🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 30

Shivadevanantham

രചന: ചാന്ദിനി

ശിവ😊 calling ഇതവളുടെ നമ്പർ ആണല്ലോ... അന്ന് അപകടം ഉണ്ടായപ്പോൾ സേവ് ചെയ്തിരുന്ന നമ്പർ..... ഇവളിപ്പോൾ എന്തിനാണ് എന്നെ വിളിക്കുന്നത്.... ഇനി രാവിലെ അവൻ പറഞ്ഞതിന്റെ ബാക്കി പറയാൻ ആയിരിക്കുമോ... എടുത്തുനോക്കിയാലോ..... അല്ലെങ്കിൽ വേണ്ട,ഞാൻ അവളുടെ കൂട്ടുകാരിയുടെ കൊലപാതകി അല്ലേ......... എന്തെങ്കിലും അത്യാവശ്യം ആണെങ്കിൽ അവൾ ആ അർജുനെ വിളിക്കട്ടെ...... ഇത് off ചെയ്തേക്കാം ഇല്ലെങ്കിൽ ഒരു സമാധാനവും കിട്ടില്ല...... അജു.... എന്താ അമ്മേ......... മോൻ ഇത് വരെ ഉറങ്ങാറായില്ലേ........ ഉം.... ഉറങ്ങണം.... അല്ല, അമ്മയ്ക്ക് എന്നോട് എന്തെങ്കിലും പറയാനുണ്ടോ...... അത്..... മോനെ കേസിന്റെ കാര്യങ്ങൾ ഒക്കെ...... അത് ഞാൻ പറഞ്ഞിരുന്നല്ലോ..... കേസിന്റെ വാദം കോടതി അടുത്ത മാസത്തേക്ക് മാറ്റി വച്ചിട്ടുണ്ട്....... എന്ത് വില കൊടുത്തും എന്റെ മാളുവിന് ഞാൻ നീതി വാങ്ങി കൊടുത്തിരിക്കും........ ഇല്ല അമ്മയ്ക്ക് എന്നോട് മറ്റെന്തോ പറയാനുണ്ടെന്ന് തോന്നുന്നല്ലോ..... എന്താ അമ്മേ...... ഈ അവസ്ഥയിൽ മോനോട് പറയുന്നത് ശരിയല്ല എന്നറിയാം.... എങ്കിലും അമ്മയ്ക്ക് പറയാതിരിക്കാൻ കഴിയില്ലല്ലോ..... എനിക്ക് നീ മാത്രമല്ലേ ഉള്ളൂ, മാത്രവുമല്ല ദിവസങ്ങൾ മുന്നോട്ടു പോകുന്തോറും, എനിക്ക് പ്രായം ഏറി വരികയാണ്.....

ഞാൻ അങ്ങ് പോയാൽ നീ ഒറ്റയ്ക്ക് ആവരുത് എന്ന ആഗ്രഹം എനിക്കുണ്ട്..... അമ്മ എന്താണ് പറഞ്ഞുവരുന്നത്....... അത് മോനെ നിന്റെ വിവാഹത്തെക്കുറിച്ച് ആണ്..... അമ്മയ്ക്കറിയാം മാളുവിനെ മറക്കാൻ അത്രപെട്ടെന്നൊന്നും മോന് കഴിയില്ലെന്ന്...... പക്ഷെ നിനക്കൊരു ജീവിതം വേണ്ടേ അജു..... അമ്മേ..... എന്റെ മാളുവിനെ മറന്ന് മറ്റൊരു പെൺകുട്ടിയെ ഞാൻ സ്വീകരിക്കണം എന്ന് പറയാൻ അമ്മയ്ക്ക് എങ്ങനെയാണ് കഴിഞ്ഞത്....... ഞാൻ പറഞ്ഞല്ലോ അജു.... ഞാൻ നിന്റെ അമ്മയാണ്, നിന്റെ ജീവിതത്തെ കുറിച്ച് എനിക്ക് വേവലാതിയുണ്ട്..... അമ്മേ....... ഇതുവരെ നമുക്ക് രണ്ടാൾക്കും എല്ലാ കാര്യത്തിന് ഒരേ ഇഷ്ടങ്ങളായിരുന്നു..... അമ്മ പറയുന്നതെല്ലാം ഞാൻ അനുസരിച്ചിടുണ്ട്.... പക്ഷെ ഇത് എന്നെ കൊണ്ട് പറ്റില്ല അമ്മേ.... വയ്യാഞ്ഞിട്ട... ഈ ജന്മം എന്റെ നെഞ്ചിൽ ഞാൻ മാളുവിന്‌ ഇടം കൊടുത്തു പോയി....... അവിടെ ഇനി മറ്റൊരു പെൺകുട്ടിക്ക് സ്ഥാനമില്ല.... അമ്മ എന്നെ നിർബന്ധിക്കരുത്..... മോനെ..... വേണ്ട അമ്മേ... നമുക്ക് ഈ വിഷയം പിന്നീട് സംസാരിക്കാം... അമ്മ പോയി കിടന്നോള്ളൂ....... എന്നാലും എന്റെ മാളുവിന്‌ പകരം മറ്റൊരു പെണ്ണിനെ ഞാൻ ഭാര്യ ആക്കണം എന്ന് പറയാൻ അമ്മയ്ക്ക് എങ്ങനാ കഴിഞ്ഞേ......

നിലാവും താരകങ്ങളും ഉള്ള ആ രാത്രിയിൽ മുറ്റത്തു നിന്ന് ആകാശത്തേയ്ക്ക് നോക്കുമ്പോൾ.....കാർമേഘങ്ങൾക്കിടയിൽ നിന്ന് കണ്ണ് ചിമ്മുന്ന ഒരു കുഞ്ഞു താരകം തന്റെ മാളു 💔 ആണെന്ന് ഒരു നിമിഷം അജുവിന് തോന്നി...... മാളു... നീ കാണുന്നുണ്ടോ പെണ്ണെ ഇതെല്ലാം.. അമ്മ പറഞ്ഞത് നീ കേട്ടില്ലേ.... അമ്മ സങ്കടം കൊണ്ട് പറഞ്ഞതാകും...... അതൊന്നും കേട്ട് നീ വിഷമിക്കണ്ട കേട്ടോ...... ഈ അജുവിന്റെ മനസ്സിൽ ഈ ജന്മം മാത്രമല്ല, വരുന്ന ഏഴു ജന്മങ്ങളിലും നീ മാത്രമായിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു....... ഈ ജന്മം നിനക്ക് അന്യമായി പോയ താലി അടുത്ത ജന്മം നിന്റെ കഴുത്തിൽ അണിയിക്കാൻ ഇനി മിച്ചമുള്ള ആയുസ്സിൽ ഞാൻ ഈശ്വരനോട് അപേക്ഷിച്ചു കൊള്ളാം....... എന്റെ ജീവിതത്തിൽ നീ അല്ലാതെ ഒരു പെണ്ണ് ഉണ്ടാകില്ല.... അമ്മയെ ഞാൻ പറഞ്ഞു മനസ്സിലാക്കി കൊള്ളാം കേട്ടോ.... എന്റെ മാളു വിഷമിക്കണ്ട.... എന്തിനാ പെണ്ണെ നീ എന്നെ വിട്ടിട്ട് പോയത്....... മറക്കാൻ കഴിയില്ല നിന്നെ മരണം വരിക്കുവോളം....... 💔 ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ എന്താ ജിതിൻ നീ ഇന്ന് വളരെ ഹാപ്പി ആണെന്ന് തോന്നുന്നല്ലോ..... അതേടാ ഗിരി, ഇന്ന് ഞാൻ ഒരുപാട് ഹാപ്പിയാണ്..... എന്നും ഞാനാണ് ദേവാനന്ദിന്റെ മുൻപിൽ തോൽക്കാറ്..... പക്ഷേ ഇപ്പോൾ ജയിച്ചത് ഞാനാണ്...... ആ കോൺട്രാക്ട് നഷ്ടമായി പേരിൽ ഇന്ന് അവൻ എന്റെ മുൻപിൽ തല കുനിച്ചു നിന്നപ്പോൾ, എനിക്കുണ്ടായ സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ഗിരി..... ജിതിൻ...... അതെല്ലാം ശരിയാണ്.....

പക്ഷേ ഈ കാര്യങ്ങളൊക്കെ പുറത്തറിഞ്ഞാൽ ഉണ്ടാകാൻ പോകുന്നത് എന്താണെന്ന് നീ ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ..... വേണ്ട ഗിരി...... അത്തരം സംസാരങ്ങൾ ഒന്നും വേണ്ട..... ഒന്നും ആരും അറിയില്ല..... ഈ രാത്രി എനിക്ക് സന്തോഷിക്കാൻ ഉള്ളതാണ്.... ഒപ്പം അവന്റെ പദനത്തിനുള്ള അടുത്ത ചുവടും ഈ രാത്രിയിൽ ഞാൻ മുമ്പോട്ട് വയ്ക്കും.... നീ എന്താണ് പറഞ്ഞത് എനിക്ക് മനസ്സിലായില്ല.... ഇതുകൊണ്ട് നിർത്തിക്കൂടെ.... എല്ലാം നിനക്ക് വഴിയേ മനസ്സിലാകും..... പിന്നെ നിർത്താനോ..... അവൻ നശിക്കുന്നത് എനിക്ക് കാണണം...... അത്രത്തോളം അവന്റെ ഓരോ വിജയങ്ങളും എന്നെ മുറിവേൽപ്പിച്ചിട്ടുണ്ട്.......... നിന്റെ ഇഷ്ടം പോലെ എന്താണെന്ന് വച്ചാൽ ആയിക്കോ... പക്ഷെ ഒന്ന് ഞാൻ പറയാം ആ പെൺകുട്ടിയുടെ ജീവന് ദൈവത്തിന്റെ മുമ്പിൽ എങ്കിലും നീ കണക്ക് പറയേണ്ടി വരും........... അതിന് തികഞ്ഞ പുച്ഛമായിരുന്നു ജിതിന്റെ മറുപടി.......... എന്താ ഏട്ടാ ഇപ്പോഴും വിളിച്ചിട്ട് കിട്ടുന്നില്ലേ... ഇല്ലടോ... എന്റെ ഈശ്വരാ ഇതെന്താ ആയിരിക്കും പറ്റിയത്..... എടൊ താൻ വെറുതെ ടെൻഷൻ ആകാതെ... അനന്തുവിന് ചിലപ്പോൾ ഓഫീസിൽ എന്തെങ്കിലും തിരക്ക് ഉണ്ടായിരിക്കും.... ഫോൺ ചാർജ് തീർന്നു ഓഫ് ആയിരിക്കാം..... അതായിരിക്കും വിളിച്ചിട്ട് കിട്ടാത്തത്.....

ഏട്ടാ അപ്പൊ ഇത്രയും സമയമായിട്ടും അനന്ദു വീട്ടിൽ എത്തിയിട്ടുണ്ടാവില്ലേ.... അവിടെ ദച്ചു ഒറ്റയ്ക്കല്ലേ..... ഇപ്പോൾ ഞാൻ വിളിച്ചിട്ട് മോളും ഫോൺ എടുക്കുന്നില്ലല്ലോ....... റിംഗ് ചെയ്യുന്നില്ല...... എനിക്ക് എന്തോ വല്ലാതെ പേടിയാകുന്നു ഏട്ടാ........ എടൊ താൻ പേടിക്കാതെ... മോള് ചിലപ്പോൾ ഫ്രഷ് അകാനോ മറ്റോ പോയതായിരിക്കും.... പിന്നെ റിങ് ചെയ്യാത്തത് റേഞ്ചിന്റെ എന്തെങ്കിലും പ്രശ്നങ്ങൾ കൊണ്ടായിരിക്കും....... താൻ ടെൻഷൻ ആകാതെ ഇരിക്ക്, ഞാൻ അനന്ദുവിന്റെ P. A യെ ഒന്ന് വിളിച്ചു നോക്കട്ടെ..... ശരി ഏട്ടാ....... ഹലോ...... ഹലോ... ഞാൻ അനന്ദുവിന്റെ അച്ഛനാണ്..... മനസ്സിലായി സർ...... അത് അനന്ദുവിനു ഇന്ന് ഓഫീസിൽ എന്തെങ്കിലും തിരക്കുണ്ടായിരുന്നോ.... വിളിച്ചിട്ടു കിട്ടുന്നില്ല..... സർ... അനന്ദു സർനു ഇന്നൊരു മീറ്റിംഗ് ഉണ്ടായിരുന്നോ.... അത് കഴിഞ്ഞു സർ ഓഫീസിൽ വന്നിട്ടില്ല.... വന്നില്ലേ.... ഇല്ല സർ.... എങ്കിൽ ശരി.... Ok സർ..... എന്താ ഏട്ടാ അയാള് പറഞ്ഞത്.... അനന്ദു നേരത്തെ ഓഫീസിൽ നിന്നും ഇറങ്ങിയെന്ന അയാള് പറഞ്ഞത്...... ദൈവമേ.... എന്നിട്ട് എന്റെ മോൻ ഇതെവിടെ പോയി..... എനിക്കാകെ പേടിയാകുന്നു......... അരൂട്ട.... എന്താ അച്ഛേ.... മോൻ ഇതാരെയാ വിളിക്കുന്നെ..... അത് ചേച്ചിയെയാ അച്ഛേ.... ഞാൻ കുറെയായി try ചെയ്യുന്നു.....

സാധാരണ ഈ സമയം വിളിക്കാറുള്ളതാ, ഇന്ന് ഇത് വരെ വിളിച്ചില്ല..... അത് കൊണ്ട് ഒന്ന് വിളിച്ചു നോക്കാൻ അമ്മ പറഞ്ഞു....... അതെ ഏട്ടാ.... സാധാരണ രാത്രി ആകുമ്പോൾ വിളിക്കുന്നതല്ലേ..... ഇന്ന് വിളിക്കാതായപ്പോൾ ഞാൻ അങ്ങോട്ട് വിളിച്ചു നോക്കി... പക്ഷെ ഫോൺ റിംഗ് ചെയ്യുന്നില്ല...... എനിക്കെന്തോ ഒരു പേടി പോലെ.... മനസ്സിൽ കാരണം അറിയാതെ ഒരു ഭയം വന്ന് മൂടുന്നു...... പിന്നെ... ഈ അമ്മ ചുമ്മ ഓരോന്ന് ആലോചിച്ച് കൂട്ടുന്നതാ അച്ഛാ.... ചേച്ചിയ്ക്ക് വേറെ എന്തെങ്കിലും തിരക്കായത് കൊണ്ട് ആയിരിക്കും..... അതേടോ..... മോൻ പറഞ്ഞത് പോലെ, വിളിക്കാൻ പറ്റാത്ത എന്തെങ്കിലും കാരണം ആയിരിക്കും........ കുറച്ച് കഴിയുമ്പോൾ നമുക്ക് ഒന്നൂടെ വിളിച്ചു നോക്കാം...... ഉം... ശരി...... ച്ചേ...... ഇവള് ഇതെവിടെ പോയി കിടക്കുവാ... കുറെ നേരമായല്ലോ... മനുഷ്യൻ കിടന്ന് വിളിക്കുന്നു...... Spare key എടുത്തതും ഇല്ല....... ഇനി ഞാൻ വരുന്നതിന് മുൻപ് കേറി കിടന്ന് ഉറങ്ങിയോ...... അനന്ദു തിരികെ എത്തി കുറെ നേരം വാതിലിൽ മുട്ടിയിട്ടും ദച്ചു തുറക്കുന്നില്ല...... എടി... എടി...... ച്ചേ....ഇവളിതെവിടെ പോയി..... Calling bell അടിച്ചിട്ടും തുറക്കുന്നില്ലല്ലോ..... ഒന്ന് ഫോൺ ചെയ്ത് നോക്കിയാലോ......ച്ചേ... റിംഗ് ചെയ്യുന്നില്ലല്ലോ..... ഇനി കിച്ചണിൽ എങ്ങാനും ആയിരിക്കുമോ... അവിടെ ഒന്ന് ചെന്ന് നോക്കാം..... എ ഇതെന്താ ബാക്ക് ഡോർ തുറന്ന് ഇട്ടിരിക്കുന്നത്......... ഇവള് കിച്ചണിൽ എങ്ങും ഇല്ലല്ലോ.... ഈ ഡോറും തുറന്നിട്ട് എവിടെ പോയി..... ഹാളിലേയ്ക്ക് ചെന്നപ്പോൾ അവിടെ കണ്ട കാഴ്ച അനന്ദുവിനെ ഞെട്ടിച്ചു...... ശിവ............ Stair കേസിന് താഴെ രക്തത്തിൽ കുളിച്ചു കിടക്കുന്ന ദച്ചു.............................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story