ശ്രീ പാർവതി: ഭാഗം 12

Shree parvathi

രചന: സ്‌നേഹ സ്‌നേഹ

തനിക്കു വിസിറ്റർ ഉണ്ട്. ജയിൽ വാർഡൻ പ്രഭാകരൻ്റെ മുന്നിലെത്തി അറിയിച്ചു. ആരാ ഭാര്യയും മകനും. ഭാര്യയും മകനും ആണന്നറിഞ്ഞപ്പോൾ പ്രഭാകരൻ അവരെ കാണാൻ താത്പര്യം കാണിച്ചു. പ്രഭാകരനേയും കൊണ്ട് ജയിൽ വാർഡൻ വിസിറ്ററെ കാണാൻ പോയി. അഴികൾക്കപ്പുറം നിൽക്കുന്ന ഭാര്യയെ കണ്ട പ്രഭാകരൻ്റെ ചുണ്ടിൽ പുഞ്ചിരി തെളിഞ്ഞു. എന്താ മീനാക്ഷി ഇന്നാണോ തനിക്ക് എന്നെയൊന്ന് കണാൻ ആഗ്രഹം തോന്നിയത്. എനിക്ക് നിങ്ങളെ കാണാൻ ഇന്ന് എന്നല്ല ഇനി ഒരിക്കലും ആഗ്രഹം ഇല്ല നീ എന്താ മീനാക്ഷി ഈ പറയുന്നത്. അതെ ഞാൻ പറയുന്നത് സത്യമാണ്. ഇന്ന് എൻ്റെ മകൻ്റെ വിവാഹമായിരുന്നു.അതു തന്നെ ഒന്ന് അറിയിക്കാനും നിങ്ങളോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുമാണ് ഇന്ന് ഞാനിവിടെ വന്നത് എന്ത് എൻ്റെ മോൻ്റെ വിവാഹമായിരുന്നു എന്നോ .എന്നിട്ട് ശേഖരൻ ഇന്നിവിടെ വന്നിട്ട് അതപ്പറ്റി ഒന്നും പറഞ്ഞില്ലല്ലോ. എൻ്റെ മകൻ്റെ വിവാഹക്കാര്യം അയാളെങ്ങനാ അറിയുന്നത് ' അപ്പോ ശ്രീപാർവ്വതിയുമായി അല്ലേ വിവാഹം നടത്തത് അല്ല ഇതാണ് എൻ്റെ മരുമകൾ പേരു അന്ന ജോൺസൺ നിങ്ങൾ കൊന്ന ഡേവിഡിൻ്റ അനന്തിരവൾ അന്നയേയും രഞ്ജിത്തിനേയും പ്രഭാകരൻ്റെ മുന്നിലേക്ക് നീക്കി നിർത്തി കൊണ്ട് മിനാക്ഷി പറഞ്ഞു.

നീ എന്തൊക്കെയാ മീനാക്ഷി ഈ പറയുന്നത്. മോനെ രഞ്ജിത്തേ അമ്മ എന്തൊക്കെയാ ഈ പറയുന്നത്. അമ്മ പറഞ്ഞതെല്ലാം സത്യമാണച്ഛാ ദേവകിയാൻ്റിയുടെ പേരിലുള്ള കണക്കില്ലാത്ത സ്വത്തു മോഹിച്ച് അച്ചൻ കൊന്നു തള്ളിയ ഡേവിഡ് അങ്കിളിൻ്റെ സഹോദരിയുടെ മകളാണ് അന്ന .സ്വന്തം സഹോദരനെ കൊന്നവൻ്റെ മകനാണറിഞ്ഞിട്ടു തന്നെയാ എനിക്കിവളെ തന്നത്. പകയും ,വിദ്വേഷവും .പണത്തിനോട് ആർത്തിയും ഇല്ലാത്ത ഇവളുടെ മതാപിതാക്കൾ വില കൊടുത്തത് ഞങ്ങളു തമ്മിലുള്ള സ്നേഹത്തിനാ- അതു കൊണ്ട് അച്ഛൻ ഞങ്ങളെ അനുഗ്രഹിക്കണം. എൻ്റെ പട്ടി വരും നിങ്ങളെ അനുഗ്രഹിക്കാൻ വിളിച്ചോണ്ടു പോടാ നിൻ്റെ മറ്റവളെ.... പ്രഭാകരൻ ആക്രോശിച്ചു. അച്ഛന് ഞങ്ങളെ കൊല്ലാനുള്ള കലി ഉണ്ടന്ന് തോന്നുന്നല്ലോ. ഉണ്ടടാ എൻ്റെ അനുവാദം ഇല്ലാതെ ഇവളെ കെട്ടിയ നിന്നേയും ഇവളേയും വേണ്ടി വന്നാൽ ഞാൻ കൊല്ലും. ഇനിയും മതിയായില്ലേ അച്ഛന് എൻ്റെ വീട്ടിൽ ഇവളോ നീയോ ഉണ്ടാകാൻ പാടില്ല. വേണ്ട എനിക്കും എൻ്റെ മക്കൾക്കും വേണ്ട താൻ ചതിച്ചും വഞ്ചിച്ചും ഉണ്ടാക്കിയ മുതല്.പിന്നെ നിങ്ങൾ ശേഖരനെ ചതിച്ച് നിങ്ങൾ രഞ്ജിത്തിൻ്റെ പേരിൽ വാങ്ങി ക്കൂട്ടിയതെല്ലാം ശ്രീപാർവ്വതിയുടെയും കിച്ചു വിൻ്റേയും പേരിൽ എഴുതി കൊടുത്തു.

അച്ഛൻ്റെ ഉപദേശം കേട്ട് അന്ന് ശേഖരൻ അങ്കിൾ ഇറക്കിവിട്ട ദേവകിയാൻ്റിയും കിച്ചുവും തിരിച്ചെത്തി. KDS ജ്വല്ലറികളുടെ ഉടമയാണ് ദേവകിയാൻറി കിച്ചു ആണങ്കിൽ അസിസ്റ്റൻ്റ് കമ്മീഷണറും എനിക്കാരുടെയും വിശേഷം കേൾക്കണ്ട. അച്ഛാ ഇനിയെങ്കിലും അച്ഛനൊന്നു മനസ്സിലാക്കണം. ഒരാളെ നശിപ്പിക്കാൻ ആരൊക്കെ ശ്രമിച്ചാലും ദൈവം തീരുമാനിക്കാതെ ഒന്നും നടക്കില്ല അതുപോലെ ഏതൊരു കള്ളവും അധികനാൾ മൂടിവെയ്ക്കാനും കഴിയില്ല അതു വെളിച്ചത്തു വരും. നമ്മൾ ചതിച്ചും വഞ്ചിച്ചും നേടിയതെല്ലാം ആയുഷ്കാലം അനുഭവിക്കാനുള്ള യോഗം നമുക്ക് കിട്ടണമെന്നില്ല. എന്നായാലും യഥാർത്ഥ അവകാശിയുടെ കൈകളിലെത്തും. അതെല്ലാം നീ എന്നെ ഉപദേശിക്കാറായിട്ടില്ല. ഞാൻ സമ്പാദിച്ച ഒരണ പൈസ പോലും നിനക്ക് ഞാൻ തരില്ല എനിക്കു വേണ്ടച്ഛാ. അച്ഛനെയിപ്പോ ദൈവമായിട്ടാ ജയിലിലാക്കിയത്. അച്ഛൻ പുറത്തുണ്ടായിരുന്നെങ്കിൽ ഡേവിഡ് അങ്കിളിനെ കൊന്നതുപോലെ ഞങ്ങളേയും അച്ഛൻ കൊന്നേനെ. ഞങ്ങളെ ജീവിക്കാനായി അനുവധിക്കില്ലായിരുന്നു. ഞങ്ങൾക്കു സമാധാനമായി ജീവിക്കാലോ ഇനി അച്ഛനിവിടെ കിടന്നു മനസ്സിൽ പകയും ദേഷ്യവും വളർത്താതെ ചെയ്തു പോയ തെറ്റുകളൊക്കെയോർത്ത് പശ്ചാതാപിക്ക്.

ഇതും പറഞ്ഞ് രഞ്ജിത്ത് അമ്മയേയും അന്നയേയും കൂട്ടി അവിടെ നിന്നും ഇറങ്ങി. ശേഖരൻ്റെ വീടിൻ്റെ മുന്നിൽ നിർത്തിയ കിച്ചുവിൻ്റെ കാറിൽ നിന്നിറങ്ങുന്ന ലക്ഷയേയും ശ്രീയേയും കണ്ട് ശേഖരൻ അമ്മയും മോളും ഈ പടികേറണ്ട പിന്നെ ഞങ്ങളെങ്ങോട്ടും പോകും അച്ഛാ ഇപ്പോ നിങ്ങളെങ്ങോട്ടാണോ പോയത് അങ്ങോട് .എൻ്റെ ശത്രുവിനൊപ്പം കൂടി എന്നെ തകർക്കാൻ ഇറങ്ങിയതാണോ അമ്മയും മോളും ആരാ അച്ഛാ അച്ഛൻ്റെ ശത്രു അച്ഛൻ്റെ പെങ്ങളോ അതോ കിച്ചുവേട്ട നോ അവരും അവരോടൊപ്പം കൂടിയ നിങ്ങളും ഇപ്പോ എൻ്റെ ശത്രുക്കളാണ്. എന്നാൽ അച്ഛനു തെറ്റി അച്ഛനെ നശിപ്പിക്കാൻ കൂടിയ പ്രഭാകരനങ്കിളാണ് അച്ഛൻ്റെ ശത്രു ഇനിയെങ്കിലും അച്ഛനതു മനസ്സിലാക്കി. അപ്പിച്ചിയോടും കിച്ചുവേട്ടനോടും ചെയ്ത തെറ്റിന് ക്ഷമ പറ അതാണ് അച്ഛനിപ്പോ ചെയ്യേണ്ടത്. നി എന്നെ പഠിപ്പിക്കാൻ നോക്കണ്ട ശ്രീപാർവ്വതി അമ്മയുടെ കൈയും പിടിച്ച് വീടിനകത്തേക്ക് പോയി. പിറ്റേന്ന് രാവിലെ തന്നെ ശ്രീ കുളിച്ചൊരുങ്ങി അമ്പലത്തിൽ പോയി. എന്നും തൊഴുത് പ്രാർത്ഥിക്കുന്ന ഭഗവാൻ്റെ മുന്നിൽ പോയി ഭഗവാന് നന്ദി പറഞ്ഞു. എൻ്റെ കിച്ചുവേട്ടനെ കാണിച്ചു തന്നതിന്. പഴയ ഇഷ്ടം ഇപ്പോഴും കിച്ചുവേട്ടന് തന്നോട് ഉള്ളതിന് ഭഗവാനേ ഇനി എനിക്കൊരാഗ്രഹം മാത്രമേയുള്ളൂ.

അച്ഛൻ്റെ അനുഗ്രഹത്തോടെ അച്ഛൻ എൻ്റെ കൈപിടിച്ച് എന്നെ കിച്ചുവേട്ടന് കൊടുക്കണേ .അച്ഛൻ ഈ വിവാഹത്തിന് സമ്മതിക്കണേ കണ്ണുകളടച്ച് ഭഗവാൻ്റെ മുന്നിൽ പ്രാർത്ഥിച്ചു കൊണ്ടു നിൽക്കുമ്പോൾ തൻ്റെ അടുത്ത് ആരുടെയോ സാന്നിധ്യം മനസ്സിലായ ശ്രീ വേഗം പ്രാർത്ഥിച്ച് കണ്ണു തുറന്നു. തൻ്റെ അടുത്തു നിൽക്കുന്ന ആളിനെ കണ്ടപ്പോൾ ശ്രീക്ക് തൻ്റെ ഉള്ളു പിടക്കുന്നതു പോലെ തോന്നി. കിച്ചുവേട്ടൻ ശ്രീ തൊഴുത് ഇറങ്ങി അമ്പലത്തിൻ്റെ പടികളിൽ കിച്ചുവിനേയും കാത്തു നിന്നു. കിച്ചു വരുന്നതു കണ്ടപ്പോൾ ശ്രീയുടെ മുഖം ഉദിച്ചു വരുന്ന സൂര്യനെ പോലെ പ്രകാശിച്ചു. നീ ആരെ കാത്തു നിൽക്കുവാ ശ്രീക്കുട്ടി. പത്തു വർഷം മുൻപ് എന്നെ ഇട്ടിട്ടുപോയ എൻ്റെ കിച്ചുവേട്ടൻ തിരിച്ചെത്തി ഇന്ന് ആള് അമ്പലത്തിൽ വന്നിട്ടുണ്ടെന്നറിഞ്ഞു. ആ കോന്തനെ നോക്കി നിൽക്കുകയാ. കോന്തൻ നിൻ്റെ അച്ഛൻ കിച്ചു ശ്രീയുടെ ചെവിയിൽ തിരുമ്മി കൊണ്ട് പറഞ്ഞു വിട്ടേ എനിക്കു വേദനിക്കുന്നു കിച്ചു ട്ടോ ങാ പിന്നെ എൻ്റെ അച്ഛനെ പറഞ്ഞാലുണ്ടല്ലോ പറഞ്ഞാൽ നീ എന്തു ചെയ്യൂടി കാന്താരി വിളിച്ചു നോക്ക് അപ്പോ അറിയാം. ഇത് അമ്പലമല്ലേ ഞാനിപ്പോ ഒന്നും പറയുന്നില്ല. നീ വരുന്നോ തറവാട്ടിലേക്ക്. ഇല്ല അച്ഛനറിഞ്ഞാൽ പ്രശ്നമാകും. എന്നാ വരണ്ട ഞാൻ അമ്പലത്തിലേക്ക് വരാൻ ഇറങ്ങിയപ്പോ അമ്മ പറഞ്ഞു.

നിന്നെ കണ്ടാൽ നിന്നേയും കൂട്ടി വരാൻ അമ്മയിന്ന് അവിടെ ഇലയട ഉണ്ടാക്കുന്നുണ്ടന്നോ ശ്രീ മോൾക്ക് വല്യ ഇഷ്ടാ ഇലയടാ മോളു വന്നിരുന്നെങ്കിൽ മോൾക്കും കൊടുക്കാമായിരുന്നു. എന്നൊക്കെ പറയണകേട്ടു . അങ്ങനെ പറഞ്ഞോ അപ്പിച്ചി എന്നാൽ ഞാൻ വരാം വേണ്ട ശ്രീക്കുട്ടി നിൻ്റെ തന്തപ്പടി അറിഞ്ഞാൽ പ്രശ്നമാകും അച്ഛനറിയാതെ ഞാൻ നോക്കിക്കോളാം കിച്ചുവേട്ടൻ എന്നെ വേഗം കൊണ്ടുപോയി വിട്ടാ മതി. എന്നാൽ പോകാം രണ്ടു പേരും ചിരിച്ച് സംസാരിച്ചുകൊണ്ട് പടികളിറങ്ങിമ്പോളാണ്. പടികൾ കയറി വരുന്ന രഞ്ജിത്തിനേയും അന്നയേയും കണ്ടത്. അപ്പോ ഇന്നു മുതൽ ഈ അമ്പലവും പരിസരവും പുതിയൊരു പ്രണയത്തിന് സാക്ഷ്യം വഹിക്കാൻ പോവുകയാണല്ലേ പത്തു വർഷത്തെ കഥകൾ പറയാനുണ്ടല്ലോ രണ്ടാൾക്കും ഇനി എന്തൊക്കെ കാണണമെൻ്റെ ഈശോയോ ഒന്നു പോടി നീ ഇനി മുതൽ നിൻ്റെ കെട്ടിയവൻ്റെ കാര്യങ്ങൾ നോക്ക്. ഞാൻ വരുന്നില്ലേ നിൻ്റെ കാര്യം നോക്കാൻ പ്രണയത്തിനിടയിൽ ഈ പെങ്ങളേയും അളിയനേയും മറക്കാതെ ഇരുന്നാൽ മതി. എന്നാൽ പെങ്ങളും അളിയനും പോയി പ്രാർത്ഥിക്ക് ഞങ്ങളുപോട്ടെ. കിച്ചുവേട്ടനൊപ്പം തറവാടിൻ്റെ മുറ്റത്ത് വന്നിറങ്ങി. വീടിനകത്തു കയറിയ കിച്ചു തൻ്റെ മുറിയിലേക്കു പോയി ശ്രീ കിച്ചണിലേക്കും.

അപ്പിച്ചി --- അല്ല ഇതാര് അപ്പിച്ചീടെ ശ്രീമോളോ ഞാനിപ്പോ ഓർത്തേയുള്ളു. അമ്പലത്തിൽ വെച്ച് മോളെ കണ്ടാൽ മോളേയും കൂട്ടി വരണം എന്നു കിച്ചുവിനോട് പറയാമായിരുന്നെന്ന്. അപ്പഴേക്കും എൻ്റെ കുട്ടി ഇങ്ങ് എത്തിയല്ലോ. അപ്പോ കാച്ചുവേട്ടൻ പറഞ്ഞത് അപ്പിച്ചി പറഞ്ഞു വിട്ടന്നല്ലേ കള്ളൻ കള്ളം പറഞ്ഞതാണല്ലേ. മോളിരിക്കട്ടോ അപ്പിച്ചി ഇപ്പോ ചായ എടുക്കാം ഇഡ്ഢലിയും സമ്പാറും ഉണ്ട്‌ അപ്പോ ഇലയടയുടെ കാര്യം പറഞ്ഞതും കള്ളമാണല്ലേ.കള്ളൻ കള്ളനോട് ചോദിച്ചിട്ടു തന്നെ കാര്യം മോളെ കിച്ചു വന്നിട്ടെന്തിയേ മുകളിലേക്കു പോയി. എന്നാൽ മോളു പോയി കിച്ചു നെ വിളിച്ചോണ്ടു വാ അപ്പിച്ചി എടുത്ത് വെയ്ക്കടെ കഴിക്കാനുള്ളത്. ശ്രീ മുളകിലേക്ക് കയറി ഏതു മുറി ആയിരിക്കും കിച്ചുവേട്ടൻ്റെ ആകെ മൂന്നു ബെഡ് റൂമുകളാണ് മുകളിലുള്ളത്. അതിലൊന്നായിരുന്നു താൻ ഉപയോഗിച്ചോണ്ടിരുന്ന മുറി ശ്രീ ആദ്യം തുറന്നത് ശ്രീ ഉപയോഗിച്ചോണ്ടിരുന്ന മുറിയാണ്. മുറി തുറന്ന് അകത്തേക്കു നോക്കിയ ശ്രീ കണ്ടത് ലാപ്പും തുറന്ന് അതിലേക്കു നോക്കിയിരിക്കുന്ന കിച്ചുവിനെയാണ് വാതിൽ തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ കിച്ചുവിനെ കണ്ടതും ശ്രീ വാതിക്കൽ നിന്നും മാറി നിന്നു. കിച്ചു വാതിലിനരുകിൽ മറിഞ്ഞു നിന്ന ശ്രീയുടെ കൈയിൽ പിടിച്ച് വലിച്ച് മുറിയിലേക്കു കയറ്റി.

എന്നിട്ട് വാതിലടച്ചു കുറ്റിയിട്ടു എന്തിനാടി കാന്താരി നീയവിടെ. പതുങ്ങി നിന്നത്. ങ്ഹും ഒന്നുമില്ല എന്ന രീതിയിൽ ശ്രീ മൂളി. എന്താടി നിനക്ക് വായില്ലേ അമ്പലനടയിൽ വെച്ച് എന്തായിരുന്നു നിനക്ക് നാക്ക്. ഇപ്പോ എന്തു പറ്റി ഒന്നുമില്ല കിച്ചു ശ്രീയുടെ അടുത്തേക്ക് ചേർന്നു നിന്ന് അവളുടെ ഇരു ചുമലിലും കൈകൾ വെച്ച് ആ കണ്ണിലേക്കു നോക്കി. എൻ്റെ ശ്രീക്കുട്ടിക്ക് ഒന്നും പറയാനില്ലേ എന്നോട് എന്തിനാ അപ്പിച്ചി പറഞ്ഞു എന്ന് കള്ളം പറഞ്ഞ് എന്നെ കൂട്ടികൊണ്ടു വന്നത്. ദാ ഇതിന് എൻ്റെ പെണ്ണിനെ ഇങ്ങനെ അടുത്തൊന്ന് ചേർത്തു നിർത്താൻ ദാ ഇങ്ങനെ ഈ ഒന്നു കെട്ടി പിടിക്കാൻ എന്നു പറഞ്ഞ് കിച്ചുശ്രീയെ തൻ്റെ നേഞ്ചോടു ചേർത്തു നിർത്തി.ദാ ഇതുപോലൊരു കടി തരാനെന്നും പറഞ്ഞ് കവിളിൽ ഒരു കടി കൊടുത്തു. പിന്നെ ഇതുപോലെ ചുംബനങ്ങളു കൊണ്ടു മൂടാൻ എന്നും പറഞ്ഞ് കിച്ചു - ശ്രീയുടെ മുഖത്തും നെറ്റിയിലും കണ്ണിലും കവിളിലും ചുംബിച്ചു. കിച്ചുവേട്ടാ കിച്ചു വിൻ്റെ കരവലയത്തിൽ നിന്നു കൊണ്ടു തന്നെ ശ്രീ വിളിച്ചു. എന്താടി ഇത്രനാളും കണാതെ മിണ്ടാതെ എങ്ങനെയിരിക്കാൻ പറ്റി കിച്ചുവേട്ടന് നിനക്ക് എങ്ങനാ പറ്റിയത്. ആരാ പറഞ്ഞത് ഞാൻ കണ്ടില്ല മിണ്ടിയില്ല എന്നു ചോദിച്ചു കൊണ്ട് ശ്രീ കിച്ചു വിൻ്റെ കൈകൾ വിടുവിച്ച് മേശവലിപ്പ് തുറന്നു എന്നിട്ടാ ബുക്കെടുത്ത് നിവർത്തി ദാ ഇതു നോക്ക്.

കിച്ചു കണ്ടു തൻ്റെ പഴയ ഒരു ഫോട്ടോ വലിച്ചു കീറിയ ഫോട്ടോ ഒട്ടിച്ചു വെച്ചിരിക്കുന്നു. കിച്ചു ശ്രീയെ തിരിച്ചു നിർത്തിയിട്ടു പറഞ്ഞു. നീ ഇതാ ഇവിടെ ഉണ്ട്. തൻ്റെ നെഞ്ചിൽ തൊട്ടു കാണിച്ചു കൊണ്ട് കിച്ചു പറഞ്ഞു എനിക്ക് കാണണം എന്നു തോന്നുമ്പോൾ ഞാൻ കണ്ണടയ്ക്കും അപ്പോ മുന്നിൽ വരും വിവിധ വേഷത്തിൽ വിവിധ ഭാവത്തിൽ എന്നും രാവിലെ ഈശ്വരനോടുള്ള പ്രാർത്ഥന കഴിഞ്ഞാൽ പിന്നെ കുറച്ചു നേരം ഞാനെൻ്റെ പെണ്ണിനോടു മിണ്ടും അതു പറയുമ്പോൾ രണ്ടാളുടെയും കണ്ണുകൾ നിറഞ്ഞിരുന്നു കിച്ചു ഇരുകൈകളിലും ശ്രീയുടെ മുഖം എടുത്തു എന്നിട്ടാ കണ്ണുകളിലേക്ക് നോക്കി കൊണ്ടു പറഞ്ഞു. കഴിഞ്ഞ പത്തു വർഷം ഈ കണ്ണുകൾ എന്നെയോർത്തു കരഞ്ഞില്ലേ ഇനി ഈ കണ്ണുകൾ നിറയരുത്. നിറഞ്ഞു നിന്ന നീർകണങ്ങൾ തൻ്റെ വിരൽ തുമ്പിനാൽ ഒപ്പിയെടുത്തു.എന്നിട്ടാ കണ്ണുകളിൽ തൻ്റെ ചുണ്ടു ചേർത്ത് അമർത്തി ചുംബിച്ചു. ഈ പത്തു വർഷത്തിനുള്ളിൽ ഒരിക്കലെങ്കിലും കിച്ചുവേട്ടൻ എന്താ ശ്രീക്കുട്ടിയെ കാണാൻ വരാതിരുന്നത്. അതൊക്കെ പിന്നീടൊരിക്കൽ പറയാം ശ്രീക്കുട്ടി. അതിനൊക്കെ കാരണങ്ങളുണ്ടായിരുന്നു. കിച്ചുവേട്ടാ ഇനി ശ്രീക്കുട്ടിയെ ഇട്ടിട്ടു പോകുമോ. എങ്ങോട്ടു പോകാൻ. ഇനി കിച്ചുവിൻ്റെ കൂടെ മരണം വരെ ഈ കന്താരിക്കുട്ടിയും ഉണ്ടാകും.

അച്ഛൻ സമ്മതിക്കുമോ കിച്ചുവേട്ടാ ആർക്കു വേണം നിൻ്റെ അച്ഛൻ്റെ സമ്മതം. വേണം കിച്ചുവേട്ടാ ദേവകി അപ്പിച്ചി ചെയ്തതു ഞാനും ആവർത്തിച്ചാൽ അച്ഛൻ തകർന്നു പോകും എനിക്ക് ഉറപ്പുണ്ട് കിച്ചുവേട്ടാ എൻ്റെ ഭഗവാൻ അച്ഛനെ കൊണ്ട് ഇതു സമ്മതിപ്പിക്കുമെന്ന് എപ്പോ മൂക്കിൽ പല്ലു മുളപ്പിച്ചിട്ടോ. ഇനി എനിക്ക് വയ്യാട്ടോ കാത്തിരിക്കാൻ. കാണുന്നതു വരെ ആ പട്ടുപാവാടക്കാരി പാവം ഒരു പെൺകുട്ടിയുടെ രൂപം മാത്രമെ ഉണ്ടായിരുന്നുള്ളു. എന്നാൽ കണ്ടപ്പോ എനിക്ക് ഇനി കാത്തിരിക്കാൻ പറ്റില്ലടി. അയ്യടാ ഇപ്പോ എന്തു പറ്റി കാത്തിരിക്കാൻ പറ്റാത്തത്. എന്തു പറ്റിയെന്ന് കാണിച്ചു തരട്ടെ. എന്നും ചോദിച്ച് കിച്ചു ശ്രീയുടെ കൈയിൽ പിടിച്ച് വലിച്ചാ° നെഞ്ചിലേക്കിട്ടു. എന്നിട്ടാ ചെറിയിൽ ചുണ്ടു ചേർത്തു. ഐ ലൗവ്വ് യു Sreekutttyyyyyyy ശ്രീക്ക് തൻ്റെ ബോധം മറയുന്ന പോലെ തോന്നി.ഹൃദയതാളം കൂടി I love you so much kichuvetttaaaaa ശ്രീ മോളെ വാ ചായ കുടിക്കാം കിച്ചു നീയും വാ ദേ അപ്പിച്ചി വിളിക്കുന്നെന്നു പറഞ്ഞ് ശ്രീ ആ നെഞ്ചിൽ നിന്നടർന്നു മാറി വാ നമുക്ക് താഴേക്ക് പോകാം എന്നെ അച്ഛൻ തിരക്കും ഇലയട എന്നു കേട്ടതും ചാടി തുള്ളി പോന്നപോ ഓർക്കണമായിരുന്നു കള്ളം പറഞ്ഞു കൊണ്ടു വന്നിട്ടിപ്പോകുറ്റം എനിക്കും നിന്നെ വിടാൻ തോന്നുന്നില്ലല്ലോ പെണ്ണേ അയ്യടാ എന്നാലിവിടെ കെട്ടി പിടിച്ചു നിൽക്കാം. ഞാൻ തയ്യറാണ്.

എന്നാൽ ഞാൻ അപ്പിച്ചിയോട് പറയാം മോനെ കൊണ്ടു വേഗം പ്പെണ്ണുകെട്ടിക്കാൻ. കെട്ടാൻ ഞാനും കെട്ടിക്കാൻ അമ്മയും തയ്യാറാണ്. പെണ്ണാണ് സമ്മതിക്കാത്തത്. എന്നാൽ വേറെ ഒരു പെണ്ണിനെ കണ്ടു പിടിച്ചാലോ കിച്ചുവേട്ടാ. അസിസ്റ്റൻ്റ് കമ്മീഷണർക്ക് പെണ്ണുകിട്ടാൻ ഒരു ബുദ്ധിമുട്ടും ഇല്ല എനിക്ക് അങ്ങനെ വേറെ ഒരു .പെണ്ണും വേണ്ട ദാ ഈ കാന്താരിയെ മാത്രം മതി. എനിക്കു വേണ്ടി കാത്തിരുന്ന ഈ കാന്താരിയെ എൻ്റെ മക്കളെ നിങ്ങൾ അവിടെ എന്തെടുക്കുവാ വാ വന്ന് കാപ്പി കുടി വീണ്ടും അപ്പിച്ചി വിളിച്ചപ്പോൾ ശ്രീയും കിച്ചുവും താഴേക്കിറങ്ങി. ചായകുടി കഴിഞ്ഞ് കിച്ചു ശ്രീയെ വീട്ടിൽ കൊണ്ടുചെന്നാക്കി. ഭാഗ്യത്തിന് ശേഖരൻ അവിടെ ഉണ്ടായിരുന്നില്ല. എല്ലാദിവസവും കിച്ചും ശ്രിയും അമ്പലത്തിൽ വെച്ചു കണ്ടുമുട്ടി. ഒരു ദിവസം ശ്രീ കിച്ചുനോട് ചോദിച്ചു. കിച്ചുവേട്ടാ അന്ന് തറവാട്ടിൽ നിന്നിറക്കി വിട്ട അപ്പിച്ചിയും കിച്ചുവേട്ടനും എവിടായിരുന്നു ഇതുവരെ. എങ്ങനാ ഇങ്ങനെയൊക്കെ ആയിതീർന്നത്. പറയാം.,....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story