🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 4

Shivadevanantham

രചന: ചാന്ദിനി

അതെ.... പോകണ്ടേ നമുക്ക്..... എത്ര സമയമായി വന്നിട്ടു....... ഇന്നിവിടെ ഇരിക്കാനാണോ ഉദ്ദേശം....... (അനന്ദു ) വേണ്ട അനന്ദു....... പോകാൻ തോന്നുന്നില്ല എനിക്ക്........ നിന്റെ കൂടെ ഇങ്ങനെ ഇരിക്കുമ്പോ i am so happy,............ നിന്നെ വിട്ടു പോകാൻ എനിക്ക് കഴിയുന്നില്ല............. ഏയ്യ്....... എന്താ കാവ്യ ഇതു....... നീ എന്റേത് മാത്രമല്ലേ........ അധികം വൈകാതെ തന്നെ എല്ലാവരുടെയും അനുഗ്രഹത്തോടെ ഈ ദേവാനന്ദ് ചന്ദ്രശേഖരൻ, നിന്നെ എന്റേത് മാത്രമാക്കില്ലേ......... അതെ.... അനന്ദു.., ആ നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ഞാൻ...... എത്രയും വേഗം എനിക്ക് നിന്റെ സ്വന്തമാകണം......... Love you dear❤️❤️❤️ Love you too❤️❤️ ഇനി മതി വാ നമുക്ക് പോകാം.... ഞാൻ നിന്നെ വീട്ടിൽ ഡ്രോപ്പ് ചെയ്യണോ..... വേണ്ട അനന്ദു.... ഞാൻ പോയ്കോളാം......... Then ok.... ബൈ...... ബൈ dear....... അങ്ങനെ അവർ ഇരുവരും അവിടെ നിന്നും പിരിഞ്ഞു...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ അമ്മേ...... അമ്മേ...... എന്താ അരൂട്ട.... നീ എന്തിനാ ഇങ്ങനെ ഒച്ച വെക്കുന്നത്........ ചേച്ചി എവിടെ അമ്മേ...... ഞാൻ കോളേജിൽ നിന്ന് വന്നിട്ടു ഇതു വരെ കണ്ടില്ലല്ലോ...... അതോ... അവള് മുറിയിലുണ്ട്..... തലവേദനയാണെന്നു പറഞ്ഞു വന്നപ്പോൾ തൊട്ടു ഒരേ കിടപ്പാ...... എന്നിട്ട് അമ്മ പോയി നോക്കിയില്ലേ...... നോക്കി.... ചായ കൊണ്ട് ചെല്ലട്ടെ എന്ന് ചോതിച്ചപ്പോ പിന്നെ മതിയെന്ന് പറഞ്ഞു..... ശെരി അമ്മേ.... എന്ന ഞാൻ ഒന്ന് പോയി നോക്കട്ടെ...... ദേ അരൂട്ട... അവൾക്കു വയ്യെങ്കിൽ വെറുതെ പോയി ശല്യം ചെയ്യാൻ നിൽക്കരുത്...... ഇല്ലമ്മേ....... ആരവ് ചെന്നപ്പോൾ ദച്ചു കിടക്കുകയായിരുന്നു....... ചേച്ചി..... എടി ചേച്ചി...... നിനക്കെന്താ പറ്റിയെ..... തലവേദന കുറഞ്ഞില്ലേ.....ഞാൻ കോളേജിൽ നിന്ന് വന്നിട്ടു ഇതു വരെ നീ എന്റെ അടുത്ത് വന്നില്ലല്ലോ.......

എടി ചേച്ചി ഞാൻ നിന്നോടാ ചോദിക്കുന്നെ......തലവേദന ആണെങ്കിൽ എഴുനേറ്റു വന്നു ചായ കുടിക്കു... അപ്പോഴേക്കും മാറിക്കോളും..... അരൂട്ട.. ഒന്നാമത് എനിക്ക് വയ്യാതിരിക്കുവാ... നീ വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കാതെ ഒന്ന് പോയെ...... അതിനു നീ എന്തിനാണ് എന്നോട് ദേഷ്യപെടുന്നത്..... അല്ല നിന്റെ ശബ്ദമെന്താ വല്ലാതിരിക്കുന്നത്....... എന്ന് പറഞ്ഞു ആരവ് ദച്ചുവിന്റെ കൈയിൽ പിടിച്ചു വലിച്ചു..... അപ്പോഴാണ് ദച്ചുവിന്റെ കണ്ണുകൾ കലങ്ങി ഇരിക്കുന്നത് കാണുന്നത്....... എന്ത് പറ്റിയെടി ചേച്ചി..... നീ എന്തിനാ കരയുന്നത്...... അവളുടെ കണ്ണുകൾ കലങ്ങി ഇരിക്കുന്നത് കാണെ ഹൃദയത്തിൽ ഒരു നീറ്റലാണ് ആരവിനുണ്ടായതു....... എപ്പോഴും തമ്മിൽ വഴക്കാണെങ്കിലും ആരവിന് പ്രാണനാണ് അവന്റെ ചേച്ചിയെ...... ആ കണ്ണുകൾ നിറയുന്നത് അവനു സഹിക്കാൻ കഴിയില്ല...... എടി.... മനുഷ്യനെ പേടിപ്പിക്കാതെ എന്താ കാര്യമെന്നു പറ..... അപ്പോഴേക്കും ദച്ചു ആരവിനെ കെട്ടി പിടിച്ചു കരഞ്ഞു..... ഏയ്യ്.... എനിക്ക് ഒരു കുഴപ്പവുമില്ലടാ.... നീ വെറുതെ പേടിക്കാതെ.... ദച്ചു നടന്ന കാര്യങ്ങളെല്ലാം ആരവിനോട് പറഞ്ഞു...... അവളാരാ എന്റെ ചേച്ചിയെ കൊണ്ട് മാപ്പ് പറയിക്കാൻ 😠😠 നിനക്ക് അപ്പൊ തന്നെ ആ ജോലി കളഞ്ഞിട്ടു ഇറങ്ങി പൊന്നൂടാരുന്നോടി....... ഞാനും അത് വിചാരിച്ചതാടാ..... പക്ഷെ അവിടെന്നു കിട്ടുന്ന എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് വാല്യൂ എന്നെ പോലെ ഒരു ഫ്രഷേർക്കു വളരെ വലുതാണ്...... ശെരി.... പോട്ടെടി...... നമ്മുക്ക് അവൾക്കിട്ടു ഒരു പണി കൊടുക്കാന്നെ.... ഇതിന്റെ പേരിൽ നീ ഇങ്ങനെ കരയാതെ...... നീ സ്ട്രോങ്ങ്‌ അല്ലെ.... ഇതിലൊക്കെ തളരമോ.....

വാ പോരാളി കാത്തിരിക്കുന്നുണ്ട്.... ചായ കുടിക്കാം..... ആരവിന്റെ വാക്കുകൾ കേട്ടപ്പോൾ ദച്ചുവിന് തന്റെ സങ്കടങ്ങളെല്ലാം ഒഴിഞ്ഞു പോയത് പോലെ തോന്നി... ശേഷം രണ്ടാളും ചായ കുടിക്കുവാനായി പോയി... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഇന്നും വൈകി വരുന്ന അനന്ദുവിനെ കാത്തു അവന്റെ അമ്മ ഉറക്കമുളച്ചു ഇരിക്കുന്നുണ്ടായിരുന്നു..... എന്റെ അമ്മക്കുട്ടി....... എത്ര തവണ ഞാൻ പറഞ്ഞിട്ടുണ്ട് ഇങ്ങനെ പുറത്തിറങ്ങി തണുപ്പടിച്ചിരിക്കണ്ടായെന്നു...... ഞാൻ വരുമ്പോൾ വിളിച്ചോളാമെന്നു...... നീ പോ ചെക്കാ...... നിനക്ക് അങ്ങനൊക്കെ പറയാം... നിന്നെ കാണാതിരിക്കുമ്പോ എന്റെ ഉള്ളിൽ ഉണ്ടാകുന്ന നീറ്റൽ നിനക്കറിയില്ല........ അമ്മമാരുടെ മനസ്സ് നിനക്കൊന്നും മനസിലാവില്ല.... ഓ എന്റെ അമ്മക്കുട്ടി ഇങ്ങനെ സെഡ് ആകല്ലേ.... ഞാൻ ഒരു തമാശ പറഞ്ഞതല്ലേ.... ഉവ്വ്... വേഗം പോയി ഫ്രഷ് ആയി വാ.. ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം...... അനന്ദു ഫ്രഷായി വന്നപ്പോൾ താഴെ സോഫയിൽ അച്ഛനിരിക്കുന്നത് കണ്ടു..... അനന്ദു നീ ഭക്ഷണം കഴിച്ചിട്ട് വാ... എനിക്ക് കുറച്ചു സംസാരിക്കാനുണ്ടായിരുന്നു...... അച്ഛനെന്താ സംസാരിക്കാനുണ്ടെന്നു പറഞ്ഞത്.... അത്.. ഇന്നു ഓഫീസിൽ എന്തായിരുന്നു പ്രശ്നം..... അതങ്ങനെ വലിയ കാര്യമൊന്നും ഉണ്ടായിരുന്നില്ല...... നമ്മുടെ അനുവിനെ ഓഫീസിലെ സ്റ്റാഫിൽ ഒരാൾ തല്ലി..... അവൾ തന്നെ അനുവിനോട് മാപ്പും പറഞ്ഞു.....

Ok.... മോനെ അനുവിന്റെ കാര്യം നിനക്ക് അറിയാമല്ലോ..... ചെറിയ കാര്യങ്ങൾ പോലും വലിയ പ്രേശ്നമാക്കുന്നവള....... അതിന്റെ പേരിൽ നീ എടുത്തു ചാടി ഒന്നും ചെയ്യാൻ നിൽക്കരുത്...... സ്റ്റാഫിന്റെ ശത്രുത സമ്പാദിക്കുന്നത് അത്ര നല്ലതല്ല..... ഉറങ്ങാൻ കിടന്ന അനന്ദുവിന്റെ മനസ്സിൽ കണ്ണ് നിറച്ചു നിൽക്കുന്ന ദച്ചുവിന്റെ മുഖമായിരുന്നു..... Oh shit...... ഇതെന്താ എന്റെ മനസ്സിൽ അവളുടെ മുഖം കടന്നു വരുന്നത്....... അവൾക്കു എന്തൊരു അഹങ്കാരമുണ്ടായിട്ട അനുവിനെ തല്ലിയത്.......... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഈ സമയം ഭക്ഷണം കഴിഞ്ഞു ഉറങ്ങാൻ കിടന്ന അജുവിന്റെ മനസ്സ് നിറയെ മാളു ആയിരുന്നു.... ഓഫീസിൽ ജോയിൻ ചെയ്തു കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ അവരോടു രണ്ടു പേരോടും ഒരടുപ്പം തോന്നിയിരുന്നു........ ദച്ചു എനിക്ക് പെങ്ങളെ പോലെ ആയിരുന്നുവെങ്കിൽ മാളു തന്റെ പ്രണയമാകുകയായിരുന്നു....... എത്രയും വേഗം ആ പ്രണയം അവളെ അറിയ്ക്കണം..... വൈകിയാൽ ചിലപ്പോൾ കൈവിട്ടു പോകും...................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story