🔥❤️ ശിവദേവാനന്ദം ❤️🔥: ഭാഗം 8

Shivadevanantham

രചന: ചാന്ദിനി

 ശിവദക്ഷാ.......... അനന്ദുവിനെ തള്ളി മാറ്റിയപ്പോഴാക്കും അടിയുടെ ഉന്നം തെറ്റി ദച്ചുവിന്റെ തലയുടെ പിന്നിൽ പതിച്ചു...... എടാ....... ആള് മാറിയല്ലോ..... അവനു പകരം അടി കൊണ്ടത് ആ പെണ്ണിനാണല്ലോ..... ഇനി ഇവിടെ നിൽക്കണ്ട......... വേഗം വന്ന് വണ്ടിയിൽ കയറ്.......... അനന്ദുവിനു പകരം ദച്ചുവിന് അടി കൊണ്ടതിനാൽ വന്നവർ ആ നിമിഷം തന്നെ അവിടെ നിന്നും പോയി........ ദച്ചുവിനടുത്തേയ്ക്ക് ഓടി ചെന്ന അനന്ദു കാണുന്നത്..... തലയ്ക്കു പിന്നിൽ കൈ പിടിച്ചു കൊണ്ട് പുറകിലേക്ക് വീഴുവാൻ നിൽക്കുന്ന ദച്ചുവിനെയാണ്......... ശിവദക്ഷ........ അനന്ദു താങ്ങിയെങ്കിലും..... ദച്ചു താഴേക്ക് ഊർന്നു പോയിരുന്നു..... ശിവദക്ഷ..... കണ്ണ് തുറക്ക്........ അപ്പോഴാണ് അവളുടെ തലയ്ക്കു പിന്നിലായി വച്ച തന്റെ കൈയിലെ രക്തം അനന്ദു ശ്രദ്ധിക്കുന്നത്........ അപ്പോഴേക്കും അനന്ദുവിന്റെ ഡ്രൈവർ അവിടെക്കു വന്നിരുന്നു....... അയ്യോ.... മോനെ... മോള്....... വേഗം വണ്ടിയെടുക്ക്......... അനന്ദു ഇരു കൈകളിലുമായി ദച്ചുവിനെ കോരി എടുത്തു കാറിന്റെ ബാക്ക് സീറ്റിലേക്ക് കിടത്തി.... ഒപ്പം അവനും കയറിയിരുന്ന്.... ദച്ചുവിന്റെ തല മടിയിലേക്ക് എടുത്ത് വച്ചു...... ദാസേട്ട.... വണ്ടി വേഗം ഹോസ്പിറ്റലിലേക്ക് വിട്.... ശരി മോനെ.........

ദച്ചുവിനെ casuality യിൽ കയറ്റിയതിനു ശേഷം പുറത്തു നിൽക്കുകയാണ് അനന്ദു........ Oh... God..... അവൾക്കൊന്നും പറ്റാത്തിരുന്നാൽ മതിയായിരുന്നു..... എനിക്ക് വേണ്ടിയല്ലേ അവൾ........ ഇത് ചെയ്തവൻ ആരാണെന്നു എനിക്കറിയാം..... വിടില്ല ഞാൻ അവനെ........ അപ്പോഴാണ് ഡോക്ടർ പുറത്തേയ്ക്ക് വരുന്നത് അനന്ദു കാണുന്നത്..... ഡോക്ടർ ആ കുട്ടി......... ആ കുട്ടി നിങ്ങളുടെ ആരാണ്.... അല്ല തലയ്ക്കു പിന്നിലാണ് അടിയേറ്റത്..... പോലീസിൽ അറിയിക്കണോ എന്നറിയാൻ വേണ്ടി ചോദിച്ചതാണ്....... ഏയ്യ്...... പോലീസ് കേസ് ഒന്നും വേണ്ട ഡോക്ടർ... She is my staff.... ഞങ്ങൾ ഒരു മീറ്റിംഗിന് പോയതാണ്.... അവിടെ വച്ചു ആ കുട്ടി ഒന്ന് വീണു... അപ്പോൾ തല ഇടിച്ചതാണ്...... (പോലീസ് കേസ് ഒക്കെ ആയാൽ ശരിയാകില്ല എന്ന് തോന്നിയത് കൊണ്ടാണ് അങ്ങനെ പറഞ്ഞത്.... അനന്ദു ആത്മ...) ഡോക്ടർ... ഇപ്പൊ ആൾക്ക് എങ്ങനെ ഉണ്ട്..... See mr.......... ദേവാനന്ദ്...... Ok... Mr. ദേവാനന്ദ്...... ഞാൻ പറഞ്ഞല്ലോ ആ കുട്ടിയുടെ തലയ്ക്കു പിന്നിലായാണ് മുറിവ് പറ്റിയിരിക്കുന്നത്.......... But ദൈവാനുഗ്രഹം കൊണ്ട്..... സീരിയസ് ഇഞ്ചുറി ഒന്നും അല്ല.... കുറച്ചു ബ്ലഡ്‌ പോയിട്ടുണ്ട്.... അതുകൊണ്ട് ബോഡി വീക് ആണ്.... ഇപ്പൊ ആള് ചെറിയ മയക്കത്തിലാണ്...... ബോധം തെളിഞ്ഞാൽ കണ്ടിഷൻ എങ്ങനെയുണ്ടെന്നു നോക്കിയിട്ട് ഇന്നോ നാളെയോ ഡിസ്ചാർജ് ചെയ്യാം.... Ok.... Ok..... ഡോക്ടർ... Thank you.......... Always welcome......... Thank god..... കാര്യമായ കുഴപ്പങ്ങൾ ഒന്നും ഇല്ലാതിരുന്നതിനു.....

ദച്ചുവിനെ പെട്ടന്ന് തന്നെ റൂമിലേക്ക്‌ മാറ്റിയിരുന്നു......... അനന്ദു ചെല്ലുമ്പോഴും ദച്ചു മയക്കത്തിലായിരുന്നു...... ദച്ചുവിനെ കാണുമ്പോൾ അനന്ദുവിന്റെ മനസ്സിൽ ഒരു കുറ്റബോധം തോന്നി.... താൻ കാരണം ആണല്ലോ അവൾക്കിയവസ്ഥ വന്നതെന്നോർത്ത്..... അല്ല.... ഇതിപ്പോ ഇവളുടെ വീട്ടിൽ അറിയിക്കണ്ടേ..... അതിനിപ്പോ എന്താ ചെയ്യുക...... കാറിൽ ഇവളുടെ ഫോൺ ഉണ്ടാകും... അതിൽ നിന്ന് നമ്പർ എടുത്ത് വീട്ടിലേക്കു വിളിച്ചാലോ....... അല്ലെങ്കിൽ അത് വേണ്ട........ വെറുതെ അവര് പേടിക്കും...... ഓഫീസിൽ ഇവളുടെ ഒപ്പം എപ്പോഴും കാണുന്നത് ആ അർജുനെയും മാളവികയേയും ആണ്...... Ok.... അപ്പൊ അർജുനെ വിളിച്ചു കാര്യം പറയാം........... ലഞ്ച് ടൈമിൽ ഓഫീസ് ക്യാന്റീനിൽ ഇരിക്കുകയായിരുന്നു അജുവും മാളുവും....... അജുവേട്ട..... ദച്ചു കുറച്ചു മുന്നേ വിളിച്ചപ്പോ അവര് മീറ്റിംഗ് കഴിഞ്ഞു ഇറങ്ങിയെന്ന പറഞ്ഞെ... എന്നിട്ട് ഇതുവരെ വന്നില്ലല്ലോ.... ഇപ്പൊ വരുമായിരിക്കും മാളു..... അപ്പോഴാണ് അജുവിന്റെ ഫോൺ റിംഗ് ചെയ്തത്.... മാളു...... ആനന്ദ് സർ ആണ്.... Hello സർ...... മറുതലയ്ക്കൽ നിന്ന് അനന്ദു ദച്ചുവിന് അപകടം പറ്റിയെന്നു പറഞ്ഞപ്പോൾ ശരീരം തളരുന്നത് പോലെ അജുവിന് തോന്നി......പേടിക്കാൻ ഒന്നും ഇല്ലയെന്നു പറഞ്ഞുവെങ്കിലും മനസ്സിന് ഒരു സമാധാനവും ഉണ്ടായിരുന്നില്ല....

കാരണം പരിചയപ്പെട്ട അന്ന് മുതൽ കൂടപ്പിറപ്പായെ കണ്ടിട്ടുള്ളു...... മാളുവിനോട് പറയണ്ട എന്ന് ആദ്യം വിചാരിച്ചുവെങ്കിലും ദച്ചുവിനെ കാണാതിരുന്നാൽ മാളു പേടിക്കും എന്നറിയാവുന്നത് കൊണ്ട് ഒരുവിധം കാര്യങ്ങൾ പറഞ്ഞു മനസിലാക്കി മാളുവിനെയും ഒപ്പം കൂട്ടി.... അജുവും മാളുവും ഹോസ്പിറ്റലിൽ ചെന്നപ്പോൾ തന്നെ അവരെ കാത്തെന്നപോലെ നിൽക്കുന്ന അനന്ദുവിനെ കണ്ടു..... സർ ദച്ചു...... (മാളു ) ഏയ്യ്... പേടിക്കാൻ ഒന്നും ഇല്ല...... ദാ ആ കാണുന്ന റൂമിലാണ്.... അനന്ദു, ദച്ചു കിടക്കുന്ന റൂം നമ്പർ മാളുവിന്‌ പറഞ്ഞു കൊടുത്തു.... മാളു അവിടെക്കു പോയതും നടന്ന കാര്യങ്ങളെല്ലാം അജുവിനോട് പറഞ്ഞു.... അർജുൻ....... ഞാൻ ശിവദക്ഷയുടെ വീട്ടിൽ കാര്യങ്ങളൊന്നും അറിയിച്ചിട്ടില്ല...... അത് നന്നായി സർ........ ദച്ചുവിന്റെ അച്ഛൻ ഗൾഫിലാണ്..... വീട്ടിൽ അമ്മയും അനിയനും ആണുള്ളത്...... അവനിപ്പോൾ കോളേജിൽ പോയിക്കാണും..... അങ്ങനെ ഉള്ളപ്പോൾ വീട്ടിൽ അമ്മ മാത്രമേ ഈ സമയം കാണു.... അപ്പൊ സർ വിളിച്ചിരുന്നെങ്കിൽ ആ അമ്മ പേടിച്ചേനെ...... Ok അർജുൻ.... നമുക്ക് റൂമിലേക്ക്‌ പോകാം.... അനന്ദുവും അജുവും റൂമിലേക്ക്‌ ചെല്ലുമ്പോഴേക്കും ദച്ചു കണ്ണ് തുറന്നിരുന്നു...... ശിവദക്ഷ.....are you ok now,. Ok ആണ് സർ..... ദച്ചു..... അജുവേട്ട....... ഇപ്പൊ എങ്ങനെ ഉണ്ടെടാ....

.. എനിക്ക് കുഴപ്പം ഒന്നും ഇല്ല ഏട്ടാ..... ഇവളോട് ഈ ഉണ്ടക്കണ്ണ് ഇങ്ങനെ നിറയ്ക്കാതെ എന്ന് പറ ഏട്ടാ.... പോ.... ദച്ചു........ അനന്ദു കാണുകയായിരുന്നു അവരുടെ സ്നേഹം....... അപ്പോഴേക്കും ഡോക്ടർ അവിടെക്കു വന്നിരുന്നു...... ഇപ്പൊ എങ്ങനെ ഉണ്ട്.... (ഡോക്ടർ ) ഞാൻ ok ആണ് ഡോക്ടർ..... Ok.... വേറെ പ്രശ്നം ഒന്നും ഇല്ലയെങ്കിൽ ഇന്ന് തന്നെ ഡിസ്ചാർജ് ചെയ്യാം..... Ok ഡോക്ടർ thank you..... അർജുൻ എങ്കിൽ ഡിസ്ചാർജ് ഷീറ്റ് വാങ്ങി വാ..... ഞാൻ വീട്ടിൽ കൊണ്ട് പോയി ആക്കാം...... ഈ സമയം ദച്ചുവിന്റെ നോട്ടം ഒരു നിമിഷം അനന്ദുവിൽ എത്തി..... ഇത്രയും കാലം താൻ ചിന്തിച്ചത് പോലെയല്ല അവൻ എന്ന് ഒരു നിമിഷം ദച്ചുവിന് തോന്നി..... അജുവും മാളുവും അനന്ദുവിനോടൊപ്പം ദച്ചുവിനെ കൊണ്ട് ചെന്നാക്കാൻ പോയി എങ്കിലും മാളുവിനെ വീട്ടിൽ കൊണ്ടാക്കാൻ പറഞ്ഞു ദച്ചു നിർബന്ധിച്ചു അജുവിനെയും മാളുവിനെയും, മാളുവിന്റെ വീട്ടിലേക്കു പോകുന്ന വഴിയിൽ ഇറക്കി..... ഹോസ്പിറ്റലിൽ താമസം ഉള്ളതിനാൽ അനന്ദു ഡ്രൈവറെ നേരത്തെ പറഞ്ഞയച്ചിരുന്നു........ ശിവദക്ഷ...... തനിക്ക് ഇപ്പൊ എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുന്നുണ്ടോ..... ഇല്ല സർ.... ഇപ്പൊ പ്രശ്നം ഒന്നും ഇല്ല.... പിന്നെ എന്റെ ഫോൺ ഓഫായത് കൊണ്ട്... വീട്ടിലേക്കു വിളിക്കാൻ പറ്റിയില്ല....

സമയം വൈകിയത് കൊണ്ട് അവര് ആകെ പേടിച്ചിട്ടുണ്ടാകും.... Oh..... അതാണോ..... ദാ താൻ എന്റെ ഫോണിൽ നിന്ന് വിളിച്ചോ..... വേണ്ട സർ.... ഇനിയിപ്പോ വീട് എത്താറായില്ലേ...... Ok...... സർ... ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ.... എന്താടോ... ഇന്ന് സർനെ ഉപദ്രവിക്കാൻ വന്നവർ ആരാണ്.... അത് ഇന്ന് ഓഫീസിൽ വച്ചു കണ്ടിലേ...... ജിതിൻ... അവനാണ് ഇതിന്റെ എല്ലാം പിന്നിൽ... പോലീസിൽ കംപ്ലയിന്റ് ചെയ്യണ്ടേ സർ..... വേണ്ടടോ...... അത് ഞാൻ കൈ കാര്യം ചെയ്തോള്ളാം...... ദച്ചു പിന്നെ ഒന്നും പറഞ്ഞില്ല.... ശിവദക്ഷ.... സർ... ഞാൻ ഒരു കാര്യം പറഞ്ഞോട്ടെ..... എന്താ.... സർ എപ്പോഴും ഇങ്ങനെ ശിവദക്ഷ എന്ന് നീട്ടി വിളിക്കണം എന്നില്ല... എല്ലാവരും എന്നെ ദച്ചു എന്നാണ് വിളിക്കാറ്... സർ... ഞാൻ പറഞ്ഞുവെന്നേ ഉള്ളു.... Ok... താൻ പറഞ്ഞത് നന്നായി...... അല്ലെങ്കിലും ഇത് മുഴുവനായി വിളിക്കാൻ ബുദ്ധിമുട്ടാണ്..... അപ്പൊ ശിവ........... സർ...... Oh സോറി.... പെട്ടന്ന് അങ്ങനെ ആണ് നാവിൽ വന്നത്...... Its ok സർ.... സർ അങ്ങനെ വിളിച്ചോള്ളൂ....... Ok ശിവ..... ഇപ്പൊ തനിക്കു വേദന ഉണ്ടോ.... ഇല്ല സർ...... ഇപ്പൊ കുഴപ്പം ഒന്നും തോന്നുന്നില്ല...... എങ്കിലും താൻ രണ്ടു ദിവസത്തേയ്ക്ക് ഓഫീസിൽ വരണം എന്നില്ല... റസ്റ്റ്‌ എടുത്തോളു.... Thank you സർ..... ദച്ചു പറഞ്ഞ വഴിയിലൂടെ അനന്ദുവിന്റെ കാർ ദച്ചുവിന്റെ വീട്ടു മുറ്റത്തു ചെന്ന് നിന്നു.......

മുന്നിൽ തന്നെ ആരവും അമ്മയും ദച്ചുവിനെ കാത്ത് നിൽക്കുന്നുണ്ടായിരുന്നു....... ദച്ചുവിനെ കണ്ട പാടെ ആരവ് ഓടി ദച്ചുവിനടുത്തേയ്ക്ക് ചെന്നു..... ചേച്ചി.... നീ എവിടാരുന്നു....... അയ്യോ.... ഇതെന്താ നിന്റെ തലയിൽ പറ്റിയത്..... അയ്യോ... മോളെ ദച്ചു എന്താ നിനക്ക് പറ്റിയത്....... അമ്മേ..... അരൂട്ട നിങ്ങൾ ഇങ്ങനെ കരയാതെ.... എനിക്കൊന്നും ഇല്ലന്നെ.... സർ കയറി വരൂ....... അപ്പോഴാണ് അവർ അനന്ദുവിനെ ശ്രദ്ധിക്കുന്നത്..... അമ്മ ഇതെന്റെ m . d ആണ്..... അനന്ദു കാര്യങ്ങൾ എല്ലാം അവരോടു പറഞ്ഞു... കയറി വരൂ മോനെ...... ദച്ചുവിനെ വീട്ടിലാക്കി ദച്ചുവിന്റെ അമ്മ കൊടുത്ത ചായയും കുടിച്ചാണ് അനന്ദു മടങ്ങിയത്..... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ മാളു....... താൻ വാ ഞാൻ വീട്ടിലേക്കു ആക്കാം.... വേണ്ട അജുവേട്ട... അമ്മായി എങ്ങാനും കണ്ടാൽ ആകെ പ്രശ്നമാകും.... താൻ എന്തിനാ ഇങ്ങനെ പേടിക്കുന്നെ മാളു..... തന്നെ കെട്ടാൻ പോകുന്ന ചെക്കനല്ലേ ഞാൻ.... അതൊക്കെ ശരിയാ അജുവേട്ട....... പക്ഷെ.... ഇപ്പൊ വെറുതെ ഒരു പ്രശ്നം ഉണ്ടാകരുത്....... ശരി.... ഇനി എന്റെ മാളൂട്ടി പറഞ്ഞിട്ടു ഞാൻ അനുസരിച്ചില്ല എന്ന് വേണ്ട...... താൻ പൊയ്ക്കോ.... താൻ വീട്ടിൽ കയറിയിട്ടേ ഞാൻ പോകുന്നുള്ളു...... അല്ല... അജുവേട്ടൻ തിരിച്ചു എങ്ങനെ പോകും.... അതൊക്കെ ഞാൻ പൊക്കോളാം.....

നീ പോകാൻ നോക്ക് എന്റെ മാളു......... ശരി ഏട്ടാ... നാളെ കാണാം...... വീട്ടിലേക്കു പോകുന്ന മാളുവിനെ നോക്കി നിന്ന അജുവിന്റെ ചുണ്ടിൽ തന്റെ പ്രണയത്തിനായി മനോഹരമായ ഒരു പുഞ്ചിരി വിരിഞ്ഞു..... നിൽക്കടി അവിടെ........ മാളു...... വീട്ടിലേക്കു കയറിയപ്പോഴേ കേട്ടു.... അമ്മായിയുടെ ശബ്ദം..... നീ ഇത്രയും നേരം ആരുടെ കൂടെ പോയിരിക്കുവാരുന്നടി.....കണ്ടവൻമാരുടെ കൂടെ ഒക്കെ നടന്നിട്ടു ഇവിടെ കേറി വരാൻ പറ്റില്ല.... അമ്മായി....... ദൈവത്തിനു നിരക്കാത്തതൊന്നും പറയരുത്.... ഞാൻ പറയുന്നത് ഒന്ന് കേൾക്കു.... നിന്റെ ന്യായം ഒന്നും എനിക്ക് കേൾക്കണ്ട..... ഇനിയും ഇങ്ങനെ എന്തെങ്കിലും ഉണ്ടായാൽ നിന്നെ ഇവിടെ ഞാൻ വച്ചോണ്ടിരിക്കില്ല......കേറി പോകാൻ നോക്കടി... നിന്നു മോങ്ങാതെ...... ഇതിനു മുന്പും പലതും കെട്ടിട്ടുണ്ടെകിലും എന്തോ ഇന്ന് അമ്മായി പറഞ്ഞതൊക്കെ നെഞ്ചിൽ വല്ലാതെ കുത്തി കൊള്ളുന്നു...... ഹൃദയത്തിൽ വല്ലാത്തൊരു നീറ്റൽ...... എന്തിനാ ദൈവമേ എനിക്ക് മാത്രം ഇങ്ങനൊരു വിധി....... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

You ബ്ലഡി *##*... നിന്നെ ഒക്കെ എന്തിനാണ് ചോദിക്കുന്ന ക്യാഷും തന്നു ഞാൻ പറഞ്ഞു വിട്ടത്..... ഒറ്റ ഒന്നിനെ എന്റെ കണ്ണിന്റെ മുമ്പിൽ കണ്ടു പോകരുത്.... Get lost idiots..... ജിതിൻ നീ ഇങ്ങനെ ദേഷ്യപ്പെടാതെ...... ഗിരി.... പിന്നെ ഞാൻ എന്താണ് വേണ്ടത്...... ഇന്ന് വീണ്ടും ആ ദേവാനന്ദിന്റെ മുമ്പിൽ ഞാൻ തോറ്റു പോയി..... ഇനി അവൻ ജീവിക്കണ്ട എന്ന് തീരുമാനിച്ചു തന്നെയാ ഇവന്മാരെ പറഞ്ഞു വിട്ടത്... എന്നിട്ടു നാണം കെട്ടു തിരികെ വന്നിരിക്കുന്നു....... ജിതിൻ... നീ relax ചെയ്യൂ.... നമുക്ക് ഒരു വഴി കണ്ടു പിടിക്കാം........ ഇല്ലടാ.... എന്ത് വേണമെന്ന് എനിക്ക് അറിയാം...... തോൽവി എന്താണെന്നു അവനും അറിയും.... അറിയിക്കും ഈ ജിതിൻ...... ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ തിരികെ എത്തുന്ന അനന്ദുവിനെ കാത്ത് അമ്മ പതിവ് പോലെ സിറ്റ് ഔട്ടിൽ ഉണ്ടായിരുന്നു...... കാര്യങ്ങളെല്ലാം അനന്ദു വീട്ടിൽ വിളിച്ചു പറഞ്ഞിട്ടുണ്ടായിരുന്നു...... മോനെ....... ആ മോൾക്ക്‌ എങ്ങനുണ്ട്........ അപ്പോഴേക്കും അനന്ദുവിന്റെ അച്ഛനും അവിടെക്കു വന്നിരുന്നു....... ആ അനന്ദു..... ആ കുട്ടിക്ക് ഇപ്പൊ എങ്ങനുണ്ട്..... ഇപ്പൊ കുഴപ്പം ഒന്നും ഇല്ല.....she is ok...... ഞാൻ വീട്ടിൽ കൊണ്ട് ആക്കിയിട്ടാണ് വന്നത്....പിന്നെ രണ്ട് ദിവസത്തേയ്ക്ക് റസ്റ്റ്‌ എടുത്തുകൊള്ളാനും പറഞ്ഞിട്ടുണ്ട്..... അതെന്തായാലും നന്നായി.... ആ മോളുടെ വീട്ടിൽ ആരൊക്കെയാണ് ഉള്ളത്..... അമ്മയും ഒരനിയനും...അച്ഛൻ ഗൾഫിലാണ്...... ശരി മോനെ.... പോയി ഫ്രഷ് ആയി വാ... അമ്മ ഭക്ഷണം എടുത്തു വയ്ക്കാം.... ഇപ്പൊ വരാം അമ്മേ..... അനന്ദു ബാത്‌റൂമിൽ നിന്നു ഇറങ്ങിയപ്പോൾ ഫോൺ ring ചെയ്യുന്ന ശബ്ദം കേട്ടു..... ഡിസ്പ്ലേയിലെ പേര് കണ്ട അനന്ദുവിന്റെ ചുണ്ടിൽ ഒരു ചിരി വിരിഞ്ഞു.... ❤️❤️MY LOVE❤️❤️ .................തുടരും....

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story