🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 27

Shivadevanantham

രചന: ചാന്ദിനി

ഇയാള് കുടിച്ചിട്ടുണ്ടോ..... ഉണ്ട്..... ആവശ്യത്തിൽ അധികം കുടിച്ചിട്ടുണ്ട്........ അതിൽ നിനക്ക് നഷ്ടം ഒന്നും ഇല്ലല്ലോ.... മാറി നിൽക്കടി അങ്ങോട്ട്....... അനന്തു ദച്ചുവിനെ തള്ളി മാറ്റി അകത്തേയ്ക്ക് കയറി....... നന്നായി കുടിച്ചിട്ടുണ്ടായിരുന്നത് കൊണ്ട്, stair കയറുമ്പോൾ പലപ്പോഴും അനന്ദുവിന്റെ കാലുകൾ ഇടറുന്നുണ്ടായിരുന്നു.....ഒന്ന് രണ്ട് വട്ടം വീഴാനും തുടങ്ങിയിരുന്നു.... എങ്കിലും എന്ത്‌ കൊണ്ടോ അവനെ താങ്ങാൻ ദച്ചുവിന് തോന്നിയിരുന്നില്ല........ ഇയാൾക്ക് ഈ സ്വഭാവവും ഉണ്ടായിരുന്നോ???? ആ എന്തെങ്കിലും ആകട്ടെ.... അയാള് കുടിച്ചാൽ എനിക്കിപ്പോ എന്താ..... അല്ല.... ഇനിയിപ്പോ ഫുഡ്‌ കഴിക്കുന്നില്ലേ പോലും....... കഴിക്കുന്നില്ലേൽ വേണ്ട.... എനിക്ക് വിശക്കുന്നു.... ഞാൻ പോയി കഴിക്കാൻ പോകുവാ....... അല്ലേൽ വേണ്ട, ഒന്ന് പോയി വിളിച്ചേക്കാം.... ഇല്ലെങ്കിൽ അമ്മ വിളിക്കുമ്പോൾ ചോദിക്കും............ റൂമിലെത്തിയ അനന്ദു കൈയിൽ കിട്ടിയ സാധനങ്ങൾ എല്ലാം എറിഞ്ഞുടയ്ക്കുന്ന തിരക്കിലായിരുന്നു.... അവന്റെ മനസ്സിൽ ഉണ്ടായ ദേഷ്യവും സങ്കടവും അവന് നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു....... ഭക്ഷണം കഴിക്കാൻ അനന്ദുവിനെ വിളിക്കാൻ വേണ്ടി stair കയറുമ്പോഴാണ് റൂമിൽ നിന്നും സാധനങ്ങൾ വീണുടയുന്ന ശബ്ദം ദച്ചു കേൾക്കുന്നത്...........

വേഗം റൂമിൽ ചെന്ന് നോക്കിയപ്പോൾ, അവിടത്തെ കാഴ്ച കണ്ട് ദച്ചു ഞെട്ടി......... റൂമിൽ, നിലത്തു മുഴുവൻ ഓരോന്നും വലിച്ചു വാരി ഇട്ടിരിക്കുന്നു........ ഫ്ലവർ വയ്സും, ഫോട്ടോ ഫ്രെയിംസും എല്ലാം നിലത്തു അങ്ങിങ്ങായി പൊട്ടി കിടക്കുന്നു........... ഇയാൾക്ക് ഇത് എന്താ പറ്റിയെ.......... വട്ടായോ.... എടൊ... താനിതെന്താ ഈ കാണിക്കുന്നേ..... അപ്പോഴാണ് അനന്ദു ദച്ചുവിനെ കണ്ടത്........ എടൊ, ഞാൻ ചോദിച്ചത് താൻ കെട്ടില്ലെന്നുണ്ടോ......... ശിവദക്ഷ, please get out of here......... പിന്നെ.....അങ്ങനെ താൻ പറയുമ്പോൾ ഇറങ്ങി പോകാൻ ഒന്നും എന്നെ കിട്ടില്ല....... ഇയാള് എന്തിനാ ഇതെല്ലാം എറിഞ്ഞുടയ്ക്കുന്നത്...ഇതൊക്കെ ഇനി ആര് clean ചെയ്യും........ അല്ല,പണ്ടത്തെ പോലെ തനിക്ക് തോന്നിയത് പോലെ പൊട്ടിക്കാൻ ഒന്നും പറ്റില്ല....... ഇപ്പോൾ ഈ റൂമിൽ എനിക്കും അവകാശമുണ്ട്....... പെട്ടന്നാണ് ഒട്ടും പ്രതീക്ഷിക്കാതെ അനന്ദു ദച്ചുവിന്റെ കവിളിൽ ആഞ്ഞടിച്ചത്..... ദച്ചു അത് ഒട്ടും പ്രതീക്ഷിക്കാതിരുന്നത് കൊണ്ട് പുറകിലേയ്ക്ക് ഒന്ന് വെച്ച് പോയെങ്കിലും പെട്ടന്ന് ചുവരിൽ ചാരി നേരെ നിന്നു......... അടി കൊണ്ട നിമിഷം കണ്ണുകൾ നിറഞ്ഞു എങ്കിലും, അവ അനന്തുവിന്റെ മുൻപിൽ പെയ്യുന്നത് ദച്ചു ഇഷ്ടപ്പെട്ടിരുന്നില്ല...... അതുകൊണ്ടുതന്നെ വാശിയോടെ അത് തുടച്ചുനീക്കി എന്നിട്ട് വീറോടെ അനന്തുവിന് നേരെ തിരിഞ്ഞു...... ടോ.......... താൻ എന്തിനാ എന്നെ തല്ലിയത്.......... നിർത്തടി...... നിനക്ക് എന്റെ ജീവിതത്തിലെ അവകാശം വേണം അല്ലേ.........

നീ തകർത്തത് എന്റെ സ്വപ്നങ്ങൾ ആണ്,എന്റെ പ്രണയം ആണ്.......... നീ ഇപ്പോൾ കെട്ടിത്തൂക്കി കൊണ്ടുനടക്കുന്ന ഈ താലി ഉണ്ടല്ലോ അത് കാവ്യയുടെ കഴുത്തിൽ അണിയിക്കുന്ന നിമിഷം ഞാൻ ഏറെ സ്വപ്നം കണ്ടിരുന്നു..... എല്ലാം തീർന്നില്ലേ നശിച്ചില്ലേ........ എന്തിനാടി എല്ലാവരും കൂടി എന്നോട് ഇങ്ങനെ..... അതിന് മാത്രം എന്താടി ഞാൻ ചെയ്തേ......... ഓ.... പറഞ്ഞത് പോലെ ഞാൻ ഒരു കൊലപാതകി ആണല്ലോ........ നിന്റെയൊക്കെ മാളവികയുടെ കൊലപാതകി....... അങ്ങിനെ ആയിരുന്നിട്ടും പിന്നെന്തിനാണ് നീ ഈ വിവാഹത്തിനു സമ്മതിച്ചത് ........... അതേടി ഞാൻ തന്നെയാ കൊന്നത്, നീ ഒക്കെ എന്നെ എന്ത് ചെയ്യും..... ഇത്രയും നേരം അനന്ദു പറഞ്ഞതെല്ലാം കേട്ടുനിന്ന ദച്ചുവിന്റെ മുഖത്ത് തെളിഞ്ഞു നിന്നത് പുച്ഛം ആയിരുന്നുവെങ്കിൽ, അവസാനം അനന്തു പറഞ്ഞ വാക്കുകൾ കേൾക്കെ, ദച്ചുവിന്റെ കണ്ണുകളിൽ അനന്ദുവിനെ കൊല്ലാനുള്ള ദേഷ്യം നിറഞ്ഞ് നിന്നു..... എന്താടി നീ നോക്കി പേടിപ്പിക്കുന്നത്.... എടോ താൻ തന്നെയാണ് ഞങ്ങളുടെ മാളുവിനെ കൊന്നത് എന്നകാര്യത്തിൽ ഞങ്ങൾക്ക് യാതൊരു സംശയവുമില്ല.... അതിൽ നിന്ന് രക്ഷപ്പെടാം എന്ന് താൻ സ്വപ്നം പോലും കാണണ്ട.... തനിക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ തന്നെ ഞങ്ങൾ വാങ്ങി നൽകിയിരിക്കും.......

പിന്നെ എന്റെ കഴുത്തിലൊരു താലി കെട്ടി പോയതിന്റെ പേരിൽ തന്നോട് ഒരു ദയയും ഞാൻ കാണിക്കില്ല.... അല്ലെങ്കിലും ആർക്കുവേണം എടി നിന്റെയൊക്കെ ദയ.... നിന്റെ കഴുത്തിൽ കെട്ടി പോയ ഈ താലിയുടെ പേരിലുള്ള യാതൊരു അവകാശവും എനിക്ക് വേണ്ടടി..... നീയും പിന്നെ നിന്റെ ഒക്കെ അർജുനും കൂടി എനിക്ക് കിട്ടാവുന്നതിന്റെ പരമാവധി ശിക്ഷ തന്നെ വാങ്ങി നൽകുമെന്ന് എനിക്കറിയാം എടി.... അനന്ദുവിന്റെ വാക്കുകൾ ദച്ചുവിൽ വെറുപ്പിനപ്പുറം മറ്റൊരു വികാരവും സൃഷ്ടിച്ചില്ല.... നീ പുച്ഛിച്ചോടി..... അല്ലെങ്കിലും എല്ലാവർക്കും എന്നെ ഇപ്പോൾ പുച്ഛമാണല്ലോ...... എല്ലാവരും എന്റെ തോൽവിയാണല്ലോ ആഗ്രഹിക്കുന്നത്........ നീയും ആ അർജുനും എല്ലാം..... അത് നിങ്ങളുടെ ദുഷിച്ച മനസ്സ് കൊണ്ടല്ലേ....... എടി.... പെട്ടന്ന് അനന്ദു ദച്ചുവിന്റെ കവിളിൽ കുത്തി പിടിച്ച് ചുവരോട് ചേർത്തു നിർത്തി......... അതേടി ഞാൻ ദുഷ്ടനാ.... എന്റെ പദനം കാണാനല്ലേ നീയൊക്കെ കാത്തിരിക്കുന്നത്..... എങ്കിൽ സന്തോഷിക്കടി....... ഇന്ന് ഈ ദേവാനന്ദ് ചന്ദ്രശേഖരൻ തോറ്റ ദിവസമാ..... ബിസ്സിനെസ്സിൽ കാലെടുത്തു വച്ചിട്ട് ആദ്യമായി എനിക്കുണ്ടായ തോൽവി.... അത് നീ എല്ലാം കൂടി ആഘോഷിക്ക്...... അനന്ദു പറഞ്ഞത് പൂർണമായും ദച്ചുവിന് മനസ്സിലായില്ല എങ്കിലും, കാര്യമായ എന്തോ ഒന്ന് സംഭവിച്ചിട്ടുണ്ട് എന്ന് ഊഹിച്ചു...

അത് അവനെ ഇത്രത്തോളം തകർത്തതിൽ ചെറിയൊരു സന്തോഷവും തോന്നി...... അത്യാവശ്യം നന്നായി കുടിച്ചിട്ട് ഉണ്ടായിരുന്നതുകൊണ്ട് അനന്ദുവിന്റെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു... അത് കൊണ്ട് ദച്ചുവിന്റെ കവിളിലുള്ള പിടി വിട്ട് ബെഡിലേയ്ക്ക് കിടന്നു... ദച്ചുവിന് കവിളിൽ നല്ലത് പോലെ വേദനയുണ്ടായിരുന്നു.... വേദന കൊണ്ട് നിറഞ്ഞ് വന്നു എങ്കിലും വാശിയോടെ തുടച്ചുനീക്കി.... എന്നിട്ട് നിലത്തുണ്ടായിരുന്ന പൊട്ടിയ ചില് കഷ്ണങ്ങൾ പെറുക്കി മാറ്റാൻ തുടങ്ങി........ പെട്ടന്നാണ് അതിൽ ഒന്ന് ദച്ചുവിന്റെ വലത് കൈവെള്ളയിൽ കുത്തി കയറിയത്..... സഹിക്കാവുന്നതിലും അപ്പുറമായിരുന്നു വേദന....... ഈ സമയങ്ങളിൽ എല്ലാം അനന്ദു ബോധമില്ലാതെ ഓരോന്നും പിറുപിറുക്കുണ്ടായിരുന്നു...... നിലത്താകമാനം പെട്ടന്ന് തന്നെ ചോര പടർന്നിരുന്നു........ ദച്ചു വേഗം. എഴുനേറ്റ് first aid എടുത്ത് മുറിവിൽ മരുന്ന് വച്ചു.........കയിക്ക് നല്ലത് പോലെ വേദന ഉണ്ടായിരുന്നത് കൊണ്ട് പിന്നീട് clean ചെയ്തില്ല.... ചില്ലു കഷ്ണങ്ങളും, സാധനങ്ങളും എല്ലാം അവിടെ തന്നെ കിടന്നു.... അനന്ദു ബെഡിൽ കിടന്നത് കൊണ്ട് ദച്ചു സോഫയിലാണ് കിടന്നത്........ കൈക്കും കവിളിനും നല്ല വേദന ഉണ്ടായിരുന്നത് കൊണ്ട് ഉറങ്ങാൻ കഴിയുന്നില്ലായിരുന്നു..........

പിന്നീട് എപ്പോഴോ കണ്ണുകൾ മെല്ലെ അടഞ്ഞു.......... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ആ ഗിരി, നീ എത്തിയോ... വാടാ വന്ന് ഇരിക്ക്, എന്നിട്ട് രണ്ടെണ്ണം പിടിപ്പിക്ക്... ഈ രാത്രി നമുക്ക് ആഘോഷിക്കാം എടാ.... എന്താട, ഈ രാത്രി തന്നെ ആഘോഷിക്കാൻ മാത്രം സന്തോഷം.... ഇന്ന് എന്റെ ദിവസമാണെടാ.. ദേവാനന്ദ് ചന്ദ്രശേഖരന്റെ മുൻപിൽ ഈ ജിതിൻ ജയിച്ച ദിവസം... എടാ... നീ മനുഷ്യന് മനസ്സിലാകുന്ന പോലെ പറ.... എടാ ഗിരി, ഈയടുത്ത് അവന് കിട്ടിയ പുതിയൊരു വർക്കിന്റെ കോൺട്രാക്ട് ഉണ്ടായിരുന്നില്ലേ.... ഉവ്വ..... അത് നീ ഒരുപാട് ആഗ്രഹിച്ചിരുന്നതല്ലേ.... അതെ.... അതിപ്പോൾ എനിക്ക് തന്നെ വന്നു ചേർന്നു.... അതെങ്ങനെ.... ദേവാനന്ദിന്റെ പേരിലുള്ള കേസും....പിന്നെ ആ ഹോട്ടലിൽ വച്ചുണ്ടായ സംഭവവുമെല്ലാം, അവനോടും അവന്റെ കമ്പനിയോടും ഉള്ള മറ്റു കമ്പനികൾക്കുള്ള വിശ്വസിയത കുറച്ചത് തന്നെ കാരണം... ഉം...... അപ്പോൾ ചിലവ് ഇതിലൊന്നും ഒതുക്കിയ പോരാ..... ഇല്ല.... ഗിരി, ഇനിയങ്ങോട്ടുള്ള നമ്മുടെ ദിവസങ്ങൾ ആഘോഷത്തിന്റെതാണ്, അവന് പരാജയത്തിന്റേതും........ രാവിലെ, ആദ്യം ഉണർന്നത് ദച്ചു ആയിരുന്നു...... കൈയിലെ മുറിവും, പിന്നെ റൂമിന്റെ കോലവും കണ്ടപ്പോഴാണ് ഇന്നലെ നടന്ന കാര്യങ്ങൾ എല്ലാം ഓർമ്മ വന്നത്.........

. പിന്നെ സമയം കളയാതെ ഡ്രസ്സ്‌ എടുത്ത് ഫ്രഷ് ആകാൻ പോയി... കയറുന്നതിനു മുൻപ് ബെഡിൽ കിടക്കുന്ന അനന്ദുവിനെ ഒന്ന് നോക്കി.... ആള് ഇപ്പോഴും നല്ല ഉറക്കമാണ്.... ഇന്നലെ dress പോലും മാറാതെ ആണ് കിടന്നത്..... മുറിവ് നനയ്ക്കാതെ ഇരിക്കാൻ ദച്ചു ശ്രദ്ധിച്ചിരുന്നു........ വെള്ളം വീണപ്പോൾ കവിളിൽ എല്ലാം വല്ലാത്ത നീറ്റൽ അനുഭവപ്പെട്ടു....... ദച്ചു കുളിച്ചിറങ്ങുമ്പോഴും അനന്ദു അതെ കിടപ്പായിരുന്നു... പിന്നെ അധികം ആലോചിച്ച് നിൽക്കാതെ മുറിവ് dress ചെയ്ത്..... അപ്പോഴേക്കും ഭാനുവമ്മ എത്തിയിരുന്നു............ ആ മോളെ... ചായ ഇപ്പോൾ തരാവേ... പയ്യെ മതി ഭാനുവമ്മേ, sir എഴുന്നേറ്റില്ല... എനിക്ക് റൂമിൽ കുറച്ച് ക്ലീനിങ് ഉണ്ട് ഞാൻ അങ്ങ് ചെല്ലട്ടെ....... ശരി മോളെ........ അനന്ദു കണ്ണ് തുറന്നപ്പോൾ തലയ്ക്കു വല്ലാത്ത ഭാരം പോലെ അനുഭവപ്പെട്ടു........... പിന്നെ പതിയെ ഇന്നലെ നടന്ന കാര്യങ്ങളെല്ലാം ഓർത്തെടുത്തു..... ച്ചേ... ഇന്നലെ അവളെ തല്ലണ്ടായിരുന്നു... കാര്യം അവളെന്റെ ശത്രു ആണെങ്കിലും, ഒരു പെണ്ണല്ലേ..... പെണ്ണുങ്ങളെ തല്ലുന്നത് അത്ര നല്ല കാര്യം അല്ല...ആ പറ്റി പോയി, ഇനി പറഞ്ഞിട്ട് കാര്യമില്ല... സോറി പറയാൻ ഒന്നും എന്നെ കിട്ടില്ല....... ദൈവമേ... ഈ room എന്താ ഇങ്ങനെ...... ച്ചേ... ഇനി ഇത് clean ചെയ്യണ്ടേ... അവള് ചെയില്ലായിരിക്കും... ഭാനുവമ്മയോടും പറയണ്ട...

പറഞ്ഞാൽ പിന്നെ കാരണവും പറയേണ്ടി വരും......... പിന്നെ അത് അച്ഛനും അമ്മയും അറിയും....... അപ്പോഴാണ് നിലത്തു ഒരു മൂലയിൽ പരന്നു കിടക്കുന്ന ചോര അനന്ദു ശ്രദ്ധിക്കുന്നത്.... അയ്യോ... ഇത് ചോരയല്ലേ..... ഇതെങ്ങനെ ഇവിടെ, എന്റെ എവിടെയും മുറിഞ്ഞിട്ടില്ലല്ലോ..... ഇനി അവളുടേതെങ്ങാനും ആയിരിക്കുമോ... അനന്ദു ഓരോന്നും ആലോചിച്ച് നിൽക്കുമ്പോഴാണ് ദച്ചു clean ചെയ്യാനായി റൂമിലേയ്ക്ക് വരുന്നത്....... ഓ... എന്ത് പറ്റിയാവോ.... Clean ചെയ്യാന്നു വിചാരിച്ചത്.......അപ്പോഴാണ് ദച്ചുവിന്റെ കൈയിലെ മുറിവ് അനന്ദു ശ്രദ്ധിക്കുന്നത്......... അതെങ്ങനെ പറ്റിയതാണെന്ന് ചോദിക്കണം എന്നുണ്ടായിരുന്നുവെങ്കിലും എന്തൊകൊണ്ടോ ചോദിക്കാൻ തോന്നിയില്ല........ ദച്ചുവിനും അനന്ദുവിനോട് ഒന്നും സംസാരിക്കാൻ തോന്നിയില്ല...... അനന്ദുവിനെ കാണുമ്പോളെല്ലാം ഇന്നലെ അവൻ പറഞ്ഞ "''ഞാൻ തന്നെയാണ് കൊന്നത് "" എന്ന വാക്കുകൾ മനസ്സിൽ തെളിഞ്ഞു വന്നു...... അനന്ദു പിന്നെ അധികം അവിടെ നിൽക്കാതെ ഫ്രഷ് ആകാൻ കയറി............ ദച്ചുവിനും clean ചെയ്യാൻ താല്പര്യം ഉണ്ടായിരുന്നില്ല.... അനന്തു വിനോട് തന്നെ ക്ലീൻ ചെയ്യാൻ പറയണമെന്ന് ഉണ്ടായിരുന്നുവെങ്കിലും...... പിന്നീട് അത് വേണ്ടെന്നുവെച്ച് സ്വയം ചെയ്തു.........

അനന്തു ഫ്രഷായി ഇറങ്ങിയപ്പോഴേക്കും ദച്ചു ക്ലീനിങ് കഴിഞ്ഞ് റൂമിൽ നിന്ന് പോയിരുന്നു...... അനന്തു അല്പസമയം ബാൽക്കണിയിൽ പോയി നിന്ന് കാവ്യയെ ഫോൺ ചെയ്തു..... എന്നിട്ട് അൽപസമയം കഴിഞ്ഞ് നേരിട്ട് കാണാം എന്നു പറഞ്ഞു........... ഇന്നലെ കുടിച്ചതിന്റെ ക്ഷീണം ഉണ്ടായിരുന്നത് കൊണ്ടും, ആ കോൺട്രാക്ട് പോയതിനെ ചെറിയ വിഷമം ഉള്ളതുകൊണ്ടും, ഇന്ന് ഓഫീസിൽ പോകുന്നില്ല എന്ന് തീരുമാനിച്ചു....... ഫോൺ ചെയ്തു കഴിഞ്ഞ് ബാൽക്കണിയിൽ ഇരിക്കുമ്പോഴാണ് ഭാനുവമ്മ ഫുഡ്‌ കഴിക്കാൻ വിളിച്ചത്...... പിന്നീട് പോയി breakfast കഴിക്കാൻ പോയി.... ദച്ചുവിന്റെ കൈ മുറിഞ്ഞിരിക്കുന്നത് കൊണ്ട് ദച്ചു breakfast കഴിക്കാൻ പോയിരുന്നില്ല...... ദച്ചു വരാതിരുന്നത് അനന്ദു ശ്രദ്ധിച്ചുവെങ്കിലും അത് കാര്യമാക്കിയില്ല...... കഴിച്ചുകഴിഞ്ഞ് ബാനു അമ്മയോട് പറഞ്ഞിട്ട് കാവ്യയെ കാണാനായി പോയി....... Kavya.... Hi അനന്ദു...... ഞാൻ ഇന്നലെ കുറെ തവണ ട്രൈ ചെയ്തു അല്ലോ നീ എന്താ ഫോൺ എടുക്കാതിരുന്നത്..... സോറി ഡിയർ, ഇന്നലെ ഫോൺ എടുക്കാൻ പറ്റുന്ന ഒരു സിറ്റുവേഷൻ ആയിരുന്നില്ല,...... അനന്ദു, നിനക്ക് കിട്ടിയിരുന്ന ആ കോൺട്രാക്ട് എങ്ങനെയാണ് ജിതിന് പോയത്.... കാവ്യാ അത് നീ എങ്ങനെ അറിഞ്ഞു... അത് പപ്പ പറഞ്ഞു, പപ്പാ ക്ലബ്ബിൽ നിന്ന് ഉണ്ടോ അറിഞ്ഞതാണ്... ഉം.....

അനന്തു പോയത് പോട്ടെ അതോർത്ത് നീ ഇനി വിഷമിക്കേണ്ട.... പറ്റുന്നില്ല കാവ്യ അത് ഞാൻ ഒരുപാട് ആഗ്രഹിച്ചു കിട്ടിയതായിരുന്നു.... സാരമില്ല.. പോട്ടെ... ദച്ചു മോളെ..... എന്താ ഭാനുവമ്മേ.... മോള് ഭക്ഷണം കഴിച്ചില്ലല്ലോ....... ഞാൻ കഴിച്ചോളാം.... അത്... മോളെ.... എന്താ ബാനു അമ്മയ്ക്ക് എന്നോട് എന്തോ പറയാൻ ഉണ്ടല്ലോ..... അത് മോളെ ഞാൻ പൊക്കോട്ടെ..... ഭർത്താവിന് സുഖമില്ല.... അതാണ് ഇന്നലെ വരാതിരുന്നത്.... ഭക്ഷണം എല്ലാം റെഡിയാക്കി വെച്ചിട്ടുണ്ട്.... ആണോ, എങ്കിൽ ബാനു അമ്മ ഇന്ന് വരണമെന്ന് ഇല്ലായിരുന്നു... വിളിച്ചു പറഞ്ഞാൽ മതിയായിരുന്നു.... എങ്കിൽ ഇനി നിൽക്കണ്ട അമ്മ പൊയ്ക്കോളൂ.... പിന്നെ ഇനി ഭർത്താവിന് ശരിക്കും കുറഞ്ഞിട്ടു വന്നാൽമതി....അമ്മ വിളിക്കുമ്പോൾ ഞാൻ പറഞ്ഞു കൊള്ളാം.... ശരി മോളെ........ ഭാനുവമ്മ പോയി കുറെ സമയം കഴിഞ്ഞാണ് അനന്ദു വന്നത്.... അനന്ദു വന്നപ്പോൾ ദച്ചു ഗാർഡനിൽ ആയിരുന്നു......... അനന്ദു ദച്ചുവിനെ mind ആക്കാതെ റൂമിലേയ്ക്ക് പോയി....... അനന്ദു ഭാനുവമ്മയെ വിളിക്കുന്ന ശബ്ദം കേട്ടാണ് ദച്ചു അകത്തേക്ക് വന്നത്..... എന്താ.... ഞാൻ നിന്നെ വിളിച്ചില്ലല്ലോ.... അല്ല ഭാനു അമ്മയെ എന്തിനാ വിളിച്ചത്.... അമ്മ നേരത്തെ പോയി.... ഭക്ഷണം എടുത്ത് വെക്കാൻ പറയാനാണ് വിളിച്ചത്.......

ഫുഡ്‌ എല്ലാം അടുക്കളയിൽ എടുത്ത് വച്ചിട്ടുണ്ട്.... ഉം...... ദച്ചുവിനോട് പറയാൻ മടി തോന്നിയത് കൊണ്ട് അനന്ദു തന്നെ ഫുഡ്‌ എടുത്ത് കഴിച്ചു............ ദച്ചുവിന് നന്നായി വിശക്കുന്നുണ്ടായിരുന്നുവെങ്കിലും വലത് കൈ വയ്യാതിരുന്നത്കൊണ്ട് കഴിക്കേണ്ട എന്ന് വെച്ചു........ വെറുതെ റൂമിൽ ഇരുന്നപ്പോൾ അജുവിനെ വിളിച്ചു........ അജുവിൽ നിന്നും അനന്ദുവിന് കോൺട്രാക്ട് നഷ്ടമായ കാര്യം അറിഞ്ഞു.... അതു കൊണ്ട് ഇന്നലെ അനന്ദു മദ്യപിച്ചു വന്നതിനു മറ്റു കാരണങ്ങൾ അന്വേഷിക്കേണ്ടി വന്നില്ല....... സമയം പെട്ടന്ന് തന്നെ മുമ്പോട്ട് പോയി........ ദച്ചുവിന് നന്നായി വിശക്കുന്നുണ്ടായിരുന്നു..... കുറച്ചു സ്‌നേക്കസും വെള്ളവും കുടിച്ചെങ്കിലും വിശപ്പിന് കാര്യമായ ഒരു ശമനവും ഉണ്ടായില്ല....... അടുക്കളയിൽ ചെന്നപ്പോൾ അമ്മ ചോദിക്കുമല്ലോ എന്ന് കരുതി മാത്രം അനന്ദുവിന് ഉള്ള ഫുഡ്‌ പറ്റുന്ന പോലെ ഒരു കൈ കൊണ്ട് ചൂടാക്കി ടേബിളിൽ വെച്ചു........ അപ്പോഴേക്കും അനന്ദു താഴേക്ക് വന്നിരുന്നു..... ഫുഡ്‌ ചൂടാക്കി വച്ചിട്ടുണ്ട്.... ഇയാൾക്ക് വിശക്കുമ്പോൾ എടുത്ത് കഴിച്ചോ.... നീ എവിടേയ്ക്ക.....

എനിക്ക് ഉറക്കം വരുന്നു...... നീ കഴിക്കുന്നില്ലേ..... വിശപ്പില്ല..... അപ്പോഴാണ് ദച്ചുവിന്റെ കൈ മുറിഞ്ഞു ഇരിക്കുന്ന കാര്യം അനന്തു ഓർത്തത്...... ആ സമയമാണ് ഇന്നും മുഴുവനും അവൾ കഴിക്കാതിരുന്നതിന്റെ കാരണവും ഇതാണെന്ന് അനന്ദു ചിന്തിച്ചത്.... നീ ഉച്ചയ്ക്കും ഒന്നും കഴിച്ചില്ലല്ലോ..... ഞാൻ കഴിച്ചില്ല എങ്കിൽ നിങ്ങൾക്ക് ഒന്നും ഇല്ലല്ലോ.... എനിക്കൊന്നുമില്ല,പക്ഷെ ഇപ്പോൾ നീ ഇവിടെ വന്നിരിക്കു..... എന്തിനു... മര്യാദയ്ക്ക് ഇവിടെ വന്നിരിക്കടി....... പെട്ടന്ന് അനന്ദുവിന്റെ ശബ്ദം ഉയർന്നത് കൊണ്ട് ദച്ചു ചെറുതായൊന്ന് പേടിച്ചു... അത് കൊണ്ട് പെട്ടന്ന് തന്നെ അവിടെ കണ്ട ചെയറിൽ ഇരുന്നു..... ദച്ചു നോക്കുമ്പോൾ അനന്ദു പ്ലേറ്റിൽ ഭക്ഷണം വിളമ്പുകയായിരുന്നു............ ആ സമയം ഒട്ടും പ്രതീക്ഷിക്കാതെ ദച്ചുവിന് നേരെ അനന്ദുവിന്റെ കൈ നീണ്ടു വന്നു........................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story