🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 28

Shivadevanantham

രചന: ചാന്ദിനി

ടി...... നീ ഇത് എന്ത് നോക്കി ഇരിക്കുവാ.... ഇരുന്നു സ്വപ്നം കാണാതെ കഴിക്കാൻ നോക്ക്............ അതിന് എനിക്ക് വാരി തരാൻ ഞാൻ തന്നോട് പറഞ്ഞില്ലല്ലോ.......... ഓ.... രാവിലെ മുതൽ പട്ടിണി ആണെങ്കിലും അഹങ്കാരത്തിനു യാതൊരു കുറവും ഇല്ല.......... ഇരുന്ന് വാചകം അടിക്കാതെ കഴിക്കാൻ നോക്കടി.......... വിശന്നിട്ട് കണ്ണ് കാണാൻ പറ്റാത്ത അവസ്ഥയിൽ എത്തിയത് കൊണ്ട് ദച്ചു പിന്നെ മറ്റൊന്നും പറയാൻ നില്കാതെ അനന്ദു കൊടുത്തത് വാങ്ങി കഴിച്ചു......... പിന്നെ,ഇത് നിന്നോടുള്ള സ്നേഹം കൊണ്ടാണെന്നു തെറ്റിദ്ധരിക്കരുത് കേട്ടോ..... നിന്റെ സ്ഥാനത്ത് വേറെ ആരാണെങ്കിലും ഞാൻ ഇത് തന്നെ ചെയ്യുമായിരുന്നു......... അതിന് ആർക്ക് വേണം ഇയാളുടെ സ്നേഹം..... ഇതിപ്പോൾ എന്റെ ഗതികേട് കൊണ്ടാണ്, അല്ലെങ്കിൽ നിങ്ങളുടെ കൈ കൊണ്ട് ഒരു തുള്ളി വെള്ളം പോലും ഞാൻ വാങ്ങി കുടിക്കില്ലായിരുന്നു..... അയ്യോ.... അത്ര ബുദ്ധിമുട്ടാണെങ്കിൽ നീ കഴിക്കണ്ട.......... സഹായിക്കാം എന്ന് വച്ചപ്പോൾ അഹങ്കാരിക്കുന്നോ...... എന്ന നീ കഴിക്കണ്ടടി........... ദച്ചുവിന്റെ സംസാരം കേട്ട് ദേഷ്യം വന്നത് കൊണ്ട് അനന്ദു ഫുഡ്‌ അവിടെ വച്ച് കൈ കഴുകി നേരെ ഗാർഡനിലേയ്ക്ക് പോയി....... സ്നേഹം ആണെന്ന് തെറ്റിദ്ധരിക്കരുത് പോലും...

വെറുപ്പ് ആണെനിക്ക് എന്റെ മാളുവിനെ കൊന്ന അയാളോട്.... എന്റെ ഗതികേട് കൊണ്ടാണ് അയാള് വച്ച് നീട്ടിയ ഭക്ഷണം അൽപ്പമെങ്കിലും കഴിക്കേണ്ടി വന്നത്...... ദച്ചു പിന്നെ അധികം ആലോചിച്ചു നിൽക്കാതെ പാത്രങ്ങളെല്ലാം അടുക്കളയിൽ കൊണ്ട് വെച്ച് ഒരു കൈ കൊണ്ട് പറ്റുന്നത് പോലെ എല്ലാം വൃത്തിയാക്കി റൂമിലേക്ക് പോയി....... അനന്തു ഗാർഡനിൽ നിന്ന് റൂമിൽ എത്തിയപ്പോഴേക്കും, ദച്ചു ബെഡിൽ കയറി കിടന്നിരുന്നു.......ദച്ചു ഉറക്കം പിടിച്ചതുകൊണ്ട് അനന്തു പിന്നെ ശല്യം ചെയ്യാൻ നിൽക്കാതെ സോഫയിൽ പോയി കിടന്നു......... രാവിലെ അനന്തു എഴുന്നേറ്റ് ഫ്രഷായി വരുമ്പോൾ, ദച്ചു ബാൽക്കണിയിൽ നിന്ന് ഫോൺ ചെയ്യുകയായിരുന്നു......... ആ അജുവേട്ട പറയ്‌..... ഇന്നലെ പോയ ജോലിക്കാര്യം എന്തായി..... ദച്ചു.... അത് ശരിയായിട്ടുണ്ട് രണ്ടുദിവസത്തിനുള്ളിൽ ജോയിൻ ചെയ്യാൻ പറഞ്ഞു....... ആണോ ഏട്ടാ... അതേതായാലും നന്നായി...... ഉം....... പിന്നെ ദച്ചു നാളെയാണ് നമ്മുടെ കേസിന്റെ first hearing..... പിന്നെ അൽപ്പ സമയത്തേയ്ക്ക് അവർക്കിടയിൽ മൗനമായിരുന്നു...... ഉം.... ഞാൻ ഓർക്കുന്നുണ്ട് ഏട്ടാ...... നാളെ ഏട്ടൻ കോടതിയിൽ പോകുന്നില്ലേ.... ഞാനും വരുന്നുണ്ട്..... ദച്ചു, മോള് വരണോ???? ഞാൻ പോയാൽ പോരെ.....

ഒന്നുമില്ലെങ്കിലും മോൾ ഇപ്പോൾ താമസിക്കുന്നത് അയാളോടൊപ്പം അല്ലേ........ അതിന്റെ സാഹചര്യങ്ങളെല്ലാം ഏട്ടൻ അറിയാവുന്നതല്ലേ എന്തായാലും നാളെ ഞാനും വരും..... എങ്കിൽ ശരി ദച്ചു...... നാളെ കാണാം.... ശരി ഏട്ടാ....... ദച്ചുവിന്റെ സംസാരത്തിൽ നിന്ന്, നാളെ തുടങ്ങാനിരിക്കുന്ന കേസിന്റെ ഹെറിങ്ങിനെ കുറിച്ചാണ് അവർ സംസാരിച്ചത് എന്ന് അനന്തുവിന് മനസ്സിലായിരുന്നു.....അതുകൊണ്ട് അധികസമയം അവിടെ നിൽക്കാൻ കഴിഞ്ഞില്ല......... മനസ്സിൽ വല്ലാത്ത ഒരു നീറ്റൽ....... യാതൊരു തെറ്റും ചെയ്യാതിരുന്നിട്ടും എല്ലാവരും കുറ്റവാളിയെ പോലെ കാണുന്നത് ഓർക്കുമ്പോൾ ഉള്ളു വല്ലാതെ പിടയുന്നു... പണവും അത്യാവശ്യം പേരും ഉള്ളതുകൊണ്ട് മാത്രമാണ് മറ്റുള്ളവർ അധികം, ഒരു കൊലപാതകി എന്ന രീതിയിൽ പരസ്യമായി തന്നോട് പെരു മാറാത്തത് എന്ന് അനന്തുവിന് ഉറപ്പായിരുന്നു..... എല്ലാം ആലോചിക്കുമ്പോൾ തലയ്ക്കകത്ത് വല്ലാത്ത ഭാരം പോലെ അനുഭവപ്പെട്ടു.... അത്കൊണ്ട് പെട്ടെന്ന് തന്നെ ഫ്രഷായി ബ്രേക്ക്ഫാസ്റ്റ് കഴിക്കാതെ, ദച്ചുവിനോടും പറയാതെ വേഗം തന്നെ കാർ എടുത്ത് പോയി...... അജുവിനെ ഫോൺ വിളിച്ചു കഴിഞ്ഞ്, ദച്ചു താഴേക്ക് വരുമ്പോൾ അനന്ദു പോകുന്നതാണ് കാണുന്നത്....... ച്ചേ..... കഴിക്കാതെ പോയോ..... ആ.... അയാള് കഴിച്ചില്ലേൽ ഇപ്പോൾ എനിക്കെന്താ......

അല്ല, കൈ വയ്യാഞ്ഞിട്ട് ഞാൻ കഷ്ടപ്പെട്ട് രാവിലെ ഉണ്ടാക്കി വച്ചതല്ലേ, ഒന്നുമില്ലെങ്കിൽ അമ്മ വിളിക്കുമ്പോൾ ചോദിക്കില്ലേ....... എന്തെങ്കിലുമാകട്ടെ..... ഓഫീസിൽ എത്തിയ അനന്തുവിന് ഒന്നിലും ശ്രദ്ധിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല........ കേസ് കോടതിയിൽ എത്തുന്ന ആദ്യത്തെ ദിവസമാണ് നാളെ....... എന്താകും എന്ന കാര്യത്തിൽ ഒരു പേടിയുണ്ട്, പിന്നെ അച്ഛന്റെ സുഹൃത്തും ഫാമിലി വക്കീലും ആയതുകൊണ്ട് അദ്ദേഹത്തെ തനിക്ക് വിശ്വാസമാണ്....... കേസ് അന്വേഷണം ഇപ്പോഴും നല്ല രീതിയിൽ മുന്നോട്ടു പോകുന്നുണ്ട്.... പണവും അച്ഛന്റെ അത്യാവശ്യ പിടിപാടും ഉള്ളതുകൊണ്ടാണ് തന്നെ ഇതിലധികം അവർ ഉൾപ്പെടുത്താത്തത്....... ഒരു തെറ്റും ചെയ്യാതെ ഇരുന്നിട്ടും എല്ലാവരും കൊലപാതകിയായി കാണുന്നത് ഓർക്കുമ്പോൾ മനസ്സിൽ വല്ലാത്ത വേദന തോന്നുന്നു.......... എത്ര ആലോചിച്ചിട്ടും ഇപ്പോഴും മനസ്സിലാകാത്ത ഒരു കാര്യം, അ കൊലപാതകത്തിൽ തന്റെ പേര് എങ്ങനെ വന്നു എന്നുള്ളതാണ്..... താൻ വർക്ക്ഷോപ്പിൽ കൊടുത്തിരുന്ന കാർ ആ സംഭവസ്ഥലത്ത് വന്നത് എങ്ങനെയെന്ന് കണ്ടുപിടിക്കണം, വിവാഹവും മറ്റു പ്രശ്നങ്ങളും ഒക്കെ ആയതു കൊണ്ട് അതിന്റെ പിന്നാലെ പോകാൻ സമയം കിട്ടിയില്ല...... ഇനി അത് മാറ്റി വെച്ചാൽ ശരിയാകില്ല ഉടനെ തന്നെ കണ്ടു പിടിച്ചേ പറ്റൂ........

ഇനിയിപ്പോൾ കോടതി തന്നെ ശിക്ഷിച്ചാലും, തന്നെ സ്നേഹിക്കുന്ന കുറച്ചുപേർക്കെങ്കിലും താൻ നിരപരാധിയാണെന്ന് മനസ്സിലാക്കി കൊടുക്കണം..... ഫോൺ റിംഗ് ചെയ്യുന്ന ശബ്ദമാണ് അനന്ദുവിനെ ചിന്തകളിൽ നിന്ന് ഉണർത്തിയത്.... ഹലോ.... അനന്ദു..... ആ അച്ഛാ.... മോൻ ഓഫീസിലാണോ...... അതെ അച്ഛാ.... അച്ഛനെന്താ പതിവില്ലാതെ ഈ സമയം.... ഏയ്‌... ഒന്നൂല്ലെടാ.... അച്ഛൻ വെറുതെ വിളിച്ചതാ...... നാളെയല്ലേ കോടതിയിൽ പോകേണ്ടത്........ അച്ഛൻ അവിടെ ഇല്ലാതെ പോയല്ലോ..... ഒറ്റയ്ക്ക് പോകാൻ നിനക്ക് പേടിയുണ്ടോ.... അച്ഛനെന്താ പറ്റിയെ........ ഞാൻ കൊച്ച് കുട്ടി ഒന്നും അല്ലല്ലോ......... പിന്നെ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലയെന്ന് എനിക്ക് ഉറപ്പുണ്ട്........ തെറ്റ് ചെയ്യാത്ത പക്ഷം ഞാൻ ആരെയും പേടിക്കേണ്ട ആവശ്യമില്ലല്ലോ......... ഉം..... അനന്ദു നീ ഒന്നും ഓർത്ത് വിഷമിക്കണ്ട... ഞാൻ വക്കീലിനെ വിളിച്ചിരുന്നു.... കാര്യങ്ങൾ എല്ലാം അദ്ദേഹം നോക്കിക്കോളും...... മോൻ ധൈര്യമായിരിക്ക്.......... ഞാൻ പിന്നെ വിളിക്കാം.... ശരി അച്ഛാ........... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അനന്ദു....... താൻ വന്നിട്ട് കുറെ സമയമായോ..... ഏയ്‌... ഇല്ല കാവ്യാ... Just 5 minutes....... അല്ലാന്നു താനെന്താ അത്യാവശ്യമായി കാണണം എന്ന് പറഞ്ഞത്....എന്താ പറയാനുള്ളത്..... അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല കാവ്യാ..........

എനിക്ക് എന്തോ മനസ്സിനൊരു സുഖം തോന്നിയില്ല...... അപ്പോൾ തന്നെ ഒന്ന് കാണണമെന്ന് തോന്നി അത്രേയുള്ളൂ..... എന്തുപറ്റി അനന്ദു.... താൻ ആകെ mood off ആണല്ലോ...... എന്തെങ്കിലും പ്രശ്നമുണ്ടോ........ ആ ശിവദക്ഷ എന്തെങ്കിലും പ്രശ്നം ഉണ്ടാക്കിയോ....... അവള് പ്രശ്നം ഒന്നും ഉണ്ടാക്കിയില്ല കാവ്യാ..... പിന്നെ എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്ന് ചോദിച്ചാൽ, ഒരു ചെറിയ പ്രശ്നമുണ്ട്..... എന്താണ് അനന്ദു....... അത് നാളെയാണ് മാളവിക murder കേസിന്റെ hearing തുടങ്ങുന്നത്...... അനന്ദു, അതിനെ നീ ഭയക്കുന്നുണ്ടോ.......... ഇല്ല കാവ്യാ, ഒരിക്കലുമില്ല ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല എന്ന വിശ്വാസം എനിക്കുണ്ട്..... പിന്നെ എന്ത് പറ്റി.... അറിയില്ല കാവ്യാ അച്ഛനും ഇവിടെ ഇല്ലാത്തതുകൊണ്ട് ഒറ്റയ്ക്ക് ആയതു പോലെ ഒരു തോന്നൽ......... എന്താണ് അനന്ദു ഇത് അപ്പോൾ ഞാൻ നിനക്ക് ആരുമല്ലേ.... അങ്ങനെയല്ല കാവ്യാ.... എന്താണെങ്കിലും നീ ഇനി ഒന്നും പറയണ്ട നാളെ നിന്നോടൊപ്പം കോടതിയിലേക്കും ഞാനും വരാം...... അത് വേണ്ട കാവ്യാ..... കോടതിയിൽ ഒക്കെ നീ...... അത് ശരിയാകില്ല....

. അതെന്താ ഞാൻ കോടതിയിൽ വന്നാൽ, നീ കൂടുതൽ ഒന്നും പറയണ്ട എന്റെ തീരുമാനത്തിന് മാറ്റമില്ല..... കാവ്യാ.... Love you..... അനന്ദു കാവ്യയെ തന്റെ നെഞ്ചോട് ചേർത്തു നിർത്തി....... തന്റെ പ്രിയപെട്ടവൾ ഏതവസ്ഥയിലും തന്നോടൊപ്പം ഉണ്ടാകും എന്ന വിശ്വാസത്തിൽ നിന്നു വന്ന സന്തോഷം ആയിരുന്നു അനന്തുവിന്റെ ഉള്ളിൽ എങ്കിൽ, അനന്തുവിന്റെ ഉള്ളിലുള്ള തന്റെ സ്ഥാനം വീണ്ടും ഊട്ടിയുറപ്പിച്ച്, അവന്റെ സമ്പാദ്യവും സ്വത്തും സ്വന്തമാക്കുന്നതിന് ഉള്ള കണക്കുകൂട്ടലുകൾ ആയിരുന്നു കാവ്യയുടെ ഉള്ളിൽ.......... പതിവ് പോലെ ഒറ്റയ്ക്കായത് കൊണ്ട് തന്നെ ദച്ചുവിന് ബോറടിക്കുന്നുണ്ടായിരുന്നു......വീട്ടിൽ ദച്ചു മാത്രം ഉണ്ടായിരുന്നത് കൊണ്ട് തന്നെ അനന്ദു ഏറെ വൈകിയാണ് വീട്ടിൽ എത്തുന്നത്....... താല്പര്യമിലായെങ്കിലും മറ്റാരും ഇല്ലാത്തതിനാൽ അനന്ദുവിന് ഭക്ഷണം ദച്ചു തന്നെ തയാറാക്കി വച്ചിരുന്നു...... ഇരുവർക്കും ഇടയിൽ മറ്റു സംസാരങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.... പതിവ് പോലെ ദച്ചു ബെഡിലും അനന്ദു സൊഫയിലുമായി കിടന്നു....... എത്ര ശ്രമിച്ചിട്ടും ആ രാത്രി അനന്ദുവിന് ഉറങ്ങാൻ കഴിയുന്നില്ലായിരുന്നു........... മനസ്സിൽ നാളത്തെ ദിവസത്തെ കുറിച്ചുള്ള ആശങ്ക നിറഞ്ഞ് നിന്നു..... രാവിലെ അനന്തു ഉണർന്നപ്പോൾ ദച്ചു റൂമിൽ ഉണ്ടായിരുന്നില്ല..... എന്തുകൊണ്ടോ അത് അനന്തുവിന് വല്ലാത്തൊരു ആശ്വാസമായി തോന്നി........ പിന്നെ അധികം ആലോചിച്ചു നിൽക്കാതെ വേഗം ഫ്രഷ് ആകാൻ കയറി.....

അനന്തു ഫ്രഷ് ആയി ഇറങ്ങിയപ്പോഴേക്കും ദച്ചു ചായ റൂമിൽ കൊണ്ടു വെച്ചിരുന്നു.... അത് എടുത്തു കുടിച്ച് താഴേയ്ക്കിറങ്ങി.... അനന്തു താഴേക്ക് വന്നപ്പോഴേക്കും, ദച്ചു ബ്രേക്ക് ഫാസ്റ്റ് ടേബിൾ എടുത്തു വച്ചിരുന്നു...... അനന്ദുവിനു എന്ത്‌ കൊണ്ടോ അത് വേണ്ടായെന്ന് വെയ്ക്കാൻ തോന്നിയില്ല..... വേഗം കഴിച്ചിറങ്ങി.... എങ്കിലും ഈ സമയങ്ങളിൽ ഒന്നും രണ്ടാളും പരസ്പരം ഒരു വാക്ക് പോലും സംസാരിച്ചില്ല.... കാവ്യാ.... താൻ കുറെ സമയമായോ കാത്ത് നിൽക്കുന്നു...... ഏയ്യ് ഇല്ല... അനന്ദു, ഇനി സമയം വൈകിക്കണ്ട.... വണ്ടിയെടുക്ക്...... പിന്നെ നീ വക്കിലിനെ വിളിച്ചായിരുന്നോ........ വിളിച്ചിരുന്നു....... അച്ഛനും വിളിച്ചിരുന്നു.... ഒരു പ്രശ്നവും ഉണ്ടാകില്ലായെന്ന അവർ പറഞ്ഞത്.... എങ്കിലും.... അനന്തു നീ ഒന്നുകൊണ്ടും വിഷമിക്കേണ്ട യാതൊരു പ്രശ്നവും ഉണ്ടാകില്ല എന്ന് ഉറച്ച് വിശ്വസിക്ക്..... ഉം........ കുറച്ച് സമയത്തെ യാത്രയ്ക്കുശേഷം അനന്തുവും കാവ്യയും കോടതി മുറ്റത്തെത്തി....അവരെ കാത്ത് വക്കീൽ അവിടെയുണ്ടായിരുന്നു...... അനന്ദു... മോൻ ഒന്നും കൊണ്ട് വിഷമിക്കേണ്ട... യാതൊരു പ്രശ്നവും ഉണ്ടാകില്ല, മോന് എന്നെ വിശ്വാസമില്ലേ...... അങ്കിളെ... എനിക്ക് അങ്കിളിനെ വിശ്വാസമാണ്..... എങ്കിൽ ധൈര്യമായി വാ കേസ് വിളിക്കാൻ ഒരു 10 മിനിറ്റ് കൂടി താമസമുണ്ടാകും....

ശരി അങ്കിൾ....... ഈ സമയമാണ് അജുവിനൊപ്പം ദച്ചു അവിടെക്കു വരുന്നത്..... അനന്ദു.... നീ കോടതിയിൽനിന്ന് വിയർക്കുന്നത് കാണാൻ നിന്റെ ഭാര്യ വന്നിട്ടുണ്ട്.... കാവ്യാ..... ഒരു താലികെട്ടി പോയി എന്ന് കരുതി അവൾക്ക് ഞാൻ ആ സ്ഥാനം ഒന്നും കൊടുത്തിട്ടില്ല എന്ന് തനിക്ക് അറിയാമല്ലോ..... സോറി അനന്ദു...... It's ok kavya.... പിന്നെ ഇപ്പോൾ അവരെ നമ്മൾ ശ്രദ്ധിക്കേണ്ട... ആദ്യം കേസ് കഴിയട്ടെ, പിന്നെ ഇത് അവരുടെ കൂട്ടുകാരിയുടെ കാര്യം അല്ലെ അപ്പോൾ വരാതിരിക്കില്ലല്ലോ.... Ok അനന്ദു.... ഈ സമയം അജുവും ദച്ചുവും അനന്തുവിനെ യും കാവ്യയെയും കണ്ടിരുന്നു..... ദച്ചു അയാളുടെ കൂടെ ഉള്ള ആ പെണ്ണ് ഏതാണ്..... അത് അയാളുടെ കാമുകിയാണ്... കാവ്യാ..... അജു ഒരു നിമിഷം ഞെട്ടി ദച്ചുവിനെ നോക്കി......... ദച്ചുവിന്റെ മുഖത്ത് അവരെ ഒന്നിച്ചു കണ്ടതിലുള്ള ഒരു വിഷമവും ഉണ്ടായിരുന്നില്ലയെങ്കിലും ദച്ചുവിന്റെ അവസ്ഥയോർക്കേ അജുവിന് ഹൃദയം വല്ലാതെ നോവുന്നത് പോലെ തോന്നി.... എങ്കിലും ഇപ്പോൾ വേറെ ഒന്നും ചോദിക്കാൻ പറ്റുന്ന സാഹചര്യം അല്ലാത്തത് കൊണ്ട് മൗനം പാലിച്ചു...... പിന്നീട് അൽപ്പ സമയത്തിനുള്ളിൽ തന്നെ കേസ് വിളിച്ചു..... കോടതിയും കേസും എല്ലാം പുതിയ അനുഭവമായിരുന്നത് കൊണ്ട് അനന്ദുവിനു വല്ലാത്ത അസ്വസ്ഥത തോന്നി.....

ഒരു തെറ്റും ചെയ്തിട്ടില്ലായെങ്കിലും എല്ലാവരും കുറ്റവാളിയെ പോലെ നോക്കുന്നു എന്ന തോന്നൽ മനസ്സിനെ വല്ലാതെ തളർത്തുന്നത് പോലെ തോന്നി..... ഏറെ നേരത്തെ വാദ പ്രതിവാദങ്ങൾക്ക് ഒടുവിൽ കോടതി കേസിന്റെ ബാക്കി വിസ്താരം മറ്റൊരു ദിവസത്തേയ്ക്ക് നീട്ടി വച്ചു............ അനന്ദു, മോൻ ഒന്ന് കൊണ്ടും വിഷമിക്കണ്ട, ധൈര്യമായി ചെല്ല്.... ഈ കേസ് നമുക്ക് അനുകൂലമായേ വിധിക്കു.... Thanks uncle, bye...... അനന്ദു, ദാ വരുന്നുണ്ട് നിന്റെ ഭാര്യയും, പിന്നെ കൂടെ ഉള്ള അയാളും... കേസ് നീട്ടി വച്ചത് ഇഷ്ടപ്പെട്ടിട്ടുണ്ടാവില്ല..... നീ ജയിലിൽ ആകുന്നതും സ്വപ്നം കണ്ട് വന്നതായിരിക്കും..... അനന്ദു, അത്തരം ആഗ്രഹങ്ങൾ എല്ലാം മനസ്സിൽ തന്നെ സൂക്ഷിച്ചുകൊള്ളാൻ chennitu വാ....... കാവ്യ, വേണ്ട... വെറുതെ ഇവിടെ വച്ചു നമ്മളായിട്ടു ഒരു പ്രശ്നവും ഉണ്ടാക്കേണ്ട.... കേസ് തീർന്നിട്ടൊന്നും ഇല്ലല്ലോ..... അനന്ദു അതൊന്നും പറഞ്ഞാൽ പറ്റില്ല, അവളുടെ അഹങ്കാരം തീർത്ത് കൊടുക്കണം.... നീ ഇങ്ങ് വന്നേ..... ഏട്ടാ... ഏട്ടനിതെങ്ങോട്ടാ (ദച്ചു ) ദച്ചു, നീ കൈവിട്... എനിക്ക് ആ ദേവാനന്ദിനോട് കുറച്ച് സംസാരിക്കാനുണ്ട്....... നിന്റെ ജീവിതം ഈ അവസ്ഥയിൽ ആയതിനു, നമ്മുടെ മാളുവിനെ ഇല്ലാതാക്കിയതിനെ കുറിച്ച്..... ഏട്ടാ... വേണ്ട..... വെറുതെ പ്രശത്തിനൊന്നും പോകേണ്ട..... ദച്ചു കൈവിട്.............. കാവ്യാ വേണോ.... വേണം അനന്ദു... അവള് അവനെയും കൂട്ടി നമുക്ക് അരികിലേയ്ക്കാണ് വരുന്നത്...... ഏട്ടാ.... അവര് നമ്മുടെ അടുത്തേയ്ക്കാണ് വരുന്നത്...പ്രശ്നം ഒന്നും വേണ്ട നമുക്ക് പോകാം.... വിട് ദച്ചു............... അടുത്ത നിമിഷം അജുവും അനന്ദുവും മുഖാമുഖം എത്തി, കൂടെ ദച്ചുവും കാവ്യയും........................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story