🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 34

Shivadevanantham

രചന: ചാന്ദിനി

അനന്ദു.... ഞാൻ...... അനന്ദു മുന്നോട്ടുവന്ന് കാവ്യയുടെ കവിളിൽ ആഞ്ഞടിച്ചു.... അനന്ദു.... ഒരക്ഷരം ഇനി മിണ്ടിപ്പോകരുത്,........ അനന്ദു പ്ലീസ് ഞാൻ പറയുന്നതൊന്നു കേൾക്ക്.... കാവ്യാ വേണ്ട....... എന്റെ നിയന്ത്രണം വിട്ടാൽ ഞാൻ അരുതാത്തത് എന്തെങ്കിലും ചെയ്തു പോകും...... So good bye...... അനന്ദു...... പപ്പാ അനന്ദു....... അനന്ദുവിന്റെ കാർ ഗേറ്റ് കടന്ന് പോകുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് കാവ്യക്ക് അറിയില്ലായിരുന്നു...... ഇത് വരെ താൻ കണ്ട സ്വപ്നങ്ങൾ തന്റെ അശ്രദ്ധ കൊണ്ട് തകരുന്നത് ഓർക്കേ ഹൃദയം നിലയ്ക്കുന്നത് പോലെ തോന്നി....... അനന്ദുവിന് പലതവണ സ്വയം നഷ്ടമാകുന്നത് പോലെ തോന്നിയത് കൊണ്ട് കാർ കുറച്ച് സമയത്തേയ്ക്ക് റോഡിൽ ഒതുക്കി നിർത്തി...... കണ്ണുനീർ അപ്പോഴും കാഴ്ചയെ മറയ്ക്കുന്നുണ്ടായിരുന്നു........... തന്റെ പ്രിയപ്പെട്ടവളുടെ നാവിൽ നിന്നും കേട്ടതൊന്നും വിശ്വസിക്കാൻ കഴിയാത്തത് പോലെ.......... അത്രമേൽ താൻ അവളെ സ്നേഹിച്ചിരുന്നു...... എന്നാലും കാവ്യ, അവൾ എന്നോട് കാണിച്ചിരുന്ന സ്നേഹം ആത്മാർഥമായിരുന്നില്ലേ............ ഒത്തിരി സ്നേഹിച്ചിരുന്നതല്ലേ താൻ അവളെ..... അവൾക്ക് പകരം മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലി കെട്ടേണ്ടി വന്ന നിമിഷം ഞാൻ അനുഭവിച്ച വേദന എത്രത്തോളമായിരുന്നു.........

എന്നിട്ടും അവൾ സ്നേഹിച്ചിരുന്നത് എന്റെ പണം മാത്രമായിരുന്നോ............. കാവ്യ, സഹിക്കാൻ കഴിയുന്നില്ല എനിക്ക് ഇത്................ ശരിയാണ്.... ഞങ്ങൾക്കിടയിൽ പണത്തിന് ഒരുപാട് പ്രാധാന്യം ഉണ്ടായിരുന്നു........ ഒന്ന് ഇരുത്തി ചിന്തിചാൽ തന്നെക്കാൾ പ്രാധാന്യം കാവ്യ പണത്തിനു കൊടുത്ത ഒരുപാട് സന്ദർഭങ്ങൾ തങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട്.... അത് തിരിച്ചറിയാൻ ശ്രമിക്കാതെ അവളെ കണ്ണടച്ചു വിശ്വസിച്ച താൻ മാത്രമാണ് വിഡ്‌ഡി.... ഫോൺ റിങ് ചെയ്യുന്ന സൗണ്ട് ആണ് അനന്തുവിനെ ഓർമ്മകളിൽ നിന്നും ഉണർത്തിയത്.... അച്ഛാ... അനന്ദു മോൻ എവിടെയാണ്.... ഞാൻ മോളെ വിളിച്ചിരുന്നു അപ്പോൾ നീ പുറത്തെവിടെയോ പോയിരിക്കുകയാണ് എന്ന് പറഞ്ഞു..... എവിടെയാണ് നീ.... അച്ഛാ... അത് ഞാൻ..... അനന്തു മോനേ നിനക്ക് എന്താണ് പറ്റിയത് എന്താ നിന്റെ ശബ്ദം വല്ലാതെ ഇരിക്കുന്നത്..... അനന്ദു... അമ്മ 🥺🥺 എന്തുപറ്റി മോനെ....... എന്താണെങ്കിലും നീ അമ്മയോട് പറ...... അനന്തു കാര്യങ്ങളെല്ലാം അച്ഛനോടും അമ്മയോടും തുറന്നു പറഞ്ഞു..... ഇന്നോളം അവരോട് ഒന്നും മറച്ചുവെച്ച് ശീലമില്ല..... അനന്തു മോൻ അതോർത്ത് വിഷമിക്കേണ്ട..... നമ്മൾ എടുക്കുന്ന എല്ലാ തീരുമാനങ്ങളും എപ്പോഴും ശരിയായിരിക്കണം എന്നില്ലല്ലോ.... എന്റെ മോൻ നന്മയുള്ളവൻ ആയതുകൊണ്ടാണ് അവരുടെ ചതിയിൽ വീഴാതിരുന്നത്.....

മോന്റെ നല്ല മനസ്സ് കൊണ്ടാണ് നിന്റെ കൈ കൊണ്ടുള്ള താലി അവളുടെ കഴുത്തിൽ വീഴാതിരുന്നത്..... എല്ലാം ദൈവത്തിന്റെ അനുഗ്രഹമാണ് അനന്ദു..... എന്റെ മോൻ ഒന്നുകൊണ്ടും വിഷമിക്കേണ്ട..... ചേരേണ്ടതെ ദൈവം ചേർക്കു......... മോന് ചേരുന്നത് ദച്ചുവായിരുന്നു, അങ്ങനെ കരുതി സമാധാനിക്ക്...... മോൻ വേഗം വീട്ടിൽ ചെല്ലാൻ നോക്കാം മോൾക്ക് സുഖമില്ലാതെ ഇരിക്കുന്നത് അല്ലേ എന്തെങ്കിലും ആവശ്യം ഉണ്ടാകും...... ശരി അമ്മേ..... --------------------------------------------❤️ ജിതിൻ ശരിക്കും നീ എന്താ പ്ലാൻ ചെയ്തത് എന്ന് എന്നോട് ഇനിയെങ്കിലും ഒന്ന് പറയ്........... കഴിഞ്ഞ രാത്രി അനന്തുവിന് വേണ്ടി എന്തോ ഒരു ട്രാപ്പ് നീ പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് പറഞ്ഞിരുന്നു.... പക്ഷേ അത് എന്താണെന്ന് പറഞ്ഞിട്ടില്ല........... അനന്തുവിന് അത്തരം ഒരു പ്രശ്നവും ഉള്ളതായി ഇതുവരെ അറിഞ്ഞില്ല.... ജിതിൻ ഇനിയെങ്കിലും നീ എന്തെങ്കിലും ഒന്ന് പറയ്..... ഗിരി ആ പ്ലാനിൽ ചെറിയൊരു പാളിച്ച ഉണ്ടായി........ ഞാൻ ഉദ്ദേശിച്ചത് പോലെ കാര്യങ്ങളൊന്നും നടന്നില്ല...... ജിതിൻ നീ എന്താ ചെയ്തതെന്ന് പറയ്‌.... അനന്തുവിന് സ്ഥിരമായി പൂട്ടാൻ ഞാനൊരു വഴി കണ്ടെത്തിയിരുന്നു.... അവന്റെ ഭാര്യ ആയിരിക്കുന്ന അവളെ അങ്ങ് ഇല്ലാതാക്കുക.... അതിനുവേണ്ടി ഞാൻ ഒരാളെ ഏർപ്പാടാക്കിയിരുന്നു.... കാര്യങ്ങളെല്ലാം അവൻ കൃത്യമായി ചെയ്യുകയും ചെയ്തു... പക്ഷേ അവൾക്ക് ആയുസ്സ് കൂടുതൽ ആണെന്ന് തോന്നുന്നു..... തീർന്നില്ല.....

ജിതിൻ... നീ എന്തൊക്കെയാ ഈ പറയുന്നത് നീ ഇതെന്തു ഭാവിച്ചാണ്........ ഇത്രയും പക നിന്റെ നല്ലതിന് അല്ല ജിതിൻ...... അതെ പക തന്നെയാണ്... കോളേജിൽ തൊട്ടു തുടങ്ങിയതാണ് അവൻ എന്നെ തോൽപ്പിക്കാൻ... ഇപ്പോൾ ബിസിനസ്സിലും... ഒരിക്കലെങ്കിലും എനിക്ക് അവന്റെ മുന്നിൽ ജയിച്ചു കാണിക്കണം........ അതിന് ഏതറ്റംവരെ പോകാനും എന്തു നെറികെട്ട കളി കളിക്കാനും ഈ ജിതിൻ തയ്യാറാകും.... അതിന് ആരൊക്കെ പറഞ്ഞാലും മാറ്റമുണ്ടാവില്ല... ശരി, ഇതാണ് നിന്റെ തീരുമാനം എങ്കിൽ ഇനി എനിക്ക് നിന്നോട് ഒന്നും പറയാനില്ല...... ഇത്രയും നാൾ നീ ചെയ്ത എല്ലാ തോന്നിവാസത്തിനും ഞാൻ നിന്നോടൊപ്പം നിന്നു.... പക്ഷേ ഇനി അത് ഉണ്ടാകില്ല........ ഇനി ഇത്തരം തെറ്റുകൾക്ക് കൂട്ടുനിൽക്കാൻ എന്നെ പ്രതീക്ഷിക്കരുത്.......... വേണ്ടടാ എനിക്ക് ആരും വേണ്ട..... ഒറ്റയ്ക്ക് മതി...... പിന്നെ വല്യ പുണ്യവാളനായി ഇതെല്ലാം അവനോട് ചെന്ന് പറയാനാണ് തീരുമാനമെങ്കിൽ, അറിയാലോ ജിതിനെ എന്ത് ചെയ്യാനും എനിക്ക് യാതൊരു മടിയുമില്ല......... ഞാനായിട്ട് ആരോടും ഒന്നും പറയുന്നില്ല.... പക്ഷേ ഇന്നല്ലെങ്കിൽ നാളെ തെറ്റിനുള്ള ശിക്ഷ എല്ലാവർക്കും കിട്ടുമെന്ന് നീ ഓർത്തിരിക്കുന്നത് നല്ലതാണ്.... ആയിക്കോട്ടെ..... അത് ഞാൻ നോക്കിക്കോളാം...... നീ ചെല്ലാൻ നോക്ക്...... ---------------------------------------❤️

അനന്ദു, തിരികെ വീട്ടിലെത്തുമ്പോൾ ഭാനു അമ്മ ദച്ചുവിന് ഭക്ഷണം കൊടുത്ത് താഴേക്ക് വരികയായിരുന്നു..... ഭാനുവമ്മേ.... അവൾക്ക് ഭക്ഷണം കൊടുത്തോ....... ഞാൻ കൊണ്ടു ചെന്നു... അവിടെ വെച്ചേക്ക് മോള് പിന്നെ കഴിച്ചോളാം എന്നു പറഞ്ഞു.... ഞാൻ ഒത്തിരി നിർബന്ധിച്ചു പക്ഷേ പിന്നെ മതി എന്ന് പറഞ്ഞു...... ഉം... എന്ന ഭാനുവമ്മ പൊയ്ക്കോ..... അനന്തു റൂമിലേക്ക് ചെല്ലുമ്പോൾ ദച്ചു കിടക്കുകയായിരുന്നു.... എന്തേ ഭക്ഷണം കഴിക്കാതിരുന്നത്.... അനന്ദുവിന്റെ ശബ്ദം കേട്ടാണ് ദച്ചു ഉണർന്നത്....... വിശക്കുന്നുണ്ടായിരുന്നില്ല..... മരുന്ന് കഴിക്കാൻ ഉള്ളതല്ലേ.... ദാ കഴിക്ക്.... അപ്പോഴേക്കും ഞാൻ ഒന്ന് ഫ്രഷ് ആയി വരാം.... എന്നിട്ട് മെഡിസിൻ എടുത്തു തരാം.... ഉം..... ഇയാൾക്ക് എന്തുപറ്റി പോയതു പോലെ അല്ലല്ലോ തിരിച്ചുവന്നത്..... ആകെ മൊത്തത്തിൽ ഒരു സങ്കടം ഉള്ളതുപോലെ..... കണ്ണൊക്കെ കലങ്ങിയിരിക്കുന്നു...... എന്തു പറ്റി ആവോ..... ആ എന്തേലും ആട്ടെ....... ഞാൻ എന്തിനാ അതൊക്കെ അന്വേഷിക്കുന്നത്...... അനന്തു ഫ്രഷായി വന്നപ്പോഴേക്കും ദച്ചു ഭക്ഷണം കഴിച്ചിരുന്നു....... അതിനുശേഷം അവൻ തന്നെ മരുന്നും മറ്റും എടുത്തു കൊടുത്തു.... പിന്നീട് അവൾക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു അനന്തു ബാൽക്കണിയിലേക്ക് പോയി.......... അത്രയും നേരം പിടിച്ചു വച്ചിരുന്ന കണ്ണുനീർ പുറത്തേക്ക് വന്നു..... ഹൃദയം അത്രമേൽ വേദനിക്കുന്നു.... കാരണം തന്റെ പ്രണയം സത്യമായിരുന്നു..... അനന്തുവിന്റെ ഓർമ്മകൾ കാവ്യയുമായി പങ്കിട്ട തന്റെ പ്രണയം നിമിഷങ്ങളിലേക്ക് പോയി.............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story