🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 40 | അവസാനിച്ചു

Shivadevanantham

രചന: ചാന്ദിനി

 ഡോക്ടർ ശിവ അവൾക്കിപ്പോൾ എങ്ങനെയുണ്ട്.... പേടിക്കാൻ മാത്രം ഒന്നുമില്ല.... ശരീരം കുറച്ച് വീക് ആയിരുന്നു.... ട്രിപ്പ് ഇട്ടിട്ടുണ്ട്... അതുകഴിഞ്ഞാൽ വീട്ടിലേക്ക് പോകാം... Thank u doctor.... അവിടെനിന്നും അനന്ദു ദച്ചുവിനെയും കൂട്ടി വീട്ടിലേയ്ക്ക് പോയി..... പിറ്റേന്ന് തന്നെ മാളുവിന്റെ മരണത്തിൽ ജിതിന് കോടതി, ആറു വർഷത്തെ ശിക്ഷ വിധിച്ചു........ ദച്ചുവിനെ തട്ടിക്കൊണ്ടുപോകാൻ കൂട്ടുന്നതിന് കാവ്യയുടെ പേരിൽ അനന്തു കേസ് കൊടുത്തു എങ്കിലും...അവളുടെ വീട്ടുകാരുടെ അപേക്ഷപ്രകാരം പിൻവലിച്ചു........ ശിവ...... താൻ കിടന്നില്ലായിരുന്നോ..... ഇല്ല, ഉറക്കം വന്നില്ല... ഉം.... ഞാനൊരു കാര്യം ചോദിക്കട്ടെ... എന്താ.. എന്നോട് ഇപ്പോഴും ദേഷ്യം ഉണ്ടോ... എന്തിന്..... അല്ല മാളുവിനെ കൊന്നത് നിങ്ങൾ ആണെന്ന് കരുതി ഞാൻ നിങ്ങളെ കുറെ ഉപദ്രവിച്ചില്ലേ അതിന്... താനിപ്പോഴും അതൊക്കെ ഓർത്തു കൊണ്ടിരിക്കുകയാണോ, ആ സമയം ആരായാലും അങ്ങനെയൊക്കെ പ്രതികരിക്കു... ഞാൻ അതൊക്കെ അപ്പോഴേ മറന്നു... പിന്നെ എനിക്കൊരു കാര്യം ചോദിക്കാനുണ്ട്... എന്താ.. അന്ന് ഞാൻ പറഞ്ഞ കാര്യത്തിന് മറുപടി താൻ ഇതുവരെ പറഞ്ഞില്ലല്ലോ.... എന്ത് കാര്യം???? Will you be mine forever???? അതിന് ദച്ചു മറുപടി ഒന്നും പറഞ്ഞില്ല....... ഈ മൗനത്തിന് അർത്ഥം സമ്മതം എന്നാണെന്ന് ഞാൻ കരുതിക്കോട്ടെ.... മനോഹരമായ ഒരു പുഞ്ചിരിയായിരുന്നു അതിന് ദച്ചു നൽകിയ മറുപടി......

ശിവ... ഇപ്പോൾ നമ്മുടെ വിവാഹം കഴിഞ്ഞിട്ട് കുറേ ആയില്ലേ.... ഇതുവരെ ഉണ്ടായിരുന്ന എല്ലാ പ്രശ്നങ്ങളും, അകന്നുപോയിരിക്കുന്നു.... ഇനി നമുക്ക് ജീവിച്ചു തുടങ്ങേണ്ടേ..... അത് വരെ ഇല്ലാതിരുന്ന ഒരു വെപ്രാളം തന്റെ ഉള്ളിൽ നിറയുന്നത് ദച്ചു അറിയുന്നുണ്ടായിരുന്നു.... അനന്ദു ദച്ചുവിനോടൊപ്പം കട്ടിലിൽ ഇരുന്നു അവളെ ചേർത്തു പിടിച്ചു ആ നെറ്റിത്തടത്തിൽ ഒരു മുത്തം കൊടുത്തു.... അത്രമേൽ മനോഹരമായി അവൻ തന്റെ പാതിയ്ക്ക് നൽകുന്ന ആദ്യ ചുംബനം....... ആ രാത്രി, നിലാവും ചന്ദ്രനും അവരുടെ പ്രണയത്തിനായി വഴി മാറി കൊടുത്തു....... മനസ്സ് കൊണ്ടും ശരീരം കൊണ്ടും രണ്ടാളും ഒന്നായ മനോഹരമായ രാത്രി.... ----------------------------------------❤️ ശിവ താനെന്താ ബാൽക്കണിയിൽ വന്നിരിക്കുന്നത്... ദേവേട്ടാ.... കുറച്ച് സമയം ഇവിടെ വന്നിരിക്കാമോ... എന്താടോ... ദ, അത് കണ്ടോ, ചന്ദ്രനെയും നക്ഷത്രക്കൂട്ടങ്ങളുടയും കടയിൽ നിന്ന് നമ്മളെ നോക്കി കണ്ണുചിമ്മുന്ന ഒരു കുഞ്ഞു നക്ഷത്രത്തെ, അത് എന്റെ മാളു ആണ്.... അവളിപ്പോൾ സന്തോഷിക്കുക ആയിരിക്കുമോ..... പെട്ടന്നാണ് ദച്ചുവിന്റെ ഫോൺ റിംഗ് ചെയ്തത്... ആരാ.... അരൂട്ടനാ.... ഹലോ..... അരൂട്ട.... എടി ചേച്ചി നീ എന്തെടുക്കുവാ.... ഏട്ടൻ എവിടെ.... ഞാൻ ഇവിടെ ഉണ്ട് അരൂട്ട..... ഏട്ടനോട് ഞാൻ പിണക്കമാ..... അതെന്തു പറ്റി എന്റെ അനിയൻ എന്നോട് പിണങ്ങാൻ... ചേച്ചിയെയും കുഞ്ഞാവമാരെയും പെട്ടന്ന് വിളിച്ചു കൊണ്ട് പോയില്ലേ.......

അതിനാണോ.... അതിനിപ്പോൾ നാളെ നിങ്ങൾ ഇവിടെക്കു വരില്ലേ... അപ്പോൾ നിന്റെ കുഞ്ഞാവമാരുടെ കൂടെ കുറെ ദിവസം നിന്നിട്ട് തിരികെ പോയാൽ മതി.... എന്തെ.... അതല്ലെങ്കിലും അത്രയേ ഉള്ളു.... അല്ല അവർ എവിടെ... രണ്ടാളും ഉറക്കം പിടിച്ച്...... എങ്കിൽ ശരി ഞാൻ നാളെ വിളിക്കാം.... വീട്ടിൽ നിന്നും പെട്ടന്ന് കൂട്ടിക്കൊണ്ട് വന്നതിൽ തനിക്കും പിണക്കമാണോ.... പിണക്കം ഒന്നുമില്ല പിന്നെ ചെറിയ സങ്കടം ഉണ്ട്... എനിക്കെന്റെ ഭാര്യയെയും മക്കളെയും കാണാതിരിക്കാൻ കഴിയാത്തതുകൊണ്ട് അല്ലേ..... ഉവ്വ്.... (കാലം വീണ്ടും വാശിയോടെ മുന്നേറിയപ്പോൾ അനന്ദുവിനും ദച്ചുവിനും അവരുടെ ജീവിത സാഫല്യം എന്നപോൽ ഈശ്വരൻ ഇരട്ട കുട്ടികളെ സമ്മാനിച്ചു....) അല്ല നാളെ നമ്മുടെ മക്കളുടെ പേരിടൽ ചടങ്ങല്ലേ... താൻ കണ്ട് വച്ച പേര് എന്നോട് ഇത് വരെ പറഞ്ഞില്ലല്ലോ ശിവ... നാളെ അറിഞ്ഞാൽ പോരെ ദേവേട്ടാ.... എനിക്ക് അത് ഇപ്പോൾ അറിയാൻ ഒരാഗ്രഹം... എങ്കിൽ പറയട്ടെ... ഉം....... അപ്പോഴേക്കും മുറിയിൽ നിന്നു മക്കളുടെ കരച്ചിൽ കേട്ടു... രണ്ടാളും എഴുനേറ്റു എന്ന് തോന്നുന്നു... അമ്മേടെ ചക്കര വാവകൾ ഏറ്റൊട... ദേവേട്ടാ... മോനെ ഒന്ന് എടുത്തേ... ഇനി രണ്ടാളും ഇപ്പോഴെങ്ങും ഉറങ്ങില്ല.... വാ കുറച്ച് സമയം ഇവരേം കൊണ്ട് ബാൽക്കണിയിൽ ഇരിക്കാം...

അച്ഛേടെ ചക്കര വാടാ.... അല്ലടോ പേര് പറഞ്ഞില്ല... ഈ ദേവാനന്ദിന്റെ മക്കളല്ലേ.... അത്കൊണ്ട്, ദേവാംശ് ദേവാനന്ദ് ദേവതീർത്ഥ ദേവാനന്ദ് എന്തെ ഇഷ്ടായോ... ഉം... ഒരുപാട്.... ശിവ... എന്തോ, Are you happy???? ഉം... നമ്മുടെ ലൈഫിൽ ഞാൻ ഒരുപാട് ഹാപ്പിയാണ്, നമ്മുടെ മക്കള്, അച്ഛനമ്മമാർ, അങ്ങനെ അങ്ങനെ.... പക്ഷേ ഹൃദയത്തിന്റെ കോണിൽ ഒരിക്കലും തീർത്താൽ തീരാത്ത ഒരു നോവായി അജു ഏട്ടനും മാളുവും...... ഏട്ടനെ കുറിച്ചോർക്കുമ്പോൾ ഒരുപാട് സങ്കടം ഉണ്ട്.... എത്ര കാലമാണ് ഇങ്ങനെ ഒറ്റയ്ക്ക് ജീവിക്കുന്നത്.... ഇപ്പോൾ കിട്ടുന്ന ശമ്പളത്തിൽ മുഴുവനും മക്കൾക്ക് വേണ്ടുന്ന സാധനങ്ങളെല്ലാം വാങ്ങി നൽകും... എത്രകാലം ഏട്ടൻ എങ്ങനെ മുന്നോട്ടു പോകും... അതൊക്കെ ഓർക്കുമ്പോൾ സങ്കടം ഉണ്ട്... അത് ശരിയാണ്...... പക്ഷെ അജുവിനെ തിരുത്താൻ ഒരിക്കലും ഞാൻ പറയില്ല...

കാരണം താൻ നേരത്തെ പറഞ്ഞില്ലേ ആ കാണുന്ന കുഞ്ഞു നക്ഷത്രം മാളുവാണെന്ന്.... അതിത്ര മികവോടെ തെളിഞ്ഞു നിൽക്കുന്നത്, അത് അജുവിന്റെ കളങ്കമില്ലാത്ത പ്രണയം കൊണ്ട് മാത്രമാണ്....... അജുവിന്റെ പ്രണയം ആത്മാർത്ഥമാണ്, അത്കൊണ്ട് മരണം വരെ അതിന് മാളവിക മാത്രമേ അവകാശിയാകു ❤️..... അപ്പോൾ കാവ്യയോട് ഉണ്ടായിരുന്ന പ്രണയം time പാസ്സ് ആയിരുന്നോ.... ദേ ശിവ വേണ്ടാട്ടോ... പിണങ്ങാതെ മാഷേ വെറുതെ ചോദിച്ചതല്ലേ.... അങ്ങനെ ചോദിച്ചാൽ അറിയില്ല ശിവ...... പക്ഷെ തന്നോടൊപ്പം എന്റെ പ്രണയം പങ്കിടുമ്പോൾ, I felt happy......... And it's true love, that never ends........ അനന്ദുവും ദച്ചുവും ഏറെ സന്തോഷത്തോടെ ഇരിക്കുന്ന ആ രാത്രി തന്റെ പ്രണയത്തിന്റെ ഓർമ്മയിൽ മറ്റൊരിടത്തു അജുവും ഉണ്ടായിരുന്നോ.... അവനെ നോക്കി കണ്ണു ചിമ്മി കൊണ്ട്, കണ്ടു കൊതിതീരാത്ത പോലെ ആ കുഞ്ഞു നക്ഷത്രവും..... ❤️ ശുഭം.....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story