് വേണമെങ്കിൽ താഴെ ഷീറ്റ് വിരിച്ചു കിടന്നോ....... നിലത്തു കിടക്കാൻ തന്നെ കിട്ടില്ല, ഇത് എന്റെ bed ആണ്..... അയ്യാ...... ഇന്നലെ നീയല്ലേ പറഞ്ഞത് മറ്റുള്ളവരുടെ മുൻപിൽ ഭാര്യഭർത്താക്കന്മാർ ആയി അഭിനയിക്കുന്നതു വരെ എനിക്ക് അവകാശമുള്ള എന്തിനും നിനക്ക് അവകാശമുണ്ടെന്ന്, അതേപോലെ നിനക്ക് അവകാശമുള്ള എന്തിനും എനിക്കും അവകാശമുണ്ട്.....

ഇന്നലെ എന്റെ ബെഡിൽ നീയല്ലേ കിടന്നത്... അതുകൊണ്ട് ഇനി എന്തൊക്കെ പറഞ്ഞാലും ഞാൻ ഇവിടെ നിന്നും മാറില്ല.... ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ലായെന്ന് തോന്നിയത് കൊണ്ട് ദച്ചു നിലത്തു sheet വിരിച്ചു കിടന്നു.... അങ്ങനെ വഴിക്ക് വാ... എന്റെ അടുത്ത അവളുടെ കളി... അപ്പൊ good night.... പോടാ.... ഏത് നേരത്താണാവോ വെള്ളം കുടിക്കാൻ പോകാൻ തോന്നിയത്.... ( സംഭവം വേറൊന്നുമില്ല, അച്ഛൻ പോയി കിടന്നോളാൻ പറഞ്ഞതിന് പിന്നാലെ ദച്ചു വെള്ളമെടുക്കാൻ കിച്ചണിൽ പോയി..... ആ ഗ്യാപ്പിലാണ് അനന്ദു bed കയ്യെറിയത്.....) രാവിലെ അമ്പലത്തിൽ നിന്നുള്ള സുപ്രഭാതം കേട്ടാണ് അനന്ദു ഉണർന്നത്..... അനന്ദു നോക്കിയപ്പോൾ താഴെ ദച്ചു ഉണ്ടായിരുന്നില്ല..... റൂമിൽ നിന്നും ഇറങ്ങി നേരെ ബാൽക്കണിയിലേയ്ക്കാണ് പോയത്..... അൽപ്പനേരം അവിടെ തന്നെ നിന്നു.... ഏതൊക്കെയോ കിളികളുടെ ശബ്ദങ്ങളും, അമ്പലത്തിലെ പ്രഭാത സംഗീതവും..... മനസ്സിന് വല്ലാത്ത ഒരു കുളിരു ഏകുന്നത് അനന്ദു അറിഞ്ഞു....... Breakfast കഴിഞ്ഞ് അൽപ്പ സമയത്തിനുള്ളിൽ തന്നെ അവർ അവിടെ നിന്നും തിരികെ പോന്നു... എല്ലാവരോടും യാത്ര പറയുമ്പോൾ, ഇന്നലെ ഇവിടേക്ക് വരുമ്പോൾ ഉണ്ടായിരുന്ന അപരിചിതത്വം മനസ്സിൽ നിന്ന് അകലുന്നത് അനന്ദു അറിയുന്നുണ്ടായിരുന്നു..... അവർ തനിക്ക് ആരെല്ലാമോ ആയതുപോലെ...... എന്തായി ഏട്ടാ....... അനന്ദുവിനെ വിളിച്ചിട്ട് കിട്ടുന്നില്ല...... ദച്ചുവിന്റെ ഫോൺ off ആണ്... ഇനി ഇപ്പോൾ എന്താ ചെയ്യുക....

സമയം പോകുന്നല്ലോ... ദച്ചുവിന്റെ വീട്ടിൽ വിളിച്ചപ്പോൾ അവർ ഇറങ്ങിയെന്നല്ലേ പറഞ്ഞത്... അതേടോ....... ദാ വന്നു എന്ന് തോന്നുന്നു കാറിന്റെ സൗണ്ട് കേൾക്കുന്നുണ്ട്.... അനന്ദു...... എന്താ അച്ഛാ, നിങ്ങളുടെ ഫോൺ എവിടെ.... അപ്പോഴാണ് തന്റെ ഫോൺ silent ആയിരുന്നു എന്ന് അനന്തു ശ്രദ്ധിക്കുന്നത്... അയ്യോ..... അച്ഛാ ഫോൺ സൈലന്റ് മോഡിൽ ആയിരുന്നു ശ്രദ്ധിച്ചില്ല.... എന്റേത് charge തീർന്നു off ആയി പോയി അച്ഛാ.... അല്ല, എന്താ അച്ഛാ കാര്യം.... അച്ഛനും അമ്മയും ഈ ബാഗ് ഒക്കെ പാക്ക് ചെയ്ത് ഇതെങ്ങോട്ടാ........ അനന്ദു.... അച്ഛന്റെ ഡൽഹിയിലുള്ള ഒരു ഫ്രണ്ട് മരിച്ചു പോയി... ഞങ്ങൾ അവിടെക്ക് പോകുവാ... അവർക്ക് മറ്റു ബന്ധുക്കൾ ഒന്നുമില്ല... ഞങ്ങൾ അവിടെ ഉണ്ടാകണം... ഞങ്ങൾ ഒരാഴ്ച കഴിഞ്ഞെ മടങ്ങി വരു...... അച്ഛാ... ഞാനും കൂടി വരാം... വേണ്ട അനന്ദു അതിന്റെ ആവശ്യമില്ല...... നിങ്ങൾ ഇവിടെ നിന്നാൽ മതി......... അപ്പോൾ ഞങ്ങൾ ഇറങ്ങുവാ...... മോളെ ഇന്ന് ഭാനു അമ്മ ഇല്ല.... അത്യാവശ്യം കാര്യങ്ങൾ എല്ലാം ഞാൻ ചെയ്തു വച്ചിട്ടുണ്ട് ബാക്കി കാര്യങ്ങൾ നോക്കിക്കൊള്ളില്ലേ.... ആം.... ഞാൻ നോക്കിക്കൊള്ളാം അമ്മേ..... എങ്കിൽ ഞങ്ങൾ ഇറങ്ങുവാ... പിന്നെ രണ്ടാളും മാത്രമേ ഉള്ളു എന്ന് ഓർമ്മ വേണം.... ശരി അമ്മ................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story