🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 32

Shivadevanantham

രചന: ചാന്ദിനി

 ആളോ.... ഉം... അതെ..... ഞാൻ കിച്ചണിൽ നിന്ന് റൂമിലേയ്ക്ക് പോന്നപ്പോൾ മുതൽ ആരോ പുറകിൽ ഉള്ളത് പോലെ തോന്നിയിരുന്നു.... ഒന്ന് രണ്ട് വട്ടം തിരിഞ്ഞ് നോക്കിയെങ്കിലും പിന്നിൽ ആരും ഉണ്ടായിരുന്നില്ല........ തോന്നലാകും എന്നാണ് കരുതിയത്....... റൂമിന്റെ ഉള്ളിൽ കയറിയപ്പോഴും എന്തോ ഒരു പേടി പോലെ തോന്നി...... കുറെ സമയം room അടച്ചിരുന്നു..... ഒത്തിരി വൈകിയിട്ടും കാണാതായത് കൊണ്ടാണ് വിളിച്ചത്...... കിട്ടാതിരുന്നപ്പോൾ പിന്നെയും പേടി തോന്നി... അപ്പോഴാണ് താഴേന്നു ഒരു ശബ്ദം കേട്ടത്..... stair ഇറങ്ങാൻ തുടങ്ങിയപ്പോൾ വീണ്ടും പിന്നിൽ ആരോ ഉള്ളത് പോലെ തോന്നി..... തിരിഞ്ഞു നോക്കിയപ്പോൾ പുറകിൽ ഒരാളുണ്ടായിരുന്നു..... മുഖം മറച്ചത് കൊണ്ട് ആളെ വ്യക്തമായില്ല......... ഒച്ച വയ്ക്കാൻ തുടങ്ങിയപ്പോഴേക്കും എന്നെ താഴേയ്ക്ക് പിടിച്ചു തള്ളിയിരുന്നു........ ഏ.... അപ്പോൾ മനപ്പൂർവം നിന്നെ കൊല്ലാൻ നോക്കിയതാണോ.... അതും വീടിനുള്ളിൽ കയറി.... ഉം... അതെ...... ഇനി എന്റെ ശല്യം സഹിക്കാൻ കഴിയാത്തത് കൊണ്ട് നിങ്ങളാണോ എന്നെ കൊല്ലാൻ ആളെ ഏർപ്പാടാക്കിയത്..... എന്തെ നിനക്ക് അങ്ങനെ തോന്നിയോ...... തോന്നിയത് കൊണ്ടാണല്ലോ ചോദിച്ചത്....... ഇപ്പോൾ എനിക്കുള്ള ഒരേ ഒരു ശത്രു നിങ്ങളാണ്.....

അപ്പോൾ സ്വഭാവികമായി എനിക്ക് നിങ്ങളെ സംശയം തോന്നുമല്ലോ........... പിന്നെ, എന്റെ കൂടെ ഒരു മുറിയിൽ കഴിയുന്ന നിന്നെ കൊല്ലാൻ എനിക്ക് ഇനി പുറത്തു നിന്ന് ആളെ ഇറക്കിയിട്ട് വേണ്ടേ.... അങ്ങനെ നിന്നെ കൊല്ലണം എന്നുണ്ടായിരുന്നെങ്കിൽ ഞാൻ തന്നെ അത് ചെയ്യുമായിരുന്നു.... അല്ലാതെ മറ്റൊരാളെ കൊണ്ട് ചെയ്ക്കില്ല...... നിങ്ങളല്ലയെന്നു ഞാൻ എങ്ങനാ വിശ്വസിക്കുന്നത്..... നീ വിശ്വസിക്കേണ്ട... ഞാൻ ആണെന്ന് തന്നെ കരുതിക്കോ......... കഴിച്ചു കഴിഞ്ഞോ..... ഉം....... എങ്കിൽ ആ പാത്രം ഇങ്ങ് തന്നേക്ക്... ഞാൻ മുഖം കഴുകാൻ വെള്ളം കൊണ്ടുവരാം....... അനന്തു പാത്രത്തിൽ വെള്ളം എടുത്തു ദച്ചുവിന്റെ കയ്യും മുഖവും എല്ലാം കഴുകി കൊടുത്തു..... നീ എന്താ ഇങ്ങനെ നോക്കുന്നത്..... അല്ല... ഞാൻ നിങ്ങളുടെ ശത്രു അല്ലെ...... പിന്നെ നിങ്ങൾ എന്തിനാണ് ഇതൊക്കെ എനിക്ക് ചെയ്തു തരുന്നത് എന്ന ആലോചിച്ചതാ..... എന്നെ എന്റെ വീട്ടിലേക്ക് പറഞ്ഞയച്ചാൽ പോരായിരുന്നോ.... അല്ല ഇനി ഇതിന്റെ പിന്നിൽ എന്തെങ്കിലും ദുരുദ്ദേശം ഉണ്ടോ...... ഉണ്ടെന്ന് കൂട്ടിക്കോ.... അല്ല നിനക്ക് പറഞ്ഞൂടായിരുന്നോ വീട്ടിലേയ്ക്ക് പോകണം എന്ന്... അത് പറഞ്ഞില്ലല്ലോ... അതെന്താ..... അത് എനിക്ക് പോകാൻ തോന്നിയില്ല.... അത്രതന്നെ..... അപ്പോൾ എനിക്ക് നിന്നെ വിടാനും തോന്നിയില്ല.........

ദാ മരുന്ന് കഴിക്ക്........ നീ ഫ്രഷ് ആയതല്ലേ... ഇനി എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടോ.... ഉം... ഫ്രഷ് ആകാൻ അമ്മ സഹായിച്ചു... ഇനി തല്ക്കാലം ഇപ്പോൾ വേറെ ഒന്നും വേണ്ട...... എങ്കിൽ ഇവിടെ ഇരിക്ക്.... ഞാൻ ചെന്ന് ഫുഡ്‌ കഴിച്ചിട്ട് വരാം...... ശരി..... ആ അച്ഛാ......... അനന്ദു... മോൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്........ പേടിക്കാൻ ഒന്നും ഇല്ല അച്ഛാ..... ഞാൻ ഭക്ഷണവും മരുന്നും കൊടുത്തു........ നിനക്ക് ഒറ്റയ്ക്ക് മോളുടെ കാര്യങ്ങൾ നോക്കാൻ ബുദ്ധിമുട്ടായിരുക്കും... ഞങ്ങൾ ഉടനെ ഇവിടെ നിന്ന് വരാൻ നോക്കാം.... ഏയ്യ്... അത് കുഴപ്പമില്ല അച്ഛാ... നിങ്ങൾ അവിടുത്തെ കാര്യങ്ങൾ എല്ലാം കഴിഞ്ഞ് വന്നാൽ മതി.... അത് വരെ ഞാൻ മാനേജ് ചെയ്ത് കൊള്ളാം.... പിന്നെ അനന്ദു.. മോളുടെ കൈയിൽ ഒന്ന് ഫോൺ കൊടുക്കാമോ... അമ്മയ്ക്ക് ഒന്ന് സംസാരിക്കണം എന്ന്... ദച്ചുവിന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ല.... ഞാൻ കൊടുക്കാം അച്ഛാ...... ദാ ഫോൺ... അമ്മയാണ്.... മോളെ.... ആ അമ്മേ..... മോൾക്ക്‌ ഇപ്പോൾ എങ്ങനെയുണ്ട്... വേദനയുണ്ടോ.... ചെറിയ വേദനയെ ഉള്ളമ്മേ.... വേറെ കുഴപ്പം ഒന്നും ഇല്ല..... അച്ഛനും അമ്മയും വേഗം വരാട്ടോ....പിന്നെ മോളുടെ ഫോണിൽ വിളിച്ചിട്ട് കിട്ടിയില്ല... അതാ അനന്ദുവിനെ വിളിച്ചത്.... എങ്കിൽ മോള് കിടന്നോ... അമ്മ നാളെ വിളിക്കാം.....

ശരി അമ്മേ..... എന്റെ ഫോൺ കണ്ടിരുന്നോ.... വീണപ്പോൾ എവിടെയോ പോയി.... ഉം.... അത് സ്റ്റൈറിന്റെ അടുത്ത് കിടപ്പുണ്ടായിരുന്നു....ഞാൻ എടുത്ത് വച്ചിട്ടുണ്ട്.... ദാ..... കണ്ടിട്ട് വേറെ കുഴപ്പം ഒന്നും ഇല്ല എന്ന് തോന്നുന്നു ഓൺ ആവുന്നുണ്ട്...... ഉം...... സമയം കുറേ ആയില്ലേ ഇങ്ങനെ ഇരിക്കുന്നു..... ഒരുപാട് സമയം ഇരുന്നാൽ പുറം എല്ലാം വേദനിക്കും കിടന്നോ..... ദച്ചു കിടക്കാൻ നോക്കിയെങ്കിലും പറ്റുന്നുണ്ടായിരുന്നില്ല... കാല് അനക്കാൻ വയ്യാത്തതുകൊണ്ട് തനിയെ കിടക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നു... ദച്ചുവിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കി എന്ന പോലെ അനന്ദു ദച്ചുവിനെ കിടക്കാൻ സഹായിച്ചു...... കിടന്നോ... ഇയാള് കിടക്കുന്നില്ലേ...... ഇപ്പോൾ ഇല്ല കുറച്ചു വർക്കുണ്ട്..... ശരി......... ദച്ചു കിടന്ന് കഴിഞ്ഞ് അനന്ദു ലാപ് എടുത്ത് നേരെ ബാൽക്കണിയിലേക്ക് പോയി...... എന്നാലും ആരായിരിക്കും വന്നിട്ടുണ്ടാവുക..... മനപ്പൂർവം കൊല്ലാൻ വേണ്ടിവന്നു തള്ളിയിട്ടത് ആയിരിക്കുമോ... അല്ലെങ്കിൽ ഇനി കള്ളന്മാർ ആയിരിക്കുമോ..... കള്ളന്മാർ ആകാൻ സാധ്യതയില്ല...... മോഷണശ്രമം നടന്ന യാതൊരു ലക്ഷണവും വീട്ടിൽ ഇല്ല.... അവൾ പറഞ്ഞ പോലെ കൊല്ലാൻ തന്നെ വന്നതാകാനാണ് സാധ്യത.... അതിന് വേണ്ടി ആയിരിക്കും സ്റ്റൈറിൽ നിന്ന് തള്ളിയിട്ടത്........

എന്തായാലും അവളെ വെറുതെ പറഞ്ഞതല്ല ബാക്ക് ഡോർ തുറന്നാണ് കിടന്നിരുന്നത്...... CCTV visuals കണ്ട് നോക്കാം.... ചിലപ്പോൾ അതിൽ ഉണ്ടാകും.... ച്ചേ..... CCTV യിൽ ആരെയും കാണുന്നില്ലല്ലോ...... CCTV ഇല്ലാത്ത ഭാഗത്തു കൂടെ മനപ്പൂർവ്വം കയറിയതാകുമോ.... എന്തായാലും ഒന്ന് സൂക്ഷിക്കണം... പിന്നെ ഇന്ന് നടന്നത് നിസ്സാരമായി കാണാൻ പറ്റില്ല........ എന്തായാലും അച്ഛനോട് കൂടി ഒന്ന് ആലോചിക്കണം........... 🎶 മായക്കിനാവിൻ മഴയാകുമോ നീ........ മായാതെ മഴവില്ലിൻ കുടയായി മാറു......... 🎶 അവളുടെ ഫോൺ റിംഗ് ചെയ്യുന്നുണ്ടല്ലോ.... ഉറങ്ങിയെന്നു തോന്നുന്നു... കുറെ സമയം ആയല്ലോ റിംഗ് ചെയുന്നു..... ചെന്ന് നോക്കാം..... അർജുൻ.... ആണല്ലോ..... ഇന്ന് വിവരങ്ങൾ ഒന്നും അറിയാത്തത് കൊണ്ടുള്ള വിളിയായിരിക്കും....... എടുക്കണോ.... വേണ്ട..... അവള് നല്ല ഉറക്കമായെന്നു തോന്നുന്നു.... ഇത്ര റിംഗ് കേട്ടിട്ടും അറിഞ്ഞില്ലല്ലോ........ എടുക്കണ്ട... ഞാൻ എടുത്താൽ ഇഷ്ടമാവില്ല..... ച്ചേ... ഇത് വീണ്ടും വീണ്ടും റിംഗ് ചെയ്യുന്നുണ്ടല്ലോ......എടുത്ത് നോക്കാം...... ഹലോ...... ഹലോ ദച്ചു.... സോറി അർജുൻ...... ശിവ ഉറങ്ങി..... അവള് ഒന്ന് വീണിരുന്നു...... ഉം... ഞാനറിഞ്ഞു....... ഇപ്പോൾ എങ്ങനെയുണ്ടെന്നു അറിയാനാണ് വിളിച്ചത്..... ഇപ്പോൾ കുഴപ്പം ഒന്നും ഇല്ല.... മെഡിസിനും ഫുഡും ഒക്കെ കഴിച്ചു കിടന്നു.... ഞാൻ രാവിലെ തിരികെ വിളിക്കാൻ പറയാം..... Ok......... സമയം കുറെ ആയല്ലോ..... കിടന്നേക്കാം........ ദച്ചു ബെഡിൽ കിടന്നത് കൊണ്ട് പതിവ് പോലെ അനന്ദു സോഫയിൽ ആണ് കിടന്നത്.....

രാത്രി ഒരു ശബ്ദം കേട്ടാണ് അനന്തു കണ്ണുതുറന്നത്..... കണ്ണുതുറന്നു നോക്കുമ്പോൾ ദച്ചു ഉറങ്ങാതെ ബെഡിൽ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതാണ് കണ്ടത്...... ശിവ... എന്ത് പറ്റി.... ശിവ....... അനന്ദു രണ്ടുവട്ടം വിളിച്ചപ്പോഴേക്കും ദച്ചു ഉണർന്നിരുന്നു.... എന്ത് പറ്റി.... വേദനിക്കുന്നുണ്ടോ..... ഉം...... ശരീരം ആകെ ഒരു വേദന.... കണ്ണടയ്ക്കാൻ പറ്റുന്നില്ല........ ശരീരം അടിച്ചു വീണതല്ലേ, അതിന്റെ വേദന ഉണ്ടാകും......... വേദന അധികം ആയാൽ കഴിക്കാനുള്ള ഒരു ടാബ്ലറ്റ് ഉണ്ട്... അത് കഴിച്ചിട്ട് കിടന്നാൽ മതി..... ദാ..... ഈ ടാബ്ലറ്റ് കഴിച്ചാൽ വേദന കുറഞ്ഞോളും...... ഉം.... ഇനി കിടന്നോ....... രാവിലെ ആദ്യം ഉണർന്നത് അനന്ദു ആയിരുന്നു..... ഇവള് ഏറ്റില്ലലോ..... ഇന്നലെ നല്ല വേദന ഉണ്ടായിരുന്നുവെന്ന് തോന്നുന്നു...... ഭാനുവമ്മ എത്താറായില്ലല്ലോ... ഇനി എന്താ ചെയ്യുക..... തല്ക്കാലം പോയി ചായ ഇടാം... എന്നിട്ട് അവളെ ഉണർത്താം.... ശിവ....... ദച്ചു ഉണരുമ്പോൾ മുന്നിൽ അനന്തു ഉണ്ടായിരുന്നു...... എഴുന്നേൽക്കുന്നില്ലേ.... ഉം... ഞാൻ സഹായിക്കാം..... ഭാനുവമ്മ വരാൻ സമയം ആകുന്നതേയുള്ളൂ..... അതുകൊണ്ട് ഞാൻ ഒരു ചായ ഇട്ടിട്ടുണ്ട്..... ബ്രഷ് ചെയ്യാനും മറ്റും ഞാൻ സഹായിക്കാം...... എന്നിട്ട് വന്ന് കുടിക്കാം... ഫ്രഷ് ആകാനും മറ്റും ഭാനുവമ്മ വന്നിട്ട് ആകാം....... ഉം... വാ ബാത്‌റൂമിൽ ആക്കി തരാം..... അനന്ദു ദച്ചുവിനെ ബാത്‌റൂമിൽ ആക്കി തിരികെ വന്നപ്പോൾ അനന്ദുവിന്റെ ഫോൺ റിംഗ് ചെയ്തു..... ഡിസ്പ്ലേയിലെ പേര് കണ്ട നിമിഷം അനന്ദുവിന് ഉള്ളിൽ ചെറിയ ഒരു പരിഭ്രമം ഉണ്ടായി.................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story