🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 7

Shivadevanantham

രചന: ചാന്ദിനി

അനന്ദു.... ഇന്ന് മോൻ നേരത്തെയാണോ..... ആ അമ്മേ........ ഇന്ന് ഒരു ഇമ്പോര്ടന്റ്റ്‌ മീറ്റിംഗ് ഉണ്ട്...... ഓഫീസിൽ ചെന്ന് ഒരു ഫയൽ എടുത്തിട്ട് വേണം മീറ്റിംഗിന് പോകാൻ....... ശരി മോനെ..... എന്നാൽ മോൻ വാ അമ്മ ഭക്ഷണം എടുത്ത് വയ്ക്കാം...... ദാ വരുന്നമ്മേ..... അനന്ദു..... എന്താ അച്ഛാ...... ഇന്നല്ലേ ആ അമേരിക്കൻ കമ്പനിയും ആയിട്ടുള്ള മീറ്റിംഗ്..... അതെ അച്ഛാ...... ഇന്ന് എന്തായാലും ആ ഓർഡർ ഞാൻ തന്നെ നേടിയിരിക്കും..... ജിതിനും ഉണ്ടാകും അവിടെ.... അനന്ദു..... നീ വെറുതെ അവനുമായി ആവശ്യമില്ലാത്ത പ്രശ്നത്തിനൊന്നും പോകരുത്.... ഇല്ലച്ച... ഞാനായിട്ട് ഒരു പ്രശ്നവും ഉണ്ടാക്കില്ല.... ദച്ചു...... ദച്ചു....... ഇന്ന് നീ ഓഫീസിൽ പോകുന്നില്ലേ...... ആം..... പോകുന്നുണ്ട്........ എന്നിട്ടാണോ ഇത്രയും സമയമായിട്ടും റെഡി ആകാത്തത്.... വേഗം പോയി കുളിച്ചു വാ... ഞാൻ ഭക്ഷണം എടുത്തു വയ്ക്കാം...... ദേ പോയി... ദാ വന്നു...... അമ്മേ....... ഞാൻ ഇറങ്ങുവാണേ... അരൂട്ട... ബൈ....... ബൈ..... ചേച്ചി..... മാളു.... നീ വന്നിട്ട് കുറെ സമയമായോ....... ഇല്ല ദച്ചു.... ഒരു അഞ്ചു മിനിറ്റ്..... ആ മാളു... എന്നാ വേഗം കേറിക്കോ...... ഉയ്യോ..... അങ്ങനെ ഓഫീസ് എത്തി...... എടി മാളു...... ഇന്നാ കാട്ടുമാക്കാൻ നേരത്തെ വന്നെന്നു തോന്നുന്നു.... ആ ശരിയാ ദച്ചു.... സർന്റെ കാർ കിടക്കുന്നുണ്ടല്ലോ.....

അതെ... വാ ഇന്നത്തെ പുകില് എന്താന്ന് പോയി നോക്കാം..... മാളുവും ദച്ചുവും ഓഫീസിനു അകത്തേയ്ക്ക് കയറിയപ്പോഴേ കേട്ടു ആരോടോ ദേഷ്യ പെടുന്ന അനന്ദുവിന്റെ ശബ്ദം..... എടി മാളു... ഇന്നാരുടെ നെഞ്ചത്തോട്ടാണോ അങ്ങേരു കയറിയത്...... എങ്ങനാ ഇപ്പൊ ഒന്ന് അറിയുന്നേ...... ദച്ചു... ദേ അജുവേട്ടൻ..... എന്നാ വാ നമുക്ക് അജുവേട്ടനോട് ചോദിക്കാം..... അജുവേട്ട..... എന്താ പ്രശ്നം... സർ എന്തിനാ shout ചെയ്യുന്നത്..... അതോ.... ഇന്നാണ് ആ അമേരിക്കൻ കമ്പനിയും ആയിട്ടുള്ള മീറ്റിംഗ് ഫിക്സ് ചെയ്തിരിക്കുന്നത്...... അതിനു ആവശ്യമുള്ള ഏതോ ഒരു ഫയൽ എടുക്കാനായിട്ടാണ് സർ ഇന്ന് നേരത്തെ എത്തിയത്.... ഇവിടെ വന്ന് P. A യെ വെയിറ്റ് ചെയ്തിരിക്കുവായിരുന്നു.... ഇപ്പൊ അയാൾ വിളിച്ചു അത്യാവശ്യമായി ലീവ് ചോദിച്ചു..... അതിന്റെ ബഹളമാ ആ കേൾക്കുന്നത്.... എന്നിട്ടായാൾക്ക് ലീവ് കൊടുത്തോ... അറിയില്ല ദച്ചു.... ദച്ചു.. അജുവേട്ട... ദാ സർ വരുന്നുണ്ട്..... Good മോർണിങ് സർ..... (മാളു, ദച്ചു, aju) Good മോർണിങ്..... ശിവദക്ഷ.... Please come with me...... സർ എവിടേയ്ക്ക..... ഇന്നാണ് ആ അമേരിക്കൻ കമ്പനിയും ആയിട്ടുള്ള മീറ്റിംഗ്... എന്റെ P. A ഇന്ന് ലീവ് ആണ്... So you have to come with me........

അത് കേട്ട നമ്മുടെ ദച്ചുവിന്റെ കിളികളൊക്കെ കൂടും കുടുക്കയും ഒക്കെ എടുത്തു സ്ഥലം വിട്ടു മക്കളെ.....അതിനു കാരണം മറ്റൊന്നും അല്ലാട്ടോ..... ദച്ചുവിന് അല്ലേൽ തന്നെ അനന്ദുവിനെ പേടിയാണ്.... അപ്പൊ പിന്നെ ഒറ്റയ്ക്ക് അവന്റെ കൂടെ പോകുന്ന കാര്യം കൂടി ആലോചിച്ചാൽ ദച്ചുവിന് അറ്റാക്ക് ഉറപ്പ്.... സർ... അത് ഞാൻ.....എനിക്ക്.... (എന്റെ ദൈവമേ.... സമയത്തിന് വായിൽ ഒന്നും വരുന്നുമില്ലല്ലോ...... എങ്ങനേലും എന്നെ ഈ കാലന്റെ കൈയിൽ നിന്നും ഒന്ന് രക്ഷിക്കണേ..........) ശിവദക്ഷ..... താനെന്താ ഈ ആലോചിക്കുന്നേ..... തനിക്കെന്തെകിലും ബുദ്ധിമുട്ടുണ്ടോ..... ബുദ്ധിമുട്ട്.... ഏയ്യ്..... അങ്ങനൊന്നും ഇല്ല സർ..... അല്ല എന്നേക്കാൾ എക്സ്പീരിയൻസ്ഡ് ആയിട്ടുള്ള സ്റ്റാഫ്‌ ഉള്ളപ്പോൾ... ഞാൻ വേണോ സർ......... (എന്റെ ദേവിയെ... വേറെ ആരെയെങ്കിലും കൂടെ കൊണ്ട് പോകാൻ ഇയാൾക്ക് തോന്നണേ...) ലുക്ക്‌ ശിവദക്ഷ ആരെ കൊണ്ട് പോകണമെന്ന് തീരുമാനിക്കുന്നത് ഞാനാണ്..... ഇപ്പൊ തനിക്ക് എന്റെ കൂടെ വരാൻ പറ്റുമോ ഇല്ലയോ...... (ദച്ചു നീ പിന്നേം പെട്ടു....... Dachu's ആത്മ ) ഓക്കേ സർ ഞാൻ വരാം..... Then come with me....... മാളു... അജുവേട്ട.... പോട്ടെ.....ഞാൻ തിരിച്ചു വന്നിലെങ്കിൽ എന്റെ വീട്ടിൽ ഒന്നറിയിച്ചേക്കണേ ഏട്ടാ..... ദച്ചു....

നീ എന്തിനാ ഇങ്ങനെ പേടിക്കുന്നെ... സർ നിന്നെ ഒന്നും ചെയ്യില്ല.... പുറമെ ഈ ദേഷ്യം ഉണ്ടന്നെ ഉള്ളു..... ശരിക്കും പുള്ളി ഒരു പാവമാ..... നീ ധൈര്യമായിട്ട് ചെല്ല്..... ശരി ഏട്ടാ..... മാളു.... പോയിട്ടു വാ ദച്ചു..... ഏട്ടാ..... എന്താ മാളു..... അല്ല.... ദച്ചു സർന്റെ കൂടെ പോയാൽ എന്തെങ്കിലും പ്രശ്നമുണ്ടാകുമോ..... എന്ത് പ്രശ്നം..... താൻ പേടിക്കാതെ മാളു.... ഒന്നും ഉണ്ടാകില്ലന്നെ..... പിന്നെ മാളു എനിക്ക് തന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്.... എന്താ ഏട്ടാ.... ഞാൻ അമ്മയോട് തന്നെ കുറിച്ച് പറഞ്ഞു... ഞാൻ തന്നോട് പറഞ്ഞിരുന്നില്ലേ...... എന്റെ ഇഷ്ടം തന്നെയാണ് അമ്മയുടെയും..... അടുത്ത് തന്നെ ഒരു ദിവസം തന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാം എന്നാണ് അമ്മ പറഞ്ഞിരിക്കുന്നത്..... ഏട്ടാ... അത് വീട്ടിൽ അമ്മായി....എന്തെങ്കിലും പ്രശ്നമുണ്ടാക്കിയാലോ..... അങ്ങനൊന്നും ഉണ്ടാകില്ല മാളു.... താൻ സമാധാനം ആയിരിക്ക്..... എന്തെങ്കിലും ഉണ്ടായാൽ അതൊക്കെ ഞാൻ നോക്കിക്കൊള്ളാം.... ഇപ്പൊ എന്റെ പെണ്ണിന് സമാധാനം ആയോ.... ഉം..... ഇങ്ങനെ മൂളാതെ ഒന്ന് ചിരിക്കെന്റെ പെണ്ണെ.....

മാളുവിന്റെ ചുണ്ടുകളിൽ തന്റെ പ്രയപെട്ടവനായി മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു...... ഒപ്പം ഈ സ്നേഹം എന്നും കൂടെ ഉണ്ടാകണേ എന്നാ പ്രാർത്ഥനയും....... അനന്ദുവിനോപ്പം കാറിൽ ഇരിക്കുന്ന സമയമെല്ലാം ദച്ചു വളരെ അധികം പേടിച്ചിരുന്നു..... കാരണം ഇതുവരെ സർനോട് മര്യാദക്ക് സംസാരിച്ചിട്ടില്ല.... വഴക്ക് പറയാൻ മാത്രമാണ് വിളിച്ചിട്ടുള്ളത്..... ഡ്രൈവറോടൊപ്പം ഫ്രണ്ട് സീറ്റിൽ ഇരിക്കുന്ന അനന്ദുവിന്റെ കണ്ണുകൾ എപ്പോഴോ ബാക്കിൽ ഇരിക്കുന്ന ദച്ചുവിലേക്കു നീണ്ടു.... ഈ സമയം നെറ്റിയിലൂടെ ഒലിച്ചിറങ്ങുന്ന വിയർപ്പ് തൂവാല കൊണ്ട് ഒപ്പിയെടുക്കുകയായിരുന്നു ദച്ചു...... ശിവദക്ഷ..... തനിക്കെന്നെ അത്രയ്ക്ക് പേടിയാണോ..... ഏ.... എന്താ സർ.... സർ എന്താ ചോദിച്ചത്...... എടൊ.... താനിത് ഏത് ലോകത്താ...... തനിക്കെന്നെ അത്രയ്ക്ക് പേടിയാണോന്ന്..... അല്ല എന്ന് പറഞ്ഞാൽ അത് കള്ളമായി പോകും..... എടൊ.... താനെന്തിനാ എന്നെ ഇങ്ങനെ പേടിക്കുന്നത്.....കാണുമ്പോഴൊക്കെ ഞാൻ വഴക്ക് പറയുന്നത് കൊണ്ടാണോ.......അത് താൻ ചെയ്യുന്ന ഓരോ മണ്ടത്തരങ്ങൾ കൊണ്ടല്ലേ... അല്ലാതെ എനിക്ക് തന്നോട് പേർസണലി ഒരു ദേഷ്യവുമില്ല......താൻ ഇങ്ങനെ ടെൻഷൻ ആകാതെ ഒന്ന് relax ആകടോ.... ഏയ്യ്... ഇപ്പോ എനിക്ക് ഒരു ടെൻഷനും ഇല്ല....

ഞാൻ ഓക്കേ ആണ് സർ..... ഹോ.... എന്റെ ദേവി....... ഇപ്പോഴാ മനുഷ്യന് സമാധാനം ആയത്.... ഇയാൾക്ക് ഇത്രേം നന്നായിട്ടു പെരുമാറാൻ ഒക്കെ അറിയാമോ.... ഞാൻ വിചാരിച്ചത് ചാടി കടിക്കാൻ മാത്രെ അറിയൂന്ന...... ഇപ്പൊ കാണുമ്പോ മാളു പറഞ്ഞ പോലെ ഒരു ചേലൊക്കെ തോന്നണുണ്ട്.....അയ്യേ.... എന്റെ ദച്ചു..... നീ എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നത്...... ഏയ്യ്..... തനിക്കെന്താടോ ഇത്രേം ആലോചിക്കാനുള്ളത്....... ഒന്നും ഇല്ല സർ.... ഞാനൊരു കാര്യം ചോദിച്ചോട്ടെ...... എന്താ... അത്... ഓഫീസിൽ ഒരുപാട് സീനിയർ സ്റ്റാഫ്‌ ഉണ്ടല്ലോ... പിന്നെന്തിനാ സർ എന്നെ വിളിച്ചത്... അത് സിമ്പിൾ അല്ലെടോ.... ഇന്ന് present ചെയ്യണ്ട ഫയൽ prepare ചെയ്തത് താനല്ലേ...... അപ്പൊ എന്റെ P. A ഇല്ലാത്തപ്പോ കൂടെ കൊണ്ട് പോകാൻ നല്ലത് താൻ ആണെന്ന് തോന്നി..... ഓക്കേ സർ..... ശിവദക്ഷ.......സ്ഥലമെത്തി...... ആ... ദാ വരുന്നു സർ.... ഈ മീറ്റിംഗ് എനിക്ക് വളരെ ഇമ്പോര്ടന്റ്റ്‌ ആണ് ശിവദക്ഷ..... ഈ ഓർഡർ എന്ത് ചെയ്തിട്ടായാലും നമുക്ക് നേടി എടുത്തേ പറ്റു.... പ്രസന്റേഷൻ ഞാൻ ചെയ്തുകൊള്ളാം.... എങ്കിലും നമ്മുടെ കമ്പനിയെ represent ചെയ്താണല്ലോ താനും വന്നിരിക്കുന്നത്.... So ഇതിനെ കുറിച്ച് എന്തെങ്കിലും ചോദിച്ചാൽ confident ആയിട്ട് തന്നെ reply കൊടുക്കണം.... Ok.... Ok സർ..... എന്നാ താൻ വാ.....

ദച്ചുവിനെയും കൂട്ടി മീറ്റിംഗ് നടക്കുന്ന ഹാളിലേക്ക് പോകുമ്പോഴാണ് അവർക്കെതിരെ വരുന്ന ജിതിനെ അനന്ദു കാണുന്നത്......... Hello... The young business man ദേവാനന്ദ് ചന്ദ്രശേഖരൻ..... Hi.. Mr. Jithin Menon..... ഈ ഓർഡർ പിടിക്കാമെന്നു സ്വപ്നം കണ്ടാണ് നീ ഇവിടെക്കു വന്നതെങ്കിൽ തിരികെ പോകുന്നതാണ് നല്ലത് mr. ദേവാനന്ദ്......കിട്ടാത്ത ഒരോർഡറിന് വേണ്ടി വെറുതെ സമയം പഴക്കേണ്ട കാര്യമുണ്ടോ...... അത് തീരുമാനിക്കേണ്ടത് നീ അല്ലല്ലോ ജിതിൻ..... ആരുടെ ടൈം ആണ് വേസ്റ്റ് ആയതെന്നു മീറ്റിംഗിന് ശേഷം നമുക്ക് കാണാം..... ശരി കാണാം...... അനന്ദു ആഗ്രഹിച്ചിരുന്നത് പോലെ തന്നെ അമേരിക്കൻ കമ്പനിയുടെ ഓർഡർ Anandh ഗ്രൂപ്പിന് തന്നെ ലഭിച്ചു..... ഹേയ് Mr. Jithin Menon അങ്ങനെയങ്ങു പോയാലോ...... ഇപ്പൊ മനസ്സിലായില്ലേ ആരുടെ ടൈം ആണ് waste ആയതെന്നു..... നീ ജയിച്ചു എന്ന് വിചാരിക്കണ്ട ദേവാനന്ദ്..... ഈ ജിതിൻ ജീവനോടെ ഇരിക്കുന്നുണ്ടെങ്കിൽ ഈ ഓർഡർ anandh group of കമ്പനീസ് ചെയ്യില്ല...... വീണ്ടും വീണ്ടും തോറ്റിട്ടും നിനക്ക് മതിയായില്ലേ ജിതിൻ...... ഇല്ല..... അങ്ങനെ പെട്ടന്ന് അവസാനിപ്പിക്കാൻ പറ്റില്ലല്ലോ.... ഒന്നെങ്കിൽ എനിക്ക് ജയിക്കണം, അല്ലെങ്കിൽ നിന്റെ മരണം..... രണ്ടിൽ ഒന്ന് കാണാതെ ഇനി എനിക്ക് വിശ്രമം ഉണ്ടാകില്ല.....

അപ്പൊ അവസാനിപ്പിക്കാൻ നീ തീരുമാനിച്ചിട്ടില്ല..... ആയിക്കോട്ടെ.... You are always welcome..... അനന്ദു പോയതിനു പിന്നാലെ ജിതിൻ ആരെയോ വിളിച്ചു....... സർ...... (ദച്ചു ) അയാളെ സർ ന് നേരത്തെ പരിചയമുണ്ടോ...... ആരെ..... അവിടെ വച്ചു കണ്ടില്ലേ.... ആ ജിതിൻ എന്ന് പറഞ്ഞ ആളെ.... Yes.... He was my classmate...... എന്നിട്ടാണോ അങ്ങനെ.... കണ്ട അന്ന് മുതൽ ഞങ്ങൾ ശത്രുക്കളാണ്..... കോളേജിൽ നിന്ന് തുടങ്ങിയതാണ്.... ഇപ്പൊ ബിസിനസിലും continue ചെയ്യുന്നു.... Ok താൻ വാ...... അവിടെ നിന്നും ഇറങ്ങി അവർ നേരെ ഓഫീസിലേക്ക് പോയി.... വഴിയിൽ വച്ചു അവരുടെ കാറിനു കുറുകെ മറ്റൊരു കാർ വന്ന് നിന്നു..... നിങ്ങൾ രണ്ടാളും പുറത്തിറങ്ങേണ്ടേ.... ഞാൻ പോയി നോക്കിയിട്ട് വരാം..... അനന്ദു ഡ്രൈവരോടും ദച്ചുവിനോടും പറഞ്ഞു പുറത്തിറങ്ങി...... ആരാ.... നിങ്ങൾക്ക് എന്താ വേണ്ടത്...... പെട്ടന്ന് കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരാൾ അനന്ദുവിനെ അടിക്കാൻ കൈ പൊക്കിയതും അനന്ദു അത് തടഞ്ഞു..... ബാക്കി ഉള്ളവർ മുന്നോട്ടു വരാൻ തുടങ്ങിയപ്പോഴേക്കും കയ്യിലുണ്ടായിരുന്ന gun അവർക്കു നേരെ പോയിന്റ് ചെയ്തു.....

നിന്നെയൊക്കെ പറഞ്ഞു വിട്ടത് jithin menon ആണെന്ന് മനസിലാക്കാൻ വലിയ ബുദ്ധിയുടെ ആവശ്യം ഒന്നും ഇല്ല.... പിന്നെ നിന്നെ പോലുള്ളവന്മാരെ നേരിടാൻ ദേവാനന്ദ് ഒറ്റയ്ക്ക് മതിയെന്നു ചെന്ന് പറഞ്ഞേക്ക്..... ആണാണെങ്കിൽ അവനോടു നേരിട്ട് വരാൻ പറ.... ഈ സമയം വെളിയിലേക്ക് നോക്കിയിരുന്ന ദച്ചു കാണുന്നത്.... അനന്ദുവിനെ അടിക്കാനായി അവന്റെ പിന്നിലൂടെ ആരോ വരുന്നതാണ്.... തിരിഞ്ഞു നിൽക്കുന്നതിനാൽ അനന്ദു അത് കാണുന്നുണ്ടായിരുന്നില്ല..... സർ............. പെട്ടന്ന് ദച്ചു അനന്ദുവിനെ തള്ളി മാറ്റി..... പ്രധീക്ഷിക്കാതെ ഉള്ള തള്ളായിരുന്നത് കൊണ്ട് അനന്ദു ഒരു വശത്തേയ്ക്ക് വീണു പോയിരുന്നു.... ഒരു നിമിഷം സംഭവിച്ചതെന്താണെന്നു മനസിലായില്ല...... സ്ഥലകാലബോധം വീണ്ടെടുത്ത് നോക്കിയപ്പോൾ കാണുന്നത് തലയ്ക്കു പിന്നിൽ കൈവച്ചു നിൽക്കുന്ന ദച്ചുവിനെയാണ്..... ശിവദക്ഷ..........................................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story