ശ്രീ പാർവതി: ഭാഗം 2

Shree parvathi

രചന: സ്‌നേഹ സ്‌നേഹ

.കിച്ചുവേട്ടാ പോകല്ലേ കിച്ചുവേട്ടാ...... മോളെ ശ്രി എന്താ എന്തു പറ്റി കിച്ചുവേട്ടാ.... മോളെ ശ്രീ കണ്ണു തുറന്നേ കണ്ണ്‌ തുറന്ന ശ്രീക്കുട്ടി ബോധമണ്ഡലത്തിലേക്ക് വരാൻ കുറച്ച് സമയമെടുത്തു. അമ്മേ കിച്ചുവേട്ടൻ? ഇന്നും കണ്ടല്ലേ സ്വപ്നം സ്വപ്നമല്ലമ്മേ ദേ എൻ്റെ തൊട്ടടുത്ത് ഉണ്ടായിരുന്നു എൻ്റെ കിച്ചുവേട്ടൻ മോളെ ശ്രി നീ എവിടാന്ന് നോക്കിയേ ഇപ്പോ സമയം എത്ര ആയീന്ന് അറിയോ നിനക്ക് ശ്രിക്കുട്ടി മേശപ്പുറത്ത് ഇരുന്ന ടൈംപീസിലേക്ക് വെറുതെ കണ്ണുകൾ പായിച്ചു. സമയം 5 മണി ആയിരിക്കുന്നു അപ്പോ ഞാൻ കണ്ടത് സ്വപ്നം ആണല്ലേ .ഇപ്പോ ഇത് പതിവായിരിക്കുന്നല്ലോ കിച്ചുവേട്ടനെ സ്വപ്നം കാണുന്നത്. മോളെ ശ്രി വേഗം എഴുന്നേറ്റ് കുളിച്ച് ഒരുങ്ങി വാ അമ്മയും വരാം നമുക്ക് അമ്പലത്തിൽ പോയി തൊഴുതിട്ട് വരാം ഞാൻ വരുന്നില്ല അമ്മ പോയിട്ട് വാ ശ്രി അമ്മേടെ നല്ല മോളല്ലേ അമ്മ പറയുന്നത് കേൾക്ക് അമ്പലത്തിൽ ചെന്ന് ഭഗവാനോട് പ്രാർത്ഥിച്ച് വരുമ്പോൾ എൻ്റെ മോൾടെ സങ്കടമെല്ലാം മാറും. അങ്ങനെ മാറുന്നതല്ലമ്മേ എൻ്റെ സങ്കടം എനിക്ക് എൻ്റെ കിച്ചുവേട്ടനെ കാണണം.

എൻ്റെ കിച്ചുവേട്ടൻ വരില്ലേ അമ്മേ എന്നെ കാണാൻ മോളെ ശ്രീ നീ കഴിഞ്ഞ പത്ത് വർഷമായി ചോദിക്കുന്ന ചോദ്യമല്ലേ ഇത് എനിക്കറിയില്ല കുട്ടി ഇതിന് മറുപടി പറയാൻ നീ വേഗം കുളിച്ച് ഒരുങ്ങ് അമ്പലത്തിൽ പോയിട്ട് വരുമ്പോളേക്കും അവരിങ്ങ് എത്തും എന്തിനാമ്മേ അവരെ വെറുതെ വിളിച്ച് വരുത്തുന്നത് എനിക്ക് ഇഷ്ടമല്ലാന്ന് ആയിരം വട്ടം പറഞ്ഞതല്ലേ അമ്മയോട് വേറെ ഒരു കല്യാണത്തിന് എന്നെ നിർബന്ധിക്കണ്ടാന്ന്. എന്നോട് പറഞ്ഞിട്ട് എന്തു പ്രയോജനം കുട്ടി. നീ നിൻ്റെ അച്ഛനോട് പറ . അച്ഛനോട് പറയാൻ എനിക്കും അമ്മക്കും ധൈര്യം ഇല്ലാന്ന് അമ്മക്കറിയാലോ അപ്പോ പിന്നെ അച്ഛനെ ദേഷ്യം പിടിപ്പിക്കാതെ അച്ഛൻ പറയുന്നത് അനുസരിക്ക് - എന്നാലും എനിക്ക് എൻ്റെ കിച്ചുവേട്ടനെ മറക്കാൻ പറ്റുന്നില്ലമ്മേ മോളെ നിന്നോട് അവന് ഇത്തിരിയെങ്കിലും സ്നേഹം ഉണ്ടായിരുന്നെങ്കിൽ ഈ കഴിഞ്ഞ 10 വർഷത്തിനിടയിൽ ഒരിക്കലെങ്കിലും മോളെ ഒന്ന് അന്വേഷിച്ചേനെ. അതുണ്ടായില്ലല്ലോ പിന്നെ നീ എന്തിനാ അവനേയും കാത്തിരിക്കുന്നത്. അവൻ എവിടാന്നോ എന്തെടുക്കുവാന്നോ മോൾക്ക് അറിയോ ഇനി അവൻ വിവാഹിതനായി മക്കളും കുടുംബവുമായി സന്തോഷമായി ജീവിക്കുകയാണോ എന്ന് അറിയോ മോൾക്ക്.

ഇല്ലമ്മേ എൻ്റെ കിച്ചുവേട്ടന് എന്നെയല്ലാതെ ആരേയും സ്നേഹിക്കാൻ കഴിയില്ലമ്മേ അതെനിക്കുറപ്പാ ഇവിടുന്ന് അപ്പച്ചിയുടെ കൈപിടിച്ച് ഇറങ്ങിപ്പോകുമ്പോൾ ആ കണ്ണുകൾ പറയുന്നുണ്ടായിരുന്നു എന്നോട് ,കാത്തിരിക്കണം ഞാൻ വരും എന്ന്. എൻ്റെ ശ്രി നിൻ്റെ അച്ഛൻ അവരെ ഇവിടുന്ന് അവരെ ഇറക്കിവിടുമ്പോൾ അവന് പ്രായം 17 ദേവികേടത്തി അവനെ കൊണ്ട് എവിടേക്ക് പോകാനാ നയാ പൈസ പോലും കൈയിൽ ഇല്ലാതെ അവരെങ്ങനെ ജീവിക്കാനാ ജീവിതം വഴിമുട്ടിയപ്പോൾ അവർ ജീവിതം അവസാനിപ്പിച്ചോ എന്ന് ആർക്കറിയാം. അമ്മേ അങ്ങനെ ഒന്നും പറയല്ലേ. ഈ ശ്രിക്ക് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമാ ഇപ്പോ എൻ്റെ അമ്മ പറഞ്ഞത്. എവിടാണേലും എൻ്റെ കിച്ചുവേട്ടൻ സന്തോഷത്തോടെ ജീവിച്ചിരുന്നാൽ മതി. മോളെ ശ്രി സംസാരിച്ചിരുന്ന് സമയം കളയാതെ വേഗം ഒരുങ്ങ് ഞാൻ പോയ് ഒരുങ്ങട്ടെ ശ്രി കുട്ടി ആ കട്ടിലിൽ തന്നെ മുട്ടു കാലിൽ തലയും വെച്ച് കുറച്ച് നേരം ആലോചിരുന്നു. അമ്മക്കോ എനിക്കോ അച്ഛനെ എതിർത്ത് സംസാരിക്കാൻ കഴിയില്ല. അന്ന് ദേവിക അപ്പിച്ചി അങ്ങനെ ചെയ്തതു കൊണ്ട് അതിൻ്റെ ശിക്ഷ ഏൽക്കുന്നത് മുഴുവനും ഞാനും അമ്മയുമാണ്. ഞാൻ പ്രായപൂർത്തി ആയീന്നറിഞ്ഞപ്പോൾ അച്ഛൻ കാരണമില്ലാതെ തന്നെ കിച്ചുവേട്ടനെ ഉപദ്രവിക്കാൻ തുടങ്ങി.

ഇത് കണ്ട് സഹിക്കാൻ വയ്യാതായപ്പോൾ അപ്പിച്ചി ആദ്യമായ് അച്ഛന് മുന്നിൽ ശബദമുയർത്തി. അപ്പച്ചിക്ക് കുടുംബസ്വത്തിൻ്റെ വീതം കിട്ടണമെന്ന് .അപ്പിച്ചിയുടെ ആവശ്യം കേട്ട് രോഷാകുലനായ അച്ഛൻ കിച്ചുവേട്ടനേയും അവൻ്റെ അച്ഛൻ്റെ അടുത്തേക്ക് അയക്കുമെന്ന് ഭീക്ഷണി മുഴക്കി. പിറ്റേന്ന് അപ്പിച്ചിയും കിച്ചുവേട്ടനും കൂടി പോയി പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തു. കുടുംബസ്വത്തിൽ അപ്പിച്ചിക്ക് അവകാശപ്പെട്ട വീതം കിട്ടണം എന്നതായിരുന്നു പരാതി. ഇതറിഞ്ഞ അച്ഛൻ കിച്ചുവേട്ടനെ പൊതിരെ തല്ലി തടയാൻ ചെന്ന അപ്പിച്ചിക്കിട്ടും കിട്ടി അടി. അടി കൊടുത്തതും പോരാഞ്ഞിട്ട് അവരെ അവിടുന്ന് ഇറക്കിവിട്ടു. അന്നിറങ്ങി പോയതാണ് ഇവിടുന്ന്.10 വർഷം കഴിഞ്ഞിരിക്കുന്നു. എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ തോന്നണു മോളെ ശ്രീ എന്താ മ്മേ നീ ഒരുങ്ങിയോ ദാ ഇപ്പോ വരാം. ശ്രീകുട്ടി തൻ്റെ പുതപ്പെടുത്ത് മടക്കി വെച്ച് ബെഡ്ഷീറ്റും നന്നായി വിരിച്ചതിനു ശേഷം കുളിക്കാനായ് ഓടി. അമ്മ ഒരുങ്ങി കാണും വേഗം കുളിച്ചിറങ്ങി അപ്പോഴെക്കും അമ്മ എനിക്ക് ഇന്ന് ഉടുക്കാനുള്ള സെറ്റുമുണ്ടും ഭംഗിയായി തേച്ച് മടക്കി കട്ടിലേൽ വെച്ചിട്ടുണ്ടായിരുന്നു

. ഭംഗിയായി സെറ്റും മുണ്ടും ഉടുത്തു നീണ്ട് ഇടതൂർന്ന മുടി കുളി പിന്നൽ പിന്നി ഇട്ടു. നെറ്റിയിലൊരു കുഞ്ഞിപ്പൊട്ടും അതിന് മുകളിലായ് ചന്ദനക്കുറിയും തൊട്ട് കണ്ണാടിയിലൊന്ന് നോക്കി തൻ്റെ രൂപത്തിലേക്ക് ഒന്നു നോക്കി. കോളേജിൽ പഠിക്കുമ്പോൾ കോളേജ് ബ്യൂട്ടി ആയിരുന്ന എനിക്ക് മുന്നിൽ എത്ര പേരാണ് പ്രേമാഭ്യർത്ഥനയുമായ് വന്നത്. അപ്പോഴെല്ലാം മനസ്സിലേക്ക് ഓടി എത്തിയിരുന്നത് ആ പൊടിമീശക്കാരനെയാണ്. അവൻ ഈ ഹൃദയത്തിനുള്ളിൽ ഉണ്ടായിരുന്നതുകൊണ്ട് മറ്റാർക്കും വേണ്ടി ഹൃദയത്തിൻ്റെ കിളിവാതിൽ തുറന്നില്ല. ഇന്ന് എൻ്റെ പെണ്ണുകാണൽ ആണ്. അച്ഛൻ്റെ സുഹൃത്തിൻ്റെ മകൻ രജ്ഞിത്താണ് തന്നെ ഇന്ന് കാണാൻ വരുന്നത് - അവർ എല്ലാം പറഞ്ഞുറപ്പിച്ചതാണ്. ഇന്ന് ചടങ്ങിന് വേണ്ടി മാത്രമൊരു പെണ്ണുകാണൽ എൻ്റെ സമ്മതമോ ഇഷ്ടമോ ചോദിക്കാതെയുള്ള പെണ്ണുകാണൽ.ഈ അവസാന നിമിഷവും ഞാൻ പ്രതീക്ഷിക്കുന്നു എൻ്റെ കിച്ചുവേട്ടനെ ഓരോന്നോർത്ത് ഹാളിലേക്ക് ചെന്നു . അമ്മേ വാ പോകാം ദാ ഞാൻ വരണു വീട്ടിൽ നിന്ന് 10 മിനിറ്റ് നടക്കാനുള്ള ദൂരമേയുള്ളു അമ്പലത്തിലേക്ക്‌ നടന്ന് പോകാം അല്ലേ മോളെ ഇത് ഞാനങ്ങോട്ട് പറയാനിരുന്നതാ പൂമുഖത്ത് അച്ഛൻ പത്രവും വായിച്ചിരിക്കുന്നുണ്ട്. കാൽപെരുമാറ്റം കേട്ടതുകൊണ്ടാകാം പത്രത്തിൽ നിന്ന് തലയുയർത്തി

ഒന്നു നോക്കി വീണ്ടും പത്രത്തിലെക്ക് നോക്കി കൊണ്ട് ചോദിച്ചു. ങും എങ്ങോട്ടാ രണ്ടാളും. അമ്പലത്തിൽ നല്ലൊരു ചടങ്ങ് നടക്കുവല്ലേ ഇന്ന് ഇവിടെ അമ്പലത്തിൽ പോയി ഭഗവാനോട് ഒന്നു പ്രാർത്ഥിച്ച് വരാം ഉം പോയിട്ട് വേഗം ഇങ്ങ് എത്തണം. ശരി അച്ഛാ ഇതും പറഞ്ഞ് മുറ്റത്തേക്കിറങ്ങി രണ്ടടി വെച്ചതും പുറകിൽ നിന്ന് അച്ഛൻ്റെ ചോദ്യം ഉയർന്നു. എങ്ങനെ പോകാനാ നടന്നോ അതു വേണ്ട ടൂവീലറി നോ കാറിനോ പോയാമതി. അചഛാ ഞങ്ങൾ നടന്നു പൊയ്ക്കോളാം വേഗം എത്തിക്കോളാം മറുപടിക്ക് കാത്തുനിൽക്കാതെ രണ്ടു പേരും വേഗം നടന്നു. കറുത്ത കര സെറ്റുമുണ്ടിൽ മോള് സുന്ദരി ആയിട്ടുണ്ട്‌ ഓ പിന്നേ ഇത് കാണാനുള്ള ആള് കാണുന്നില്ലാലോ ഇനി എൻ്റെ മോള് എല്ലാം മറക്കണം എന്നിട്ട് രജ്ഞിത്തുമായി സന്തോഷമായി ജീവിക്കണം. എനിക്ക് അതിന് പറ്റുമെന്ന് തോന്നണില്ലമ്മേ എന്നാലും ഞാൻ ശ്രമിക്കാം. മോൾക്കറിയോ രജ്ഞിത്തിൻ്റെ അച്ഛനും മോൾടെ അച്ഛനും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. ദേവിക അപ്പിച്ചിയെ കെട്ടാൻ വേണ്ടി നടന്നതാ രജ്ഞിത്തിൻ്റെ അച്ഛൻ മേൾടെഅച്ഛന് നൂറ് വട്ടം സമ്മതവും ആയിരുന്നു.അങ്ങനെ ഇരിക്കുമ്പോൾ അല്ലേ മോൾടെ അപ്പച്ചി ആ നസ്രാണി ക്കാരൻ്റെ ഒപ്പം ഇറങ്ങി പോയത്. എന്നിട്ടും രജ്ഞിത്തിൻ്റെ അച്ഛന് ഇഷ്ടമായിരുന്നു ദേവികേടത്തിയെ.

അമ്മേ ഞാനൊരു കാര്യം ചോദിക്കട്ടെ കിച്ചുവേട്ടൻ്റെ അച്ഛനെ കൊന്നതാണോ ഇവർ രണ്ടു പേരും കൂടി ദേവിക അപ്പിച്ചിയെ കെട്ടാൻ വേണ്ടി രജ്ഞിത്തിൻ്റെ അച്ഛൻ ചെയ്യിച്ചതാണോ എനിക്കതൊന്നും അറിയില്ല മോളെ. ഞാൻ വരുന്നതിന് മുൻപ് നടന്ന സംഭവങ്ങളല്ലേ പിന്നെ ഇതൊക്കെ എങ്ങനാ അമ്മ അറിഞ്ഞത്. അന്ന് നമ്മുടെ വീട്ടിൽ അടുക്കളപ്പണിക്ക് നിന്ന തങ്കമ്മ പറഞ്ഞ കേട്ട കഥകളാ എന്തായാലും നമ്മുടെ അച്ഛൻ അപ്പിച്ചിയോടും കിച്ചുവേട്ടനോടും ചെയ്തത് ക്രൂരത ആണല്ലേ അമ്മേ അന്ന് കിച്ചുവേട്ടനെ മുറ്റത്തെ മാവിൽ കെട്ടിയിട്ട് തല്ലുന്നതു കണ്ട് ഞാൻ വാവിട്ട് കരഞ്ഞപ്പോ അമ്മയും കരയുന്നുണ്ടായിരുന്നല്ലോ അമ്മക്ക് ഇഷ്ടമായിരുന്നോ അപ്പിച്ചിയെ. ദേവി കേടത്തി പാവമായിരുന്നു മോളെ പ്രണയിച്ച പുരുഷനൊപ്പം ഇറങ്ങി പോയി എന്നൊരു തെറ്റേ ഏട്ടത്തി ചെയ്തുള്ളു. ഓരോന്നും പറഞ്ഞ് അമ്പലത്തിൽ എത്തിയത് അറിഞ്ഞില്ല. ഭഗവാൻ്റെ മുന്നിൽ കണ്ണുകളടച്ച് പ്രാർത്ഥിച്ചു. പ്രാർത്ഥിച്ചത് മുഴുവൻ കിച്ചു വേട്ടന് വേണ്ടിയായിരുന്നു മനസ്സകൊണ്ട് കിച്ചുവേട്ട നോട് ക്ഷമ ചോദിച്ചു. പ്രാർത്ഥിച്ചതിന് ശേഷം കണ്ണ് തുറന്ന് നോക്കിയപ്പോൾ രണ്ടു കണ്ണുകൾ തന്നെ തന്നെ നോക്കി നിൽക്കുന്നതാണ് കണ്ടത്....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story