🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 39

Shivadevanantham

രചന: ചാന്ദിനി

 ആരാ അനന്ദു... ഒരു unknown നമ്പർ ആണ്... ഏതായാലും അറ്റൻഡ് ചെയ്ത് നോക്ക്... ദച്ചു ആണെങ്കിലോ.... ഉം.... ഹലോ..... .... അതെ ദേവാനന്ദ് ആണ്......... ..................... Thank uuu, ഞാൻ പിന്നെ വിളിക്കാം... Ok.. അനന്ദു ആരാണ് വിളിച്ചത്... ദച്ചു ആണോ... ശിവ അല്ല... അജു താൻ വന്നു കാറിൽ കയറ്... നമുക്ക് അത്യാവശ്യമായി ഒരിടം വരെ പോകാനുണ്ട്.... അനന്ദു, നമ്മൾ എവിടേയ്ക്ക പോകുന്നത്, ആരാണ് വിളിച്ചത്... അജു, ഇപ്പോൾ അതൊന്നും പറയാനുള്ള സമയം അല്ല.... പിന്നീട് അജു ഒന്നും തന്നെ അനന്ദുവിനോട് ചോദിച്ചിരുന്നില്ല.... ഇടയ്ക്കിടെ സ്റ്റിയറിങ്ങിൽ മുറുകുന്ന അനന്ദുവിന്റെ കൈകളിൽ നിന്നും, തുടച്ചു നീക്കുന്ന വിയർപ്പു തുള്ളികളിൽ നിന്നും അനന്ദു അനുഭവിക്കുന്ന ടെൻഷൻ അജുവിന് മനസ്സിലായിരുന്നു... അനന്ദുവിന്റെ കാർ നേരെ ചെന്നു നിന്നത് ഒരു ഇരു നില വീടിനു മുമ്പിലാണ്...... കാറ് വീട്ടുമുറ്റത്ത് നിർത്തി കാറ്റിന്റെ വേഗതയിൽ അനന്തു വീടിനകത്തേക്ക് കയറി... അജു അപ്പോഴും ഒന്നും മനസ്സിലാകാതെ പുറത്തു നിൽക്കുകയായിരുന്നു.. കാവ്യാ.... ആ മോനെ എന്താണ് കാര്യം.... കാവ്യ എവിടെ എനിക്ക് അവളോടാണ് സംസാരിക്കാൻ ഉള്ളത്... അനന്തു എന്താണ് കാര്യം... കാര്യം നിനക്കറിയില്ലേ കാവ്യാ....

നീ ഇത് എന്തിനെ പറ്റിയാണ് അനന്ദു സംസാരിക്കുന്നത്... Kavya, please stop this drama... ശിവ എവിടെ.... അനന്ദു നീ ഇത് എന്തൊക്കെയാണ് പറയുന്നത്, നിന്റെ ഭാര്യ എവിടെയാണെന്ന് ഞാൻ എങ്ങനെയാണു അറിയുന്നത്.... കാവ്യാ........ മര്യാദയ്ക്ക് സത്യം പറഞ്ഞോ.... അനന്ദു, നീ എന്താ ഈ കാണിക്കുന്നത്....എന്റെ മോളെ വിട്..... അനന്ദു കാവ്യയുടെ കവിളിൽ കുത്തി പിടിച്ചു..... മാറി നിന്നോളണം........ തന്തേം മോളും കൂടി എന്നെ പറ്റിച്ചതെല്ലാം ഞാൻ ക്ഷമിക്കും......പക്ഷെ ഇത്... അനന്ദു, ഞങ്ങൾ എന്ത് ചെയ്‌തെന്ന നീ പറയുന്നത്....... മിണ്ടിപ്പോകരുത് കാവ്യാ നീ..... ഞാൻ എല്ലാം അറിഞ്ഞിട്ടു തന്നെയാ വരുന്നത്... സത്യം പറഞ്ഞോ അവളെവിടെ എന്റെ ശിവ.... അവൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇത് വരെ നീ കണ്ട അനന്ദുവായിരിക്കില്ല..... കൊന്ന് കളയും ഞാൻ, കേട്ടോടി... സത്യം പറഞ്ഞോ... എവിടെയാ നീയും അവനും കൂടി അവളെ ഒളിപ്പിച്ചിരിക്കുന്നത്... പറയടി.... പറയാൻ.... അനന്ദുവിന്റെ ആ ഭാവം കാവ്യയെ ഭയപ്പെടുത്തിയിരുന്നു...... അനന്ദുവിനോപ്പം ഉണ്ടായിരുന്ന സമയം ഒന്നും, ഒരിക്കൽ പോലും അവൻ ഇത്രയും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല.... പറയെടീ എവിടെയാണ് അവൾ... അനന്തു അത്, ടൗണിൽ അടുത്തുള്ള പൂട്ടിക്കിടക്കുന്ന ഞങ്ങളുടെ പഴയ ബിൽഡിംഗിൽ.....

ഇപ്പോൾ ഞാൻ പോകുന്നു പക്ഷേ എന്റെ ശിവയ്ക്ക് എന്തെങ്കിലും സംഭവിച്ചാൽ... വച്ചേക്കില്ല നിന്നെ ഞാൻ ഓർത്തു വെച്ചോ..... അജു വാ... പോകാം.... അനന്തു എന്താ ഉണ്ടായത് എന്ന് പറ....... ആരാണ് തന്നെ വിളിച്ചത്... ഇവൾക്ക് അവനുമായി എന്താണ് ബന്ധം... ദച്ചു എവിടെ... അജു ഇത് ഇവളും ജിതിനും കൂടി ചേർന്ന് ഉണ്ടാക്കിയ പ്ലാൻ ആണ്.... ഇന്നലെ ഞാനും ശിവയും മാളിൽ പോയപ്പോൾ ഇവൾ അവിടെയുണ്ടായിരുന്നു, അവിടെ വച്ച് ചെറിയൊരു സംസാരം ഉണ്ടായി..... അത് ആ ജിതിൻ കണ്ടിരുന്നു.... അവൻ അവസരം മുതലാക്കി ഇവളെ കൂട്ടുപിടിച്ച് ശിവയെ ഇല്ലാതാക്കാൻ നോക്കുന്നതാണ് എത്രയും പെട്ടെന്ന് നമുക്ക് അവളെ രക്ഷിക്കണം..... അനന്ദു, ദച്ചു ഇപ്പോൾ എവിടെയാ ഇതൊക്കെ താൻ എങ്ങനെയാണ് അറിഞ്ഞത്... ശിവയെ ഇവരുടെ തന്നെ ടൗണിലുള്ള ബിൽഡിങ് ലേക്ക് ആണ് കൊണ്ടുപോയി ഇരിക്കുന്നത്......നമുക്ക് എത്രയും വേഗം അവിടെ എത്തണം... കോടതിയിൽ വെച്ച് എന്നെ വിളിച്ചത് ഗിരി ആണ്.... ജിതിന്റെ ഫ്രണ്ട്....... അവൻ ഇപ്പോൾ കുറച്ചു നാളായി ജിതിനോടൊപ്പം അല്ല..... അവനു പരിചയമുള്ള ചിന്ത കുറിച്ച് ആൾക്കാരിൽ നിന്നാണ് ഈ കാര്യം അറിഞ്ഞത്..... നമുക്ക് എത്രയും വേഗം അവിടെ എത്തണം..... -------------------------------------❤️

ആ ആരിത് ദേവാനന്ദ് ചന്ദ്രശേഖരനോ.... എന്നെ നീ ഇവിടെ പ്രതീക്ഷിച്ചിരുന്നില്ല അല്ലേ...... അങ്ങനെ പ്രതീക്ഷിക്കാതെ ഇരിക്കാൻ കഴിയില്ലല്ലോ ദേവാനന്ദ്..... ഇവളെ ഇവിടെ കൊണ്ടു വന്നപ്പോൾ തൊട്ട് നിന്റെ വരവ് ഞാൻ പ്രതീക്ഷിക്കുന്നു...... അജുവും അനന്ദുവും പെട്ടെന്ന് തന്നെ ആ ബിൽഡിങ്ങിൽ എത്തിച്ചേർന്നിരുന്നു.... അവിടെയൊരു ഒഴിഞ്ഞു കോണിലായി ദച്ചുവിനെ ഒരു ചെയറിൽ കേട്ടിട്ടുണ്ടായിരുന്നു.... അവളുടെ ശരീരത്തിലെ മുറിവുകൾ കാണെ അനന്തുവിന് ഹൃദയത്തിൽ വല്ലാത്ത വേദന തോന്നി... ഇല്ല ദേവാനന്ദ്, അങ്ങനെ എന്നെ കുടുക്കിട്ട് നീ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാമെന്ന് കരുതണ്ടാ... സമ്മതിക്കില്ല ഞാൻ അതിന്, എന്നെ പോലീസ് അറസ്റ്റ് ചെയ്യുന്നതിനുമുൻപ് നിനക്ക് എല്ലാം ഞാൻ നഷ്ടപ്പെടുത്തി ഇരിക്കും.... അതൊക്കെ നിന്റെ വ്യാമോഹങ്ങൾ മാത്രമാണ് ജിതിൻ... നിന്നെ കൊണ്ട് ഒന്നും ചെയ്യാൻ സാധിക്കില്ല...... ഇതിനെല്ലാം പിന്നിൽ നീ ആയിരിക്കുമെന്ന് ഒരിക്കലും ഞാൻ കരുതിയില്ല..... ഇതിപ്പോൾ കുറേ തവണയായി... ആദ്യ മാളവിക, പിന്നെ ഞങ്ങൾ രണ്ടാളെയും ഹോട്ടൽ മുറിയിൽ നിന്ന് പിടിച്ചതിന്റെ പിന്നിലും നീയാണ് , പിന്നെ ഇവളെ കൊല്ലാൻ നോക്കിയതിന് പിന്നിലും..... അപ്പൊ എല്ലാം അറിഞ്ഞു...... അതെ എല്ലാം അറിഞ്ഞിട്ടു തന്നെയാണ് ഈ വരവ്...

പക്ഷേ ഇതിന്റെ പിന്നിൽ നിന്നെ ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല... കോളേജിലും ബിസിനസ്സിലും നീ എന്റെ ശത്രുവായിരുന്നു എങ്കിലും, ഇത്രയും പക നിന്റെ ഉള്ളിൽ ഉണ്ടായിരുന്നു എന്ന് ഞാൻ കരുതിയില്ല..... അതെ പക തന്നെയാണ്, എല്ലായിടത്തും വിജയിക്കുന്ന നിന്നെ തോൽപ്പിക്കണം എന്നു തോന്നി..... ഇവളെയും കൂട്ടി ഇവിടെനിന്ന് നീ ജീവനോടെ പോകില്ല ദേവാനന്ദ്........ പെട്ടെന്നാണ് അനന്തു ഒട്ടും പ്രതീക്ഷിക്കാതെ ജിതിൻ ദച്ചുവിന് നേരെ തോക്ക് ചൂണ്ടിയത്...... ജിതിൻ, നോ.... ഇല്ല ദേവാനന്ദ് സന്തോഷത്തോടെ ജീവിക്കാൻ നിന്നെ ഞാൻ അനുവദിക്കില്ല.... പക്ഷെ പുറകിൽ നിന്നിരുന്ന അജുവിനെ ജിതിൻ ശ്രദ്ധിച്ചിരുന്നില്ല........ അജു ജിതിന്റെ തലയ്ക്കു പിന്നിൽ ആയി, കയ്യിൽ കിട്ടിയ വടി കൊണ്ട് ആഞ്ഞടിച്ചു..... അൽപ്പ സമയത്തിനുള്ളിൽ തന്നെ അജു ഇൻഫോം ചെയ്തതനുസരിച്ചു പോലീസ് എത്തി ജിതിനെ അറസ്റ്റ് ചെയ്തു..... ദച്ചു..... ഏട്ടാ....... മോളെ... ശിവ..... ഒരുപാട് വേദനിച്ചോ.... അപ്പോഴേക്കും വാടിയ താമര പോലെ അനന്ദുവിന്റെ കൈയിൽ നിന്നും ദച്ചു താഴേയ്ക്ക് ഊർന്നു പോയിരുന്നു..............തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story