🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 6

Shivadevanantham

രചന: ചാന്ദിനി

എന്റെ മാളൂട്ടിയുടെ പിണക്കം ഇത് വരെ മാറിയില്ലേ....... എനിക്കാരോടും ഒരു പിണക്കവുമില്ല....... ഓ... എന്നിട്ടാണോ ഇന്നലെ ഒന്നും മിണ്ടാതെ ഈ മുഖവും ഏറ്റി പിടിച്ചു നടന്നത്..... നോക്ക് മാളു എനിക്ക് നിന്നോട് സീരിയസ് ആയിട്ടു കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്....... അതുകൊണ്ടാണ് വിളിച്ചു നേരത്തെ വരാൻ പറഞ്ഞത്....... എന്താ ദച്ചു നിനക്ക് പറയാനുള്ളത്....... നിനക്കെന്നോട് എന്ത് വേണമെങ്കിലും പറയാമല്ലോ....... അങ്ങനെ ആയിരുന്നു ഇതുവരെ ഞാനും കരുതിയിരുന്നത്........ പക്ഷെ ഇന്നലത്തെ നിന്റെ പെരുമാറ്റം കണ്ടപ്പോൾ അതെന്റെ മാത്രം തോന്നലായിരുന്നുവോ എന്ന് എനിക്ക് ഒരു സംശയം...... ദച്ചു.... നീ വെറുതെ പോലും ഇങ്ങനൊന്നും പറയരുത്..... അതെനിക്ക് സഹിക്കാൻ കഴിയില്ലാട്ടോ 🥺🥺🥺 എന്റെ പ്രാണനല്ലേടി നീ...... ഇത്രേം സങ്കടങ്ങൾ ഉണ്ടായിട്ടും, നീ തരുന്ന ധൈര്യത്തിൽ അല്ലെടി ഞാൻ ഇപ്പോഴും പിടിച്ചു നിൽക്കുന്നത്..... അയ്യേ.... അപ്പോഴേക്കും എന്റെ മാളൂസിന്റെ കണ്ണൊക്കെ നിറഞ്ഞോ..... ഞാൻ വെറുതെ പറഞ്ഞതല്ലെടി..... ഇതു പോലൊരു പൊട്ടി...... ആരെങ്കിലും എന്തെങ്കിലും പറയാൻ കാത്തിരിക്കുവ ഈ ഉണ്ടക്കണ്ണ് നിറയ്ക്കാൻ....... ഒന്ന് പോയെ ദച്ചു...... ആരെന്തു പറഞ്ഞാലും എനിക്ക് ഒരു കുഴപ്പവുമില്ല.... പക്ഷെ നീ ദേഷ്യപ്പെട്ടാൽ അതെനിക്ക് സഹിക്കാൻ കഴിയില്ല....

ശരി... എനിക്ക് നിന്നോട് പറയാനുള്ളത് അജുവേട്ടന്റെ കാര്യമാണ്....... ഇന്നലെ നീ ഏട്ടനോട് അങ്ങനെ പെരുമാറിയതിൽ ഞാൻ നിന്നെ തെറ്റ് പറയുന്നില്ല.... കാരണം പെട്ടന്ന് അങ്ങനൊരു കാര്യം നിനക്കുൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല എന്ന് എനിക്ക് മനസിലായി.... പക്ഷെ മാളു എന്താ നിന്റെ തീരുമാനം...... അജുവേട്ടനോട് no പറയാനാണോ...... ദച്ചു...... അതെനിക്കറിയില്ല....... ഏട്ടനെ പോലൊരാളുടെ ഭാര്യയാകാനുള്ള എന്ത് യോഗ്യതയാണ് എനിക്കുള്ളത്..... ഏട്ടനോട് എല്ലാം തുറന്നു സംസാരിച്ചതിന് ശേഷം ഏട്ടൻ തീരുമാനിക്കട്ടെ എന്ത് വേണമെന്ന്...... ദേ മാളു.... ഒന്നങ്ങു വച്ചു തന്നാലുണ്ടല്ലോ...... നിനക്ക് എന്ത് യോഗ്യത ഇല്ലെന്ന നീ ഈ പറയുന്നത്..... എന്തൊക്കെ പറഞ്ഞാലും അച്ഛനും അമ്മയും ഇല്ലാത്തതു ഒരു കുറവ് തന്നെയാ ദച്ചു 🥺🥺.. നീ ഒന്ന് പോയെ മാളു..... അജുവേട്ടനെ എനിക്കറിയാം...... ഒന്നിന്റെ പേരിലും ഏട്ടൻ നിന്നെ വേണ്ടായെന്നു വയ്ക്കില്ല..... ഏതായാലും നിനക്ക് പറയാനുള്ളതെല്ലാം നീ ഏട്ടനോട് തുറന്നു പറ..... ഏട്ടാ...... Good മോർണിംഗ്.... ആ രണ്ടാളും എത്തിയോ...... മാളു.... തനിക്കെന്നോട് പിണക്കമാണോ.... ഞാൻ തന്നോട് പറഞ്ഞിരുന്നുവല്ലോ... എന്നെ ഇഷ്ടപെടുവാൻ മാളുവിന്‌ കഴിയുന്നില്ലയെങ്കിൽ ഒരിക്കലും തന്നെ ഞാൻ നിർബന്ധിക്കുന്നില്ല.....

പക്ഷെ അതിന്റെ പേരിൽ താൻ എന്നോട് മിണ്ടാതിരിക്കരുത്....... അതെനിക്ക് സഹിക്കാൻ കഴിയില്ല...... അയ്യേ..... എന്താ ഏട്ടാ ഇത്..... ഏട്ടൻ ഇങ്ങനെ വിഷമിക്കാതെ..... ഇവൾക്ക് ഏട്ടനോട് ഒരു പിണക്കവും ഇല്ല......... നിങ്ങൾ ഒരു അഞ്ചു മിനിറ്റ് തുറന്നു സംസാരിച്ചാൽ തീരാവുന്നതേ ഉള്ളു ഇതെല്ലാം... ഓഫീസ് ടൈം ആകുന്നതല്ലേ ഉള്ളു.... ഏട്ടൻ മാളുവിനെ കൂട്ടി കാന്റീനിലേക്ക് ചെല്ല്.... എന്നിട്ട് സംസാരിക്കാനുള്ളതെല്ലാം രണ്ടാളും സംസാരിക്കു....... ശെരി ദച്ചു.... അജു കാന്റീനിലേക്ക് പോയി.... ദച്ചു...... ഞാൻ പോണോ..... പിന്നെ ഞാൻ പോയാൽ മതിയോ.... ചെല്ല് മാളു...... മാളു...... തനിക്കെന്നോട് ദേഷ്യമാണോ........ അല്ല അജുവേട്ട..... എനിക്ക് ഏട്ടനോട് ദേഷ്യമൊന്നുമില്ല..... പിന്നെ ഇന്നലെ പെട്ടന്നങ്ങനെ കേട്ടപ്പോ ചെറിയ ഒരു വിഷമം തോന്നിയിരുന്നു..... അതാ ഞാൻ ഒന്നും പറയാതെ പോയത്....... മാളു...... ഞാൻ പറഞ്ഞല്ലോ ഒരുപാട് തവണ ആലോചിച്ചതിനു ശേഷമാണു ഞാൻ തന്നോട് എന്റെ ഇഷ്ടം തുറന്നു പറയാൻ തീരുമാനിച്ചത്...... ഇനിയും പറയാതിരിക്കുന്നതിൽ അർത്ഥമില്ലായെന്നു തോന്നി...... തന്നെ ഞാൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് മാളു...... ഏട്ടാ.... ഏട്ടനെ പോലൊരാളുടെ ഭാര്യയാകാനുള്ള യോഗ്യതയൊന്നും എനിക്കില്ല.......

എന്തൊക്കെ ആണെന്ന് പറഞ്ഞാലും അച്ഛനും അമ്മയും ഇല്ലാത്തതു ഒരു കുറവ് തന്നെയാണ്...... ഏട്ടാ ഞാൻ കുഞ്ഞായിരുന്നപ്പോഴേ പോയതാണ് എന്റെ അച്ഛനും അമ്മയും.... 🥺 പിന്നീട് അമ്മാവന്റെ കൂടെയായിരുന്നു താമസം..... അമ്മായിക്കും ചേച്ചിമാർക്കും എന്നെ കണ്ണെടുത്താ കണ്ടു കൂടാരുന്നു...... അമ്മാവൻ മരിച്ചപ്പോ വീണ്ടും ആരുമില്ലാതായി...... ഞാൻ ആ വീട്ടിലെ വേലക്കാരിയായി മാറി..... പിന്നീട് ദച്ചുവിന്റെ വീട്ടുകാരുടെ നിർബന്ധവും.. നാട്ടുകാരുടെ എതിർപ്പുകളും ഒക്കെ ആയപ്പോ തുടർന്ന് പഠിക്കാൻ വിടാൻ മനസ്സില്ല മനസ്സോടെ അമ്മായി സമ്മതിച്ചു....... പിന്നെ ഇപ്പൊ എനിക്ക് കിട്ടുന്ന ശമ്പളത്തിന്റെ കാര്യം ഓർത്തിട്ട ഈ ജോലിക്ക് വിടുന്നത് തന്നെ...... അത്‌കൊണ്ടാ ഏട്ടാ ഞാൻ പറയുന്നത്,എന്നെ പോലെ ഒരു ഭാഗ്യദോഷിയെ ജീവിതത്തിലേക്ക് ക്ഷണിച്ചാൽ ഏട്ടനും നഷ്ടങ്ങൾ മാത്രമേ ഉണ്ടാകൂ...... മാളു മതി നിർത്തു...... ഞാൻ സ്നേഹിക്കുന്നത് നിന്നെയാണ്.... അല്ലാതെ നിന്റെ കുടുംബമോ ജീവിത സാഹചര്യങ്ങളോ ഒന്നും എനിക്ക് പ്രശ്നമല്ല.....പിന്നെ നീ ഈ പറഞ്ഞതൊന്നും നിന്റെ തെറ്റ് കൊണ്ട് സംഭവിച്ചതല്ലല്ലോ.... ഇതെല്ലാം ദൈവനിശ്ചയം അല്ലെ...... ഇതൊക്കെ ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്നതേയുള്ളു.....

മാളു ഞാൻ നിന്നെ ആത്മാർഥമായിട്ടാണ് സ്നേഹിക്കുന്നത്.... അതുകൊണ്ട് തന്നെ നിനക്ക് സമ്മതമെങ്കിൽ മറ്റാരും എനിക്കൊരു പ്രശ്നമല്ല..... എന്റെ ഭാര്യയായി എന്റെ മരണം വരെ എന്നോടൊപ്പം താനുണ്ടാകും..... പിന്നെ മാളുവിനറിയാമല്ലോ എനിക്ക് അമ്മ മാത്രമേ ഉള്ളു...... അച്ഛന്റെ മരണ ശേഷം ബന്ധുക്കൾ ആരും തിരിഞ്ഞു നോക്കാതിരുന്നിട്ടും വളരെ കഷ്ടപെട്ടാണ് എന്നെ വളർത്തി വലുതാക്കിയതു..... അച്ഛനില്ലാതെ വളർന്നത് കൊണ്ട് തന്നെ തന്റെ സങ്കടങ്ങൾ ഒരു പരിധി വരെ എനിക്ക് മനസ്സിലാകും.......ഇതിൽ കൂടുതലായി ഒന്നും എനിക്ക് തന്നോട് പറയുവാനില്ല...... എന്റെ ഭാര്യയാകാൻ മാളുവിന്‌ സമ്മതമാണെങ്കിൽ ഇനി മുതൽ തന്റെ എല്ലാ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഞാൻ ഉണ്ടാകും തന്റെ കൂടെ..... അജുവിന്റെ ഓരോ വാക്കുകൾക്കും മാളുവിന്റെ മനസ്സിലെ സങ്കടങ്ങൾ ഇല്ലാതാക്കാനുള്ള ശക്തിയുണ്ടായിരുന്നു..... ആ വാക്കുകൾ കേൾക്കെ മാളുവിന്റെ ചുണ്ടിൽ മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു...... പതിയെ അത് അജുവിന്റെ ചുണ്ടിലേക്കും വ്യാപിച്ചു......... രണ്ടാളെയും ഇത് വരെ കാണാത്തതിനാൽ അന്വേഷിച്ചു വന്ന ദച്ചു കാണുന്നത് പരസ്പരം നോക്കിയിരിക്കുന്ന അജുവിനെയും മാളുവിനെയുമാണ്..... മാളുവിന്റെ കൈകൾ അജുവിന്റെ കൈക്കുള്ളിൽ പൊതിഞ്ഞു പിടിച്ചിട്ടുണ്ട്.....ഇനി ഒരിക്കലും കൈവിടില്ലെന്ന ഉറപ്പു കൊടുക്കുന്നത് പോലെ...... അത് കാണെ ദച്ചുവിന്റെ കൺ കോണിലെവിടെയോ ഒരു മിഴിനീർ തുള്ളി തിളങ്ങി.....

അതൊരിക്കലും സങ്കടത്തിന്റെതായിരുന്നില്ല...... മറിച്ചു തനിക്കു അത്രമേൽ പ്രിയപ്പെട്ടവൾ സുരക്ഷിതമായ കൈകളിൽ എത്തിച്ചേർന്നതിന്റെ ആശ്വാസമായിരുന്നു..... സ്വന്തമെന്നു പറയാൻ ആരുമില്ലെന്നു പറഞ്ഞു കരഞ്ഞ തന്റെ മാളുവിന്‌ അച്ഛനും അമ്മയും കൂടെപ്പിറപ്പും എല്ലാം ആകാൻ ഒരാളെ കിട്ടിയിരുക്കുന്നു..... ഇവിടെ ജോയിൻ ചെയ്തിട്ട് കുറചെ ആയിട്ടുള്ളുവെങ്കിലും അജുവേട്ടനെ തനിക്കറിയാം... അതുകൊണ്ട് തന്നെ ഈ ലോകത്തു ഏറ്റവും സുരക്ഷിതമായ കൈകളിലാണ് മാളു ഉള്ളതെന്ന് ഉറപ്പിച്ചു പറയുവാൻ തനിക്കു സാധിക്കും.... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ പപ്പാ എന്തിനാണ് വിളിച്ചത്...... കാവ്യ എനിക്ക് മോളോട് വളരെ important ആയ ഒരു കാര്യം പറയുണ്ടായിരുന്നു.... എന്താ പപ്പാ... മോൾക്കറിയാമല്ലോ... പപ്പയുടെ ബിസിനസ് ഒക്കെ loss ആണ്... അത് പുറത്തറിയുന്നതിനു മുൻപ് തന്നെ മോളും അനന്ദുവും ആയുള്ള വിവാഹം നടത്തണം..... മോള് എത്രയും വേഗം അനന്ദുവിനോട് വിവാഹ കാര്യം സംസാരിക്കണം.... കഴിയുമെങ്കിൽ ഇന്ന് തന്നെ.... ഓക്കേ പപ്പാ.... ഞാൻ ഇന്ന് തന്നെ അനന്ദുവിനെ നേരിൽ കണ്ടു സംസാരിക്കാം..... Then ok dear...... ഹലോ അനന്ദു..... Hi dear.... അനന്ദു എനിക്ക് ഇന്നു നിന്നെ ഒന്ന് കാണണമായിരുന്നു....... Are you free now? Sorry dear...... ഇപ്പൊ ഞാൻ കുറച്ചു busy ആണ്.... നമുക്ക് ഈവെനിംഗ് കണ്ടാൽ മതിയോ.... Then ok അനന്ദു.... Ok കാവ്യ... ഒരു 5 'o clock ആകുമ്പോഴേക്കും നീ ബീച്ചിൽ എത്തിയാൽ മതി.....

Ok dear..... Bye...... Bye.... കാവ്യ..... അനന്ദു ബീച്ചിൽ എത്തിയപ്പോഴേക്കും കാവ്യ അവനെയും കാത്ത് അവിടെ ഉണ്ടായിരുന്നു..... കാവ്യ.... താൻ വന്നിട്ട് ഒരുപാട് ടൈം ആയോ...... ഇല്ല അനന്ദു... Just 5 minutes.... അല്ല താനെന്താ അത്യാവശ്യമായി കാണണമെന്ന് പറഞ്ഞത്...... അനന്ദു എനിക്ക് നിന്നോട് സീരിയസ് ആയി ഒരു കാര്യം പറയാനുണ്ട്...... എന്താ കാവ്യ..... മറ്റൊന്നുമല്ല..... നമ്മുടെ വിവാഹ കാര്യമാണ്..... എനിക്ക് വീട്ടിൽ മറ്റു ആലോചനകൾ നടന്നപ്പോൾ നമ്മുടെ കാര്യം ഞാൻ വീട്ടിൽ അവതരിപ്പിച്ചു..... എന്റെ പപ്പയ്ക്കും അമ്മയ്ക്കും എതിർപ്പൊന്നുമില്ല.... But എത്രയും വേഗം വിവാഹം നടത്തണം.... കാവ്യ പെട്ടന്ന് വിവാഹം എന്നൊക്കെ പറയുമ്പോൾ........ എന്താ എന്നെ വിവാഹം കഴിക്കാൻ നിനക്ക് താല്പര്യം ഇല്ലേ..... ഏയ്യ്... താനെന്താ ഇങ്ങനൊക്കെ പറയുന്നത്..... ഓക്കേ... ഞാൻ ഇന്ന് തന്നെ നമ്മുടെ കാര്യം വീട്ടിൽ സംസാരിക്കാം....... എന്നിട്ടു എത്രയും വേഗം എന്റെ കൈകൊണ്ടൊരു താലി ഈ കഴുത്തിൽ ചാർത്തി നിന്നെ ഞാൻ എന്റേത് മാത്രമാക്കും..... Love you lot അനന്ദു............. ഈ ജന്മം നിന്റേതു മാത്രമാകാൻ കഴിയുന്നത് എന്റെ ഭാഗ്യമാണ്..... അനന്ദു കാവ്യയെ നെഞ്ചോടു ചേർത്തു..... ആ നിമിഷം അനന്ദുവിന്റെ ഉള്ളിൽ പ്രണയമായിരുന്നു എങ്കിൽ, കാവ്യയുടെ ഉള്ളിൽ ലക്ഷ്യം നേടിയതിന്റെ ആഹ്ലാദമായിരുന്നു..... അമ്മാ..... അച്ഛാ...... എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ടായിരുന്നു..... എന്താ അനന്ദു...... അത് അച്ഛാ... എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാണ്.....

നിങ്ങൾ രണ്ടാളും അതിനു സമ്മതിക്കണം.... മോനെ.... ഇന്ന് വരെ നിന്റെ ഒരിഷ്ടങ്ങൾക്കും ഞങ്ങൾ എതിര് നിന്നിട്ടില്ല..... അതിന്റെ കാരണം നീ എന്ത് തീരുമാനിച്ചാലും അത് ശരിയായിരിക്കുമെന്ന ഞങ്ങളുടെ വിശ്വാസവും.... ഒപ്പം നിന്റെ ഇഷ്ടമാണ് ഞങ്ങളുടേതും...... ആട്ടെ.... കുട്ടി ആളെങ്ങനെയാ.... പേരെന്താ.... പേര്... കാവ്യ ശേഖർ... കോളേജിൽ എന്റെ ജൂനിയർ ആയിരുന്നു..... കാവ്യയുടെ അച്ഛൻ ഒരു ബിസ്സിനെസ്സ് man ആണ്.... അമ്പട... അപ്പൊ കോളേജിൽ വച്ചു തുടങ്ങിയ ബന്ധമാണല്ലേ.... എന്നിട്ട് നീ ഞങ്ങളോട് ഇതെ വരെ പറഞ്ഞില്ലല്ലോ.... സോറി അമ്മ.... ടൈം ആകട്ടെ എന്ന് കരുതി... നാളെ ഞാൻ കാവ്യയെ ഇവിടേയ്ക്ക് കൂട്ടി കൊണ്ട് വരട്ടെ..... അമ്മയ്ക്കും അച്ഛനും പരിചയപ്പെടമല്ലോ.... അങ്ങനിപ്പോ ഇവിടെക്കു കൂട്ടി കൊണ്ട് വരണ്ട... കാര്യം നീ കണ്ടുപിടിച്ച കുട്ടി ആണെങ്കിലും ഞങ്ങളുടെ മരുമകളെ നാട്ടുനടപ്പ് അനുസരിച്ചേ ഞങ്ങൾ കാണുന്നുള്ളു... അതുകൊണ്ട് തന്നെ അധികം വൈകാതെ ഒരു ദിവസം നമ്മൾ ആ കുട്ടിയുടെ വീട്ടിൽ പോകുന്നു....എന്ത് പറയുന്നു... ഓക്കേ അച്ഛാ.... Love you... മതി മതി... പോയി കിടന്നുറങ്ങാൻ നോക്ക്...... Good നൈറ്റ്‌ അച്ഛാ.... Good night അമ്മാ..... ആ രാത്രി അനന്ദുവിനും അജുവിനും ഒരുപാട് സന്തോഷമുള്ളതായിരുന്നു....... അജു തന്റെ ഇഷ്ടം അമ്മയോട് തുറന്നു പറഞ്ഞു..... അടുത്തൊരു ദിവസം തന്നെ മാളുവിന്റെ വീട്ടിൽ പോയി സംസാരിക്കാം എന്ന് അമ്മയുടെ ഉറപ്പു കിട്ടി..... അങ്ങനെ ഇരുവരും തങ്ങളുടെ പ്രണയം, തങ്ങളുടെ പതിയായി വരുന്ന നിമിഷം സ്വപ്നം കണ്ടു നിദ്രയെ പുൽകി..... ഇനി അവരുടെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നതെന്തെന്നറിയാതെ...........................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story