🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 35

Shivadevanantham

രചന: ചാന്ദിനി

ഒരുപാട് സ്നേഹിച്ചിരുന്നു താൻ അവളെ......... ആദ്യമായി കാണുന്നത് കോളേജിൽ വച്ചാണ്...... ആദ്യമൊക്കെ എല്ലാവരെയും പോലെ നല്ലൊരു സുഹൃത്ത് മാത്രമായിരുന്നു തനിക്ക് കാവ്യയും........പിന്നീട് കോളേജ് ചെയർമാനായി തിരഞ്ഞെടുത്തതിന് ശേഷം ഒരു ദിവസം കാവ്യയാണ് ഇങ്ങോട് വന്ന് ഇഷ്ടമാണെന്ന് പറഞ്ഞത്.......ആദ്യമൊക്കെ താനത് കാര്യമാക്കിയിരുന്നില്ല എങ്കിലും, കുറെ പിന്നാലെ നടന്നപ്പോൾ, എപ്പോഴോ തനിക്ക് ഒരു ഇഷ്ടം തോന്നി.... അവിടുന്ന് അങ്ങോട്ട് തങ്ങളുടെ പ്രണയ നിമിഷങ്ങളായിരുന്നു..... കോളേജിൽ നിന്ന് പോകുന്നതിനു ശേഷവും അത് തുടർന്നു......... പക്ഷേ ആ നിമിഷങ്ങളിൽ കാവ്യാ തന്നെക്കാൾ കൂടുതൽ പണത്തിന് പ്രാധാന്യം നൽകിയിരുന്നുവെങ്കിലും താൻ അത് കാര്യമാക്കാതെ ഇരുന്നു...... അത് തന്റെ തെറ്റാണ്........ കാവ്യയുടെ ഓർമ്മകൾ, ആഗ്രഹിച്ചിരുന്നില്ല എങ്കിൽപോലും അനന്തുവിന്റെ കണ്ണുകളെ ഈറനണിയിച്ചു........ ഹൃദയം നുറുങ്ങുന്നതുപോലുള്ള വേദന....... കാരണം അത്രമേൽ ആഴത്തിൽ താൻ അവളെ പ്രണയിച്ചിരുന്നു..... റൂമിൽ നിന്ന് എന്തോ ശബ്ദം കേട്ടാണ് അനന്ദു തന്റെ ചിന്തകളിൽ നിന്നും ഉണർന്നത്......... ശിവ എന്താ പറ്റിയേ..... അനന്തു പെട്ടെന്ന് തന്നെ, ദച്ചുവിനെ താങ്ങി കട്ടിലിൽ ഇരുത്തി......

എന്താ പറ്റിയെ എങ്ങനെയാ വീണത്... അത് ഞാൻ ബാത്ത്റൂമിൽ പോകാൻ തോന്നിയപ്പോൾ.... കാലിൽ ഫ്രാക്ചർ ഉള്ള കാര്യം അറിയില്ലേ.... എന്നെ വിളിച്ചാൽ പോരായിരുന്നോ.... അത്... ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതി.... എന്നിട്ടിപ്പോ എന്തായി..... കാലിന് നല്ല വേദനയുണ്ടോ... ചെറുതായി... ഉം... വാ ബാത്റൂമിൽ ആക്കി തരാം....... ഉം...... ഇനി എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ ബുദ്ധിമുട്ട് ആകുമെന്ന് കരുതി പറയാതെ ഇരിക്കരുത്..... എന്താണെങ്കിലും എന്നോട് പറഞ്ഞാൽ മതി..... ഉം... എങ്കിൽ വാ, ബെഡിൽ ആക്കിത്തരാം.... കുറച്ച് സമയം ബാൽക്കണിയിൽ ഇരുന്നാലോ..... മുറിയിൽ തന്നെ ഇരുന്ന് ആകെ ഒരു മടുപ്പായി.... ശരി വാ..... അനന്ദു ദച്ചുവിനെ ബാൽക്കണിയിലെ സ്വിങ് ചെയറിൽ കൊണ്ട് ചെന്ന് ഇരുത്തി..... അതിനോട് ചേർന്നിട്ടിരുന്ന ചെയറിൽ അനന്ദുവും..... ഏറെ നേരം ഇരുവർക്കും ഇടയിൽ മൗനമായിരുന്നു...... ഈ സമയങ്ങളിൽ എപ്പോഴോ അനന്ദുവിന്റെ കണ്ണിലെ നീർത്തിളക്കം ദച്ചു ശ്രദ്ധിച്ചിരുന്നു..... ഏറെ നേരത്തെ നിശബ്ദതയ്ക്കൊടുവിൽ ദച്ചു തന്നെ സംസാരിച്ചു തുടങ്ങി..... അതെ.... എന്താ പറ്റിയത്..... ഇവിടെ നിന്ന് പോയത് പോലെ അല്ലല്ലോ തിരികെ വന്നത്... ഒരു സങ്കടം പോലെ........ അനന്ദു ദച്ചുവിനെ ഒന്ന് നോക്കിയതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല....

അല്ല പറയാൻ പറ്റാത്ത എന്തെങ്കിലും ആണെകിൽ വേണ്ട... ഞാൻ ചോദിച്ചന്നെ ഉള്ളു...... തൊട്ടടുത്ത നിമിഷം അനന്ദു ഒരു കാറ്റ് പോലെ വന്ന് ദച്ചുവിനെ ഇറുകെ പുണർന്നു..... ദച്ചു ഞെട്ടി അനന്ദുവിനെ വേർപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അവൻ കൂടുതൽ ശക്തിയിൽ അവളെ പുണർന്നുകൊണ്ടിരുന്നു.... തോളിൽ നനവ് അനുഭവപ്പെട്ടപ്പോഴാണ് അനന്ദു കരയുകയാണെന്ന് ദച്ചുവിന് മനസ്സിലായത്........ പിന്നീട് എന്ത്കൊണ്ടോ അവനെ തന്നിൽ നിന്ന് അടർത്തി മാറ്റാൻ തോന്നിയില്ല....... അൽപ്പ സമയത്തിന് ശേഷമാണ് അനന്ദുവിനു താൻ എന്താണ് ചെയ്തതെന്ന ബോധ്യം ഉണ്ടായത്... അവന് ദച്ചുവിനെ ഫേസ് ചെയ്യാൻ ചെറിയ മടി തോന്നി........ ദച്ചുവിനും തിരികെ അനന്ദുവിന്റെ മുഖത്തേയ്ക്ക് നോക്കാൻ ഒരു മടി തോന്നിയിരുന്നു.... I am really sorry.....പെട്ടന്ന് അറിയാതെ.... ഉം..... ശിവ........ സാധാരണ എനിക്ക് എന്തെങ്കിലും സങ്കടങ്ങളും പ്രശ്നങ്ങളുണ്ടാകുമ്പോൾ ഞാൻ അത് എന്റെ അച്ഛനോടും അമ്മയോടും ഒപ്പമിരുന്ന് അവരോട് പങ്കുവെക്കും.... അപ്പോൾ അമ്മ തലയിൽ തലോടി ആശ്വസിപ്പിക്കും.... ആ സമയങ്ങളിൽ എനിക്ക് കിട്ടുന്ന ധൈര്യവും ആശ്വാസവും വളരെ വലുതാണ്...... തനിക്ക് അറിയുമോ, കാവ്യയുമായി ഞാൻ പ്രണയത്തിൽ ആയതിനുശേഷം എന്റെ ഫ്രണ്ട്സിനോട് പോലും ഞാൻ അധികം അടുപ്പം കാണിച്ചിരുന്നില്ല.....

എനിക്കെല്ലാം അവളായിരുന്നു.... അതുകൊണ്ട് ബെസ്റ്റ് ഫ്രണ്ട് എന്ന് പറയാൻ എനിക്ക് ഒരാൾ ഇല്ല..... എന്റെ മനസ്സിന് താങ്ങാൻ കഴിയാത്ത സങ്കടം ഉണ്ടാകുമ്പോൾ അടുത്തുള്ള ആരോടെങ്കിലും തുറന്നു പറഞ്ഞില്ല എങ്കിൽ എനിക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ശിവ..... So can you listen to me...... ഉം..... അനന്ദു നടന്ന കാര്യങ്ങൾ എല്ലാം ദച്ചുവിനോട് പറഞ്ഞു........ പറയുന്നതിനോടൊപ്പം അനന്തുവിന്റെ കണ്ണുകൾ നിറയുന്നത് ദച്ചു ശ്രദ്ധിച്ചിരുന്നു...... അതിൽ നിന്ന് തന്നെ കാവ്യ അവന് എത്രമാത്രം പ്രിയപ്പെട്ടവൾ ആയിരുന്നുവെന്ന് ദച്ചു മനസിലാക്കിയിരുന്നു.... ഒപ്പം അനന്ദുവിനെ അടുത്തറിയുകയായിരുന്നു ദച്ചു...... എടൊ....... എന്തൊക്കെയോ ചിന്തിച്ചു കൊണ്ടിരുന്ന ദച്ചുവിനെ അനന്തുവിന്റെ ശബ്ദമാണ് ഓർമ്മകളിൽ നിന്നും ഉണർത്തിയത്.... ഞാൻ തന്നെ ബോർ അടിപ്പിച്ചോ.... ഏയ്യ്... ഇല്ല... ശിവ... ഞാൻ പറഞ്ഞല്ലോ എനിക്ക് മറ്റ് ഫ്രണ്ട്സ് ആരുമില്ല... എന്റെ പ്രായത്തിലുള്ള കസിൻസും ഇല്ല.... അതുകൊണ്ട് എനിക്ക് ആകെ അറ്റാച്ച്മെന്റ് ഉള്ളത് എന്റെ പേരെന്റ്സിനോടും പിന്നെ കാവ്യയോടും ആയിരുന്നു...... ഇപ്പോൾ അവരാരും എന്നോടൊപ്പം ഇല്ലാത്തതുകൊണ്ട് ആകെ ഒരു ഒറ്റപ്പെടൽ ഫീൽ ചെയ്യുന്നു.....

തനിക്ക് അറിയാമല്ലോ, മാളുവിന്റെ മരണത്തിന് താൻ ഉൾപ്പെടെ എല്ലാവരും കുറ്റവാളിയായി കാണുന്നത് എന്നെ ആണെന്ന്.... ആ സമയങ്ങളിലും ഞാൻ പിടിച്ചുനിന്നത് എന്റെ അച്ഛന്റെയും അമ്മയുടെയും ഒക്കെ സപ്പോർട്ട് ഉള്ളതുകൊണ്ടാണ്.... ഇപ്പോ ഇങ്ങനെയൊരു അവസ്ഥയിൽ അവരോപ്പം ഇല്ലാത്തതുകൊണ്ട് ആകെ ഒരു വിഷമം പോലെ.... അത്കൊണ്ട് Can you please become my friend....... ദച്ചുവിന് എന്തുകൊണ്ട് അനന്തുവിന്റെ ആവശ്യം നിരസിക്കാൻ കഴിഞ്ഞില്ല... തന്റെ മാളുവിന്റെ കൊലപാതകി ആണ് അവൻ എന്ന ബോധം ഉണ്ടായിരുന്നെങ്കിലും, ആ നിമിഷം അവനായി ഒരു പുഞ്ചിരി സമ്മാനിച്ചു....... അനന്തുവിന് അത് മതിയായിരുന്നു... പെട്ടെന്ന് ഒറ്റയ്ക്കായത് പോലെ തോന്നിയത് കൊണ്ടാണ് അവളോട് അങ്ങനെ ഒരു കാര്യം ആവശ്യപ്പെട്ടത്.... ഒരിക്കലും സമ്മതിക്കില്ല എന്നാണ് കരുതിയത് എങ്കിലും അവളുടെ ആ പുഞ്ചിരി തന്റെ മനസ്സിൽ ഒരു ആശ്വാസം നൽകിയതുപോലെ...... Ok...... അപ്പൊ ഇന്നുമുതൽ നമ്മൾ നല്ല ഫ്രണ്ട്സ് ആണ്.... എനിക്കറിയാം ഇപ്പോൾ താൻ സമ്മതിച്ചു എങ്കിലും തന്റെ മാളുവിന്റെ കൊലപാതകി എന്ന് വിശ്വസിക്കുന്ന എന്നെ പെട്ടെന്നൊരു സുഹൃത്തായി കാണാൻ കഴിയില്ല എന്ന്.....

ആ കേസ് തെളിയുന്നതുവരെ സുഹൃത്തായി കാണാമല്ലോ...... ഉം... Thank u..... കുറെ സമയം ആയില്ലേ ഇവിടെ എങ്ങനെയിരിക്കുന്നു അകത്തു കൊണ്ടാക്കി തരാം........... പതിവുപോലെ ഭാനുവമ്മ പോയതിനു ശേഷം ആ വീട്ടിൽ അനന്തുവും ദച്ചുവും മാത്രമായി...... ദച്ചുവിന്റെ മനസ്സുനിറയെ അനന്തു ആയിരുന്നു... ഓഫീസിൽ ജോയിൻ ചെയ്തു അന്നുതൊട്ട് താൻ കണ്ടിട്ടുള്ള ദേവാനന്ദിനും, ഈ വീട്ടിലെത്തിയ നിമിഷം തൊട്ട് കുറച്ചു മുൻപ് വരെ താൻ കണ്ട അനന്തുവിനും തന്റെ മാളുവിനെ കൊല്ലാൻ കഴിയില്ല എന്നൊരു തോന്നൽ ദച്ചുവിന്റെ മനസ്സിലെവിടെയോ സ്ഥാനം പിടിച്ചിരുന്നു....... ഈ സമയങ്ങളിൽ അത്രയും അനന്തുവിന്റെ ഉള്ളിൽ ദച്ചുവായിരുന്നു... കാവ്യ തന്നെ ചതിച്ചതിനെക്കുറിച്ച് താൻ അവളോട് പറഞ്ഞത് എന്തിന് എന്ന് എത്ര ആലോചിച്ചിട്ടും അനന്തുവിന് മനസ്സിലാകുന്നില്ലായിരുന്നു..... അതിനുമാത്രം തനിക്ക് അവൾ ആരാണെന്ന ചോദ്യം അനന്തുവിന്റെ മനസ്സിൽ സ്ഥാനം പിടിച്ചു....... ഉള്ളിലെ വേദന അവളോട് തുറന്നു പറഞ്ഞ നിമിഷം, തന്റെ മനസ്സിൽ ഒരു ആശ്വാസം വന്നു പറയുന്നതുപോലെ അനന്തുവിന് തോന്നിയിരുന്നു.......... എന്നാൽ അതിനുമാത്രം ഒരു ബന്ധവും തങ്ങൾ തമ്മിൽ ഇല്ല എന്നും ഉറപ്പായിരുന്നു...... അവളുടെ കഴുത്തിൽ ഒരു താലിയും കെട്ടി എന്നതിനപ്പുറം യാതൊരു ബന്ധവും തങ്ങൾ തമ്മിൽ ഇല്ല.......

എന്നിട്ടും ആ നിമിഷം തന്റെ മനസ്സിന് ആശ്വാസമേകാൻ അവളുടെ സാമിപ്യത്തിന് കഴിഞ്ഞു എന്നുള്ളത് അനന്ദുവിനു അത്ഭുതമായിരുന്നു.... രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോഴും ദച്ചുവിന്റെ മനസ്സ് നിറയെ അനന്ദുവിനെ കുറിച്ചുള്ള ചിന്തകളായിരുന്നു..... പോലീസ് പറഞ്ഞത് മാത്രം വിശ്വസിച്ചിരിക്കാതെ, സത്യങ്ങൾ അന്വേഷിച്ചു അറിയണം എന്ന് ദച്ചു തീരുമാനിച്ചു....... പിറ്റേന്ന് പതിവ് പോലെ ആദ്യം ഉണർന്നത് അനന്ദുവായിരുന്നു....... അനന്ദു ദച്ചുവിന് അത്യാവശ്യം വേണ്ട കാര്യങ്ങൾ എല്ലാം ചെയ്ത് കൊടുത്ത് ഓഫീസിലേയ്ക്ക് പോയി.....ദച്ചുവിന് വയ്യാതെ ആയതിനു ശേഷം ആദ്യമായാണ് അനന്ദു ഓഫീസിൽ പോകുന്നത്.... അത്യാവശ്യമായി പങ്കെടുക്കേണ്ട ഒരു മീറ്റിംഗ് ഉണ്ടായിരുന്നത് കൊണ്ടാണ് പോകാൻ തീരുമാനിച്ചത്..... ഭാനുവമ്മ എത്തിയതിന് ശേഷമാണ് അനന്ദു ഓഫീസിലേയ്ക്ക് ഇറങ്ങിയത്..... അനന്ദു പോയതിന് പിന്നാലെ ദച്ചു അജുവിനെ വിളിച്ചു..... ഹലോ ഏട്ടാ..... മോളെ....... മോൾക്ക് ഇപ്പോൾ എങ്ങനെയുണ്ട്.... ഇപ്പോൾ ഒരു പ്രശ്നവും ഇല്ല ഏട്ടാ.... പിന്നെ ഞാൻ ഇപ്പോൾ ഏട്ടനെ വിളിച്ചത് ഒരു പ്രധാന കാര്യം പറയാനാണ്.... എന്താ ദച്ചു...... ഏട്ടാ..... മാളുവിന്റെ മരണത്തിൽ ദേവാനന്ദ് ചന്ദ്രശേഖരൻ എന്ന പേര് എങ്ങനെ വന്ന് എന്നതിനെ പറ്റി നമ്മുടേതായ രീതിയിൽ ഒന്ന് അന്വേഷിക്കണം.....

അന്ന് ഏട്ടൻ പറഞ്ഞിരുന്നില്ലേ...ഏട്ടന് സംശയം അയാളെയാണെന്ന്..... അതിന്റെ കാരണം ആ കാർ അല്ലാരുന്നോ......... ഇവരുടെ വക്കീൽ കോടതിയിൽ വാദിക്കുന്നത് അ കാർ ആ ദിവസങ്ങളിൽ സർവീസിനു കൊടുത്തിരിക്കുകയാണെന്നല്ലേ......... ഇനി മനഃപൂർവം അയാളെ കുടുക്കാൻ ആരെങ്കിലും ചെയ്തതാണെങ്കിലോ...... അയാള് നിരപരാധി ആണെങ്കിൽ ഈ കുടുംബത്തിന്റെ ശാപം ഈ ജന്മം നമ്മളെ വിട്ടു പോകില്ല ഏട്ടാ........ അതാ ഞാൻ പറഞ്ഞത്, തെറ്റ് ചെയ്തത് ഇയാളാണെന്ന് പോലീസ് പറഞ്ഞാൽ മാത്രം പോരാ.... നമുക്ക് ഉറപ്പുണ്ടാകണം... മോള് പറഞ്ഞത് ശരിയാണ്..... നമുക്ക് അന്വേഷിക്കാം..... അല്ല ദച്ചു... ഞാൻ ഒന്ന് ചോദിക്കട്ടെ......പെട്ടന്ന് ഇങ്ങനെ തോന്നാൻ എന്താ ഉണ്ടായത്........ അത് ഏട്ടാ..... ഞാൻ വേറെ ഒരു കാര്യം ചോദിക്കട്ടെ..... എന്താ ദച്ചു...... നമുക്ക് പരിചയമുള്ള, നമ്മുടെ കമ്പനി M. D ആയിരുന്ന, നമ്മൾ ഇടപെട്ട് ശീലിച്ച ദേവാനന്ദ് ചന്ദ്രശേഖരൻ, നമ്മുടെ മാളുവിനെ കൊല്ലുമെന്നോ illegal ബിസ്സിനെസ്സ് നടത്തുമെന്നോ ഏട്ടൻ വിശ്വസിക്കുന്നുണ്ടോ........ ഇല്ല ദച്ചു.... ഉം...... ഈ വീട്ടിൽ ഞാൻ വന്ന് കയറിയ അന്ന് തൊട്ട് എനിക്ക് പരിചയമുള്ള ഈ അച്ഛന്റെയും അമ്മയുടെയും മകൻ അനന്ദുവും ഇങ്ങനൊരു തെറ്റ് ചെയ്യുമെന്ന് ഞാനും വിശ്വസിക്കുന്നില്ല.....

അതാ ഞാൻ പറഞ്ഞത് ഇതിന് പിന്നിൽ മറ്റെന്തെങ്കിലും നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കണം...... ഉം... ശരി ദച്ചു, മോള് പറഞ്ഞത് പോലെ നമുക്ക് അന്വേഷിക്കാം..... ദേവാനന്ദിനെ ശിക്ഷിക്കുക എന്നതല്ലല്ലോ നമ്മുടെ ലക്ഷ്യം.... നമ്മുടെ മാളുവിനെ ഇല്ലാതാക്കിയവരെ ശിക്ഷിക്കുക എന്നതല്ലേ..........ദച്ചു, ദേവാനന്ദ് നിന്റെ കഴുത്തിൽ താലി കെട്ടിയ അന്ന് മുതൽ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന ഒന്നാണ്, ഈ കേസിൽ അയാള് പ്രതി ആകരുത് എന്നാണ്..... എന്തായാലും മോള് പറഞ്ഞത് പോലെ ഞാൻ ഒന്ന് അന്വേഷിക്കട്ടെ...... ശരി ഏട്ടാ.... ---------------------------------❤️ ദിവസങ്ങൾ ആരെയും കാത്ത് നിൽക്കാതെ കടന്ന് പോയ്കൊണ്ടിരുന്നു........ഇതിനിടയിൽ ദച്ചുവിന്റെ മുറിവുകൾ എല്ലാം ഭേദമായിരുന്നു...... അനന്തുവിന്റെ അച്ഛനും അമ്മയും തിരികെ എത്തി..... ഈ ദിവസങ്ങളിൽ പലതവണ കാവ്യ അനന്തുവിനെ വിളിക്കാനും നേരിൽ കാണാനും ശ്രമിചുവെങ്കിലും അനന്തു അതിനൊന്നും തയ്യാറായില്ല.......... --------------------------------❤️ ഹലോ ഏട്ടാ.... ദച്ചു.... മോള് പറഞ്ഞതുപോലെ ഞാൻ അന്വേഷിച്ചു.... നമുക്ക് തെറ്റുപറ്റി എന്നാണ് തോന്നുന്നത്..... മാളുവിന്റെ കൊലപാതകത്തിൽ, ദേവാനന്ദിന് പങ്കുണ്ടെന്നു ഇപ്പോൾ ഞാൻ വിശ്വസിക്കുന്നില്ല... ഏട്ടാ... എന്താ ഇപ്പൊ ഉണ്ടായത്...

അവരുടെ വക്കീല് കോടതിയിൽ വാദിച്ചത് പോലെ ആൾക്കാർ അന്ന് സർവീസിന് കൊടുത്തിരിക്കുകയായിരുന്നു...... ആ കാർ ആ ദിവസം ഒരാൾ വന്നു എടുത്തു കൊണ്ട് പോയി എന്നാണ് വർക്ക്ഷോപ്പിലെ ഒരു ജീവനക്കാരൻ പറഞ്ഞത്..... പക്ഷേ അത് ദേവാനന്ദ് അല്ല... കാരണം അന്ന് അയാള് ഇവിടെ ഉണ്ടായിരുന്നില്ല..... പിന്നെ ദച്ചു, ആനന്ദ് ഗ്രൂപ്പ് സാധാരണ അവിടെയാണ് വണ്ടി സർവീസിന് കൊടുക്കാറ്... അവരുടെ നിലയ്ക്കും വിലയ്ക്കും അനുസരിച്ചുള്ള വലിയ കാർ ഷോറൂം ഒന്നുമല്ല അത്... ആ വർക്ക് ഷോപ്പ് ജീവനക്കാരനോട് ദേവാനന്ദ് അച്ഛനുള്ള കമ്മിറ്റമെന്റ് കൊണ്ടാണ് അവർ അവിടെ കാർ സർവീസിന് കൊടുക്കുന്നത്....അവിടെ വരുന്ന വണ്ടികൾ, അവർ ഇടയ്ക്ക് പുറത്ത് ആർക്കെങ്കിലും ഒക്കെ വാടകയ്ക്ക് കൊടുക്കാറുണ്ട്..... അതിന്റെ പേരിൽ പല പ്രശ്നങ്ങളും അവിടെ ഉണ്ടായിട്ടുമുണ്ട്... അങ്ങനെ എന്തോ തിരുമറി ഇക്കാര്യത്തിലും നടന്നതായി അതിന്റെ ഓണർ പറഞ്ഞിട്ടുണ്ട്..... അന്ന് ആ വണ്ടി കൈകാര്യം ചെയ്തത് മറ്റൊരു ജീവനക്കാരനാണ്....

അയാള് കുറച്ചുനാളായി അവിടെ ജോലിക്ക് വരുന്നില്ല.... മറ്റെവിടെയോ ജോലി ശരിയായി പോയി എന്നാണ് അറിയാൻ കഴിഞ്ഞത്.... ദച്ചു അതിൽ എനിക്ക് എന്തോ ഒരു സംശയം പോലെ.... കാര്യങ്ങൾ കൃത്യമായി അറിയണമെങ്കിൽ അവനെ കണ്ടെത്തണം...... മോള് പേടിക്കേണ്ട അത് ഞാൻ നോക്കിക്കോളാം...... ശരി ഏട്ടാ....... ഞാൻ വിളിക്കാം... അനന്തു മോനേ..... എന്താ അച്ഛാ.... മോൻ ദച്ചുവിനെ കൂട്ടി ഇന്ന് വീട്ടിൽ പോകുന്നില്ലേ.... ദച്ചുവിന് വേണ്ടി വീട്ടുകാർ നേർന്ന വഴിപാടുകൾ കഴിക്കാൻ രണ്ട് പേരോടും അവിടേക്ക് ചെല്ലണമെന്ന് പറഞ്ഞതല്ലേ.... ഉം... പോകുന്നുണ്ട് അച്ഛാ അൽപ്പസമയത്തിനുള്ളിൽ ഇറങ്ങും....... അച്ഛാ... അമ്മേ ഞങ്ങൾ പോയിട്ടു വരാം..... (ദച്ചു ) ശരി മോളെ... രണ്ടാളും പോയി വഴിപാടുകൾ ഒക്കെ കഴിച്ച് പെട്ടെന്ന് തന്നെ തിരികെ വരണം കേട്ടോ..... ശരി അമ്മ..... ആ യാത്രയിൽ അവർ ഒന്നും സംസാരിച്ചിരുന്നില്ല..... ദച്ചുവിന്റെ മനസ്സ് നിറയെ അനന്ദു ആയിരുന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story