ശ്രീ പാർവതി: ഭാഗം 9

Shree parvathi

രചന: സ്‌നേഹ സ്‌നേഹ

വേദിയിലേക്ക് കയറി പോയ കിച്ചുവിനേയും കൂട്ടത്തിലുള്ള സുന്ദരിയേയും തന്നെ നോക്കിയിരിക്കുകയാണ് ശ്രീ നീല കളർ ഫുൾ സ്ലീവ് ഷർട്ടും വൈറ്റ് പാൻറുമാണ് കിച്ചൂൻ്റെ വേഷം നീല കളർ കസവു സാരിയാണ് ആ കുട്ടി ഉടുത്തിരിക്കുന്നത് ആ സുന്ദരി പെൺകുട്ടി ഇനി കിച്ചുവേട്ടൻ്റെ ഭാര്യ ആയിരിക്കുമോ. അതായിരിക്കും കിച്ചുവേട്ടൻ എന്നെ ശ്രദ്ധിക്കാതെ പോയത്.ഇനി ഞാൻ വിളിച്ചത് കിച്ചുവേട്ടൻ കേൾക്കാത്തതു കൊണ്ടാണോ ഒന്നു നോക്കുക പോലും ചെയ്യാതെ പോയത്. കിച്ചുവേട്ടൻ കമ്മീഷണർ ആണു പോലും.kDS ജ്വല്ലറി ഉടമ അപ്പിച്ചിയും വിശ്വസിക്കാൻ പറ്റുന്നില്ല. ശേഖരനു താൻ സ്വപ്നലോകത്താണോ എന്നു പോലും തോന്നി. തൻ്റെ പെങ്ങൾ ദേവു അന്നു താൻ വീട്ടിൽനിന്നിറക്കി വിട്ടപ്പോൾ എല്ലുന്തി ക്ഷീണിച്ചു പേക്കോലം പിടിച്ചൊരു രൂപമായിരുന്നു. അവളാണ് ഇന്നു തൻ്റെ മുന്നിൽ നിൽക്കുന്ന പ്രൗഢയായ KDS ജ്വല്ലറി ഉടമ .അവളുടെ മകൻ അസിസ്റ്റൻ്റ് കമ്മീഷണറും' ഈ ചടങ്ങ് ഉത്ഘാടനം ചെയ്യുന്നതിനായി അസിസ്റ്റൻ്റ് കമ്മീഷണറും ഈ പരിപടിയുടെ നടത്തിപ്പുകാരനുമായ കിഷൻ ഡേവിസിനെ ക്ഷണിച്ചു കൊള്ളുന്നു.മൈക്കിൽ നിന്നും ഒഴുകിയെത്തിയ ഈ വാക്കുകളാണ് ശ്രീയേയും ശേഖരനേയും ചിന്തയിൽ നിന്നു ഉണർത്തിയത്.

മൈക്കിനു മുന്നിൽ നിൽക്കുന്ന കിച്ചുവേട്ടൻ എന്തായിരിക്കും പറയാൻ പോകുന്നതെന്നറിയാൻ വേണ്ടി ശ്രീ ആകാംക്ഷയോടെ കാത്തിരുന്നു. ഇന്ന് ഞാനിവിടെ നിൽക്കുന്നത് അതീവ സന്തോഷത്തോടെയാണ്. കാരണം പറയാം അതിനു മുൻപൊരു ഞാനൊരു കഥ പറയാം. നിങ്ങൾ കഴിഞ്ഞ ദിവസത്തെ ന്യൂസ് കണ്ടു കാണുമല്ലോ വ്യവസായ പ്രമുഖൻ പ്രഭാകരൻ്റെ അറസ്റ്റ് 'എൻ്റെ അച്ഛനെ കൊന്നതിനാണ് അയാളെ അറസ്റ്റു ചെയ്തതു കൊല ചെയ്യാൻ അയാളെ പ്രേരിപ്പിച്ചതു. പണത്തോടുള്ള അയാളുടെ ആർത്തിയാണ് .വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്ന പെണ്ണ് അതായത് എൻ്റെ അമ്മ ദേവകി ഒരു നസ്രാണിയെ പ്രേമിച്ചു വിവാഹം കഴിച്ചു. അതിൽ നിരാശ പൂണ്ട അയാൾ എൻ്റെ അച്ചനെ കൊന്ന് എൻ്റെ അമ്മയെ വിവാഹം ചെയ്താൽ അയാളിലെക്കെത്തിച്ചേരുന്ന നെല്ലിശ്ശേരി കുടുംബത്തിലെ സ്വത്തിലായിരുന്നു. അയാളുടെ കണ്ണ് പക്ഷേ ദൈവം എൻ്റെ അമ്മയുടെ കൂടെ ആയിരുന്നു.എൻ്റെ അച്ഛൻ മരിക്കുമ്പോൾ ഞാൻ എൻ്റെ അമ്മയുടെ വയറ്റിൽ പിറവിയെടുത്തിരുന്നു. അയാളുടെ ആഗ്രഹം നടക്കാതെ വന്ന ദേഷ്യത്തിന് വയറ്റിൽ വെച്ചേ എന്നെ കൊല്ലാൻ തീരുമാനമെടുത്തു. എൻ്റെ അമ്മാവൻ്റെ സഹായത്താൻ എന്നാൽ അതും നടന്നില്ല അതിനു ഞാനും എൻ്റെ അമ്മയും ഒരു പാടനുഭവിച്ചു.

നീണ്ട പതിനെട്ടു വർഷം സ്വന്തം തറവാട്ടിൽ അടിമയെ പോലെ കഴിയേണ്ടിവന്നു എൻ്റെ യമ്മക്ക് .10 വർഷം മുൻപ് കൂട്ടുകാരൻ്റെ ഉപദേശവും കേട്ട് എൻ്റെ അമ്മാവൻ നെല്ലിശ്ശേരി ശേഖരൻ ഞങ്ങളെ തെരുവിലേക്കിറക്കി വിട്ടു. എനിക്കന്ന് 18 വയസ് വണ്ടിക്കൂലിക്കും പോലും കാശില്ലാതെ റോഡിലൂടെ നടന്ന ഞങ്ങളുടെ പിന്നാലെ കുറച്ചു ചില്ലറ തുട്ടുകളുമായി എത്തിയത്.ദാ ഈ നിൽക്കുന്ന എൻ്റെ ഓമനാമ്മയാണ്. വൃദ്ധയായ ഒരു സ്ത്രിയെ ചൂണ്ടി കിച്ചു പറഞ്ഞിടത്തേക്ക് ശേഖരൻ്റെ കണ്ണുകളുമെത്തി. തൻ്റെ വീട്ടിലെ വേലക്കാരി ആയിരുന്ന ഓമന ശേഖരൻ പല്ലിറുമ്മി . ആ ചില്ലറ തുട്ടുകളാണ് ഞങ്ങളുടെ ജീവിതം മാറ്റിമറിച്ചതു. അതു മറ്റൊരു കഥയാണ്. അതു പിന്നീടു പറയാം. അപ്പോ ഞാൻ പറഞ്ഞു വന്നത്. എൻ്റെ ഓമനാമ്മ തന്ന ചില്ലറ തുട്ടുകളാണ് എന്നെ ഇവിടെ എത്തിച്ചത്. ഒന്നുമില്ലാതെ ജീവിതത്തിനു മുന്നിൽ പകച്ചു നിൽക്കുമ്പോൾ ആരെങ്കിലും ഒന്നു സഹായിച്ചാ മതി പിന്നെ അവരങ്ങു പിടിച്ചു കേറിക്കോളും. ജീവിതത്തിനു മുന്നിൽ പകച്ചുപോയ 5 കുടുംബങ്ങളെയാണ് നാമിന്ന് കൈ പിടിച്ച് കയറ്റുന്നത്.

നിങ്ങളോരോരുത്തരുമാണ് കൈപിടിച്ചു ഉയർത്തുന്നവർ. ഞങ്ങൾ KDS ജ്വല്ലറി അതിനൊരു നിമിത്തമായി എന്നു മാത്രം. വധു വരൻമാർക്ക് നല്ലൊരു ഭാവി ജീവിതം ആശംസിച്ചു കൊണ്ട് ഞാനി ചടങ്ങ് ഉത്ഘാടനം ചെയ്തതായി പ്രഖ്യാപിക്കുന്നു. ഇനി വധു വരൻമാർക്കു സന്തോഷമുള്ള ഒരു കാര്യം കൂടി അറിയിക്കുന്നു. ഇന്ന് വിവാഹിതരായ 5 ജോടി വധു വരൻമാർക്കും തൊഴിലും ഉറപ്പാക്കുന്നു. നമ്മുടെ തന്നെ ഷോറുമുകളിലായിരിക്കും ജോലി. ഇത്രയും ആയപ്പോഴേക്കും ശേഖരൻ ഭാര്യയേയും മോളേയും കൂട്ടി പുറത്തേക്കു പോന്നു വീടിലെത്തിയിട്ടും ശേഖരനു കലി അടങ്ങിയില്ല നാശം ആ ഓമനയാ ചതിച്ചത്. അവളു കാരണമാണ് ഈ നാണക്കേടെല്ലാം ഉണ്ടായത്. അവരെയൊന്നു കാണുന്നുണ്ട്. രണ്ടുവർത്തമാനം പറയണം ഈ സമയം ശ്രീ തൻ്റെ മുറിയിൽ കിടന്നു കരയുകയാണ്. എത്ര നാളായി ഞാനി ഒരു ദിവസത്തിനായി കാത്തിരിന്നത്‌ ഇതിനാണോ ഞാൻ കാത്തിരുന്നത്. കിച്ചുവേട്ടൻ എന്നെ മനപ്പൂർവ്വം അവഗണിച്ചതല്ലേ വേണ്ട ഇനി കിച്ചുവേട്ടൻ്റെ ജീവിതത്തിൽ ഒരു ശല്യമായി ഞാൻ കടന്നു ചെല്ലാൻ പാടില്ല.

മുറ്റത്തേക്ക് ഒരു കാറു വന്നു നിൽക്കുന്ന ശബ്ദം കേട്ടു ശ്രി മുറിയിലെ ജനലുവഴി താഴേക്കു നോക്കി. കാറിൻ്റെ ഡോർ തുറന്നിറങ്ങുന്ന കിച്ചുവേട്ടനും അപ്പിച്ചിയും ഡോർ ബെല്ലടിച്ചു കാത്തു നിന്ന കിച്ചു വിൻ്റേയും ദേവകിയുടെയും മുന്നില്ലേക്ക് വാതിൽ തുറന്ന് ശേഖരൻ ഇറങ്ങി വന്നു. എന്നാൽ ശേഖരനെ മറികടന്നു കിച്ചു ലിവിംഗ് റൂമിനുള്ളിലെ സെറ്റിയിലേക്കിരുന്നു.അമ്മയേയും പിടിച്ചിരുത്തി തൻ്റെയടുത്ത് അല്ല ശേഖരാ അപ്പോ ഇറങ്ങുവല്ലേ എങ്ങോട്. അപ്പോ അതു താൻ മറന്നോ ഈ തറവാടിപ്പോ എൻ്റെ അമ്മയുടെ പേരിലാ. ഞങ്ങളിന്നു മുതൽ ഇവിടെ താമസം തുടങ്ങുകയാണ്. പെട്ടന്നു പറഞ്ഞാൽ ഞാനിപ്പോ എന്താ ചെയ്യുക പ്പെട്ടന്നൊരു ദിവസമല്ലേ ശേഖരാ ഞങ്ങളെ ഇവിടുന്നു ഇറക്കിവിട്ടതും. ഇറങ്ങ് വേഗമാകട്ടെ എന്നിട്ടു വേണം ഒരു ശുദ്ധികലശം നടത്താൻ ഇവിടെ നിന്നും നിങ്ങളുടെ ഡ്രസ്സ് എടുക്കാം അല്ലാതെ ഒന്നും എടുക്കാൻ പറ്റില്ല. ഈ സമയത്താണ് നെല്ലിശ്ശേരി തറവാടിൻ്റെ ഗേറ്റ് കടന്ന് വാഹനങ്ങൾ മുറ്റത്തേക്കെത്തിയത്. പേടിക്കണ്ട ശേഖരാ പ്രഭാകരൻ ജയിലിലാണന്ന വാർത്ത കേട്ടു ചിട്ടിക്കമ്പനിയിൽ പൈസ നിക്ഷേപിച്ച നിക്ഷേപകരാ എത്രയും പ്പെ ട്ടന്നു അവരുടെ ഇടപാട് തീർത്ത് അവരെ ഈ മുറ്റത്തു നിന്ന് പറഞ്ഞു വിട് അല്ലങ്കിൽ ഞാനിപ്പോ പോലീസിനെ വിളിക്കും.

ചെറിയ തുകയല്ല അവർക്കു കൊടുക്കാൻ വേണ്ടത്.അത്രയും തുക എൻ്റെ കൈയിൽ ഇല്ല ഒരു കാര്യം ചെയ്യ് ആ ടൗണിൽ തൻ്റെ ഒരേക്കർ സ്ഥലം കിടപ്പി ല്ലേ അതിൻ്റെ അധാരം ഇങ്ങുതാ ഞാൻ പറഞ്ഞു വിട്ടോളാം ഇവരെ അതു ശരിയാകില്ല എനിക്കു വീടു വെയ്ക്കാനുള്ള താ എന്നാൽ ആ അഞ്ചേക്കറിൻ്റെ തന്നാലും മതി. എന്തെങ്കിലും ഒന്നു തന്നേ പറ്റു ശേഖരാ ഇപ്പോ പത്തോ ഇരുപതോ പേരെ വന്നിട്ടുള്ളു. ആയിരത്തക്കിനുള്ള നിക്ഷേപകർ ഇവിടെ എത്തും ഇപ്പോ അപ്പോൾ വാർത്തയാകും ചാനൽ ചർച്ചയാകും പോലീസ് കേസ് കോടതി. ആ നല്ല രസമായിരിക്കും. എന്തു വേണണ്ടങ്കിലും ചെയ്യാംകിച്ചു. നീ എന്നെ രക്ഷിക്കണം. ഫാ കിച്ചുവോ ആരുടെ കിച്ചു.അസ്റ്റിറ്റൻ്റ് കമ്മീഷനർ കിഷൻ ഡേവിഡാണ് ഞാൻ only കോൾ മി ടir. കേട്ടല്ലോ സാർ ഒരേക്കർ സ്ഥലത്തിൻ്റെ പ്രമാണം ഞാനിപ്പോ കൊണ്ടു വരാം സാർ അവരെയൊന്നു ശാന്തരാക്കാമോ താൻ ആദ്യം പോയി പ്രമാണം കൊണ്ടു വാ എന്ന ടാലോചിക്കാം എന്തു വേണമെന്ന് ഇതെല്ലാം വീക്ഷിച്ചു കൊണ്ട് രണ്ടു കണ്ണുകൾ മുകളിലുണ്ടായിരുന്നു ഇതു തൻ്റെ പഴയ കിച്ചുവേട്ടനല്ല പണവും സ്ഥനങ്ങളും കിട്ടിയപ്പോൾ കിച്ചുവേട്ടൻ ആളാകെ മാറി പോയി. അച്ഛൻ്റെ മുന്നിൽ വരാൻ ഭയപ്പെട്ടിരുന്ന കിച്ചുവേട്ടനാ ഇപ്പോ അച്ഛന്നെ പേടിപ്പിക്കുന്നത്.

പ്രമാണം കൊണ്ടുവന്ന് കിച്ചുവിനെ ഏൽപ്പിച്ചു.കിച്ചു പോയി കാറിൽ നിന്നും മുദ്രപ്പേപ്പറെടുത്ത് ശേഖരനെ കൊണ്ട് ഒപ്പിട്ടു വാങ്ങി. നിക്ഷേപകർ ഓരോരുത്തരും കൂട്ടമായും നെല്ലിശ്ശേരി തറവാടിൻ്റെ ഗേറ്റ് കടന്ന് എത്തി കൊണ്ടിരുന്നു. കിച്ചു അവരെയെല്ലാം കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി. പറഞ്ഞു വിട്ടു. ഇനി ഇറങ്ങാം ശേഖരാ ഞാൻ എൻ്റെ ഭാര്യയേയും മോളേയും കൂട്ടി എവിടേക്കു പോകും സാർ. എനിക്കറിയില്ല ഇവിടുന്ന് ഇറങ്ങണം ഇറങ്ങിയേ പറ്റു ശേഖരൻ ദയനിയമായി ദേവികയുടെ മുഖത്തേക്കു നോക്കി എന്നാൽ ദേവകി ആ നോട്ടത്തെ കണ്ടില്ലന്നു നടിച്ചു. ശ്രീ മുകളിൽ നിന്നിറങ്ങി വന്ന് അച്ഛൻ്റെ കൈകളിൽ പിടിച്ചു. വാ അച്ഛാ എങ്ങോട്ടാ മോളെ അച്ഛൻ ഒത്തിരി സ്ഥലത്തെല്ലാം വില്ലകളും സ്ഥലങ്ങളുമെല്ലാം വാങ്ങിക്കൂട്ടിയിട്ടുണ്ടല്ലോ തത്കാലം അതിലൊന്നിലേക്ക് താമസം മാറാം സാവധാനം നമുക്കൊരു വീടു പണിയാം മോളെ നമ്മളു മേടിച്ച വീല്ലകളും സ്ഥലങ്ങളുമെല്ലാം നിനക്ക് സ്ത്രീധനമായി പ്രഭാകരൻ്റേയും രജ്ഞിത്തിൻ്റേയും പേരിൽ എഴുതി കൊടുത്തു.

ടൗണിലെ അഞ്ചേക്കറോ അതു വർഷങ്ങൾക്കു മുൻപേ പ്രഭാകരന് ഒരു ലോണിൻ്റെ ആവശ്യത്തിനായി അവനു തീറാധാരം എഴുതി കൊടുത്തു. അവനാ സ്ഥലം പണയപ്പെടുത്തി കോടികളാലോണെടുത്തിരിക്കുന്നത് അപ്പോ നമ്മളിനി എന്തു ചെയ്യുമച്ഛാ എനിക്കറിയില്ല മോളെ അമ്മയെ വിളിക്ക് മോളെ നമുക്കിറങ്ങാം പ്രഭാകരൻ്റെ വീട്ടിലേക്കു പോകാം നമുക്ക് മീനാക്ഷിയും രജ്ഞിത്തും നമ്മളെ കൈവിടില്ല ഭാര്യയേയും മോളേയും കൂട്ടി ശേഖരൻ നെല്ലിശ്ശേരി തറവാടിൻ്റെ പടികളിറങ്ങുകയാണ്. 10 വർഷം മുൻപ് അപ്പിച്ചി കച്ചുവേട്ടൻ്റെ കൈയും പിടിച്ചിറങ്ങിയതു പോലെ ഇന്നു അച്ഛൻ ഇറങ്ങും മുൻപ് ശ്രീ കിച്ചു വിൻ്റെ മുഖത്തേക്കു നോക്കി.എന്നാൽ കിച്ചു ഒരു പരിചയവും കാണിച്ചില്ല പൂമുഖത്തു നിന്നും മുറ്റത്തേക്കിറങ്ങാൻ തുടങ്ങിയതും നെല്ലിശ്ശേരി തറവാടിൻ്റെ ഗേറ്റ് കടന്ന് ഒരു കാർ മുറ്റത്തു വന്ന് നിന്നു....  (തുടരും )

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

Share this story