🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 29

Shivadevanantham

രചന: ചാന്ദിനി

അനന്ദു ജയിലിൽ ആകുന്നത് കണ്ട് സന്തോഷിക്കാനായിരിക്കും അല്ലെ നീ ഇവന്റെ കൂടെ വന്നത്......... പക്ഷെ നിങ്ങളുടെ ഒരാഗ്രഹവും നടക്കാൻ പോകുന്നില്ല (കാവ്യ) അതൊക്കെ നിങ്ങൾക്ക് വെറുതെ തോന്നുന്നതാണ്..... തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ശിക്ഷ തീർച്ചയായും അനുഭവിച്ചിരിക്കും........ മാളൂനെ കൊന്നതിനുള്ള ശിക്ഷാ ഞങ്ങൾ ഇയാൾക്ക് വാങ്ങിക്കൊടുതിരിക്കും....... എന്തെ mr. ദേവാനന്ദ് ചന്ദ്രശേഖരന് ഒന്നും പറയാനില്ലേ........... അർജുൻ നിങ്ങളോട് എനിക്ക് കൂടുതലായി ഒന്നും സംസാരിക്കാൻ ഇല്ല..... ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല എന്നുള്ളത് എനിക്ക് ഉറപ്പാണ്, അത്കൊണ്ട് നിങ്ങളുടെ ഇത്തരം വാദങ്ങളെ ഒന്നും ഞാൻ ഭയപ്പെടുന്നില്ല...... നിങ്ങൾ അല്ലെങ്കിൽ പിന്നെ ഇതിനു പിന്നിൽ ആരാണ് മിസ്റ്റർ..... See Arjun.... അത് എന്നെ ബാധിക്കുന്ന കാര്യമല്ല, എന്റെ നിരപരാധിത്വം തെളിയിക്കേണ്ടത് മാത്രമാണ് എന്റെ ഉത്തരവാദിത്വം...... ബാക്കിയുള്ള കാര്യങ്ങൾ എല്ലാം പോലീസ് നോക്കിക്കൊള്ളും......... കാവ്യ വരു നമുക്ക് പോകാം..... അനന്ദു കാവ്യയെയും കൂട്ടി അവിടെ നിന്ന് പോയി....

ദച്ചുവിന് എന്ത് കൊണ്ടോ ഒന്നും പറയാൻ കഴിഞ്ഞില്ല....... ദച്ചു.... നമുക്ക് പോയാലോ..... ആ ഏട്ടാ..... ഏട്ടാ ഞാൻ ഇവിടെ നിന്ന് ഒരു ഓട്ടോ പിടിച്ച് വീട്ടിലേക്ക് പൊയ്ക്കോളാം...... ദച്ചു എനിക്ക് മോളോട് കുറച്ച് സംസാരിക്കുവാനുണ്ട്...വാ നമുക്ക് ഒരു ചായ കുടിക്കാം എന്നിട്ട് ഞാൻ തന്നെ വീട്ടിൽ കൊണ്ടു ചെന്ന് ആക്കാം........ ശരി ഏട്ടാ........ ചായ കുടിക്കാൻ കയറിയപ്പോൾ മുതൽ അജുവും ദച്ചുവും മൗനമായിരുന്നു......അജുവിന് പറയാൻ ഉള്ളത് എന്താണെന്ന് അറിയാമായിരുന്നെങ്കിലും ദച്ചു മൗനം പാലിച്ചു.... ഏറെ നേരത്തെ മൗനത്തിനൊടുവിൽ അജു തന്നെ സംസാരിച്ചു തുടങ്ങി...... ദച്ചു.... എനിക്ക് മോളോട് ചോദിക്കാനുള്ളത് എന്താണെന്ന് മോൾക്ക് അറിയാമല്ലോ......... അയാള് ഒരു പെൺകുട്ടിയുമായി സ്നേഹത്തിൽ ആണെന്ന് ഓഫീസിൽ ഒരു സംസാരം ഉണ്ടായിരുന്നു.......പക്ഷെ ഇപ്പോഴും അയാൾ ആ ബന്ധം തുടരുന്നത്...... അതിന് ഏട്ടൻ എന്തിനാണ് ഇങ്ങനെ ടെൻഷൻ ആകുന്നത്...... അത് നമ്മളെ ബാധിക്കുന്ന കാര്യം അല്ലല്ലോ.... അയാളുടെ ഇഷ്ടമല്ലേ....

പിന്നെ എന്റെ കാര്യത്തിൽ ആണ് ഏട്ടന് സങ്കടം എങ്കിൽ, അത് വേണ്ട... അയാള് ആ പെണ്ണിന്റെ കൂടെ നടക്കുന്നതിൽ എനിക്ക് ഒരു വിഷമവുമില്ല..... വിഷമിക്കാൻ മാത്രം ഒരു ബന്ധവും ഞങ്ങൾ തമ്മിൽ ഇല്ല........ എന്ത്‌ കൊണ്ടാണ് അയാളെ എനിക്ക് വിവാഹം ചെയ്യേണ്ടി വന്നത് എന്ന് ഏട്ടന് അറിയാമല്ലോ....... പിന്നെ ഇപ്പോൾ എനിക്ക് ഒരു ലക്ഷ്യം ഉണ്ട്....... അയാൾക്ക് എതിരെ ശേഖരിക്കാൻ പറ്റുന്ന തെളിവുകൾ എല്ലാം ശേഖരിക്കണം........ പിന്നെ ഇപ്പോൾ അയാളുടെ ഭാര്യ ആയിരിക്കുന്നതിൽ എനിക്ക് ചെറിയ ഒരു സന്തോഷമുണ്ട്........... അത് കേട്ട അജു ഒന്ന് നെറ്റി ചുളിച്ചു ദച്ചുവിനെ നോക്കി..... മറ്റൊന്നും കൊണ്ടല്ല...... നമ്മുടെ മാളുവിനെ കൊന്ന അയാൾ അങ്ങനെ സന്തോഷത്തോടെ ഇരിക്കേണ്ട..... അയാൾ ഭാര്യയായി സ്വപ്നം കണ്ടിരുന്നത് ആ കാവ്യയെയാണ്..... അത് നടക്കാതിരുന്നതിലും, പിന്നെ എന്നെ ഭാര്യ ആകിയതിലും അയാളുടെ ഉള്ളു പിടയുന്നുണ്ടാകും....... അതൊക്കെ ശെരിയാണ് ദച്ചു........ പക്ഷെ അയാളോടുള്ള പകയും പ്രധികാരവും വീട്ടാൻ നിന്റെ ജീവിതം തകരുന്നത് കാണാൻ എനിക്ക് കഴിയില്ല.......

നിന്റെ അച്ഛനും അമ്മയും ഒക്കെ നിന്നെ ഓർത്ത് എത്രത്തോളം വിഷമിക്കുന്നുണ്ടാകും............ നിന്റെ ഭാവി എന്താകും എന്ന കാര്യത്തിൽ എനിക്ക് പേടിയുണ്ട്....... നിനക്ക് ഒരു ജീവിതം വേണ്ട ദച്ചു..... ഏട്ടാ.... ഇപ്പോൾ അതിനെ കുറിച്ചൊന്നും ഞാൻ ആലോചിക്കുന്നില്ല..... നമ്മുടെ മാളുവിന് നീതി കിട്ടണം... അതിന് അയാള് ശിക്ഷിക്കപ്പെടണം...... അതിന് ഈ ബന്ധം ഞാൻ അവസാനിപ്പിക്കും.... അത് കഴിഞ്ഞുള്ള കാര്യങ്ങൾ നമുക്ക് പിന്നീട് തീരുമാനിക്കാം.... ദച്ചു..... ഏട്ടാ... നമുക്ക് പിന്നെ സംസാരിക്കാം..... ഉം... എങ്കിൽ വാ... ഞാൻ വീട്ടിൽ ആക്കാം........ അനന്ദു...... കുറെ സമയം ആയല്ലോ... ഇവിടെ ഇരിക്കുന്നു... പോകണ്ടേ..... കോടതിയിൽ നിന്നും ഇറങ്ങിയപ്പോൾ അനന്ദുവിന് mind ശരിയല്ല എന്ന് തോന്നിയത് കൊണ്ട് അവിടെ നിന്നും നേരെ പോയത് ബീച്ചിലേയ്ക്കാണ്..... ഉം.... പോകാം കാവ്യാ... കുറച്ച് നേരം തന്നോടൊപ്പം ഇവിടെ ഇരിന്നപ്പോൾ mind ഒന്ന് relax ആയത് പോലെ.... ഇനി നമുക്ക് പോകാം... വാ... തന്നെ ഞാൻ വീട്ടിൽ ആക്കാം.... വേണ്ട അനന്ദു... ഞാൻ പൊയ്ക്കോളാം........

അത് വേണ്ട കാവ്യാ... തന്നെ ഞാൻ drop... അല്ല എന്നോടൊപ്പമാണ് പോന്നത് എന്ന് താൻ വീട്ടിൽ പറഞ്ഞിട്ടില്ലേ.... ഉണ്ട് അനന്ദു... പപ്പയോട് പറഞ്ഞിട്ടാണ് ഞാൻ പോന്നത്...... എങ്കിൽ ok, നമുക്ക് പോകാം...... അല്ല, ആരിത്.... അനന്ദു മോനോ....... വാ കയറി ഇരിക്ക്.... വേണ്ട അങ്കിൾ, ഞാൻ കാവ്യയെ drop ചെയ്യാൻ വന്നതാണ്..... ഇവിടെ വരെ വന്നിട്ട് കയറാതെ പോകുവാണോ.... വാ മോനെ..... Ok അങ്കിൾ.... ഇരിക്ക് അനന്ദു... Thank u അങ്കിൾ.... മോന് എങ്ങനെ ഫേസ് ചെയ്യാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ... അത് അങ്കിൾ... അല്ല മോന്റെ പെരുമാറ്റത്തിൽ നിന്ന് അങ്ങനെ ഫീൽ ചെയ്തു അതുകൊണ്ട് ചോദിച്ചതാണ്.... അങ്കിൾ, അങ്ങനെ ചോദിച്ചാൽ ഉണ്ട്... ഞാൻ നിങ്ങളോട് കാവ്യയോടും ചെയ്തത് തെറ്റാണെന്ന് ഒരു കുറ്റബോധം എനിക്കുണ്ട്... അതൊന്നും മോൻ മനപ്പൂർവ്വം ചെയ്തതല്ലല്ലോ...... അതുകൊണ്ട് അത് നോർത്ത് വിഷമിക്കേണ്ട... ഞങ്ങൾക്ക് കാവ്യയെ പോലെ തന്നെയാണ് മോനും... Thank you അങ്കിൾ,അല്ല അങ്കിൾ ഇന്ന് ഓഫീസിൽ പോയില്ലേ.... ഇല്ല മോനെ കമ്പനിയിൽ ചെറിയ ഇഷ്യൂസ് അതുകൊണ്ട് ഇന്ന് പോയില്ല....

എന്താണ് എങ്കിൽ എന്തെങ്കിലും സീരിയസ് ഇഷ്യൂ ആണോ.... അത് മോനോട് ഒളിക്കേണ്ട കാര്യം ഇല്ലല്ലോ.....ഈയിടെയായി കമ്പനി കുറച്ചു ലോസ് ആണ്...... പെട്ടെന്ന് കുറച്ച് ക്യാഷ് അത്യാവശ്യം ഉണ്ടായി..... ഞാൻ നോക്കിയിട്ട് ഒന്നും ശരിയാകുന്നില്ല അതിന്റെ ഒരു ടെൻഷനിൽ ആയിരുന്നു.......... അങ്കിൾ...... ഇത്തരം oru വിഷമം അങ്കിളിന് ഉണ്ടായപ്പോൾ എന്തുകൊണ്ട് എന്നോട് പറഞ്ഞില്ല.... മോനെ അത്...... അങ്കിൾ തന്നെയല്ലേ ഇപ്പോൾ പറഞ്ഞത് ഞാൻ കാവ്യയെ പോലെ തന്നെയാണെന്ന്..... പിന്നെ എന്തിനാണ് മടിക്കുന്നത്...... അങ്കിളിന് എത്ര എമൗണ്ട് ആണ് ആവശ്യം...... അതൊന്നും വേണ്ട... അങ്കിൾ... അങ്കിൾ എന്നെ മോനെ പോലെയാണ് കാണുന്നത് എന്ന് പറഞ്ഞത് ആത്മാർത്ഥം ആണെങ്കിൽ... അങ്കിളിന്റെ ആവശ്യം യാതൊരു മടിയും കൂടാതെ എന്നോട് പറയണം..... എത്ര എമൗണ്ട് ആണ് അങ്കിളിന് വേണ്ടത്..... മോനെ 10 lakhs..... Ok അങ്കിൾ, അങ്കിൾ ബാങ്ക് ഡീറ്റെയിൽസ് എനിക്ക് ഒന്ന് snd ചെയ്തേക്കു.... ക്യാഷ് ഞാൻ ട്രാൻസ്ഫർ ചെയ്തോളാം.....

മോനെ... മോനോട്‌ ഇതിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല...... എന്തിനാണ് അങ്കിൾ നമുക്കിടയിൽ ഈ ഫോർമാലിറ്റീസ് ഒക്കെ..... സോറി മോനെ..... അങ്കിൾ, കാവ്യാ ഞാൻ ഇറങ്ങുന്നു... ആന്റി ഇവിടെ ഇല്ല എന്നല്ലേ പറഞ്ഞത് വരുമ്പോൾ പറഞ്ഞേക്ക്..... അനന്ദു വന്നിട്ട് ഒന്നും കഴിച്ചിലല്ലോ..... വേണ്ട കാവ്യാ... ഇപ്പോൾ time ഇല്ല, ഓഫീസിൽ പോകണം.... അപ്പോൾ bye...... അങ്കിൾ.... Bye മോനെ....... പപ്പാ.... ശരിക്കും പപ്പയ്ക്ക് അത്രയും പണത്തിന്റെ ആവശ്യം ഉണ്ടായിരുന്നോ....... പപ്പാ അനന്തുവിനോട് പറഞ്ഞതെല്ലാം സത്യമായിരുന്നോ... കമ്പനിയിൽ ചെറിയ ലോസ് ഉണ്ടെന്നുള്ളത് സത്യമാണ്..... പക്ഷേ ഞാൻ അവനോട് പറഞ്ഞതുപോലെ പത്ത് ലക്ഷത്തിന് ലോസ് ഒന്നുമുണ്ടായിട്ടില്ല...... Oh.... അപ്പോൾ ചുളിവിൽ കുറച്ച് കാശ് കൈയിൽ വന്നു അല്ലെ.... അതെ..... നമ്മുടെ ആവശ്യങ്ങൾ നിറവേറ്റാൻ ആണല്ലോ അവനുമായുള്ള വിവാഹത്തിന് നമ്മൾ തയ്യാറായത്... അതേതായാലും ഉടനെ നടക്കുന്നില്ല.... അപ്പോൾപിന്നെ ഇങ്ങനെയെങ്കിലും നമ്മൾ മുതൽ ആക്കേണ്ടേ.....

ഉം... അതെ.... പപ്പ നോക്കിക്കോ... അവൻ എന്റെ അടുത്ത് തന്നെ വരും, അവന്റെ സ്വത്തുകളും........ അതെ..... അതിൽ നീയും അവകാശിയാകണം..... അത് ഞാൻ നേടിയിരിക്കും പപ്പാ...... അനന്ദു ഓഫീസിൽ നിന്നും നേരെ പോയത് ബിസിനസ് മീറ്റിംഗ്ന് ആയിരുന്നു...... അവിടെ മീറ്റിംഗിൽ പങ്കെടുക്കാൻ ജിതിൻ ഉണ്ടായിരുന്നു.... മീറ്റിംഗ് കഴിഞ്ഞ് ഇറങ്ങുമ്പോൾ ജിതിൻ അനന്ദുവിനെ കണ്ടിരുന്നു..... അല്ല ആരിത് ദേവാനന്ദ് ചന്ദ്രശേഖരനോ....... ഞാൻ ഒന്ന് കാണണമെന്ന് കരുതിയിരിക്കുകയായിരുന്നു.......... എന്താ ദേവാനന്ദ്, അന്ന് നീ പറഞ്ഞത് ഓർമയില്ലേ...... ആ കോൺട്രാക്ട് ചെയ്യാൻ പോകുന്നത് ആരാണെന്ന് കണ്ടു കൊള്ളാൻ വന്ന വലിയ വീരവാദം മുഴുക്കിയിരുന്നല്ലോ...... ഇപ്പോൾ എന്തായി..... ആ കോണ്ട്രാക്റ്റ് കിട്ടിയത് ആർക്കാണ് എന്ന് അറിഞ്ഞു കാണുമല്ലോ........ അപ്പോൾ ഒന്നും പറയാനില്ലേ..... അനന്ദുവിന് ജിതിന് മുമ്പിൽ പിടിച്ച് നിൽക്കാൻ വാക്കുകൾ ഇല്ലായിരുന്നു.......

ജീവിതത്തിൽ ആദ്യമായി തോറ്റു പോയത് പോലെ........ എന്തേ ആഗ്രഹിച്ചതെല്ലാം നേടി എടുത്തിട്ടുള്ള ദേവാനന്ദിന് ഇപ്പോൾ പറയാൻ ഒന്നുമില്ലേ......... ദേവാനന്ദ് നിന്റെ വിജയങ്ങളുടെ കാലം അവസാനിച്ചു....... ഇനി എന്റെ വിജയത്തിലേക്കുള്ള ഓരോ പടിയും കാണാനുള്ള അവസരമാണ് നിനക്ക്.... Oh.. Sorry.... അത് നിനക്ക് പുറത്തുനിന്ന് കാണാൻ പറ്റുമെന്ന് തോന്നുന്നില്ല.... അതിന് മുൻപ് മിക്കവാറും നീ അകത്താകുമല്ലോ...... അനന്ദു, ജിതിനോട് ഒന്നും പറയാതെ ദേഷ്യത്തിൽ അവിടെ നിന്നും കാറിൽ കയറി പോയി.......അനന്ദു അവിടെ നിന്നും നേരെ പോയത് ബാറിലേയ്ക്കാണ്....... ഒരിക്കൽ മദ്യത്തിന്റെ രുചി അറിഞ്ഞ അതുകൊണ്ടുതന്നെ, ഇപ്പോൾ ഉണ്ടായ ദേഷ്യവും സങ്കടവും മനസ്സിൽ നിന്ന് മായ്ക്കാൻ മുമ്പിൽ വന്ന ആദ്യ വഴി അതാണ്.......... മദ്യപിച്ചു കൊണ്ടിരിക്കെ അനന്ദുവിന്റെ ഫോൺ റിംഗ് ചെയ്തു...... ഫോണിൽ തെളിഞ്ഞു വന്ന പേര് കാണെ അനന്ദുവിന്റെ നെറ്റി ഒന്ന് ചുളിഞ്ഞു..... Shiva😊 calling.......................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story