🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 36

Shivadevanantham

രചന: ചാന്ദിനി

വീട് എത്തിയതൊന്നും ദച്ചു അറിഞ്ഞിരുന്നില്ല..... കാര്യമായ ആലോചനയിൽ ആയിരുന്നു......... ഏയ്‌.. ശിവ... താൻ ഇത് ഏത് ലോകത്ത് ആണ്,ഇറങ്ങുന്നില്ലേ... ഏ... എന്താ.... എന്താ കാര്യമായി ആലോചിക്കുന്നെ വീടെത്തിയത് ഒന്നും അറിഞ്ഞില്ല എന്നു തോന്നുന്നല്ലോ... ഏഹ്.. വീടെത്തിയോ... ഇതെവിടെയാ...... ഉം.. വാ ഇറങ്...... അവരെ കാത്ത് വീടിൻറെ ഉമ്മറത്ത് തന്നെ അച്ഛനും അമ്മയും ഉണ്ടായിരുന്നു.....അജു വിളിച്ചു വച്ചതിനു ശേഷം, വീട്ടിലേയ്ക്ക് വരുന്ന കാര്യം ചോദിക്കാൻ വിളിച്ച അച്ഛനോട് ദച്ചു, അജു പറഞ്ഞ കാര്യങ്ങൾ എല്ലാം പറഞ്ഞിരുന്നു....... അതിനാൽ ഇന്ന് ദച്ചുവിനോടൊപ്പം അനന്ദു വീട്ടിലേയ്ക്ക് വരുമ്പോൾ ആ അച്ഛന്റെയും അമ്മയുടെയും മനസ്സിൽ ഒരു സന്തോഷം വന്ന് നിറഞ്ഞിരുന്നു........ മക്കൾ അല്പം താമസിചോ... ആ അങ്കിൾ, വീട്ടിൽ നിന്ന് ഇറങ്ങാൻ അല്പം വൈകി...... ഉം... എങ്കിൽ പുറത്തു നിൽക്കാതെ അകത്തേക്ക് വാ.... ദച്ചു... മോനെ അകത്തേക്ക് വിളിക്ക്... വാ...... അല്ല ആരവ് എവിടെ... അനന്തു ആയിരുന്നു അത് ചോദിച്ചത്.... കഴിഞ്ഞ തവണ വന്നപ്പോൾ തൊട്ട്, ആരവ് അനന്തുവിന് കൂടപ്പിറപ്പിനെ പോലെ തന്നെയായിരുന്നു...... അവന് ഇന്ന് എന്തോ സ്പെഷ്യൽ ക്ലാസ്സ് ഉണ്ട്... നിങ്ങള് വരുന്നതു കൊണ്ട് പോകാൻ വലിയ മടിയായിരുന്നു....

പിന്നെ ഒരുവിധം ആണ് ഉന്തിത്തള്ളി പറഞ്ഞയച്ചത്..... അല്പം കഴിയുമ്പോഴേക്കും എത്തും..... രണ്ടാളും റൂമിൽ ചെന്ന് ഒന്ന് ഫ്രഷ് ആയി വാ അപ്പോഴേക്കും ഞാൻ കുടിക്കാൻ എടുക്കാം.... ശരി അമ്മേ..... അനന്തു ഫ്രഷായി ഇറങ്ങിയതിനു ശേഷം ആണ് ദച്ചു ഫ്രഷ് ആകാൻ കയറിയത്....... റൂമിൽ നിൽക്കുമ്പോഴാണ് താഴെ നിന്നും ആരോ വിളിക്കുന്ന ശബ്ദം അനന്തു കേട്ടത്.... എടി ചേച്ചി..... ചേച്ചി.... ഓ... എന്റെ പൊന്ന് അരൂട്ട..... നീ എന്തിനാ ഇങ്ങനെ കിടന്നു കാറുന്നത്..... ഇവിടെ ചെവി കേൾക്കാത്തത് ആയി ആരും ഇല്ലല്ലോ... അമ്മേ..... ചേച്ചി വന്നു അല്ലേ പുറത്ത് കാർ കണ്ടു.... അതിന്റെ സന്തോഷത്തിൽ ഒച്ച എടുത്ത് പോയതല്ലേ.... അല്ല ചേച്ചിയും അനന്ദുവേട്ടനും എവിടെ......... അവർ റൂമിലുണ്ട് ഫ്രഷ് ആകാൻ പോയതാണ്..... ഉം.... എങ്കിൽ ഞാൻ പോയി കണ്ട് കൊള്ളാം... ആദ്യം നീ പോയി ഈ ഡ്രസ്സ് ഒക്കെ ഒന്ന് മാറ്റ് അപ്പോഴേക്കും അവർ ഇങ്ങു വരും... അതൊക്കെ പിന്നെ മാറ്റാം..... അപ്പോഴേക്കും അനന്ദു താഴേക്ക് ഇറങ്ങി വന്നിരുന്നു.... ആ ദേ ഏട്ടൻ വന്നല്ലോ.... അനന്ദുവേട്ട...... ഏട്ടാ.... എന്നുള്ള ആരവിന്റെ വിളിയിൽ, അനന്തുവിന് ആരവിനോട് വല്ലാത്തൊരു വാത്സല്യം തോന്നി... ചേട്ടനും ചേച്ചിയും എപ്പോഴാ എത്തിയത്.... ഞങ്ങൾ എത്തിയിട്ട് കുറച്ചു സമയം ആകുന്നുള്ളൂ... അല്ല ചേച്ചി എവിടെ...

ശിവ ഫ്രഷ് ആകുവാ... അല്ല ആരവ് ഇപ്പോ കോളേജിൽ നിന്ന് എത്തിയതല്ലേ ഉള്ളു.. പോയി ഫ്രഷ് ആയി വാ ഒരുമിച്ച് ചായ കുടിക്കാം... ശരി ഏട്ടാ ഞാൻ ഒരു പത്ത് മിനിറ്റിനുള്ളിൽ വരാം.... ശരി 😊 അങ്ങനെ ആ ദിവസം വളരെ സന്തോഷത്തോടുകൂടി തന്നെ അവസാനിച്ചു...... പരസ്പരം നന്നായി തന്നെ സംസാരിച്ച് എല്ലാവരും ഒരുമിച്ചിരുന്ന് തന്നെ ഭക്ഷണം കഴിച്ചു.... അനന്തു കിടക്കാനായി റൂമിലേക്ക് വന്നപ്പോൾ, ദച്ചു നിലത്ത് ഷീറ്റ് വിരിക്കുകയായിരുന്നു... അല്ല ഇതെന്താ... താൻ നിലത്താണോ കിടക്കുന്നത്... ഉം..... ഇവിടെ ഇപ്പൊ സോഫ ഇല്ലല്ലോ അതുകൊണ്ട് ഞാൻ നിലത്തു കിടന്നോളാം... അനന്തുവിന് ഒരു നിമിഷം കുറച്ചു ദിവസം മുൻപുള്ള കാര്യം ഓർമ്മ വന്നു.... അന്ന് ആയിരുന്നെങ്കിലും വീട്ടിൽ കിടക്കാൻ ഇപ്പോൾ തല്ലുണ്ടാക്കിയിട്ടുണ്ടാകും.... അല്ലെങ്കിലും ഇപ്പോൾ കുറച്ചു ദിവസമായി തങ്ങൾ തമ്മിൽ പഴയ വഴക്കില്ല എന്നത് അനന്തു ഓർത്തു.... ഒരു കാര്യം ചെയ്യാം അന്ന് പറഞ്ഞത് പോലെ ഇപ്പോൾ നമ്മൾ നല്ല ഫ്രണ്ട്സ് അല്ലേ..... അതുകൊണ്ട് നമുക്ക് പില്ലോ വെച്ച് ഈ ബെഡ് ഡിവൈഡ് ചെയ്യാം.... ഒരു സൈഡിൽ ഞാനും ഒരു സൈഡിൽ നീയും...... സമ്മതമാണോ... ഉം... എനിക്ക് സമ്മതം... എങ്കിൽ വായോ....... പുലർച്ചെ അമ്പലത്തിൽ നിന്നുള്ള സുപ്രഭാതം കേട്ടാണ് ദച്ചു കണ്ണുതുറന്നത്.....

എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ എന്തോ ബുദ്ധിമുട്ട് പോലെ തോന്നിയതുകൊണ്ടാണ് കിടക്കയിലേക്ക് നോക്കിയത്.... അനന്തുവിന്റെ നെഞ്ചിൽ തല ചായ്ച്ച് ആണ് ദച്ചു കിടന്നിരുന്നത്.. അനന്തു ഒരു കൈകൊണ്ട് ദച്ചുവിനെ പൊതിഞ്ഞു പിടിച്ചിട്ടുണ്ടായിരുന്നു.... ദച്ചു പെട്ടെന്ന് ഞെട്ടി എഴുന്നേൽക്കാൻ ശ്രമിച്ചുവെങ്കിലും അനന്തുവിന്റെ കൈവിടീയ്ക്കാൻ സാധിച്ചില്ല.... എന്തോ ഒരു അസ്വസ്ഥത തോന്നിയാണ് അനന്തു കണ്ണു തുറക്കുന്നത്... കണ്ണു തുറക്കുമ്പോൾ മുന്നിലിരിക്കുന്ന ദച്ചുവിനെ കണ്ട് ഒരു നിമിഷം ഞെട്ടിയെങ്കിലും പെട്ടെന്ന് തന്നെ എഴുന്നേറ്റ് മാറിനിന്നു.... രണ്ടാൾക്കും മുഖത്തോട് മുഖം നോക്കാൻ ബുദ്ധിമുട്ട് തോന്നി... Sorry... ഞാൻ അറിയാതെ... രാത്രിയിൽ... (അനന്ദു ) ഉം.... ദച്ചു പിന്നെ അവിടെ നിൽക്കാതെ പെട്ടെന്ന് തന്നെ ഫ്രഷ് ആകാൻ കയറി.... ദച്ചുവിന്റെ അമ്മ പറഞ്ഞത് പോലെ അൽപ്പ സമയത്തിനുള്ളിൽ തന്നെ രണ്ടാളും അമ്പലത്തിലേയ്ക്ക് പോകാൻ ready ആയി .... ആരവിനെ ഒപ്പം വിളിച്ചു എങ്കിലും, ക്ലാസ്സ് ഉള്ള ദിവസം ആയിരുന്നതിനാൽ ആരവ് കൂടെ പോകുന്നില്ലായിരുന്നു..... ദച്ചു ready ആയി വരുമ്പോഴേക്കും അനന്ദു അവളെയും കാത്ത് കാറിനടുത്തു നിൽക്കുന്നുണ്ടായിരുന്നു... അനന്തു ഒരു ലൈറ്റ് ഓറഞ്ച് കളർ ഷർട്ടും കസവുമുണ്ടും ആണ് ധരിച്ചിരുന്നത്....

ആ വേഷത്തിൽ അനന്തുവിന് വല്ലാത്തൊരു ഭംഗിയുള്ളത് പോലെ ദച്ചുവിന്, ഇതിനുമുമ്പും അവനു മുണ്ടുടുത്ത് കണ്ടിട്ടുണ്ട് എങ്കിലും അന്നൊന്നും ശ്രദ്ധിച്ചിരുന്നില്ല എന്ന് ദച്ചു ഓർത്തു... അനന്തുവും ദച്ചുവിനെ ശ്രദ്ധിച്ചിരുന്നു..... ഒരു umbrella ടൈപ്പ് ഫുൾ ലെങ്ത് top ആയിരുന്നു ദച്ചുവിന്റെ വേഷം..... വലിയ ഒരുക്കങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും അവൾ അതിൽ സുന്ദരിയായിരുന്നു....... ദച്ചു, എത്തി പെട്ടെന്നുതന്നെ അനന്ദു കാർ സ്റ്റാർട്ട് ചെയ്തു... ക്ഷേത്രത്തിലേക്കുള്ള യാത്രയിൽ പരസ്പരം രണ്ടാളും ഒന്നും സംസാരിച്ചിരുന്നില്ല...... അനന്തു കാർ ക്ഷേത്രമുറ്റത്ത് നിർത്തി മുന്നോട്ടു നടന്നു.... കുറച്ചു നടന്നതിനുശേഷം ദച്ചു പിന്നാലെ ഇല്ലാ എന്ന് തോന്നി തിരിഞ്ഞു നോക്കിയപ്പോൾ ആരെയോ നോക്കി നിന്നിടത്ത് തന്നെ നിൽക്കുന്ന ദച്ചുവിനെയാണ് കാണുന്നത്... ഇവളിതെന്ത് നോക്കി നിൽക്കുവാ.... ഹേയ്... ശിവ... എന്താ പറ്റിയെ... താൻ ആരെയാണ് നോക്കുന്നത്..... അത്... അവിടെ..... അത്... മാളുവിന്റെ അമ്മായി..... എവിടെ.. ദ...... ദച്ചു ചൂണ്ടികാണിച്ച ഭാഗത്തേക്ക് നോക്കിയപ്പോൾ അനന്തുവും കണ്ടിരുന്ന ആരോടൊക്കെയോ സംസാരിച്ചു തങ്ങളുടെ നേരം നടന്നുവരുന്ന മാളുവിന്റെ അമ്മായിയെ.... അന്ന് മാളുവിന്റെ മരണത്തിന് വീട്ടിൽ ചെന്നപ്പോൾ അവർ അവിടെ ഉണ്ടാക്കിയ പ്രശ്നങ്ങളെല്ലാം അനന്തു ഓർക്കുന്നു ഉണ്ടായിരുന്നു....

എന്തുകൊണ്ടോ അവരെ കണ്ടപ്പോൾ അനന്ദുവിന്റെ മനസ്സിൽ ചെറിയൊരു പേടി തോന്നി...... ദച്ചുവിന്റെ അവസ്ഥയും മറിച്ചായിരുന്നില്ല...... തന്നെ കണ്ടാൽ എന്ന് അവർ ഉറപ്പായും എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമെന്ന് ദച്ചുവിന് അറിയാമായിരുന്നു... മാത്രമല്ല അനന്ദു കൂടെയുള്ളത് കൊണ്ട്, അവർ അനന്ദുവിനെ എന്തെങ്കിലും പറയുമോ എന്ന പേടി ദച്ചുവിന് ഉണ്ടായിരുന്നു.... മുൻപായിരുന്നെങ്കിൽ താൻ അത് കേട്ട് നിൽക്കുമായിരുന്നു.... പക്ഷേ ഇപ്പോൾ, തന്റെ മാളുവിനെ കൊന്നത് അനന്തു അല്ല എന്ന് ദച്ചു വിശ്വസിക്കുന്നു...... അല്ല ആരിത്..... നിനക്ക് നാണമില്ലല്ലോ, കൂട്ടുകാരി എന്ന് പറഞ്ഞു കൂടെ നടന്നവളെ കൊന്ന ഇവന്റെ താലി അണിഞ്ഞു , ഇവന്റെ കൂടെ ഇങ്ങനെ നടക്കാൻ നിനക്ക് നാണമില്ലേ.... അല്ല പൂത്ത കാശല്ലേ ഇവന്റെ കൈയിൽ ഉള്ളത്... അപ്പോൾ പിന്നെ ഇതല്ല ഇതിനപ്പുറവും നടക്കും... ദേ... സൂക്ഷിച്ചു സംസാരിക്കണം..... എന്തെ ഭാര്യയെ പറഞ്ഞപ്പോൾ നിനക്ക് പൊള്ളിയോ... അങ്ങനെ അധിക കാലം ഇവളുടെ കൂടെ ഇങ്ങനെ നടക്കാം എന്ന് നീ കരുതണ്ട.......മാളൂനെ കൊന്നതിനു നിനക്ക് തക്ക ശിക്ഷ കിട്ടിയിരിക്കും..... മതി... ഇനി ഒരക്ഷരം നിങ്ങൾ മിണ്ടിപ്പോകരുത്..... നിങ്ങൾ എന്നെ പറഞ്ഞതൊക്കെ ഞാൻ ക്ഷമിക്കും....

പക്ഷെ ഇനി നിങ്ങളുടെ ഈ വൃത്തികെട്ട നാവു കൊണ്ട് ഈ മനുഷ്യനെ എന്തെങ്കിലും പറഞ്ഞാൽ ഉണ്ടല്ലോ... ഞാൻ ആരാണെന്ന് നിങ്ങളറിയും... ഓഹ്... അപ്പോൾ കാര്യങ്ങൾ അവിടെ വരെ ആയോ... ഇവനെ പറഞ്ഞാൽ നിനക്ക് പൊള്ളും അല്ലെ???? അതെ പൊള്ളും.... അതിന്റെ കാരണം ഞാൻ പ്രത്യേകിച്ച് പറഞ്ഞു തരേണ്ടതില്ലല്ലോ... കുറച്ചു മുൻപ് നിങ്ങൾ തന്നെ പറഞ്ഞല്ലോ..... ഈ നിൽക്കുന്നത് എന്റെ കഴുത്തിൽ താലികെട്ടിയ മനുഷ്യനാണ്..... എന്റെ ഭർത്താവ്.... അപ്പോ എന്റെ മുമ്പിൽ വെച്ച് എന്റെ ഭർത്താവിന് വഴിയിൽക്കൂടി പോകുന്ന ആരെങ്കിലും തോന്നിവാസം പറഞ്ഞാൽ, നോക്കി നിൽക്കാൻ എനിക്ക് കഴിയില്ല.... ദച്ചുവിന്റെ ഓരോ വാക്കുകളും അനന്ദുവിൽ ഒരു ഞെട്ടലുണ്ടാക്കി...... കാരണം അവരിൽ നിന്ന് ഇത്തരമൊരു നീക്കം അനന്തു പ്രതീക്ഷിച്ചിരുന്നില്ല... പിന്നെ എന്റെ മാളുവിനെ കൊന്നവർ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും..... പക്ഷേ, അത് എന്റെ ഭർത്താവ് ആയിരിക്കില്ല.... അതും കൂടി ഒന്ന് ഓർത്തു വെച്ചോ...... എന്നാ ശരി ഞങ്ങൾ പോട്ടെ... വാ.... അത്രയും നേരം അവരുടെ സംസാരം കേട്ട് തറഞ്ഞു നിന്നിരുന്ന അനന്തുവിന്റെ കയ്യിൽ കൈകോർത്ത്, ദച്ചു അവരുടെ മുമ്പിൽ നിന്നു പോയി... അപ്പോഴും അനന്തുവിന് കേട്ടതൊന്നും വിശ്വസിക്കാൻ കഴിയുന്നില്ലായിരുന്നു.... --------------------------------------❤️

കാവ്യാ.... മോൾ ഇങ്ങനെ ദേഷ്യപ്പെടാതെ.... ഒന്ന് സമാധാനമായി ഇരിക്ക്....... എങ്ങനെയാണ് പപ്പാ ഞാൻ സമാധാനമായി ഇരിക്കേണ്ടത്... കാര്യങ്ങൾ പപ്പയ്ക്കും അറിയാവുന്നതല്ലേ... എത്ര ദിവസമായി ഞാൻ അനന്തുവിനെ ഒന്ന് കോൺടാക്ട് ചെയ്യാൻ ശ്രമിക്കുന്നു... പക്ഷേ അവൻ തയ്യാറാകുന്നില്ല... കുറെ തവണ ഞാൻ ഫോണിൽ ട്രൈ ചെയ്തു, പക്ഷേ അനന്തു കോൾ അറ്റൻഡ് ചെയ്യുന്നില്ല.... നേരിൽ കണ്ടു സംസാരിക്കാൻ ശ്രമിച്ചിട്ടും അവൻ അതിന് തയ്യാറാകുന്നില്ല...... എനിക്ക് ആകെ വട്ട് ആകുന്നത് പോലെ തോന്നുന്നു പപ്പാ..... നമ്മൾ പ്രതീക്ഷിച്ചതു പോലെ കാര്യങ്ങൾ നടക്കില്ല എന്ന് ഒരു തോന്നൽ... ഇല്ല കവ്യ അങ്ങനെയൊന്നും ഉണ്ടാവില്ല...... എല്ലാം നമ്മൾ വിചാരിച്ചത് പോലെ തന്നെ നടക്കും... ഉം.... അങ്ങനെ ഒഴിവാക്കി അവളുടെ കൂടെ സുഖമായി ജീവിക്കാം എന്ന് അവൻ കരുതിയിട്ട് ഉണ്ടെങ്കിൽ അതിനു സമ്മതിക്കില്ല ഞാൻ..... കാവ്യാ ആരാണെന്ന് അവനറിയില്ല...... എന്നെ ഒഴിവാക്കി സമാധാനമായി ജീവിക്കില്ല അവൻ..... പറയുന്നത് കാവ്യയാണ്..... --------------------------------------------❤️ ക്ഷേത്രത്തിലെ വഴിപാടുകൾ എല്ലാം കഴിച്ചു തിരികെ വീട്ടിൽ എത്തിയതായിരുന്നു ദച്ചുവും അനന്ദുവും.....

ഭക്ഷണം എല്ലാം കഴിഞ്ഞ് രണ്ടാളും, റൂമിലേയ്ക്ക് പോയി...... ശിവ..... എനിക്ക് തന്നോട് കുറച്ച് സംസാരിക്കാൻ ഉണ്ട്.... എന്താ..... അല്ല, അത് താൻ ക്ഷേത്രത്തിൽ വെച്ച് ആ സ്ത്രീയോട് പറഞ്ഞത്... ഉം... പറഞ്ഞു... പിന്നെ അവർ പറഞ്ഞതൊന്നും ഇയാളെ കാര്യമാക്കേണ്ട..... മനപ്പൂർവം നമ്മളെ നാണംകെടുത്താൻ വേണ്ടി പറഞ്ഞതാണ്... അല്ലാതെ മാളുവിനെ മരണത്തിൽ അവർക്ക് സങ്കടം ഒന്നുമില്ല.... അതല്ലാ അവരുടെ മുന്നിൽ വെച്ച് ഞാൻ തന്റെ ഭർത്താവ് ആണെന്ന് പറഞ്ഞത്..... എന്തേ അങ്ങനെ അല്ലേ... അതെ എന്നാലും....... അല്ല, ആ കൊലപാതകം നടത്തിയത് ഞാൻ അല്ല എന്ന് താൻ എങ്ങനെയാ ഇത്ര ഉറപ്പിൽ അവരോട് പറഞ്ഞത്.... അത് എനിക്ക് ഉറപ്പ് ആയതുകൊണ്ട്... അനന്തു ഒരുനിമിഷം നെറ്റിചുളിച്ചു ദച്ചുവിനെ നോക്കി...... മനസ്സിലായില്ലേ... ഇതൊക്കെ താൻ എങ്ങനെ അറിഞ്ഞു... അത് ഞാൻ അജു ഏട്ടനെ കൊണ്ട് അന്വേഷിപ്പിച്ചു...... കാര്യങ്ങൾ എല്ലാം കൃത്യമായി അറിയണമെങ്കിൽ, ഏട്ടൻ പറഞ്ഞ ആ വർക്ഷോപ്പ് ജീവനക്കാരനെ കണ്ടുപിടിക്കണം..... അതിന് അയാളുടെ ജോലി ചെയ്യുന്ന സ്ഥലത്ത് ചെന്ന് അവനെ പൊക്കണം... ഉം.... നീ പറഞ്ഞതാണ് ശരി..... ഉടനെ അവനെ ഞാൻ പൊക്കി ഇരിക്കും.... നാളെ തന്നെ പോകാൻ ഞാൻ തീരുമാനിച്ചു... ഒറ്റയ്ക്കോ... ഉം.. അല്ലാതെ പിന്നെ, ഞാൻ തന്നോട് നേരത്തെ പറഞ്ഞിരുന്നില്ലേ... അങ്ങനെ വിശ്വസിക്കാൻ മാത്രം ഒരു ഫ്രണ്ടോ ഒന്നും എനിക്കില്ലായെന്ന്.... ഏതായാലും ഒറ്റയ്ക്ക് പോകണ്ട...... കൂട്ടിന് ഒരാളെയും കൂടി കൂട്ടിക്കോ... ആരെ????........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story