🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 5

Shivadevanantham

രചന: ചാന്ദിനി

Good morning അജുവേട്ട....... Good morning ദച്ചു............ മാളു.... Morning.... Morning ഏട്ടാ...... ഇന്ന് രണ്ടാളും നേരത്തെയാണോ........ ആ ഏട്ടാ..... ഇന്ന് കുറച്ചു നേരത്തെ വന്നേക്കാം എന്ന് കരുതി......ഇന്നെങ്കിലും ആ കാലന്റെ വായിലിരിക്കുന്നത് കേൾക്കാതെ കഴിച്ചു കൂട്ടാമല്ലോ...... ആ കാട്ടുമാക്കാൻ വരുന്നത് തന്നെ എന്റെ നെഞ്ചത്തോട്ടു കേറാനുള്ള വഴിയും ആലോചിച്ച..... ഇനി ഞാൻ ആയിട്ടു വടികൊടുത്തു അടി വാങ്ങണ്ടല്ലോ...... അതേതായാലും നന്നായി,സർ എത്തിയിട്ടില്ല........ ആണോ.... ഹോ.... ആശ്വാസം...... പിന്നെ.. എനിക്ക് നിങ്ങളോട് സീരിയസ് ആയിട്ടു ഒരു കാര്യം പറയാനുണ്ട്....... എന്താ ഏട്ടാ...... ഇപ്പോഴല്ല.... ലഞ്ച് ടൈമിൽ ക്യാന്റീനിൽ വരില്ലേ..... അപ്പോ പറയാം.... ഇപ്പൊ പോട്ടെ.... ശെരി ഏട്ടാ...... അല്ലെടി മാളുവേ..... എന്നാലും എന്തായിരിക്കും അജുവേട്ടന് പറയാനുണ്ടാകുക..... 🤔 ആ..... അത് ഞാൻ എങ്ങനെ അറിയാന,........... ലഞ്ച് ടൈമിൽ പറയാം എന്നല്ലേ പറഞ്ഞത്....... എന്നാ അത് വരെ വെയിറ്റ് ചെയ്യാം.....അല്ലെ..... അതാ നല്ലത്.... ഇപ്പൊ നീ വായോ...... എടി മാളുവേ......... കൂയ് മാളുവേ..... നിനക്കിതെന്തോന്ന് ദച്ചു...... രാവിലെ തൊട്ടു തുടങ്ങിയതാണല്ലോ .......സാദാരണ വിശക്കുമ്പോഴാണല്ലോ ഇങ്ങനെ കിറുക്ക്.....

നീ ഒന്ന് പോയെടി.... ഞാൻ ഒരു കാര്യം പറയാൻ വിളിച്ചതാ...... എടി.... നിനക്ക് ഇതിനു മാത്രം എന്താ പറയാനുള്ളത്....... വീട്ടിൽ നിന്ന് ഇറങ്ങിയപ്പോ തൊട്ടു പറയാൻ തുടങ്ങിയതല്ലേ......ഇത് വരെ കഴിഞ്ഞില്ലേ....... ഇതു ഓഫീസ...... ആരെങ്കിലും കാണും..... ഓ ഒരു ഓഫീസ്....... നീ വെറുതെ പേടിപ്പിക്കാതെ....... എടി ഞാൻ ഇന്നലെ നിന്നോട് പറയണമെന്ന് കരുതിയതാ...... പക്ഷെ ഇന്നലത്തെ എന്റെ മൂഡ് ശെരിയല്ലാത്തതു കൊണ്ട് പറയാൻ പറ്റിയില്ല..... പിന്നെ, ആ കാര്യം ഞാൻ വിട്ടു പോയി..... ഇപ്പൊ ഇവിടെ വന്നപ്പോഴാ ഓർത്തത്‌............... എന്റെ പൊന്നു ദച്ചു..... ഇൻട്രോ നിർത്തി നീ കാര്യം പറ..... എനിക്ക് കുറച്ചു തിരക്കുണ്ട്...... ഓ അവള് വല്യ ഒരു ജോലിക്കാരി........ ഞാൻ പെട്ടന്ന് പറഞ്ഞിട്ട് പൊക്കോളാമേ........ എടി മാളു അതുണ്ടല്ലോ... ഇന്നലെ ഞാൻ ആ അനന്ദികയുടെ കാരണത്തടിച്ചതിനു m.d എന്നെ കേബിനിലേക്ക് വിളിപ്പിച്ചു ചീത്ത പറഞ്ഞില്ലേ...... അപ്പൊ അയാൾക്ക്‌ ഒരു call വന്നേ...... എന്റെ പൊന്നു മാളു ആ സമയം അയാളുടെ മുഖമൊന്നു കാണേണ്ടത് തന്നെ ആയിരുന്നു........ അത് വരെ കടന്നൽ കുത്തിയത് പോലിരുന്ന മുഖം, ഡിസ്പ്ലേയിലേക്ക് നോക്കിയപ്പോഴേക്കും നിലാവുദിച്ചത് പോലുണ്ടായിരുന്നു....... സത്യാണോ ദച്ചു നീ പറയുന്നത്......

. ഓ... ഇപ്പൊ നിന്റെ തിരക്കെല്ലാം കഴിഞ്ഞോ....... നല്ല ദച്ചു അല്ലെ പിണങ്ങാതെ കാര്യം പറ....... പിന്നെ ഞാൻ എന്തിനാ മാളു നിന്നോട് കള്ളം പറയുന്നേ....... ഞാൻ കണ്ടതാ മാളു.... ആ call വരുന്നത് വരെ വീർപ്പിച്ചു വച്ചിരുന്ന മുഖം ഒറ്റ നിമിഷം കൊണ്ട് വിടരുന്നത്..... അതാരപ്പ..... ഇനി സർന്റെ lover ആവോ...... ആ എനിക്കറിയില്ല...... നീ പറയുന്നത് വച്ചു നോക്കുമ്പോൾ lover ആകാനാണ് സാധ്യത..... ഓ.... അവളുടെ ഒക്കെ ഒരു ഭാഗ്യം... മുടിഞ്ഞ ഗ്ലാമറും പൂത്ത കാശും..... നമുക്കൊന്നും യോഗമില്ലമ്മിണ്ണ്യേ...... പിന്നെ കണ്ടാലും മതി കാട്ടുമാക്കാൻ..... ഉവ്വ്..... ആരെങ്കിലും ആകട്ടെ.... നമുക്ക് നമ്മുടെ ജോലി നോക്കാം... ഓ ആയിക്കോട്ടെ... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ഹലോ... അനന്ദു....... Are you busy? No... Dear....i am just getting ready to go to office... Oh.. Ok dear.... Are you late today..... Yes കാവ്യ... ഒരു half hour late ആണ്..... ഇന്ന് ഓഫീസിൽ പ്രത്യേകിച്ചു ജോലികളൊന്നും ഇല്ല... അതുകൊണ്ട് കുറച്ചു late ആയി പോകാമെന്നു കരുതി... അല്ല താനെന്താ ഇപ്പോ വിളിച്ചത്... എന്താ അനന്ദു ഇത്..... എനിക്ക് നിന്നെ വിളിക്കണമെങ്കിൽ എന്തെങ്കിലും കാരണം വേണമെന്നുണ്ടോ..... അതല്ല കാവ്യ... സാധാരണ നീയി ടൈമിൽ വിളിക്കാറില്ലല്ലോ... അതുകൊണ്ട് ചോദിച്ചതാ....

ഏയ്യ് ഞാൻ വെറുതെ വിളിച്ചതാ... എനിക്ക് നിന്റെ ശബ്ദം കേൾക്കണമെന്ന് തോന്നി...... Ok അനന്ദു... നീ ഓഫീസിലേക്ക് ഇറങ്ങാൻ തുടങ്ങുവല്ലേ... ഞാൻ ഈവെനിംഗ് വിളിക്കാം.... ബൈ... Love you.... Love you കാവ്യ.... ബൈ..... ആരാ കാവ്യ വിളിച്ചത്..... അത് അനന്ദുവാണ് പപ്പാ....... മോളെ.... അവനു നിന്നെ ശെരിക്കും ഇഷ്ടമല്ലെ... അതെ പപ്പാ..... അവനു ഞാൻ എന്ന് വച്ചാൽ ജീവനാണ്...... ഇപ്പൊ ഞാൻ എന്ത് ചോദിച്ചാലും, അത് ഇനി അവന്റെ ജീവനാണെങ്കിൽ പോലും അവൻ എനിക്ക് തന്നിരിക്കും..... Good മോളെ....... പപ്പാ പറയാതെ തന്നെ മോൾക്കറിയാമല്ലോ അവനുമായിട്ടൊരു റിലേഷൻ ഇപ്പൊ നമുക്ക് അത്യാവശ്യമാണ്.... നമ്മുടെ കമ്പനീസ് എല്ലാം loss ആണ്.... So നിങ്ങൾ തമ്മിലുള്ള മാര്യേജ് നടന്നാൽ അവന്റെ സ്വത്തുക്കളുടെ എല്ലാം അവകാശം പതിയെ നമ്മലിലേക്ക് എത്തിക്കണം....... അതൊക്കെ എനിക്കറിയില്ലേ പപ്പാ.... ഒന്നും കാണാതെ ഇങ്ങനൊരു റിലേഷൻ ഞാൻ മുമ്പോട്ട് കൊണ്ട് പോകില്ലല്ലോ...... അവനെക്കാളേറെ ഞാൻ സ്നേഹിക്കുന്നത് അവന്റെ പണത്തെയും പ്രശസ്തിയെയും ആണ്..... അത് കൊണ്ട് തന്നെ നഷ്ട്ടപെടാൻ ഒരിക്കലും ഞാൻ അനുവദിക്കില്ല.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

അജുവേട്ട..... ലഞ്ച് ടൈം ആയല്ലോ.... കഴിക്കാൻ വരുന്നില്ലേ..... നിങ്ങൾ കാന്റീനിലേക്ക് പൊയ്ക്കോ ദച്ചു...... എനിക്ക് ഒരു ഫയൽ സർനെ ഏൽപ്പിക്കാനുണ്ട്..... ഞാൻ ഒരഞ്ചു മിനിറ്റിനുള്ളിൽ അങ്ങ് എത്തിക്കോളാം..... ശെരി ഏട്ടാ....... സർ, may i come in... Yes, come in arjun..... സർ ഫയൽ.... Ok arjun ഒരു 5 മിനിറ്റ് ഞാൻ ഇപ്പൊ തന്നെ ചെക്ക് ചെയ്യാം...... Ok സർ... Arjun..... Ok ഫയൽ is alright... വേറെ problems ഒന്നും ഇല്ല..... You can go now... Thank you സർ...... എടി മാളു.... എടിയേ...... എന്തുവാടി....... എന്നാലും അജുവേട്ടന് ഇത്ര സീരിയസ് ആയി പറയാനുള്ള കാര്യം എന്തായിരിക്കും..... എന്റെ ദച്ചു.... അതിപ്പോ ഞാൻ എങ്ങനാ അറിയുന്നേ.....ദാ അജുവേട്ടൻ വരുന്നുണ്ട്... നീ നേരിട്ടങ്ങു ചോദിക്കു....... ആ നിങ്ങൾ ഇത് വരെ കഴിച്ചു തുടങ്ങിയില്ലേ...... ഏട്ടനൂടെ വന്നിട്ട് തുടങ്ങാമെന്നു കരുതി.... അല്ല ഏട്ടനെന്താ പറയാനുണ്ടെന്ന് പറഞ്ഞത്.... അത്...... കുറെ ദിവസങ്ങളായി പറയാണെമെന്ന് കരുതുന്നു...... പക്ഷെ എന്ത് കൊണ്ടോ കഴിഞ്ഞില്ല...... ഇനിയും പറയാതിരുന്നാൽ ശരിയാകില്ല.... എന്താ ഏട്ടാ.... നിങ്ങൾക്കറിയാമല്ലോ...... നിങ്ങളുടെ സീനിയർ ആയിരുന്നിട്ടും അതിലും കമ്പനി ആയിട്ടാണ് ഞാൻ നിങ്ങളോട് ഇടപെടുന്നത്...... അതിനുള്ള സ്വാതന്ത്ര്യം നമ്മുക്കിടയിൽ ഉണ്ട്......

അത് കൊണ്ടാണല്ലോ നിങ്ങൾ എന്നെ സർ എന്നതിന് പകരം ഏട്ടാ എന്ന് വിളിക്കുന്നത്‌..... ഇനി എനിക്ക് പറയാനുള്ളത് മാളുവിനോടാണ്..... ദച്ചു അങ്ങനെ വിളിക്കുമ്പോഴെല്ലാം ഒരനിയത്തി കുട്ടി ആയിട്ട ഞാൻ കരുതുന്നത്....... പക്ഷെ മാളു, എനിക്ക് തന്നെ അങ്ങനെ കാണാൻ കഴിയുന്നില്ല........ ഈ ദിവസങ്ങളിൽ എപ്പോഴോ താൻ എന്റെ മനസ്സിൽ കയറി കൂടി...... മറക്കാൻ കഴിയില്ല ഈ ജന്മം......ഇത് പെട്ടന്നൊരു ദിവസം കൊണ്ടുണ്ടായ ഇഷ്ടമാണെന്നു കരുതരുത്... അതേപോലെ നിങ്ങൾ എനിക്ക് തന്ന ഫ്രീഡം ഞാൻ misuese ചെയ്തെന്നു വിചാരിക്കരുത്........ ഇത് ഞാൻ എന്റെ ലൈഫിൽ എടുക്കുന്ന വളരെ important ആയ ഒരു കാര്യമാണ്... ടൈം പാസ്സിനായി നടത്തിയ ഒരു പ്രൊപോസൽ അല്ല ഇത്.... അതുകൊണ്ടാണ് രണ്ടാളോടും ആയി ഇക്കാര്യം പറഞ്ഞത്... മാളു ശരിക്കും ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്....... ജീവിതാവസാനം വരെ ഈ കണ്ണുനിറയാതെ നോക്കിക്കൊള്ളാം ഞാൻ...... ഈ ജന്മം ഈ അർജുന്റെ കൈ കൊണ്ടു ഒരു താലി ആരുടെയെങ്കിലും കഴുത്തിൽ വീഴുന്നുണ്ടെങ്കിൽ അത് ഈ മാളവികയുടെ കഴുത്തിലായിരിക്കും..... എന്ന് കരുതി ഞാൻ തന്നെ ഒന്നിനും നിർബന്ധിക്കില്ല.... തന്റെ പൂർണ്ണ സമ്മതമുണ്ടെങ്കിൽ മാത്രം....

അതല്ലയെങ്കിൽ എന്നിൽ തുടങ്ങിയ ഇഷ്ടം എന്നിൽ തന്നെ അവസാനിക്കട്ടെ...... മാളു........ എന്താണ് തനിക്കു പറയാനുള്ളത്..... എന്നാൽ മാളു മറുപടി ഒന്നും പറയാതെ കണ്ണ് നിറച്ചു അവിടെ നിന്നും പോയി..... മാളു... മാളു...... (ദച്ചു ) ദച്ചു.... ഞാൻ പറഞ്ഞത് മാളുവിന്‌ സങ്കടയോ.... ഇനി മാളൂന് വേറെ ആരോടെങ്കിലും ഇഷ്ടം ഉണ്ടാകുവോ..... ഏയ്യ്... അങ്ങനൊന്നും ഇല്ല അജുവേട്ട........ ഇത് പെട്ടന്ന് കേട്ടപ്പോ ഉള്ള ഒരു വെപ്രാളമാ.... ഞാൻ സംസാരിക്കാം മാളുവിനോട്.... ഏട്ടൻ വിഷമിക്കാതെ....... എന്റെ മാളൂനെ ഏട്ടന് തരുന്നതിൽ എനിക്ക് ഒത്തിരി സന്തോഷമാണ്..... പാവമാ എന്റെ മാളു..... ഏട്ടാ എന്ന ഞാൻ മാളുവിന്റെ അടുത്തേക്ക് ചെല്ലട്ടെ.... ശരി ദച്ചു...... എത്ര നിർബന്ധിച്ചിട്ടും ആ ദിവസം മാളു ദച്ചുവിനോടോ അജുവിനോടോ സംസാരിക്കാൻ തയാറായില്ല..... മാളു... ദേ ഇനി എനിക്ക് ദേഷ്യം വരുവേ....... എന്താ ദച്ചു.... ഞാൻ പറഞ്ഞല്ലോ... നമുക്ക് നാളെ സംസാരിക്കാം....... ശരി.... നാളെ ഈ മൂഡ് ഓഫ്‌ എല്ലാം മാറ്റി സുന്ദരിയായി വരണം കേട്ടോ.... അപ്പൊ ബൈ.... മാളു വീട്ടിനകത്തു കേറിയപ്പോഴേ കേട്ടു അമ്മായിയുടെ കുത്തുവാക്കുകൾ....... എന്നും ഇത് പതിവാണെങ്കിലും ഇന്നെന്തു കൊണ്ടോ കണ്ണ് നിറഞ്ഞു..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ജിതിൻ ... മതി കുടിച്ചത്........ ഇതിപ്പോ എത്രാമത്തെ ബോട്ടിൽ ആണെന്ന് വല്ല ബോധവും ഉണ്ടോ.... എത്രയായാലും നിനക്കെന്താടാ...... കാശ് മുടക്കുന്നത് ഞാനല്ലേ.... ഗിരി.... നിനക്കറിയില്ലേ എന്റെ ദേഷ്യത്തിന്റെ കാരണം.... അവൻ ആ ദേവാനന്ദ് അവനാണെന്റെ തകർച്ചകൾക്കെല്ലാം കാരണം...... അവനെ കണ്ടു മുട്ടിയത് മുതലാണ് ഈ ജിതിൻ ജീവിതത്തിൽ തോറ്റു തുടങ്ങിയത്....... ആദ്യം കോളേജിൽ പിന്നെ ബിസ്സിനെസ്സിൽ അങ്ങനെ എല്ലായിടത്തും അവനെന്നെ തോൽപ്പിച്ചു...... ഞാൻ ആഗ്രഹിച്ചതെല്ലാം അവൻ സ്വന്തമാക്കി... കോളേജ് ചെയർമാൻ സ്ഥാനവും സ്നേഹിച്ച പെണ്ണും അങ്ങനെ എല്ലാം..... ഇപ്പൊ ഞാൻ ആഗ്രഹിച്ച പ്രൊജക്റ്റും സ്വന്തമാക്കി ബിസ്സിനെസ്സിലും അവൻ എന്നെ തോൽപ്പിച്ചു.... ഇല്ല ദേവാനന്ദ് അങ്ങനെ എപ്പോഴും ജയിക്കാൻ നിന്നെ ഞാൻ അനുവദിക്കില്ല.... തോൽവിയുടെ വേദന എന്താണെന്നു നീയും അറിയും...

അറിയിക്കും ഞാൻ..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ ദൈവമേ.... എന്താ ഞാൻ ചെയ്യേണ്ടത്... അജുവേട്ടന് എന്നെ ഇഷ്ടമാണെന്നു..... ഏട്ടനോട് എന്തോ ഒരിഷ്ടം എനിക്കും തോന്നിയിരുന്നു... പക്ഷെ അത് പ്രണയമാണോ.... എല്ലാം തുറന്നു പറയാറുള്ള ദച്ചുവിനോട് പോലും ഞാൻ ഇത് പറഞ്ഞില്ല..... പക്ഷെ ഞാൻ ഏട്ടനെ ആഗ്രഹിക്കുന്നത് തെറ്റല്ലേ.... അതിനുള്ള അർഹത എനിക്കുണ്ടോ...... നാളെ ഏട്ടനോട് സംസാരിക്കണം..... എന്റെ ജീവിതവും സാഹചര്യങ്ങളും അറിഞ്ഞാൽ ഏട്ടൻ തന്നെ ഇതിൽ നിന്ന് പിന്മാറിക്കോളും...... അർഹതയില്ലാത്തതൊന്നും ആഗ്രഹിച്ചു സങ്കടപ്പെടാൻ ഇടയ്ക്കരുതേ ഭഗവാനെ.........................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story