🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 37

Shivadevanantham

രചന: ചാന്ദിനി

ആരെ????? അത്.... അജുവേട്ടനെ.... അർജുനെയോ..... ഉം... അതെ.... അത്... അത് വേണോ.... ഏയ്‌.. അത് ശരിയാകില്ല......... അതിനെന്താ..... ഞാൻ പറഞ്ഞോളാം ഏട്ടനോട്.... പിന്നെ ഏട്ടന് ഇപ്പോൾ ദേഷ്യം ഒന്നും ഇല്ല...... പിന്നെ മാളുവിന്റെ മരണത്തിന് കാരണക്കാരായവരെ കണ്ടെത്താൻ വേണ്ടിയല്ലേ...... അത്കൊണ്ട് ഏട്ടൻ എന്തായാലും വരും....... ഉം........ എങ്കിൽ അങ്ങനെ ആയിക്കോട്ടെ.... അതെ... വീട്ടിൽ പോകണ്ടേ നമുക്ക്... ഉം... നമുക്ക് കുറച്ച് കഴിയുമ്പോൾ ഇറങ്ങാം......അരൂട്ടൻ കോളേജിൽ പോയിരിക്കുവാ... ഉച്ച ആകുമ്പോഴേക്കും എത്തും... അവൻ വരുന്നതിന് മുൻപ് പോയാൽ അത് അവന് വിഷമം ആകും... അതിനെന്താടോ... ആരവ് വന്നതിന് ശേഷം നമ്മുക്ക് ഇറങ്ങാം... എന്തെ... Okk....... ആ പിന്നെ, എന്തായാലും ഇന്ന് ഓഫീസിൽ പോകുന്നില്ലല്ലോ... അപ്പോൾ നമുക്ക് ഒന്ന് കറങ്ങീട്ടു പോകാം.... താൻ എന്ത് പറയുന്നു... ഞാൻ എപ്പോഴേ റെഡി..... Okkk 👍 ആരവ് കോളേജിൽനിന്ന് തിരികെയെത്തി അവനോടു യാത്ര പറഞ്ഞതിനു ശേഷമാണ് ദച്ചുവും അനന്തുവും അവിടെ നിന്നിറങ്ങിയത്.... കണ്ണാണു നേരെ പോയത് ടൗണിലുള്ള മാളിലേക്ക് ആണ്.... ശിവ... ആദ്യം നമുക്ക് അച്ഛനും അമ്മയ്ക്കും ഭാനു അമ്മയ്ക്കും ഒക്കെ ഡ്രസ്സ് എടുക്കാം... എന്നിട്ട് ഫുഡ് കഴിക്കാം... എന്തേ... Okk....

അങ്ങനെ എല്ലാവർക്കും എടുത്തു... എല്ലാ താനൊന്നും എടുക്കുന്നില്ലേ.. അത്.... താൻ എന്തിനാ ഇങ്ങനെ മടിച്ചു നിൽക്കുന്നത് വാ... ദച്ചു മടിച്ചു നിൽക്കുന്നത് കണ്ട് അനന്തു തന്നെ അവൾക്ക് ആവശ്യമുള്ളതെല്ലാം സെലക്ട് ചെയ്തു കൊടുത്തു........ പിന്നെ ദച്ചുവിന്റെ നിർബന്ധം കാരണം അനന്തുവും ഡ്രസ്സ് എടുത്തു.... അനന്ദു...... ഡ്രസ്സ് എടുത്ത് തിരികെ ഇറങ്ങുമ്പോഴാണ് പിന്നിൽ നിന്നും ആരോ വിളിക്കുന്ന ശബ്ദം കേൾക്കുന്നത്...... അവിടേക്ക് നോക്കിയ അനന്തുവിന്റെ മുഖം പെട്ടെന്ന് വലിഞ്ഞു മുറുകുന്നത് ദച്ചു ശ്രദ്ധിച്ചു.... അനന്തുവിന് ശ്രദ്ധ പോയ ഭാഗത്തേക്ക് നോക്കിയപ്പോഴാണ്..... തങ്ങൾക്ക് നേരെ നടന്നുവരുന്ന കാവ്യയെ കണ്ടത്..... അനന്ദു..... എത്ര ദിവസമായി ഞാൻ നിന്നെ ട്രൈ ചെയ്യുന്നു....... നീ എന്താ എന്റെ കോൾ അറ്റൻഡ് ചെയ്യാത്തത്.... എത്ര തവണ നിന്നെ ഞാൻ കാണാൻ ശ്രമിച്ചു.... അനന്ദു, അന്ന് ഞാൻ പെട്ടെന്ന് എന്തോ ദേഷ്യത്തിന് പറഞ്ഞുപോയതാണ്.... I am really sorry....... എനിക്ക് നീ ഇല്ലാതെ പറ്റില്ല...... I love you Anandhu..... നീ എന്തിനാണ് ഇവളെ കൂടെ കൊണ്ട് നടക്കുന്നത്......

അനന്ദു, she is a cheat.... ഇവളെ നിന്നെ ചതിക്കുന്നതാണ്.... നമ്മളെ തമ്മിൽ പിരിച്ചുട്ട് ആ സ്ഥാനത്ത് ഇവൾക്ക് വരാൻ വേണ്ടിയാണ്..... നീ വിശ്വസിക്കരുത്.... പഠിച്ച കള്ളി ആണ് ഇവൾ... Stop it kavya..... അനന്ദുവിന്റെ ശബ്ദം കേട്ട് ഒരേസമയം കാവ്യയും ദച്ചുവും ഞെട്ടി..... ചുറ്റുമുള്ള പലരും അവരെ ശ്രദ്ധിച്ചു.... അനന്ദു... എന്താ ഇത് ആളുകൾ ശ്രദ്ധിക്കുന്നു.... അതുകൊണ്ടാണ് ഇത്ര സമയം നീ പറയുന്നതെല്ലാം കേട്ടിട്ടും ഞാൻ പ്രതികരിക്കാതിരുന്നത്.... പക്ഷേ ഇവളെ പറയുന്നത് കേട്ട് ഞാൻ മിണ്ടാതിരിക്കില്ല കാവ്യാ... അനന്ദു.... ഇവൾക്ക് വേണ്ടി നീ എന്നോട് ദേഷ്യപ്പെടുന്നോ... ഇവളെ പോലൊരു..... കാവ്യ..... ഇനി ഒരക്ഷരം പോലും നിന്റെ നാവുകൊണ്ട് ഇവളെ കുറിച്ച് മോശമായി സംസാരിക്കരുത്..... She is my wife.....ഈ ദേവാനന്ദ് താലി ചാർത്തിയ പെണ്ണ്...... ദച്ചുവിന്റെ തോളിലൂടെ കയ്യിട്ടു തന്നോട് ചേർത്തു നിർത്തി കൊണ്ടാണ് അനന്ദു അത് പറഞ്ഞത്.... അനന്തുവിന്റെ ആ പ്രവൃത്തിയിൽ കാവ്യയും, ദച്ചുവും ഒരു ഞെട്ടിയിരുന്നു.... അവനിൽ നിന്ന് ഇങ്ങനെയൊരു നീക്കം രണ്ടാളും പ്രതീക്ഷിച്ചിരുന്നില്ല..... അതുകൊണ്ട് ഇനി എന്റെ ഭാര്യയെ കുറിച്ച് മോശമായി ഒരു വാക്ക് പോലും നീ പറഞ്ഞാൽ,ഞാൻ പ്രതികരിക്കുന്നത് ഇങ്ങനെ ആയിരിക്കില്ല...

പിന്നെ കുറച്ചുമുമ്പ് നീ പറഞ്ഞല്ലോ ഇവൾക്ക് വേണ്ടി നിന്നോട് ഞാൻ ദേഷ്യപ്പെട്ടു എന്ന്.... ഇവൾ എന്റെ ഭാര്യയാണ്... നിയോ???? ശരിയാണ് നിന്നെ ഞാൻ സ്നേഹിച്ചിരുന്നു... തിരിച്ച് നീയും എന്നീ സ്നേഹിച്ചിരുന്നു എന്ന് ഞാൻ വിശ്വസിച്ചു.... അത് അങ്ങനെ ആയിരുന്നില്ല എന്ന് നിന്റെ നാവിൽ നിന്ന് തന്നെ ഞാൻ കേട്ടു..... അന്നത്തോടെ എല്ലാം അവസാനിച്ചു... ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ല..... So, ഇനി നീ എന്റെ പിന്നാലെ വരരുത്... ഞാൻ നിന്നെ സ്നേഹിച്ചിരുന്നത് ആത്മാർത്ഥമായി ആയിരുന്നു..... അതുകൊണ്ടാണ് നിന്നെ ഞാൻ വെറുതെ വിട്ടത്.... പക്ഷേ ഇവൾക്ക് നേരെ തിരിയാൻ എന്ന് എന്തെങ്കിലും ചിന്ത നിനക്ക് ഉണ്ടെങ്കിൽ.... ആ കൺസഷൻ ഒന്നും ഉണ്ടാവില്ല........ ശിവ..... വാ... അനന്ദു കാവ്യയുടെ മുന്നിലൂടെ ദച്ചുവിന്റെ കൈ കോർത്തു പിടിച്ച് കടന്നു പോയി.... ആ കാഴ്ച കാവ്യയ്ക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു......... ഇല്ല അനന്ദു അങ്ങനെ എന്നെ ഒഴിവാക്കി അവളെ ഭാര്യയായി വാഴിക്കാം എന്ന് നിന്റെ മോഹം ഞാൻ ജീവിച്ചിരിക്കുന്നിടത്തോളം നടക്കില്ല.......... വെറുതെ വിടില്ല ഞാൻ.... ഈ സമയം ഇതെല്ലാം കണ്ട് കൊണ്ട് മറ്റൊരാൾ കൂടി അവിടെ ഉണ്ടായിരുന്നു... തിരികെ വീട്ടിലേയ്ക്കുള്ള യാത്രയിൽ ഇരുവരും മൗനം പാലിച്ചു... വീട്ടിൽ എത്തിയതിനു ശേഷവും അനന്ദുവിന് ദച്ചുവിനെ അഭിമുഖികരിക്കാൻ ബുദ്ധിമുട്ട് തോന്നി.... താൻ പറഞ്ഞത് അവളെ വിഷമിപ്പിച്ചിരിക്കുമോ എന്ന ചിന്ത അനന്ദുവിൽ ഉണ്ടായിരുന്നു.....

ദച്ചുവും അതെ പറ്റി ചോദിക്കാൻ മടിച്ചു... ശിവ...ആ വർക്ഷോപ്പിലെ അയാള് ജോലി ചെയുന്ന സ്ഥലം മനസ്സിലായിട്ടുണ്ട്... നാളെ രാവിലെ പുറപ്പെടാം എന്ന വിചാരിക്കുന്നെ... അർജുൻ.... ഏട്ടനോട് ഞാൻ പറയാം... ഏട്ടൻ എന്തായാലും വരും... ഉം..... ഹലോ.... ദച്ചു.... ഏട്ടാ..... എന്താ ദച്ചു... അത് ഏട്ടാ.... ആ വർക്ഷോപ്പിലെ അയാള് ജോലി ചെയ്യുന്ന സ്ഥലം കണ്ടെത്തിയിട്ടുണ്ട്..... അപ്പോൾ സർ നാളെ പോകുന്നുണ്ട്... ഏട്ടൻ ഒന്ന് കൂടെ പോകാമോ... മോളെ.. ഞാൻ..... ഏട്ടൻ ഇനി ഒന്നും പറയണ്ട.... എനിക്ക് വേണ്ടി ഏട്ടൻ പോയെ പറ്റു.......... ഉം.... ശരി, ഞാൻ പോകാം.... എങ്കിൽ സർ നാളെ വീട്ടിൽ വന്ന് ഏട്ടനെ പിക് ചെയ്തോളും........ -----------------------------------------------------❤️ പിറ്റേന്ന് അതിരാവിലെ തന്നെ അനന്ദുവും അജുവും പുറപ്പെട്ടു......... രണ്ടാൾക്കും പരസ്പരം സംസാരിക്കാൻ വല്ലാത്ത ബുദ്ധിമുട്ട് തോന്നിയിരുന്നു.......ഒടുവിൽ ഏറെ നേരത്തെ നിശബ്ദതയ്‌ക്കൊടുവിൽ അനന്ദു തന്നെ സംസാരിച്ചു തുടങ്ങി..... തനിക്ക് ഇപ്പോഴും എന്നോട് ദേഷ്യമാണോ????? സർ.... ദേഷ്യം ഉണ്ടായിരുന്നു.....പക്ഷെ ഇപ്പോഴില്ല..... അന്ന് അങ്ങനെയൊക്കെ പെരുമാറേണ്ടി വന്നതിൽ ശരിക്കും വിഷമം ഉണ്ട്..... Sorry.... അതൊന്നും കുഴപ്പമില്ലെടോ... പിന്നെ ചോദിക്കുന്നത് കൊണ്ട്, don't feel bad...

എന്താ സർ... ആദ്യം താൻ ഈ സർ വിളി ഒന്ന് നിർത്തു..... ഇപ്പോൾ താൻ എന്റെ staff ഒന്നും അല്ലല്ലോ... പിന്നെ എന്നോട് തനിക്ക് ദേഷ്യമൊന്നും ഇല്ലായെന്ന് പറഞ്ഞത് സത്യമാണെങ്കിൽ നമുക്ക് നല്ല ഫ്രണ്ട്‌സ് ആകാം.... അതിന് മനസ്സ് നിറഞ്ഞൊരു പുഞ്ചിരി ആയിരുന്നു അജു നൽകിയ മറുപടി....... ദേഷ്യം ഒന്നും ഇല്ലായെന്ന് പറഞ്ഞത് സത്യം തന്നെയാ... അത് മാത്രമല്ല, സർ..... ഉം....... സോറി... അനന്ദു ദച്ചുവിന്റെ കഴുത്തിൽ താലി കെട്ടിയ അന്ന് മുതൽ ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിക്കുന്ന കാര്യമാണ്... ഇതിൽ നിങ്ങൾക്ക് ഒരു പങ്കുണ്ടാകരുതെന്ന്...... എന്താ ചോദിക്കാൻ ഉണ്ടെന്ന് പറഞ്ഞത്.... അത്, അന്ന് ഹോട്ടൽ റൂമിൽ ദച്ചു വന്നതിൽ നിങ്ങൾക്ക് എന്തെങ്കിലും അറിവുണ്ടായിരുന്നോ.... അതെന്താ അങ്ങനെ ചോദിച്ചത്.... അത്തരം ഒരു ചീപ്പായ കാര്യം ഞങ്ങൾ ചെയ്യുമെന്ന് കരുതുന്നുണ്ടോ... ഒരിക്കലും ഇല്ല, പക്ഷേ ഒളിഞ്ഞും തെളിഞ്ഞും പലരും പറയുന്ന ഒരു കാര്യം, നേരിട്ട് ചോദിച്ച് അറിയണമെന്ന് തോന്നി, അത്രയേ ഉള്ളു..... ഉം...... അനന്ദുവും ദച്ചുവും ഉച്ചയോടെ അയാള് ജോലി ചെയുന്ന സ്ഥലത്തെത്തിയിരുന്നു......

അനന്ദുവിനെ തിരിച്ചറിഞ്ഞ നിമിഷം അയാൾക്ക് കാര്യങ്ങൾ മനസ്സിലായിരുന്നു.... അവിടുന്ന് രക്ഷപ്പെടുന്നതിനു മുൻപ് അജുവും അനന്ദുവും അയാളെ പിടി കൂടി അറിയേണ്ടതെല്ലാം അറിഞ്ഞിരുന്നു......പുറപ്പെടുന്നതിനു മുൻപ് അനന്ദു പോലീസിൽ വിവരം അറിയിച്ചിരുന്നത് കൊണ്ട് അവർ എത്തി അയാളെ കൂട്ടി കൊണ്ട് പോയി... തിരികെ വീട്ടിലേയ്ക്കുള്ള യാത്രയിൽ അനന്ദുവിന്റെയും അജുവിന്റെയും മനസ്സ് കലങ്ങി മറിഞ്ഞു കിടക്കുവായിരുന്നു...... അജുവിന്റെ മനസ്സ് നിറയെ ഇത്രയും നാളും അനന്തുവിനോട് പറഞ്ഞതും ചെയ്തതും ഓർത്തുള്ള കുറ്റബോധം ആയിരുന്നു.... അനന്തുവിന്റെ മനസ്സിൽ, ഇതിന് പിന്നിൽ കാരണക്കാരൻ ആയിരുന്ന വ്യക്തിയുടെ പേര് നിറഞ്ഞുനിന്നു....... ഒപ്പം ഇനിയും അറിയുവാനുള്ള കാര്യങ്ങളുടെ കണക്ക് മനസ്സിൽ സൂക്ഷിച്ചു...... ഹലോ... ആ ദച്ചു... ഏട്ടാ.... നിങ്ങൾ എവിടെയാ...... സമയം ഏറെ വൈകി അല്ലോ...... എത്താറായില്ലേ.... ആ ദച്ചു, അല്പസമയത്തിനുള്ളിൽ എത്തും....... ശരി ഏട്ടാ.... ശിവ കോൾ കട്ട് ചെയ്തോ... ചെയ്തു...

സംസാരിക്കണം ആയിരുന്നോ... ഏയ്യ് വേണ്ട, ഞാൻ പിന്നെ വിളിച്ചോളാം..... നിങ്ങൾ ശരിക്കും കൂടപ്പിറപ്പുകളെ പോലെ ആണ് അല്ലേ... അതെ...... ദച്ചു ശരിക്കും ഇപ്പോൾ എനിക്ക് എന്റെ അനിയത്തിയെ പോലെ തന്നെയാണ്.... തിരിച്ച് അവൾക്ക് ഞാൻ സ്വന്തം ഏട്ടനും.... ഞാനൊരു കാര്യം ചോദിച്ചാൽ അച്ചുവിന് വിഷമം ആകുമോ.... എന്താ.. അത് മാളുവിനെ ഒരുപാട് ഇഷ്ടമായിരുന്നു അല്ലേ..... എന്റെ പ്രാണൻ ആയിരുന്നു....... ഞാൻ എന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ചിരുന്നു... ജീവിതത്തിൽ ഒരുപാട് അനുഭവിച്ച ഒരു പാവമായിരുന്നു... എന്നിട്ടും വീണ്ടും വേഗം എന്തിനീ ക്രൂരത കാണിച്ചു എന്ന് എനിക്കറിയില്ല... പക്ഷേ ഈ മരണം കൊണ്ടുപോലും എന്റെ മാളുവിനെ എന്നിൽ നിന്ന് അകറ്റാൻ ഒരു ദൈവത്തിനും സാധിക്കില്ല ❤️.... പ്രണയം ❤️..... തനിക്കും കാവ്യയ്ക്കും ഇടയിൽ ഉണ്ടായിരുന്നതിനപ്പുറം... അതിന്റെ പവിത്രത അജുവിലൂടെ അറിയുകയായിരുന്നു അനന്ദു.... ---------------------------------------------❤️ രാത്രി ഏറെ വൈകിയിട്ടും അജുവും അനന്തുവും എത്താത്തതിൽ ദച്ചുവിന് നേരിയ ഭയം തോന്നിത്തുടങ്ങിയിരുന്നു....

ഒരുവട്ടം കൂടി വിളിച്ചപ്പോൾ ബ്ലോക്കിൽ പെട്ടു പോയതുകൊണ്ട് അല്പം വൈകിയെ എത്തുകയുള്ളൂ എന്ന് പറഞ്ഞു... ഏറെനേരം അനന്തുവിന് ആയി കാത്തിരുന്നു... ഒടുവിൽ അച്ഛനും അമ്മയും കുറെ നിർബന്ധിച്ചപ്പോഴാണ് പോയി കിടക്കാൻ തയ്യാറായത്.... കിടന്ന് കുറച്ചുകഴിഞ്ഞ് എപ്പോഴോ ദച്ചു ചെറുതായൊന്ന് മയങ്ങി പോയിരുന്നു.... റൂമിനുള്ളിൽ നിന്ന് എന്തോ ഒരു ശബ്ദം കേട്ടാണ് ഞെട്ടി എഴുന്നേറ്റത്....പെട്ടന്ന് മനസിലേയ്ക്ക് വന്നത് അന്ന് ഒറ്റയ്ക്ക് ഉണ്ടായ സമയത്ത് സംഭവിച്ച കാര്യങ്ങൾ ആണ്..... ഉള്ളിൽ ചെയ്തായൊരു പേടി വന്ന് നിറഞ്ഞു.... ടേബിൾ ലാമ്പിന്റെ വെളിച്ചത്തിൽ ഡോറിനടുത്തു ഒരു നിഴൽ അനങ്ങുന്നത് പോലെ തോന്നി.... ഒച്ച വെയ്ക്കാൻ തുടങ്ങിയപ്പോഴേക്കും ഒരു ശബ്ദവും ഒപ്പം വെളിച്ചവും വന്നു..... Happy birthday Shivaaa❤️...........തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story