🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 38

Shivadevanantham

രചന: ചാന്ദിനി

ദച്ചു നോക്കുമ്പോൾ റൂമെല്ലാം ഇല്ലുമിനേഷൻ ലൈറ്റ്സ് ഉപയോഗിച്ച് ഡെക്കറേറ്റ് ചെയ്തിട്ടുണ്ടായിരുന്നു.......... ദച്ചു നോക്കിയപ്പോൾ സമയം കൃത്യം 12 ആയിട്ടുണ്ടായിരുന്നു....... അനന്ദു തന്റെ കയ്യിലുണ്ടായിരുന്ന ഗിഫ്റ്റ് ദച്ചുവിന് കൊടുത്തു...... Thank uuu... അല്ല കേക്ക് ഒന്നും ഇല്ലേ...... അതൊക്കെ ഉണ്ട്, ഇപ്പോഴല്ല... രാവിലെ..... തന്റെ അച്ഛനും അമ്മയും ആരവും അജുവും ഒക്കെ വരും... അപ്പോൾ കേക്ക് മുറിക്കാം....... മോളെ... അമ്മേ...... രണ്ടാളും എന്താ അവിടെ തന്നെ നിന്ന് കളഞ്ഞത്........ കയറി വാ.... ഞങ്ങടെ ദച്ചൂന് ഈ അച്ഛന്റെയും അമ്മയുടെയും വക happy birthday...... Thank uuu.. ഉമ്മാ..... എന്ന ഇനി ആഘോഷങ്ങൾ ഒക്കെ രാവിലെ ആകാം... രണ്ടാളും കിടന്നോ.... ശരി.... അമ്മേ...... എപ്പോഴാ എത്തിയത്........ അല്ല ഇന്ന് എന്റെ birthday ആണെന്ന് എങ്ങനെ അറിഞ്ഞു..... അതൊക്കെ അറിഞ്ഞു..... പറയന്നെ... Plzz.... അത് കഴിഞ്ഞ ദിവസം നമ്മൾ തന്റെ വീട്ടിൽ പോയില്ലേ, അപ്പോൾ ആരവ് പറഞ്ഞതാ........... Once again thank uu.... വരവ് വച്ചിരിക്കുന്നു.... അല്ല താൻ കിടക്കാൻ പോകുവാണോ.......... അല്ലാതെ പിന്നെ, രാവിലെ ആകാൻ ഇനിയും കുറെ സമയം ഉണ്ട്..... ശിവ, എനിക്ക് തന്നോട് കുറച്ച് സംസാരിക്കാനുണ്ട്...... വാ നമുക്ക് ബാൽക്കണിയിൽ ഇരിക്കാം...... ശിവ....... Thank u...

എന്തിന്... അത്, എന്റെ അച്ഛനേം അമ്മേയെയും പോലെ സ്നേഹമുള്ള വേറൊരു അച്ഛന്റെയും അമ്മയുടെയും മകൻ ആകാൻ സാധിച്ചതിന്, ആരവിന്റെ ഏട്ടനായതിനു, അർജുനെ പോലെ ഒരു ഫ്രണ്ടിനെ കിട്ടിയതിന്.... പിന്നെ പിന്നെ....... തന്നെ പോലൊരാളുടെ പാർട്ണർ ആകാൻ പറ്റിയതിന്..... അങ്ങനെ എല്ലാത്തിനും Thanks a lot........... ഇങ്ങനെ Thanks പറയാനാണോ ഈ നട്ടപ്പാതിരയ്ക്ക് കിടന്നുറങ്ങാൻ പോയ എന്നെ വിളിച്ച് ഇവിടെ കൊണ്ടുവന്ന ഇരുത്തിയത്.... അല്ലടോ എനിക്ക് തന്നോട് വളരെ പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി പറയാനുണ്ട്.... ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടിട്ട് നന്നായി ആലോചിച്ച് താൻ ഒരു തീരുമാനം എടുത്താൽ മതി.... ഞാൻ പറയാൻ പോകുന്നത് എന്റെ മാത്രം അഭിപ്രായമാണ്... എന്ത് തീരുമാനവും എടുക്കാൻ ഉള്ള സ്വാതന്ത്ര്യം തനിക്കുണ്ട്.... എന്താ... ശിവ, നമ്മൾ രണ്ടാളും ഒട്ടും ആഗ്രഹിച്ചതല്ല നമ്മുടെ വിവാഹം....... തന്റെ കഴുത്തിൽ താലിചാർത്തി അതിനുശേഷവും ഞാൻ ആ ബന്ധത്തെ അംഗീകരിച്ചിരുന്നില്ല...... ശിവ ഞാൻ നേരത്തെ പറഞ്ഞില്ലേ, നിന്നെപ്പോലെ ഒരാളുടെ പാർട്ണർ ആകാൻ കഴിഞ്ഞത്..... അതിനാൽ ഒരുപാട് ആലോചിച്ചിട്ട് ഒരു തീരുമാനം ആണ്.... ഈ ജീവിതകാലം മുഴുവൻ എന്റെ നല്ലൊരു പങ്കാളിയായി നീ ഒപ്പം ഉണ്ടാകണമെന്നാണ് ആഗ്രഹം........

Will you be mine, forever??? ദച്ചുവിന് ആ നിമിഷം എന്താണ് പറയേണ്ടത് എന്ന് അറിയില്ലായിരുന്നു....... ശിവ ഞാൻ പറഞ്ഞല്ലോ ഒരിക്കലും ഞാൻ നിന്നെ നിർബന്ധിക്കില്ല... ഇത് തന്റെ കൂടെ ജീവിതമാണ് തീരുമാനമെടുക്കാനുള്ള പൂർണസ്വാതന്ത്ര്യം തനിക്കുണ്ട്..... പിന്നെ കാവ്യ പോയ ഒഴിവിലേക്ക് ഞാൻ തന്നെ വിളിക്കുന്നു എന്ന് കരുതരുത്.... ഇത് ഞാൻ ഒരുപാട് ആലോചിച്ചു എടുത്ത തീരുമാനം ആണ്... ഞാൻ കാവ്യയെ സ്നേഹിച്ചിരുന്നു എന്നത് സത്യമാണ്.... പക്ഷേ എന്റെ താലിക്ക് ഒരേയൊരു അവകാശ യുള്ളൂ... അത് താൻ ആണ്..... ഈ ജീവിതകാലം മുഴുവൻ അങ്ങനെ ആയിരിക്കണം എന്ന് ഞാൻ ആഗ്രഹിക്കുന്നു......... സർ... അത് ഞാൻ പെട്ടന്ന്... ഞാൻ പറഞ്ഞല്ലോ പെട്ടന്ന് ഒന്നും വേണ്ട മതി ആലോചിച്ച് തീരുമാനം എടുത്താൽ മതി.... പിന്നെ താൻ എന്താ വിളിച്ചത്, സാർ എന്നോ..... അത്.. അല്ല അന്ന് താൻ തന്നെയല്ലേ പറഞ്ഞത് ഇനി എന്നെ അങ്ങനെയൊന്നും വിളിക്കേണ്ട ആവശ്യമില്ലാ എന്ന്.... എല്ലാവരും എന്നെ അനന്തു എന്ന വിളിക്കുന്നത്... താനും അങ്ങനെ തന്നെ വിളിച്ചോ.... അല്ലെങ്കിൽ വേണ്ട, ഒന്നുമില്ലെങ്കിലും താൻ എന്റെ ഭാര്യ അല്ലേ.... ഏട്ടാന്നു വിളിച്ചാൽ മതി... അയ്യേ...... ഞാൻ കിടക്കാൻ പോകുവാ... എനിക്ക് ഉറക്കം വരുന്നു....

അനന്തുവിന്റെ അടുത്ത് അധികം നേരം നിൽക്കാൻ കഴിയാത്തതുകൊണ്ടാണ് ദച്ചു പെട്ടെന്ന് തന്നെ മുറിയിലേക്ക് പോന്നത്.... രണ്ടാൾക്ക് പിന്നീട് ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല.... അനന്തുവിന്റെ മനസ്സുനിറയെ ദച്ചു ആയിരുന്നു.... ചേ അവളോട് ഇപ്പോൾ അങ്ങനെയൊന്നും പറയേണ്ടിയിരുന്നില്ലേ.... കുറച്ചുകൂടി സാവകാശം എടുത്ത് പറഞ്ഞാൽ മതിയായിരുന്നു.... സമയം കഴിഞ്ഞു പോയിട്ട് പിന്നീട് പറഞ്ഞിട്ട് കാര്യമില്ലല്ലോ..അവളുടെ തീരുമാനം എന്തായാലും അത് ഞാൻ സ്വീകരിച്ചിരിക്കും..... ദച്ചുവിന്റെ മനസ്സിലും അനന്ദു ആയിരുന്നു.... അവൻ പെട്ടന്ന് അങ്ങനെയൊരു കാര്യം പറയുമെന്ന് കരുതിയിരുന്നില്ല..... അതിനുള്ള അർഹത തനിക്കുണ്ടോ..... ഓരോന്നും ആലോചിച്ചു രണ്ടാളും എപ്പോഴോ മയങ്ങുയിരുന്നു........ രാവിലെയോട് കൂടി തന്നെ അനന്ദു വിളിച്ചു പറഞ്ഞതിനനുസരിച്ചു ദച്ചുവിന്റെ അച്ഛനും അമ്മയും ആരവും അജുവും എല്ലാം birthday ആഘോഷിക്കാനായി എത്തിയിരുന്നു.... ശിവ, താൻ റെഡി ആയില്ലേ..... എല്ലാവരും അവിടെ തന്നെ wait ചെയ്യുന്നു.... ദ വരുന്നു.... ദച്ചു ചെല്ലുമ്പോഴേക്കും അനന്ദു കേക്ക് എല്ലാം സെറ്റ് ചെയ്തിരുന്നു........... ശേഷം ദച്ചു കേക്ക് മുറിച് എല്ലാവർക്കും കൊടുത്തു....... എല്ലാവരും ഒരുമിച്ച് ഭക്ഷണം കഴിച്ചു ആഘോഷപൂർവം തന്നെ ആ ദിവസം കടന്ന് പോയി....... രാത്രി ദച്ചു മുറിയിലേയ്ക്ക് വരുമ്പോൾ അനന്ദു കട്ടിലിൽ ഇരിക്കുന്നുണ്ടായിരുന്നു....

കിടന്നില്ലായിരുന്നോ....... ഏയ്യ്... ഇല്ല........ ഉറക്കം വന്നില്ല.... പിന്നെ, ഇന്നത്തെ ദിവസം തനിക്ക് ഇഷ്ടമായോ..... ഉം.... ഒരുപാട്, എന്റെ മാളു കൂടി എന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ 🥺, ഇപ്പോൾ എന്നെ വിഷമിപ്പിക്കുന്ന ഒരേ ഒരു കാര്യമേ ഉള്ളു.... അജുവേട്ടൻ..... ഈ ജന്മം ഏട്ടന് എന്റെ മാളുവിനെ മറക്കാനോ, മറ്റൊരു ജീവിതം തുടങ്ങുവാനോ കഴിയില്ല..... ഉം... മറ്റൊരു വിവാഹത്തിന് ഒരിക്കലും അജുവിനെ ഞാൻ നിർബന്ധിക്കില്ല..... കാരണം ഇവിടെ ശരി അജു ആണ്.... അവരുടെ പ്രണയം സത്യമായിരുന്നു... ഉം.. അതൊക്കെ പോട്ടെ... എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്... എന്താ.. നാളെയാണ് കോടതിയിൽ വീണ്ടും കേസ് വിളിക്കുന്നത്... ഉം...... നാളെത്തോടുകൂടി എല്ലാം ശരിയാകും.... എന്റെ മാളുവിനെ കൊന്നവർ ശിക്ഷിക്കപ്പെടും.... വാ സമയം ഒരുപാട് ആയില്ലേ കിടക്കാം.... --------------------------------------------❤️ ശിവ.... ശിവ..... എന്താ അനന്തു.... അമ്മേ ശിവ ഇവിടെ ഞാൻ കുറെ നേരമായി അന്വേഷിക്കുന്നു ഇവിടെയെങ്ങും കണ്ടതേയില്ല.... അത് മോനെ മോള് രാവിലെതന്നെ അമ്പലത്തിലേക്ക് പോയി..... നീ നല്ല ഉറക്കം ആയതുകൊണ്ടാണ് നിന്നെ ഉണർത്താതെ ഇരുന്നത്..... ചേ.. എന്താ എന്നോട് പറയാതെ പോയത്... അത് ഇന്ന് കോടതിയിൽ കേസ് വിളിക്കുന്ന ദിവസമല്ലേ.....

അതിന് എന്തൊക്കെയോ വഴിപാടുകൾ കഴിക്കാൻ ഉണ്ട് വരാൻ വൈകും എന്ന് പറഞ്ഞിട്ടാണ് മോള് പോയത്........ മോൻ ഫ്രഷായി കോടതിയിലേക്ക് പോകാൻ നോക്കിക്കോളൂ.... പിന്നെ, അജു മോനും കൂടെ വരുന്നില്ലേ... ഉണ്ടമ്മേ.... ഉം... എങ്കിൽ പോകാൻ റെഡി ആയിക്കോളൂ... ശരി അമ്മേ..... എന്നാലും ഇന്ന് ശിവയെ കണ്ടില്ലല്ലോ.... അൽപ സമയത്തിനുള്ളിൽ തന്നെ അജുവും അനന്തുവും കോടതിയിലെത്തി....... വർക്ഷോപ്പ് ജീവനക്കാരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, അനന്തു കുറ്റക്കാരനല്ല എന്ന് കോടതിക്ക് ബോധ്യമാവുകയും, യഥാർത്ഥ പ്രതികളെ ഹാജരാക്കാൻ കോടതി ഉത്തരവിടുകയും ചെയ്തു...... ഹലോ അമ്മേ... മോനേ..... അമ്മേ എന്റെ പേരിലുള്ള കേസ് എല്ലാം പിൻവലിച്ചു... യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള കോടതി ഉത്തരവും വന്നു... അമ്മ ഇത് അച്ഛനോട് ഒന്നു പറയണേ... അച്ഛനെ വിളിച്ചിട്ട് കിട്ടുന്നില്ല... അല്ല അമ്മേ ശിവ എവിടെ...... ഞാൻ കുറെ തവണ ട്രൈ ചെയ്തു കിട്ടിയില്ല... മോനെ... മോള് കോടതിയിൽ വന്നില്ലേ... ഇല്ല അമ്മേ അപ്പോൾ അവൾ വീട്ടിൽ ഇല്ലേ... ഇല്ല അനന്ദു ഇത്രയും സമയമായിട്ടും മോള് എത്തിയില്ല.. ഞാനും കുറെ തവണ ഫോണിൽ വിളിച്ചു നോക്കി.... കാണാത്തപ്പോൾ ഞാൻ കരുതി കോടതിയിലേക്ക് വന്നിട്ടുണ്ടാകും എന്ന്......

അനന്ദു എനിക്ക് പേടിയാകുന്നു മോള്.... അമ്മ പേടിക്കേണ്ട ഞാൻ ഒന്ന് നോക്കട്ടെ... അനന്തു എന്താ എന്തുപറ്റി.... അത് അജു, ശിവ ഇത്രയും സമയമായിട്ടും വീട്ടിൽ എത്തിയിട്ടില്ല..... ഞാൻ പോരുന്നതിനു മുൻപ് അമ്പലത്തിലേക്ക് പോയതായിരുന്നു... ഇത്രയും നേരമായിട്ടും കാണാത്തപ്പോൾ കോടതിയിലേക്ക് വന്നു കാണും എന്നാണ് അമ്മ കരുതിയിരുന്നത്..... ഇനി ദച്ചുവിന്റെ വീട്ടിലേക്ക് എങ്ങാനും പോയിട്ട് ഉണ്ടാകുമോ... ഞാൻ ആരവിനെ ഒന്ന് വിളിച്ചു നോക്കട്ടെ... ഹലോ ആരവ്.... ആ അനന്തുവേട്ടാ.... ആരവ്... ഏട്ടാ കേസിനെ കാര്യങ്ങളെല്ലാം എന്തായി.... അതൊക്കെ ഭംഗിയായി കഴിഞ്ഞു..... യഥാർത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാൻ കോടതി ഉത്തരവ് വന്നിട്ടുണ്ട്.. ആണോ ഏട്ടാ... ചേട്ടനും ചേച്ചിക്കും എല്ലാം ഒരുപാട് സന്തോഷം ആയിട്ടുണ്ടാവും അല്ലേ... അല്ല ചേച്ചി എവിടെ ഏട്ടന്റെ അടുത്തുണ്ടോ..... ഇല്ല അവൾ വീട്ടിലാ എങ്കിൽ ഞാൻ പിന്നെ വിളിക്കാം... എന്തായി അനന്തു.... ഇല്ല അജു ശിവ അവിടെയും എത്തിയിട്ടില്ല..... പിന്നെ ദച്ചു എവിടെ പോയതാകും...... ഈ സമയമാണ് അനന്ദുവിന്റെ ഫോൺ റിംഗ് ചെയ്തത്... ആരാണ് അനന്തു.... ഒരു unknown നമ്പർ ആണ്............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story